Sunday, October 11, 2020

സ്പാനിഷ അർമേഡക്ക് വൈവിധ്യം നൽകാൻ അഡാമ









By - Danish Javed Fenomeno


ലോക ഫുട്‌ബോളിൽ ബ്രസീൽ ഇറ്റലി ജർമനി ഇംഗ്ലണ്ട് ഫ്രാൻസ് നെതർലാന്റസ് അർജന്റീന സ്പെയിൻ ബെൽജിയം ഉറുഗ്വെ തുടങ്ങിയ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് എലൈറ്റ് ഫുട്‌ബോൾ പവർഹൗസ് ടീമുകളിൽ പരമ്പരാഗതമായി കരുത്തുറ്റ ശരീരഭാഷയും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും പവറും സ്പീഡും ചവിട്ടിമെതിച് കുതിക്കുന്ന പേസും സമന്വയിപ്പിച്ച ബീസ്റ്റ് ടൈപ്പ് താരങ്ങളെ പ്രൊഡൂസ് ചെയ്യാത്ത ഏക ഫുട്‌ബോൾ ടീമാണ് സ്പെയിൻ. സ്പെയിൻ ടീമിന്റെ കളികൾ തെണ്ണൂറുകളിൽ തൊട്ടെ വീക്ഷിക്കുന്ന ഒരു ഫുട്‌ബോൾ ആരാധകൻ എന്ന നിലയിൽ പറയട്ടെ ഒരു അൾട്ടിമേറ്റ് ബീസ്റ്റ് എന്ന് വിശേഷിപ്പിക്കാൻ പറ്റാവുന്ന ഒരു താരം സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് അന്യമാണ്.

ജീവിതത്തിൽ കണ്ടിട്ടുള്ള മൂന്ന് പതിറ്റാണ്ടുകളിലെ സ്പാനിഷ് തലമുറയെടുത്താൽ ,
ഹെൻറികെ, കാനിസാറസ് , റൗൾ, മിഗ്വേൽ നദാൽ ,ഹിയറോ ,ഫെറർ, ഗാർഡിയോള ,ബകേറോ ,സെർജീ, റൂബൻ ബരാഹ ,അന്റോണിയോ പിസി ,സുബിസരേറ്റ, സെലാഡസ് , മോറിയന്റസ്, സൽഗാഡോ ,ഹെൽഗേര, വാലെറോൺ, മെൻഡിയേക, തുടങ്ങിയ 90s തലമുറയിലും ജോക്വിൻ കാസിയാസ് പുയോൾ സാവി അന്റോണിയോ റെയ്സ് സാബി അലോൺസോ ഡേവിഡ് വിയ മാർകോസ് സെന്ന ഇനിയെസ്റ്റ ഫെർണാണ്ടോ ടോറസ് റെയ്ന ഗാർസ്യ തുടങ്ങിയ രണ്ടായിരങ്ങളിലെ സ്പാനിഷ് തലമുറയിലും റാമോസ് ഡേവിഡ് സിൽവ ഫാബ്രിഗാസ് പിക്വെ ആൽബ ആർബിയോള മർച്ചേന നവാസ് കസോർള പെഡ്രോ ആൽബിയോൾ കൊകേ ഡീഗോ കോസ്റ്റ ഇസ്കോ ബുസ്കെറ്റ്സ് തിയാഗോ ഡീഹെയ കർവഹാൾ തുടങ്ങിയ 2010s സ്പാനിഷ് തലമുറയിലും അസാമാന്യ ഫിസിക്കും സ്ട്രെംഗ്ത്തും സ്പീഡും ഡ്രിബ്ളിംഗും ഒരേ സമയം സമന്വയിപ്പിച്ച  ഒരു ബീസ്റ്റ് മോഡൽ താരത്തെ പൊതുവേ കാണാൻ സാധിക്കില്ല.

