Saturday, October 24, 2020

Greatest Solo goal ever

 





1962ൽ മെക്സിക്കോക്കെതിരെ ആറ് മെക്സിക്കോ താരങ്ങളെ വെറും 15 യാർഡിനുള്ളിൽ വച്ച് അസാമാന്യ ഡ്രിബ്ളിംഗ് ചെയ്തു മറികടന്ന്  പെലെ അടിച്ച ഗോളുണ്ട്.(അതാണ് പെലെയുടെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പണ്ഡിറ്റ്കൾ പറയുന്നത് എങ്കിലും പെലെ തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പ് ഗോളായി പറയുന്നത് 1958 ഫൈനലിൽ സ്വീഡനെ എതിരെ നേടിയ ബോക്സിൽ വച്ച് ഹാറ്റ് സ്കിൽസിലൂടെ നേടിയ അൽഭുത ഗോളാണ്).ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും ഒരുപക്ഷെ മെക്സിക്കോക്ക് എതിരെ പെലെ നേടിയ ഗോൾ ആയിരിക്കും. ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം അണ്ടർറേറ്റ് ചെയ്യപ്പെട്ട സോളോ  ഗോളായി പെലെയുടെ ഈ ഗോൾ വിലയിരുത്തപ്പെടുന്നു.അക്കാലത്ത് ടെലിവിഷൻ ലൈവ് ടെലികാസ്റ്റ് ലോകമെമ്പാടും പ്രാബല്ല്യത്തിൽ അല്ലാത്തതും കൊണ്ടും പെലെയുടെ ആറ് പേരെ മറികടന്ന് അടിച്ച ഈ അവിസ്മരണീയമായ സോളോ ഗോൾ ചരിത്രത്തിൻെ റെകോർഡ് താളുകളിൽ വിസ്മരിക്കപ്പെട്ടു.


1962 ൽ തൊട്ടടുത്ത സ്കോട്ലാന്റിനെതിരായ മാച്ചിൽ അതിക്രൂരമായി ഫൗളുകൾക്കും ടാക്ളുകൾക്കും വിധേയമായി പരിക്കേറ്റു പെലെ കയറുകയായിരുന്നു.അതായത് പെലെ തന്റെ കരിയറിലെ പീക്ക് ഫോമിൽ ആയിരുന്നു അന്ന് പക്ഷേ റെഡോ യെല്ലോ കാർഡോ ഇല്ലാതിരുന്ന അക്കാലത്ത് എതിരാളികൾ ഒരു ദാക്ഷണ്യവും കൂടാതെ അതി ക്രൂരമായി പെലെയെ ചവിട്ടിക്കൂട്ടിയതോടെ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായി.the same incident happened in 1966 wc also..


ഈ രണ്ട് ലോകകപ്പ് സമയങ്ങൾ അതായത് പെലെയുടെ 22 , 26 വയസ്സിൽ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ പെലെയുടെ കരിയറിലെ പീക്ക് വർഷങ്ങൾ ആയിരുന്നു 1961 to 1968 കരിയർ പിരീഡ്. ഈ പിരീഡിൽ നടന്ന രണ്ട് ലോകകപ്പുകളും പെലെക്ക് നഷ്ട്ടപ്പെട്ടു.1962 ൽ ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റും 1966 ലോകകപ്പിലും ഒന്നര മൽസരത്തിൽ നിന്നും ഒരു ഗോളും ഒരു അസിസ്റ്റ് മായി 

ആകെ ഈ രണ്ടു ലോകകപ്പിലുമായി പെലെ കളിച്ചത് രണ്ട് മൽസരങ്ങൾ മാത്രമാണ്..(4 മൽസരങ്ങൾ കളിച്ചുവെങ്കിലും രണ്ട് ലോകകപ്പിലെയും രണ്ട് മൽസരങ്ങളുടെ തുടക്കത്തിൽ പരിക്കേറ്റു പോയിരുന്നു) അതിൽ നിന്നായി പെലെ രണ്ട് ഗോളും മൂന്ന് അസിസ്റ്റ് സ്വന്തം പേരിൽ കുറിച്ചത്.


ഇനിയൊന്ന് ചിന്തിച്ചു നോക്കുക ഒരു കളിക്കാരന്റെ കരിയറിലെ പീക്ക് പിരീഡിലെ രണ്ട് ലോകകപ്പുകൾ  അദ്ദേഹത്തിന് നഷ്ട്ടമായിട്ടും ആ അതുല്ല്യ പ്രതിഭ ഫുട്‌ബോൾ ചരിത്രത്തിലെ ഒരേയൊരു ഫുട്‌ബോൾ ദൈവം , ഒരേയൊരു ഫുട്‌ബോൾ മിത്ത് ആയി , കായിക ലോകം കണ്ട എക്കാലത്തെയും മികച്ച അത്ലറ്റായി അദ്ദേഹം മാറി.1962 ലോകകപ്പ് ബ്രസീൽ ഗരിഞ്ച യുടെ മികവിൽ നേടിയെങ്കിലും പെലെക്ക് രണ്ടാം മൽസരത്തിൽ പരിക്കേറ്റു ഇല്ലായിരുന്നു എങ്കിൽ ആ ലോകകപ്പ് പെലെയുടെത് മാത്രം ആയിരുന്നു.ആ ലോകകപ്പ് മികച്ച താരവും ഗോൾസ്കോറർ അവാർഡും പെലെ നേടിയേനെ. അതുപോലെ 1966ലും പെലെ പരിക്കേറ്റു പുറത്ത് പോയില്ലായിരുന്നെങ്കിൽ ഈസിയായി പെലെ 1966 ലോകകപ്പ് റൂൾ ചെയ്തേനെ..ആ ലോകകപ്പിലും പെലെ മികച്ച താരമായും ടോപ് ഗോൾസ്കോറർ ആയും മാറിയേനെ. ബ്രസീലിന് തുടർച്ചയായി മൂന്നാം കിരീടവും നേടിയെനെ..അതാണ് പെലെ💖💖 യോഹാൻ ക്രൈഫ് പറഞ്ഞതിന്റെ അർത്ഥം ഇവിടെ ആണ് മനസിലാകുക.പെലെ ഈസ്ദ ഓൺളി പ്ലെയർ വു സർപാസഡ് ദ ബൗണ്ടറീസ് ഓഫ് ലോജിക്..🔥


പെലെ മെക്സിക്കോക്ക് എതിരെ നേടിയ സോളോ ഗോളിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.


