Wednesday, March 28, 2018

ബെർലിനിൽ കാനറികൾക്ക് ആശ്വാസ ജയം, 
വമ്പൻ വെല്ലുവിളികൾ കാത്തിരിക്കുന്നു


Germany Vs Brazil , Berlin
27-3-2018
By- Danish Javed Fenomeno

ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് ശേഷം ജർമനിക്കെതിരെയുള്ള ആദ്യ മൽസരമായതിനാൽ വളരെ കരുതലോടെയായിരുന്നു ടിറ്റെ തന്റെ ടാക്റ്റീസ് മെനഞ്ഞിരുന്നത്.സൗഹൃദ മൽസരമാണെങ്കിലും ബെർലിനിൽ വെച്ചൊരു നേരിയ ജയം പോലും കാനറികൾക്ക് അത്യന്താപേക്ഷാതമായിരുന്നു.
റഷ്യക്കതിരായ മൽസരത്തിൽ നിന്നും വ്യത്യസ്തമായി നമ്മൾ ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ മധ്യനിരയിൽ കാസെമീറോ - ഫെർണാണ്ടീന്യോ -പൗളീന്യോ ത്രയത്തെ ഇറക്കി കെട്ടുറുപ്പുള്ളതാക്കിയാലേ  വിജയത്തിനുള്ള സാധ്യതയുണ്ടായിരുന്നുള്ളൂവെന്ന് ടിറ്റ മനസ്സിലാക്കിയിരുന്നു.മാത്രമല്ല വിംഗികളിലൂടെ മാർസെലോയും ഡാനിയും സൃഷ്ടിക്കുന്ന അനാവശ്യ വിടവുകൾ നികത്താൻ കാസെമീറോക്കൊപ്പം പോന്നൊരു ലോകോത്തര ഡിഫൻസീവ് മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോയെ ആദ്യ ഇലവനിൽ കളിപ്പിക്കുകയെന്ന തന്ത്രം വിജയിക്കുകയായിരുന്നു കളത്തിൽ.
കാസെമീറോ - ഫെർണാണ്ടീന്യോ സഖ്യം ഇരു വിംഗുകളിലും ആൽവസും മാർസെലോയും സൃഷ്ടിച്ച വിടവുകൾ നികത്തുന്നത് എന്ത് വില കൊടുത്തും ഈ മൽസരം ജയിക്കാനുള്ള ടിറ്റയുടെ വ്യക്തമായ ഗെയി പ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു.ഹൈ പ്രസ്സിംഗ് ഗെയിമിലൂടെ ജർമൻ മധ്യനിരയുടെ നീക്കങ്ങൾ ഒരു പരിധി വരെ ബോക്സിന് പുറത്ത് തളച്ചിടാനും കഴിഞ്ഞത് കെട്ടുറപ്പുള്ള മധ്യനിരയുടെ വിജയം തന്നെയാണ്.

പരിചയ സമ്പന്നരായ മിറാണ്ട - തിയാഗോ സിൽവ സഖ്യത്തിന്റെ മികവുറ്റ പ്രകടനമാണ് മൽസരത്തിലെ മറ്റൊരു ഹൈലൈറ്റ്.ഏരിയൽ സ്കിൽസിൽ അപകടകാരികളായ ഉയരക്കാരായ ജർമൻ മുന്നേറ്റനിരക്ക് വിലങ്ങു തടിയായത് സിൽവയുടെ മാൻ ഓഫ് ദ മാച്ച് പ്രകടനമായിരുന്നു.പഴയ തീയാഗോ സിൽവയെയാണ് ഇന്നലെ ജർമനിക്കെതിരെ കണ്ടത്.ഇരു വിംഗിലൂടെയും ജർമൻ ആക്രമണനിര സൃഷ്ടിച്ചെടുത്ത കൃത്യതയാർന്ന ക്രോസുകൾ ബ്രസീൽ പ്രതിരോധനിര താരങ്ങളേക്കാൾ ഉയരം കൂടിയ യുവത്വം തുളുമ്പുന്ന പാരമ്പര്യേതരമായി ഹെഡ്ഡർ സ്പെഷ്യലിസ്റ്റുകളായ ജർമൻ ഫോർവേഡുകൾക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ  യാതൊരു അവസരവും നൽകാത്ത സിൽവയുടെയും മിറാണ്ടയുടെയും പ്രകടനം എടുത്ത് പറയേണ്ടതാണ്.അലിസണിന്റെ മികച്ച സേവും സെറ്റ്പീസുകളും ക്രോസുകളും ഉയർന്ന് ചാടി കുത്തിയറ്റാനുള്ള മികവും പല അവസരങ്ങളിലും ടീമിന് മുതൽകൂട്ടായി.പക്ഷേ ഡിഫൻസിന് മുറിവേൽപ്പിക്കാൻ സാധ്യതയുള്ള ഇരു വിംഗുകളിലെയും സ്വിറ്റേഷൻ കാര്യമായി തന്നെ ടിറ്റെ പരിഹരിക്കേണ്ടതുണ്ട്.ഡിഫൻസീവ് മധ്യനിരക്കാർക്ക് വിംഗുകളിലെ വിടവ് നികത്താനാകാത്ത സാഹചര്യത്തിൽ റൈറ്റ് വിംഗിലുള്ള വില്ല്യൻ പോലും വിംഗ് ബാക്കായി വർത്തിക്കുന്ന ചില സ്വിറ്റേഷനും മൽസരത്തിൽ കാണാനിടയായി.

തുടക്കം മുതലേ പ്രതിരോധത്തിന് അമിതമായ സംരക്ഷണം നൽകി കരുതലോടെയുള്ള പൊസഷണൽ പ്രസ്സിംഗ് ഗെയിം ബ്രസീലിന്റെ തനതായ ജോഗാ ബോണിറ്റോയെ അകറ്റി നിർത്തിയിരുന്നു.മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് താളാത്മകത നീക്കങ്ങൾ തെല്ലും പ്രകടമായിരുന്നില്ല.പതിവുപോലെ തന്നെ മധ്യനിരയിലും ആക്രമണത്തിലും നിർണായക ഘടകമായി മാറാൻ പൗളീന്യോക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ   സാന്നിദ്ധ്യവും ചില റണ്ണുകളും 2002 ലോകകപ്പിലെ ക്ലബേഴ്സണേ ഓർമിപ്പിച്ചിരുന്നു. കൗട്ടീന്യോ-പൗളീന്യോ-വില്ല്യൻ സഖ്യത്തിന്റെ വിരലിലെണ്ണാവുന്ന താളാത്മകമായ നീക്കങ്ങൾ  മാത്രമാണ് കാണാനയത്.മാത്രമല്ല മൽസരത്തിലെ ഏറ്റവും മികച്ച മുഹൂർത്തം വന്നത് ജീസസിലൂടെയായിരുന്നു.വില്ല്യന്റെ പാസ്സിൽ താളം തെറ്റിയ ബോട്ടെംഗ് നയിക്കുന്ന ജർമൻ ഡിഫൻസിനെ കബളിപ്പിച്ച് മൂന്നേറി ബോകിസിൽ നിന്നും ഗോളി സ്ഥാനം തെറ്റി നിൽക്കെയുള്ള  ജീസസിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയെങ്കിലും ഹാഫ് ടൈം വിസിലിന് മുമ്പേ തന്നെ താൻ നഷ്ടപ്പെടുത്തിയ സുവർണ അവസരത്തിന് പശ്ചാതാപം ചെയ്യാൻ സിറ്റിയുടെ സൂപ്പർ സ്ട്രൈക്കർക്ക് കഴിഞ്ഞു. വില്ല്യന്റെ മാരകമായ ഒരു മുന്നേറ്റത്തിൽ നിന്നും തൊടുത്ത ക്രോസ് കേളിക്കേട്ട ഉയരക്കാരായ ജർമൻ ഡിഫൻസിനെ ആശയകുഴപ്പത്തിലാക്കി ജീസസ് ഉതിർത്ത ബുള്ളറ്റ് ഹെഡ്ഡർ ഗോളിക്ക് തടുക്കാനാകാതെ പോയതോടെ ബ്രസീൽ ലീഡ് നേടി.

ലൂയിസ് ഫാബിയാനോക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോളിന് ലഭിച്ച ഏറ്റവും മികച്ച സെന്റർ സ്ട്രൈക്കറാണ് ജീസസ്.ജീസസിന്റെ വേഗതയും ഡ്രിബ്ലിംഗ് ട്രികുകളും ഡീപിലോട്ട് ഇറങ്ങി അവസരങ്ങൾ സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ മൊബിലിറ്റിയും ബ്രസീലിന് ആക്രമണത്തിൽ വൈവിധ്യം  സമ്മാനിക്കുന്നു.കാനറി ജെഴിസിയിൽ പതിനഞ്ച് കളികളിലായി ഇതുവരെ ഒൻപത് ഗോളുകളാണ് മുൻ പാൽമിറാസ് യുവ പ്രതിഭ അടിച്ചു കുട്ടിയത്.

രണ്ടാം പകുതിയിൽ ബ്രസീൽ ബോൾ പൊസഷന് ശ്രമിക്കാതെയുള്ള കൗണ്ടർ ആക്രമണങ്ങൾക്കായിരുന്നു പ്രാധാന്യം നൽകിയത്.പൗളീന്യോ-കൗട്ടീന്യോ-വില്ല്യൻ സഖ്യങ്ങളുടെ നീക്കത്തിൽ പിറന്ന രണ്ടു ഷോട്ടുകൾ വളരപണിപ്പെട്ടാണ് ജർമൻ ഗോളി കുത്തിയകറ്റിയത്, ഇതൊഴിച്ചു നിർത്തിയാൽ വിരസമായിരുന്നു രണ്ടാം പകുതി.മറുവശത്ത് ജർമനിയാകട്ടെ തുടരെയുള്ള ആക്രമണങ്ങൾക്ക് ശ്രമിച്ചെങ്കിലും ബ്രസീൽ മധ്യനിരയും ഡിഫൻസും നിർവീര്യമാക്കുകയായിരുന്നു.
ബോക്സിനു വലതുമൂലയിൽ നിന്നുള്ള ഡ്രാക്സലറുടെ ബുള്ളറ്റ് ഷോട്ട് അലിസൺ തട്ടികയറ്റിയതോടെ ജർമനിയുടെ 22 മൽസരങ്ങളുടെ അൺബീറ്റൺ റണ്ണിന് പര്യവസാനമാവുകയായിരുന്നു.മുപ്പത്തിയഞ്ചു മൽസരങ്ങളീൽ വിജയകുതിപ്പ് തുടർന്ന തെണ്ണുറുകളിലെ ഇതിഹാസങ്ങളുടെ ചാകരയായിരുന്ന ബ്രസീൽ ടീമിന്റെ പേരിലാണ് നിലവിൽ അൺബീറ്റൺ ലോക റെക്കോർഡ്.

