Wednesday, January 22, 2020

ബ്രൂണോ ഗ്വിമാറസ് - ബ്രസീൽ മിഡ്ഫീൽഡ് വാഗ്ദാനം..?




By - Danish Javed Fenomeno


ബ്രസീലിയൻ ലീഗിലെ സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഏറ്റവുമധികം ഡിഫൻസീവ് മെന്റാലിറ്റിയുള്ള മധ്യനിരക്കാരനാണ് അത്ലറ്റികോ പരനൻസെയുടെ ബ്രൂണോ ഗ്വിമാറസ്.നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രീ ഒളിമ്പിക് സൗഹൃദ ടൂർണമെന്റിലെ ബ്രസീൽ അണ്ടർ 23 നായകനാണ്.കഴിഞ്ഞ രണ്ടര വർഷമായി അത്ലറ്റികോ പരനൻസിയുടെ അതി നിർണായക ഘടകമാണ് ഈ മിഡ്ഫീൽഡ് പ്ലെയർ.മിഡ്ഫീൽഡിൽ എല്ലായിടത്തും നിറഞ്ഞ സാന്നിദ്ധ്യമായ ബ്രൂണോ ബോൾ ഹോൾഡ് അപ്പ് ചെയ്ത ക്രിയാത്മകമായ നീക്കങ്ങൾ തുടക്കമിടാനും മുന്നേറ്റനിരയുടെ പ്ലെയിംഗ് ടെമ്പോക്കനുസൃതമായി  പിറകിൽ ലിങ്ക് അപ്പ് ചെയ്തു  കളിക്കാനും കഴിവുള്ള താരം.ഡയഗണൽ പാസ്സിംഗ് , ത്രൂ ബോൾ പാസ്സിംഗും നൽകുന്നതിൽ മികവ് കാണിക്കുന്ന ഗ്വിമറാസ് ബോക്സിന് പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നതിലും മിടുക്ക് കാണിക്കുന്നു.അതുകൊണ്ട് തന്നെ ട്രാൻസ്ഫർ വിൻഡോയിലെ താരം കൂടിയാണ് ഗ്വിമാറസ്. അത്ലറ്റികോ മാഡ്രിഡ് ആഴ്സനൽ ലിയോൺ എന്നീ ക്ലബുകളാണ് താരത്തെ റാഞ്ചാൻ മുൻപന്തിയിൽ ഉള്ളത്.

എന്നാൽ ടോപ് ക്ലാസ് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ വിജയകരമായി അഡാപ്റ്റ് ചെയ്യാൻ ഗ്വിമാറസിന് സാധിക്കുമോ.? 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രസീൽ ലീഗ് മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരങ്ങളെ പ്രൊഡൂസ് ചെയ്യുന്നുണ്ട്.എന്നാൽ യൂറോപ്പിൽ അവർ തുടരെ അതിജീവിക്കാതെ പരാജയപ്പെടുന്നതും നിത്യ സംഭവങ്ങളാണ്.ഉദാഹരണങ്ങൾ നിരവധി താരങ്ങളാണ്. ലുകാസ് സിൽവയെ ഓർമയില്ലേ..! ക്രൂസെയ്റോ ക്ലബിലൂടെ ബ്രസീലിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരമായി വളർന്ന സിൽവയെ റിയൽ മാഡ്രിഡ് റാഞ്ചിയപ്പോൾ പലരും പ്രവചിച്ചത്  സാബി അലോൺസോയുടേ പകരക്കാരനായി വളരാൻ തക്ക ക്വാളിറ്റി ഉള്ള വെർസറ്റൈൽ മിഡ്ഫീൽഡറാണെന്നാണ്.
എന്നാൽ നിർഭാഗ്യവശാൽ അസുഖബാധിതനായി യൂറോപ്യൻ  കോംപറ്റേറ്റീവ് ഫുട്‌ബോളിൽ പിടിച്ചു നിൽക്കാനാവാതെ തിരിച്ചു ബ്രസീലിലേക്ക് തന്നെ മടങ്ങി.2016 ഒളിമ്പിക്സ് സ്വർണം നേടിയ ബ്രസീൽ അണ്ടർ 23 ടീമിലെ അഭിവാജ്യ ഘടകമായിരുന്നു തിയാഗോ മായ എന്ന സാന്റോസ് സെൻട്രൽ മിഡ്ഫീൽഡർ.മധ്യനിരയിലെ ഭാവി വാഗ്ദാനം എന്നെല്ലാം ബ്രസീൽ പണ്ഡിറ്റുകൾ വിശേഷിപ്പിച്ച മായ ഫ്രഞ്ച് ലീഗിലേ കുടിയേറി അഡാപ്റ്റ് ചെയ്യാനും അതിജീവിക്കാനും പാടുപെടുന്നു.
ഒളിമ്പിക്സിലെ മറ്റൊരു സൂപ്പർ മിഡ്ഫീൽഡർ ആയിരുന്നു വലാസ്.ഉയരവും തിണ്ണമിടുക്കും കേളീ ശൈലിയിലെ സാമ്യത കൊണ്ടും ബ്രസീലിയൻ പോഗ്ബ എന്ന വിശേഷണത്തിനർഹനായ താരം ഗ്രെമിയോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വലാസ് ഇന്ന് ജർമനിയിലും ഇറ്റലിയിലുമായി ശരാശരി ക്ലബുകളിൽ പ്രതീക്ഷക്കൊത്തുയരാനോ തന്റെ പൊട്ടൻഷ്യൽ ഉയർത്താനോ സാധിക്കാതെ നിൽക്കുന്നു. പ്രതിഭകളായ ബ്രസീൽ മധ്യനിരക്കാർ യൂറോപ്യൻ ക്ലബുകളിൽ സക്സീഡ് ചെയ്യപ്പെടാതെ പോകുന്നതിന്റേ  കാരണങ്ങൾ പല ഘടകങ്ങളാലാണ്.

യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ
ബ്രസീലിയൻ ലീഗ് ഫുട്‌ബോളിൽ  90കളിലെയോ 2000ങളിലേയോ അത്ര കോംപറ്റിൻസിയില്ല.അവരുടെ ആഭ്യന്തര ഫുട്‌ബോൾ ശൈലികളിൽ  പലപ്പോഴും ഒരു മിഡ്ഫീൽഡർക്ക് ബോൾ റിസീവ് ചെയ്യുമ്പോൾ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ സമയം ലഭിക്കുന്നു.എന്നാൽ യൂറോപ്യൻ ടോപ് ലീഗുകളിൽ അങ്ങനെയല്ല , വളരെ കോംപറ്റേറ്റീവ് and കോംപാക്റ്റാണ് മിഡ്ഫീൽഡ്.പാസ് റീസീവിംഗിലോ പ്രൊവൈഡിംഗിലോ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ അവിടെ സമയം ലഭിച്ചെന്നു വരില്ല. എപ്പോ വേണമെങ്കിലും ഒന്നോ രണ്ടോ താരങ്ങളുടെ ചാലഞ്ച് വന്നേക്കാം.
അതായത് വേഗമേറിയ ടെമ്പോയിൽ ചടുലമായി കളിക്കുന്ന മിഡ്ഫീൽഡ് താരങ്ങൾക്കേ അവിടെ ഹൈ പ്രൊഫൈൽ കരിയർ കീപ്പ് ചെയ്തു പിടിച്ചു നിൽക്കാൻ കഴിയൂ.ടോപ് ലെവൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലീഗുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും മിഡ്ഫീൽഡർമാരാവും മൽസരത്തിൽ ഏറ്റവുമധികം ജാഗ്രത പാലിക്കുക , പാസ്സ് സ്വീകരിക്കുന്നതിന് മുമ്പ് തന്നേ ബോൾ എങ്ങോട്ട് പാസ്സ് ചെയ്യണമെന്ന് കൃത്യമായ ബോധവും വിഷനും ഉണ്ടാക്കിയെടുത്ത ശേഷം അതിനനുസരിച്ച് ഉള്ള ഫൂട്ട്വർക്കും നടത്തുന്നയവർ ബോള് റീസീവ് ചെയ്ത ശേഷം ബോളിന്റെ കൺട്രോൾ തന്റെ സ്ട്രോംഗർ ഫൂട്ടിന്റെ വരുതിയിൽ ആക്കിയിരിക്കും , ശേഷമാണ് അവർ പാസ്സിംഗ് തുടരുക.ഇങ്ങനെ മൈന്റ്സെറ്റിൽ കളിക്കുന്ന മധ്യനിരക്കാരേ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സക്സീഡ് ചെയ്യപ്പെട്ടിട്ടുള്ളൂ..

ബ്രസീലിയൻ ലീഗിൽ തിളങ്ങുന്ന മധ്യനിരക്കാർക്ക് തൻെ സ്ട്രോംഗർ ഫുട്ട് കൊണ്ട് തന്നെ അനായാസേനെ കളിക്കാൻ കഴിയുന്നത് അവിടെ ഫീൽഡിൽ ലഭിക്കുന്ന സ്പേസുകളും സമയവും കൊണ്ടാണ്.ഫിസികൽ സ്ട്രെംഗ്തു കൊണ്ടും പാസ്സിംഗ് മികവ് കൊണ്ടും വെർസറ്റൈൽ മിഡ്ഫീൽഡർ ആണ് ബ്രൂണോ ഗ്വിമാറസ്. എന്നാൽ അമിതമായ റൈറ്റ് ഫൂട്ട് ഡിപ്പന്റൻസിയാണ് ബ്രൂണോയുടെ വലിയ ദൗർബല്യം.ഒരു ടൈറ്റ് സ്വിറ്റേഷനിലോ മൾട്ടി ചലഞ്ചിലോ ബോൾ ഹോൾഡ് ചെയ്യാൻ ഇത്തരം മിഡ്ഫീൽഡ് താരങൾക്ക് കഴിയാതെ പോവുകയും ചെയ്യുന്നത് അമിതമായ സ്ട്രോംഗർ ഫൂട്ട് ആശ്രയം കൊണ്ട് ആണ്.

യൂറോപ്പിലേക്കുള്ള ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ  ഈ വെല്ലുവിളികളെ ഏതളവിൽ എങ്ങനെ പ്രതികരിക്കും എന്നിടത്തായിരിക്കും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ബ്രൂണോ ഗ്വിമാറസ് എന്ന മിഡ്ഫീൽഡറുടെ വിജയവും തോൽവിയും നിശ്ചയിക്കപ്പെടുക.മറ്റൊരു ലുകാസ് സിൽവയെയോ വലാസിനെയോ തിയാഗോ മായയോ അല്ല നമുക്ക് വേണ്ടത് , പകരം യൂറോപ്പിൽ സക്സീഡ് ചെയ്യപ്പെട്ട മറ്റൊരു കാസെമീറെയോ ഫാബീന്യോയെയോ ആർതറിനെയോ ആണ് ബ്രൂണോ ഗ്വിമാറസിലൂടെ ബ്രസീൽ ആരാധകർക്ക് വേണ്ടത്.

By - Danish Javed Fenomeno

Tuesday, January 21, 2020

ദ ബ്രസീൽ വണ്ടർ ഓഫ് ഗണ്ണേഴ്സ്




ബ്രസീലിലെ 4th division ഫുട്‌ബോൾ ലീഗായ ബ്രസീലിയൻ സീരീ ഡി യിലെ ഇറ്റാന എഫ്സിയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ആഴ്സനൽ ഫുട്‌ബോൾ ക്ലബിലേക്ക് , പല പ്രമുഖ താരങ്ങൾക്കും കളിക്കാൻ കടുപ്പമേറിയ പ്രീമിയർ ലീഗിൽ അനായാസേനെ ഒരു പതിനെട്ട്കാരൻ കൗമാരക്കാരന്റെ ശരീരഭാഷയോ പേടിയോ ഒന്നും പ്രകടമാക്കാതെ വമ്പൻ ഡിഫൻസിനെതിരെ കളിച്ചു ഗോളടിച്ചു കൂട്ടുന്നു.

