Friday, August 28, 2020

തിയാഗോ സിൽവ - ചെൽസിയിലെ പതിനാറാം ബ്രസീലിയൻ

 




2010s പതിറ്റാണ്ട് കണ്ട ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്കും മുൻ ബ്രസീൽ നായകനും പിഎസ്ജി ക്യാപ്റ്റനുമായ തിയാഗോ സിൽവ ചെൽസിയുമായി കരാർ ഒപ്പിട്ടു.ഇറ്റാലിയൻ - മിലാൻ ഫുട്‌ബോൾ ഇതീഹാസവും എക്കാലത്തെയും മികച്ച ഡിഫന്റർമാരിലൊരാളായ ഫ്രാങ്കോ ബരേസി 2009 ൽ സിൽവ മിലാനിൽ കളിക്കുന്ന കാലത്ത് തന്റെ പ്ലെയിംഗ് ശൈലിയുമായി ഏറെ സാമ്യതകൾ പുലർത്തുന്ന തന്റെ യഥാർത്ഥ പിൻഗാമി എന്നായിരുന്നു സിൽവയെ വിശേഷിപ്പിച്ചിരുന്നത്.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്റർ എന്ന് സിൽവയെ വിശേഷിപ്പിച്ചതും സിൽവയുടെ റോൾ മോഡലായ ലെജണ്ടറി മാൾഡീനി ആയിരുന്നു.സിൽവക്ക് തന്റെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു ഡിഫൻസീവ് ഫുട്‌ബോളിന്റെ സൗന്ദര്യം ലോക ജനതക്ക് കാണിച്ചു കൊടുത്ത രണ്ട് ഗ്രൈറ്റസ്റ്റ് ഡിഫന്റിംഗ് ഇതിഹാസങ്ങളുടെ ഈ വാക്കുകൾ.അതുകൊണ്ട് തന്നെയാണ് പൊതുവെ ഡിഫൻസീവ്ലി വളരെ ദുർബലമായ പതിറ്റാണ്ടായ 2010s പതിറ്റാണ്ടിലേ ഏറ്റവും കരുത്തുറ്റ ടഫ് സ്റ്റോപ്പർ ബാക്കായി സിൽവ അറിയപ്പെടുന്നതും.


2012 ൽ മിലാനിൽ നിന്നും പിഎസ്ജി നായകനായി പാരീസിൽ എത്തിച്ചേർന്ന സിൽവ പാരീസിലെ കരിയർ അരങ്ങേറ്റം മുതൽ അവസാന മൽസരം വരെ നായകനായി എട്ട് വർഷം  ക്യാപ്റ്റൻസ് ആംബാന്റ് അണിഞ്ഞാണ് പിഎസ്ജിയെ 23  കിരീട നേട്ടങ്ങളിലേക്കും ചരിത്രത്തിലാദ്യമായി ക്ലബിന്റെ യുസിഎൽ ഫൈനലിലേക്കും നയിച്ചത്.സിൽവയുടെ നയിക്കാനുള്ള കമ്മാന്റിംഗ് പവറും നായക ശേഷിയും  കണ്ടിട്ടായിരുന്നു പിഎസ്ജി 2012 ൽ തന്നെ അരങ്ങേറ്റം മുതലേ നായകന്റെ ആംബാന്റ് നൽകിയത്‌. ചെൽസിയിലും നായകന്റെ ആംബാന്റ് സിൽവക്ക് ലഭിക്കും എന്നതാണ് അഭ്യൂഹങ്ങൾ.ചെൽസി പരിശീലകൻ ലാംപാർഡ് സിൽവയെ നായകനാക്കും എന്ന് കഴിഞ്ഞ ആഴ്ച തുറന്ന് പറഞ്ഞിരുന്നു.