ജർമനിക്കെതിരെ ബെർലിനിൽ സ്വന്തമാക്കിയ ഒരു ഗോൾ  വിജയം തിളക്കമുള്ളതായിരുന്നില്ലെങ്കിലും ടിറ്റെ തന്റെ മധ്യനിര കെട്ടുറപ്പുള്ളതും കുറ്റമറ്റതുമാക്കിയതിലൂടെ നേടിയ വിജയമെന്ന് പറയാം.
നെയ്മറുടെ അഭാവം തീർച്ചയായും കാനറികളെ ബാധിക്കുമെന്നിരിക്കെ കൂടുതൽ ഡിഫൻസിന് പ്രാമുഖ്യം നൽകി ബോൾ ഒഴുക്കില്ലാതെ മധ്യനിരയിൽ മാത്രം കളി നിലനിർത്തി വിടവുകൾ ലഭിക്കുമ്പോൾ മാത്രം അറ്റാക്ക് ചെയ്തു മൽസരം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാനാണ് ടിറ്റെ ശ്രമിച്ചത്.അതുകൊണ്ട് തന്നെയാണ് ടിറ്റെ കൂടുതൽ വൈവിധ്യങ്ങളെ രണ്ടാം പകുതിയിൽ പകരക്കാരായി ഇറക്കാതെ പോയതും.ഉയരക്കാരായ വില്ല്യൻ ജോസ് ടാളിസ്കാ തുടങ്ങിയ സബ്സ്റ്റിറ്റ്യൂട്ടുകൾ പരീക്ഷിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ആക്രമണം കനപ്പിക്കാൻ സെലസാവോക്ക് സാധിച്ചേനെ.ജർമനിയാകട്ടെ മൽസരത്തിൽ യാതൊരു സമ്മർദ്ദവുമില്ലാതെയാണ് കളിച്ചിരുന്നത്.അതിന്റെ ഫലമായിട്ടായിരുന്നു അര ഡസനോളം സബ്സ്റ്റിറ്റ്യൂട്ടുകളെയാണ് യോക്കിം ലോ രണ്ടാം പകുതിയിൽ പരീക്ഷിച്ചത്.നെയ്മറുടെ അഭാവം മാത്രമാണ് കാനറികളെ ബാധിച്ചെതെങ്കിൽ നൂയറും ഒസീലും ഖദീരയും മുള്ളറുമടങ്ങുന്ന മുൻ നിര താരങ്ങളുടെ അഭാവം പ്രകടമായിട്ടു കൂടി അവസാന ഇരുപത് മിനിറ്റുകളിൽ ജർമനി നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ അവരുടെ സ്ക്വാഡ് ഡെപ്ത്ത് വെളിവാക്കുന്നു.

ജർമനിയെ സംബന്ധിച്ചിടത്തോളം ഈ പരാജയമവരെ ലോകകപ്പ് മുന്നൊരുക്കങ്ങൾക്ക് ഒരു തരത്തിലും ബാധിക്കില്ല.കാരണം യുവ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി ഭാവിയിലേക്കൊരു തലമുറയെ കൂടി ഇപ്പോൾ തന്നെ വാർത്തെടുക്കുന്ന തിരക്കിലാണവർ.തെണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ബ്രസീൽ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്. യുവ-കൗമാര താരങ്ങളെ ടൂർണമെന്റുകളിൽ ഫലപ്രദമായി പരീക്ഷിച്ച്
വിജയിക്കുക.ഇതിന് ഉത്തമ ഉദാഹരണങ്ങളായിരുന്നല്ലോ 1999 കോൺഫെഡറേഷൻ കപ്പും 2004 , 2007 കോപ്പാ അമേരിക്ക ടൂർണമെന്റുകളും.
രണ്ടാനിര യുവ- കൗമാര ടീമിനെ വച്ചായിരുന്നു ബ്രസീൽ അന്ന് ടൂർണമെന്റുകൾ വിജയിച്ചിരുന്നത്.
ഇങ്ങനെയൊരു പരീക്ഷണാർത്ഥ പദ്ധതിക്കാണ് കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ജർമനി തുടക്കം കുറിച്ചത്.ഭൂരിഭാഗം സീനിയർ ടീംമംഗങ്ങളെ മാറ്റി നിർത്തി കഴിഞ്ഞ വർഷം റഷ്യയിൽ വെച്ച് നടന്ന കോൺഫെഡറഷൻ കപ്പ് അവർ നേടുകയും ചെയ്തു.

അണ്ടർ 20 ,അണ്ടർ 17 ലോകകപ്പുകളെ ബ്രസീൽ നിസ്സാരമായി സമീപിക്കരുതെന്ന വ്യക്തമായ സന്ദേശവും വർത്തമാന ബ്രസീലിയൻ ഫുട്‌ബോൾ തലമുറ മുന്നോട്ട് വെക്കുന്നത് കാണാം.കാരണം യുവ താരങ്ങളെ ടീമിൽ പരീക്ഷിക്കുന്നതിൽ ടിറ്റെ പിന്നോക്കം നിൽക്കുന്നതായി അനുഭവപ്പെട്ടേക്കാം.അതിന് ടിറ്റെയെ ഞാൻ കുറ്റപ്പെടുത്തുന്നില്ല,  വെറും ഒരു വർഷം കൊണ്ട് മാത്രം ടിറ്റയുടെ പരിശീലക മികവിൽ മാത്രം സെറ്റായൊരു സ്ക്വാഡിന്റെ ഒത്തിണക്കം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയിട്ടാകാം ടിറ്റെ വിനിസ്യസ് പോലെയുള്ള യുവ പ്രതിഭകളെ ടീമിലേക്ക് പരിഗണിക്കാത്തത്.പക്ഷേ ഭാവിയിലെ ബ്രസീൽ സ്ക്വാഡിനെ ഇപ്പോഴെ രൂപപ്പെടുത്തി കൊണ്ടു വരേണ്ടത് തീർച്ചയായും ഗൗരവമായി ചിന്തിക്കേണ്ട സംഗതിയാണ്.ഒരു പക്ഷേ റഷ്യൻ ലോകകപ്പിന് ശേഷം ടിറ്റെയുടെ സുപ്രധാന ലക്ഷ്യവും യുവതാരങ്ങളെ വച്ച് ഭാവിയിലേക്കൊരു സ്ക്വാഡിനെ നിർമിച്ചെടുക്കുന്നതിലാവാം.

പുതിയ തന്ത്രങ്ങൾ പഠിച്ചെടുത്ത് ആവിഷ്കരിക്കാനും പഴകിയ തന്ത്രങ്ങൾ അപ്ഡേറ്റ് ചെയ്യാനുമുള്ള ടിറ്റയുടെ സന്നദ്ധതയാണ് ടിറ്റയെ മറ്റു ബ്രസീലിയൻ പരിശീലകരിൽ നിന്നും വേറിട്ടു നിർത്തുന്നത്.അതുകൊണ്ടായിരുന്നല്ലോ രണ്ട് വർഷത്തോളം യൂറോപ്പിൽ ഒന്നടങ്കം യാത്ര ചെയ്ത് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ പഠനം നടത്തി അദ്ദേഹം വികസിപ്പിച്ചെടുത്ത ടാക്റ്റീസ്  താൻ വാർത്തെടുത്ത ബ്രസീൽ ടീമിലേക്ക് വിജയകരമായി പ്രയോഗിച്ചത്.
നിലവിൽ ഫസ്റ്റ് ഇലവൻ മുഴുവനായും പരിചയ സമ്പന്നരായ  യൂറോപ്യൻ ബേസ്ഡ് ക്ലബുകളിലെ സൂപ്പർ താരങ്ങളെ അണിനിരത്തുന്നത് ടീമിന് അസാമാന്യ കെട്ടുറപ്പും ഒത്തിണക്കവും നൽകുന്നുണ്ടെന്ന ബോധ്യവും ടിറ്റക്കുണ്ട്.

ബെർലിനിൽ നേടിയ നേരിയ വിജയം ടീമിന് ആത്മവിശ്വാസം നൽകുമെങ്കിലും ജർമനി കഴിഞ്ഞാൽ ലോകകപ്പിൽ ഹോട്ട് ഫേവറൈറ്റുകളാണെന്ന സമ്മർദ്ദക്കയത്തിൽ നിന്നും ബ്രസീലിന് രക്ഷ നേടണമെങ്കിൽ ഈ പ്രകടനമൊന്നും മതിയാകാതെ വരും കാനറികൾക്ക്.
ലോകകപ്പിൽ ജർമനി അടക്കമുള്ള വമ്പൻമാരെ വീണ്ടും നേരിടേണ്ടി വരിടേണ്ട സ്ഥിതി വിശേഷം വരുമ്പോൾ നെയ്മറിന്റെ  ഇൻഡിവിഡ്യൽ ബ്രില്ല്യൻസും കൃട്ടീന്യോയുടെ ക്രിയേറ്റീവിറ്റിയും പൗളീന്യോയുടെ ആൾറൗണ്ട് മികവും വില്ല്യന്റെയും കോസ്റ്റയുടെയും സ്പീഡി നീക്കങ്ങൾക്കും കാസെമീറോയുടെ ടാക്ലിംഗുകൾക്കും ജീസസിന്റെയും ഫിർമീന്യോയുടെയും ഫിനിഷിംഗ് മികവും ആൽവസിന്റെയും മാർസെലോയുടെ ഡിഫൻസീവ് സ്കില്ലിനും അലിസണിന്റെ റിഫ്ലക്സ് ആക്ഷനുകൾക്കും മൂർച്ചയും കൃത്യതയും  കൂട്ടിയേ മതിയാകൂ.എന്നാൽ മാത്രമേ ടിറ്റയുടെ തന്ത്രങ്ങൾ കളിക്കളത്തിൽ അതേപടി നടപ്പിലാക്കാൻ മഞ്ഞപ്പടക്ക് സാധിക്കൂ.