https://www.facebook.com/681248348580318/videos/320576218695302/


Happy 80th bday to one n only one football god

Friday, October 23, 2020

മെസൂത് ഓസിൽ - മർദ്ദിതർക്ക് വേണ്ടി ശബ്ദമുയർത്തിയതിന് വേട്ടയാടപ്പെട്ടവൻ

 


ചൈനയിലെ ഒരു മില്ല്യണോളം ഉയ്ഗൂർ മുസ്ലിംങ്ങളെ  ഡിറ്റൻഷൻ സെന്ററിൽ ഇട്ട് ചൈനീസ് ഗവൺമെന്റ് ക്രൂരമായി പീഡിപ്പിക്കുന്ന വാർത്തകൾ കഴിഞ്ഞ ഡിസംബറിൽ പുറത്ത് വന്നപ്പോൾ മെസൂത് ഓസിൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ രൂക്ഷമായി ചൈനീസ് ഗവൺമെന്റിനെതിരെ രംഗത്ത് വന്നിരുന്നു.മാത്രമല്ല ചൈനീസ് ഗെയിം പെസ് താൻ ഡിലീറ്റ് ചെയ്യുന്നു എന്നും പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ഗവൺമെന്റിനെതിരുള്ള ഓസിലിന്റെ വിമർശനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ  താരത്തെ ആഴ്സനൽ മാനേജ്‌മെന്റ് മനപ്പൂർവ്വം ടീമിൽ നിന്നും അകറ്റുകയായിരുന്നു.ആഴ്സനലിന്റെ മെയിൻ വിപണിയായ ചൈനക്കെതിരെ പ്രതികരിച കാരണത്താൽ ആഴ്സനൽ കഴിഞ്ഞ ആറ് മാസമായി ഓസിലിന കളിപ്പിച്ചിട്ടില്ല. ഓസിൽ മാർച്ചിന് ശേഷം ഒരു സിംഗിൾ മിനിറ്റ് പോലും ആഴ്സനലിനെ വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല..ഇ സീസണിലെ പ്രീമിയർ ലീഗ് 25 അംഗ സ്ക്വാഡിൽ പോലും കോച്ച് ആർട്ടെറ്റ ജർമൻ താരത്തെ  ഉൾപ്പെടുത്തിയിട്ടില്ല.


 പതിറ്റാണ്ടുകളായി ചൈനീസ് ഉയ്ഗൂർ മുസ്ലിംങ്ങൾ കടുത്ത പീഡനങ്ങൾക്ക് ചൈനയിൽ ഇരയാവുമ്പോൾ ലോകം മൗനവ്രതത്തിലായിരുന്നു. അന്നേരമായിരുന്നു സോഷ്യൽ മീഡിയയിലെ ഓസിലിന്റെ ഒറ്റപ്പെട്ട പ്രതിഷേധം അന്ന് തരംഗമായി മാറിയിരുന്നു.ചൈന ഈസ് ടെററിസ്റ്റ് , ബോയ്കോട്ട് ചൈനീസ് ഗുഡ്സ് , വീആർ വിത് യൂ ഓസിൽ എന്നീ  ഹാഷ്ടാഗുകൾ അന്ന് യൂറോപിലും മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏഷ്യയിലും വൈറലായിരുന്നു അന്ന്. ഓസിൽ രംഗത്ത് വന്നത് രാഷ്ട്രീയ മുതലെടുപ്പിനോ പബ്ലിസിറ്റിക്കോ വേണ്ടിയായിരുന്നു ഇല്ല. മനുഷ്യത്വത്തിന് വേണ്ടി മാത്രമായിരുന്നു.ഉയ്ഗൂർ മുസ്ലിങ്ങൾക്ക് വേണ്ടി  ശബ്ദിച്ചതിനാണ് ഓസിൽ ഇന്ന് ആഴ്സനൽ ടീമിൽ നിന്നും തഴയപ്പെടുന്നത്. അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി സംസാരിച്ചതിന് 32 കാരനായ ഓസിൽ ക്ലബിൽ നിന്നും  അവഗണനയാണ് നേരിടുന്നത്.


ഇതാദ്യമായല്ല ഓസിൽ കരിയറിൽ അവഗണന നേരിടുന്നത്.രണ്ടു വർഷം മുമ്പ് ഓസിൽ തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത ഒറ്റ കാരണത്താൽ സ്വന്തം രാജ്യത്തെ ജനങ്ങളിൽ നിന്നും ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും കടുത്ത വംശീയ  അവഗണനയാണ് ഓസിലിന് നേരിടേണ്ടി വന്നത്.അതിക്രൂരമായ വംശീയ അധിക്ഷേപങ്ങൾക്ക് പോലും ഓസിൽ കളത്തിലും കളത്തിന് പുറത്തും ഇരയായിരുന്നു.


" കളി ജയിക്കുമ്പോൾ ഞാൻ നിങ്ങൾക്ക് ജർമൻ , കളി തോറ്റാൽ ഞാൻ നിങ്ങൾക്ക് രാജ്യസ്നേഹം ഇല്ലാത്തവനും വലിഞ്ഞു കേറി വന്ന അഭയാർത്ഥിയും " 


വേദനാജനകമായ ഈ വാക്കുകൾ പറഞ്ഞായിരുന്നു ഓസിൽ തന്റെ 30 ആം വയസ്സിൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്നും വിരമിച്ചത്.


എന്നാൽ തന്നോട് ജർമൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയ്ത അവഗണനക്ക് ഫെഡറേഷന്റെ കുറ്റം ഏറ്റുപറച്ചിൽ അഥവാ മാപ്പു പറച്ചിലിന്റെ സന്ദേശം ജർമൻ ഫുട്‌ബോൾ ഫെഡറേഷനിൽ നിന്നും മൂന്ന് ആഴ്ചകൾക്ക് മുമ്പ് വന്നിരിക്കുകയാണ് ഓസിലിന് , 


അതിപ്രകാരമാണ്  " വീ ആർ അപ്പോളജൈസിഡ് ഫോർ ദ ട്രീറ്റ്‌മെന്റ് ഓഫ് യു മെസൂത് ഓസിൽ" . 

