Saturday, October 17, 2020

Iranian Beckenbover Karim Bagheri ; കരീം ബെഗേരി - ദ ഇറാനിയൻ ബെക്കൻബൊവർ

 





By - Danish Javed Fenomeno 



യൂറോപ്പിൽ എങ്ങാനും ജനിച്ചിരുന്നെൽ വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് മിഡ്ഫീൽഡ് താരം ആകേണ്ടിയിരുന്ന പ്രതിഭ.സിദാന്റെ ഇറാൻ വേർഷൻ അല്ലെങ്കിൽ ബെക്കൻബൊവറുടെ ഇറാനിയൻ വേർഷൻ എങ്ങനെ വേണമെങ്കിലും കരീം ബെഗേരിയെ വിശേഷിപ്പിക്കാവുന്നതാണ്.
ബെഗേരിയെ വിശേഷിപ്പിക്കാൻ കൂടുതൽ അഭികാമ്യം ഇറാനിയൻ ബെക്കൻബൊവർ എന്നതാണ്.
90s ലെ ഗ്രൈറ്റസ്റ്റ് ഇറാനിയൻ തലമുറയുടെ ആണിക്കല്ല് ആയിരുന്നു ബഗേരി.ഡിഫൻസിലെ സ്റ്റോപ്പർ ബാക്കുകളുടെ തൊട്ടു മുന്നിൽ ഫ്രീ റോളിൽ കളിക്കുന്ന സ്വീപ്പറുടെ റോൾ മുതൽ ആക്രമണത്തിലെ അറ്റാക്കിംഗ് മിഡ്ഫീൽഡ് അല്ലെങ്കിൽ ഫാൾസ് നയൺ റോൾ വരെ അനായാസേനെ വഴങ്ങുന്ന വൈവിധ്യമാർന്ന യൂട്ടിലിറ്റി താരം.

എക്കാലത്തെയും ഇന്റർനാഷണൽ ഗോൾസ്കോറർ അലിദായ് കൊറിയക്കാരെ പോലത്തെ മോന്തയുള്ള പെനാൽറ്റി ബോക്സിലെ അപകടകാരിയ സ്പീഡി സ്ട്രൈകർ ഖൊദാദ് അസീസി, വിംഗിലെ ഇറാനിയൻ കാർലോസ് മെഹ്താവികിയ , മിഡ്ഫീൽഡിലെ ഇറാനിയൻ നെദ്വെദ് അലി കരീമി , ഡിഫൻസീവ് മിഡ്ഫീൽഡിലെ ജാവേദ് നെകാനൂം പിന്നീട് രണ്ടായിരങ്ങളിൽ വന്ന സ്ട്രൈകർ വാഹിദ് ഹാഷ്മിയാൻ അന്നത്ത ഇറാനിയൻ ഫുട്‌ബോൾ തലമുറ ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയായിരുന്നു. പ്രതിരോധാത്മക കേളീ ശൈലി കൊണ്ടും പൊടുന്നനെയുള്ള കൗണ്ടർ അറ്റാക്കിംഗ് കൊണ്ടും അസൂറികളെ പോലെ കരുത്തുറ്റ ഉയരുള്ള ശരീരഭാഷയുള്ള താരങ്ങളെ കൊണ്ടും  സമ്പന്നമായ ഇറാന് ദൗർഭാഗ്യവശാൽ മാത്രമാണ് 98 ൽ പ്രീക്വാർട്ടർ നഷ്ട്ടമായത്.
എജ്ജാതി ടീമായിരുന്നു അത്..ഒസ്ട്രേലിയയെ പ്ലേ ഓഫിൽ പൊട്ടിച്ചു യോഗ്യത നേടിയ മാച്ചിലെ താരം ഇരട്ടഗോളടിച്ച ബെഗേരി ആയിരുന്നു.നകാതയുടെ ജപ്പാൻ ഉണ്ടെങ്കിൽ കൂടി ഇറാൻ 98 പോലെ ഇത്രയേറെ ആവേശം കൊള്ളിച്ച മറ്റൊരു ഏഷ്യൻ ടീം ഞാൻ ലോകകപ്പിൽ വേറെ കണ്ടിട്ടില്ല.ദായിയുടെയും അസീസിയുടെയും ഗോളിൽ അമേരിക്കയെ തകർത്ത ഇറാന് യൂഗോസ്ലാവിയയെ തോൽപ്പിക്കും എന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. നിരവധി സുവർണ അവസരങ്ങളാണ് അന്ന് ദായിയും അസീസിയും മെഹ്താവികിയയിലൂടെ ഇറാൻ നഷ്ട്ടപ്പെടുത്തിയത്.
അവസാനം  സിനിസയുടെ ട്രേഡ്മാർക്ക് ഇടംകാലൻ ഫ്രീകിക്ക് ഗോളിൽ കരുത്തരായ സ്ലാവൻമാർ കടന്നകയറുകയായിരുന്നു.എന്നിൽ ഏറെ ആവേശം ജനിപ്പിച മാച്ച് ആയിരുന്നു അന്നത്തെ ഇറാൻ- യൂഗോസ്ലാവിയ മൽസരം.ഇറാന് വാട്ടം പിടിച്ചു കണ്ട മൽസരം.അതുപോലെ തന്നെ ഇറാൻ അമേരികയെ തകർത്തതും ഓർമയിൽ നിന്നും മായുന്നില്ല.നഷ്ടപ്പെട്ട ഓരു ലോകകപ്പ് പ്രീക്വാർട്ടർ ആയിരുന്നു ഇറാനത്.

ബെഗേരി ഏഴ് ഗോളുകൾ മാലിദ്വീപിനെതിരെയും ആറ് ഗോളുകൾ  മലേഷ്യക്കെതിരെയും സ്കോർ ചെയ്തു റെകോർഡു സ്ഥാപിച്ചിട്ടുണ്ട്.ഇന്റർനാഷണൽ ഫുട്‌ബോളിൽ ബെഗേരിയെ പോലെ അൻപതോളം ഗോൾ നേടിയ മറ്റൊരു യൂട്ടിലിറ്റി മിഡ്ഫീൽഡ് താരത്തെ ലോക ഫുട്‌ബോളിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പ്രയാസമായിരിക്കും.
യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലെ സുവർണ കരിയർ സ്വന്തമാക്കിയ നിരവധി താരങ്ങളാൽ സമ്പന്നമായിരുന്ന ഇറാനിന്റെ മധ്യനിര രണ്ടയിരങ്ങളിൽ ലോകോത്തരമായിരുന്നു്‌ കരീം ബെഗേരി അലി കരീമി ജാവേദ് നെകാനൂം രണ്ടയിരങ്ങളുടെ ആദ്യ പകുതിയിലെ ഇറാനിന്റെ വിജയകരമായ മിഡ്ഫീൽഡ് താരങ്ങൾ. 

അലിറാസ ജഹാൻബാഷ് , കരീം അൻസാരിഫാർദ് , മെഹ്ദി തരീമി , സർദാർ അസ്മൗൻ, അഷ്കൻ ദെയാവ് തുടങ്ങിയ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവ താരങ്ങൾ നിലവിലെ ഇറാൻ ടീമിൽ ഉണ്ടെങ്കിൽ കൂടി 90s 2000s കാലഘട്ടങ്ങളിലേത് പോലെ ഇതിഹാസങ്ങൾ നിറഞ്ഞ മഹത്തരമായ മറ്റൊരു ഇറാൻ ടീം ജനറേഷൻ ഇനി വരുമെന്ന് തോന്നുന്നില്ല..

#Kareem_Bagheri😍😍❤️

No comments:

Post a Comment