ചെൽസിയുമായി കരാറിൽ ഏർപ്പെടുന്ന പതിനാറാമത്തെ ബ്രസീൽ താരമാണ് തിയാഗോ സിൽവ.നാല് സീസണോളം സ്റ്റാൻഡ് ഫോർഡ് ബ്രിഡ്ജിലെ നിർണായക താരവും ഫ്രീകിക് സ്പെഷ്യലിസ്റ്റുമായിരുന്ന പഴയ ബ്രസീലിന്റെ ഉയരക്കാരൻ ഡിഫന്റർ അലക്‌സ് , ബ്രസീൽ ടീമിൽ കഫുവിന്റെ നിഴലിൽ ആയിരുന്നു എങ്കിലും ഒരു പതിറ്റാണ്ടിലേറെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ വലതു വിംഗബാക്ക് റോളിൽ സൂപ്പർ താരമായി വിലസിയ ജൂലിയാനോ ബെല്ലറ്റി , ഏഴ് വർഷം നീലപ്പടയുടെ ആണിക്കല്ല് ആയിരുന്ന വില്ല്യൻ ,ആറ് സീസണിൽ ചെൽസിയുടെ മിഡ്ഫീൽഡിലെ അഭിവാജ്യ ഘടകമായിരുന്ന 2012 യുസിഎൽ സെമിയിൽ ബാഴ്സക്കെതിരെ സുന്ദരമായ ചിപ്പിലൂടെ വിജയഗോളടിച്ച് ചെൽസിയുടെ ഏക യുസിഎൽ കിരീട നേട്ടത്തിലെ നിർണായക പങ്കാളിയായ റാമിറെസ്, അഞ്ച് വർഷത്തോളം ബൂട്ടുകെട്ടിയ ഓസ്കാർ , എട്ട് സീസണിൽ കളിച്ച ഡേവിഡ് ലൂയിസ് ,ഫിലിപ്പ് ലൂയിസ് , തുടങ്ങിയവരാണ് ചെൽസി ജഴ്സിയിൽ കളിച്ച പ്രമുഖരായ ബ്രസീൽ താരങ്ങൾ.1999ൽ എമേഴ്സൺ തോം ആണ് ആദ്യമായി ചെൽസിയിൽ കളിച്ച ബ്രസീലുകാരൻ.


ചെൽസി ബ്രസീലിയൻസ് 


1.എമേഴ്സൺ തോം(Cb)

2.അൽസിഡെസ് (Cb)

3.അലക്‌സ് (Cb)

4.ജൂലിയാനോ ബെല്ലെറ്റി(Rb)

5.മിനെയ്റോ (DMF)

6.റാമിറെസ് (CMF)

7.ഡേവിഡ് ലൂയിസ്(Cb)

8.ലുകാസ് പിയാസൺ(Lw)

9.ഓസ്കാർ (AMF)

10.വല്ലസ് (Rb)

11.വില്ല്യൻ (RW)

12.ഫിലിപ്പെ ലൂയിസ് (LB)

13.കെന്നഡി (LMF)

14.നാഥൻ (Lw)

15.അലസാന്ദ്രോ പാറ്റോ (CF)

16.തിയാഗോ സിൽവ (CB)


നിലവിലെ ചെൽസി സ്ക്വാഡിലെ മറ്റ് ഡിഫന്റർമാരെല്ലാം തങ്ങളുടെ കരിയറിൽ നേടിയ മൊത്തം(24) കിരീടങ്ങളേക്കാൾ കിരീടങ്ങൾ ഇന്റർനാഷണൽ - ക്ലബ് കരിയറിലുമായി നേടിയ സിൽവയുടെ(30 കിരീടങ്ങൾ)ഒന്നര പതിറ്റാണ്ടിലേറെ ഉള്ള യൂറോപ്യൻ പരിചയസമ്പന്നത തന്നയാണ് കോച്ച് ലാംപാർഡിന് ആവശ്യവും.

റഷ്യൻ കോടീശ്വരൻ അബ്രഹമോവിച്ചിന്റെ പണക്കരുത്തിൽ പുതു സീസണിൽ ഒരുപാട് പുതു താരങ്ങളുടെ സൈനിംഗുകളോടെ ക്ലബ് മൊത്തത്തിൽ ഉടച്ചുവാർക്കുന്ന ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നായകന്റെ ആം ബാൻഡുമായി കപ്പിനും ചുണ്ടിനുമിടയിൽ സിൽവക്ക് പിഎസ്ജിക്കൊപ്പം നഷ്ടപ്പെട്ട യുസിഎൽ കിരീടം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.