  Danish Javed Fenomeno

Olé olé olé Tite
Viva Selecao Brasileira

Saturday, March 24, 2018


നെയ്മർ അഭാവത്തിലും പ്രതീക്ഷ കാത്ത് കാനറികൾ


Russia vs Brazil Freimdly Match Review

23-3-2018

ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്ന ലുസിനിക് സ്റ്റെഡിയത്തിൽ ബ്രസീൽ ആതിഥേയരായ റഷ്യയെ നേരിടുമ്പോൾ ടിറ്റയുടെ സംഘം കഴിഞ്ഞ നവംബറിൽ വെംബ്ലിയിൽ ഇംഗ്ലീഷ് ടീമിനോട് ഗോൾ രഹിത സമനില വഴങ്ങിയ പ്രകടനം ആവർത്തിക്കുമോ എന്ന പ്രതീതിയാണ് ആദ്യ പകുതിയിൽ കൗട്ടീന്യോയും കൂട്ടരും സൃഷ്ടിച്ചിരുന്നത്.നെയ്മറുടെ അസാന്നിധ്യം പ്രകടമാക്കുന്ന രീതിയിലുള്ള കളിയാണ് കാനറികൾ ആദ്യ പകുതിയിൽ കെട്ടഴിച്ചത്.
റഷ്യക്കാർ ആത്മവിശ്വാസത്തിലായപ്പോൾ കോസ്റ്റയും വില്ല്യനും കൗട്ടീയും തമ്മിൽ ഒത്തിണക്കമില്ലാതെ നീക്കങ്ങളുമായി ഫസ്റ്റ് ഹാഫ് തള്ളി നീക്കുകയായിരുന്നു.
കിട്ടിയ അവസരം മുതലാക്കാൻ ജീസസിനും കഴിയാതെ പോയതോടെ വിരസമായിരുന്നു ആദ്യ പകുതി.
എന്തുകൊണ്ട് ബ്രസീലിന് ആദ്യ പകുതിയിൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനാകാൻ കഴിയാതെ പോയി?
ടിറ്റെ മധ്യനിരയിൽ ഡിഫൻസിനേക്കാളും  ആക്രമണത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്ന് മൽസരത്തിന് മുന്നെ തന്നെ സൂചിപ്പിച്ച കാര്യമാണ്.നാല് അറ്റാക്കർമാരെ ആദ്യമായി ആദ്യ ഇലവനിൽ പരീക്ഷിച്ചു  നോക്കുകയായണ് ടിറ്റെ ചെയ്തത്.അതുകൊണ്ട് തന്നെ ഡിഫൻസും അറ്റാക്കും തമ്മിലുള്ള സന്തുലിതാവസ്ഥ തുലനം ചെയ്യാൻ  അത്യന്തപേക്ഷിതമായ ഒരു മധ്യനീരക്കാരനെ മാറ്റി കൗട്ടീന്യോയെ പരീക്ഷിച്ച ടിറ്റെയുടെ തന്ത്രം ആദ്യ പകുതിയിൽ വിജയിച്ചില്ല.ഇവിടെയാണ് മധ്യനിരയിൽ മൂന്ന് മിഡ്ഫീൽഡർമാർ നിർബന്ധിതമാണെന്ന് നമ്മൾ മുമ്പ് പറഞ്ഞിരുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ കൗട്ടീന്യോ ഈ റോൾ ചെയ്യാൻ പ്രാപ്തനല്ലെയെന്ന സൂചനയാണ് ആദ്യ പകുതിയിൽ കാനറികളുടെ അൺ ഓർഗനൈസ്ഡായ കളിയിൽ നിന്നും മനസ്സിലായത്.പൗളീന്യോക്ക് കൂട്ടായി അഗുസ്റ്റോയോ ഫെർണാണ്ടീന്യോയോ മധ്യനിരയിൽ കളിപ്പിച്ചില്ലേൽ ഡിഫൻസീൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള ബോൾ ഒഴുക്ക് താരതമ്യേനെ കുറയും ഏന്ന വ്യക്തമായ സന്ദേശം തന്നെയാണ് ആരാധകർക്ക് റഷ്യക്കെതിരെയുള്ള മൽസരം നൽകുന്നത്.മാത്രമല്ല ഡിഫൻസിനെ കാര്യമായിട്ടത് ബാധിക്കുന്നുണ്ടെന്ന് ഇന്നലെ ഡിഫൻസിൽ മാർസെലോയും കാസെമീറോയും ആൽവസിനും കവർ ചെയ്യാതെ പോയ സ്പേസുകൾ അപകടരമാം വിധം അത് വ്യക്തമാക്കുന്നു.
അക്ഷരാർത്ഥത്തിൽ മധ്യനിരയിൽ നിന്നും ഒരു മിഡ്ഫീൽഡറെ പിൻ വലിച്ചുള്ള ടിറ്റെയും നീക്കം കാസെമീറോക്ക് അധിക ഭാരമായപ്പോൾ കൗട്ടീന്യോക്ക് കൂടുതൽ ഡീപിലോട്ട് ഇറങ്ങി കളിക്കേണ്ടിയും വന്നതോടെ ജീസസിന് സപ്പോർട്ടീവാകാൻ ബാഴ്സ സൂപ്പർ താരത്തിന് കഴിയാതെ പോയി.  മുന്നേറ്റനിരയെ സഹായിക്കാൻ
പൗളീന്യോ കയറി കളിക്കുമ്പോൾ കാസെമീറോക്ക് സപ്പോർട്ട് നൽകാനും ആളില്ലായിരുന്നു.
മാർസെലോ വരുത്തിയ വിടവുകൾ പലപ്പോഴും കവർ ചെയ്യാൻ കാസെമീറോക്ക് കഴിയാനാകാതെ പോയതും മധ്യനിരയിൽ  അഗുസ്റ്റോയുടെയോ ,ഫെർണാണ്ടീന്യോയോടെയോ അഭാവം നിഴലിച്ചത് കൊണ്ട് മാത്രമായിരുന്നു.
കാസെമീറോ മധ്യനിരയിൽ ഒറ്റപ്പെട്ടത് താരതമ്യേനെ ശരാശരിക്കാരായ റഷ്യൻ അറ്റാക്കർമാർക്ക് പലപ്പോഴും അനുഗ്രഹമായിരുന്നു.മാത്രമല്ല അവർ മാർസെലോക്കും ആൽവസിനും പിറകിൽ സ്ഥിരമായ വിടവുകൾ കണ്ടെത്തിയത് തീർച്ചയായും ടിറ്റെ ഗൗരവമായി പരിശോധിക്കേണ്ട വസ്തുതയാണ്.
രണ്ടാം പകുതിയിൽ ആദ്യ ഇരുപത് മിനുട്ട്കളിലായിരുന്നു ബ്രസീലിയൻ ഫുട്‌ബോൾ തങ്ങളുടെ സ്വതസിദ്ധമായ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടത്.
ഡഗ്ലസ് കോസ്റ്റ ഒരു ട്രൂ ലെഫ്റ്റ് വിംഗറായി ടച്ച് ലൈനിൽ മികവുറ്റ പേസ്സോടെ കളിക്കുമ്പോൾ മാർസെലോയുടെ ആപൽക്കരമായ റൈഡുകളുടെ ആവശ്യകത ഇല്ലായിരുന്നു. പക്ഷെ മാർസെലോയുടെ ഇടതുവിംഗിൽ നിന്നും മധ്യനിരയിലേക്ക്  കട്ട് ചെയ്ത മുന്നേറ്റങ്ങൾ കൗട്ടിന്യോക്ക് കൂടുതൽ സഹായകരമായി തോന്നി.കൗട്ടീന്യോക്കിത് ബോക്സിലേക്ക് അഡ്വാൻസഡായി കയറി കളിക്കാനും ഇട നൽകി.വലതു വിംഗിൽ നിന്നും വില്ല്യന്റെ പൗളീന്യോയുമൊത്തുള്ള നീക്കങ്ങളാണ് റഷ്യൻ ബോക്സിൽ കൂടുതൽ അപകടങ്ങൾ വിതച്ചത്.വില്ല്യന്റെ കൃത്യതയാർന്ന ക്രോസിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി.സിൽവയുടെ ഹെഡ്ഡർ സേവ് അകൻഹീഫ് സേവ് ചെയ്തെങ്കിലും റീബൗണ്ടിൽ മിറാണ്ട മുതലാക്കുകയായിരുന്നു.വില്ല്യനും കൗട്ടീന്യോയും തളികയിലെന്നവണ്ണം അസിസ്റ്റുകൾ റഷ്യൻ ഗോളി അകൻഹീഫിന്റെ മാരകമായ രക്ഷപ്പടുത്തലുകളാൽ
പൗളീന്യോ അൽഭുതകരമാം വിധം തുലച്ചത് ദൗർഭാഗ്യകരമായി.പക്ഷേ ബ്രസീൽ ടീമിലെ ഏക ആൾറൗണ്ടറായ പൗളീന്യോ തൊട്ടടുത്ത മിനിറ്റുകളിൽ പെനാൽറ്റി സ്വന്തമാക്കിയാണ് പ്രായശ്ചിത്തം ചെയ്തത്.പെനാൽറ്റി എടുത്ത കൗട്ടീന്യോക്ക് പിഴച്ചതുമില്ല.തുടർന്ന് വില്ല്യന്റെ അവസരമായിരുന്നു ബോകിന്റെ വലതു മൂലയിൽ നിന്നും കൊടുത്ത ക്രോസ് പൗളീന്യോ വലയിലേക്ക് തട്ടിയിട്ട് മൂന്നാം ഗോൾ നേടി  കാനറികൾ സുരക്ഷിതമായ സ്കോറിൽ എത്തിയതോടെ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പിന്നീടുള്ള അലസമായ കളിയും കൂടുതൽ സബ്സ്റ്റിറ്റ്യൂട്ടുകളും ഇറങ്ങിയതോടെ താളാത്മകത നഷ്ടമായപ്പോൾ ഗോൾ സ്കോറിംഗ് ഉയർത്താൻ കഴിയാതെ പോയി.
മുന്നേറ്റത്തിലും മധ്യനിരയിലും ഡിഫൻസിലും തന്റെ സാന്നിദ്ധ്യം ഒരുപോലെ പ്രകടമാക്കിയ മാച്ച് വിന്നിംഗ് ആൾറൗണ്ടർ പൗളീന്യോ തന്നെയായിരുന്നു ഇന്നലത്തെ സൂപ്പർ താരം.
ഇന്നലെ രണ്ട് സുവർണാസരങ്ങൾ നഷ്ടപ്പെടുത്തി ഹാട്രിക് നേടാനുള്ള അവസരം കളഞ്ഞു കഉളിച്ചെങ്കിലും
ടിറ്റെയുടെ കീഴിൽ പൗളീ ഇന്നലെ നേടിയത് ഏഴാം ഗോളായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയും വില്ല്യനും തങ്ങളുടെ റോൾ ഭംഗിയായി നിർവഹിച്ചു. ജർമനിക്കെതിരെ ഫെർണാണ്ടീന്യോ ടീമിലിടം  കാണുന്നതോടെ മധ്യനിരയിൽ കാസെമീറോക്ക് സഹായകമാകും.
കൗട്ടീന്യോ ഇടതു വിംഗിലേക്ക് മാറുന്നതോടെ കോസ്റ്റ ബെഞ്ചിലിരിക്കേണ്ടി വരും.പ്രതിരോധത്തിൽ ഉയരക്കാരായ ജർമൻകാരെ തളച്ചിടാൻ മിറാണ്ട-മാർകിനോസ് സഖ്യത്തിന് കഴിയുമോയെന്നത് പ്രധാനമാണ്. രണ്ടു വിംഗുകളിലുമാണ് ബ്രസീൽ അപകടകരമായ ഡിഫൻസീവ് പ്രശ്നങ്ങൾ നേരിടുക.മാരകമായ കൗണ്ടർ അറ്റാക്കിംഗ് കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോൾ കാഴ്ചവെക്കുന്ന ജർമൻ മുന്നേറ്റനിര മാർസെലോയും ആൽവസും തങ്ങൾക്ക് പിറകിലുണ്ടാക്കുന്ന സ്പേസുകൾ മുതലെടുത്ത് ഗോൾ നേടാനാകും ശ്രമിക്കുക.ഈ ദൗർബല്യം എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനനുസരാച്ചാകും
ജർമനിക്കെതിരെ ടീമിന്റെ മൽസര ഗതി നിശ്ചയിക്കുക.

