Monday, January 30, 2017

ജുനീന്യോ : ദ ഫ്രീകിക്ക് എംപറർ


By - Danish Javed Fenomeno
30 January 2017

"മൈക്കലാഞ്ചലോയുടെ ശിൽപ്പങ്ങൾ പോലെ" "പിക്കാസോയുടെ ചിത്രങ്ങൾ പോലെ" എന്നൊക്കെ പലരും പല വ്യഖ്യാനങ്ങളായും ഉപമകളായും പറയാറുണ്ട്.ഇത്തരത്തിൽ ഫുട്‌ബോൾ ലോകത്ത് പറയാവുന്ന ഒരു അലങ്കാരിക വാക്ക്" ജുനീന്യോയുടെ ഫ്രീകിക്ക് പോലെ".

കാൽപ്പന്തുകളിയിൽ വളരെ വേഗത്തിൽ സ്കോർ ചെയ്യാൻ പറ്റുന്നതും എന്നാൽ സ്കോർ ചെയ്യാൻ ഏറ്റവും പ്രയാസകരവുമായ അവസരമാണ് ഫ്രീകിക്ക്.ഫ്രീകിക്ക് ഒരു കലയാണെങ്കിൽ ജുനീന്യോയെന്ന സെറ്റ്പീസ് മാന്ത്രികൻ തന്നെയാണ് ആ കലയിലെ പിക്കാസോയും ഡാവിൻസിയും മൈക്കലാഞ്ചലോയും വാൻഗോഗുമെല്ലാം , പെനാൽറ്റി സ്പോട്ടിൽ നിന്നും ഗോളാക്കും അനായാസതയോടെ ഡെഡ് ബോൾ സ്പോട്ടിൽ നിന്നും ഫ്രീ കിക്കുകളാൽ ഗോൾ മഴ പെയ്യിച്ച സെറ്റ് പീസ് ആർട്ടിസ്റ്റ്.

എക്കാലത്തെയും മികച്ച ഡെഡ് ബോൾ സ്പെഷ്യലിസ്റ്റ് ആരാണെന്ന് ചോദിച്ചാൽ ജുനീന്യോയെന്ന നാമത്തിന് മീതെ മറ്റൊരു പേരും പറക്കില്ല.താൻ ജനിച്ച പെർണാംബുകാനോ എന്ന വടക്കുകിഴക്കൻ ബ്രസീലിയൻ സ്റ്റേറ്റ് തന്റെ പേരിനൊടപ്പം ചേർത്ത ജുനീന്യോ പെർണാംബുകാനോ.
താൻ വിചാരിച്ച ട്രാജക്റ്ററിയിലൂടെ ബോളിനെ സ്പിൻ ചെയ്യിച്ചും സ്പിൻ ചെയ്യാതെയും ഗോളിയെ കബളിപ്പിച്ച് ഗോളിലേക്ക് പറത്തി വിടുന്ന അൽഭുത സെറ്റ് പീസ് പ്രതിഭാസം.കരിയില ഫ്രീകിക്ക് ഗോളുകളുടെയും ബെന്റ് ഓവർ ഫ്രീ കിക്ക് ഗോളുകളുടെയും ഉപജ്ഞാതാക്കളായ ദിദിയുടെയും സീക്കോയുടെയും യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെട്ടവൻ.

ഒരു പക്ഷേ ഇന്നത്തെ തലമുറയിലാണ് ജുനീന്യോ കളിച്ചിരുന്നേൽ അവർക്ക് നെയ്മറോ പിർലോയോ ഹകൻ ചൽഹനോഗുവോ മെസ്സിയോ ക്രിസ്ത്യാനോയോ  ബെയ്ലോ അടിക്കുന്ന ഫ്രീ കിക്ക് ഗോളുകൾ ഒരൽഭുതമായി തോന്നുകയില്ലായിരുന്നു.
അടിസ്ഥാനപരമായി സെൻട്രൽ മധ്യനിരക്കാരനായ ജുനീന്യോ മികച്ചൊരു പാസ്സിംഗ് മിഡ്ഫീൽഡറായിരുന്നു. ,വേഗമില്ലായിരുന്നില്ലങ്കിലും ക്രിയാത്മക നീക്കങ്ങൾ കൊണ്ട് സമ്പന്നമായൊരു പ്ലേമേക്കറും കൂടിയായിരുന്നു.മികച്ച ടാക്ളിംഗുകൾക്കും ഇന്റർസെപ്ഷനുകൾക്കും സ്കോപ്പുള്ള വേണെമെങ്കിൽ ഡിഫൻസീവ് ജോലിയും ചെയ്യുന്ന മധ്യനിരയിലെ വൈവിധ്യമായിരുന്ന വിഭവമായിരുന്നു അദ്ദേഹം.

ലക്സംബർഗോഎന്ന മാന്ത്രിക പരിശീലകനു കീഴിൽ 99 കോൺഫെഡ് കപ്പിൽ ഡീന്യോ ,അലക്സ് ,സീ റൊബർട്ടോ തുടങ്ങിയവർകൊപ്പം അരങ്ങേറ്റം കുറിച്ച ജുനീന്യോക്ക് പക്ഷേ ഇതിഹാസങ്ങളുടെ ചാകരയായ ബ്രസീൽ ടീമിൽ അധികം പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല.2001 കോപ്പയിലെ മോശം പ്രകടനം 2002 ലോകകപ്പിലേകുള്ള സ്ഥാനം നഷ്ടമാക്കിയപ്പോഴും ജുനീന്യോ തളർന്നില്ല.കാർലോസ് ആൽബർട്ടോ പെരേറ വീണ്ടും കോച്ചായതോടെ കൂടാതെ ലിയോണിലെ മികച്ച പ്രകടനങ്ങളും കൂടിയായപ്പോൾ ജുനീന്യോയെ വീണ്ടും സെലസാവോയിലെത്തിച്ചു.

പെരേറയുടെ രണ്ടാം വരവ് ജുനീന്യോയുടെ സെലസാവോ കരിയറിൽ നിർണായകമായി.2005 കോൺഫെഡറേഷൻ കപ്പിലും 2006 ലോകകപ്പിനുമുള്ള ടീമുകളിൽ ഇതിഹാസ നാമങ്ങളോടൊപ്പം ഇടംപിടിച്ചു. പത്തൊൻപതാം നമ്പർ ജെഴ്സി മൂന്ന് വർഷക്കാലം തുടർച്ചയായി അണിഞ്ഞ ജുനീന്യോ 2006 ലോകകപ്പിൽ ജപ്പാനെതിരെ നേടിയ കിടിലൻ ലോംഗ് റേഞ്ചർ ഗോളോടെ ലോകകപ്പിൽ തന്റെ ആദ്യ ഗോളും സ്വന്തം പേരിൽ കുറിച്ചു.

ജപ്പാനെതിരെ ഓട്ടത്തിനിടയിൽ നേടിയ മാസ്മരിക ഗോൾ , 2005 കോൺഫെഡ് കപ്പിൽ ഗ്രീസിനെതിരെ നേടിയ വായുവിൽ തള്ളവിരൽ കൊണ്ട് വായുവിൽ എഴുതിചേർത്ത കാവ്യാത്മകമായ ഫ്രീ കിക്ക് ഗോൾ , ബാഴ്സലോണക്കെതിരെ ലിയോണിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ കോർണർ കിക്കിന്റെ സൈഡിൽ നിന്നു കിട്ടിയ ഡെഡ് ബോൾ കിക്കിനെ മഴവിൽ മനോഹാരിതയിൽ ബോക്സിലെക്ക് ഉയർത്തി വിട്ട് വികടർ വാൽഡെസനെയും ബാഴ്സ ഡിഫൻസിനെയും നോക്കു കുത്തിയാക്കി വലകണ്ണികളിലേക്ക് സ്വിംഗ് ചെയ്യിച്ച് പറന്നീറങ്ങിയ ഞാൻ തൽസമയം കണ്ട എക്കാലത്തെയും മികച്ച ഫ്രീ കിക്ക് ഗോളുകളിലൊന്ന് ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.ഗോൾ കീപ്പിംഗ് ഇതിഹാസം ഒലിവർ കാനിനെ വിഡ്ഢിയാക്കിയ ചാമ്പ്യൻസ് ലീഗിൽ നേടിയ ഫ്രീ കിക്കായിരുന്നു  അദ്ദേഹത്തിന്റെ കരിയറിൽ ഞാൻ കണ്ട മറ്റൊരു മനോഹര  ഫ്രീകിക്കുകളിലൊന്നു. 40 വാര അകലത്തിൽ നിന്നും ഡെഡ് ബോൾ തൊടുത്ത് ഒലിവറിനെ മറികടക്കുക മനുഷ്യ സാധ്യമിയിരുന്നില്ല.എന്നാൽ ജുനീന്യോ വളരെ ഈസിയായി തന്നെ വലതു കോർണറിലേക്ക് ട്രാജക്റ്ററി വരച്ചു.അപ്രവചീനയമായ മറ്റൊരു ഫ്രീകിക്ക് ഗോളിന്റെ പിറവിയാരുന്നത്.ഇത്തരത്തിൽ നിരവധി ഗോളുകൾ തുടങ്ങി മറക്കാനാവാത്ത മുഹൂർത്തങ്ങളാണ് ജുനീന്യോ സമ്മാനിച്ചത്.




