Friday, March 1, 2019

പുതുയുഗ ടാലന്റുകൾ







മാർച്ചിൽ നടക്കുന്ന ചെക് റിപ്പബ്ലിക് പനാമ ടീമുകൾക്കെതിരായ സൗഹൃദ മൽസരത്തിനുള്ള സ്ക്വാഡിൽ ഇടം നേടിയ ബ്രസീലിന്റെ ഭാവി യുവ പ്രതിഭകളാണ് ചിത്രത്തിൽ..ഒരു പക്ഷേ 21 ന് താഴെ വയസ്സുള്ള ഇത്രയധികം താരങ്ങൾ ഒരുമിച്ച് ഒരു സെലക്ഷനിൽ സെലസാവോയിൽ ഇടം നേടുന്നത് 2010-12 ന് ശേഷം ഇതാദ്യമാകും.2010-12 മാനോ മെനിസസിന്റെ കോച്ചിംഗ് പിരീഡിലെ സെലസാവോയുടെ പുതുയുഗപ്പിറവിയിലും ഇതേ അവസ്ഥ ഉണ്ടായിരുന്നു. നെയ്മർ ലുകാസ് മൗറ ഗാൺസോ ഓസ്കാർ സാൻഡ്രോ ഉവ്വിനി ഡാമിയാവോ പൗളീന്യോ തുടങ്ങിയ 21 തികയാത്ത യുവതാരങ്ങളെ വച്ചായിരുന്നു മെനിസസ് പരിചയസമ്പന്നരായ മുഴുവൻ താരങ്ങളെയും ഒഴിവാക്കി പൂതു ബ്രസീൽ തലമുറയ്ക്ക് തുടക്കം കുറിച്ചത്.തിയാഗോ സിൽവ ഡേവിഡ് ലൂയിസ് ആൽവസ് റോബീന്യോ പാറ്റോ ഫ്രെഡ് മാഴ്സലോ ഹൾക് തുടങ്ങിയവരെ ഒഴിച്ചു നിർത്തിയാൽ മെനിസസിന്റെ കാലത്തെ 18 കാരനായ നെയ്മറടക്കമുള്ള ബാക്കി അംഗങ്ങൾ എല്ലാം 21 വയസ്സിൽ താഴെയുള്ളവരായിരുന്നു.

നെയ്മറുടെ അഭാവത്തിൽ ഏതാണ്ട് അന്നത്തേതിന് സമാനമായ കൗമാര താരങ്ങളുടെ കൂട്ടമുള്ള സാഹചര്യമാണ് ഇപ്പോഴത്തെ ടിറ്റ ഇപ്പോൾ തെരഞ്ഞെടുത്ത ടീമിലും വന്നുചേർന്നിരിക്കുന്നത്.2010ൽ 18 കാരൻ നെയ്മർ ആയിരുന്നു ബ്രസീലിന്റെ മെയിൻ താരമായി അരങ്ങേറ്റത്തിൽ അവതരിച്ചെതെങ്കിൽ 2019 തുടങ്ങുമ്പോൾ അതേ പൊസിഷനിൽ നെയ്മർക്ക് പകരം മറ്റൊരു പതിനെട്ടുകാരൻ മെയിൻ പ്ലെയറായി സെലസാവോയിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്നു.വിനീസ്യസ് ജൂനിയറിന്  തന്റെ പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരമാണ്.എൽ ക്ലാസികോയിലടക്കം തന്റെ കന്നി യൂറോപ്യൻ സീസണിൽ  മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന വിനീസ്യസിന് തന്റെ മുൻഗാമികളുടെ പാത പിന്തുടരണമെങ്കിൽ ഗോൾ സ്കോറിംഗിൽ കൃത്യത പുലർത്തേണ്ടത് അനിവാര്യമാണ്.
പക്വതയാർജ്ജിച്ച ആർതറിന്റെ ബ്രസീലിയൻ മധ്യനിര റോൾ ആണ് ഉറ്റുനോക്കുന്ന മറ്റൊരു മേഖല.
റിച്ചാർലിസൺ ജീസസ് സ്ട്രൈകർ റോളിൽ ഇറങ്ങുമ്പോൾ ഫിനിഷിങിൽ കൃത്യത പുലർത്തിയില്ലേൽ കാര്യമായ ഗോൾ ക്ഷാമം ഉണ്ടാവുമെന്നുറപ്പ്.ഇരു വിംഗുകളിലും ഉപയോഗിക്കാമെന്നതാണ് സ്കിൽഫുൾ വിംഗർ ആയ എവർട്ടണിന്റെ പ്രത്യേകത.
കൗട്ടീന്യോ തിളങ്ങിയില്ലേൽ നറുക്ക് വീഴുന്നത് ബ്രസീൽ റൊസ്സാനേരി ലുകാസ് പക്കീറ്റാക്ക് ആയിരിക്കും.വെറ്ററൻമാരായി കൊണ്ടിരിക്കുന്ന സിൽവ മിറാൻഡ എന്നിവർക്ക് യോജിച്ച പകരക്കാരനായി ഭാവിയിൽ മാർകിനോസിന് ഒരു കൂട്ട് ആണ് ഏഡർ മിലിറ്റാവോ എന്ന ഉയരക്കാരനായ യുവ ഡിഫന്റർ.പോർട്ടോയിൽ മികച്ച ഫോമിൽ കളിക്കുന്ന വെർസറ്റൈൽ ഡിഫന്റർ റൈറ്റ് വിംഗ്ബാക്ക് റോളിലും കളിക്കാൻ പ്രാപ്തനാണ്.പ്രതിരോധ നിരയിൽ സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മികച്ച ഭാവി വാഗ്ദാനം ആണ് ഏഡർ മിലിറ്റാവോ.

രണ്ട് വൈഡ് ഫോർവേഡ്/വിംഗർ
രണ്ട് സെന്റർ ഫോർവേഡ്
രണ്ട് മിഡ്ഫീൽഡർ
ഒരു ഡിഫന്റർ എന്നിങ്ങനെ ടിറ്റേ തെരഞ്ഞെടുത്ത ഏഴ് യുവപ്രതിഭകൾ

വിനീസ്യസ് - വൈഡ് ഫോർവേഡ്
ക്ലബ് - റിയൽ മാഡ്രിഡ്
വയസ്സ് - 18

ആർതർ - MF
ക്ലബ് - ബാഴ്സ
വയസ്സ് - 21

റിച്ചാർലിസൺ - ഫോർവേഡ്
ക്ലബ് - എവർട്ടൺ
വയസ്സ് - 21

ജീസസ് - സെന്റർ Fw
ക്ലബ് - മാൻ.സിറ്റി
വയസ്സ് - 21

ലുകാസ് പക്കീറ്റാ - MF
ക്ലബ് - മിലാൻ
വയസ്സ് - 21

എവർട്ടൺ സോറസ് - വൈഡ് Fw
ക്ലബ് - ഗ്രെമിയോ
വയസ്സ് - 21

ഏഡർ മിലിറ്റാവോ - DF
ക്ലബ് - പോർട്ടോ
വയസ്സ് - 20

Danish Javed Fenomeno🇧🇷🇧🇷

No comments:

Post a Comment