By - #Danish_Javed_Fenomeno


#TS3 #Capita   🇧🇷💖😍

Monday, August 24, 2020

സമയം ഏറെയുണ്ട് നെയ്മർക്ക്

 




1998ൽ താൻ ഒറ്റയ്ക്ക് തോളിലേറ്റിയ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചിട്ടും ഫുഡ് പോയിസൻ ഏറ്റ് ഹിസ്റ്റീരിയ ബാധിച്ചു വായിൽ നിന്നും നുര പതയും വന്ന് കളിച്ച ലോകകപ്പ് ഫൈനലിൽ തന്റെ കളിയുടെ പത്ത് ശതമാനം പോലും പുറത്ത് എടുക്കാൻ  സാധിക്കാതെ വന്നതിനാൽ  ടീം തോറ്റപ്പോൾ പാരീസിലെ ആ ദുരന്ത രാത്രിയിൽ എന്റെ പ്രിയപ്പെട്ട റൊണോ കരഞ്ഞിട്ടില്ല...

പിന്നീട് മൂന്ന് തവണ കരിയർ എന്റിംഗ് മേജർ ലെഗ്ഗ് ഇഞ്ചുറി പറ്റി മൂന്ന് മേജർ സർജറികൾക്ക് വിധേയമായി മൂന്നര കൊല്ലം നഷ്ടപ്പെട്ടിട്ടും ഇനി കളിക്കാൻ സാധിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയെടത്ത് നിന്നും നാല് വർഷങ്ങൾക്ക് ശേഷം ടീമിനെ 2002ൽ എക്കാലത്തെയും മികച്ച ഇൻഡിവഡ്യൽ പെർഫോമൻസിലൂടെ ലോകകപ്പ് കിരീട നേട്ടത്തിലേക്ക് നയിച്ചു ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു പ്രതിഭാസം റൊണാൾഡോ the phenomenon ആയിരുന്നു ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും വലിയ ചങ്കുറപ്പിന്റെ മൂർത്തീ ഭാവം.


2006 ലോകകപ്പ് സെലസാവോ പുറത്താവുമ്പോൾ അന്നത്തെ ലോക ഫുട്‌ബോളറും ലോകത്തെ മികച്ച താരവുമായിരുന്ന ഡീന്യോയുടെത് ആയിരിക്കും ആ ലോകകപ്പ് എന്ന് ഉറപ്പിച്ചവരായിരുന്നു ഫുട്‌ബോൾ മീഡിയാസും പണ്ഡിറ്റുകളും ആരാധകരും എല്ലാം. പക്ഷേ അപ്രതീക്ഷിതമായി ക്വാർട്ടറിൽ തോറ്റപ്പോൾ ഡീന്യോ പുഞ്ചിരിച്ചു ആയിരുന്നു ആ അട്ടിമറി ലോകകപ്പ് എക്സിറ്റിനെ നേരിട്ടത്.അന്ന് ഗോൾഡൻ ബൂട്ട് നേടുമെന്ന് ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട അഡ്രിയാനോയും റൊണാൾഡോയും കഫുവും കകയും കാർലോസുമെല്ലാം സമാനമായ രീതിയിൽ ആയിരുന്നു പ്രതികരിച്ചതും.


കകാ 2010 ലോകകപ്പ് നയിക്കേണ്ട താരം ക്വാർട്ടറിൽ ടീം മുന്നിട്ടു നിന്ന ശേഷം മിഷേൽ ബാസ്റ്റോസിന്റെയും ഫെലിപ്പ് മെലോയുടെയും ജൂലിയോ സീസറുടെയും  പ്രതിരോധ 

പിഴവുകളിൽ ഹോളണ്ട് രണ്ട് ഗോൾ തിരിച്ചടിച്ചു വിജയിച്ചപ്പോൾ കക കരഞ്ഞിട്ടില്ല..