Danish javed Fenomeno

Thursday, March 22, 2018

ടിറ്റെയുടെ ടാക്റ്റിക്കൽ എബിലിറ്റിയും സെലക്ഷൻ വെല്ലുവിളികളും





Danish Javed Fenomeno
22 March 2018


ആമസോണും അത്ലാന്റികും ആൽപ്സും കോക്കസസും താണ്ടി ഫുട്‌ബോൾ രാജാക്കൻമാരായ കാനറികൾ വരുന്ന ജൂണിൽ സോവിയറ്റ് നാടിന്റെ ഹൃദയമായ മോസ്കോയിൽ  വിമാനമിറങ്ങുമ്പോൾ ടിറ്റെയെന്ന മാന്ത്രിക പരിശീലകന്റെ ചാണക്യ തന്ത്രങ്ങൾ തന്നെയാണ് ലോകകപ്പ് ഹോട്ട് ഫേവറൈറ്റുകളിലെ ലിസ്റ്റിൽ ബ്രസീലിനെ മുൻപന്തിയിൽ നിർത്തുന്നത്.കഴിഞ്ഞ ലോകകപ്പ് പരാജയത്തോടെ തകർന്നടിഞ്ഞ ടീമിനെ മാന്ത്രികതയും അമാനുഷികതയും സൗന്ദര്യാത്മകയും കൂടിച്ചേർന്ന ജോഗാ ബോണിറ്റോയെന്ന സുന്ദരശൈലിയിലൂടെ ഭൂലോകം അഞ്ചുതവണ തങ്ങളുടെ കാൽചുവട്ടിലാക്കിയ ബ്രസീലിയൻ ഫുട്ബോളിന് മേൽ ദുംഗ ഡിഫൻസീവ് ഫുട്‌ബോൾ അടിച്ചേൽപ്പിച്ച് തളർത്തിയപ്പോൾ അവിടെ തകർന്നു പോയ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യ പൈതൃകത്തെ രക്ഷിക്കാൻ ഒരു മാലാഖയായി അവതരിക്കുകയായിരുന്നു അദ്നോർ ലിയൊനാർഡോ ബക്കി എന്ന ടിറ്റെ. ലോകകപ്പ് യോഗ്യത പോലും അനിശ്ചതത്തിലായ ഘട്ടത്തിൽ ചുമതലയേറ്റെടുത്ത മുൻ കൊറിന്ത്യൻസ് പരിശീലികൻ  വെറും ഒരു വർഷം കൊണ്ടാണ് മഞ്ഞപ്പടയെ റഷ്യയിലേക്ക് യോഗ്യത നേടുന്ന ആദ്യ സംഘമാക്കി മാറ്റിയതും ആറ് വർഷങ്ങൾക്ക് ശേഷം ഫിഫാ ഒന്നാം റാങ്കിലേക്ക് ടീമിനെ തിരികെയെത്തിച്ചതും.

സൗത്ത് അമേരിക്കൻ യോഗ്യതാ ടേബിളിൽ ആറാം സ്ഥാനത്തായിരുന്ന കാനറി കിളികൾ ടിറ്റെയുടെ വരവോടെ ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്നും കുതിച്ചുയരുകയായിരുന്നു.തോൽവിയെന്തന്നറിയാതെ ശേഷിക്കുന്ന പന്ത്രണ്ട് യോഗ്യത മൽസരങ്ങളിൽ പത്ത് വിജയവും രണ്ട് സമനിലയുമായി മുപ്പത്തിമൂന്ന് ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വഴങ്ങിയത് വെറും മൂന്ന് ഗോളുകൾ മാത്രം.!! പക്ഷേ ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെയെല്ലാം പരിപൂർണ്ണ മേധാവിത്വം നേടിയെങ്കിലും യോഗ്യതാ റൗണ്ട് പോലെ എളുപ്പമാവില്ല യൂറോപ്യൻ വമ്പൻമാർ അടങ്ങിയ ലോകകപ്പ് എന്ന ബോധ്യവും ടിറ്റെക്കുണ്ട്.

സെലസാവോയെ അജയ്യ സംഘമാക്കി രൂപീകരിച്ചു എടുക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ടിറ്റെയുടെ "ടാക്റ്റിക്കൽ ബ്രില്ല്യൻസ് " തന്നെയാണ്.കൊറിന്ത്യൻസിന് ബ്രസീലിയൻ ലീഗ് മുതൽ ക്ലബ് ലോകകപ്പ് വരെ നേടികൊടുത്ത ശേഷം  തന്റെ ടാക്റ്റിക്കൽ എബിലിറ്റി അപ്ഡേറ്റ് ചെയ്യാനായിരിക്കാം ഒരു പക്ഷേ രണ്ട് വർഷത്തോളം യൂറോപ്യൻ ക്ലബ് ലീഗുകളിലൂടെ അദ്ദേഹം സഞ്ചരിച്ചത്.കാർലോ ആൻചലോട്ടിയെ പോലെ യൂറോപ്യൻ ഫുട്‌ബോളിൽ വമ്പൻ നേട്ടങ്ങൾ കൊയ്ത പരിശീലകരുമായി സംവാദത്തിൽ ഏർപ്പെട്ടതും , ഇതിന് ശേഷമായിരുന്നു കൊറിന്ത്യൻസിനോടൊപ്പം വീണ്ടും പരിശീലകനായി ചാർജ്ജെടുത്ത് ബ്രസീലിയൻ ലീഗിൽ കൊറിന്ത്യൻസിനെ വീണ്ടും ലീഗ് കിരീട നേട്ടത്തോടെ വിജയവഴികളിലേക്ക് നയിക്കാൻ  സാധിച്ചത്.

അദ്ദേഹം യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ പഠനങ്ങൾക്ക് വിധേയമാകാൻ മറ്റൊരു മറുവശവുമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ലോകകപ്പുകളും ജയിച്ചത് യൂറോപ്യൻ ടീമുകളായിരുന്നു.യഥാക്രമം ഇറ്റലി സ്പെയിൻ ജർമനി എന്നിവർ ചാമ്പ്യൻമാരായപ്പോൾ ഈ മൂന്ന് ടീമുകളുടെയും നേട്ടങ്ങളിൽ എടുത്തു കാണിക്കേണ്ട പൊതുവായൊരു വിജയ ഘടകമുണ്ടായിരുന്നു.ഓരോ ടീമിന്റെയും കോർ മെംബെഴ്സ് അതാത് ലീഗുകളിൽ ഒരേ ക്ലബിൽ കാലങ്ങളായി ഒരുമിച്ച് കളിക്കുന്നവരായിരുന്നു.ഇറ്റലിയുടെ 2006 ലെ വിജയത്തെ സ്വാധീനിച്ചത് യുവൻറസ്-മിലാൻ ക്ലബുകളായിരുന്നുവെങ്കിൽ ആഫ്രിക്കൻ ലോകകപ്പിലെ സ്പെയിനിന്റെ വിജയ ശൈലിയായാ ടികി-ടാക ക്ക് അടിത്തറയേകിയത് ബാഴ്സലോണയുടെ  ആദ്യ ഇലവനിലെ ഏഴ് താരങ്ങളായിരുന്നു.
ജർമനിയുടെ വിജയത്തിലും ബയേൺ മ്യൂണിക്കിന്റെ ആറോളം താരങ്ങളുടെ നിർണായക സാന്നിദ്ധ്യമുണ്ടായിരുന്നു.മാത്രമല്ല സമീപകാല ലോകകപ്പിലെല്ലാം  വിജയിച്ച ടീമുകളിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു അഭിവാജ്യ ഘടകമാണ് ഒരുപാട് കാലമായി ഒരുമിച്ച് കളിച്ച് അനുഭവസമ്പത്തുള്ള  മധ്യനിരയിലെ കരുത്തുറ്റ കൂട്ടുകെട്ടുകൾ. ഇറ്റലിയോടൊപ്പം മിലാന്റെ ഗട്ടൂസോ-പിർലോ സ്പെയിനൊപ്പം ബാഴ്സയുടെ സാവി-ഇനിയെസ്റ്റ ജർമനിയിൽ ബയേണിന്റെ ക്രൂസ്-ഷ്വൈൻസ്റ്റിഗർ തുടങ്ങിയ ജോഡികളുടെ ഒത്തിണക്കവും നങ്കൂരമിട്ടുള  പൊസഷൻ ഗെയിമുമായിരുന്നു അവരുടെയെല്ലാം ലോകകപ്പ് വിജയങ്ങൾക്ക് അടിസ്ഥാനമായത്.മധ്യനിരയാണ് ഒരു ടീമിന്റെ നട്ടെല്ലെന്ന ചിന്താഗതിയുള്ള കോച്ചായിരുന്നു ടിറ്റെ. 
കൊറിന്ത്യൻസിൽ സ്ട്രൈക്കർമാരെ ഉപയോഗിക്കാതെ ആറ് മധ്യനിരക്കാരെ ഉപയോഗിച്ച് വിജയകരമായി കളത്തിൽ തന്റെ മിഡ്ഫീൽഡ് ഫോർമേഷൻ ടാക്റ്റീസ് നടപ്പിലാക്കിയ ചരിത്രമുണ്ട് ടിറ്റക്ക്.അതുകൊണ്ട് തന്നെ ടിറ്റെ തന്റെ തന്ത്രങ്ങളെ കൂടുതൽ എളുപ്പമാക്കാൻ സാധ്യമായേക്കാവുന്ന പോസിറ്റീവായ ചരിത്രപരമായ വസ്തുതയായിട്ടായിരുന്നു കഴിഞ്ഞ ലോകകപ്പുകളിലെ മധ്യനിരയിലെ കൂട്ടുകെട്ടുകൾ കണ്ടത്. മുൻകാല ലോകകപ്പ് ചരിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തന്ത്രങ്ങളും വിജയ സമവാക്യങ്ങളും  ഒത്തിണക്കത്തോടെ ഒരുമിച്ച് കളിക്കുന്ന പ്ലെയേഴ്സ് ഗ്രൂപ്പുകളും   ലോകകപ്പിനെ കാര്യമായിട്ട് തന്നെ സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ടിറ്റെയുടെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ താരതമ്യ പഠനം അക്ഷരാർത്ഥത്തിൽ കൊറിന്ത്യൻസിനേക്കാളും ഉപകാരപ്പെട്ടത് ബ്രസീലിയൻ ഫുട്‌ബോളിനായിരുന്നു.

