Wednesday, April 28, 2021

ഫ്രാൻസ് ഫുട്‌ബോളിന്റെ വലിയ നഷ്ടം - കരീം ബെൻസേമ

 



കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്.അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം..!!


തെണ്ണൂറകളിൽ നോക്കിയാൽ ഫ്രഞ്ച് ഇതിഹാസ താരങ്ങളായ അൾജീരിയൻ വംശജനായ സിനദിൻ സിദാൻ , ഗ്വാദലപ് ദ്വീപ് വംശജരായ തിയറി ഹെൻറിയും ലിലിയൻ തുറാമും സെനഗലീസ് വംശജനായ പാട്രിക് വിയേര , ഘാന വംശജനായ മാർസെൽ ദെസെയ്ലി ,കോംഗോം വംശജനായ ക്ലോഡ് മക്ലേല , കരീബിയൻ വംശജനായ സിൽവിയൻ വിൽറ്റോഡ്, അർജന്റീന വംശജനായ ഡേവിഡ് ട്രെസഗ്വെ, പോർച്ചുഗീസ് വംശജനായ റോബർട്ട് പിറസ് etc... !! 


2018 ലെ ലോകകപ്പ്  ഫ്രാൻസ് ടീം നോക്കുകയാണേൽ പോഗ്ബ ഗ്രീസ്മാൻ കാന്റെ മറ്റ്യൂഡി ഫെകിർ തുടങ്ങി എംബാപ്പ വരെയുള്ള ഫ്രഞ്ച് 23 അംഗ ടീമിലെ 90ശതമാനം ടീമംഗങ്ങളും കുടിയേറ്റ വംശജരാണ്...!!


എന്നാൽ ഫ്രഞ്ച് ഫുട്‌ബോൾ സെലിബ്രേറ്റ് ചെയ്യാതെ പോയ യൂട്ടിലൈസ് ചെയ്യാതെ പോയ കുടിയേറ്റ വംശജനാണ് അൾജീരിയൻ വംശജനായ കരീം മൊസ്തഫാ ബെൻസേമ.ഫ്രാൻസ് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ നഷ്ടം..!


റിയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി profilic സീരിയൽ ഗോൾ സ്കോററും ക്രിയേറ്റീവ് ഫോർവേഡുമായി ലോക ഫുട്‌ബോളിലെ സൂപ്പർ താര ലേബലിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിളങ്ങുന്ന ബെൻസേമയെ തന്റെ 26ആം വയസ്സിൽ സെക്സ് ടാപ് ബ്ലാക്ക്മെയിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആയിരുന്നു ഫ്രാൻസ് ഫുട്‌ബോൾ വിലക്കിയത്.വിലക്ക് ഇല്ലായിരുന്നു എങ്കിൽ 2015ൽ അവസാനമായി ഫ്രാൻസിന് കളിക്കുമ്പോൾ 81 കളികളിൽ നിന്നും 27 ഗോളുകളടിച്ച ബെൻസേമയുടെ സ്റ്റാറ്റസ് ഇന്ന് ഡബിൾ ആയി ഉയർന്ന് തിയറി ഹെൻറിയുടെ ഫ്രഞ്ച് ഗോൾ.റെക്കോർഡും മറികടന്ന് ബെൻസി നീലപ്പടയിൽ കുതിച്ചേനെ ഇന്ന്...!!


ഫ്രാൻസ് ഫുട്‌ബോൾ ഫെഡറേഷൻ കരീം ബെൻസേമയെന്ന ടാലന്റിനെ തിരിച്ചറിഞ്ഞില്ലെങ്കിലും റിയൽ മാഡ്രിഡ് ലിയോണിന്റെ കൗമാര പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. റൊണാൾഡോയെ കുട്ടിക്കാലം മുതലേ തന്റെ റോൾ മോഡലാക്കിയ ബെൻസി ഓരോ മൽസരത്തിന് മുമ്പും റൊണാൾഡോ പ്രതിഭാസത്തിന്റെ ഡ്രിബ്ളിംഗ് വീഡിയോ ഫൂട്ടേജും ഗോൾ.സ്കോറിംഗ് ഫൂട്ടേജും കണ്ട് ആണത്രേ മൽസരത്തിനറങ്ങുന്നത്..! 


കഴിഞ്ഞ പന്ത്രണ്ട് വർഷമായി റിയലിന്റെ വെള്ള കുപ്പായത്തിൽ പന്ത് തട്ടുന്ന ബെൻസി ഇന്നലെ ചെൽസിക്ക് എതിരായ യുസിഎൽ സെമി ഫൈനലിൽ അർധാവസരം മുതലെടുത്ത് റിയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്ത ഗോൾ മാത്രം മതി ബെൻസേമയുടെ ഫിനിഷിങ് ക്വാളിറ്റി അറിയാൻ.എന്നാലോ താൻ കരിയറിൽ സ്കോർ ചെയ്ത മനോഹരമായ നിർണായക ഗോളുകളേക്കാൾ, അസിസ്റ്റുകളേക്കാളും താൻ നഷ്ടപ്പെടുത്തിയ സുവർണ ഗോൾ അവസരങ്ങളെ കുറിച്ച് മാത്രം ഓർത്ത് തന്നെ പഴിക്കുന്ന ഫാൻസ് ഉള്ള ഫുട്‌ബോൾ ലോകത്തെ ഏക താരം ആണ് കരീം ബെൻസേമ.!


ചെൽസിക്കെതിരെ അടിച്ച ഗോളോടെ റൗളിന്റെ 71 ഗോളെന്ന ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ബെൻസി.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരൊറ്റ പെനാൽറ്റി പോലും അടിക്കാതെ ഫീൽഡ് ഗോൾ മാത്രം അടിച്ചു 71 ഗോളിന് മേൽ സ്കോർ ചെയ്ത ഒരേയൊരു താരമാണ് ബെൻസേമ..!


വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഇരയായി തകർന്നു പോയ ഘട്ടത്തിൽ ബെൻസേമക്ക് പിന്തുണ നൽകി കൈപിടിച്ച് ഉയർത്തിയത് സിദാനും പെരസും റിയൽ മാഡ്രിഡുമായിരുന്നു.ആ കൂറ് ക്ലബിനോടും സിദാനോടും എന്നും വച്ചുപുലർത്തുന്ന താരമാണ് ഇന്ന് ബെൻസെമ.സീസണിൽ 40 കളികളിൽ നിന്നും 28 ഗോളുകളും 7 അസിസ്റ്റുകളുമായി ഈ 33 ആം വയസ്സിലും റിയലിന്റെ മുന്നണിപ്പോരാളിയാണിന്ന് ബെൻസേമ.റിയലിനൊപ്പം ബെർണേബൂവിൽ തന്നെ വിരമിച്ച് കരിയർ അവസാനിപ്പിക്കാനുള്ള ഭാഗ്യവും ബെൻസിക്ക് ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.


Danish Javed Fenomeno


Karim Benzema❤️❤️

#Benzema

സ്വർഗത്തിലെ 23 അംഗ ഫുട്‌ബോൾ ടീമിലേക്ക് നടന്നു കയറി ഡീഗോ..

 






ഫുട്‌ബോൾ ലോകത്ത് തനിക്ക് മുമ്പേ കളിച്ചവരുടെയും തനിക്ക് ഒപ്പം കളിച്ചവരുടെയും തനിക്ക് ശേഷം കളിച്ചവരുടെയും വിടവാങ്ങലുകൾ ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന മനുഷ്യൻ..! എഡിസൺ അരാന്തസ് ഡൂ നാസിമെന്റോ പെലെ..!!


പെലെയുടെ റോൾ മോഡലുകളായ സീസീന്യോ,ലിയോണിഡാസ് മുതൽ ഉറ്റസുഹൃത്തുക്കളായ  ഗരിഞ്ച ദിദി കാർലോസ് ആൽബർട്ടോയുടെയും മറ്റു ഇതിഹാസതാരങ്ങളായ ജിയൂസപ്പെ മെസ്സെ ജുലീന്യോ പുസ്കാസ് യാഷിൻ നിൽട്ടൺ സാന്റോസ് ജോർജ്ജ് ബെസ്റ്റ് ഞാൽമ സാന്റോസ് സോക്രട്ടീസ് ഫ്രിറ്റ്സ് വാൾട്ടർ സീറ്റോ ഡിസ്റ്റെഫാനോ ഫാച്ചെറ്റി യൂസേബിയോ ഗെയ്റ്റാനോ സ്ക്റിയ ബോബി മൂർ യൊഹാൻ ക്രൈഫ് ഗോർഡൻ ബാങ്ക്സ് .... തുടങ്ങിയവരുടെ വേർപാടുകൾ അനുഭവിച്ച് ഇപ്പോൾ ദേ തന്നേക്കാൾ 20 വയസ്സ് ഇളയവനായ ഡീഗോ അർമാന്റോ മറഡോണയുടേ വിടവാങ്ങലും പെലയെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടാകാം..!