കരുത്തരായ ചെൽസിക്കെതിരെ ഇന്നലെ നടന്ന ലീഗ് മൽസരത്തിൽ കയറി കളിച്ച ചെൽസി ഡിഫൻസിനെ ഒന്നടങ്കം ഓടി തോൽപ്പിച്ച് ടഫ് ടാക്ളിംഗുകൾക്ക് പേരു കേട്ട കാന്റെയെ അസാധാരണമാം വിധം കബളിപ്പിച്ച് എൺപത് യാർഡോളമുള്ള മാസ്സീവ് റണ്ണിംഗിലൂടെ പിറന്ന സോളോ ഗോൾ മാത്രം മതി 18 കാരന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ
..

ഗബ്രിയേൽ മാർട്ടിനല്ലി , 

" ടാലന്റ് ഓഫ് ദ സെഞ്ച്വറി "ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് മാർട്ടിനെല്ലിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.നിലവിലെ ആഴ്സനൽ ടെക്നിക്കൽ ഡയറക്ടർ മുൻ ബ്രസീൽ - ആഴ്സനൽ മിഡ്ഫീൽഡറുമായ എഡു ഗാസ്പറിനാണ് മാർട്ടിനെല്ലിയെന്ന പ്രതിഭയെ കണ്ടെത്തിയതിൽ നൂറിൽ നൂറ് മാർക്കും.വെറും ബ്രസീലിലെ നാലാം ഡിവിഷൻ ലീഗിൽ നിന്നും മാർട്ടിനെല്ലിയെ കണ്ടെത്തിയതിൽ എഡുവിനെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ക്ലോപ് മെസ്സേജും അയച്ചിരുന്നു മുമ്പ്.നാലാം ഡിവിഷനിൽ പോലും ഇത്രയേറെ പ്രതിഭകളായ കൗമാരങ്ങൾ ഉണ്ടെങ്കിൽ ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് സാരം.

വളരെ ചെറുപ്രായത്തിൽ തന്നെ ഫിസികലി ഹൈ ബോഡീ ലാംഗ്വേജും അപാരമായ എനർജിയും സ്വന്തമായുള്ള താരത്തിന്റെ വേഗതയേറിയ പ്ലെയിംഗ് ശൈലിയുടെ മറ്റൊരു പ്രത്യേകത കൗണ്ടർ അറ്റാക്കിംഗുകളിലെ പാസ്സിംഗിലും ഷൂട്ടിംഗിലുമുള്ള കൃത്യമായ മൈന്റ്സെറ്റാണ്.അമിതമായ ടീം പാസ്സിംഗ് ബിൽഡ് അപ്പ് പ്ലേകളിൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കാത്തതാണ് മാർട്ടിനെല്ലിയുടെ വലിയ പോരായ്മ.ഹോൾഡ് അപ്പ് പ്ലേകൾ ഇഷ്ടമില്ലാതെ വേഗമേറിയ ടെംപോയിൽ ഡയറക്റ്റായി ആക്രമണ ഫുട്‌ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ്.ഫൈറ്റിംഗ് മെന്റാലിറ്റിയുള്ള ഈ കൗമാരക്കാരൻ ഇടതു വിംഗർ മികച്ചൊരു പോച്ചർ കൂടിയാണ്.

നിലവിലെ യൂറോപ്യൻ ലീഗ് സീസണുകളിലെ ടോപ് ഫൈവ് ലീഗുകൾ (EPL La liga serie A ligue 1 Bundes league) എടുത്താൽ ഏറ്റവുമധികം ഗോളടിച്ച കൗമാര താരമാണ് ആഴ്സനൽ പ്രതിഭ.20 വർഷങ്ങൾക്ക് ശേഷമാണ് ഒരു ടീനേജർ ആഴ്സനൽ ജെഴ്സിയിൽ പത്ത് ഗോളടിക്കുന്നത്.
മാർട്ടിനെല്ലി ഇതുവരെ 21 കളിയിൽ നിന്നും 10 ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ആഴ്സനലിൽ ഒരു ലോംഗ് ടേം കരിയറാണ് താൻ ലക്ഷ്യം വെക്കുന്നത് എന്നും മാർട്ടിനെല്ലി ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.ലിവർപൂളിൽ സലാഹ് എങ്ങനെയാണോ വളർന്നത് ടോട്ടൻഹാമിൽ സൺ എങ്ങനെയാണൊ വളർന്നത് ആ രീതിയിൽ തന്നെയാണ് മാർട്ടിനെല്ലി വളരുന്നത്.

By - Danish Javed Fenomeno
റെയ്നിയർ ജീസസ് -ബ്രസീലിയൻ ബല്ലാക്ക്.?




2007 മുതൽ നെയ്മർ എന്ന കൗമാര പ്രതിഭക്ക് പിറകെ നടന്നിരുന്ന റിയൽ മാഡ്രിഡിന് നിരാശ സമ്മാനിച്ചായിരുന്നു 2013ൽ നെയ്മറെ സാന്റോസിൽ നിന്നും ബാഴ്സലോണ റാഞ്ചിയത്.ഇനിയൊരു അബദ്ധം തങ്ങളുടെ ബ്രസീലിയൻ ടാലന്റ് ഫാക്റ്ററി ഹണ്ടിൽ സംഭവിക്കരുതെന്ന ഉത്തമ ബോധ്യം ഉള്ളതിനാലാവണം റിയൽ അധികൃതർ കഴിഞ്ഞ വർഷം 18 കാരായ വിനീസ്യസിനെയും റോഡ്രിഗോയെയും ലോസ് ബ്ലാങ്കോസ് നിരയിൽ എത്തിച്ചത്.എന്നാൽ ഇതുകൊണ്ട് ഒന്നും തീരുന്നില്ല റിയലിന്റെ ബ്രസീലിയൻ പ്രതിഭകളോടുള്ള പ്രണയം.
ഫ്ലെമിഷിന്റെ 17 കാരൻ പ്രതിഭയായ റെയ്നിയർ ജീസസിനെ പൊന്നു വില നൽകി മാഡ്രിഡിലെത്തിച്ചിരിക്കുകയാണ് റിയൽ.