സത്യം മറച്ചുവെക്കാം വളച്ചൊടിക്കാം പക്ഷേ ഒരു നാൾ അത് ഇരുളിന്റെ മറനീക്കി പുറത്ത് വരും എന്നതിന്റെ തെളിവാണ് ജർമൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഓസിലിനോടുള്ള Appology.ഉയ്ഗൂർ ജനതക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഓസിലിനെ അവഗണിച്ച ആഴ്സനലിനോടും ഇത് തന്നെ പറയാനുള്ളത്..സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും..


#WeAreWithYouOzil 💖💖😍

#BoycottChineseGoods 💪

#StandWithUighur💪

#standwithmesutozil 💪💪

Sunday, October 18, 2020

റിച്ചാർലിസൺ പ്രതീക്ഷക്കൊത്ത് ഉയരുമോ അതോ വീഴുമോ..???

 



➡️ പേസ്, സ്കിൽസ് , ഫിസിക്ക്, സ്ട്രെംഗ്ത്ത് , ഉയരമുള്ള ശരീരഭാഷ, ഏരിയൽ എബിലിറ്റി , വർക്ക് റേറ്റ് ,  Eye for goal. തുടങ്ങി ഒരു സെൻട്രൽ ഫോർവേഡിന് വേണ്ട ഘടകങ്ങൾ അത്യാവശ്യം ഉണ്ടെങ്കിൽ കൂടി റിച്ചാർലിസണിൽ തന്റെ പ്രതിഭ പൂർണതോതിൽ എക്സ്പ്ലോർ ആവുന്നില്ല.


➡️എവർട്ടണിൽ ആൻസെലോട്ടിക്ക് കീഴിലെ നിലവിലെ സീസണിൽ സ്ട്രൈക്കിംഗ് ടാലിസ്മാൻ റിച്ചാർലിസണാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താരം എത്തിയില്ല.മാത്രമല്ല താരത്തെ വൈഡ് ഫോർവേഡ് റോളിൽ ആണ് കാർലോ കളിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കാൾവർട്ടിന് പിറകിൽ ആണ് താരത്തിന്റെ സ്ഥാനം.


➡️സെൻട്രൽ ഫോർവേഡ് പൊസിഷൻ ആണ് തന്റെ മെയിൻ പൊസിഷൻ എന്നും ആ പൊസിഷൻ കളിക്കാനാണ് തനിക്ക് താൽപ്പര്യം എന്നും ഈയിടെ ഫിഫക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ള റിച്ചാർലിസൺ നിലവിലെ സീസണിൽ എവർട്ടണിൽ സെക്കൻഡറി ഫോർവേഡ് എന്ന റോളിൽ തന്നെ കളിച്ചു മികച്ച ഗോൾ സ്കോറർ ആയി മാറി വരും സീസണിൽ വമ്പൻ ക്ലബുകളിലേക്ക് കൂടുമാറിയാൽ സ്ഥിരതയിൽ കുറച്ചു കൂടി സ്റ്റേബിൾ കൈവരിച്ചേക്കാം.


➡️ബ്രസീലിൽ നെയ്മറുടെ തലമുറ  നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് അവസാനിക്കാനിരിക്കെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സ്ഥായിയായ ഗോൾ സ്കോറർ ആയി മാറിയാൽ റിച്ചാർലിസണ് ബ്രസിലിന്റെ ഫസ്റ്റ് ഇലവൻ ടീമിൽ ഭാവിയിൽ നല്ല സാധ്യതകൾ ആണുള്ളത്.18 കാരനായ റോഡ്രിഗോ 20 കാരനായ വിനീസ്യസ് ഇരുവരും വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന താരങ്ങൾ ആണെന്നിരിക്കെ റിച്ചാർലിസണ് സെൻട്രൽ ഫോർവേഡ് പൊസിഷനിൽ സമകാലികരിൽ നിന്ന് ഭീഷണിയുണ്ടാവുക ജീസസിൽ നിന്ന് മാത്രമായിരിക്കും.അല്ലെങ്കിൽ മത്യാസ് കൂന്യയെ പോലെയുള്ള അണ്ടർ 20 സെൻട്രൽ ഫോർവേഡ് താരങ്ങൾ യൂറോപ്പിൽ അതിവേഗം ഉയർന്നു വരണം അത് അത്ര എളുപ്പമല്ല (2022 ലോകകപ്പിന് മുമ്പ്)


➡️ബ്രസീൽ കഴിഞ്ഞ എട്ട് വർഷമായി സ്ട്രൈകിംഗ് പൊസിഷനിൽ ദാരിദ്ര്യം നേരിട്ട് കൊണ്ടിരിക്കുമ്പോൾ, പാസ് ചെയ്യുന്നതിലെ അലസത, ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ, തുടങ്ങിയ ഒരു സെൻട്രൽ ഫോർവേഡിനെ ദുർബലപ്പെടുത്തുന്ന സ്വഭാവങ്ങൾ റിച്ചാർലിസണിൽ ഒരുപാട് ഉണ്ടെങ്കിൽ കൂടി ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും ബോഡീ ലാംഗ്വേജും ഏരിയൽ മികവും ഉള്ള റിച്ചാർലിസണെ പോലെയൊരു സ്ട്രൈകറെ ഹൈ ഫിസിക്കും സ്ട്രെംഗ്ത്തും ഉള്ള  യൂറോപ്യൻ ശൈലികളോട് പോരാടുമ്പോൾ  ബ്രസീൽ ടീമിന് ആവശ്യമാണ്.

പ്രത്യേകിച്ച് ബ്രസീലിന്റെ 2010 ന് മുമ്പുള്ള ഗോൾഡൻ തലമുറകളെ അപേക്ഷിച്ച് ഫിസിക്കലി ഉയർന്ന ബോഡീ ലാംഗ്വേജും സ്ട്രെംഗ്ത്തും തീരെ ഇല്ലാത്ത ഒരു തലമുറയാണ് നെയ്മർ - കൗട്ടീന്യോ നേതൃത്വം കൊടുക്കുന്ന നിലവിലുള്ള ബ്രസീൽ ജനറേഷൻ.


➡️2022.ലോകകപ്പിന് മുമ്പായി ബ്രസീലിന് ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ഇനിയും 16 എണ്ണം ബാക്കിയുണ്ട് അതുപോലെ 2021ൽ  കോപ്പ അമേരിക്കയും വരുന്നുണ്ട്. പിന്നെ കുറച്ചു സൗഹൃദ മൽസരങ്ങളും കാണും.പരിക്കോ ഫോം ഔട്ടോ വിനയായില്ലെങ്കിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 25 മൽസരങ്ങൾ എങ്കിലും റിച്ചാർലിസണ് സെലസാവോക്കൊപ്പം കളിക്കാനാവും.അതിനാൽ തന്നെ കളത്തിലെ അലസ മനോഭാവം വെടിഞ്ഞ് യോഗ്യതാ മൽസരങ്ങളിലും വരും കോപ്പയിലും സ്കോറിംഗിൽ കൃത്യതയും സ്ഥിരതയും പൂലർത്തിയാൽ റിച്ചാർലിസൺ ഖത്തർ ലോകകപ്പിലെ പ്രതീക്ഷകളിലൊന്നാണ്.