സ്വർഗത്തിലെ 23 അംഗ ഫുട്‌ബോൾ ടീമിലേക്ക് നടന്നു കയറുകയാണ് ഡീഗോ..


ഗോൾ കീപ്പർ - ലെവ് യാഷിൻ, ഗോർഡൻ ബാങ്ക്സ്


ഡിഫൻസ് - ഫാച്ചെറ്റി,നിൽട്ടൺ സാന്റോസ്, ഞാൽമ സാന്റോസ്,ബോബി മൂർ, ഗയ്റ്റാനോ സ്ക്റിയ,കാർലോസ് ആൽബർട്ടോ ടോറസ്.


മിഡ്ഫീൽഡ് - സീസീന്യോ ദിദി ജോർജ്ജ് ബെസ്റ്റ് സീറ്റോ മറഡോണ ഗരിഞ്ച ജുലീന്യോ സോക്രട്ടീസ്


ഫോർവേഡ്സ് - ലിയോണിഡാസ് യൊഹാൻ ക്രൈഫ് യൂസേബിയോ പുസ്കാസ് ഡിസ്റ്റെഫാനോ ജിയൂസപ്പെ മെസ്സ ഫ്രിറ്റ്സ് വാൾട്ടർ.


മാനേജർ - ടെലി സന്റാന ...!


ഗ്രേസ്യസ് ഡീഗോ..! 

you will never be forgotten ❤️

" ഏയ് റോൺ " ആ വിളി ഇനി ഇല്ല , വിട മറഡോണ

 





"ഏയ് റോൺ " , " ഏയ് ഡീഗോ " അങ്ങനെയാണ്  മറഡോണയും റൊണാൾഡോയും പരസ്പരം വിളിക്കാറ്.രണ്ടു പേരും ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം , ടു ഓഫ് ദ മോസ്റ്റ് ഇൻഫ്ലുവെഷ്യൽ ഐഡിൽ ഓഫ് മെനി ഫുട്‌ബോൾ ജെനറേഷൻസ്, രണ്ടു തലമുറകളുടെ രാജാക്കന്മാർ.

കാൽപ്പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡിഫൻസീവ് കാലഘട്ടങ്ങളായി വിശേഷിക്കപ്പെടുന്ന രണ്ട് കാലഘട്ടങ്ങൾ ആണ് 80s ഉം 90s ഉം ...80s ഫുട്‌ബോൾ റൂൾ ചെയ്തത് മറഡോണ ആണെങ്കിൽ 90s റൂൾ ചെയ്തത് റൊണാൾഡോയും.ഫുട്‌ബോളിൽ ശത്രു രാജ്യങ്ങൾ ആണെങ്കിലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഡീഗോയും റൊണോയും.ഇരുവരും തമ്മിൽ ജീവിതശൈലിയിൽ സാമ്യതകൾ ഏറെയാണ്.ലാറ്റിനമേരിക്കൻ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നും  ഫുട്‌ബോളിലൂടെ യൂറോപ്യൻ പണകൊഴുപ്പിന്റെ  ലോകത്തക്ക് വളരുന്ന ഒരു ഫുട്‌ബോളറുടെ ജീവിതം കളത്തിന് ഉള്ളിൽ റെക്കോർഡുകളും ഗോൾസ്റ്റാറ്റസുകളും ക്രിയേറ്റ് ചെയ്യുക എന്നതിലുപരി കളിയാസ്വാദകരെ ആനന്ദിപ്പിക്കാനും സന്തോഷിപ്പിക്കാനും ആഘോഷിപ്പിക്കാനും കളത്തിനു പുറത്ത് സ്വയം ആനന്ദിക്കാനും ആർമാദിക്കാനും ആഘോഷിക്കാനും ഉള്ളതാണ് എന്ന് തെളിയിച്ചവർ.കരിയറിൽ അച്ചടക്കമോ അർപ്പണബോധമോ ഡിറ്റർമിനേഷനോ കൃത്യനിഷ്ഠതയോ തുടങ്ങി ഒരു പ്രൊഫഷണൽ ഫുട്‌ബോളർക്ക് വേണ്ട ഗുണങ്ങളോ ചിട്ടയായ പരിശീലനമോ ഇല്ലാതെ ഒരു പരിശീലകന്റെയും ടാക്റ്റീസുകളും കണക്കിലെടുക്കാതെ സ്വതസിദ്ധമായ ശൈലി രൂപീകരിച്ചു തന്നിഷ്ട പ്രകാരം സുന്ദരമായ ഇൻഡിവിഡ്യൽ ബ്രില്ല്യൻസ് കളിയിലുടെ പന്തു തട്ടി ലോകത്തെ ആനന്ദിപ്പിച്ച ജീനിയസുകൾ ആണ് ഇരുവരും .ഇങ്ങനെയുള്ള ജനുസ് വളരെ വളരെ കുറവാണ് ഫുട്‌ബോൾ ലോകത്ത്.ഗരിഞ്ച സോക്രട്ടീസ് ജോർജ് ബെസ്റ്റ് മറഡോണ റൊണാൾഡോ റൊമാരിയോ റൊണാൾഡീന്യോ തുടങ്ങിയവരെ ഈ ജനുസിൽ പെടുത്തുമ്പോൾ മറഡോണ ഗരിഞ്ചയുടെ വഴിയെ സോക്രട്ടീസിന്റെ വഴിയേ ബെസ്റ്റിന്റെ വഴിയേ വിടവാങ്ങുകയാണ്.റൊണാൾഡോക്ക് കാൽമുട്ടിനേറ്റ പരിക്കുകൾ പറ്റിയില്ലായിരുന്നുവെങ്കിൽ ഫുട്‌ബോൾ ലോകം തന്റെ പേരോ പെലെയുടെ പേരോ ഒരിക്കലും കേൾക്കില്ലായിരുന്നു എന്ന് തന്റെ പ്രിയപ്പെട്ട " റോൺ " നെ കുറിച്ച് പറഞ്ഞ ഡീഗോയെ ഏയ് ഡീഗോ എന്ന് വിളിക്കാൻ ഇനി റോൺ ന് സാധിക്കില്ല..തന്നെ 50 മീറ്റർ അകലെ വച്ച് കണ്ടാൽ പോലും  " ഏയ് റോൺ " എന്ന് ഉറക്കെ വിളിക്കുന്ന ഡീഗോയുടെ വിളി തീർച്ചയായും റോണോയുടെ കാതുകളിൽ വിതമ്പലായി മുഴങ്ങുന്നുണ്ടാകും...! 


#RIP #diegoarmandomaradona #legend

വിട പാപ ബൂബ ദിയോപ്

 




ലിസറാസുവിനെ മറികടന്ന് എൽഹാജി ദിയൂഫിന്റെ കുതിപ്പ് , ദിയൂഫിനെ തടയാൻ സാക്ഷാൽ മാർസെൽ ദെസെയ്ലിയുടെ വിഫല ശ്രമം.പക്ഷേ ദിയൂഫ് ബോക്സിലേക്ക് വലക്ക് കീഴിലെ കരുത്തനായ ബാർത്തേസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ ആ ഉയരക്കാരൻ മധ്യനിരതാരത്തിന് കിറുകൃത്യമായി ക്രോസ് നൽകുന്നു, ദിയൂഫിനെ സമാന്തരമായി മിഡ്ഫീൽഡിൽ നിന്നും ഓടിയെത്തിയ  ആറടി അഞ്ച് ഇഞ്ച് ഉയരക്കാരനായ പത്തൊൻപതാം നമ്പർ താരം ദിയൂഫിന്റെ ക്രോസ് ദ്യോർക്കേഫിനെയും ഇമ്മാനുവൽ പെറ്റിയെയും മറികടന്ന് വലയിലേക്ക് കണക്റ്റ് ചെയ്യുന്നു.എന്നാൽ മൈക്രോ സെക്കന്റുകൾക്കുള്ളിലെ ബാർത്തേസിന്റെ കൃത്യമായ റിഫ്ലക്സ് സേവ് ബോൾ തടുത്തെങ്കിലും വീണ്ടും റീബൗണ്ടിൽ വീണുകിടക്കുന്ന ആ പത്തൊമ്പതാം നമ്പറുകാരന്റെ കാലിൽ തന്നെ ബോൾ കിട്ടുന്നു. നിലത്ത് കിടന്ന് കൊണ്ട് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് വലയിൽ ചുംബിക്കുമ്പോൾ അതൊരു ചരിത്രമായിരുന്നു..! സെനഗൽ എന്ന രാഷ്ട്രത്തിനെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്രം..! ആ ചരിത്രത്തിന് തുടക്കം കുറിച്ച പത്തൊമ്പതാം നമ്പറുകാരാനാകട്ടെ പാപാ ബൂബ ദിയോപ് ഇന്ന് വിടപറഞ്ഞിരിക്കുന്നു..! 18 വർഷം കഴിഞ്ഞുവെങ്കിലും ഇന്നലെ കണ്ട് കഴിഞ്ഞ പോലെ തോന്നുന്ന ആ ചരിത്ര മൽസരത്തിന്റെ വിജയശിൽപ്പിയായ ദിയോപ്..! ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഉദ്ഘാടന ഗോളിന്റെ ഉടമയായ ദിയോപ്...! 2002 ലോകകപ്പിൽ ലോകചാമ്പ്യൻസ് ആയി വന്ന ഫ്രാൻസിനെ അട്ടിമറിച്ച് ആദ്യ റൗണ്ടിൽ പുറത്താക്കിയ ഗോളിന്റെ ഉടമയായ പ്രിയപ്പെട്ട ബൂബ ദിയോപ് മോട്ടോർ നൂറോൺ രോഗത്തിന് കീഴടങ്ങി വിടവാങ്ങി..! 