കാനറിപ്പടയോടൊപ്പം നാല്പ്പതു മൽസരങ്ങൾ ബൂട്ടു കെട്ടിയപ്പോൾ നേടിയത് ഏഴ് ഗോളുകൾ , അതിൽ നാലും മനോഹരമായ ഫ്രീ കിക്ക് ഗോളുകൾ..
വാസ്കോ ഡാ ഗാമ ഫാൻസിന് റൊമാരിയൊയളം പ്രിയപ്പെട്ട ഇതിഹാസം തന്നെയാണ് ജൻമം കൊണ്ട് റിയോ കാരനല്ലെങ്കിലും കർമ്മം കൊണ്ട് റിയോ കാരനായ ജുനീന്യോ.റൊമാരിയോ എഡ്മുണ്ടോ ജുനീന്യോ പോളിസ്റ്റ യൂളർ തുടങ്ങിയ താരങ്ങളോടപ്പമുള്ള കൂട്ട്കെട്ട് ജുനീന്യോയുടെ പ്രശസ്തി വർധിക്കാനും കരിയർ വളർച്ചയിലും നിർണായകമായിരുന്നു.ഈ കുട്ട്കെട്ട് സാവോ ജനാരിയോയുടെ ആവേശമായിരുന്നു ഒരു കാലത്ത്.
 2000 ങ്ങളിൽ വൻ ക്ലബുകൾ ഭയക്കുന്ന കറുത്ത കുതിരകളായി യുറോപ്യൻ ഫുട്‌ബോളിൽ ലിയോൺ മാറിയതിലും ജുനീന്യോയുടെ പങ്ക് വലുതാണ്.പ്രത്യേകിച്ചു ചാമ്പ്യൻസ് ലീഗിൽ റിയലടക്കമുള്ള വൻ ക്ലബുകളുടെ സ്ഥിരം വഴിമുടക്കികളായിരുന്നു ഫ്രഞ്ച് ചാമ്പ്യൻസായിരുന്ന ലിയോൺ.അതിന് ചുക്കാൻ പിടിച്ചത് ജുനീന്യോ തന്നെയായിരുന്നു.

ലിയോൺ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച  ഇതിഹാസ താരങ്ങളിലൊരായി സ്ഥാനം പിടിച്ച ജുനീന്യോ ക്ലബിന് വേണ്ടി കളിച്ച 240ഓളം മൽസരങ്ങളിൽ നിന്ന് നേടീയ 75 ഗോളുകളിൽ 45 ഗോളുകളും ഫ്രീ കിക്കിൽ നിന്നു തന്നെയാണെന്നത് സെറ്റു പീസുകളിൽ ജുനീന്യോക്ക് ജൻമ സിദ്ധമായി ലഭിച്ച ദൈവിക അനുഗ്രഹം നമുക്ക് വ്യക്തമാക്കാവുന്നതാണ്.തന്റെ കരിയറിൽ മൊത്തം ഇരുന്നൂറോളം ഗോൾ നേടിയ പെർണാംബുകാനോയിലെ കാനറി പക്ഷിയുടെ ഫ്രീ കിക്ക് ഗോൾ ശേഖരം എൺപതിലധികമാണ്.ഒരു കൗതുകരമായ വസ്തുതയെന്തന്നാൽ ജുനീന്യോ ലിയോൺ വിട്ട ശേഷം ലിയോൺ ലീഗ് ചാമ്പ്യൻമാരായിട്ടില്ല.അത് പോലെ തന്നെ ജുനീന്യോ വാസ്കോ വിട്ട ശേഷം വാസ്കോയും ബ്രസീലിയൻ ലീഗ് വിജയിച്ചിട്ടില്ല.ഇവിടെയാണ് ജുനീന്യോയെന്ന യഥാർഥ ലീഡറുടെ മഹത്വം മനസിലാവുക.

ജുനീന്യോയുടെ ഫ്രീകിക്കുകൾ പിൻതലമുറക്ക് പ്രചോദനമേകുമെന്നതിൽ തർക്കമില്ല.പിർലോ ദ്രോഗ്ബ ക്രിസ്ത്യാനോ തുടങ്ങീയവർ ജുനീന്യോയുടെ ഫ്രീകിക്കുകളിൽ നിന്നും inspired ആയവരോ പഠിച്ചെടുത്തവരോയാണ്. ജുനീന്യോയെ കുറിച്ചു പിർലോ പറഞ്ഞ വാക്കുകളിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ സെറ്റ്പീസ് മാജിക് ഇൻഫ്ലുവൻസ് ഈ തലമുറയിലും വരും തലമുറയിലും എത്രത്തോളം പടർന്നു പിടിച്ചെന്നത് വ്യക്തമാണ്.

"ജുനീന്യോയുടെ ഫ്രീകിക്കുകളിൽ അയാൾ വിചാരിച്ച ദിശയിലൂടെ തന്നെ ലക്ഷ്യത്തിലേക്ക് ബോൾ ട്രാജകറ്ററി ചെയ്യിക്കുന്നത് കണ്ട് ഞാൻ അൽഭുതം കൂറിയിട്ടുണ്ട്.എങ്ങനെയാണിത് സാധിക്കുന്നത്? ജുനീന്യോയുടെ ആ രഹസ്യം കണ്ടെത്താൻ വേണ്ടി അദ്ദേഹത്തിന്റെ ഫ്രീകിക്ക് വീഡിയോകൾ കണ്ട് സ്ഥിരമായി പഠനം നടത്തിയിട്ടുണ്ട് ഞാൻ.അപ്പോഴാണ് രഹസ്യം പിടികിട്ടിയത് അദ്ദേഹം ബോൾ തൊടുക്കുന്നത്ത ള്ളവിരലുപയോഗിച്ചാണ്".അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഫ്രീകിക് ടെക്നിക്കുകൾ പഠിച്ചത്.എക്കാലത്തെയും മികച്ച ഫ്രീകീക്ക് വിദഗ്ധനാണദ്ദേഹം".

പൊതുവേ ഫ്രികിക്ക് എടുക്കാറ് ബോളിനെ കാൽപാദത്തിന്റെ ഉള്ളം കൊണ്ട് തൊടുക്കുന്ന ഇൻസ്വംഗ് ഷോട്ടുകളും കാൽപത്തി കൊണ്ടു ഔട്ട്സ്വിംഗ് ഷോട്ടുകളാണ്.പക്ഷേ ഈ രണ്ട് തരം ഷോട്ടുകൾക്ക് പുറമേ ജുനീന്യോ കണ്ടെത്തിയ ടെക്നിക്കാണ് തന്റെ തള്ളവിരലും തള്ളവിരലിനോട് ചേർന്ന് നിൽക്കുന്ന വിരലും ചേർത്ത് ബോൾ തൊടുക്കുക.അപ്പോൾ കൂടുതൽ കൃത്യതയോടെ മനസ്സിൽ  വരച്ചിട്ട ലൈനിൽ ബോൾ സഞ്ചരിച്ചു കൊണ്ട് ഗോൾ കീപ്പറെ കബളിപ്പിച്ച് ലക്ഷ്യം കാണും.ജുനീന്യോയുടെ മിക്ക ഫ്രീകീക്ക്ക്ക ഗോളുകളിലും ഈ സ്വഭാവസവിശേഷത കാണാം.ക്രിക്കറ്റിലും ബേസ്ബോളിലുമെല്ലാം ബൗളർമാർ  ബോളിനെ അപ്രവചനീയമായി വായുവിൽ സ്വിംഗ് ചെയ്യിച്ചുകൊണ്ടുള്ള ടെക്നിക്കുകൾ  കാൽപ്പന്തുലോകത്തിൽ കാല് കൊണ്ട് വിജയകരമായി നടപ്പിലാക്കിയതിൽ ജുനീന്യോക്ക് നിർണായക പങ്കുണ്ട്.ഫ്രീകിക്ക് എടുക്കുമ്പോൾ ജുനീന്യോ ശരിക്കും പറഞ്ഞാൽ ക്രിക്കറ്റിലെ ഒരു സ്വിംഗ് ബൗളറായി മാറുന്നു.24അടി പോസ്റ്റിനെ ലക്ഷ്യം വെച്ച് കാല് കൊണ്ട് ബൗൾ ചെയ്യുന്ന സ്വിംഗ് ബൗളർ.