#Danish Javed Fenomeno

Saturday, October 17, 2020

Iranian Beckenbover Karim Bagheri ; കരീം ബെഗേരി - ദ ഇറാനിയൻ ബെക്കൻബൊവർ

 





By - Danish Javed Fenomeno 



യൂറോപ്പിൽ എങ്ങാനും ജനിച്ചിരുന്നെൽ വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് മിഡ്ഫീൽഡ് താരം ആകേണ്ടിയിരുന്ന പ്രതിഭ.സിദാന്റെ ഇറാൻ വേർഷൻ അല്ലെങ്കിൽ ബെക്കൻബൊവറുടെ ഇറാനിയൻ വേർഷൻ എങ്ങനെ വേണമെങ്കിലും കരീം ബെഗേരിയെ വിശേഷിപ്പിക്കാവുന്നതാണ്.
ബെഗേരിയെ വിശേഷിപ്പിക്കാൻ കൂടുതൽ അഭികാമ്യം ഇറാനിയൻ ബെക്കൻബൊവർ എന്നതാണ്.
90s ലെ ഗ്രൈറ്റസ്റ്റ് ഇറാനിയൻ തലമുറയുടെ ആണിക്കല്ല് ആയിരുന്നു ബഗേരി.ഡിഫൻസിലെ സ്റ്റോപ്പർ ബാക്കുകളുടെ തൊട്ടു മുന്നിൽ ഫ്രീ റോളിൽ കളിക്കുന്ന സ്വീപ്പറുടെ റോൾ മുതൽ ആക്രമണത്തിലെ അറ്റാക്കിംഗ് മിഡ്ഫീൽഡ് അല്ലെങ്കിൽ ഫാൾസ് നയൺ റോൾ വരെ അനായാസേനെ വഴങ്ങുന്ന വൈവിധ്യമാർന്ന യൂട്ടിലിറ്റി താരം.

എക്കാലത്തെയും ഇന്റർനാഷണൽ ഗോൾസ്കോറർ അലിദായ് കൊറിയക്കാരെ പോലത്തെ മോന്തയുള്ള പെനാൽറ്റി ബോക്സിലെ അപകടകാരിയ സ്പീഡി സ്ട്രൈകർ ഖൊദാദ് അസീസി, വിംഗിലെ ഇറാനിയൻ കാർലോസ് മെഹ്താവികിയ , മിഡ്ഫീൽഡിലെ ഇറാനിയൻ നെദ്വെദ് അലി കരീമി , ഡിഫൻസീവ് മിഡ്ഫീൽഡിലെ ജാവേദ് നെകാനൂം പിന്നീട് രണ്ടായിരങ്ങളിൽ വന്ന സ്ട്രൈകർ വാഹിദ് ഹാഷ്മിയാൻ അന്നത്ത ഇറാനിയൻ ഫുട്‌ബോൾ തലമുറ ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയായിരുന്നു. പ്രതിരോധാത്മക കേളീ ശൈലി കൊണ്ടും പൊടുന്നനെയുള്ള കൗണ്ടർ അറ്റാക്കിംഗ് കൊണ്ടും അസൂറികളെ പോലെ കരുത്തുറ്റ ഉയരുള്ള ശരീരഭാഷയുള്ള താരങ്ങളെ കൊണ്ടും  സമ്പന്നമായ ഇറാന് ദൗർഭാഗ്യവശാൽ മാത്രമാണ് 98 ൽ പ്രീക്വാർട്ടർ നഷ്ട്ടമായത്.
എജ്ജാതി ടീമായിരുന്നു അത്..ഒസ്ട്രേലിയയെ പ്ലേ ഓഫിൽ പൊട്ടിച്ചു യോഗ്യത നേടിയ മാച്ചിലെ താരം ഇരട്ടഗോളടിച്ച ബെഗേരി ആയിരുന്നു.നകാതയുടെ ജപ്പാൻ ഉണ്ടെങ്കിൽ കൂടി ഇറാൻ 98 പോലെ ഇത്രയേറെ ആവേശം കൊള്ളിച്ച മറ്റൊരു ഏഷ്യൻ ടീം ഞാൻ ലോകകപ്പിൽ വേറെ കണ്ടിട്ടില്ല.ദായിയുടെയും അസീസിയുടെയും ഗോളിൽ അമേരിക്കയെ തകർത്ത ഇറാന് യൂഗോസ്ലാവിയയെ തോൽപ്പിക്കും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. നിരവധി സുവർണ അവസരങ്ങളാണ് അന്ന് ദായിയും അസീസിയും മെഹ്താവികിയയിലൂടെ ഇറാൻ നഷ്ട്ടപ്പെടുത്തിയത്.
അവസാനം  സിനിസയുടെ ട്രേഡ്മാർക്ക് ഇടംകാലൻ ഫ്രീകിക്ക് ഗോളിൽ കരുത്തരായ സ്ലാവൻമാർ കടന്നകയറുകയായിരുന്നു.എന്നിൽ ഏറെ ആവേശം ജനിപ്പിച മാച്ച് ആയിരുന്നു അന്നത്തെ ഇറാൻ- യൂഗോസ്ലാവിയ മൽസരം.ഇറാന് വാട്ടം പിടിച്ചു കണ്ട മൽസരം.അതുപോലെ തന്നെ ഇറാൻ അമേരികയെ തകർത്തതും ഓർമയിൽ നിന്നും മായുന്നില്ല.നഷ്ടപ്പെട്ട ഓരു ലോകകപ്പ് പ്രീക്വാർട്ടർ ആയിരുന്നു ഇറാനത്.