എന്നാൽ കഴിഞ്ഞ ഒന്ന് രണ്ടു സീസണുകളിലായി പ്രീമിയർ ലീഗിൽ വോൾവ്സിന്റെ സൂപ്പർ താരമായ അഡാമ ട്രെയോറെ ദിയാറ എന്ന മാലിയൻ വംശജനായ സ്പാനിഷ് വിംഗർ ഫുട്‌ബോൾ ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാനിഷ് ഫുട്‌ബോളിൽ സമീപകാലത്ത് വന്നവരിൽ ടോറസ് ഡീഗോ കോസ്റ്റ എന്നിവർ മികച്ച പേസും സ്ട്രെംഗ്ത്തും ഡ്രിബ്ളിംഗ് മികവുമുള്ള ടെക്നിക്കലി ഗിഫ്റ്റഡ് താരങ്ങൾ ആണെങ്കിൽ കൂടി ട്രെയൊറയെ പോലെ എതിരാളികളെ ചവിട്ടിമെതിക്കുന്ന അസാധ്യ ഫിസിക്കും കരുത്തുള്ള ബീസ്റ്റ് ടൈപ്പ് ശരീരഭാഷയോ ഉണ്ടെന്ന് പറയാനാകില്ല.വളരെ ശാന്തമായ ഒട്ടും അഗ്രസീവ് അല്ലാത്ത ഫുട്‌ബോൾ ശൈലിയിലൂടെ പരമ്പരാഗതമായി പന്തു തട്ടുന്ന സ്പാനിഷ് ഫുട്‌ബോളിന്റെ സംസ്കാരത്തിനോ സ്വഭാവത്തിനോ യോജിച്ച ഒരു താരമേ അല്ല അഡാമ ട്രെയോറെ എന്നത് നിസംശയം അനുമാനിക്കാവുന്നതാണ്.റൗൾ മോറിയന്റസ് ടോറസ് വീയയെ പോലെയുള്ള മികച്ച പേസും കൃത്യതയും ടെക്നികൽ എബിലിറ്റിയും സ്വായത്തമാക്കിയ ക്ലിനിക്കൽ ഫിനിഷർമാരും റൂബൻ ബരാഹ, ഇനിയെസ്റ്റയെ പോലെ അകാദമികളിൽ നിന്നും രാഗി മിനുക്കി എടുത്ത ക്രിയേറ്റീവ് ഡ്രിബ്ളിംഗ് ടെക്നിക്സുള്ള താരങ്ങളും സാവി സാബി  സിൽവമാരെ പോലെ പാസ്സിംഗ് അകൂറസിയുമുള്ള ടെക്നകലി ഗിഫ്റ്റഡ് മിഡ്ഫീൽഡർമാരും വാഴ്ന്നു പോന്ന സ്പാനിഷ് ഫുട്‌ബോൾ ചരിത്രത്തിന് ഭാവിയിലേക്ക് പുതിയ അഭിരുചിയും അഗ്രസീവ് എനർജിയും നൽകാൻ സാധിക്കുന്നതാണ് അദാമ ട്രെയോറയുടെ സാന്നിദ്ധ്യം.പക്ഷേ ഇഞ്ചുറി സ്വഭാവമുള്ള വിംഗറായ ട്രെയോറെ പരിക്കുകൾക്ക് അടിമപ്പെടാതെ തന്റെ പൊട്ടൻഷ്യലിനൊത്ത് ഉയരുമോ എന്നതും ചോദ്യ ചിഹ്നമായി നിലനിൽക്കുന്നു.

അഡാമയുടെ കേളീ ശൈലിയുടെ ഏറ്റവും വലിയ അഡ്വാന്റേജ് അദ്ദേഹത്തിന്റെ റണ്ണിംഗുകളിലെ പവർഫുൾ ഫിസിക്കും മാസ്മരിക പേസും ബോൾ കൺട്രോളും ഒരുപോലെ ബാലൻസ് ചെയ്തു നിലനിർത്തുന്നതിലാണ്.ബോൾ നഷ്ടപ്പെടുമെന്ന പ്രതീതി ഉണ്ടായാലും അത് തിരിച്ചു പിടിക്കാൻ ശേഷിയുള്ള റണ്ണിംഗ് ബോഡി ബാലൻസും സ്ട്രെംഗ്ത്തും ഉള്ള താരമാണ് ട്രെയോറെ.ഇന്നലെ സ്വിസിനെതിരെ നേഷൻസ് ലീഗ് മൽസരത്തിൽ നാല് സ്വിസ് താരങ്ങളെ അപാരമായ ബോൾ കൺട്രോളോടെ ആക്സലറേഷനോടെ തന്റെ ബോഡീ ബാലൻസിംഗ് ഒട്ടും നഷ്ടപ്പെടുത്താതെ മിഡ്ഫീൽഡിൽ നിന്നുള്ള ട്രെയോറയുടെ മാസ്സീവ് സോളോ റണ്ണുകൾ അഡാമയെ മറ്റു സ്പാനിഷ് താരങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നു.അതുകൊണ്ട് തന്നെ അഡാമ സ്പാനിഷ് ടീമിന്റെ ഭാവിയിലേക്കുള്ള വാഗ്ദാനമായി യൂറോപ്യൻ മീഡികൾ ചൂണ്ടികാണിക്കുന്നു.കുറിയ പാസുകളോടെ ബോൾ പൊസഷന് പ്രാധാന്യം നൽകി മെല്ലെപ്പോക്ക് ശൈലിയിൽ  കളിക്കുന്ന സ്പെയിൻ ടീമിൽ ട്രെയോറെയെ പോലെ നിരന്തരം ആക്രമിച്ചു കളിക്കാൻ ടെൻഡൻസിയുള്ള, പൊടുന്നനെ മുന്നേറ്റ നിരക്കാർക്ക് ചാൻസ് ക്രിയേറ്റ് ചെയ്യുന്ന ഒരു സ്പീഡി - പേസ്ഫുൾ ഡ്രിബ്ളിംഗ് വിംഗറെ എങ്ങനെ പരിശീലകർ ഉപയോഗിക്കും എന്നതിനനുസരിച്ചിരിക്കും മാലിയൻ വംശജന്റെ ഇന്റനാഷണൽ ഫുട്‌ബോളിലെ ഭാവി.അച്ചടക്കമില്ലായ്മയും പരിക്കും അഡാമയുടെ പ്രതിഭക്ക് എന്നും ഭീഷണിയായേക്കാം എന്നതാണ് താരത്തിന്റെ ഏറ്റവും വലിയ പോരായ്മ.സ്പെയിനിലേക്ക് കൂടിയേറിയ മാലി ദമ്പതികളുടെ രണ്ടാമത്തെ മകനായ അഡാമയുടെ സഹോദരൻ മുഹമ്മദ് ട്രെയോറെ ദിയാറെയും സ്പാനിഷ് ലീഗിൽ ഫുട്‌ബോൾ താരമാണ്.