ദൈവത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള വിധി പോലെ തന്നെ ജുനീന്യോയുടെ ജനനം തന്നെ ഫ്രീകിക്കുകളാൽ മാന്ത്രികത സൃഷ്ടിച്ച് ആസ്വാദകരെ ആനന്ദിപ്പിക്കാനും അൽഭുതപ്പെടുത്താനുമായിരിക്കാം. എക്കാലത്തെയും മികച്ച ഫ്രീ കിക്ക് വിദഗ്ധൻ എന്ന വിശേഷണത്തിനുള്ള അർഹത പെർണാംബുകാനോയിലെ മുൻ വാസ്കോ താരത്തിന് മാത്രം സ്വന്തമാണ്.കാൽപ്പന്തു ലോകത്തിന്റെ കാലചക്രം നൂറ്റാണ്ടുകൾ പിന്നിട്ടാലും ജുനീന്യോ പെർണാംബുകാനോ "ഫ്രീകിക്ക് രാജാവ്" എന്ന ലേബലിൽ അനശ്വരനായി തന്നെ നില നിൽക്കും.

Danish Fenomeno

Feliz Aniversario Juninho Pernambucano

Sunday, January 29, 2017



ALIEN OF JOGA BONITO - Romario Faria

ശൈശവത്തിലെന്നെ ഭ്രമിപ്പിച്ച വിസ്മയ പ്രതിഭ 
_____________________________________________
BY-DANISH FENOMENO29 January 2017

ചെറുപ്പകാലം മുതൽക്കേ റൊണോയോടപ്പം എന്റെ പ്രിയ താരമായിരുന്ന റൊമാരിയോയെ ആദ്യമായി കാണുന്നതും കേൾക്കുന്നതും 97 കോപ്പാ അമേരിക്കയിലോ അല്ലെങ്കിൽ അതിന് മുമ്പ് പത്രതാളുകളിലൂടെയോ ആയിരിക്കാം.94 ലോകകപ്പ് ഫൈനലുൾപ്പെടെ മിക്ക കളികളും കടുത്ത അർജന്റീന-മറഡോണ ഫാനായ പിതാവിനൊപ്പം പോയി കണ്ടിട്ടുണ്ടെങ്കിലും എനിക്കത് ശരിക്ക് അങ്ങോട്ട് ഓർമ്മയില്ല.ഒരു പക്ഷേ അന്ന് തന്നെ മനസ്സിൽ കയറികൂടിയതായിരിക്കാം റൊമാരിയോ-ബെബറ്റോ-ബാജിയോ എന്നീ ഇതിഹാസ നാമങ്ങൾ.
മാത്രവുമല്ല ഹാജി ,സാമ്മർ സ്റ്റോയിക്കോവ് ,ഒവൈറാൻ ,കനീജിയ ക്ലിൻസ്മാൻ മത്യോസു ഓവർമാർസ് തുടങ്ങിയ താരങ്ങളെ കുറിച്ചും ബൾഗേറിയ ,സ്വീഡൻ ,റുമേനിയ,നോർവെ ....തുടങ്ങിയ ബാൾക്കൻ സ്കാൻഡിനേവിയൻ രാജ്യങ്ങളെ കുറിച്ചും മറ്റു യൂറോപ്യൻ രാജ്യങ്ങളെ കുറിച്ചുമുള്ള വ്യക്തമായൊരു ഫുട്‌ബോൾ ചിത്രവും ചരിത്രവും എനിക്ക് ചെറുപ്പകാലം തൊട്ടേ സമ്മാനിച്ചതും 94 ലോകകപ്പ് തന്നെയാകാം.കാരണം വളരെ ചെറുപ്പത്തിൽ തന്നെയുള്ള വിചാരം ബൾഗേറിയ ഒക്കെ ഫുട്‌ബോളിലെ വൻ ശക്തിയാണെന്നായിരുന്നു.പിന്നീട് 98 ലോകകപ്പിന് മുമ്പ് തന്നെ ഇത്തരം തെറ്റിധാരണകൾ മാറി.അല്ലെങ്കിൽ പിതാവ് മാറ്റിയെടുത്തു.കാരണം 94 ലോകകപ്പിൽ അൽഭുത പ്രകടനം കാഴ്ചവെച്ച ടീമുകളാണല്ലോ ബൾഗേറിയ സ്വീഡൻ റഷ്യ റുമേനിയ തുടങ്ങിയവ.


ബ്രസീലിയൻ ഫുട്‌ബോളിന് നാലാം ചാമ്പ്യൻപ്പട്ടം നേടിതരുന്നതിൽ നിർണായക പങ്കു വഹിച്ച റൊമാരിയോ തന്റെ കരിയറിനോട് ഒരു പ്രൊഫഷണൽ എന്ന നിലയിൽ നീതി പുലർത്തിയിട്ടില്ല.തികച്ചും അച്ചടക്കരഹിതമായ പ്രവൃത്തികൾ കൊണ്ട് ബ്രസീൽ പരിശീലകരായ മരിയോ സഗാലോക്കും കാർലോസ് ആൽബർട്ടോ പെരേരക്കും തലവേദനയായിരുന്നു.പലപ്പോഴും വഴക്കടിച്ച് പുറത്തു പോവുകയും ഏറെ വൈകാതെ തന്നെ ടീമിലേക്ക് തിരികെ വരുന്നതും റൊമാരിയോയുടെ ശീലങ്ങളിലൊന്നായിരുന്നു.ആരെയും കൂസാത്ത പ്രകൃതക്കാരനായിരുന്നേലും ടീമിന്റെ കളിക്കളത്തിലെ ഉത്തരവാദിത്വത്തിൽ നിന്ന് റൊമാരിയോ ഒരിക്കലും പിന്നോട്ടടിച്ചിരുന്നില്ല.നിർണായക മൽസ്സരങ്ങളിലെല്ലാം ടീമിനെ തോളിലേറ്റുന്നതു തന്നെ താരത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റി തെളിയിക്കുന്നു.കടുത്ത ഡിഫൻസീവ് ഫുട്‌ബോളിന് പേരുകേട്ട ലോകകപ്പായ യുസ്എ ലോകകപ്പിൽ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുമായി ബ്രസീൽ ടീമിനെ നാലാം കിരീടത്തിലേക്ക് നയിച്ചത് തന്നെ ഏറ്റവും വലിയ തെളിവ്.ടീമിന്റെ മെയിൻ താരമായിട്ടും തനിക്ക് ലഭിച്ച പെനാൽറ്റി പോലും റായിക്ക് വിട്ടുകൊടുത്ത തികഞ്ഞ ടീം പ്ലെയറായ ഒറ്റ കൊമ്പൻ ആയിരുന്നു റൊമാരിയോ.ആ പെനാൽറ്റി എടുത്തിരുന്നേൽ 1994 ലോകകപ്പ് ഗോൾഡൻ ബൂട്ടും കൂടി റൊമാരിയോക്ക് സ്വന്തമാക്കാമായിരുന്നു.പക്ഷേ വ്യക്തിഗത നേട്ടത്തിനേക്കാൾ ടീമിനായിരുന്നു റൊമാരിയോ പ്രാധാന്യം കൊടുത്തിരുന്നത്.