Rest in peace Legend 

Gud by #Diop

You will never be forgotten 

You Lives in our Memories forever❤️

നെയ്മർ -എംബാപ്പ Divine duo

 




തെണ്ണൂറകളുടെ അവസാനത്തിലും രണ്ടായിരങ്ങളിലും യുവൻറസിൽ ഒരു പതിറ്റാണ്ടോളം അറ്റാക്കിംഗ് ഇരട്ടകളായി വാഴ്ന്ന അലസാന്ദ്രോ ഡെൽപീറോ - ഡേവിഡ് ട്രെസെഗ്വെ കൂട്ടുക്കെട്ട് പോലെ , ആഴ്സനലിന്റെ ചരിത്രമെഴുതിയ ഗോൾഡൻ ഇരട്ടകളായ തിയറി ഹെൻറി - ഡെനിസ് ബെർകാമ്പ് സഖ്യം പോലെ , ലിവർപൂളിനെ ഉന്നതങ്ങളിലേക്ക് നയിച്ച എഴുപതുകളിലെ കെന്നി ഡാൽഗ്ലിഷ് - ഇയാൻ റഷ് സ്ട്രൈക്കിംഗ് ദ്വയങ്ങളെ പോലെ ,  ബാഴ്സലോണ ക്ലബിന് മേൽവിലാസം ഉണ്ടാക്കി കൊടുത്ത മഹാമാന്ത്രികൻ റൊണാൾഡീന്യോ - സാമുവൽ എറ്റൂ ജോഡി പോലെ , റിയൽ മാഡ്രിഡിന്റെ ഹിസ്റ്ററി തീർത്ത പുസ്കാസ് - ഡിസ്റ്റെഫാനോ പോലെ

ഡച്ചിലും മിലാനിലും സുവർണ കാലം എഴുതി ചേർത്ത ഗുള്ളിറ്റ് - വാൻ ബാസ്റ്റൻ സഖ്യം പോലെ ,  കഴിഞ്ഞ മൂന്നു വർഷമായി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ചരിത്രം സൃഷ്ടിക്കാൻ  മറ്റൊരു അതുല്ല്യമായ അറ്റാക്കിംഗ് ജോഡി കൂടി വളർന്നു കൊണ്ടിരിക്കുകയാണ് പാരീസിൽ, കൃത്യമായ ഒരേ മൈന്റ്സെറ്റോടെ അപാരമായ ഒത്തിണക്കത്തോടെ നിസ്വാർത്ഥതയുടെ പ്രതിരൂപങ്ങളായി കളിക്കുന്ന നെയ്മർ - എംബാപ്പെ അറ്റാക്കിംഗ് സഖ്യത്തിന്  ചരിത്രം തെല്ലുമില്ലാത്ത പാരീസ് സൈന്റ് ജർമന്റെ ചരിത്രം മാറ്റി കുറിച് പുതുചരിത്രം സൃഷ്ടിച്ചു നൽകാൻ കഴിഞ്ഞാൽ മുകളിൽ പ്രതിപാദിച്ച അറ്റാക്കിംഗ് ജോഡികളുടെ ഇടയിലേക്ക് ഈ പാരീസ് ജോഡിയും  ഉയർത്തപ്പെടും എന്നത് തീർച്ച.


ഇന്നലെ യുസിഎൽ രാത്രിയിൽ വലിച്ചു നീട്ടിയ നട്ട്മെഗിലൂടെ ഇസ്താംബൂൾ താരത്തെ കബളിപ്പിച്ചു മുന്നേറി ട്രേഡ്മാർക്ക് കർവി ഷോട്ടിലൂടെ ആദ്യ ഗോളടിച്ച നെയ്മർ സുന്ദരമായ ഫിനിഷിങോടെ നെയ്മർ തന്റെ ഇരട്ടഗോൾ നേട്ടം സ്വന്തമാക്കിയ ശേഷം നെയ്മറെ തന്നെ ഇസ്താംബൂൾ ഗോൾകീപ്പർ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി സ്കോർ ചെയ്തു ഹാട്രിക് അടിക്കാൻ ഉള്ള സുവർണ അവസരം ഉണ്ടായിട്ടും ആ പെനാൽറ്റി നിസ്വാർത്ഥതയോടെ തന്റെ പ്രിയ സുഹൃത്തായ എംബാപ്പെക്ക് നൽകുകയായിരുന്നു നെയ്മർ.പിന്നീട് രണ്ടാം പകുതിയിൽ ഹാട്രിക് തികച്ച് നെയ്മറും ഇരട്ടഗോൾ നേട്ടത്തോടെ എംബാപ്പയും മിന്നി തിളങ്ങിയപ്പോൾ പിഎസ്ജി വൻ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യൻസായി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.ഇവിടെയാണ് നെയ്മർ-എംബാപ്പെ സഖ്യത്തിന്റെ  നിസ്വാർത്ഥതയും ഒത്തിണക്കവും വ്യക്തമാവുക.


യുസിഎല്ലിൽ ബഹിഷ്‌കരിച്ച പിഎസ്ജി ഇസ്താംബൂൾ ആദ്യ മൽസരത്തിനിടെ റഫറി ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ച രണ്ടായിരങ്ങളിലെ കാമറൂൺ സ്ട്രൈക്കറും ഇസ്താംബൂൾ ക്ലബിന്റെ അസിസ്റ്റന്റ് കോച്ചുമായ പിയറി വെബോക്ക് ശക്തമായ പിന്തുണ നൽകാനും മെയിൻ റഫറിയോട് ഇക്കാര്യം ചോദ്യം ചെയ്യാനും മുന്നിൽ നിന്ന് തങ്ങൾ മാച്ച് ബഹിഷ്‌കരിക്കുകയാണെന്നും ഉറക്കെ പറഞ്ഞു കളി നിർത്തി കയറിപ്പോയി ഫുട്‌ബോൾ ലോകത്തിന്റെ കൈയ്യടി നേടിയ നെയ്മർ - എംബാപ്പെ സഖ്യം കളത്തിൽ മാത്രമല്ല ഒരേ മൈന്റ്സെറ്റോടെ കളിക്കുന്നത് ഫുട്‌ബോളിന്  പുറത്തും ഒരേ മൈന്റ്സെറ്റ് ആണ് ഇരുവർക്കും എന്ന് മെനിയാന്നത്തെ സംഭവം തെളിയിക്കുന്നു.


തങ്ങളുടെ കരാറുകൾ പുതുക്കി പാരീസ് സൈൻ് ജർമന് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഹിസ്റ്ററിയിൽ ഒരു സ്ഥാനം സൃഷ്ടിച്ചു നൽകാൻ ഇരുവർക്കും കഴിയട്ടെ എന്നാഗ്രഹിക്കുന്നു..


Danish Javed Fenomeno

Gud by Pablito ..വിട പാബ്ലിറ്റോ...