അതാണ് മനക്കരുത്തും ചങ്കുറപ്പും ഉള്ള ബ്രസീൽ  ഇതിഹാസങൾ.. ഇവർ മാത്രമല്ല ബ്രസീൽ ചരിത്രം പരിശോധിച്ചാൽ ഇഷ്ടം പോലെ ചാകരകണക്കിന് കാണാം.


എന്നാൽ 2010 ന് ശേഷം ബ്രസീൽ ടീമിൽ വരുന്നവരെല്ലാം അർജന്റീന താരങ്ങളെ പോലെ തോറ്റ ശേഷം കരയുന്നത് കാണാറുണ്ട്.ലൂയിസ് മാർസെലോ ഹൾക്ക് ഓസ്കാർ ഫെർണാണ്ടീന്യോ തുടങ്ങീ നിരവധി താരങ്ങൾ പെട്ടെന്ന് വികാരങ്ങൾക്ക് അടിമപ്പെടുന്നവരാണ്.ഇത് ബ്രസീൽ ഫുട്‌ബോൾ സംസ്കാരത്തിന് യോജിച്ചതല്ല..പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്നവർക്ക് പറഞ്ഞതല്ല ഫുട്‌ബോൾ.പ്രായത്തിനൊത്ത പക്വത ഇല്ലാത്ത നെയ്മർ തന്റെ പക്വത ഉയർത്തേണ്ടതുണ്ട്.തോൽവി ജയം രണ്ടും ഫുട്‌ബോളിന്റെ ഭാഗമാണ്.ഒരു യുസിഎൽ ഫൈനലിൽ തോറ്റെന്ന് കരുതി അടുത്ത യുസിഎൽ സീസൺ പ്രതീക്ഷകൾ നെയ്മറെ സംബന്ധിച്ചോ പിഎസ്ജിയെ സംബന്ധിച്ചോ ഇല്ലാതാവുന്നില്ല.


ബയേൺ × പിഎസ്ജി ഫൈനൽ എന്ന് തീരുമാനിക്കപ്പെട്ടോ അന്നേ ഞാൻ ഉറപ്പിച്ചതായിരുന്നു പിഎസ്ജി തോൽക്കുമെന്നത്. ഹൈ ലൈൻ ഡിഫൻസ് അണിനിരത്തി ബോൾ കൂടുതൽ നേരം കൈവശം വച്ചുള്ള ബവേറിയൻ ആക്രമണ ശൈലിക്ക് മുന്നിൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റിയോ സപ്ലൈയോ ഇല്ലാത്ത പിഎസ്ജി തോൽക്കും എന്നതുറപ്പായിരുന്നു.ഏതൊരു ടീമിനെയും.പാസ്സിംഗ് ഗെയിം കളിക്കാൻ സമ്മതിക്കാതെ ഉള്ള സീസണിലുടനീളമുള്ള ബയേണിന്റെ ഹൈ പ്രസ്സിംഗ് ഫുട്‌ബോൾ പ്രശംസനീയമാണ്.മിഡ്ഫീൽഡിലോ വിംഗിലോ വച്ച് അവർ എംബാപ്പ നെയ്മർ  നീക്കങ്ങളെ തുടരെ നിർവീര്യമാക്കുന്നുണ്ടായിരുന്നു.ബോക്സിന് പുറത്ത് വച്ച് അധികം സെറ്റ്പീസുകൾ വഴങ്ങാതിരിക്കാനുള്ള ബയേൺ ടൂർണമെന്റിലുടനീളം പയറ്റിയ തന്ത്രമാണിത്.

മധ്യനിരയിലെ ക്രിയാത്മകമായ താരങ്ങളുടെ ദൗർബല്യം പിഎസ്ജിയുടെ എക്കാലത്തെയും വലിയ മണ്ടത്തരം ആണ്.കാരണം കോടികൾ എറിഞ്ഞു നെയ്മറെയും എംബാപ്പയെയും ടീമിൽ എത്തിച്ച അറബി ഉടമകൾക്ക് ഒരു ക്രിയേറ്റീവ് മധ്യനിരക്കാരനെയും കൂടി ടീമിൽ എത്തിച്ചിരുന്നു എങ്കിൽ ടീമാകെ മാറിപ്പോയേനെ.മിഡ്ഫീൽഡിൽ ബോൾ സപ്ലൈ തീരെയില്ലാത്ത ടീമാണ് പിഎസ്ജി.