ചരിത്രത്തിൽ നിന്നും മായാത്ത സ്മരണകളേറെ സമ്മാനിച്ച വിസ്മയ കൂട്ട്കെട്ട് ബെബറ്റോയോടപ്പവും ,റൊണാൾഡോ പ്രതിഭാസം പിറവി കൊണ്ടെതോടെ റൊ-റൊ മാരക പ്രഹരശേഷിയുള്ള പാർട്ണർഷിപ്പ് പടുത്തുയർത്തിയും രണ്ടു പതിറ്റാണ്ടോളം ലോക ഫുട്‌ബോളിലും ബ്രസീലിയൻ ഫുട്‌ബോളിലെയും നിറ സാന്നിദ്ധ്യമാവാൻ റൊമാരിയോക്ക് കഴിഞ്ഞു. ഗാരിഞ്ച-പെലെ കൂട്ട്കെട്ടിന് ശേഷം ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് Ro-Ro യുടെ സൃഷ്ടിക്കും കാരണക്കാരനായത് റൊമാരിയോ ആയിരുന്നു.ഒരു ജേഷ്ഠസഹോദരനേ പോലെ റൊണാൾഡൊക്ക് വഴി കാട്ടിയായി കരിയറിലുടനീളം വർത്തിച്ചതും റിയോ ഡി ജനീറോയിലെ മാന്ത്രിക താരം തന്നെ.
എന്റെ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരം എനിക്ക് ജേഷ്ഠ തുല്ല്യനായ റൊമാരിയോയാണെന്ന് റൊണോ അഭിപ്രായപ്പെട്ടിട്ടുണ്ട്.




സ്റ്റാറ്റസുകൾക്കോ റെക്കോർഡുകൾക്കോ വേണ്ടി കളിക്കാതെ ആസ്വാദനത്തിന് വേണ്ടി മാത്രം കാൽപ്പന്തു കളിക്കുന്നവരാണ് ബ്രസീലിയൻ ഇതിഹാസങ്ങൾ.അതുകൊണ്ട് തന്നെ പെലെ ഗാരിഞ്ച റോണോ ഡീന്യോ തുടങ്ങി എല്ലാവരുടെയും ജീവിത ശൈലികളും ശീലങ്ങളും സ്വഭാവ സവിശേഷതകളും വരെ പ്രസിദ്ധമാണ്.
എന്നാൽ റൊമാരിയൊ കൂടുതൽ വ്യത്യസ്തമായ കഥാപാത്രമാണ്.വളരെ വിചിത്രമായ വാഗ്ദാനങ്ങൾ ആരാധകർക്കും സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി ആ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നത് അദ്ദേഹത്തിന്റെ ശീലങ്ങളിൽ പെട്ടവയായിരുന്നു.

🔲 ഇത് റൊമാരിയോയുടെ വാക്കാ,വാക്കാണ് ഏറ്റവും വലിയ സത്യം

പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കുന്ന ഫുട്ബോളറാണ് റൊമാരിയോ.അദ്ദേഹത്തിന്റെ കരിയറിൽ എന്തൊക്കെ വാഗ്ദാനങ്ങൾ പറഞ്ഞോ അതൊക്കെ റൊമാരിയോ സാധിച്ചെടുത്തിട്ടുണ്ട്.അങ്ങനെ അദ്ദേഹത്തിന്റെ കരിയറിൽ നടന്ന ചുരുക്കം ചില പ്രൊമിസുകളും സംഭവങ്ങളും
🌕1994 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിക്കുകയായിരുന്നു റൊമാരിയോ.ടീമിലെ കോച്ച് പെരേരയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്ത് പോയ റൊമാരിയോ ഗ്രൂപ്പിലെ ആദ്യ ഏഴ് മൽസരങ്ങളിലും കളിച്ചിരുന്നില്ല.10 പോയിന്റുകളുമായി ഉറുഗ്വെയും ബൊളീവിയയും ബ്രസീലിന് മുന്നിൽ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ ബ്രസീൽ സമ്മർദ്ദത്തിലായ ഘട്ടം
വിജയം അനിവാര്യമായ കാനറികൾക്ക് വേണ്ടി പെരേരക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല.റൊമാരിയോയെ തിരികെ വിളിച്ചു.കളിക്കിറങ്ങുന്നതിന് മുമ്പേ റൊമാരിയോയുടെ വാഗ്ദാനം ഇങ്ങനേയായിരുന്നു
" എനിക്കറിയാം ഉറുഗ്വെയെ എന്തു ചെയ്യണമെന്ന്,അയാം ഗോയിംഗ് ടു ഫിനിഷ് ഉറുഗ്വെ "
ഒരു നിയോഗം പോലെ മറക്കാനാസോയുടെ കണ്ണീർ വീണ ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ മറകാനയിൽ ഒരിക്കൽ കൂടി റൊമാരിയോ ഉറുഗ്വെയുടെ സ്വപ്നങ്ങൾ തല്ലികെടുത്തി.രണ്ടു ഗോളടിച്ചാണ് റൊമാരിയോ കാനറികിളികളെ യു.എസ്.എയിലേക്കയച്ചത്.
(മുമ്പ് 1989 കോപ്പാ ഫൈനലിലും മറകാനയുടെ നടുമുറ്റത്ത് ഉറുഗെക്കാരെ കണ്ണീരിലാഴ്ത്തി വിട്ടിരുന്നു റൊമാരിയോ)
" ദൈവം അയച്ചതാണ് റൊമാരിയോയെ മറകാനയിലേക്ക് "
മൽസര ശേഷം പെരേറയുടെ പ്രതികരണമായിരുന്നിത്.
🌕1994 ലോകകപ്പിന് മുമ്പ് റൊമാരിയോ ആരാധകർക്ക് മുന്നിൽ സത്യം ചെയ്തു. " ഈ ലോകകപ്പ് ഞാൻ ബ്രസീലിലെത്തിക്കും".
( ഓർക്കുക പെലെയുടെ കാലഘട്ടത്തിന് ശേഷം ലോകകപ്പ് താൻ നേടിതരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതിനർത്ഥം) പറഞ്ഞതു പോലെ ലോകകപ്പ് ഗോൾഡൻ ബോൾ നേടി ടൂർണമെന്റിന്റെ താരമായി തന്നെ കാനറിപ്പടക്ക് നാലാം ലോകകപ്പ് പട്ടം ചാർത്തികൊടുത്തു.
🌕1993-94 സീസണിൽ സ്റ്റോയിക്കോവും ലോഡ്രപും കൂമാനും എല്ലാം കളിക്കുന്ന യൊഹാൻ ക്രൈഫിന്റെ ബാർസയിൽ ജോയിൻ ചെയ്തന്ന് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് റൊമാരിയോ പറഞ്ഞു ഈ ലാ ലീഗാ സീസണിൽ 30 ഗോളുകൾ ഞാൻ സ്കോർ ചെയ്യുമെന്ന്(30 ഗോൾ എന്നത് നിസ്സാരമായി കാണരുത്.അന്ന് മുപ്പത് ഗോളെന്നത് ഇന്ന് അറുപത് ഗോളിന് സമമാണ്. മാത്രവുമല്ല അന്നത്തെ കാലഘട്ടം കടുത്തതും അതി ക്രൂരവുമായ ഡിഫൻസീവ് ഫുട്‌ബോളിന് പേരുകേട്ട കാലഘട്ടവും) 30 ലധികം ഗോളടിച്ച് പറഞ്ഞ പോലെ തന്നെ ഭംഗിയായി തന്റെ വാക്ക് റൊമാരിയോ നിറവേറ്റി..
🌕 മറഡോണ കരേക്ക ഗുള്ളിറ്റ് വാൻ ബാസ്റ്റൻ എന്നിവരെല്ലാം കത്തി നിൽക്കുന്ന കാലത്ത് അതായത് 1988-ൽ 22 ആം വയസ്സിൽ ലോകഫുട്ബോളിലെ പുതിയ അവതാരമായ പിറവിയെടുത്ത റൊമാരിയോ ലോകത്തോട് പറഞ്ഞു.
"എന്റെ കരിയർ ഞാൻ അവസാനിപ്പിക്കുക ആയിരം ഗോൾസ് നേടിയിട്ടായിരിക്കും" .
ഏവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് റൊമാരിയോ കരിയർ അവസാനിപ്പിച്ചത് മില്ലേനിയം ഗോൾ സ്കോറർ ആയിട്ടാണ്.
🌕 വലൻസിയയിൽ റൊമാരിയോ കളിക്കുന്ന കാലം.കാലത്ത് ട്രെയിനിംഗ് സെഷനിൽ വളരെയധികം ലേറ്റ് ആയി എത്തിയ റൊമാരിയോയുടെ മുഖത്ത് ഉറക്കത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.റൊമാരിയോ തലേന്ന് പാർട്ടി ക്ലബുകളിൽ പങ്കെടുത്ത ശേഷം നേരിട്ടാണ് ട്രെയിനിംഗിനു വന്നത്.റൊമാരിയോ ഉറക്കം തൂങ്ങി നിൽക്കുന്നതും നേരം വൈകി വന്നതും കണ്ട് രോഷാകുലനായ നിൽക്കുന്ന കോച്ച് വാൾഡാനോയുടെ(പഴയ അർജന്റീന പ്ലെയർ) അടുത്ത് ചെന്ന് റൊമാരിയോ പറഞ്ഞു.
"ഞാൻ എന്റെ എതിരെ ആദ്യം വരുന്ന ഡിഫൻഡറെ നട്ട്മഗ് ചെയ്യും" .
പറഞ്ഞ പോലെ റൊമാരിയോ ചെയ്തു.ഡിഫൻഡറുടെ രണ്ട് കാലുകൾക്കിടയിലൂടെ വളരെ എളുപ്പത്തിൽ അദ്ദേഹം നട്ട്മഗ് ചെയ്തു.രോഷാകുലനായി നിൽക്കുകയായിരുന്ന വാൾഡാനോയുടെ മുഖത്ത് ചിരി പടർന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു
"I could only laugh" "എനിക്ക് ചിരിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല"...
അദ്ദേഹത്തിന് അറിയാമായിരുന്നു റൊമാരിയോ പറഞ്ഞത് ചെയ്യുമെന്ന്.
🌕 ക്രൈഫ് ബാർസയുടെ കോച്ചായിരുന്നപ്പോൾ സംഭവിച്ച കഥ.
ക്രൈഫ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന റൊമാരിയോയെപ്പറ്റിയുള്ള ഈ സംഭവം വിവരിക്കുന്നത് ഇങ്ങെനെ :-
" റൊമാരിയോ ഒരിക്കൽ എന്റടുത്ത് വന്ന് പറഞ്ഞു എനിക്ക് രണ്ട് ദിവസത്തെ ലീവ് വേണമെന്നും റിയോ ഡി ജനീറോയിലെ ലോക പ്രശസ്തമായ റിയോ കാർണിവൽ ആസ്വദിക്കാനാണ് അവധിയെന്നുമാവിശ്യപ്പെട്ടു.
ഞാൻ മറുപടിയായി പറഞ്ഞു നിനക്ക് ഞാൻ രണ്ട് എക്സ്ട്രാ ദിവസം കൂടി ലീവ് തരാം പക്ഷേ ഒരേയൊരു കണ്ടീഷൻ നാളെത്തെ ലീഗ് മൽസരത്തിൽ നീ രണ്ട് ഗോളുകൾ നേടണം.ഈ കണ്ടീഷൻ റൊമാരിയോ അംഗീകരിച്ചു.പിറ്റേന്ന് ലീഗ് മൽസരം തുടങ്ങി വെറും 20 മിനിറ്റുകൾക്കുള്ളിൽ റൊമാരിയോ രണ്ട് ഗോളുകൾ നേടി ;കളിക്കിടയിൽ ഉടനെ തന്നെ എന്റടുത്ത് ഓടി വന്നിട്ട് പറഞ്ഞു.."കോച്ച് റിയോയിലേക്കുള്ള എന്റെ പ്ലൈൻ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടും".

എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ അദ്ദേഹത്തോട് ഉടനെ തന്നെ പുറപ്പെടാൻ പറഞ്ഞു..അദ്ദേഹത്തിന്റെ പ്രൊമിസ് അദ്ദേഹം പാലിച്ചപ്പോൾ എന്റെ പ്രൊമിസ് ഞാനും പാലിച്ചു".
താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും മികച്ചവനും ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമാണ് റൊമാരിയോയെന്ന് അഭിപ്രായപ്പെട്ട ഫ്ലെയിംഗ് ഡച്ച്മാൻ റൊമാരിയോയെ വിശേഷിപ്പിച്ചത് "കിംഗ് ഓഫ് പെനാൽറ്റി ഏരിയ" എന്നായിരുന്നു.




ആയിരം ഗോൾ ക്ലബ്
1000 ഗോൾ പെലെയപ്പോലെ തന്നെ മറകാനയിൽ വെച്ച് നേടണമെന്ന അതിയായ ആഗ്രഹം സാധിക്കാതെ പോയെങ്കിലും റിയോയിൽ തന്റെ കാണികൾക്ക് മുന്നിൽ വെച്ച് വാസ്കോ ഹോം ഗ്രൗണ്ടായ സാവോ ജനോരിയോയിൽ വച്ച് തന്നെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.998 ഗോൾ സ്റ്റാറ്റസിൽ നിൽക്കെ മൂന്ന് മൽസരങ്ങളോളം മറകാനയിൽ വെച്ച് കളിക്കാനായാങ്കിലും ഗോളടി അകന്നു നിന്നു.എന്നാൽ സാവോ ജനോരിയയിൽ റെസിഫിനെതിരെ അവസാനം തനിക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 1000 ഗോൾ തികച്ച് 41 കാരനായ റൊമാരിയോ 22 വർഷത്തെ ഇതിഹാസകരമായ കരിയറിന് അന്ത്യം കുറിച്ചു.ലോക ഫുട്‌ബോൾ ചരിത്രത്തിൽ പ്രൊഫഷണൽ ഫുട്‌ബോളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോറർ ആയിട്ടു തന്നെ.
1994 ലോകകപ്പ് വിജയം , 1989 1997 കോപ്പാ അമേരിക്കാ , 1997 കോൺഫെഡറേഷൻ കപ്പ് ഈ വിജയങ്ങളെല്ലാം എങ്ങനെ മറക്കാനാകും??
എത്ര മനോഹരമായാണ് അദ്ദേഹം തുടർച്ചയായി ഇന്റർനാഷണൽ കപ്പുകൾ വാരികൂട്ടിയത്.അതും ഗോൾഡൻ ബോളുകളും ഗോൾഡൻ ബൂട്ടുകളും ഓരോ ടൂർണമെന്റിലും സ്വന്തമാക്കി കൊണ്ട് തന്നെ.
റിയൽ മാഡ്രിഡിനെ തതകർത്തെറിഞ്ഞ മാസ്മരിക ഹാട്രിക് , മാഞ്ചസ്റ്ററിൽ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ച ഡബിൾ,..ഇത് വെറും ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ ക്ലബ് കരിയറിൽ ബ്രസീലിലും സ്പെയിനിലും നെതർലാന്റ്സിലുമായി വമ്പൻ ക്ലബുകളോടപ്പം കളിച്ച് എത്രയെത്ര ഇതിഹാസതുല്ല്യമായ പെർഫോമൻസുകൾ. ഒരു കളിയിൽ ഒരു ഗോളെന്ന ശരാശരിയിൽ ഐന്തൊവനിൽ,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം യൂറോപ്പിൽ കളിച്ച റൊമാരിയോക്ക് ലോക ഫുട്‌ബോളർ പട്ടവും ,ബാലൻ ഡി ഓറും ബാഴ്സയിൽ,ഫ്ലെമംഗോയിലെ ഗോളടി വീരൻ , വാസ്കോയുടെ രക്ഷകനും എക്കാലത്തെയും ടോപ് സ്കോററും.
ബ്രസീലിയൻ ലീഗിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ , ഇങ്ങനെ പോകുന്നു റൊമാരിയോയുടെ കരിയർ ഗ്രാഫ്..പറഞ്ഞാൽ തീരില്ല അതിനു മാത്രമുണ്ട് അനശ്വര പ്രതിഭയുടെ മഹത്വം.