 





കാൽപ്പന്തുകളിയുടെ ഏറ്റവും സൗന്ദര്യാത്മക ശൈലിയായി അറിയപ്പെടുന്ന ബ്രസീലിയൻ ജോഗാ ബോണിറ്റോ അതിൻറെ പരിപൂർണ്ണതയിൽ വിസ്മയങ്ങൾ തീർത്തത് ടെലി സന്റാനയുടെ 1982 ലോകകപ്പിലെ ഡ്രീം സെലസാവോ ടീമിലൂടെ ആയിരുന്നു.സീകോ, സോക്രട്ടീസ്, ഫാൽകാവോ ,ഏഡർ ,ജൂനിയർ, സെറസോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അടങ്ങിയ സ്വർഗത്തിലെ ഫുട്‌ബോൾ ഇലവനെ പോലെ ബ്രസീലിന്റെ സ്വപ്ന സംഘം അതുവരെ ലോകകപ്പ് ചരിത്രം കണ്ടിട്ടില്ലാത്ത ഏകപക്ഷീയമായ ഡൊമിനേഷനിലൂടെ 1982 ലോകകപ്പ് ബ്രസീൽ സ്വന്തമാക്കുമെന്ന് ലോക മാധ്യമങ്ങൾ പ്രവചിക്കപ്പെടുന്നു.എല്ലാ പ്രവചനങ്ങളും അക്ഷരാർത്ഥത്തിൽ ശരി വെക്കും വിധമായിരുന്നു അതി മനോഹരമായ കാൽപ്പന്തുകളിയിലൂടെ സന്റാനയുടെ പിള്ളേരുടെ സ്വപ്ന കുതിപ്പ്.


മൽസരത്തിൽ ഫൗൾ ചെയ്തു ജയിക്കുന്നതിനേക്കാൾ അന്തസ്സ് ഫൗൾ ചെയ്യാതെ തോൽക്കുന്നതാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ചരിത്രത്തിലെ ഏക ഫുട്‌ബോൾ പരിശീലകനായ സന്റാന ജോഗാ ബോണിറ്റോയുടെ വശ്യ മനോഹാരിത കൊണ്ട് സ്പെയിനിൽ ഭൂമിയെ ഹരം കൊള്ളിച്ചപ്പോൾ അഞ്ച് മൽസരങ്ങളിൽ പതിനഞ്ചു ഗോളുകളടിച്ചു കൂട്ടി സീകോയും സോക്രട്ടീസും ഫൽകാവോയും സ്വർഗത്തിലെ ഗാനഗന്ധർവ്വൻമാരെ പോലെ കാൽപ്പന്തു കൊണ്ട് സംഗീത പേമാരി തീർത്തു കൊണ്ട് കുതിക്കുമ്പോൾ വില്ലനായി അയാൾ കടന്നു വരികയാണ്.ലോകകപ്പ് സെമിയിൽ കടക്കാൻ വെറും ഒരു സമനില മാത്രം മതിയായിരുന്ന സന്റാനയുടെ സ്വപ്ന സംഘത്തിന്റെ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് ടോണീന്യോ സെറസോയെന്ന അതികായകനായ റോമൻ പ്ലേമേക്കറുടെ മൈനസ് പാസ് പിടിച്ചെടുത്തു കൊണ്ട് ആ അപ്രതീക്ഷിത വില്ലൻ ഫുട്‌ബോൾ രാജാക്കൻമാരുടെ വലയിൽ ഹാട്രിക് നിറക്കുമ്പോൾ അതൊരു ചരിത്ര ദുരന്തമായി മാറുകയായിരുന്നു.1950 ൽ ബ്രസീലിനെ ഉറുഗ്വേ അട്ടിമറിച്ച മറകാനാസോ ദുരന്തത്തിന് ശേഷം ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറി ആയി ബ്രസീൽ × ഇറ്റലി ലോകകപ്പ് ക്വാർട്ടർ മൽസരം രേഖപ്പെടുത്തി.

പിന്നീട് ഉള്ള നോക്കൗട്ട് മൽസരങ്ങളിൽ ആ വില്ലന്റെ ചിറകിലേറി കുതിച്ച ഇറ്റാലിയൻ പടയോട്ടം ഫിഫ ലോകകപ്പ് എന്ന 24 കാരറ്റ് സ്വർണത്തിൽ അസൂറികൾ മുത്തമിട്ട ശേഷമായിരുന്നു അവസാനിച്ചത്.


2020ലും ബ്രസീലിൽ ജീവിച്ചിരിപ്പുള്ള എൺപതുകളുടെ യുവത്വങ്ങളും കൗമാരങ്ങളും മധ്യവയസ്‌ക്കരും  ഇന്നും 1982 ലോകകപ്പ് ബ്രസീൽ നേടിയിട്ടില്ല എന്ന് വിശ്വസിക്കാൻ തയ്യാറാകാത്തവരാണ്.ഒരു ജനതയെ ഒര തലമുറയെ സൗന്ദര്യാത്മക ഫുട്‌ബോൾ ശൈലിയായ ജോഗാ ബോണിറ്റോയെ പ്രണയിച്ച ലോകമെമ്പാടും ഉള്ള ഫുട്‌ബോൾ ആരാധകരെ കരയിപ്പിച്ച ആ വില്ലന്റെ പേരാണ് പൗളോ റോസി അഥവാ പാബ്ലിറ്റോ..! 


സന്റാനയുടെ വിഖ്യാതമായ ബ്രസീലിനെ അട്ടിമറിച്ച പ്രിയപ്പെട്ട പാബ്ലിറ്റോ ഇന്ന് വിടപറഞ്ഞിരിക്കുന്നു..!


ദിനോ സോഫ് എന്ന കാവൽ മാലാഖയുടെ വലക്കു മുന്നിൽ ഗെയ്റ്റാനോ സ്ക്റിയ എന്ന അനശ്വര പ്രതിഭയും ഇതിഹാസങ്ങളായ കൊളവാട്ടിയും ബെർഗോമിയും ക്ലോഡിയോ ജെന്റിലെയും അന്റോണിയോ കാബ്രീനിയും സൃഷ്ടിച്ച ഫുട്‌ബോൾ ചരിത്രത്തിലെ എകാലത്തെയും മികച്ച ഡിഫൻസീവ് വൻമതിലിന് മുന്നിൽ നിന്നും അഴിച്ചു വിട്ട ഒറ്റയാൾ പട്ടാളമായി കുതിച്ചു എതിരാളികളിൽ നാശം വിതച്ച് ഫൈനലിലും സെമിയിലും ക്വാർട്ടറിലും ഗോളുകളടിച്ചു കൂട്ടി ലോകകപ്പ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഫിഫ ലോകകപ്പും ഫ്രഞ്ച് മാഗസിൻ ബലോൺ ഡി ഓറും ഒരേ വർഷം നേടിയ ചരിത്രത്തിലെ ഏക താരകമായ പൗളോ റോസി ഇനി ഓർമ്മ..!


ക്രിസ്ത്യൻ വിയേരിക്കും റോബർട്ടോ ബാജിയോക്കുമൊപ്പം ഒൻപത് ഗോളുകളടിച്ചു ഇറ്റാലിയൻ ലോകകപ്പ് റെക്കോർഡ് പങ്കിടുന്ന പൗളോ റോസിയെ കുറിച്ച് ഇറ്റലിക്കാർ പറയുന്ന ഒരു ചൊല്ല് ഉണ്ട്..


" സീകോയുടെ ബ്രസീലിനെ , 

മറഡോണയുടെ അർജൻീനയെ ,

പ്ലാറ്റിനിയുടെ ഫ്രാൻസിനെ ,

റുമനിഗെയുടെ ജർമനിയെ , 

ലോകകപ്പ് മൽസരങ്ങളിൽ വിജയ ഗോളുകളടിച്ചു തോൽപ്പിച്ചവൻ..! 

ഒരേയൊരു പാബ്ലിറ്റോ...! " ❤️


# Danish Javed Fenomeno


Good by Legend 

You lives in our memories

#GOAT #Pablito #Rip

റൂണി - ഗുഡ് ബൈ ഫ്രം ഫുട്‌ബോൾ

 




2004 പോർച്ചുഗീസ് യൂറോ കപ്പ് , 

ഇഎസ്പിഎൻ - സ്റ്റാർ സ്പോർട്സ് ചാനൽ , രാത്രി 9.30 , 12.30 മൽസര സമയം ,

ജൂൺ മാസം കോരിച്ചൊരിയുന്ന മഴക്കാലം 


ഡേവിഡ് ജെയിംസ് ഗാരി നെവിലെ ആഷ്ലി കോൾ സ്റ്റീവൻ ജെറാർഡ് ജോൺ ടെറി ലെഡ്ലി കിംഗ് സോൾ കാംപെൽ ഡേവിഡ് ബെക്കാം ഫ്രാങ്ക് ലാംപാർഡ് മൈക്കൽ ഓവൻ ജോ കോൾ ഓവൻ ഹാർഗ്രീവ്സ്,  1 മുതൽ 11 ജേഴ്‌സി നമ്പർ വരെ സൂപ്പർ താരങ്ങൾ സ്വന്തമായുള്ള ഇംഗ്ലീഷ് നിരയിലേക്ക് 18 വയസുകാരനായ ഒൻപതാം നമ്പറുകാരന്റെ അരങ്ങേറ്റം.