ബേസിക്കിലി സ്പീഡി - ട്രിക്കി വൈഡ് ഫോർവേഡുകളായ വിനീസ്യസിന്റെയും റോഡ്രിഗോയുടെയും പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് റെയ്നിയറുടെ പ്ലെയിംഗ് ശൈലി. റെയ്നിയർ ഒരു സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് പ്ലെയറാണ്.മറ്റ് രണ്ട് പേരെ അപേക്ഷിച്ച് പേസ് അത്ര ഇല്ലെങ്കിലും ഉയരക്കാരനും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്തും പ്രസൻസുമുള്ള ക്ലാസി ടച് പ്ലെയറാണ് .ജർമൻ നായകനായിരുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ മൈകൽ ബല്ലാക്കിന്റെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യത പുലർത്തുന്നുണ്ട് റെയ്നിയർ.അദ്ദേഹം ജർമനിയിലും ബയേണിലും കളിക്കുന്ന കാലത്തെ ഫിസിക്കൽ പ്രസൻസുള്ള നീക്കങ്ങളും റണ്ണിംഗികളും ടച്ചും റെയ്നിയറിലും പ്രകടമാണെന്നാണ് എനിക്ക് അനുഭവപ്പെട്ടത്.എന്നാൽ ബല്ലാക്ക് എന്ന ഇതിഹാസ താരത്തോടുള്ള താരതമ്യം ആണെന്ന് കരുതരുത്.റെയ്നിയറുടെ കേളീ ശൈലി അലങ്കാരികമായി വിശേഷിപ്പിച്ചെന്നേയുള്ളൂ.പഴയ ബ്രസീൽ ടീനേജ് വണ്ടർ ടാലന്റുകളായി ബെർണേബൂവിൽ എത്തിയ റോബീന്യോയെ പോലെയോ ബാപ്റ്റിസ്റ്റയെ പോലെയോ അമിതമായ ഹൈപ്പുകൾക്ക് സ്വയം ബലിയാടാവാതെ മികച്ചൊരു യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കരിയറും അതു വഴി സമ്പന്നമായ സെലസാവോ കരിയറും റെയ്നിയർ ജീസസിന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

Monday, January 13, 2020

ദ റൈസ് ഓഫ് ഗബ്രിയേൽ ബാർബോസ


ഫ്ലെമെംഗോക്ക് ഒപ്പം ഇക്കഴിഞ്ഞ സീസണിൽ തൊട്ടതെല്ലാം പൊന്നാക്കിയ താരമാണ് ഗബ്രിയേൽ ബാർബോസ.കോപ്പ ലിബർട്ടഡോറസ് ഫ്ലെമിഷിന് നേടികൊടുക്കുന്നതിൽ ബ്രൂണോ ഹെൻറികെക്കൊപ്പം അഭിവാജ്യ ഘടകമായ താരം. റിവർപ്ലേറ്റിനെതിരെ ഫൈനലിൽ അവസാന മൂന്ന് മിനിറ്റിനിടെ അടിച്ച രണ്ട് ഗോളുകടക്കം ടൂർണമെന്റിലുടനീളം ഒൻപത് ഗോളോടെ ടോപ് സ്കോററായി നിർണായക പങ്ക് വഹിച്ച ഗാബിഗോൾ ബ്രസീലിയൻ സീരീ എ യിൽ 25 ഗോളുകളും അടിച്ചുകൂട്ടി ലീഗ് ടോപ് സ്കോറർ കൂടിയായിരുന്നു.2019 കലണ്ടർ വർഷത്തിൽ 43 ഗോളുകളാണ് മുൻ സാന്റോസ് താരവും നെയ്മറുടെ കസിൻ ബ്രദറുമായ ഗാബി സ്കോർ ചെയ്തത്.2019 ലെ ബെസ്റ്റ് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ താരത്തിനുള്ള സൗത്ത് അമേരിക്കൻ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരവും ന്യൂഇയർ ദിവസത്തിൽ ഗബ്രിയേലിനെ തേടിയെത്തിയിരിക്കുകയാണെന്നറിയാമല്ലോ

ഫ്ലെമെംഗോയെ ബ്രസീൽ ചാമ്പ്യൻമാരാക്കിയും  സൗത്ത് അമേരിക്കൻ ചാമ്പ്യൻമാരുമാക്കിയ ബാർബോസ ഇന്ന് സഹതാരമായ ബ്രൂണോ ഹെൻറികെക്കൊപ്പം ബ്രസീലിൽ ഏറ്റവുമധികം ജനപ്രീതിയുള താരവുമാണ്. 
എന്നാൽ ഫുട്‌ബോൾ ലോകം കറങ്ങുന്നത് യൂറോപ്പ് എന്ന അച്ചുതണ്ടിലാണ് , അതുകൊണ്ട് തന്നെ നിർഭാഗ്യകരമെന്ന് പറയട്ടെ ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ടാലന്റ് ഫാക്റ്ററിയായ ബ്രസീലിന്റെ  ഏറ്റവും വലിയ പോരായ്മയും യുവതാരങ്ങളെ ബ്രസീലിനകത്ത് പിടിച്ചു നിർത്താൻ കഴിയാതെ പോവുന്നതിടത്താണ്.
ഭൂമിയിലെ കാൽപ്പന്തുകളിയുടെ സ്വർഗമായിരുന്നിട്ടു കൂടി ബ്രസീലിന് എന്തുകൊണ്ട് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ സംസ്കാരം പോലെ പണകൊഴുപ്പുള്ള ഒരു മാർക്കറ്റിംഗ് ഫുട്‌ബോൾ കൾച്ചർ ബ്രസീലിൽ സൃഷ്ടിച്ചെടുത്തുകൂടാ.ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയോ ലാ ലീഗയെയോ വെല്ലുന്ന അങ്ങനെയൊരു ലീഗ് സിസ്റ്റം ബ്രസീലിന് സ്വന്തമായി ഉണ്ടായിരുന്നു എങ്കിൽ ഈ ടാലന്റഡ് താരങ്ങളൊന്നും പണം മാത്രം ലക്ഷ്യം വെച്ച് യൂറോപ്പിൽ പോയി കരിയറുകൾ തുലക്കില്ലായിരുന്നു.ചുരുക്കി പറഞ്ഞാൽ പോസിറ്റീവ് ഇംപാക്ടിനേക്കാളും മീതെ നെഗറ്റീവ് ഇംപാക്ട് ആണ് ബ്രസീലിൽ യൂറോപ്യൻമാരുടെ ഈ ടാലന്റ് ഹണ്ട് ഉണ്ടാക്കുന്നത്.