1998 ലോകകപ്പിലേക്ക് ചെറിയൊരു പരിക്കുണ്ടായിരുന്ന റൊമാരിയോയെ ടീമിലെടുത്താൽ മറ്റു താരങ്ങളുടെ അവസരം നഷ്ടമാവുമെന്ന് പറഞ്ഞ് മരിയോ സഗാലോ തള്ളുകയായിരുന്നു.കാരണം ബ്രസീൽ ക്വാർട്ടറിലെത്തിയാൽ റൊമാരിയോക്ക് കളിക്കാമായിരുന്നു.പരിക്ക് ഭേദമാവാൻ ചില്ലറ ആഴ്ചകൾ മാത്രം മതിയായിരുന്നു.റൊമാരിയോയെ തഴഞ്ഞതിന് വലിയ വില കെട്ടേണ്ടി വന്നു സഗാലോക്ക്.ഒരു പക്ഷേ റൊമാരിയോ ഉണ്ടായിരുന്നേൽ ഫൈനലിൽ സമ്മർദ്ദമേറി രക്ത സമ്മർദ്ദമുയർന്ന് വായിൽ നിന്ന് നുരയും പതയും വന്ന് കൻവൾഷന് അടിമപ്പെട്ട 21 കാരനായ റൊണാൾഡോ പ്രതിഭാസത്തിന് അങ്ങനെ യൊരു അവസ്ഥയുണ്ടാകുമായിരുന്നോ?
(ഫുഡിൽ പോയിസൻ കലർത്തിയതാണെന്ന് പറയുന്നുണ്ടേലും ഈ വിഷയം ഇന്നും ഒരു മിസ്റ്ററിയാണ്).ബ്രസീൽ തീർച്ചയായും ലോകകപ്പ് ഉയർത്തിയേനെ.സഗാലോയും അസി.കോച്ച് സീക്കോയും ചെയ്ത മണ്ടത്തരമായിരുന്നത്.
ബെബറ്റോയോടപ്പമുള്ള മാസ്മരിക കൂട്ട്കെട്ട് , റൊണാൾഡൊയോടപ്പമുള്ള ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കൂട്ട്കെട്ട് ,
ബാഴ്സയിൽ ക്രൈഫിന് കീഴിൽ സ്റ്റോയിക്കോവിനും ലോഡ്രപ്പിനോപ്പമുള്ള അവിസ്മരണീയ ത്രയ സഖ്യം.

റോണോ ഇഞ്ചുറി പിരീഡിൽ റൊമാരിയോ വീണ്ടും ടീമിലേക്ക് തിരിച്ചെത്തി ചുരുക്കം ചില കളികളിലാണെങ്കിൽ പോലും കാനറിപ്പടയിൽ രൂപപ്പെട്ട റൊമാരിയോ-റിവാൾഡോ-റൊണാൾഡീന്യോ സഖ്യം.തന്റെ പ്രിയ ക്ലബ് വാസ്കോ ഡിഗാമയിൽ എഡ്മുണ്ടോയോടപ്പം ചേർന്ന് ഗോൾ മഴ പെയ്യിച്ച വാസ്കോയുടെ ചരിത്രത്തിലെ അനശ്വര കൂട്ട്കെട്ട്.
ഇതെല്ലാം റൊമാരിയോ തന്റെ കരിയറിൽ സൃഷ്ടിച്ച അതുല്ല്യ കൂട്ട്കെട്ടുകൾ.ഇത്രയധികം പേരുമായി സഖ്യങ്ങൾ സൃഷ്ടിച്ച മറ്റൊരു ഇതിഹാസം ചരിത്രത്തിലുണ്ടേൽ അത് റൊണാൾഡോ പ്രതിഭാസം മാത്രമാണ്.
റൊമാരിയോ ബൂട്ട് അഴിച്ചു വെച്ച ശേഷം രാഷ്ട്രീയത്തിലെ സ്ട്രൈക്കറാണിന്ന്.റിയോ ഡി ജനീറോയിൽ നിന്നുള്ള സെനറ്ററാണ് റൊമാരിയോ.റിയോ സ്റ്റേറ്റ് ചരിത്രത്തിൽ ഏറ്റവുമധികം വോട്ട് ലഭിച്ച സെനറ്റർ കൂടിയാണ് റൊമാരിയോ.ബ്രസീലിയൻ ഗവൺമെന്റിലെയും CBF ലെയും ഫിഫയിലെയും അഴിമതികളെ പുറത്ത് കൊണ്ട് വന്നതും 2014 ലോകകപ്പ് 2016 ഒളിമ്പിക്സ് എന്നീ രണ്ട് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള അഴിമതികളെയും വായ് തുറന്ന് ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞതും റൊമാരിയോ ആയിരുന്നു.
റൊമാരിയോയുടെ മകൻ റൊമാരീന്യോ വാസ്കോ ഡാ ഗാമയുടെ താരമാണ്. റൊമാരിയോ നമ്മൾ ആരാധകർക്കിടയിൽ ഉണ്ടാക്കി വച്ച ചൈതന്യവും ആസ്വാദനവും അദ്ദേഹത്തിന്റെ മകനിലൂടെ കാനറി ജഴ്സിയിലും നമുക്കു അനുഭവിക്കാൻ കഴിയട്ടെയെന്ന് ആശിക്കുന്നു.
സ്പോർട്സ് ലോകം കണ്ടതിൽ വെച്ച് തന്നെ വളരെ അൽഭുതകരമായ ക്യാരകറ്ററിനുടമയായ വശ്യമായ സൗന്ദരാത്മക ഫുട്‌ബോളിന്റെ മാലാഖ, എന്റെ പ്രിയപ്പെട്ട താരം ,ഞാൻ ആദ്യമായി നെഞ്ചിലേറ്റിയ താരം ,ബ്രസീലിയൻ ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ എന്നും അവരുടെ കൂടെ മാത്രം അവർക്കിടയിലെ ഒരാളായി ജീവിക്കുന്ന എന്റെ റൊമാരിയോക്കിന്ന് ഒരായിരം പിറന്നാൾ ആശംസകൾ.

Article by
-DANISH FENOMENO 
For more About brazilian football visit
www.danishfenomeno.blogspot.com

Saturday, January 28, 2017

ബുഫൺ - അസൂറിപ്പടയെ വിശ്വകീരീടത്തിലേറ്റിയ തുല്ല്യതകളില്ലാത്ത ജീനിയസ്സ്





Happy bday my favourite EuropeanGoal keeper #Gigi
Saturday, January 28, 2017

രണ്ട് പതിറ്റാണ്ടോളം ഇറ്റാലിയൻ ഫുട്‌ബോളിന്റെ കരുത്തായി നില കൊള്ളുന്ന ഇതിഹാസം.ഓരോ ടീമിലും ഗോൾ കീപ്പർമാർ മാറി മാറി വരുന്നു.പക്ഷേ അസൂറിപ്പടയിലും സീബ്രപ്പടയിലും കാവൽക്കാരന്റെ സ്ഥാനത്തിന്റെ ബഫൺ മാത്രം.
ലെവ് യാഷിനും ദിനോ സോഫിനും ഗോർഡൻ ബാങ്ക്സിനും ഒലിവർ ഖാനും മുകളിലാണോ താഴെയാണോ ഫുട്‌ബോൾ ചരിത്രത്തിൽ ബഫൺന്റേ സ്ഥാനം എന്ന് ചോദിച്ചാൽ ഒരു പക്ഷേ പലർക്കും പല ഉത്തരങ്ങളായിരിക്കാം.പക്ഷേ ഒന്നുറപ്പ് 21 ആം നൂറ്റാണ്ട് കണ്ട എക്കാലത്തെയും മികച്ച ഗോൾകീപ്പർ ആരാണെന്നതിൽ തർക്കമില്ല.
അത് ലൂയിജി ബഫൺ തന്നെ.