കരുത്തനായ ഗോൾകീപ്പർ സ്റ്റീൽ, യാകിൻ സഹോദരൻമാരായ മുറാദും ഹകനും, അലകസാണ്ടർ ഫ്രെയിയും അടങ്ങുന്ന ശക്തരായ സ്വിറ്റ്സർലൻഡ് ടീമിനെതിരെ ഇരട്ട ഗോൾ , പഴയ സ്ലാവൻ ഫുട്‌ബോൾ പാര്യമ്പരത്തിന്റെ പൈതൃകവുമായി എത്തുന്ന ഡേവേർ സുകറിന്റെ പിൻമുറക്കാരായ ഡാരിയോ സിമിച്ചിന്റെയും ജോസഫ് സിമുനിച്ചിന്റെയും റോബർട്ട് - നികോ കോവാക് സഹോദരൻമാരുടെ, ദാദോ പ്രസോയുടെയും ഒലിച്ചിന്റെയും ഡാരിയോ സർനയുടെയും ക്രൊയേഷ്യക്കെതിരെ ഇരട്ട ഗോൾ, മൂന്ന് കളികളിൽ നാല് ഗോളടിച്ച് ആ പതിനെട്ടുകാരൻ ചൂടൻ പയ്യൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചർച്ചാ വിഷയം ആയ പോർച്ചുഗീസ് യൂറോ കപ്പ് നേരം ,  ഒന്നും നോക്കിയില്ല സർ അലക്‌സ് ഫെർഗൂസൻ നേരെ പോയി വിഖ്യാതമായ മാഞ്ചസ്റ്റർ ജെഴ്സി തന്നെ തയ്പ്പിച്ചു നൽകി ആ പയ്യന്.പിന്നീട് ഒന്നര പതിറ്റാണ്ടോളം കാലം വൊഡാഫോൺ , എയ്ഗ്, എഓൺ ,ഷെവർലേ മാഞ്ചസ്റ്റർ ജെഴ്സികളിൽ ഗോളുകളടിച്ചു കൂട്ടി സാക്ഷാൽ സർ ബോബി ചാൾട്ടന്റെ എക്കാലത്തെയും ക്ലബ് ഗ്രൈറ്റസറ്റ് ഗോൾ സ്കോറർ എന്ന റെക്കോർഡ് തകർത്തു കഴിഞ്ഞു ലോക ഫുട്‌ബോളിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തന്റെ സ്ഥാനം തങ്കലിപികളിൽ എഴുതി ചേർത്ത് കൊണ്ട് രണ്ട് വർഷങ്ങൾക്ക് ഇപ്പുറം  വെയ്ൻ മാർക്ക് റൂണി ഇന്ന് ഫുട്‌ബോളിനോട് വിരമിക്കുമ്പോൾ ഓർമ്മകളിൽ ചൂടൻ സ്വഭാവമുള്ള ലിസ്ബണിലേ ആ പഴയ പതിനെട്ട്കാരന്റ ഈ മുഖവും ഗോൾ സെലിബ്രേഷനും മാത്രം.


റൊണാൾഡോ പ്രതിഭാസത്തിന്റെ കടുത്ത ആരാധകനായ റൂണി 2002 ലോകകപ്പ് ഫൈനൽ മൽസരങ്ങൾ എല്ലാം താരം അറ്റെൻഡ് ചെയ്യാൻ കാരണം റൊണാൾഡോ ആയിരുന്നത്രെ.തൻെ റോൾ മോഡലായി റൂണി കാണുന്നതും റൊണാൾഡോയെ ആണ്.


Good by Wayne Rooney 

#legend ❤️

Brazil's Main Man's in each World cup

 




ഏതൊരു ടീമിലും മെയിൻ മാൻ എന്നൊരു റോൾ ഉണ്ട്. ആ താരത്തെ ചുറ്റിപ്പറ്റി ആയിരിക്കും ആ ടീമിന്റെ അറ്റാക്കിംഗ് ഫോർമേഷൻ സിസ്റ്റം പരിശീലകർ രൂപപ്പെടുത്തൂക.

ഇപ്പോൾ ബ്രസീലിന്റെ ലോകകപ്പ് ചരിത്രം എടുത്ത് നോക്കിയാൽ തന്നെ ആ റോൾ ആർക്കൊക്കെ ആയിരുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും.. 


1938 - ലിയോണിഡാസ് 

സ്ട്രൈക്കർ ആയ ലിയോണിഡാസ് എട്ട് ഗോളുകളടിച്ചു ബ്രസീൽ ടീമിനെ ഇറ്റാലിയൻ ലോകകപ്പിൽ കിരീടത്തിലേക്ക് കൈപിടിച്ച് ഉയർത്തുമ്പോൾ സെമിയിൽ ഇറ്റലിയുമായുള്ള മൽസരത്തിന് മുമ്പ് മുസോളിനിയുടെ ലിയോണിഡാസിനെ കളിപ്പിക്കരുതെന്ന ഭിഷണിക്ക് വഴങ്ങി ബ്രസീൽ കോച്ച് ലിയോണിഡാസിനെ ഇറക്കാതെ മനപ്പൂർവ്വം കളിപ്പിച്ചില്ല അതുകൊണ്ട് തോറ്റു.

Result - As a Teams Main man തന്റെ റോൾ ഗോൾഡൻ ബോൾ+ഗോൾഡൻ ബൂട്ട് നേടി ഭംഗിയായി വിജയകരമായി ലിയോണിഡാസ് പൂർത്തിയാക്കി.


1950 - സീസീന്യോ 

Result - ഫൈനലിൽ തിളങ്ങാൻ കഴിയാതെ ഉറുഗ്വായോട് ചരിത്രത്തിലേ ഏറ്റവും വലിയ അട്ടിമറി തോൽവി (മറകാനാസോ) വഴങ്ങിയെങ്കിലും As a teams main man ടൂർണമെന്റ് മികച്ച താരത്തിനുള്ള അവാർഡ്(ഇന്നത്തെ ഗോൾഡൻ ബോൾ) നേടി തന്റെ റോൾ വിജയകരമായി സീസീന്യോ പൂർത്തിയാക്കി.


1954 - ജുലീന്യോ 

Result - ക്വാർട്ടറിൽ പുസ്കാസ് കോകീസ് എന്നിവരടങ്ങിയ മാജികൽ മംഗ്യാർ ഹംഗറിയോട് തോറ്റ് പുറത്തായി. പക്ഷേ ബ്രസീൽ ടീം മെയിൻ മാൻ റോളിൽ  ടൂർണമെന്റ് താരമാവുമെന്ന് കരുതപ്പെട്ട ജുലീന്യോ നിരാശപ്പെടുത്തി.പക്ഷെ മൂന്ന് ഗോളടിച്ചു.


1958 -  ദിദി & പെലെ

Result - ടൂർണമെന്റ് തുടങ്ങും മുമ്പും ടൂർണമെന്റ് തുടങ്ങി പകുതി വരെയും ബ്രസീലിൻെ മെയിൻ മാൻ(ബെസ്റ്റ് പ്ലെയർ) ദിദി ആയിരുന്നു. ദിദിയെ ചുറ്റിപ്പറ്റി ഉള്ള നീക്കങ്ങളിലൂടെ കളിച്ച ബ്രസീൽ ടീം ക്വാർട്ടറോടെ മാറി മറിയുകയായിരുന്നു. ഗ്രൂപ്പ് ഘട്ട മൽസരങ്ങളിൽ കളിക്കാതെ ഇരുന്ന പതിനേഴ്കാരൻ പെലെ ക്വാർട്ടറിൽ കളിച്ചതോടെ ടീമിന്റെ മെയിൻ മാർ റോൾ നോക്കൗട്ട് സ്റ്റേജുകളിൽ പെലെ ഏറ്റെടുക്കുകയായിരുന്നു.ടൂർണമെന്റ് മികച്ച താരം(ഗോൾഡൻ ബോൾ) എന്ന അവാർഡ് നേടിയത് ദിദി ആണെങ്കിലും ഗ്രൂപ്പ് റൗണ്ടൂകളിൽ പെലെ കളത്തിൽ ഇറങ്ങിയിരുന്നെങ്കിൽ ആ അവാർഡ് ഈസിയായി പെലെ സ്വന്തമാക്കിയേനെ.


1962 - ഗരിഞ്ച

1962 ലോകകപ്പ് പെലെയുടെ ആയിരിക്കും എന്ന് പ്രതീക്ഷിച്ച ഫുട്‌ബോൾ ലോകത്തിന് മുമ്പിൽ ആദ്യ കളിയിൽ തന്നെ ആറ് മെക്സിക്കൻ താരങ്ങളെ കബളിപ്പിച്ച് ഒരു മാസ്മരിക സോളോ ഗോളും ഗോൾ അസിസ്റ്റും നേടിയ ശേഷം അതിക്രൂരമായി ഫൗൾ വിധേയമായി  പരിക്കേറ്റ് ടൂർണമെന്റ് തന്നെ നഷ്ടപ്പെട്ട പെലെക്ക് Successer ആയി ഗരിഞ്ച team main man role ഏറ്റെടുകുകയായിരുന്നു.അതിസുന്ദരമായി ഗരിഞ്ച ടീമിനെ നയിച്ചു കപ്പ് സ്വന്തമാക്കി.നാല് ഗോളുകളും നാല് അസിസ്റ്റും സ്വന്തമാക്കി ഗോൾഡൻ ബോൾ + ഗോൾഡൻ ബൂട്ട് നേടി.