ബ്രസീൽ ഫുട്‌ബോൾ ടാലന്റ് ഫാക്ടറി താരങ്ങളുടെ ചരിത്ര വസ്തുതളുടെ അടിസ്ഥാനത്തിൽ അപഗ്രഥനം നടത്തി തരംതിരിച്ചാൽ നാല് ടൈപ്പ് ഓഫ് പ്ലെയേഴ്സ് കാറ്റഗറിയാണ് കാണാൻ സാധിക്കുക.ഒന്ന് , കൗമാരം പോലും പിന്നിടാതെ അസാമാന്യ പ്രതിഭകളെന്ന് വാഴ്ത്തപ്പെടുന്ന 20 പോലും തികയാത്ത താരങ്ങളെ  യൂറോപ്യൻ കൊമ്പൻ സ്രാവുകൾ റാഞ്ചുമ്പോൾ അവരിൽ മുക്കാൽ ശതമാനവും ക്ലബ് കരിയർ തുലച്ചു തിരിച്ചു ബ്രസീലിയൻ ലീഗിലോട്ട് തന്നെ മടങ്ങുന്ന പ്രതിഭകൾ.റോബീന്യോ ഡെനിൽസൺ ഡാൽമീന്യ etc.. തുടങ്ങിയ ബ്രസീലിയൻ ഇതിഹാസ താരമാവേണ്ടവർ ഈ വിഭാഗത്തിന് ഉദാഹരണങ്ങളാണ്.
രണ്ടാമത്തെ വിഭാഗം എന്തെന്നാൽ കൗമാരത്തിൽ തന്നെ യൂറോപ്പിൽ ചേക്കേറി  കരിയർ മുഴുവനും യൂറോപ്യൻ ലീഗുകളിൽ വിജയകരമായി കളിച്ചു സ്വപ്ന തുല്ല്യമായ കരിയറിലെ അവസാനഘട്ടത്തിൽ ബ്രസീലിലേക്ക് മടങ്ങുന്നവർ.റൊണാൾഡോ റൊമാരിയോ റൊണാൾഡീന്യോ കകാ റിവാൾഡോ കാർലോസ് ദിദ etc...തുടങ്ങിയ നിരവധി ഇതിഹാസതാരങ്ങളുടെ കാറ്റഗറിയാണത്.മോഡേൺ ഫുട്‌ബോളിൽ ഫുട്‌ബോൾ രാജാവ് എന്ന ബ്രസീലിന്റെ പദവി നഷ്ടപ്പെടുത്താതെ മുൻഗാമികൾ നയിച്ച വഴിയിൽ ബ്രസീലിനെ ലോകമെമ്പാടും ആരാധകരുണ്ടാക്കിയ ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രതാളുകളെ ആർക്കും  തകർക്കപ്പെടാൻ സാധിക്കാത്ത വിധം നട്ടെല്ല് സൃഷ്ടിച്ചവർ.ആധുനിക ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ സുന്ദരമായ കാൽപ്പന്ത് ശൈലിയുടെ വിപ്ലവകരമായ അനുഭൂതി ലോകത്തിന് പകർന്നു നൽകിയവർ ഇവരാണ്.

ഇനി മൂന്നാമത്തെ ടാലന്റഡ് പ്ലെയേഴ്സ് കാറ്റഗറിയുണ്ട്.അവരാണ് മഞ്ഞപ്പടയുടെ ഫുട്‌ബോൾ സംസ്കാരത്തിന്റെയും ബ്രസീലിയൻ ആഭ്യന്തര ലീഗ് ഫുട്‌ബോളിനും അടിത്തറയിട്ട് ബ്രസീലിനെ ഭൂമിയിലെ തന്നെ കാൽപ്പന്തുകളിയുടെ സ്വർഗമാക്കി മാറ്റി ചരിത്രമുണ്ടാക്കി ഉന്നതിയിലേക്ക് നയിച്ചവർ.കരിയറിലുടനീളം ബ്രസീലിൽ മാത്രം കളിക്കാൻ വിധിക്കപ്പെട്ടവരോ ഓഫറുകൾ ഒരുപാട് ഉണ്ടായിട്ടും ബ്രസീലെന്ന ദേശീയതയിൽ മാത്രം കളിക്കാൻ ആഗ്രഹിച്ചവരോ ആയവർ.പെലെ ഗരിഞ്ച സീസീന്യോ ദിദി റിവലീന്യോ കാർലോസ് ആൽബർട്ടോ സീകോ സോക്രട്ടീസ് etc.. തുടങ്ങിയ അനന്തമായ അനേകം ഇതിഹാസങ്ങൾ ഈ ലിസ്റ്റിൽ പെടും.