ബെഗേരി ഏഴ് ഗോളുകൾ മാലിദ്വീപിനെതിരെയും ആറ് ഗോളുകൾ  മലേഷ്യക്കെതിരെയും സ്കോർ ചെയ്തു റെകോർഡു സ്ഥാപിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്‌ബോളിൽ ബെഗേരിയെ പോലെ അൻപതോളം ഗോൾ നേടിയ മറ്റൊരു യൂട്ടിലിറ്റി മിഡ്ഫീൽഡ് താരത്തെ ലോക ഫുട്‌ബോളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പ്രയാസമായിരിക്കും.
യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലെ സുവർണ കരിയർ സ്വന്തമാക്കിയ നിരവധി താരങ്ങളാൽ സമ്പന്നമായിരുന്ന ഇറാനിന്റെ മധ്യനിര രണ്ടയിരങ്ങളിൽ ലോകോത്തരമായിരുന്നു്‌ കരീം ബെഗേരി അലി കരീമി ജാവേദ് നെകാനൂം രണ്ടയിരങ്ങളുടെ ആദ്യ പകുതിയിലെ ഇറാനിന്റെ വിജയകരമായ മിഡ്ഫീൽഡ് താരങ്ങൾ. 

അലിറാസ ജഹാൻബാഷ് , കരീം അൻസാരിഫാർദ് , മെഹ്ദി തരീമി , സർദാർ അസ്മൗൻ, അഷ്കൻ ദെയാവ് തുടങ്ങിയ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവ താരങ്ങൾ നിലവിലെ ഇറാൻ ടീമിൽ ഉണ്ടെങ്കിൽ കൂടി 90s 2000s കാലഘട്ടങ്ങളിലേത് പോലെ ഇതിഹാസങ്ങൾ നിറഞ്ഞ മഹത്തരമായ മറ്റൊരു ഇറാൻ ടീം ജനറേഷൻ ഇനി വരുമെന്ന് തോന്നുന്നില്ല..

#Kareem_Bagheri😍😍❤️

Wednesday, October 14, 2020

നെയ്മർ ഗോൾ റെക്കോർഡിൽ കാനറികൾ കുതിക്കുന്നു ഖത്തറിലേക്ക്

 


ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം തകർപ്പൻ വിജയത്തോടെ നെയ്മറുടെ മികവിൽ പെറുവിനെ അവരുടെ നാട്ടിൽ തകർത്ത് കാനറികൾ ലാറ്റിനമേരിക്കൻ യോഗ്യത മേഖലയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.രണ്ട് മൽസരങ്ങൾ കഴിഞ്ഞപ്പോൾ ബ്രസീൽ ഒൻപത് ഗോളുകളടിക്കുകയും രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.നെയ്മറുടെ നേതൃത്വത്തിൽ മുന്നേറ്റനിര അവസരത്തിനൊത്തുയർന്നെങ്കിലും പെറുവിനെതിരെ മുഴുനേരം മാർകിനോസിന്റെ  അഭാവം ഡിഫൻസിനെ ബാധിച്ചു എന്ന് വേണം പറയാൻ.പെറുവിനെതിരെ രണ്ട് ഗോൾ വഴങ്ങേണ്ടി വന്നത് ഡിഫൻസീവ് ദുർബലതയും വെവർട്ടണിന്റെ അലസതയും വ്യക്തമാക്കുന്നു.പരിക്കേറ്റ അലിസൺ തിരിച്ചു വരുന്നതോടെ ഈ പോരായ്മ നികത്താൻ സാധിച്ചേക്കും.മധ്യനിരയിൽ ടിറ്റെ ഏറ്റവും നന്നായി ഉപയോഗിച്ചത് ഭാവി എട്ടാം നമ്പറുകാരനായി  വാഴ്ത്തപ്പെടുന്ന ഡഗ്ലസ് ലൂയിസിനെ തന്നെയാണ്.കാസെമീറോക്കൊപ്പമുള്ള ലൂയിസിന്റെ മിഡ്ഫീൽഡ് കൂട്ട്ക്കെട്ട് ബ്രസീലിന് നല്ല ഡിഫൻസീവ് സ്റ്റബിലിറ്റിയും അതേസമയം മുന്നേറ്റത്തിലേക്ക് ബോൾ ഒഴുക്കും നൽകുന്നുണ്ട്.ആർതറിനെ പോലെ പാസ്സിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നങ്കൂരമിട്ട് കളിക്കാൻ ഒട്ടും താൽപര്യം ഇല്ലാതെ ടീമിന്റെ ഗതിവേഗവും ബ്രസീലിയൻ ട്രെഡീഷണൽ ബ്യൂട്ടിഫുൾ ഫ്ലോ ഗെയിം റിതവും നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത മികച്ച പാസിംഗ് റേഞ്ചും ഫ്ലക്സിബിലിറ്റിയും വിഷനുമുള്ള ബ്രസീലിയൻ ഫ്ലയർ ഉള്ള സെൻട്രൽ മിഡ്ഫീൽഡറായ ഡഗ്ലസ് ലൂയിസിന്റെ എടുത്തു പറയേണ്ട മികവ് കൃത്യമായ അളന്നുമുറിച്ച ഡയഗണൽ പാസുകളാണ്.മധ്യനിരയിൽ നിന്നും യഥേഷ്ടം ഇടതു വലതു വിംഗുകളിലേക്ക് ലോഡിക്കും ഡാനിലോക്കും എവർട്ടണും ബോളുകളെത്തിക്കുന്നതിൽ നിരന്തരമായ ജാഗ്രതയും സൂക്ഷമതയും പാലിക്കുന്നുണ്ട് ലൂയിസ്.അതുപോലെ ടീമിന്റെ മുന്നേറ്റ നീക്കങ്ങളിൽ ലോഡിയുമായും  നെയ്മറുമായും റിച്ചാർലിസണുമായും നല്ല ഒത്തിണക്കം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് അതിവേഗം എല്ലാ താരങ്ങളുടെ ശൈലിയുമായി അഡാപ്റ്റ് ചെയ്യുന്നതും കഴിഞ്ഞ രണ്ട് മൽസരങ്ങളിലും കാണാൻ സാധിക്കും.


