Wednesday, August 1, 2018

ട്രാൻസ്ഫർ വിന്റോ കീഴടക്കിയ നാൽവർ സംഘം , ബ്രസീലിയൻ കൗമാര പ്രതിഭകൾ




By - Danish Javed Fenomeno

ട്രാൻസ്ഫർ മാർക്കറ്റിൽ എന്നത്തെയും പോലെ ഇത്തവണയും ചലനങ്ങൾ ഉണ്ടാക്കിയത് ബ്രസീൽ താരങ്ങളാണ്.
ഇത്തവണ വിൻഡോയിൽ ഏവരും ഉറ്റുനോക്കിയ മൂന്ന് വമ്പൻ ട്രാൻസ്ഫറുകൾ 
ഫ്ലമെംഗോയിൽ നിന്നും കൗമാര പ്രതിഭ വിനീസ്യസ് ജൂനിയറിന്റെ റിയൽ മാഡ്രിഡിലേക്കുള്ള വരവ് , റോമയിൽ നിന്നും ബാഴ്സ ഹൈജാക്ക് ചെയ്ത ബോർഡക്സിന്റെ മാൽകമിന്റെ അൽഭുത ട്രാൻസ്ഫർ , പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിൽ നിന്നും എവർട്ടണിലേക്ക് കൂടിയേറിയ റിച്ചാർലിസണിന്റെ കൂടുമാറ്റം എന്നിവയാണ്.മൂന്ന് താരങ്ങളും ബ്രസീലിയൻ മുന്നേറ്റനിരയിലെ ഭാവി വാഗ്ദാനങ്ങളെന്ന് വിലയിരുത്തപ്പെടുന്നവർ.
റഷ്യൻ ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ അവസാനം വരെ സർപ്രൈസ് ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ടായിരുന്നവർ.

മൂന്ന് കൗമാര താരങ്ങളും തമ്മിലുള്ള സാമ്യതയാണ് മൂവരുടെയും പ്ലെയിംഗ് പൊസിഷൻ.മൂന്ന് പേരും വൈഡ് ഫോർവേഡ് റോളിലാണ് കളിക്കുന്നത്.
ബ്രസീൽ സമീപകാലത്തായി അനന്തമായി ടാലന്റുകളെ ഉൽപ്പാദിപ്പിക്കുന്നത് വിംഗർ കം ഫോർവേഡ്/വൈഡ് ഫോർവേഡ് പൊസിഷനിലാണ്.ഇപ്പോൾ തന്നെ നെയ്മർ വില്ല്യൻ കോസ്റ്റ ഫിലിപ്പ് ആൻഡേഴ്സൺ ലുകാസ് മൗറ ടൈസൺ ലുവാൻ etc.. തുടങ്ങിയവർ ബ്രസീൽ ടീമിൽ ഈ പൊസിഷനുകളിൽ പല അവസരങ്ങളിലായി കളിച്ചവരാണ്.വലതു വിംഗിലും ഇടതു വിംഗിലും ഫ്ലോട്ട് ചെയ്തു തങ്ങളുടെ ടെക്നിക്കൽ സ്കിൽസും ട്രിക്കുകളും പുറത്തെടുത്ത് എതിരാളികളെ മറികടന്ന് മുന്നേറി ബോക്സിലേക്ക് കട്ട് ചെയ്തു കയറി ഗോളടിക്കുകയും മറ്റുള്ള സ്ട്രൈകർമാർക്ക് ഗോളടിക്കാനുള്ള യഥേഷ്ടം അവസരങ്ങളും ഇവർ സൃഷ്ടിച്ചു നൽകുന്നു.ഫിലിപ്പ് കൗട്ടീന്യോയും ഈ റോൾ കളിക്കാൻ പ്രാപ്തനാണ്.