പരിശീലകനായി ടീമിന്റെ ചുമതല ഏറ്റെടുത്ത ഉടനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കോച്ച്- കളിക്കാരും തമ്മിലുള്ള സുഗമമായ ബന്ധവും ഒത്തിണക്കവും ഉടലെടുക്കില്ല.അത് വർഷങ്ങളായി പരിശീലകനു കീഴീൽ ഒരുമിച്ച് കളിച്ചു ഉണ്ടാക്കിയെടുക്കുന്നതാണ്.ബ്രസീൽ ടീമിന്റെ പരിശീലകരെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നത്.കാരണം വളരെ കുറച്ച് സമയമായിരിക്കും ടീമംഗങ്ങളോടൊപ്പം ചെലവഴിക്കാൻ പരിശീലകർക്ക് ലഭിക്കുക.പക്ഷെ ടിറ്റക്കത് എളുപ്പമായിരുന്നു. ഇവിടെയാണ് ടിറ്റെയുടെ " പ്ലേയേഴ്സ് മാനേജ്മെന്റ് " ക്വാളിറ്റി എടുത്തു പറയേണ്ടത്.തന്റെ മുൻകാല ശിഷ്യരെ തന്നെയാണ് ടിറ്റെ ഇതിനായി തെരഞ്ഞെടുത്തതും.ഒരു കാലത്ത് ബ്രസീലിയൻ ഫുട്‌ബോളിലെ ലാംപാർഡ് എന്ന് പോർച്ചുഗീസ് പരീശീലകൻ ആന്ദ്രെ വിയ്യാ ബോസ് വിശേഷിപ്പിച്ച പൗളീന്യോയെ ചൈനീസ് ലീഗിൽ നിന്നും തിരികെ കൊണ്ടുവരിയായിരുന്നു ടിറ്റെ ആദ്യം ചെയ്തത്.കൊറിന്ത്യൻസിൽ പൗളീന്യോയെ ബേസ് ചെയ്തു കുറ്റമറ്റതും ശക്തവുമായ മധ്യനിര കെട്ടിപ്പടുത്ത്  തന്ത്രങ്ങൾ മെനഞ്ഞ് കോപ്പാ ലിബർട്ടഡോറസും ക്ലബ് ലോകകപ്പും സ്വന്തമാക്കിയ കോച്ചായ ടിറ്റെ സെലസാവോ ചാർജ്ജേറ്റെടുത്തതോടെ ആദ്യം വാർത്തുടച്ച് പണിയാൻ തുടങ്ങിയ മേഖലയും ബ്രസീലിയൻ മധ്യനിര ആയിരുന്നു.ടിറ്റെയുടെ മറ്റൊരു കൊറിന്ത്യൻസ് ശിഷ്യനായ റെനാറ്റോ അഗുസ്റ്റോയെന്ന പാസ്സിംഗ് മധ്യനിരക്കാരനെയും റിയൽ മാഡ്രിഡിന്റെ നങ്കൂരമായ കാസെമീറോയെയും ഫലപ്രദമായി എങ്ങനെ മിഡ്ഫീൽഡിൽ ഉപയോഗിക്കണമെന്ന് കാണിച്ചു തരുകയായിരുന്നു യോഗ്യതാ റൗണ്ടുകളിൽ. മധ്യനിരയിലെ Rhythm maker ആയി അഗുസ്റ്റോയെയും സ്വന്തം ബോക്സ് മുതൽ എതിർ ബോക്‌സ് വരെ നിറഞ്ഞ സാന്നിദ്ധ്യമായി വർത്തിക്കുന്ന ബോക്‌സ് ടു ബോക് മധ്യനിരക്കാരനായി പൗളീന്യോയെയും ഡിസ്ട്രോയർ റോളിൽ ഡിഫൻസീവ് മിഡ്ഫീൽഡിൽ കാസെമീറോയെയും അണിനിരത്തിയപ്പോൾ, ഒത്തിണക്കം, കണ്ടക്റ്റിവിറ്റി ,ഡിസിഷൻ മേക്കിംഗ് എന്നീ്‌ ക്വാളിറ്റികളും വേണ്ടുവോളമുള്ള മേഖലയായി ബ്രസീലിയൻ മിഡ്ഫീൽഡ് മാറ്റിയെടുത്തപ്പോൾ കാനറികൾ ചിറകടിച്ചു പറന്നുയർന്നു ലോക ഒന്നാം നമ്പർ പദവിയിലേക്ക്.അതിന് അടിത്തറയേകിയത് മധ്യനിരയിൽ ടിറ്റെ നടത്തിയ വിപ്ലവകരമായ മാറ്റങ്ങൾ തന്നെയായിരുന്നു.
ഡിഫൻസിൽ മിറാണ്ട - മാർക്വിനോസ് സഖ്യത്തെ സ്ഥിരമായി ഉപയോഗിച്ചത് നോക്കുക.മാൻ മാർക്കിംഗിൽ മികച്ചു നിൽക്കുന്ന മാർക്വിനോസും ഏരിയൽ എബിലിറ്റിയിൽ പഴയ മികവില്ലേലും ലഭിക്കാവുന്ന വിഭവങ്ങളിൽ പരിചയസമ്പന്നനായ മിറാണ്ടയും ഒരുമിച്ചു ഇറക്കി പ്രതിരോധത്തിന് വെർസറ്റൈലാറ്റി കൊണ്ടുവരാനും ടിറ്റെ ശ്രമിച്ചു.പക്ഷേ യൂറോപ്യൻമാർക്കെതിരെ ഡിഫൻസീവ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വൈവിധ്യമാർന്ന ഡിഫൻസീവ് ജോഡികളെ ഉപയോഗിച്ചാലേ ഭാവിയിൽ ടിമിന് ഗുണം ചെയ്യുമെന്നത് തീർച്ച.അറ്റാക്കിംഗിൽ പതിനഞ്ച് ഗോളുകളടിച്ചു കൂട്ടിയ നെയ്മർ ജീസസ് കൗട്ടീന്യോ ത്രയത്തെ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയാക്കി മാറ്റിയതും ടിറ്റെയുടെ മധ്യനിരയിൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള Rhythmic ടാക്റ്റിക്കൽ അറ്റാക്കിംഗ് ഫുട്‌ബോൾ ബ്രില്ല്യൻസ് തന്നെ.

നെയ്മർ ഡിപ്പന്റൻസിയിൽ നിന്നും സമ്പൂർണമായി ടീമിനെ കരകയറ്റാൻ കഴിഞ്ഞില്ലെങ്കിലും അലിസൺ മുതൽ ടിറ്റെ അവതരിപ്പിച്ച പുത്തൻ താരവിസ്മയം ജീസസ് വരെയുള്ള ഓരോ കളിക്കാരെയും തന്റെ സിസ്റ്റത്തിൽ നിർണായക ഘടകങ്ങളാക്കി മാറ്റിയെടുക്കാൻ  കഴിഞ്ഞു.കളിക്കാർക്കിടയിൽ അദ്ദേഹം ദുംഗയെ പോലെ കർക്കശക്കാരനായിരുന്നില്ല സ്കോളരിയെ പോലെ എടുത്തുച്ചാട്ടക്കാരനുമായിരുന്നില്ല താരങ്ങളുമായി മൃദുവായി സമീപനത്തോടെ തന്റെ പോസിറ്റീവ് എനർജി ഒരു പുരോഹിതനെ പോലെ താരങ്ങൾക്ക് പകർന്ന് നൽകിയപ്പോൾ ടിറ്റെയുടെ വ്യക്തിഗതപ്രഭാവം കളിക്കാർക്കിടയിലും ആരാധകർക്കിടയിലും സൂര്യ തേജസ്സോടെ യുഗപുരുഷനായി ഉദിച്ചുയരുന്നതാണ് കണ്ടത്.അതിന്റെ പ്രതിഫലനമായിട്ടാകാം സിബിഎഫ് 2022 വരെ നാഷണൽ ടീമിന്റെ കോച്ച് സ്ഥാനം ഏറ്റെടുക്കണമെന്ന നിർദ്ദേശം ടിറ്റെക്ക് മുന്നിൽ വെച്ചത്.അതുകൊണ്ട് തന്നെ ലോകകപ്പ് പദ്ധതിയിൽ ആരാധകർക്ക് ടിറ്റെ വിപുലീകരിച്ചെടുത്ത ഈയൊരു ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിനെ വിശ്വസിച്ചേ മതിയാകൂ.