റിച്ചാർലിസണെ പെറുവിനെതിരെ ആദ്യ ഇലവനിൽ വലതു വിംഗിൽ കളിപ്പിച്ചതും എവർട്ടൺ സോറസിനെ സൂപ്പർ സബ് ആയി ഉപയോഗിച്ചതും ടിറ്റയുടെ നല്ല തീരുമാനമായി തോന്നി.എവർട്ടൺ റിബെയ്റോയെ ഉചിതമായ ഉപയോഗിക്കാൻ ടിറ്റക്ക് കഴിഞ്ഞു എന്നതാണ് പെറുവിനെതിരെയുള്ള മൽസരഫലം തെളിയിക്കുന്നത്.സമനിലയിൽ നിൽക്കുകയായിരുന്ന മൽസരത്തെ ബ്രസീലിന് അനുകൂലമാക്കി മാറ്റിയത് എവർട്ടൺ റിബെയ്റോയുടെ വരവായിരുന്നു.നെയ്മർ അടിച്ച അവസാന രണ്ട് ഗോളുകളുടെയും സൂത്രധാരൻ റിബെയ്റോ ആയിരുന്നു.ഫിർമീന്യോ കൗട്ടീന്യോ സഖ്യം ബൊളീവിയക്കെതിരെ ഇഫക്ടീവ് ആയിരുന്നുവെങ്കിലും പെറുവിനെതിരെ ഇഫക്ടീവ് ആയിരുന്നില്ല.

 


ഹാട്രികോടെ റൊണാൾഡോ പ്രതിഭാസത്തിന്റെ ഗോൾ റെക്കോർഡ് മറികടന്ന നെയ്മർ ഫുട്‌ബോൾ ദൈവം പെലെയുമായുള്ള ഗോൾ വ്യത്യാസം പതിമൂന്ന് ഗോളുകളായി ചുരുക്കി.എന്നാൽ അടുത്ത ലോകകപ്പിന് മുമ്പായി നെയ്മർ പെലെയുടെ റെക്കോർഡ് തകർക്കുമോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

തന്റെ പതിനെട്ടാം വയസ്സിൽ 2010 ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച നെയ്മറുടെ കരിയറിലെ ആദ്യ നാല് വർഷങ്ങളിൽ അതായത് 22 ആം വയസ്സ് വരെ ബ്രസീൽ ജെഴ്സിയിൽ നെയ്മർ അടിച്ച ഗോളുകളുടെ എണ്ണം 42 ആണ്..!

ഈ 42 ഗോളുകൾ സ്കോർ ചെയ്തത് വെറും 60 മൽസരങ്ങളിൽ നിന്നു മാത്രമായിരുന്നു എന്നോർക്കണം..! അതായത് ഗോൾസ്കോറിംഗ് ശരാശരി 0.70.

എന്നാൽ 2014 ന് ശേഷമുള്ള ആറ് വർഷങ്ങളിൽ നെയ്മറുടെ ഗോൾസ്കോറിംഗ് ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി അനുഭവപ്പെടും.പിന്നീട് ഉള്ള ആറ് വർഷങ്ങളിൽ ഇന്നത്തെ ഹാട്രികും കൂടി കൂട്ടിയാൽ 43 മൽസരങ്ങളിൽ നിന്നും 

22 ഗോളുകളാണ് നെയ്മർ നേടിയത്.ഗോൾസ്കോറിംഗ് ശരാശരി 0.51 അതായത് പ്രായം കൂടുമ്പോൾ ഗോൾസ്കോറിംഗ് ശരാശരി കുറയുന്നതായി കാണാം. 2014 ൽ നെയ്മറുടെ ഗോൾ സ്കോറിംഗ് ശരാശരി 0.70 ആണെങ്കിൽ ഇന്ന് 2020ൽ അത് 0.62 ആയി കുറഞ്ഞത് കാണാം.നിലവിലുള്ള ഗോൾസ്കോറിംഗ് ശരാശരി ആണ് നെയ്മർ നിലനിർത്തി പോകുന്നതെങ്കിൽ പെലെയുടെ ഗോൾ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്ന് സാരം.

അതല്ല ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അസാധാരണ മികവിൽ ഗോളുകടിച്ച് കൂട്ടിയാൽ നെയ്മർക്ക് 2022 ലോകകപ്പിന് മുമ്പേ തന്നെ പെലെയുടെ ഗോൾ റെകോർഡ് തകർക്കാം.


ടിറ്റക്ക് മുമ്പിൽ വലിയ വെല്ലുവിളികളാണുള്ളത്.യൂറോപ്യൻ വമ്പൻമാരോട് ഏറ്റുമുട്ടുമ്പോൾ ഈ മികവ് പുറത്തടുക്കാൻ കഴിയുന്നില്ല എന്ന വിമർശനവും പോരായ്മയുമാണ് മറികടക്കാൻ ശ്രമിക്കേണ്ടത്.ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെ ഗോളടിച്ച് കൂട്ടി നിരന്തരം  തോൽപ്പിച്ചത് കൊണ്ട് ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം ലഭിക്കും എന്നതിനപ്പുറം യൂറോപ്യൻ വമ്പൻമാരുമായി നിരന്തരം സൗഹൃദ മൽസരങ്ങൾക്ക് വേദിയൊരുക്കാൻ സിബിഎഫ് തയ്യാറായാലേ ലോകകപ്പ് പോലെയുള്ള ഹൈം കോംപറ്റേറ്റീവായ ടൂർണമെന്റിൽ മിസ്റ്റേക്കുകൾ പറ്റാതെ അജയ്യരായി കുതിക്കാൻ കഴിയുകയുള്ളൂ.

കാരണം കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ക്വാർട്ടറിൽ ബെൽജിയത്തനെതിരെ മികച്ച കളി കെട്ടഴിച്ചിട്ടും ബ്രസീലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയത് തുടക്കത്തിലേ ഫെർണാണ്ടീന്യോയുടെ ഒരൊറ്റ മിസ്റ്റേക്ക് ആണെന്നോർക്കണം.അതുകൊണ്ട് തന്നെ യൂറോപ്യൻ വമ്പൻമാർക്കെതിരെ സൗഹൃദ മൽസരങ്ങൾ കളിച്ചു തെളിഞ്ഞാലേ ഖത്തറിൽ സാധ്യത ഉള്ളൂ.