വൈഡ് ഫോർവേഡ് പൊസിഷനുകളെ മാറ്റി നിർത്തിയാൽ അറ്റാക്കിംഗ് നീക്കങ്ങൾക്ക് തുടക്കമിടുകയും ഫിനിഷ് ചെയ്യുകയും ചെയ്യുന്ന മറ്റുള്ള രണ്ടു കീ പൊസിഷനായ സെൻട്രൽ മിഡ്ഫീൽഡിലും സെൻട്രൽ സ്ട്രൈകർ റോളിലും പ്രതീക്ഷ പുലർത്തിയ താരങ്ങൾ മികവിലേക്കുയരാതെ പോവുന്നതാണ് സെലസാവോക്ക് സമീപകാലത്തായുള്ള ലോകകപ്പുകളിൽ പിഴച്ചു കൊണ്ടിരുക്കുന്നത്.ലൊകകപ്പ് ക്വാർട്ടർ ഫൈനൽ തന്നെ എടുക്കുക , കാസെമീറോയുടെ അഭാവം നികത്താനാവാതെ ജീസസ് ഫോമിലില്ലാതെ ഉഴറുന്നതും നോക്കി നിന്നു ടിറ്റെ വിഷമിച്ചപ്പോൾ മറുഭാഗത്ത് ബെൽജിയം തങ്ങളുടെ പദ്ധതികളും തന്ത്രങ്ങളും വിജയകരമായി ബ്രസീലിന് എതിരെ നടപ്പിലാക്കിയത് കെവിൻ ഡിബ്രൗണെ എന്ന സെൻട്രെൽ മിഡ്ഫീൽഡറെ വച്ചും ലുകാകു എന്ന സെൻട്രൽ സ്ട്രൈകറെയും ഉപയോഗിച്ചായിരുന്നു.ഈ രണ്ട് പൊസിഷനുകളാണ് സെലസാവോക്ക് നിലവിൽ സൂപ്പർ താരങ്ങളെ വേണ്ടത്.

ബ്രസീലിന്റെ സമീപകാലത്തായുള്ള ലോകകപ്പ് തോൽവികൾക്ക് കാരണങ്ങളായി ബ്രസീൽ ഇതിഹാസം ടോസ്റ്റാവോ ചൂണ്ടികാണിച്ചത് ശ്രദ്ധിക്കുക.
"ബ്രസീലിയൻ ലീഗിന്റെ നിലവാര തകർച്ച കൂടാതെ ബ്രസീലിയൻ ക്ലബുകളിൽ പരിശീലകർ താരങ്ങൾക്ക് കൃത്യമായ തങ്ങളുടെ പൊസിഷണൽ ബാലൻസിനെ കുറിച്ച് ധാരണ നൽകുന്നില്ല , മിഡ്ഫീൽഡർമാരെ  വെർസറ്റാലിറ്റിയുള്ള മിഡ്ഫീൽഡർമാരായി ക്രിയേറ്റ് ചെയ്തെടുക്കാൻ സാധിക്കാത്തതും വിംഗുകളിൽ അമിതമായി ഫുൾ ബാക്കുകളെ ആക്രമണത്തിന് ഉപയോഗിച്ച് ഡിഫൻസീവ് മിസ്റ്റേക്കുകൾ നിരന്തരം വരുത്തുന്നതും കഴിഞ്ഞ പതിറ്റാണ്ടായി ബ്രസീലിയൻ ലീഗിലെ കോച്ചുമാർക്ക്  ഇതുവരെ പരിഹരിക്കാൻ കഴിയാത്ത കാര്യമാണ്.മാത്രമല്ല ടീമിന്റെ അറ്റാക്കിംഗ് നീക്കങ്ങളിൽ സ്റ്റോപ്പർ ബാക്കുകൾ ടീം ആക്രമണത്തിനനുസരിച്ച് മുന്നോട്ടു കയറാതെ നീക്കങൾക്ക് അനുസൃതമായി ചലിക്കാതെ ബോക്സിൽ തന്നെ നിലയുറച്ചു മധ്യനിരയുമായുള്ള ദൂരം   കൂട്ടുന്നത്  കൗണ്ടറുകളിൽ അപകടം വിളിച്ചു വരുത്തുന്നതും ,പൊതുവേ നല്ല മാർക്കിംഗിൽ പെട്ടിരിക്കുന്ന ടീമിന്റെ മെയിൻ അറ്റാക്കിംഗ് താരതിലേക്ക് അമിതമായ പാസ്സുകൾ സഹതാരങ്ങൾ നൽകുന്നതും ബ്രസീലിയൻ ലീഗുകളിലെ സ്ഥിരം കാഴ്ചയാണ് എന്നും ബ്രസീൽ ഇതിഹാസം പറയുന്നു.

അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിയാണെന്ന് തോന്നും, സമീപകാലത്തായി ബ്രസീൽ പ്രൊഡൂസ് ചെയ്ത മിക്ക താരങ്ങളിലും കാണുന്ന സ്വഭാവമാണ് പൊസിഷണൽ ഇംബാലൻസ് ,മാർസെലോ ഫെർണാണ്ടീന്യോ പൗളീന്യോ തുടങ്ങിയവർ അതിനു ചില ഉദാഹരണങ്ങൾ മാത്രം.