1966 - പെലെ

വീണ്ടും അതിക്രൂരമായി ഫൗളുകൾ പെലെയെ വേട്ടയാടി. രണ്ടാം.മൽസരത്തിൽ പരിക്കേറ്റു പെലെ പുറത്തേക്ക് ബ്രസീൽ ആദ്യ റൗണ്ടിൽ പുറത്ത്.


1970 - പെലെ 

തന്റെ പ്രൈം ടൈമിൽ 62 n 66 ലോകകപ്പ് പരിക്ക് കാരണം നഷ്ടപ്പെട്ടതിന്റെ ഖേദം പ്ലേമേക്കറുടെ റോളിൽ പെലെ തകർത്താടി തീർത്ത ലോകകപ്പ്.നാല് ഗോളും ഏഴ് അസിസ്റ്റുമായി പെലെ ഗോൾഡൻ ബോൾ നേട്ടത്തോടെ ബ്രസീലിന്റെ സ്വപ്ന സംഘത്തെ ഹാട്രിക് ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചു.


1974 - റിവലീന്യോ

70ലെ പെലെയുടെ റിട്ടയർമെന്റോടേ ടീമിന്റെ മെയിൻ മാൻ ടോസ്റ്റാവോ ആയിരുന്നെങ്കിലും 73ൽ കൊറിന്ത്യൻസ് ക്രൂസെയ്റോ മൽസരത്തിനിടെ സംഭവിച്ച എതിർ താരത്തിൽ നിന്നേറ്റ ടോസ്റ്റാവോയുടെ കണ്ണിലേക്കുള്ള ചവിട്ട് ടോസ്റ്റാവോയുടെ കരിയർ അവസാനിപ്പിച്ചു.27 ആം വയസ്സിൽ തന്റെ കരിയറിലെ പീക്ക് ഫോമിൽ നിൽക്കെ 1973ൽ ടോസ്റ്റാവോ വിരമിച്ചു. ശേഷം റിവലീന്യോ പത്താം നമ്പർ ജെഴ്സി അണിഞ്ഞു.74ൽ റിവലീന്യോക്ക് കാര്യമായ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.ക്രൈഫിന്റെ ഡച്ചീന് മുന്നിൽ സെമിയിൽ വീണു. 


1978 - ഡിറസു

78ൽ ടീമിന്റെ മെയിൻ മാൻ റോളിൽ അടുത്ത പെലെ എന്ന് വിളിക്കപ്പെട്ട സീകോയെ കണ്ടവരായിരുന്നു ലോക മാധ്യമങ്ങൾ.പക്ഷേ സീകോക്ക് അവസരങ്ങൾ കോച്ച് കുറച്ചതോടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡിറസു ലോകകപ്പിൽ ബ്രസീൽ ടീമിന്റെ മെയിൻ മാൻ റോളിലേക്ക് വന്നു.78 ലോകകപ്പിൽ ഒരു തോൽവി പോലും അറിയാതെ കുതിച്ച ബ്രസീൽ അർജന്റീനയുടെ ഒത്തുകളി കാരണം കൊണ്ട് മാത്രം ആയിരുന്നു പുറത്തായത്.ടൂർണമെന്റ് മികച്ച താരത്തിനുള്ള സിൽവർ ബോൾ പുരസ്‌കാരം ഡിറസു നേടി.


1982 - സീകോ

സന്റാനയുടെ ഡ്രീം ടീം മെയിൻ മാൻ സീകോ നാല് ഗോളോടെയും നാല് അസിസ്റ്റോടെയും ടൂർണമെന്റ് ടോപ് സ്കോറർക്കും മികച്ച താരത്തിനുള്ള അവാർഡുകളിലേക്ക് കുതിച്ചു കൊണ്ടിരിക്കെ ക്വാർട്ടറിലെ  ഇറ്റലിയുമായുള്ള അട്ടിമറി നടന്നില്ലായിരുന്നെങ്കിൽ ആ ലോകകപ്പ് സീകോയുടെത് മാത്രം ആയേനെ. 


1986 - കരേക 

സീകോ പരിക്കേറ്റു  റിസർവ് ബെഞ്ചിൽ ആയതോടെ കരേക്ക ആയിരുന്നു ടീമിന്റെ മെയിൻ മാൻ.5 ഗോളോടെ കരേക്ക ടൂർണമെന്റ് ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ടിലേക്ക് കുതിക്കവേ ക്വാർട്ടറിൽ അൺഫിറ്റ് സീകോയുടെ  പെനാൽറ്റി മിസ് വന്നു.ഫ്രാൻസിനോട് ഷൂട്ടൗട്ടിൽ തോറ്റു പുറത്ത്.


1990- കരേക

24കാരൻ റൊമാരിയോ മെയിൻ മാൻ ആകുമെന്ന് കരുതപ്പെട്ടു.പക്ഷേ പരിക്ക് വില്ലൻ.കരേക മുള്ളർ കൂട്ടുകെട്ട് മൽസരഫലങ്ങൾ നിർണയിച്ചു.പക്ഷേ നിർണായക ഘട്ടത്തിൽ ഇരുവരും പരാജയമായി.


1994 - റൊമാരിയോ 

ടീമിന്റെ മെയിൻ മാൻ..അഞ്ച് ഗോളോടെ മൂന്ന് അസിസ്റ്റോടെ ഗോൾഡൻ ബോളോടെ ടീമിനെ മുന്നിൽ നിന്നും നയിച്ചു.നാലാം ലോക കിരീടം.തനിക്ക് ലഭിച്ച പെനാൽറ്റി റായിക്ക് കൊടുത്തില്ലായിരുന്നെങ്കിൽ ഗോൾഡൻ ബൂട്ടും റൊമാരിയോയുടെ പേരിൽ ആയേനെ.


1998- റൊണാൾഡോ 

മെയിൻ മാൻ റോൾ ഭംഗിയായി നിർവ്വഹിച്ചു. നാല് ഗോൾ നാല് അസിസ്റ്റോടെ ഗോൾഡൻ ബോൾ.ഫുഡ് പോയിസൻ ഏറ്റ് അപസ്മാരം വന്ന് ഫൈനലിൽ അബോധാവസ്ഥയിൽ ആയതോടെ ടീം തോറ്റു.ടീമിന്റെ അതീവ നിർണായക ഘടകമായ മെയിൻ മാൻ റോണോ പോയതോടെ ബ്രസീൽ സമാനതകളില്ലാതെ ദുർബലമായി ഫൈനലിൽ തകർന്നടിഞ്ഞു.അവിശ്വസനീയതോടെ ആണ് ഞാൻ ആ കളി കണ്ട് തീർത്തത്


2002 - റൊണാൾഡോ

മുന്ന് വർഷത്ത മേജർ ലെഗ് ഇഞ്ചുറീസ് കഴിഞ്ഞു എട്ട് ഗോളോടെ ഒരു അസിസ്റ്റോടെ ടീമിനെ കിരീടത്തിലേക്ക് നയിച്ചു.ചരിത്രത്തിൽ ഏറ്റവുമധികം ഫിഫ കാസ്ട്രോൾ വേൾഡ് കപ്പ് ഇൻഡിവിഡ്യൽ പെർഫോമൻസ് ഇൻഡക്സ് പോയിന്റ് നേടിയ താരം.10 ൽ 9.87 പോയിന്റ് ആണ് റോണോ നേടിയത്‌.രണ്ടാമത് മറഡോണ86 ആണ് 9.80 , പെലെ70  9.79 , റൊമാരിയോ94 9.79..  എന്നിങ്ങനെ ആണ്.


2006 - റൊണാൾഡീന്യോ 

ടീമിന്റെ മെയിൻ മാൻ ഡീന്യോയുടെ പീക്ക് സമയത്തെ ലോകകപ്പ്. ജർമൻ ലോകകപ്പിൽ ഗോൾഡൻ ബോൾ റൊണാൾഡീന്യോ നേടുമെന്ന് 200 ശതമാനം ഉറപ്പിച്ചിരുന്നു അന്ന് ഫുട്‌ബോൾ ലോകം.പക്ഷേ Failed..