By - #Danish_Javed_Fenomeno


Vai Brazil 💖 🇧🇷🇧🇷💪 

Neymar Jr. ❤️

Sunday, October 11, 2020

സ്പാനിഷ അർമേഡക്ക് വൈവിധ്യം നൽകാൻ അഡാമ









By - Danish Javed Fenomeno


ലോക ഫുട്‌ബോളിൽ ബ്രസീൽ ഇറ്റലി ജർമനി ഇംഗ്ലണ്ട് ഫ്രാൻസ് നെതർലാന്റസ് അർജന്റീന സ്പെയിൻ ബെൽജിയം ഉറുഗ്വെ തുടങ്ങിയ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് എലൈറ്റ് ഫുട്‌ബോൾ പവർഹൗസ് ടീമുകളിൽ പരമ്പരാഗതമായി കരുത്തുറ്റ ശരീരഭാഷയും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും പവറും സ്പീഡും ചവിട്ടിമെതിച് കുതിക്കുന്ന പേസും സമന്വയിപ്പിച്ച ബീസ്റ്റ് ടൈപ്പ് താരങ്ങളെ പ്രൊഡൂസ് ചെയ്യാത്ത ഏക ഫുട്‌ബോൾ ടീമാണ് സ്പെയിൻ. സ്പെയിൻ ടീമിന്റെ കളികൾ തെണ്ണൂറുകളിൽ തൊട്ടെ വീക്ഷിക്കുന്ന ഒരു ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പറയട്ടെ ഒരു അൾട്ടിമേറ്റ് ബീസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റാവുന്ന ഒരു താരം സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് അന്യമാണ്.

ജീവിതത്തിൽ കണ്ടിട്ടുള്ള മൂന്ന് പതിറ്റാണ്ടുകളിലെ സ്പാനിഷ് തലമുറയെടുത്താൽ ,
ഹെൻറികെ, കാനിസാറസ് , റൗൾ, മിഗ്വേൽ നദാൽ ,ഹിയറോ ,ഫെറർ, ഗാർഡിയോള ,ബകേറോ ,സെർജീ, റൂബൻ ബരാഹ ,അന്റോണിയോ പിസി ,സുബിസരേറ്റ, സെലാഡസ് , മോറിയന്റസ്, സൽഗാഡോ ,ഹെൽഗേര, വാലെറോൺ, മെൻഡിയേക, തുടങ്ങിയ 90s തലമുറയിലും ജോക്വിൻ കാസിയാസ് പുയോൾ സാവി അന്റോണിയോ റെയ്സ് സാബി അലോൺസോ ഡേവിഡ് വിയ മാർകോസ് സെന്ന ഇനിയെസ്റ്റ ഫെർണാണ്ടോ ടോറസ് റെയ്ന ഗാർസ്യ തുടങ്ങിയ രണ്ടായിരങ്ങളിലെ സ്പാനിഷ് തലമുറയിലും റാമോസ് ഡേവിഡ് സിൽവ ഫാബ്രിഗാസ് പിക്വെ ആൽബ ആർബിയോള മർച്ചേന നവാസ് കസോർള പെഡ്രോ ആൽബിയോൾ കൊകേ ഡീഗോ കോസ്റ്റ ഇസ്കോ ബുസ്കെറ്റ്സ് തിയാഗോ ഡീഹെയ കർവഹാൾ തുടങ്ങിയ 2010s സ്പാനിഷ് തലമുറയിലും അസാമാന്യ ഫിസിക്കും സ്ട്രെംഗ്ത്തും സ്പീഡും ഡ്രിബ്ളിംഗും ഒരേ സമയം സമന്വയിപ്പിച്ച  ഒരു ബീസ്റ്റ് മോഡൽ താരത്തെ പൊതുവേ കാണാൻ സാധിക്കില്ല.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടു സീസണുകളിലായി പ്രീമിയർ ലീഗിൽ വോൾവ്സിന്റെ സൂപ്പർ താരമായ അഡാമ ട്രെയോറെ ദിയാറ എന്ന മാലിയൻ വംശജനായ സ്പാനിഷ് വിംഗർ ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാനിഷ് ഫുട്‌ബോളിൽ സമീപകാലത്ത് വന്നവരിൽ ടോറസ് ഡീഗോ കോസ്റ്റ എന്നിവർ മികച്ച പേസും സ്ട്രെംഗ്ത്തും ഡ്രിബ്ളിംഗ് മികവുമുള്ള ടെക്നിക്കലി ഗിഫ്റ്റഡ് താരങ്ങൾ ആണെങ്കിൽ കൂടി ട്രെയൊറയെ പോലെ എതിരാളികളെ ചവിട്ടിമെതിക്കുന്ന അസാധ്യ ഫിസിക്കും കരുത്തുള്ള ബീസ്റ്റ് ടൈപ്പ് ശരീരഭാഷയോ ഉണ്ടെന്ന് പറയാനാകില്ല.വളരെ ശാന്തമായ ഒട്ടും അഗ്രസീവ് അല്ലാത്ത ഫുട്‌ബോൾ ശൈലിയിലൂടെ പരമ്പരാഗതമായി പന്തു തട്ടുന്ന സ്പാനിഷ് ഫുട്‌ബോളിന്റെ സംസ്കാരത്തിനോ സ്വഭാവത്തിനോ യോജിച്ച ഒരു താരമേ അല്ല അഡാമ ട്രെയോറെ എന്നത് നിസംശയം അനുമാനിക്കാവുന്നതാണ്.റൗൾ മോറിയന്റസ് ടോറസ് വീയയെ പോലെയുള്ള മികച്ച പേസും കൃത്യതയും ടെക്നികൽ എബിലിറ്റിയും സ്വായത്തമാക്കിയ ക്ലിനിക്കൽ ഫിനിഷർമാരും റൂബൻ ബരാഹ, ഇനിയെസ്റ്റയെ പോലെ അകാദമികളിൽ നിന്നും രാഗി മിനുക്കി എടുത്ത ക്രിയേറ്റീവ് ഡ്രിബ്ളിംഗ് ടെക്നിക്സുള്ള താരങ്ങളും സാവി സാബി  സിൽവമാരെ പോലെ പാസ്സിംഗ് അകൂറസിയുമുള്ള ടെക്നകലി ഗിഫ്റ്റഡ് മിഡ്ഫീൽഡർമാരും വാഴ്ന്നു പോന്ന സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് ഭാവിയിലേക്ക് പുതിയ അഭിരുചിയും അഗ്രസീവ് എനർജിയും നൽകാൻ സാധിക്കുന്നതാണ് അദാമ ട്രെയോറയുടെ സാന്നിദ്ധ്യം.പക്ഷേ ഇഞ്ചുറി സ്വഭാവമുള്ള വിംഗറായ ട്രെയോറെ പരിക്കുകൾക്ക് അടിമപ്പെടാതെ തന്റെ പൊട്ടൻഷ്യലിനൊത്ത് ഉയരുമോ എന്നതും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