98 ലോകകപ്പിലായിരുന്നു ബഫണിനെ ആദ്യമായി കാണുന്നത് റിസർവ് ഗോൾ കീപ്പറായി. മെയിൻ കീപ്പർമാരായ ജിയാൻ ലൂക്കാ പഗ്ലൂക്കക്കും ഫ്രാൻസിസ്കോ ടോൾഡോയുടെയും നിഴലിൽ നിന്ന് അതിവേഗം പുറത്തു ചാടിയ കൗമാരക്കാരനായ ബഫൺ ഒരു നിയോഗം പോലെ തന്നെ ഇറ്റാലിയൻ ഇതിഹാസ ഗോളി ദിനോ സോഫിന് കീഴിൽ തന്നെ ലോക ഫുട്‌ബോളിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ദിനോ സോഫ് ഉണ്ടാക്കിയ നിരവധി റെക്കോർഡുകൾ ആണ് ബഫൺ പിൽക്കാലത്ത് മറികടന്നത്.
നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും പരിചയസമ്പത്തിന്റെയും ആൾരൂപമായി വളരുകയായിരുന്നു ബഫൺ.തന്റെ ഉയരവും സ്ഥാനം തെറ്റാതെ ഉറച്ചു പോസ്റ്റിന് കീഴിൽ നിൽക്കാനുള്ള ധൈര്യവും ഏത് ആംഗിളിൽ നിന്നും വരുന്ന ഷോട്ടുകൾ തടുക്കാനുള്ള അപാര കൃത്യതയും 94 മുതൽ കളി കാണാൻ തുടങ്ങിയിട്ടുള്ള ഞാൻ മറ്റൊരു ഗോൾ കീപ്പറിലും കണ്ടിട്ടില്ല.മാത്രവുമല്ല പെനാൽറ്റി തടുക്കാൻ ശേഷിയുള്ള അപാര റിഫ്ലക്സ് സേവുകളും ബഫണിന്റെ മാത്രം മികവാണ്.ഒരു പക്ഷേ ഒലിവർ കാനിലോ ബർത്തേസിലോ ഈയൊരു മികവ് കാണാൻ സാധിച്ചേക്കാം.പക്ഷേ അവരുടേ മികവിന് ഒരു നിശ്ചിത കാലമുണ്ടായിരുന്നു.
നിർണായക സമയങ്ങളിൽ ഉറച്ച ഗോൾ സേവുകൾ നടത്തുന്നതിൽ പ്രത്യേക കഴിവ് , 2006 ൽ സിധാന്റെ ഒരു മിറ്റർ അകലെ നിന്നുള്ള ക്ലോസ് റേഞ്ച് ബുള്ളറ്റ് ഹെഡ്ഡർ ഒറ്റ കൈ കൊണ്ട് തട്ടിയകറ്റാൻ ഈ കാലഘട്ടത്തിലെ മറ്റേത് ഗോൾ കീപ്പർക്ക് സാധിക്കും ? 2006 ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ച് ഇറ്റലിക്ക് 24 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് നേടികൊടുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചതും ബഫൺ തന്നെ.

2006 ൽ ഇറ്റാലിയൻ ലീഗിനെ പ്രതിസന്ധിയിലേക്ക് നയിച്ച ഒത്തുകളി വിവാദത്തെ തുടർന്ന് രണ്ടാം ഡിവിഷനിലേക്ക് തര്‌ താഴ്ത്തപ്പെട്ട യുവൻറസിന് താങ്ങായും നായകനായും രക്ഷകനായും നില കൊണ്ടത് ബഫണായിരുന്നു. അന്ന് ക്യാപ്റ്റൻ ആയിരുന്ന കന്നവാരോ രണ്ടാം ഡിവിഷനിൽ കളിക്കാനാകില്ലെന്ന് പറഞ്ഞ് റിയൽ മാഡ്രിഡിലേക്ക് ചേക്കേറിയപ്പോൾ ബഫൺ പറഞ്ഞത് തനിക്ക് വലുത് എന്റെ ക്ലബും ആരാധകരുമാണെന്നായിരുന്നു.വേണമെങ്കിൽ വൻ ക്ലബുകളിലേക്ക് പൊന്നും വിലക്ക് കൂടിയേറാൻ ചാൻസുണ്ടായിട്ടും ക്ലബ് വിട്ട് പോവാത്തത് താരത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റിയും സത്യസന്ധതയും വിശ്വസ്തതയും തെളിയിക്കുന്നു.കന്നാവാരോ മാത്രമായിരുന്നില്ല അന്ന് യുവൻറസ് വിട്ടു പോയീരുന്നത് പാട്രിക് വിയേര ,ഇബ്ര,തുറാം തുടങ്ങി ക്ലബിന്റെ നട്ടെല്ലായ ഒരു പിടി താരങ്ങളെ യുവൻറസിന് നഷ്ടമായി.ഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചു.പക്ഷേ ലൂയിജി ബഫൺ ക്ലബ്ബിലെ മറ്റു സീനിയർ താരങ്ങളായ നെദ്വെദിനെയും ഡെൽപീയറോയെയും കൂട്ട്പിടിച്ചി യുവൻറസിനെ വിജയകരമായി തന്നെ തിരികെ കൊണ്ടുവരികയായിരുന്നു.

2010 ലോകകപ്പിൽ പരിക്ക് കാരണം സൈഡ് ബെഞ്ചിലിരുന്ന് ഇറ്റലിക്ക് വേണ്ടി ആർപ്പു വിളിച്ച ബുഫണിന്റെ നിരാശ ജനകമായ മുഖം ഇന്നും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.
അന്ന് ഒരു കളി പോലും തോൽക്കാതെ ലോക ചാമ്പ്യൻസ് പുറത്താവാനായിരുന്നു വിധി.സ്ലോവാക്യക്കെതിരെ നിർണായകമായ അവസാന ഗ്രൂപ്പ് മൽസരത്തിൽ രണ്ടു ഗോളിന് പിറകിലായി ഇറ്റലി അവസാന ഇരുപത് മിനിറ്റിൽ രണ്ട് ഗോളടിച് രണ്ടാം റൗണ്ടിൽ കടക്കാൻ വേണ്ട ഒരു ഗോളിന് വേണ്ടീ പതിനഞ്ച് മിനിറ്റോളം സ്ലോവാകൻ ബോക്സിൽ പൊരുതി കളിച്ചതിന് കാരണക്കാരനായത് ബഫണിന്റെ സൈഡ് ബെഞ്ചിൽ നിന്നുള്ള ആവേശ പ്രകടനങ്ങളായിരുന്നു.

കന്നാവാരോ നായകസ്ഥാനത്ത് പിൻമാറിയതോടെ അസൂറികളുടെ നായകനാണ് 7 വർഷത്തോളമായി ബഫൺ.2012 യുറോയിലും 2013 കോൺഫെഡ് കപ്പിലും നിർണായക സാന്നിദ്ധ്യമായി വർത്തിക്കാൻ നായകനെന്ന നിലയിൽ ബഫണിന് കഴിഞ്ഞു.2014 2016 ലോകകപ്പ് യൂറോ ടീമുകളെയും നയിച്ച ബഫണിന്റെ അടുത്ത ഊഴം 2018ലോകകപ്പ് ആണ് 39 ലേക്കു പ്രവേശിക്കുന്ന ബഫൺ 2018 ലോകകപ്പ് കഴിഞ്ഞിട്ടേ വിരമിക്കലിനെ കുറിച്ചു ചിന്തിക്കൂവെന്നാണ് അഭിപ്രായപ്പെട്ടത്.

റൊണാൾഡോയുടെ കടുത്ത ആരാധകനായ ബഫൺ റോണോയെ കുറിച്ച് പറഞ്ഞത് "താൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളിയാണ് റോണോ ,അദ്ദേഹം ഫുട്‌ബോളിലെ മാലഖയാണ് .ഞാൻ കണ്ട ഏറ്റവും മികച്ച താരം ,ചരിത്രത്തിലെ ഏറ്റവും  വലിയ ട്രാജഡിയാണ് ഫിനൊമിനോയുടെ പരിക്ക്. അത്കൊണ്ട് മാത്രമാണ് റോണോക്ക് പെലെയെ മറികടക്കാനാകാതെ പോയത്"

ഇന്ന് 39 ആം വയസ്സിലും ഇരുപതുകളിലെ ചുണകുട്ടിയെപോലെ പക്വതയാർന്ന പ്രകടനങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ബഫണിന് കരിയറിന്റെ തുടക്കത്തിൽ മൽസരിക്കാനുണ്ടായിരുന്നത് പഗ്ലൂക്ക  ഒലിവർ കാൻ, ദിദ , ബർത്തേസ് ,വാൻഡെർ സാർ, കാനിസാറസ്

പിന്നെ ലേമാൻ ,കാസിയാസ് ,പീറ്റർ ചെക് ,ജൂലിയോ സീസർ , സെനി തുടങ്ങിയവരുടെ തലമുറ.

ഇപ്പോൾ നോയറും കുർട്ടോയ്സും നവാസും ഡീ ഗ്വിയയും തുടങ്ങിയ വർത്തമാന തലമുറ.