ടിറ്റയുടെ ക്വാളിറ്റികളിൽ അദ്ദേഹത്തിന്റെ ടാക്റ്റിക്കൽ ബ്രില്ല്യൻസും പ്ലെയേഴ്സ് മാനേജ്മെന്റും ബ്രസീലിയൻ ഫുട്‌ബോളിനെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു   ക്വാളിറ്റിയായിരുന്നു "ലോയൽറ്റി".
അമിതമായ ലോയൽറ്റി  അപകടം ചെയ്യുമെന്ന ധാരണയും കൊറിന്ത്യൻസിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ടിറ്റക്കറിയാമായിരുന്നു.
ഏതൊരു ബ്രസീലിയൻ പരിശീലകരെ പോലെ തന്നെ ടിറ്റയും രാജ്യത്തെ ഫുട്‌ബോൾ പാരമ്പര്യത്തോടും ആഭ്യന്തര ലീഗിലെ താരങ്ങളോടും കൂറ് പുലർത്തുന്ന കോച്ചാണ്.2010 ൽ കൊറിന്ത്യൻസ് പരിശീലകനായ ശേഷം  2012 ൽ സൗത്ത് അമേരിക്കയുടെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡർറസും ക്ലബ് ലോകകപ്പടക്കം ഒരു ഫുട്‌ബോൾ ക്ലബിന്  നേടാനാവുന്നതെല്ലാം നേടി വിജയതൃഷ്ണതയുള്ള സംഘമാക്കി കൊറിന്ത്യൻസിനെ മാറ്റിയടുത്തെങ്കിലും 2012 ന് ശേഷം ടീമിന്റെ പെർഫോമൻസ് ഗ്രാഫിൽ കാര്യമായ ഇടിവ് വന്നതോടെ ഫോം തുടരാൻ ടീമിന് കഴിയാതെയായപ്പോൾ തന്റെ തന്ത്രങ്ങൾ ഔട്ട്ഡേറ്റഡായി തുടങ്ങിയെന്ന് മനസ്സിലാക്കിയ ടിറ്റെ പരിശീലക സ്ഥാനം രാജിവെച്ച് യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനെ കുറിച്ച് വിശദമായൊരു പഠനം നടത്താൻ നീക്കിവെക്കുകയായിരുന്നു തുടർന്നുള്ള രണ്ട് വർഷങ്ങൾ.ഇക്കാലയളവിൽ ബ്രസീലിലെ ഫുട്‌ബോൾ പണ്ഡിറ്റുകൾ  ടിറ്റയുടെ പരാജയ കാരണമായി ചൂണ്ടിക്കാട്ടിയത് അദ്ദേഹം വികസിപ്പെച്ചെടുത്ത ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിൽ ലോകക്ലബ് ചാമ്പ്യൻസായ ശേഷം കാര്യമായ മാറ്റങ്ങൾ വരുത്തിയിരൂന്നില്ലെന്നതാണ്. പിന്നെ തന്ത്രങൾ അപ്ഡേറ്റ് ചെയ്യാൻ അദ്ദേഹം മുതിർന്നില്ല എന്നതും ഒരു കാരണമായി.
വെറും രണ്ട് സീസണുകൾ കൊണ്ട് ടിറ്റ വളർത്തിയെടുത്ത കൊറിന്ത്യൻസ് യൂറോപ്യൻ വമ്പൻമാരെ വരെ വിറപ്പിച്ച് ലോക ഫുട്‌ബോൾ കീഴടക്കിയെങ്കിലും ബ്രസീൽ ലീഗിലെ മറ്റു ടീമുകൾക്ക് ടിറ്റയുടെ ടീമിനെ പഠിച്ചെടുത്ത് മറുതന്ത്രം മെനയാൻ ഈ രണ്ട് വർഷങ്ങൾ തന്നെ ധാരാളമായിരുന്നു.

ലോക ചാമ്പ്യൻമാരായ സ്പെയിനിന്റ ടികി ടാകയെ ആദ്യമായി തകർത്ത് തരിപ്പണമാക്കിയത് സ്കോളരിയുടെ തന്ത്രങ്ങളായിരുന്നു.എതിരാളികളെ പൊസഷൻ ഗെയിമിന് അനുവദിക്കാതെ അവരുടെ ഹാഫിൽ വെച്ച് തന്നെ ഏതു വിധേയനെയും നീക്കങ്ങൾ മുളയിലെ നുള്ളി കളയുക എന്ന ടാക്റ്റീസ് ആയിരുന്നു സ്കോളരി പ്രാവർത്തികമാക്കിയത്.2013 കോൺഫെഡറേഷൻ കപ്പിലെ ഈ തന്ത്രം  വിജയം കണ്ടപ്പോൾ തന്റെ ടാക്റ്റിസ് അപ്ഡേറ്റ് ചെയ്യാനാകാതെ ഒരു വർഷം കഴിഞ്ഞുള്ള ലോകകപ്പിലും ഇതെ തന്ത്രം പയറ്റിയപ്പോഴായിരുന്നു ബ്രസീൽ പരാജയം നുണഞ്ഞത്. ഈ ഒരു വർഷം തന്നെ എതിരാളികൾക്ക് കാനറികളുടെ തന്ത്രങ്ങൾ പഠിച്ചെടുത്ത് മറുതന്ത്രം ആവിഷ്കരിക്കാനുള്ള സമയം ധാരാളമായിരുന്നു.മാത്രമല്ല ലൂയിസ് ഫിലിപ്പെ സ്കോളാരി വികസിപ്പിച്ചെടുത്ത കോർ ഗ്രൂപ്പ് ഓഫ് പ്ലെയേഴ്സിൽ കാര്യമായ യാതൊരു വിധ മാറ്റങളോ റൊട്ടേഷനുകളോ നടപ്പിലാക്കാൻ സ്കോളരി ശ്രമിച്ചതുമില്ല.ആദ്യ ഇലവനിൽ ഫ്രഡ് ജോ തുടങ്ങി കളിക്കാരെ വച്ച് ലോയൽറ്റി ബേസ് ചെയ്തായിരുന്നു ഫിലിപ്പാവോയുടെ ടീം സെലക്ഷനും.
ഈ രണ്ട് സംഭവങ്ങളും ടിറ്റയുടെ മുന്നിൽ ഉദാഹരണങ്ങൾ ഉള്ളത് കൊണ്ട് തന്നെ യൂറോപ്യൻ ടോപ് ലെവൽ ക്ലബ് ഫുട്‌ബോൾ താരങ്ങളെയാണ് ആദ്യ ഇലവനിൽ മുഴുവനായും ടിറ്റെ ഉൾപ്പെടുത്തിയിട്ടുള്ളത്.ബ്രസീലിയൻ ലീഗിൽ നിന്നും ആദ്യ ഇലവനിൽ താരങ്ങൾ ഇല്ലെയെന്നത് ടിറ്റെ തന്റെ സമീപനങ്ങൾ മാറ്റി എന്നതിന്റെ തെളിവാണ്.

മുപ്പതോളം താരങ്ങളാണ് ലോകകപ്പ് പദ്ധതികളിലേക്ക് ടിറ്റയുടെ റഡാറിൽ ഉൾക്കൊള്ളുന്നത്.അതിൽ 23 അംഗ ലോകകപ്പ് സ്ക്വാഡിൽ ഉറപ്പിച്ച പതിനഞ്ച് പേരടങ്ങുന്ന ലിസ്റ്റ് ലോകകപ്പ് തുടങ്ങാൻ നാല് മാസം മുന്നേ തന്നെ ടിറ്റേ പുറത്ത് വിട്ടിരുന്നു.ഈ പതിനഞ്ച് പേരിൽ അഗുസ്റ്റോ ഒഴികെയുള്ളവരെല്ലാം ലോകോത്തര യൂറോപ്യൻ ക്ലബുകളിൽ കളിക്കുന്നവരാണ്.ബാക്കി വരുന്ന എട്ട് പൊസിഷനുകളിൽ കളിക്കാരെ റൊട്ടേഷൻ സിസ്റ്റത്തൽ ഉപയോഗിക്കുകയാണ് കോച്ച്.അതിനുത്തമ ഉദാഹരണങ്ങളാണ് റഷ്യക്കെതിരെയും ജർമനിക്കെതിരെയുമുള്ള സ്ക്വാഡിൽ ഉൾപ്പെട്ട ഷക്തർ മിഡ്ഫീൽഡർ ഫ്രെഡും സൊസീഡാഡിന്റെ സ്ട്രൈകർ  വില്ല്യൻ ജോസും ബെസിറ്റ്കാസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ടാളിസ്കായും.
മൂന്നു പേരുടെയും inclusion സുസ്വാഗതാർഹമാണ്.ഫ്രെഡ് മധ്യനിരയിൽ അഗുസ്റ്റോ ചെയ്ത റോൾ ചെയ്യാൻ പ്രാപ്തനായ മധ്യനിരക്കാരനാണ്.മികച്ച പാസ്സിംഗ് റേഞ്ചും ലോംഗ് റേഞ്ച് സ്കില്ലും ഡ്രിബ്ലിംഗ് ടെക്നിക്സും ബോൾ കൺട്രോളും സ്വായത്തമാക്കിയ ഒരു ഫ്ലക്സബിലിറ്റി മിഡ്ഫീൽഡർ.തീർച്ചയായും ബ്രസീൽ മധ്യനിരക്ക് താളാത്മകത പകർന്നു നൽകാൻ സാധിച്ചേക്കുമെന്ന് കരുതുന്നു.വില്ല്യം ജോസ് ജീസസിൽ നിന്നും ഫിർമീന്യോയിൽ നിന്നും വ്യത്യസ്തമായ ഒരു ഓപ്ഷനായിരിക്കും ഫോർവേഡ് പൊസിഷനിൽ.ഏരിയൽ എബിലറ്റിയിൽ മികവ് കാണിക്കുന്ന സോസിഡാഡ് താരം ബ്രസീലിയൻ ഫുട്‌ബോൾ സമീപകാലത്തായി lack ചെയ്യുന്ന മേഖലയായ ഹെഡ്ഡിംഗ് ഗോളുകൾ സ്കോർ ചെയ്യുന്നതിൽ ഒരു മുതൽ കൂട്ടാണ്.കരുത്തും വേഗവും സമന്വയിപ്പിച്ച ഉയരക്കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡറാണ് ടാളിസ്കാ. മാത്രമല്ല തീപാറും ഷോട്ടുകൾ പായിക്കുന്ന ഒരു ലോംഗ് റേഞ്ച് സ്പെഷ്യലിസ്റ്റ് കൂടിയാണ്.തീർച്ചയായും ഈ രണ്ട് പേരും യൂറോപ്യൻ വമ്പൻമാർക്കെതിരെ ഉപയോഗിക്കാൻ പറ്റിയ  വ്യത്യസ്തമായ രണ്ട് ഒളിയമ്പുകളായിരിക്കുമെന്നത് തീർച്ച.
ഇരുവരും മികവുറ്റ പ്രകടനം കാഴ്ച്ചവെച്ചാൽ 23 അംഗ ലോകകപ്പ് സ്ക്വാഡിൽ ഇടം കാണുമെന്നുറപ്പിക്കാം.

