Wednesday, March 3, 2021

ദ റൊമാന്റിക് ആർട്ടിസ്റ്റ് ഓഫ് ബ്യൂട്ടിഫുൾ ഗെയിം

 



റെയ്നാൾഡോ, റൊണാൾഡോ, റൊണാൾഡീന്യോ , റോബീന്യോ, നെയ്മർ...


ഈ അഞ്ച് പേരുകൾ തമ്മിൽ ബ്രസീലിയൻ താരങ്ങൾ എന്നല്ലാതെ വേറെ എന്തെങ്കിലും  സാമ്യമുണ്ടോ..?  ഉണ്ട് , 

പ്രതിഭ കൊണ്ട് " ദ നെക്സ്റ്റ് പെലെ" എന്ന് അതാത് കാലഘട്ടങ്ങളിലെ മാധ്യമങ്ങളാലും ഫുട്‌ബോൾ പണ്ഡിറ്റ്കളാലും heir ചെയ്യപ്പെട്ട ഫുട്‌ബോൾ പ്രതിഭകളാണിവർ. എന്നാൽ ആദ്യമായി ദ നെക്സ്റ്റ് പെലെ വിശേഷണം ലഭിച്ചത് ഇവർക്കു ആർക്കുമല്ല,  1971 ൽ പെലെ വിരമിച്ച ശേഷം ആദ്യമായി ലോക മാധ്യമങ്ങൾ "ദ നെക്സ്റ്റ് പെലെ" എന്ന് വിശേഷിപ്പിച്ചത് വെളുത്ത് മെലിഞ്ഞ സ്കെൽറ്റൺ ശരീരഭാഷയുള്ള ഒരു പത്താം നമ്പറുകാരനെ ആയിരുന്നു.ദ റൊമാന്റിക് ആർട്ടിസ്റ്റ് ഓഫ് ബ്യൂട്ടിഫുൾ ഗെയിം എന്ന വിശേഷണത്തിൽ ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും സുപരിചിതമായ നാമം ആർതുർ അന്റൂണിയസ് കോയിംബ്രാ അഥവാ സീകോ.