ഇക്കാര്യത്തിൽ പിഎസ്ജി മാതൃക ആക്കേണ്ടത് ലിവർപൂളിനെ ആണ്.കാരണം 2018 യുസിഎൽ ഫൈനലിൽ ലിവർപൂൾ റിയൽ മാഡ്രിഡിനോട് മൂന്ന് ഗോളുകൾക്ക് തോറ്റതിന് ശേഷം മികച്ച സൈനിംഗുകളോടെ പൂർവ്വാധികം കരുത്തോടെ 2019 യുസിഎൽ കിരീടം സ്വന്തമാക്കുകയായിരുന്നു ലിവർപൂൾ.

2018 യുസിഎൽ തോൽക്കാനുള്ള ലിവർപൂളിന്റെ പ്രധാന കാരണങ്ങളായ  ലോകോത്തര ഗോൾകീപ്പറുടെ അഭാവവും ഡിഫൻസീവ് കെട്ടുറപ്പുള്ള ബോൾ ഒഴുക്കുള്ള മധ്യനിരയുടെ അഭാവവും ആയിരുന്നു. ഈ രണ്ട് മേഖലയിലും കാര്യമായ അഴിച്ചു പണി ആയിരുന്നു 2018 യുസിഎൽ ഫൈനൽ തോറ്റ ശേഷം ക്ലോപ്പ് നടത്തിയിരുന്നത്.റെകോർഡ് സൈനിംഗിലൂടെ അലിസണെയും മധ്യനിര കരുത്തുറ്റതാക്കാൻ ഫാബീന്യോ  ഷാക്കീരീ നബി കെയ്റ്റ എന്നീ സൂപ്പർ മിഡ്ഫീൽഡ് താരങ്ങളെയും ലിവർപൂളിലേക്ക് കൊണ്ടുവന്ന് മിഡ്ഫീൽഡും സെറ്റാക്കിയ ക്ലോപ്പിന്റെ നീക്കം 2019 യുസിഎൽ സീസണിൽ തന്നെ ഫലം കണ്ടു.ഈ നാല് താരങ്ങളും 2019 യുസിഎൽ സീസണിൽ ലിവർപൂൾ കിരീട വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളായിരുന്നു.

പിഎസ്ജിക്ക് നെയ്മർ എംബാപ്പ കൂട്ടുകെട്ടിനെ വച്ചു യുസിഎൽ കിരീടം നേടാൻ ഇഷ്ടം പോലെ സമയവും സാധ്യതകളും  ഇനിയും ഒരുപാട് ഉണ്ട്.പക്ഷേ അതിനു വേണ്ടത്  ക്ലോപിന്റെ മാതൃക പിന്തുടർന്ന് നല്ല ട്രാൻസ്ഫറുകൾ നടത്തി മിഡ്ഫീൽഡ് ക്രിയാത്മകമായിരിക്കണം എന്നതാണ്.


Danish Javed Fenomeno

Monday, August 10, 2020

ഈ 4 കാര്യങ്ങൾ റോണോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ..?






1.1998 ലോകകപ്പ് ഫൈനലിന്റെ തലേന്ന് ഫുഡ്‌ പോയിസൻ ബാധിച്ച്  മെന്റൽ പ്രഷർ കൂടി ഹിസ്റ്റീരിയ വന്ന് അബോധവസ്ഥയിലേക്ക് പോയി. 

(തിരിച്ചു വരവിൽ അടുത്ത ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചു വരവോടെ ലോകകപ്പ് അടിച്ചു.ലോക ഫുട്‌ബോളർ കോപ്പ ഗോൾഡൻ ബോൾ ഗോൾഡൻ ബൂട്ട് തുടങ്ങി നേട്ടങ്ങൾ നിരവധി etc...)