2010 - കകാ

കകയുടെ സുവർണ കാലഘട്ടത്തിലേക്ക് കുതിക്കുന്ന സമയം പക്ഷേ ലോകകപ്പിന് മുമ്പുള്ള പരിക്ക് വില്ലനാകുന്നു.പരിക്കേറ്റു കളിച്ചിട്ടും മെയിൻ മാൻ റോളിൽ നാല് അസിസ്റ്റോടെ ടീമിനെ പ്രചോദിപ്പിച്ചു ക്വാർട്ടറിൽ എത്തിച്ചെങ്കിലും മെലോയുടെ സെൽഫ് ഗോളിൽ വീണു.


2014 - നെയ്മർ 

2018 - നെയ്മർ 


ഇ ലിസ്റ്റിൽ മെയിൻ മാൻ റോളിൽ വിജയിച്ചവർ ലിയോണിഡാസ് 1938 , സീസീന്യോ 1950 , ദിദ & പെലെ1958 , ഗരിഞ്ച1962 , പെലെ1970 , റൊമാരിയോ1994 , റൊണാൾഡോ1998 ,റൊണാൾഡോ 2002 ..


അടുത്തത് 2022 ലോകകപ്പ് ആണ്..

Will neymar can crack 22?

പരിക്കും പരിശീലകരുമായുള്ള ഉടക്കും ഇല്ലായിരുന്നു എങ്കിൽ റൊമാരിയോ നാല് ലോകകപ്പ് ഉയർത്തിയേനെ?

 






First Row - ഇടത് നിന്നും വലത്തോട്ട് 

ടഫറേൽ റികാർഡോ റോച്ച , മൗറോ,റികാർഡോ ഗോമസ്(ക്യാപ്റ്റൻ) , ജോർജീന്യോ, ബ്രാങ്കോ 

2nd Row - റൊമാരിയോ, അലെമാവോ,കരേകാ,ദുംഗ ,വാൾഡോ.


1990 ഇറ്റാലിയൻ ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ സ്കോട്ടിഷിനെതിരെ ഇറങ്ങിയ ഫസ്റ്റ് ഇലവനാണ് . റൊമാരിയോക്ക് പകരക്കാരനായി ഇറങ്ങിയ മുള്ളർ നേടിയ ഏക ഗോളിൽ സെലസാവോ മൽസരം വിജയിച്ചു.


ഇ മൽസരത്തിന്റെ പ്രത്യേകത എന്തെന്നാൽ 1994 ലോകകപ്പിനെ മാറ്റി നിർത്തിയാൽ റൊമാരിയോ തന്റെ നീണ്ട ബ്രസീൽ കരിയറിൽ കളിച്ച ഏക ലോകകപ്പ് മൽസരം ആണിത്.1990 ലോകകപ്പിലെ സൂപ്പർ താരമായി മാറുമെന്ന് ഫുട്‌ബോൾ ലോകം കരുതപ്പെട്ട 24 കാരൻ റൊമാരിയോക്ക് പരിക്ക് വില്ലനായതോടെ ഒരു മൽസരം മാത്രം ആണ് 90 ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞത്.1998ൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോച്ച് മരിയോ സഗാലോയുമായുള്ള പ്രശ്നങ്ങൾ കാരണം സഗാലോ 98 ലോകകപ്പ് സ്ക്വാഡിൽ എടുക്കാതിരുന്നപ്പോൾ റൊമാരിയോയെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ വീണ്ടും സ്കോളരിയുടെ 2002 ലോകകപ്പ് സ്ക്വാഡിൽ നിന്നും തഴയപ്പെട്ടു.


ഇനി ഒന്ന് ഓർത്തു നോക്കുക റൊമാരിയോയുടെ കരിയറിലെ ദൗർഭാഗ്യത്തെ കുറിച്ച് ,


 1990 ലോകകപ്പിൽ റൊമാരിയോയെ പരിക്ക് അലട്ടിയില്ലായിരുന്നു എങ്കിൽ ബ്രസീലിന്റെ ആക്രമണനിര വേറെ ലേവൽ ആയേനെ റൊമാരിയോ- കരേക്കാ -മുള്ളർ-ബെബറ്റോ ഈ സഖ്യത്തിന്റെ മികവിൽ ഈസിയായി ആ കപ്പ് ബ്രസീൽ നേടിയേനെ.


1998 ലോകകപ്പിൽ സഗാലോ റൊമാരിയോയെ എടുത്തിരുന്നു എങ്കിൽ റൊണോ - റൊമാരിയോ അവിശ്വസനീയമായ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ ജോഡിയുടെ കംപ്ലീറ്റ് ഡൊമിനേഷനിൽ അനായാസേനെ ആ ലോകകപ്പ് നേടിയേനെ.കാരണം  1994 to 1998 വരെ റൊണോ - റൊമാരിയോ സഖ്യം ഒരുമിച്ച് കളിച്ചത് 19 മൽസരങ്ങളിൽ ആണ്.അതിൽ നോർവെയോട് മാത്രം ആണ് തോറ്റത്. ബാക്കി 18ലും വിജയമാണ്.ഇരുവരും ഒരുമിച്ച് ബ്രസീൽ ആക്രമണം നയിച്ചപ്പോൾ അടിച്ചു കൂട്ടിയത് 34 ഗോളുകളാണ് അതിൽ 19 എണ്ണം റൊമാരിയോയും 15 എണ്ണം റൊണാൾഡോയുടെയും വക ആയിരുന്നു.

1997 ഫിഫ കോൺഫെഡറേഷൻ കപ്പും 1997 കോപ്പ അമേരിക്കയും ഇരുവരുടെയും മികവിൽ അടിച്ചെടുത്തു.ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ഇരുവരും ഹാട്രിക് അടിച്ചാണ് ബ്രസീലിന് കപ്പ് നേടികൊടുത്തത്. അതുകൊണ്ട് തന്നെ സഗാലോ 98ൽ റൊമാരിയോയെ സില്ലി പരിക്കിന്റെ പേരും പറഞ്ഞു വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സെലസാവോയിൽ നിന്നും എക്സ്ക്ലൂഡ് ചെയ്തത് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തിലെ വലിയ മിസ്റ്റേക്ക് ആയിരുന്നു.


1999 മുതൽ 2002 ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനം വരെ റൊണാൾഡോ പ്രതിഭാസം മൂന്നര വർഷത്തോളം പരിക്കേറ്റു കിടന്നപ്പോൾ ലോകകപ്പ് യോഗ്യതാ പോലും പ്രതിസന്ധിയിൽ ആയ ഫുട്‌ബോൾ രാജാക്കന്മാരുടെ അക്കാലത്തെ പരിശീലകരായ  ലക്സംബർഗോയും ലിയാവോയും സ്കോളരിയും റൊമാരിയോയെ തിരികെ വിളിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹാട്രിക് അടക്കം എട്ട് ഗോളുകൾ സ്കോർ ചെയ്തു റൊമാരിയോ ബ്രസീലിന് മെയിൻ മാൻ റൊണാൾഡോയുടെ അഭാവത്തിൽ പുതുജീവൻ പകർന്നു നൽകി ലോകകപ്പ് യോഗ്യതാ നേടുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.നാല് #R (റൊണാൾഡോ റൊമാരിയോ റിവാൾഡോ റൊണാൾഡീന്യോ) നെയും ഉൾപ്പെടുത്തി ഉള്ള 2002ലോകകപ്പ് സെലസാവോ ഫസ്റ്റ് ഇലവനെ ആയിരിക്കും ലോകം കാണുക എന്ന് വീമ്പിളക്കിയ സ്കോളരി അവസാന നിമിഷം റൊമാരിയോയെ കൈയൊഴിഞ്ഞു.റൊമാരിയോയെ മോഹിപ്പിച്ച് ചതിച്ച സ്കോളരി ലൂയിസാവോയെയും എഡിൽസണെയും പോലുള്ള ശരാശരിക്കാരായ ഫോർവേഡ് താരങ്ങളെ സെലക്ട് ചെയുകയാണ് ചെയ്തത്.അന്ന് റൊമാരിയോ ടീമിൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ഗോളുകൾ ജപ്പാൻ കൊറിയൻ ലോകകപ്പിൽ സ്കോർ ചെയ്തേനെ.


1990 , 1998 , 2002  ഈ ലോകകപ്പുകളിൽ കളിക്കാൻ റൊമാരിയോക്ക് കഴിഞ്ഞിരുന്നു എങ്കിൽ നാല് ലോകകപ്പ് റൊമാരിയോ കൈപ്പിടിയിൽ ഒതുക്കിയേനെ എന്ന് നിസംശയം കരുതാം.


# Danish Javed Fenomeno

സ്ലാട്ടൻ ഈസ് ബാക്ക്

 







2004 യൂറോ മൽസരങ്ങൾ നടക്കുന്നു...