അഡാമയുടെ കേളീ ശൈലിയുടെ ഏറ്റവും വലിയ അഡ്വാന്റേജ് അദ്ദേഹത്തിന്റെ റണ്ണിംഗുകളിലെ പവർഫുൾ ഫിസിക്കും മാസ്മരിക പേസും ബോൾ കൺട്രോളും ഒരുപോലെ ബാലൻസ് ചെയ്തു നിലനിർത്തുന്നതിലാണ്.ബോൾ നഷ്ടപ്പെടുമെന്ന പ്രതീതി ഉണ്ടായാലും അത് തിരിച്ചു പിടിക്കാൻ ശേഷിയുള്ള റണ്ണിംഗ് ബോഡി ബാലൻസും സ്ട്രെംഗ്ത്തും ഉള്ള താരമാണ് ട്രെയോറെ.ഇന്നലെ സ്വിസിനെതിരെ നേഷൻസ് ലീഗ് മൽസരത്തിൽ നാല് സ്വിസ് താരങ്ങളെ അപാരമായ ബോൾ കൺട്രോളോടെ ആക്സലറേഷനോടെ തന്റെ ബോഡീ ബാലൻസിംഗ് ഒട്ടും നഷ്ടപ്പെടുത്താതെ മിഡ്ഫീൽഡിൽ നിന്നുള്ള ട്രെയോറയുടെ മാസ്സീവ് സോളോ റണ്ണുകൾ അഡാമയെ മറ്റു സ്പാനിഷ് താരങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു.അതുകൊണ്ട് തന്നെ അഡാമ സ്പാനിഷ് ടീമിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായി യൂറോപ്യൻ മീഡികൾ ചൂണ്ടികാണിക്കുന്നു.കുറിയ പാസുകളോടെ ബോൾ പൊസഷന് പ്രാധാന്യം നൽകി മെല്ലെപ്പോക്ക് ശൈലിയിൽ  കളിക്കുന്ന സ്പെയിൻ ടീമിൽ ട്രെയോറെയെ പോലെ നിരന്തരം ആക്രമിച്ചു കളിക്കാൻ ടെൻഡൻസിയുള്ള, പൊടുന്നനെ മുന്നേറ്റ നിരക്കാർക്ക് ചാൻസ് ക്രിയേറ്റ് ചെയ്യുന്ന ഒരു സ്പീഡി - പേസ്ഫുൾ ഡ്രിബ്ളിംഗ് വിംഗറെ എങ്ങനെ പരിശീലകർ ഉപയോഗിക്കും എന്നതിനനുസരിച്ചിരിക്കും മാലിയൻ വംശജന്റെ ഇന്റനാഷണൽ ഫുട്‌ബോളിലെ ഭാവി.അച്ചടക്കമില്ലായ്മയും പരിക്കും അഡാമയുടെ പ്രതിഭക്ക് എന്നും ഭീഷണിയായേക്കാം എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മ.സ്പെയിനിലേക്ക് കൂടിയേറിയ മാലി ദമ്പതികളുടെ രണ്ടാമത്തെ മകനായ അഡാമയുടെ സഹോദരൻ മുഹമ്മദ് ട്രെയോറെ ദിയാറെയും സ്പാനിഷ് ലീഗിൽ ഫുട്‌ബോൾ താരമാണ്.

യൂറോപ്യൻ അന്താരാഷ്ട്ര ഫുട്‌ബോൾ ടീമുകളിലെ ആഫ്രിക്കൻ വംശജർ വംശീയ അധിക്ഷേപങ്ങൾക്ക് അതിക്രൂരമാം വിധം ചരിത്രത്തിൽ ഇരയായിട്ടുണ്ടെങ്കിലും ഫ്രഞ്ച്  ഇംഗ്ലീഷ് ജർമൻ ഇറ്റാലിയൻ ബെൽജിയം ഫുട്‌ബോൾ ടീമുകളിൽ ആഫ്രിക്കൻ വംശജർ  ചെലുത്തിയ സ്വാധീനം നിർണായകമാണ്.ഉദാഹരണത്തിന് രണ്ട് ലോകകപ്പുകൾ നേടികൊടുത്ത് ഫ്രഞ്ച് ഫുട്‌ബോൾ ടീമിന്റെ ചരിത്രം തന്നെ മാറ്റികുറിച്ച് വംശീയ അധിക്ഷേപം നടത്തിയവരെ കൊണ്ട് കൈയ്യടിപ്പിച്ചവരാണ് ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങൾ.ജർമൻ കാണികളിൽ നിന്നും ഒരുപാട് തവണ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായെങ്കിലും രണ്ടായിരങ്ങളിൽ ജെറാൾഡ് അസമാവോയിലൂടെ തുടങ്ങി ബോട്ടെംഗിലൂടെ റൂഡിഗറിൽ എത്തി നിൽക്കുന്നു ജർമൻ ടീമിലെ ആഫ്രിക്കൻ വംശജരുടെ നിർണായക സ്വാധീനം.ആഫ്രിക്കൻ വംശജരെ ഒരിക്കൽ പോലും അടുപ്പിക്കാതിരുന്ന ഇറ്റലിക്ക് മരിയോ ബലോട്ടെല്ലിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നതും ഫുട്‌ബോൾ ലോകം കണ്ടതാണ്.ബെൽജിയം ഫിഫ ലോക ഒന്നാം നമ്പർ പദവി സ്വന്തമാക്കിയതും ആഫ്രിക്കൻ വംശജരായ താരങ്ങളുടെ മികവിലാണ്.ഇപ്പോഴിതാ സ്പെയിൻ ടീമിലും തങ്ങളുടെ ഫുട്‌ബോൾ പാരമ്പര്യം വളർത്തുകയാണ് ആഫ്രിക്കൻ വംശജർ.സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവിയിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയും എന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന രണ്ട് ആഫ്രിക്കൻ വംശജരാണ് ബാഴ്സലോണയുടെ അൻസു ഫാറ്റിയും വോൾവ്സിന്റെ അദാമ ട്രെയോറെ ദിയാറെയും.

എൺപതുകൾ വരെ ഫുട്‌ബോൾ ലോകത്ത് അടിച്ചമർത്തപ്പെട്ട ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ തെണ്ണൂറുകൾക്ക് ശേഷമുള്ള വളർച്ച സ്വപ്ന തുല്ല്യമാണ്.
വളരട്ടെ ആഫ്രിക്കൻ ഫുട്‌ബോൾ ..!
അവർ കുതിക്കട്ടെ യൂറോപ്പിലൂടെ..!


By - Danish Javed Fenomeno