നാലാമത്തെ കാറ്റഗറിയാണ് പ്രതിഭകളായിട്ടും യൂറോപ്യൻമാർ തിരിഞ്ഞു പോലും നോക്കാതെ ഉപേക്ഷിച്ചു പോയ ഒരുപാട് താരങ്ങൾ.കരിയറിലുടനീളം സെലസാവോയിൽ നിന്നും അന്യം നിന്നു ആഭ്യന്തര ലീഗിന്റെ ക്ലബ് താരങ്ങളായി മാത്രം നിലകൊണ്ടവർ.റോജരിയോ സെനി മാർസെലീന്യോ കരിയൊക കനോറ്റൈറോ കാരന്റീന്യാ etc...തുടങ്ങിയവർ ഈ കാറ്റഗറിയിൽ പെടുന്നവരാണ്.ഈ 4th കാറ്റഗറിയിൽ പ്പെടുത്താവുന്ന താരങ്ങൾ സമീപകാലത്ത് നിരവധിയാണ് ബ്രസീലിയൻ ലീഗിൽ.ഏറ്റവും വലിയ ഉദാഹരണം 2017 ലെ സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ട ലുവാൻ തന്നെ.അതുപോലെ പോളോ ഹെൻറികെ ഗാൺസോ , ബ്രൂണോ ഹെൻറികെ , ലുകാസ് ലിമ etc...

കരിയർ അവസാനിക്കുമ്പോൾ ഗബ്രിയേൽ ബാർബോസ ഇതിൽ ഏത് കാറ്റഗറിയിൽ പെടണം എന്നത്  ബാർബോസ തന്നെ തീരുമാനിക്കേണ്ട കാര്യമാണ്.
നിലവിൽ ഗാബി ആദ്യ കാറ്റഗറിയിലാണ് , കൗമാരത്തിലേ യൂറോപ്പിൽ ഇന്റർമിലാനിലേക്ക് പോയ ശേഷം ലോണിൽ ബെൻഫികയിലും പരാജിതനായി സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചു വന്ന ഗബ്രിയേൽ കുറ്റക്കാരനല്ല , ഗബ്രിയേലിനെ പോലെയുള്ള നിരവധി പ്രതിഭകളെ കൗമാരം കഴിയും മുമ്പ് യൂറോപ്യൻ വമ്പൻമാർക്ക് വിറ്റു കാശാക്കുന്ന ബ്രസീലിലെ ക്ലബുകളാണ് കുറ്റക്കാർ. യൂറോപ്യൻ ഫുട്‌ബോൾ അഡാപ്റ്റ് ചെയ്യുന്നതിൽ കുറച്ചു സമയമെടുക്കുന്ന പ്ലെയിംഗ് ക്യാരക്ടർ ഉള്ള താരമാണ്‌ ഗബ്രിയേൽ.അത് അദ്ദേഹത്തിന്റെ പ്രായത്തിന്റെ പ്രശ്നമായിരുന്നു.സാന്റസിലെ ഗബ്രിയേലിന്റെ പ്ലെയിംഗ് സ്റ്റൈലിൽ തന്നെ ഞാനന്ന് മനസ്സിലാക്കിയ കാര്യമായിരുന്നു ഇവൻ യൂറോപ്പിൽ ചെറുപ്രായത്തിലേ പോയാൽ ക്ലിക്ക് ആവാൻ സമയമെടുക്കുമെന്ന്.സാന്റോസ് മാധ്യമങ്ങളും ബ്രസീലിയൻ മീഡിയാസും ഇവനെ വാഴ്ത്തീയത് ഗാബിയുടെ പൊട്ടൻഷ്യലിനും മീതെയായിരുന്നു.

യൂറോപ്യൻ ഫുട്‌ബോൾ കരിയറിൽ ബാർബോസ തോറ്റു പോയതിന് പല കാരണങ്ങളുണ്ടായിരുന്നു.ആദ്യത്തേത് അദ്ദേഹത്തിന്റെ അഗ്രസ്സീവ് ക്യാരക്ടർ തന്നെ. പക്വതയില്ലാത്ത പ്രായത്തിലുള്ള യൂറോപ്യൻ ബിഗ് ക്ലബ് മൈഗ്രേഷനോട് പൊരുത്തപ്പെടാൻ ബാർബോസക്ക് കഴിയാതെ പോയതും തന്റെ അഗ്രസ്സീവ് നാച്ചർ പിടിച്ചു നിർത്താനാവാതെ പോയതിനാലായിരുന്നു.രണ്ടാമത്തെ ഫാക്റ്റർ ആണ് ഓവർറേറ്റിംഗ് , ബ്രസീൽ മീഡിയാസ് തന്റെ ടാലന്റിന് മീതെ തനിക്ക് നൽകിയ ഹൈപ്പ് ഇന്റർമിലാനിൽ മികച്ച പ്രകടനം പുറത്തടുക്കുന്നതിൽ ബാർബോസക്ക് വിനയായി."അടുത്ത നെയ്മർ " എന്ന തരത്തിലുള്ള ഹൈപ്പുകളാണ് 17ആം വയസ്സിൽ സാന്റസിൽ കളിക്കുന്ന കാലത്തേ ബാർബോസക്ക് നേരിടേണ്ടി വന്നത് മൂന്നാമത്തെ ഘടകമാണ് ഇന്ററിലെ ഡിഫൻസീവ് പ്ലെയിംഗ് ശൈലിയുമായി പെട്ടെന്ന് ഇണങ്ങാൻ കഴിയുന്ന ഒരു ടാലന്റ് അല്ലായിരുന്നു ബാർബോസ.ആദ്യമേ മനസ്സിലാക്കേണ്ടത് ഗബ്രിയേൽ ബേസിക്കിലി ഒരു ടാർഗറ്റ് സ്ട്രൈകറോ/ലോൺലി സ്ട്രൈക്കറോ അല്ല.ഇന്റർ ഗാബിയെ ഉപയോഗിച്ചതാവട്ടെ ടാർഗറ്റ്/ലോൺലി റോളിലായിരുന്നു.ഇന്റർമിലാനിൽ 4-2-3-1 അല്ലെങ്കിൽ 4-3-3 ശൈലിയുടെ ഒരു ഇരയാണ് ഗബ്രിയേൽ ബാർബോസ.