2.1999 മുതൽ 2002 വരെ ഇന്റർമിലാനിൽ  റൊണാൾഡോയുടെ കരിയറിൽ ഒന്നിനു പിറകെ ഒന്നായി സംഭവിച്ച മൂന്ന് മേജർ ലെഗ്ഗ് ഇഞ്ചുറികൾ രണ്ടെണ്ണം വലം കാലിനും ഒന്ന് ഇടം കാലിനും , ഒരു സ്പോർട്സ് അത്ലറ്റിനും തിരിച്ചു വരാൻ കഴിയാത്ത വിധം രണ്ട് വർഷത്തിനിടെ മൂന്ന് മേജർ ലെഗ്ഗ് സർജറികൾക്കും വിധേയമായി😱.ഇനി ഒരിക്കലും ഫുട്‌ബോൾ കളിക്കാൻ റോണോക്ക് കഴിയില്ല എന്ന് ഡോകടർമാർ വിധിയെഴുതി.

(തിരിച്ചു വരവിൽ ലോകകപ്പ് അടിച്ചു.ലോകഫുട്ബോളർ , ഗോൾഡൻ ബൂട്ട്നേട്ടങ്ങൾ നിരവധി...Etc...)

3.മൂന്ന് മേജർ സർജറികൾ ചെയ്ത തന്റെ ഇരു കാൽമുട്ടുകളുടെയും കനത്ത വേദന കുറയ്ക്കാൻ  പെയിൻ കില്ലറിന്റെ തുടർച്ചയായ ഉപയോഗം കാരണം 2004 ൽ റോണോക്ക് ഹൈപ്പോ തൈറോയ്ഡിസം ബാധിച്ചു ഓവർവൈറ്റിലേക്ക് പോയ റൊണാൾഡോ.ഏകദേശം 110 കിലോഉള്ള  പൊണ്ണത്തടിയുമായി റിയലിലും ബ്രസീലിലും കളി തുടർന്നു.

(2006 ലോകപ്പിൽ കളിച്ചു ഹൈപ്പോതെയ്റോഡിസം+ 110 കിലോയുമായി .ലോകകപ്പ് ആൾടൈം ഗോൾ സ്കോറർ റെക്കോർഡ്.)

4.2007 ൽ മിലാനിൽ കളിക്കുന്ന സമയത്ത് വലം കാൽമുട്ടിന് നാലാം മേജർ ഇഞ്ചുറി സംഭവിക്കുന്നു. അതോടെ വീണ്ടും മേജർ ലെഗ്ഗ് സർജറിക്ക് വിധേയമായി.ഇനിയൊരു കംബാക്ക് റോണോക്കില്ല എന്ന് ഡോക്ടർ വിധിയെഴുതി.

(വീണ്ടും തിരിച്ചു വന്നു കൊറിന്ത്യൻസിനൊപ്പം രണ്ടു സീസൺ കളിച്ചു.)

മുകളിൽ പ്രസ്താവിച്ച ഈ നാല് കാര്യങ്ങൾ റൊണാൾഡോയുടെ കരിയറിൽ സംഭവിച്ചില്ലായിരുന്നു എങ്കിൽ ; റൊണാൾഡോ ഇന്ന് രണ്ടായിരം ഗോളുകൾ കരിയറിൽ അടിച്ചേനേ(ഞാൻ പറഞ്ഞതല്ല സീകോ പറഞ്ഞതാണ്) പെലെയുടെ 1283 എന്ന റെക്കോർഡ് ഗോൾ മാർക്ക് റൊണാൾഡോ ഈസിയായി മറികടന്നേനെ.പിന്നെ റോണോ നേടിയ രണ്ട് ലോകകപ്പിന് പുറമേ രണ്ട് ലോകകപ്പ് കൂടി അദ്ദേഹം എക്സ്ട്രാ നേടിയേനേ.25 ലധികം ലോകകപ്പ് ഗോളുകളും അദ്ദേഹം സ്കോർ ചെയ്തേനെ. നിരവധി കോപ്പ കോൺഫെഡറേഷൻ കപ്പുകളും നേടിയേനെ.1996 - 2006 വരെയുള്ള എല്ലാ ഫിഫ ലോക ഫുട്‌ബോളർ , ബാലൺഡോർ പട്ടങ്ങളും റൊണാൾഡോ നേടിയേനെ.യുവേഫ ചാമ്പ്യൻസ് ലീഗുകളും നിരവധി തവണ സ്വന്തമാക്കിയേനെ...