യൂറോപ്യൻ അന്താരാഷ്ട്ര ഫുട്‌ബോൾ ടീമുകളിലെ ആഫ്രിക്കൻ വംശജർ വംശീയ അധിക്ഷേപങ്ങൾക്ക് അതിക്രൂരമാം വിധം ചരിത്രത്തിൽ ഇരയായിട്ടുണ്ടെങ്കിലും ഫ്രഞ്ച്  ഇംഗ്ലീഷ് ജർമൻ ഇറ്റാലിയൻ ബെൽജിയം ഫുട്‌ബോൾ ടീമുകളിൽ ആഫ്രിക്കൻ വംശജർ  ചെലുത്തിയ സ്വാധീനം നിർണായകമാണ്.ഉദാഹരണത്തിന് രണ്ട് ലോകകപ്പുകൾ നേടികൊടുത്ത് ഫ്രഞ്ച് ഫുട്‌ബോൾ ടീമിന്റെ ചരിത്രം തന്നെ മാറ്റികുറിച്ച് വംശീയ അധിക്ഷേപം നടത്തിയവരെ കൊണ്ട് കൈയ്യടിപ്പിച്ചവരാണ് ആഫ്രിക്കൻ വംശജരായ ഫ്രഞ്ച് താരങ്ങൾ.ജർമൻ കാണികളിൽ നിന്നും ഒരുപാട് തവണ വംശീയ അധിക്ഷേപങ്ങൾക്ക് ഇരയായെങ്കിലും രണ്ടായിരങ്ങളിൽ ജെറാൾഡ് അസമാവോയിലൂടെ തുടങ്ങി ബോട്ടെംഗിലൂടെ റൂഡിഗറിൽ എത്തി നിൽക്കുന്നു ജർമൻ ടീമിലെ ആഫ്രിക്കൻ വംശജരുടെ നിർണായക സ്വാധീനം.ആഫ്രിക്കൻ വംശജരെ ഒരിക്കൽ പോലും അടുപ്പിക്കാതിരുന്ന ഇറ്റലിക്ക് മരിയോ ബലോട്ടെല്ലിക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നതും ഫുട്‌ബോൾ ലോകം കണ്ടതാണ്.ബെൽജിയം ഫിഫ ലോക ഒന്നാം നമ്പർ പദവി സ്വന്തമാക്കിയതും ആഫ്രിക്കൻ വംശജരായ താരങ്ങളുടെ മികവിലാണ്.ഇപ്പോഴിതാ സ്പെയിൻ ടീമിലും തങ്ങളുടെ ഫുട്‌ബോൾ പാരമ്പര്യം വളർത്തുകയാണ് ആഫ്രിക്കൻ വംശജർ.സ്പാനിഷ് ഫുട്‌ബോളിന്റെ ഭാവിയിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയും എന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന രണ്ട് ആഫ്രിക്കൻ വംശജരാണ് ബാഴ്സലോണയുടെ അൻസു ഫാറ്റിയും വോൾവ്സിന്റെ അദാമ ട്രെയോറെ ദിയാറെയും.

എൺപതുകൾ വരെ ഫുട്‌ബോൾ ലോകത്ത് അടിച്ചമർത്തപ്പെട്ട ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ തെണ്ണൂറുകൾക്ക് ശേഷമുള്ള വളർച്ച സ്വപ്ന തുല്ല്യമാണ്.
വളരട്ടെ ആഫ്രിക്കൻ ഫുട്‌ബോൾ ..!
അവർ കുതിക്കട്ടെ യൂറോപ്പിലൂടെ..!


By - Danish Javed Fenomeno

No comments:

Post a Comment