സാന്റോസിന്റെ പുതിയ സെൻസേഷനൽ ടാലന്റ് ആയ റോഡ്രിഗോയും വൈഡ് ഫോർവേഡാണെന്നത് തീർച്ചയായും കാനറികളെ സംബന്ധിച്ച് ഇന്നത്തെ സ്ഥിതിഗതിയിൽ നല്ലതല്ല.വൈഡ് അറ്റാക്കിംഗ് പൊസിഷനിൽ പ്രതിഭകളായ നിരവധി താരങ്ങൾ ഒരു ടീമിന്റെ അറ്റാക്കിംഗ് എബിലിറ്റിക്ക് ഡീപ് സ്ട്രെംങ്ത് നൽകുമെങ്കിലും ബ്രസീലിനെ സംബന്ധിച്ച് ഒരുപാട് പ്രതിഭകളായ വൈഡ് ഫോർവേഡുകളെ അല്ല ഇപ്പോൾ ആവശ്യം.നേരത്തെ മുകളിൽ പറഞ്ഞത് പോലെ സെൻട്രൽ സ്ട്രൈകർ റോളിലും മിഡ്ഫീൽഡ് ഓർഗനൈസർ/ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലുമാണ് പുതു പുത്തൻ ടാലന്റുകളെ ബ്രസീലിന് നിലവിൽ ആവശ്യം. വൈഡ് ഫോർവേഡുകളാണ് സമീപ കാലത്തായി ഏറ്റവുമധികം ജനപ്രീതി ബ്രസീലിയൻ ലീഗുകളിൽ നേടുന്നതും യൂറോപ്യൻ ഫുട്‌ബോൾ വമ്പൻ ക്ലബുകൾ കൊത്തി കൊണ്ടു പോവുന്നതും അവരെ തന്നെ. ആരാധകരെ കോരിത്തരിപ്പിക്കുന്ന തങ്ങളുടെ ഫ്ലാഷി ട്രിക്കി സ്ക്ൽസുകളും ലോംഗ് ഡ്രിബ്ളിംഗ് മാസ്സീവ് റണ്ണുകളും സ്പേസ് കണ്ടെത്തി വിംഗുകളിൽ പുറത്തെടുക്കുന്ന വൈഡ് ഫോർവേഡുകൾ ബോക്സിലേക്ക് കട്ട് ചെയ്തു കയറി ഗോളടിക്കുകയോ അവസരമൊരുക്കുകയോ ചെയുന്നതോടെ അവർ സൂപ്പർ താരങ്ങളായി പിറവിയെടുക്കുന്നു.തങ്ങളുടെ കഴിവുകൾ പുറത്തെടുക്കാനുള്ള പ്ലാറ്റ്‌ഫോം വൈഡ് ഫോർവേഡുകൾക്ക് ലഭിക്കുമ്പോൾ
മറുഭാഗത്ത്  ഐസൊലേറ്റ് ചെയ്തു നിൽക്കുന്ന സെൻട്രെൽ സ്ട്രൈകർമാർക്ക് തങ്ങളുടെ സ്കിൽസ് ഓപ്പറേറ്റ് ചെയ്യാനുള്ള സ്പേസോ ഷൂട്ട് ചെയ്യാനോ ഉള്ള സ്പേസൊന്നും ലഭിക്കുന്നില്ല.അല്ലെങ്കിൽ  കിട്ടിയ അവസരങ്ങൾ മുതലെടുത്ത് ക്ലിനിക്കൽ ഫിനിഷറായി ഉയർന്ന് വരാനും പല യുവ പ്രതിഭകളായ സെൻട്രൽ സ്ട്രൈകർമാർക്ക് സമീപ കാലത്തായി ബ്രസീലിയൻ ലീഗിൽ സാധിച്ചില്ല എന്നതും കാനറികൾ lack ചെയ്യുന്ന സ്ട്രൈകർ പൊസിഷന് കാരണമാണ്.ഡാമിയാവോ ഹെൻറികെ ഇതിനുദാഹരണങ്ങളാണ്. ജനുവരിയിൽ റിയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള പാതയിലാണ് പതിനേഴുകാരൻ റോഡ്രിഗോ.