ഓർക്കണം , നാല് മേജർ സർജറികൾ ഇരുപതോളം മൈനർ സർജറികൾ തന്റെ ഇരു കാൽമുട്ടിലുമായി സംഭവിച്ചു.
അതും ഒരു ഫുട്‌ബോൾ കളിക്കാരന്റെ ഫോമിന്റെ കരിയർ പീക്ക് സമയമായ (22 വയസ്സ് മുതൽ 26 വയസ്സ് വരെയുള്ള കാലയളവിൽ.കരിയറിലെ ഏറ്റവും മികച്ച മൂന്നര വർഷങ്ങൾ തുടർച്ചയായി നഷ്ടപ്പെടുന്നു അതിനു ശേഷം 30 ആം വയസ്സിൽ വീണ്ടും മേജർ ഇഞ്ചുറി സംഭവിക്കുന്നു.രണ്ട് വർഷം കഴിഞ്ഞു തിരിച്ചു വരുന്നു.സോ മൊത്തം അഞ്ചര വർഷം മേജർ ലെഗ്ഗ് ഇഞ്ചുറീസ്   കാരണം റോണോക്ക്  ഒരു ഫുട്‌ബോൾ താരത്തിന്റെ  സുവർണ കാലത്ത് നഷ്ടപ്പെട്ടു.കരിയറിലെ മറ്റു മൈനർ ഇഞ്ചുറികൾ കൂടി കൂട്ടിയാൽ മൊത്തം ആറ് വർഷം റൊണോക്ക് നഷ്ടപ്പെട്ടു..ഇതിൽ കൂടുതൽ ഇനി എന്താണ് ഒരു അത്ലറ്റിന് വരാനുള്ളത്. എല്ലാ പ്രതിസന്ധികളെയും അദ്ദേഹം ഈസിയായി തരണം ചെയ്തു ചരിത്രത്തിലെ ഒരു അത്ലറ്റിനും സാധിക്കാത്ത വിധമുള്ള ഏറ്റവും മീകവുറ്റ ഓരോ കംബാക്കിലും അദ്ദേഹം ചരിത്രം കുറിച്ചു കൊണ്ടേയിരുന്നു.വളരെ ചെറുപ്രായത്തിൽ തന്നെ കരിയറിൽ സ്വന്തമാക്കാൻ ഉള്ളതെല്ലാം സ്വന്തമാക്കി.പെലെ കഴിഞ്ഞാൽ കാൽപ്പന്ത് ചരിത്രം കണ്ട കണ്ട ഏറ്റവും മികച്ച പ്രതിഭാ , ഇഞ്ചുറികൾ സംഭവിച്ചില്ലായിരുന്നു എങ്കിൽ പെലെയുടെ ഗോൾ റെക്കോർഡും ഹാട്രിക് ലോകകപ്പ് കിരീട റെകോർഡും തിരുത്തി കുറിക്കേണ്ടിയിരുന്നു ഏക പ്രതിഭാസം..

ഒരു ടൈംമെഷീൻ ഉണ്ടായിരുന്നു എങ്കിൽ..! അതിൽ കയറി കാലത്തെ പിറകോട്ട് സഞ്ചരിപ്പിച്ച് റോണോയുടെ പരിക്കുകൾ മായ്ച്ചു കളയാൻ സാധിച്ചിരുന്നുവെങ്കിൽ...! 😢..





Oh God എന്തിനായിരുന്നു ഈ തുടരെയുള്ള കൊടും ചതികൾ റോണോയോട്...😪

We never saw a Original Ronaldo Phenomenon at his Peak...! That's Scary..!😪

Danish Javed Fenomeno