മുന്നേറ്റനിരയിൽ വിംഗർ , ടാർഗറ്റ് സ്ട്രൈകർ , സെക്കൻഡറി സ്ട്രൈകർ തുടങ്ങിയ ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ ശൈലിയാണ് ബാർബോസയുടേത്. അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലിയിൽ വിംഗറുടെ സ്വഭാവഗുണങ്ങളുണ്ട് , സ്ട്രൈക്കർക്ക് തോട്ടു പിറകിലായി സ്പേസുകൾ കണ്ടെത്തി ഡീപ്പിലോട്ട് ഇറങ്ങി കളിക്കുന്ന സെക്കൻഡറി സ്ട്രൈകറുടെ ക്യാരക്ടർ പ്രകടമാണ് , അതേ സമയം ടാർഗറ്റ് സ്ട്രൈക്കറുടെ ഗുണങ്ങളുമുണ്ട്.
ബാർബോസ എപ്പോഴെല്ലാം കരിയറിൽ മികച്ച പ്രകടനം പുറത്തെടുത്തോ അപ്പോഴെല്ലാം 4-4-2 സിസ്റ്റത്തിൽ ആയിരുന്നു ആ ക്ലബുകൾ പ്രയോഗിച്ചിരുന്നത്.സാന്റോസിലായ കാലത്തും ഇപ്പോഴത്തെ ഫ്ലെമംഗോയിലും ജോർജെ ജീസസ് താരത്തിന്റെ ടാലന്റ് കപ്പാസിറ്റി മുഴുവനും കാണിച്ചു തന്നത് 4-4-2സിസ്റ്റത്തിലായിരുന്നു.ഗബ്രിയേലിന്റെ ഈ പ്ലെയിംഗ് ശൈലി പലപ്പോഴും ബ്രൂണോ ഹെൻറികെക്ക് കളിക്കാൻ ഒരുപാട് സ്പേസ് നൽകിയിരുന്നു.ക്ലബ് ലോകകപ്പ് ഫൈനലിൽ വിർജിലിനെ പലപ്പോഴും കബളിപ്പിക്കാനും ഗാബിക്ക് സാധിച്ചിരുന്നു.
ഗാബിയുടെ മറ്റൊരു പോരായ്മ റൈറ്റ് ഫൂട്ടിലെ വീക്ക്നെസ്സാണ്.റണ്ണിംഗിലും ഡ്രിബ്ലിംഗിലും അമിതമായി ലെഫ്റ്റ് ഫൂട്ട് ഡിപ്പൻന്റൻസിയാണ്.ഒളിമ്പിക് ഫുട്‌ബോളിൽ 4-2-4 ഫോർമേഷനിലും ഗ്ഗബ്രിയേൾ മൂന്ന് ഗോളടിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.

എന്നാൽ യൂറോപ്യൻ ക്ലബുകൾ പലരും ബാർബോസക്ക് പിറകെ കൂടിക്കഴിഞ്ഞു എന്നുള്ള റൂമേഴ്സ് പരക്കുന്നുണ്ട്.ചെൽസി ആഴ്സനൽ വെസ്റ്റ് ഹാം ടോട്ടൻഹാം തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ ഉള്ളത് , നിലവിൽ ഫ്ലെമെംഗോക്കൊപ്പം സൂപ്പർ ഫോമിലുള്ള താരത്തിന് വീണ്ടുമൊരു യൂറോപ്യൻ മൈഗ്രേഷന് ഉള്ള സമയമായോ? 

ആയിട്ടില്ല എന്നതാണ് എന്റെ അഭിപ്രായം , 
ഫ്ലെമെംഗോയുടെ കൂടേ ഒന്നോ രണ്ടോ സീസണുകൾ കൂടി കളിച്ച ശേഷം അത്ലാന്റിക് സമുദ്രം മുറിച്ചു കടക്കുന്നതിനെ പ്പറ്റി ചിന്തിക്കുന്നതാണ് ഉചിതം.നിലവിൽ സൗത്ത് അമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണ് ഗാബി , അത് നിലനിർത്തിക്കൊണ്ട് മികച്ച പ്രകടനം ഫ്ലെമിഷിന്റെ കൂടെ തന്നെ തുടർന്നാൽ ബ്രസീൽ ടീമിലേക്കുള്ള സ്ഥായിയായ പൊസിഷൻ ആണ് ഗാബിയെ കാത്തിരിക്കുന്നത്.2020 ൽ ലോകകപ്പ് യോഗ്യതാ റൗണ്ടുകളും കോപ്പ അമേരിക്കയും നടക്കാനിരിക്കുന്നതിനാൽ
സ്ട്രൈകിംഗ് പൊസിഷനുകളിൽ ഇപ്പോഴും ആളെ തേടികൊണ്ടിരിക്കുന്ന ടിറ്റക്ക് മുന്നിൽ വലിയൊരു ചോദ്യത്തിന് ഉത്തരമാവാനാണ് ഗബ്രിയേൽ പരിശ്രമിക്കേണ്ടത്.ബ്രസീലിൽ ഫ്ലെമെംഗോയിൽ തന്നെ സ്റ്റേ ചെയ്താൽ മഞപ്പടയിൽ ഗബ്രിയേൽ ജീസസിനും ഫിർമീന്യോക്കും കട്ട കോംപെറ്റീറ്റർ ആവാനും ബാർബോസക്ക് സാധിക്കും.

By - Danish Javed Fenomeno

Vai brazil 🇧🇷

Wednesday, January 1, 2020

അലിറാസ ജഹാൻബഷ് - ഒരിടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലെ ഇറാൻ സാന്നിദ്ധ്യം..