വരുന്ന സൗഹൃദ മൽസരങ്ങളിൽ ഫോമിലില്ലാത്ത അഗുസ്റ്റോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കാനുള്ള തീരുമാനവും  Rhythm Maker ആയി കൗട്ടീന്യോയെ ഇറക്കാനുള്ള തീരുമാനവും നമ്മൾ ആരാധകർ ഏറെക്കാലമായി ടിറ്റെയിൽ നിന്നും പ്രതീക്ഷിക്കുന്ന തീരുമാനങ്ങളായിരുന്നു.നവംബഴിൽ നടന്ന സൗഹൃദ മൽസരത്തിൽ ഇംഗ്ലണ്ട്‌ ടീമിനെതിരെ ബ്രസീൽ അറ്റാക്ക് struggle ചെയ്യുന്നത് നമ്മൾ കണ്ടതാണ്.5 മാൻ ഡിഫൻസീവ് സിസ്റ്റമായ കറ്റനാസിയോ  കളത്തിൽ നടപ്പിലാക്കുന്ന ടീമുകൾക്കെതിരെ കൗട്ടീ അടക്കമുള്ള നാല് അറ്റാക്കർമാരെ ആദ്യ ഇലവനിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നുറപ്പ്.മാത്രമല്ല സബ്സ്റ്റിറ്റ്യൂട്ടായി വില്ല്യൻ ജോസും ടാളിസ്കായെയും  ഉപയോഗികുമ്പോൾ കടുത്ത ഡിഫൻസീവ് സിസ്റ്റത്തിനെ മറികടക്കാൻ ഇപ്പോൾ ബ്രസീലിൽ കിട്ടാവുന്നതിൽ ലഭിച്ച് ഇരുവരും തന്നെയാണ് മികച്ചത്.
മറിച്ച് ജർമനി ഫ്രഞ്ച് പോലുള്ള കൗണ്ടർ അറ്റാക്കിംഗ് ടീമുകൾക്കെതിരെ പൗളീ-കാസെമീറോ-ഫെർണാണ്ടീന്യോ ത്രയത്തെ മധ്യനിരയിൽ വിന്യസിക്കുന്നതാകും ഡിഫൻസിന് സുരക്ഷാകവചമാവുക.
ജർമനിക്കെതിരെ ഈയൊരു ത്രയത്തെ തന്നെയാണ് ടിറ്റെ ഉപയോഗിക്കാൻ പോകുന്നതുമെന്ന് പ്രതീക്ഷിക്കുന്നു.ആക്രമണ വിംഗ് ബാക്കുകളുടെ ഡിഫൻസീവ് മണ്ടത്തരങ്ങളാണ് ആരാധകരും ടിറ്റെയും ഏറ്റവുമധികം ഭയക്കുന്നത്.
ജർമനിക്കെതിരെയുള്ള മൽസരത്തെ തന്നെയാണ് ഞാൻ ലാഘവത്തോടെ കാണുന്നത്.നെയ്മറുടെ അഭാവത്തിൽ ടിറ്റെയുടെ ടാക്റ്റിക്കൽ എബിലിറ്റി യൂറോപ്യൻ വമ്പൻമാർക്കെതിരെ എത്രത്തോളം ഫലപ്രദമായിരിക്കുമെന്നത് ഈ മൽസരഫലത്തെ അടിസ്ഥാനമാക്കി അളക്കാനായേക്കുമെന്ന് കരുതുന്നു.

By - Danish_Javed_Fenomeno

Olé olé olé TITE...
Viva Selecaobrasileira

Saturday, March 17, 2018

" ദ ഫ്ലക്സബിലിറ്റി മിഡ്ഫീൽഡർ " പ്രതീക്ഷക്കൊത്തുയരുമോ ഫ്രെഡ്.?



ടിറ്റെ തന്റെ ഇരുപത്തിയഞ്ചംഗ സ്ക്വാഡ് പ്രഖ്യാപിച്ചതോടെ ഏവരും ഉറ്റു നോക്കുന്നത് മധ്യനിരയിലേക്കാണ്.മിഡ്ഫീൽഡിൽ കാസെമീറോ പൗളീന്യോ ഫെർണാണ്ടീന്യോ അഗുസ്റ്റോ കൗട്ടീന്യോ വില്ല്യൻ തുടങ്ങിയവർ സ്ഥാനം ഉറപ്പിച്ചതോടെ അവശേഷിക്കുന്ന ഒരേയൊരു പൊസിഷനിലേക്ക് കടുത്ത മൽസരങ്ങളുണ്ടെങ്കിലും ടിറ്റെ ഷക്തർ മധ്യനിരക്കാരനായ ഫ്രെഡിൽ വിശ്വസമർപ്പിക്കുകയാണെന്ന് നിലവിലെ ടീം സെലക്ഷൻ വ്യക്തമാക്കുന്നത്. അഗുസ്റ്റോയുടെ സമീപകാല മോശം പ്രകടനങ്ങൾ ഫ്രെഡിന് ലോകകപ്പിലേക്കുള്ള സാധ്യതകൾ നേരിട്ട് തുറന്നിരിക്കുകയാണ്.പക്ഷേ റഷ്യക്കെതിരെയും  ജർമനിക്കെതിരെയും നടക്കുന്ന സൗഹൃദ മൽസരങ്ങളിൽ ഫ്രെഡിന് മികച്ച പ്രകടനം പുറത്തെടുക്കാനായാൽ മാത്രം.

കഴിഞ്ഞ ഒന്നര വർഷമായി ടിറ്റെയുടെ സെലസാവോ നിരയിലെ മധ്യനിരയിലെ പാസ്സിംഗ് മിഡ്ഫീൽഡറായിരുന്നു അഗുസ്റ്റോ.ഈ റോളിനെ "Ritmista"  എനാണ് ടിറ്റെ തന്നെ നാമകരണം ചെയ്തിരുക്കന്നത്.
മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്കുള്ള Rhythm ക്രിയേറ്റ് ചെയ്യുന്ന മിഡ്ഫീൽഡർ.അഗുസ്റ്റോ ആയിരുന്നു ഈ റോൾ കൈകാര്യം ചെയ്തിരുന്നതെങ്കിലും കഴിഞ്ഞ വർഷത്തെ മൽസരങ്ങളിലെ അഗുസ്റ്റോയുടെ പ്രകടനം പ്രതീക്ഷക്കൊത്തുയരാകാതെ പോയത് ആരാധകരിൽ ആശങ്കക്കിടയാക്കിയിരുന്നു.പക്ഷേ മികച്ചൊരു റീപ്ലേസ്മെന്റ് ലഭിക്കാത്തതിനാൽ അഗുസ്റ്റോയെ തന്നെ തുടർന്നും ഉപയോഗിക്കുകയായിരുന്നു ടിറ്റെ.ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റിൽ അഗുസ്റ്റോക്കൊരു പകരക്കാരനെ കണ്ടെത്തുകയെന്നത് കോച്ചിന് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു.കൗട്ടീന്യോയെ മധ്യനിരയിൽ കളിപ്പിക്കുമെന്ന പ്രചാരങ്ങൾക്കിടയിലായിരുന്നു ഷക്തറിനോടപ്പം ചാമ്പ്യൻസ് ലീഗിൽ ഫ്രെഡിന്റെ തകർപ്പൻ പ്രകടനങ്ങൾ കാണാൻ ടിറ്റെയിടെയായത്.
താരത്തെ ഒരു വർഷത്തോളമായി നിരീക്ഷിക്കുന്ന ടിറ്റെ സന്ദർഭോചിതമായി സ്ക്വാഡിലുൾപ്പെടുത്തുകയായിരുന്നു.

റോമക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ഫ്രീകിക് ഗോളോടെയുള്ള ഫ്രെഡിന്റെ മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് ടിറ്റെയെ ആകർഷിക്കാൻ കാരണമായത്.മാത്രമല്ല ഗാർഡിയോളയുടെ ഇഷ്ട താരവുമാണിന്ന് ഫ്രെഡ്.മാഞ്ചസ്റ്റർ സിറ്റി 60 മില്ല്യൺ യൂറോയുടെ ഓഫർ ആണ് താരത്തിനായി മുന്നോട്ടു വച്ചിട്ടുള്ളത്.വരുന്ന സീസണിൽ സിറ്റി ജഴ്സിയിൽ ഫ്രെഡിനെ കാണാൻ സാധിച്ചേക്കും.

മധ്യനിരയിൽ നിന്നും പെട്ടെന്ന് കുതിച്ചു കയറി താളാത്മകമായ മുവ്മെന്റുകൾക്ക് തുടക്കം കുറിക്കുകയും കോർട്ടിന്റെ ഏത് ഭാഗത്തേക്കും പാസ്സിംഗ് സപ്ലൈ ചെയ്യാനുള്ള മികവും ബോക്സിന് പുറത്ത് നിന്നും കൃത്യമായി ത്രൂ ബോളുകൾ മുന്നേറ്റക്കാർക്ക് നൽകാനുള്ള കഴിവും ട്രിക്കി ബോഡി ഫെയന്റുകളിലൂടെ വൺ ഓൺ വൺ സ്വിറ്റേഷനുകളെ മറികടക്കാനുള്ള ഡ്രിബ്ലിംഗ് ടെക്നികുകളും സ്വായത്തമാക്കിയ ഫ്രെഡിനെ പോലെയൊരു " ഫ്ലെക്സിബിലിറ്റി മിഡ്ഫീൽഡർ" ടിറ്റെയുടെ ത്രീ മാൻ മിഡ്ഫീൽഡ് ഫോർമേഷനിൽ  കൂടുതൽ വൈവിധ്യമേകുമെന്നുറപ്പ്.നെയ്മർ-ജീസസ് കൗട്ടീ ത്രയങ്ങൾക്ക് നിരന്തരം ബോൾ എത്തിക്കാനും അവരോടുത്തുള്ള സുന്ദരമായ ബ്രസീലിയൻ ഫ്ലംബോയന്റ് വൺ ടച്ച് നീക്കങ്ങളിലൂടെയുള്ള എതിർ ബോക്സിലേക്കുള്ള കടന്നു കയറ്റങ്ങളെ ബോക്സിന് വെളിയിൽ നങ്കൂരമിട്ട് നിയന്ത്രിക്കാനും ഫ്രെഡിന് ബോളിൻമേലുള്ള ഫ്ലക്സബിലിറ്റി പ്ലേയിംഗ് സ്റ്റൈലിന് കഴിഞ്ഞേക്കാം.
എതിരാളികളുടെ നീക്കങ്ങളെ തടയാൻ നടത്തുന്ന ഈ ഇടം കാലൻ മിഡ്ഫീൽഡറുടെ പ്രസ്സിംഗ്& ടാക്ലിംഗ് എബിലിറ്റിയും മധ്യനിരക്ക് സന്തുലനാവസ്ഥ കൈവരിക്കാൻ സാധിച്ചേക്കാം.മാത്രമല്ല മികച്ച ഷൂട്ടിംഗ് സെലക്ഷനുകളുള്ള ലോംഗ് റേഞ്ച് സ്പെഷ്യലിസ്റ്റു കൂടിയാണ് ഫ്രഡ്.
വില്ല്യൻ ഫെർണാണ്ടീന്യോ തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത വിധം അനേകം സൂപ്പർ ബ്രസീൽ ടാലന്റുകളുടെ അക്ഷയ ഖനിയായ ഷക്തർ യുണൈറ്റഡിൽ നിന്നും വീണ്ടുമൊരു താരം മികച്ച പ്രകടനത്തോടെ കാനറി പ്പടയിൽ സ്ഥിര സാന്നിധ്യമാവട്ടെയെന്ന് പ്രതീക്ഷിക്കുന്നു. 
വരുന്ന സൗഹൃദ മൽസരങ്ങളിൽ റഷ്യക്കെതിരെ ഫ്രെഡിനേ ടിറ്റെ ആദ്യ ഇലവനിൽ പരീക്ഷിക്കാനുള്ള സാധ്യതകളേറെയാണ്.ഏറ്റവും ബെസ്റ്റ് പെർഫോമൻസ് കാഴ്ച്ചവെക്ക്നായാൽ ഫ്രെഡ് ടിറ്റെയുടെ വിശ്വസ്തനാകുമെന്ന് പ്രതീക്ഷിക്കാം.