കറ്റാനാസിയോ ഫുട്‌ബോൾ ശൈലിയുടെ തലതൊട്ടപ്പൻമാരായ ബുഫൺ നെസ്റ്റ ദെൽപീയറോ ടോട്ടി വിയേരി കന്നാവാരോ സംബ്രോട്ട പനൂച്ചി ഗട്ടൂസോ കമൊറാനേസി തുടങ്ങിയ അതികായകർ അടങ്ങുന്ന അതിശക്തമായ നിരയുമായി വരുന്ന ടൂർണമെന്റ് ഫേവറിറ്റ് അസൂറിപട , 


സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം തുളുമ്പുന്ന അപ്രവചനീയതയുമായി മൈക്കൽ ലോഡ്രപ്പിന്റെയും ബ്രയാൻ ലോഡ്രപ്പിന്റെയും പീറ്റർ ഷ്മൈക്കലിന്റെയും പിൻഗാമികളായ ജോൺ ദാൽ തൊമാസൺന്റെയും എബ്ബെ സാൻഡിന്റെയും തോമസ് സോറൺസണിന്റെയും റൊമദാലിന്റെയും ജോർജൻസണിന്റെയും ഡാനിഷ് പട , 


ഹ്രിസ്റ്റോ സ്റ്റോയികോവ് എന്ന ഇതിഹാസത്തിന്റെ തേരിലേറി അമേരിക്കൻ ലോകകപ്പ് സെമിയിൽ വരെ എത്തി ചരിത്രം സൃഷ്ടിച്ച ലെറ്റ്ച്കോവിന്റെയും സിർകോവിന്റെയും ഇവാനോവിന്റെയും കിരിയകോവിന്റെയും പിൻഗാമികളായ ബർബറ്റോവും പെട്രോവും ഉൾക്കൊള്ളുന്ന ബൾഗേറിയൻ പട , 


ഫുട്‌ബോൾ ദൈവം പെലയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി ലോകകപ്പ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഗുണ്ണാർ ഗ്രെനും നീൽസ് ലിഥോമും ഗുണ്ണാർ നോർദാലും കുർട്ട് ഹാമറിനും അടങ്ങുന്ന ഇതിഹാസ താരങ്ങൾ വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


റൊമാരിയോയുടെ ബ്രസീലിനോട് മാത്രം തോറ്റു പോയി അമേരിക്കൻ ലോകകപ്പ് നഷ്ടപ്പെട്ട മഹാരഥന്മരായ കെന്നത്ത് ആൻഡേഴ്‌സണും തൊമസ് ബ്രോംലിനും മാർട്ടിൻ ഡാലിനും  തോമസ് റാവെല്ലിയും വിസ്മയങ്ങൾ തീർത്ത സ്വീഡിഷ് വസന്തം..!


അതെ സ്വീഡിഷ് വസന്തം..! 


സ്വീഡനും ഡെൻമാർക്കും നോർവെയും ഉൾക്കൊള്ളുന്ന സ്കാൻഡിനേവിയൻ ഫുട്‌ബോളിന്റെ ചരിത്ര താളുകളിലെ വലിയൊരു ശതമാനം ഓഹരിയുടെ അവകാശികളും സ്കാൻഡിനേവിയൻ ഫുട്‌ബോൾ ചക്രവർത്തിമാരുമായ "യൂറോപിന്റെ മഞ്ഞപ്പട "എന്നറിയപ്പെടുന്ന സ്വീഡെൻ,  ഇറ്റലിയും ബൾഗേറിയയും ഡെൻമാർക്കുമടങ്ങുന്ന ഗ്രൂപ്പിൽ വന്നതോടെ അക്ഷരാർത്ഥത്തിൽ ഗ്രൂപ്പ് മരണ ഗ്രൂപ്പായി മാറിയിരിന്നു..! 


ഗ്രൂപ്പിലെ മരണ പോരാട്ടമായി വിശേഷിക്കപ്പെട്ട ഇറ്റലി × സ്വീഡൻ പോരാട്ടം നടക്കുന്നു..


ഹെൻറിക് ലാർസൺ ,ഒലോഫ് മെൽബെർഗ് , ആന്ദ്രിയാസ് ഇസാക്സൺ,ഫ്രെഡറിക് ല്യൂംഗ്ബർഗ്, കിം കാൾസ്ട്രോം , മാർകസ് ഓൾബക്ക് , തുടങ്ങിയ കരുത്തുറ്റ സൂപ്പർ താരങ്ങൾ അടങ്ങിയ വെൽ ബാലൻസ്ഡ് ടീമായ സ്വീഡിഷ് നിരയോട് പൊരുതി കസാനോ നേടിയ ഏക ഗോളിൽ കടിച്ചു തൂങ്ങി അസൂറികൾ ക്വാർട്ടറിലേക്ക് കടന്നു കയറാൻ നിൽക്കുന്നു , മൽസരം അവസാന മിനിറ്റുകളിലേക്ക് കടക്കുന്നു . കിം കാൾസ്ട്രോംന്റെ കോർണർ കിക്ക് ബുഫണും കന്നവാരോയും നെസ്റ്റയും പനൂച്ചിയും സംബ്രോട്ടയും കോട്ട കെട്ടി സംരക്ഷിക്കുന്ന വിഖ്യാതമായ അസൂറി കോട്ടയിലേക്ക് ഊർന്നിറങ്ങുമ്പോൾ ഓൾബക്ക് ബോൾ ഫ്ലിക് ചെയ്തു പെനാൽറ്റി ഏരിയയിലേക്ക് തന്നെ വഴി തിരിച്ചു വിടുന്നു ,ഉയർന്ന് ചാടിയ ലാർസണും നെസ്റ്റയും മെൽബെർഗും നിലത്തു വീഴുന്നു , എന്നാൽ മെൽബെർഗിന്റെ തലയിൽ തട്ടി വീണ്ടും പൊന്തിയ ബോൾ ബുഫൺ സ്ഥാനം തെറ്റി നിൽക്കെ ക്ലിയർ ചെയ്യാൻ സംബ്രോട്ടയുടെ വിഫല ശ്രമത്തിനിടെ ആറടി അഞ്ചിഞ്ച് ഉയരമുള്ള രാക്ഷസ തുല്ല്യനായ എയർ ബാൻഡണിഞ്ഞ ആ പത്താം നമ്പറുകാരൻ തന്റെ ഉപ്പൂറ്റി കൊണ്ട് അപാരമായ മെയ്വഴക്കത്തോടെ അതിമനോഹരമായ  " സ്കോർപിയൺ കിക്കിലൂടെ ബോൾ , ഉയർന്ന് ചാടിയ ക്രിസ്ത്യൻ വിയേരിയെയും മറികടന്ന്

പോസ്റ്റിന്റെ വലം കോർണറിൽ മുത്തമിടുമ്പോൾ  ബ്രസീൽ ഇതിഹാസം സീകോ ഇൻട്രൊഡൂസ് ചെയ്ത ഫുട്‌ബോൾ ചരിത്രത്തിൽ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമായ " സ്കോർപിയൺ കിക്ക് ഗോളിന്റെ " പുനരാവിഷ്കാരമായിരുന്നു അവിടെ സംഭവിച്ചത്. ആ പത്താം നമ്പർ താരത്തിന്റെ സ്കോർപിയൺ കിക്ക് ഗോളിൽ അസൂറികൾ പുറത്തായപ്പോൾ സ്വീഡൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ കടന്നിരുന്നു..റൊണാൾഡോ പ്രതിഭാസത്തെ റോൾ മോഡലാക്കിയ ആ പത്താം നമ്പറുകാരൻ വേറെ ആരുമായിരുന്നില്ല, സ്കാൻഡിനേവിയൻ കാൽപ്പന്ത് ചരിതം കണ്ട എക്കാലത്തെയും മികച്ച താരം ഒരേയൊരു സ്ലാട്ടൻ ഇബ്രാഹിമോവിച്ച്..! 


യെസ് എഗൈൻ , സ്ലാട്ടൻ 2016 ൽ അഴിച്ചു വെച്ചു പോയ യൂറോപ്പിന്റെ മഞ്ഞപ്പട ജെഴ്സിയിൽ 39ആം വയസ്സിൽ തിരിച്ചെത്തിയിരിക്കുന്നു വരുന്ന യൂറോ കപ്പിൽ സ്വീഡിഷ് വസന്തം ഫുട്‌ബോൾ ആരാധകർക്ക് പകർന്നു നൽകാൻ...


ഓ സ്കാൻഡിനേവിയ നീ എത്ര ഭാഗ്യവാൻ സ്ലാട്ടന് ജൻമം നൽകിയതിൽ..!


By - #Danish_Javed_Fenomeno


King is back Zlatan Ibrahimović ❤️❤️😎

Svensk fotboll