സെൻട്രൽ മിഡ്ഫീൽഡിൽ ഒരുപാട് മികവുറ്റ ടാലന്റുകളെ ബ്രസീൽ കഴിഞ്ഞ വർഷങ്ങളലായി പ്രൊഡൂസ് ചെയ്തെങ്കിലും അവർ ആരും തന്നെ ലോകോത്തര നിരയിലേക്ക് ഉയർന്നു വന്നിട്ടില്ല എന്നത് ഖേദകരമാണ്. ക്രൂസെയ്റോയിൽ നിന്നും റിയൽ മാഡ്രിലേക്ക് ചെക്കേറിയ ലുകാസ് സിൽവ ഭാവിയിലേക്കുള്ള ഒരു മിഡ്ഫീൽഡ് മാസ്ട്രോ ആയിട്ടായിരുന്ന ബ്രസീലിയൻ ഫുട്‌ബോൾ വിദഗ്ധർ പലരും പ്രവചിച്ചിരുന്നത്.ബ്രസീലിന്റെ ഒളിമ്പിക്‌ വീജയത്തിൽ നിർണായക പങ്കു വഹിച്ച മിഡ്ഫീൽഡർമാരായ ബ്രസീലിയൻ പോഗ്ബ എന്നറിയപ്പെടുന്ന വാലാസും തിയാഗോ മായയും തങ്ങളുടെ പ്രതിഭകൾക്കൊത്തുയരാൻ ഇതുവരെ യൂറോപ്യൻ ഫുട്‌ബോളിൽ സാധിച്ചിട്ടില്ല. വലാസ് ഹാംബർഗിലും തിയാഗോ മായ ലില്ലെയിലുമാണ് കളിക്കുന്നത്.

മുകളിൽ പറഞ്ഞ മൂന്ന് വൈഡ് ഫോർവേഡ്സിന്റെ ട്രാൻസഫറേക്കാൾ 
ബ്രസീലിയൻ ഇനിയെസ്റ്റ എന്ന് വിളിക്കപ്പെട്ട ഗ്രമിയോക്ക് വേണ്ടി കോപ്പ ലിബർട്ടഡോറസിലും ബ്രസീലിയൻ സീരീ എയിലുമടക്കം കരിയറിലുടനുളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച 21കാരൻ ആർതറിന്റെ ബാഴ്സയിലേക്കുള്ള വരവിനെ ഏറെ പ്രതീക്ഷയോടെ ആണ് ഓരോ കാനറി ആരാധകരും കാണുന്നത്.മധ്യനിരയിൽ മികച്ച ബാലൻസിംഗോടെ പൊസഷൻ കീപ് ചെയ്തു കളിക്കുന്ന താരം ബാഴ്സയുടെ കേളീ ശൈലിക്ക് ഏറ്റവും സ്യൂട്ടായ താരമാണ്.ഏത് ആംഗിളിൽ നിന്നും പാസ്സ് സ്വീകരിക്കാനും ഏത് ആംഗിളിലേക്കും പാസ്സുകൾ പ്രൊവൈഡ് ചെയ്യാനുള്ള ആർതറിന്റെ വിഷൻ എടുത്തു പറയേണ്ടതാണ്.മാത്രമല്ല അദ്ദേഹത്തിൻറെ മിഡ്ഫീൽഡിലെ വർക്ക് റേറ്റിനൊപ്പം പുറത്തെടുക്കുന്ന ഫോർവേഡ് റൺസും ആക്രമണ നിരക്ക് മുതൽക്കൂട്ടാകും.ബോക്സിന് വെളിയിൽ നിന്നും ലോംഗ് റേഞ്ചർ ഗോളാക്കാൻ മിടുക്കനാണ് താനെന്ന് ബാഴ്സയിലെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ആർതർ തെളിയിച്ചതാണ്.സൗത്ത് അമേരിക്കൻ ഫുട്‌ബോളിലെ ചാമ്പ്യൻസ് ലീഗായ കോപ ലിബർട്ടഡോറസ് കിരീടമടക്കം നേടിയ ഗ്രെമിയോടപ്പമുള്ള തിളക്കമാർന്ന പ്രകടനം ആർതർ യൂറോപ്യൻ ഫുട്‌ബോളിലും തുടർന്നാൽ ഒരു കാര്യമുറപ്പിക്കാം ഏറെകാലമായി സെലസാവോ നേരിടുന്ന  മിഡ്ഫീൽഡ്  ഓർഗനൈസർ റോൾ പരിഹരിക്കാൻ സാധിക്കും.കാസെമീറോക്കും കൗട്ടീന്യോക്കുമൊപ്പം ബ്രസീലിന്റെ മധ്യനിരയിലെ ഭാവി താരമാണ് ആർതർ.

വിനീസ്യസിനും ആർതറിനും മാൽകമിനും റിച്ചാർലിസണിനും വരുന്ന നാല് യൂറോപ്യൻ സീസണുകൾ സുപ്രധാനമാണ്.ഖത്തർ ലോകകപ്പിലേക്കുള്ള ടിറ്റയുടെ പുതിയ Generation cycle ലെ പ്രധാനികളാണ് ഈ നാൽവർ സംഘം.

By - Danish_Javed_Fenomeno
🇧🇷🇧🇷 Vai Brasil🇧🇷🇧🇷