തലനാരിഴയ്ക്ക് നഷ്ട്ടപ്പെട്ടു പോയ രണ്ടു ലോകകപ്പുകൾ , 1982 സ്പാനിഷ് ലോകകപ്പും , 1986 മെക്സിക്കൻ ലോകകപ്പും സീകോ നേടിയിരുന്നു എങ്കിൽ ഇന്ന് പെലെക്ക് തൊട്ടു താഴെ ഫുട്‌ബോൾ ലോകം പ്രതിഷ്ഠിച്ചേനെ ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അണ്ടർറേറ്റഡ് ആയിപ്പോയ ഈ അപൂർവ ജീനിയസിനെ..പെലെക്ക് ശേഷം ഫുട്‌ബോൾ ലോകം ദർശിച്ച ഏറ്റവും മികച്ച ടാലന്റായ സീകോയുടെ കരിയറിലെ ദൗർഭാഗ്യം മാത്രമായിരിക്കും മറഡോണയുടെ ഭാഗ്യമായി പിൽക്കാലത്ത് മാറിയത്. ക്രിയേറ്റീവ് പ്ലേമേക്കിംഗ് , പാസിംഗ് , ഷൂട്ടിംഗ് പ്രസിഷൻ , പ്യൂവർ ബോൾ സ്കിൽസ് , ടെക്നിക്കൽ എബിലിറ്റി , ഡ്രിബ്ളിംഗ് റൺസ് , ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് , ഗോൾസ്കോറർ തുടങ്ങിയ കാൽപ്പന്തുകളിയുടെ എല്ലാ ഘടകങ്ങളും അതിൻറെ പരിപൂർണതയിൽ അവതരിപ്പിച്ച ഇതിഹാസം.ഒരു സ്റ്റേഡിയത്തിൽ ഏറ്റവുമധികം ഗോളുകൾ എന്ന റെക്കോർഡ് ഫുട്‌ബോളിന്റെ മെക്കയായ മാറകാനയിൽ  333 ഗോളുകളടിച്ചു കൂട്ടിയാണ് സീകോ നേടിയത് , നൂറിലേറെ ഫ്രീകിക്ക് ഗോളുകൾ കരിയറിലടിച്ചു കൂട്ടിയ താരത്തിന്റെ 1982 ൽ അതിശക്തരായ  ലിവർപൂളിനെ തകർത്ത് ഇന്റകോണ്ടിനെന്റൽ കപ്പ് കിരീടം ഫ്ലെമെംഗോക്ക് നേടികൊടുത്ത അവിസ്മരണീയമായ പ്രകടനം ഫുട്‌ബോൾ ചരിത്രതാളുകളിലെ എക്കാലത്തെയും മികച്ച ഇൻവിഡ്യൽ പെർഫോമൻസ് ആയി നിലനിൽക്കുന്നു. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന് സെലിബ്രേറ്റ് ചെയ്യാനാകാതെ പോയ എക്കാലത്തെയും വലിയ നഷ്ടം ആണ് സീകോ. തന്റെ കരിയർ പ്രൈം ഇയേഴ്സ് ബ്രസീലിയൻ ഫുട്‌ബോൾ ലീഗിൽ ഫ്ലെമംഗോക്ക് ഒപ്പം ചെലവഴിച്ചു  കഴിഞ്ഞ ശേഷം വെറും ഒന്നര സീസൺ മാത്രമാണ് യൂറോപ്യൻ ഫുട്‌ബോളിൽ ഇറ്റാലിയൻ സീരീ എയിൽ ഉദിനിസൊപ്പം കളിച്ച സീകോ തന്റെ വലംകാലൻ മാജികിൽ അടിച്ചുകൂട്ടിയത് 17 ഫ്രീകിക്ക് ഗോളുകൾ ആയിരുന്നു.


ക്രൈഫിനും മറഡോണക്കും  പുസ്കാസിനും  ലോക ഫുട്‌ബോളിൽ കിട്ടിയ ആരാധക പിന്തുണയും ഹൈപ്പും വച്ച് നോക്കുമ്പോൾ സീകോ അവഗണിക്കപ്പെട്ടവനാണ്.പ്രതിഭയിൽ ഇവരേക്കാളും ഏറെ മുൻപിൽ നിൽക്കുന്നവൻ.ബ്രസീലിൽ ജനിച്ചത് കൊണ്ട് മാത്രം ബ്രസീലിന്റെ പ്രതിഭാ ധാരാളിത്തം മൂലം ലോകം കണ്ടില്ലെന്ന് നടിച്ച് വിസ്മരിച്ച പ്രതിഭ..സീകോ വല്ല യൂറോപ്യൻ രാജ്യങ്ങളിൽ ആയിരുന്നു ജനിച്ചിരുന്നെങ്കിൽ ലോകകപ്പ് ഇല്ലെങ്കിൽ കൂടി ക്രൈഫിനും പുസ്കാസിനും ഡിസ്റ്റെഫാനോക്കും ലഭിച്ച ജനപ്രീതിയും ഹൈപ്പും ലഭിച്ചേനെ എന്ന് വിശ്വസിക്കുന്നു.ക്രൈഫിനും പുസ്കാസിനുമൊപ്പം ലോകകപ്പ് നേടാൻ കഴിയാതെ പോയ എക്കാലത്തെയും മികച്ച താരമായ ജോഗാ ബോണിറ്റോയുടെ റൊമാന്റിക് ആർട്ടിസ്റ്റ് ന് പിറന്നാൾ ആശംസകൾ...

Wish I had a chance to play with Zico At Maracana. It's my greatest dream 

Happy bday King Zico❤️

#GOAT 🐐