തങ്ങളുടെ താരങ്ങളിൽ യൂറോപ്യൻ ടോപ് ലീഗ് ക്ലബുകളുടെ അനുഭവസമ്പത്ത് ഏറ്റവുമധികം അനുഭവിച്ച ഏഷ്യൻ ഫുട്‌ബോൾ ടീമാണ് ഇറാൻ.ജർമൻ ബുണ്ടസ് ലീഗായാകും ഏറ്റവുമധികം ഇറാനിയൻ താരങ്ങൾ കളിച്ച വിദേശ ലീഗ്.ബയേണിലും ഹെർത്ത ബെർലിനിലും  കൊളോണിലും ഹാംബർഗിലും ബ്രെമനിലും ഷാൽകെയിലും തുടങ്ങി നിരവധി ജർമൻ ക്ലബുകളിലായി  കളിച്ച അനുഭവസമ്പത്തുള്ള ഇതിഹാസ പദവിയിൽ ഉള്ള ഇറാനിയൻ ഫുട്‌ബോളേഴ്സ് നിരവധിയാണ് അവരുടെ സമ്പന്നമായ കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ.ഇന്റർനാഷണൽ ഫുട്‌ബോൾ ടോപ് ഗോൾ സ്കോറർ അലി ദേയി , ജപ്പാനീസ് ഇതിഹാസം നകാതക്ക് ശേഷം ഏഷ്യൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്കിൽഫുൾ ടാലന്റഡ് പ്ലേമേക്കർ അലി കരീമി , ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലേ എക്കാലത്തെയും മികച്ച വിംഗ് ബാക്ക് മെഹ്തി മെഹ്ദാവികിയ , കൊളോണിൽ പെഡോൾസ്കിയുടെ പങ്കാളി ആയിരുന്ന സ്ട്രൈകർ ഖൊദാദ് അസീസി , വോൾഫ്ബർഗിൽ ഒരുപാട് കാലം 2000ങളിൽ പന്തുതട്ടിയ സെൻട്രൽ മിഡ്ഫീൽഡർ അസ്ഖൻ ദെജാഗാഹ് , ദേയിയുടെ സമകാലികനായ സ്ട്രൈകറും ഹനോവറിലും ബയേണിലുമായി കാലങ്ങളോളം പന്തു തട്ടിയ വാഹിദ് ഹാഷ്മിയാൻ തുടങി നിരവധി പേർ ബുണ്ടസ് ലീഗയിൽ കളിച്ചു തെളിഞ്ഞിട്ടുണ്ട്. സ്പാനിഷ് ലാ ലീഗയിൽ ആണെങ്കിൽ ഇറാൻ ഇതിഹാസമായ മിഡ്ഫീൽഡ് മാസ്റ്റെറോ ജാവേദ് നെകാനൂം ഒരു പതിറ്റാണ്ടോളം ഒസാസുന താരമായിരുന്നു. അതുപോലെ തന്നെ മിഡ്ഫീൽഡറും നിലവിൽ ഇറാൻ നായകനുമായി മസൂദ് ഷൊജെയ് ലാ ലീഗയിൽ കളിച്ചു വളർന്നതാണ്..ഇറ്റാലിയൻ സീരി എയിലൂടെ വളർന്നവരാണ് 2000ങളിലെ ഇറാനിന്റെ നിർണായക താരങ്ങളായിരുന്ന സെന്റർ ബാക്ക് റഹ്മാൻ റസയും അലി സെമാറയുമെല്ലാം..എന്നാൽ ഇറാൻ ഫുട്‌ബോൾ ചരിത്രത്തിലെ ലെജൻഡറി മിഡ്ഫീൽഡറായ  കരീം ബഗേരിയെ ഒഴിച്ചു നിർത്തിയാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊതുവേ ഇറാൻ താരങ്ങൾ ഇല്ല എന്ന് തന്നെ പറയാം.ബോൾട്ടണിൻെ വിംഗറായിരുന്ന തൈമറിൻ ആണ് മറ്റൊരു ഇംഗ്ലീഷ് ലീഗ് ഇറാൻ താരം..

എന്നാൽ ഇന്ന് ഇംഗ്ലീഷ് ലീഗിൽ ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം പേർഷ്യൻ ഫുട്‌ബോൾ സാന്നിധ്യം അറിയിക്കുകയാണ് അലിറാസ ജഹാൻബഷ് എന്ന ബ്രൈറ്റൺ റൈറ്റ് വിംഗർ , പുതുവർഷത്തിലെ ആദ്യ ലീഗ് മൽരത്തിൽ കരുത്തരായ ചെൽസിക്കെതിരെ ബ്രൈറ്റണ് സമനില നേടികൊടുത്ത അവസാന മിനിറ്റുകളിൽ അലിറാസയടിച്ച ബൈസികിൾ കിക്ക് ഗോൾ ഒരു പക്ഷേ ഈ സീസണിലെ തന്നെ മികച്ച ഗോളായി വിലയിരുത്തപ്പെട്ടേക്കാം.മൽസരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഹൈ ഫിസിക്കൽ പ്രസൻസുള്ള പേസി വിംഗറായ അലിറാസ  ഇറാൻ പ്ലേമേക്കറും പത്താം നമ്പറുമായ കരീം അൻസാരിഫാർദ് യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന  സ്ട്രൈകർമാരായ മെഹ്തി തെരീമി , സർദാർ അസ്മൗൻ തുടങ്ങിയവരൊടൊപ്പം നിലവിലെ ഇറാനിയൻ ടീമിലേ സുപ്രധാന താരങ്ങളിലൊരാളാണ്.കഴിഞ്ഞ ലോകകപ്പിൽ മൂന്ന് മൽസരങ്ങളും കളിച്ച അലിറാസ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നതിന് മുമ്പ് ഡച്ച് ലീഗിലെ അപകടകാരിയായ വിംഗർ ആയിരുന്നു.AZ അൽകമറിന്റെ നിർണായക താരമായിരുന്ന റാസയുടെ സ്പീഡി റണ്ണുകളും കൃത്യമായ ക്രോസുകളും ഉൾകൊള്ളുന്ന കേളീ ശൈലി പഴയ ഇറാൻ ഹാംബർഗ് ഇതിഹാസം മെഹ്ദി മെഹ്ദാവികിയുടെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യമുള്ളതായി അനുഭവപ്പെട്ടു..

By - Danish Javed Fenomeno

What a Bicycle Kick Goal ,Take a Bow , Aliraza Jahanbaksh