# Danish Javed Fenomeno

Thursday, March 15, 2018




റഷ്യ ജർമനിക്കെതിരെയും നടക്കുന്ന സൗഹൃദ മൽസരങ്ങൾക്കുള്ള ഇരുപത്തിയഞ്ചംഗ സ്ക്വാഡ് #Tite പ്രഖ്യാപിച്ചതോടെ ലോകകപ്പിലേക്കുള്ള ടീമിനെ കുറിച്ച് ഏകദേശ ധാരണയായി.
ലോകകപ്പ് 23 അംഗ സ്ക്വാഡിലേക്ക് ഇനി വ്യക്തമായ ധാരണ ലഭിക്കാനുള്ളത് ഇടതു വിംഗ്ബാക്കിലെ കൺഫ്യൂഷനും സെന്റർ ബാക്കിലെ നാലാമനും സെന്റർ ഫോർവേഡിലേക്കുള്ള ഏക സെലക്ഷനും മധ്യനിരയിലേക് അവശേഷിക്കുന്ന ഒരേയൊരു പൊസിഷനെ കുറിച്ചുമാണ്.

ലോകകപ്പിലേക്ക് ഏകദേശം ഞാനുറപ്പിച്ച 20 പേരുകൾ ( വ്യത്യാസങ്ങൾ വരാം)

Gk -
അലിസൺ
എഡേഴ്സൺ
നെറ്റോ

സെന്റർ ബാക്ക് -

മാർക്വിനോസ്
മിറാണ്ട
തിയാഗോ സിൽവ

വിംഗ്ബാക്ക്-

ആൽവസ്
ഫാഗ്നർ
മാർസെലോ
ഫിലിപ്പ് ലൂയിസ്

ഡിഫൻസീവ് മിഡ്ഫീൽഡ്
കാസെമീറോ
ഫെർണാണ്ടീന്യോ

ബോക്സ് ടു ബോക്സ്
പൗളീന്യോ
അഗുസ്റ്റോ

അറ്റാക്കിംഗ് മിഡ്ഫീൽഡ്/വിംഗർ
കൗട്ടീന്യോ
വില്ല്യൻ
ഡഗ്ലസ് കോസ്റ്റ

അറ്റാക്കേഴ്സ്

നെയ്മർ
ജീസസ്
ഫിർമീന്യോ

ഈ ഇരുപത് പേരുകളിൽ ഫാഗനർ,ഫിലിപ്പ് ലൂയിസും ഞാൻ 50-50 ചാൻസിൽ ഉൾപ്പെടുത്തിയതാണ്.അലക്‌സ് സാൻഡ്രോക്കും ഡാനിലോക്കും യുസിഎൽ മൽസരങ്ങൾ ബാക്കിയുണ്ടെന്നത് ഓർക്കുക.ടീമിൽ കയറിപ്പറ്റാൻ സാധ്യതയുണ്ട് ഇരവരും..
UCL ലെ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ സാൻഡ്രോ ഒരു പക്ഷേ ടീമിൽ കയറിപ്പറ്റിയേക്കാം.

ഇനി അവശേഷിക്കുന്നത് മൂന്ന് പൊസിഷനുകളാണ്.സ്റ്റോപ്പർ ബാക്ക് ,  മിഡ്ഫീൽഡർ , ഫോർവേഡ് എന്നീ പൊസിഷനിലേക്ക് ഓരോ വീതം പേർ.

1 - സ്റ്റോപ്പർ ബാക്ക്
ജെറോമൽ/ കായോ /ജെമേഴ്സൺ മൂന്ന് പേരിൽ ആരായിരിക്കും നാലാമനെന്ന് വരുന്ന സൗഹൃദ മൽസരങ്ങളിലെ പ്രകടനങ്ങളോടെ മനസ്സിലാക്കാനായേക്കാം.

2-മിഡ്ഫീൽഡ്
ഫ്രെഡ്/ആർതർ/ അലൻ/ഡീഗോ റിബാസ്/ഫാബീന്യോ

മധ്യനിരയിൽ അവശേഷിക്കുന്ന ഒരേയൊരു പൊസിഷനിലേക്ക് ഈ അഞ്ച് പേരുകളിൽ ഒരാൾക്കായിരിക്കും നറുക്ക്.ഫ്രെഡ് സൗഹൃദ മൽസരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടും ഷക്തറിലെ സമീപകാല മികച്ച പ്രകടനങ്ങളും ഫ്രെഡിന് ലോകകപ്പ് സാധ്യതകളേറെയാണ്.ഷക്തർ താരം ഏതാണ്ട് ലോകകപ്പ് സെലക്ഷൻ ഉറപ്പിച്ച മട്ടാണ്..ഫാബീന്യോ ഇതുവരെ ടിറ്റെയുടെ കണ്ണിൽ പെടാത്ത മധ്യനിരക്കാരനാണെങ്കിലും ആൾ റൗണ്ടറായ ഫാബിയെ ടീമിലെടുത്താൽ ആൽവസിന് ബാക്ക് അപ്പായി വലതു വിംഗിൽ ഉപയോഗിക്കാമെന്നത് ടീമിനെ മുതൽകൂട്ടാണ്.അപ്പോൾ ഒരു എക്സട്രാ മധ്യനിരക്കാരനെയോ അറ്റാക്കറെയോ ടീമിൽ എടുക്കാമെന്ന ലാഭവുമുണ്ട് ടിറ്റെക്ക്.പക്ഷേ ടിറ്റെ ഇതുവരെ മൈൻഡ് ചെയ്യത്തത് കൊണ്ട് ഫാബീന്യോയുടെ സാധ്യതകൾ വിരളം.
ആർതർ അലൻ ഡീഗോ റിബാസ് തുടങ്ങിയവരും അവസാന നിമിഷം വരെ കണ്ടന്റേഴ്സ് ആവാം.. ഡീഗോ റിബാസാണ് ഇതിലെ ഏക സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ. ക്രീയേറ്റിവായൊരു വെറ്ററൻ പ്ലേമേക്കറുടെ അനുഭവസമ്പത്ത് ലോകകപ്പ് പോലെയൊരു വേദിയിലേക്ക് ചിലപ്പോൾ അനിവാര്യമായി വന്നാൽ ഉപയോഗിച്ച് നോക്കാമെന്ന് ടിറ്റെക്ക് തോന്നിയാൽ ഫ്ലെമംഗോ പ്ലേമേക്കർക്ക് ലോട്ടറി അടിക്കാനുള്ള വിദൂര സാധ്യതയും നിഷേധിക്കുന്നില്ല.

3- അറ്റാക്കേഴ്സ്

വില്ല്യൻ ജോസ് /ടാളിസ്കാ/ഡീഗോ സൂസ/ടൈസൺ /ലുവാൻ

ജീസസിന് ബാക്ക് അപ്പായി സെന്റർ ഫോർവേഡിനെയാണ് ടിറ്റെ ഉദ്ദേശിക്കുന്നത് എങ്കിൽ  വില്ല്യൻ ജോസും അറ്റാക്കിംഗ് മിഡ്ഫീൽഡ് ഫോർവേഡ് എന്നീ രണ്ട് ഫംഗ്ഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരത്തെയാണ് മൂന്നാം സ്ട്രൈക്കറായി ഉദ്ദേശിക്കുന്നത് എങ്കിൽ ടാളിസ്കയോ ലുവാനോ ടീമിൽ ഇടം നേടും.വൈഡ് ഫോർവേഡായ ടൈസണിന്റെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു കഴിഞ്ഞു. കരിയറിലെ ഭൂരിഭാഗം സമയവും ബ്രസീലിയൻ ലീഗിൽ  സെൻട്രൽ മധ്യനിരക്കാരായി കളിച്ച് ശേഷം സ്ട്രൈകർ റോളിലേക്ക് കളം മാറി ചവിട്ടിയ ഡിഗോ സൂസയുടെ സാധ്യതകളും തള്ളിക്കളയാൻ പറ്റില്ല.

യൂറോപ്യൻമാർകെതിരെ ഉയരവും ഏരിയൽ എബിലിറ്റിയും പവർഫുൾ ബോഡി ലാംഗ്വേജും ഉള്ള സട്രൈക്കർമാർ ബ്രസീലിന് അനിവാര്യമാണ് ഇക്കാലത്ത്.നിർഭാഗ്യവശാൽ അങ്ങനെയൊരു മുന്നേറ്റനിരക്കാൻ ലൂയിസ് ഫാബിയാനോക്ക് ശേഷം ലഭ്യമാകാതെ പോയി.മേൽപ്പറഞ്ഞ കാറ്റഗറി മെംബേഴ്സിൽ ടിറ്റെ പെർഫെക്റ്റ സെന്റർ ഫോർവേഡായി പരിഗണിക്ക്വുന്നത് റിയൽ സൊസീഡാഡിന്റെ വില്ല്യൻ ജോസിനെ തന്നെ. കാരണം സൂസ അടിസ്ഥാനപരമായൊരു മധ്യനിരക്കാരനാണ് ടാളിസ്കാ അറ്റാക്കിംഗ് മിഡ്ഫീൽഡറും ടൈസൺ വൈഡ് ഫോർവേഡുമാണ്.ശരാശരി ഉയരം മാത്രമുള്ള ജീസസിന് പകരക്കാരനായി അവസാന പത്തോ പതിനഞ്ചോ മിനിറ്റുകളിൽ ഇറക്കാൻ പറ്റിയ സബ്സ്റ്റിറ്റ്യൂട്ടാണ് ജോസ്.മധ്യനിരയിലോട്ട് ഇറങ്ങി കളിച്ചു പ്ലേമേക്കർ റോളിലും തിളങ്ങുന്ന ഗ്രെമിയോയുടെ സെക്കൻഡറി ഫോർവേഡ് ലുവാന്റെ സാധ്യതകളും തള്ളികളയുന്നില്ല.