തന്റെ യഥാർത്ഥ പിൻഗാമിയായി ബുഫൻ തന്നെ വിശേപ്പിച്ച ദിനോ സോഫിന്റെയും ബുഫൺന്റെയും ലെഗസി പിന്തുടരാൻ പ്രാപ്തിയുള്ള 17 കാരനായ ഡൊന്നരുമക്ക് വരെ മൽസരിക്കേണ്ടത് ബഫൺ എന്ന ഗോൾ കീപ്പീംഗിലെ നിത്യഹരിത നായകനോട് തന്നെ😄

By-Danish Javed Fenomeno

ഹാപ്പി ബർത്ത് ഡേ ലൂയിജീ😍


Wednesday, January 25, 2017

Happy bday #TOSTAO , One of the greatest player of all time✌

   ഫുട്ബോൾ ചരിത്രത്തിലെ ഏതൊരു ടീമിന്റെയും ഏറ്റവും മികച്ച കാലമായി വിലയിരുത്തപ്പെടുന്ന പെലെ-ഗാരിഞ്ച-ദിദി ത്രിമൂർത്തികളങ്ങുന്ന ടീമിന്റെ സുവർണ കാലഘട്ടം കഴിഞ്ഞ ശേഷം ഫുട്ബോളിലെ ദൈവപരിവേഷമുണ്ടായിരുന്ന 25 കാരനായ പെലെയോടപ്പം സെലസാവൊയെ നയിക്കാൻ പുതിയ തലമുറയിൽ നിന്ന് ആരൊക്കെയാകും എന്ന് തീരുമാനിക്കപ്പെടുന്ന വർഷങ്ങളായിരുന്നു 1966 ലോകകപ്പിന് ശേഷമുള്ള 2 വർഷങ്ങൾ. ചുരുക്കി പറഞ്ഞാൽ 1966-1968 കാലയളവ് കാനറിപ്പടയുടെ തലമുറ കൈമാറ്റം നടന്ന കാലഘട്ടമായി കണക്കാക്കാം.
ഒരു സുവർണ തലമുറയിൽ നിന്നും അടുത്ത സുവർണ തലമുറയിലേക്ക് ടീ മാറിയപ്പോഴും  കാൽപ്പന്ത്കളിയുടെ ദൈവം പെലെ അനശ്വരനായി കാനറിപ്പടയിൽ ഉണ്ടായിരുന്നു.

     ലോക ശ്രദ്ധ പിടിച്ചു പറ്റിയ 3 യുവ പ്രതിഭകളിലേക്കായിരുന്നു ഏവരുടെയും നോട്ടം
◼19 ആം വയസ്സിൽ1966 ലോകകപ്പിൽ ഹംഗറിക്കെതിരെ ഗോളടിച്ച് ലോകകപ്പ് അരങ്ങേറ്റം കുറിച്ച ക്രൂസെയ്റോയുടെ മൾട്ടി ടാലന്റഡ് (അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഫോർവേഡ് ആയും ഒരുപോലെ കളിക്കുന്ന) ടോസ്റ്റാവോ.
◼തന്റെ 20 ആം വയസ്സിൽ ബ്രസീലിയൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭയായിട്ടും1966 ലോകകപ്പ് സ്ക്വാഡിലേക്ക് നിർഭാഗ്യം കൊണ്ട് മാത്രം പരിഗണിക്കാതെ പോയ
മികച്ച സാങ്കേതിക മികവുള്ള പ്ലേമേക്കറും ഇലാസ്റ്റികൊ , സ്റ്റെപ്പ് ഓവറുകൾ തുടങ്ങിയ ഒരുപാട് ട്രിക്കുകളും ടെക്ക്നിക്സും ഫുട്ബോളിൽ ജനപ്രിയമാക്കിയ ഫ്രീ കിക്ക് വിദഗ്ധൻ കൊറിന്ത്യൻസിന്റെ അറ്റാക്കിംഗ് പ്ലെമേക്കർ റിവലീന്യോ.
◼ ഭാവിയിൽ ഗാരിഞ്ചയുടെ പൊസിഷനിലേക്ക് ബൊട്ടഫോഗോ അധികൃതറും സെലസാവോ അധികൃതറും കണ്ടു വെച്ച 21 ആം വയസ്സിൽ 1966 ലോകകപ്പിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച മികച്ച ഡ്രിബ്ലിംഗും  പേസും ഉള്ള വിംങറും ഇടതു-വലതു വിങുകളിൽ മാറി മാറി കളിക്കുന്ന വേണ്ടി വന്നാൽ അറ്റാക്കിംഗ് പ്ലേമേക്കറുടെ ജോലിയും ചെയ്യുന്ന ബൊട്ടഫോഗോയുടെ ജെർസീന്യോ.
ഈ മൂന്ന് പേരുകൾ വളരെ വലിയ പ്രതീക്ഷകൾ ആണ് തലമുറ കൈമാറ്റം നടന്നു കൊണ്ടിരുന്ന 1966-1968 വർഷങ്ങളിൽ കാനറികൾക്ക്  നൽകിയിരുന്നത്.

◼ യുവതാരം ടോസ്റ്റാവോയുടെ ലോക ശ്രദ്ധയാകർഷിച്ച പ്രകടനം

     1966-68 കാലയളവിൽ  നിരവധി മൽസരങ്ങൾ ബ്രസീൽ കളിച്ചിട്ടുണ്ട്.പെലെ ഇല്ലാതെയാണ് അക്കാലയളവിൽ സെലസാവോകൾ മിക്ക കളികളും കളിക്കാനിറങ്ങിയിരുന്നത്.
അങ്ങനെ സാക്ഷാൽ പെലെ ഇല്ലാതെ സെലസാവോകൾ കളിക്കാനിറങ്ങിയ ഒരു പ്രധാനപ്പെട്ട  മൽസരമായിരുന്നു
1968 ജൂലൈ 17 ന് നടന്ന പെറുവുമായുള്ള മൽസരം.
യുവത്വം തുളുമ്പുന്ന ടീമിൽ 21 കാരനായ ടോസ്റ്റാവോ 22 കാരനായ റിവലീന്യോ 23 കാരനായ ജെർസീന്യോ ഈ മൂന്ന് യുവ പ്രതിഭകൾക്കൊപ്പം പരിചയ സമ്പന്നരായ സെൻട്രൽ പ്ലെമേക്കർ ജെർസണും പടനായകനായി അറ്റാക്കിംഗ് റൈറ്റ് വിങ് ബാക്ക് കാർലോസ് ആൽബർട്ടോ ടോറസ്സും ടീമിലുണ്ടായിരുന്നു.

     കളി തുടങ്ങി ഫസ്റ്റ് ഹാഫിൽ തന്നെ ത്രിമൂർത്തികളിൽ ഇളയവനായ ടോസ്റ്റാവോ എതിരാളികളെ തകർത്തു.3 ഗോളുകൾ സ്കോർ ചെയ്ത് ടോസ്റ്റാവോ ബ്രസീലിനു വേണ്ടി നേടുന്ന ആദ്യ ഹാട്രിക്ക് ആയിരുന്നു അത്.സെക്കന്റ് ഹാഫിൽ ജെർസീന്യോ ഒരു ഗോളും കൂടി നേടിയതോടെ ബ്രസീൽ പെറുവിനെ 4 ഗോളുകൾക്ക് തോൽപിച്ചു.മിഡ്ഫീൽഡിൽ പ്ലേമേക്കറുടെ റോളിൽ തിളങ്ങി റിവലീന്യോയുടെ പെർഫോമൻസും ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി.

ടോസ്റ്റാവോയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ ഒന്നാണ് പെറുവിനെതിരെ നേടിയ ഹാട്രിക്ക്.കരിയറിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട താരം 24ആം വയസ്സിൽ കൊറിന്ത്യൻസിനെതിരെ നടന്ന മൽസരത്തിനിടെ കണ്ണിനേറ്റ പരിക്ക് താരത്തിന്റെ കരിയർ തന്നെ അവതാളത്തിലാക്കി.പ്ലേമേക്കറായും ഫോർവേഡായും കത്തി ജ്വലിച്ചു നിന്ന ടോസ്റ്റാവോയുടെ വിരമിക്കലിലേക്കാണ് ആ പരിക്ക് നയിച്ചത്.പെലെ വിരമിച്ച തൊട്ടടുത്ത വർഷം തന്നെ 26 ആം വയസ്സിൽ ഫുട്‌ബോളിനോട് വിട പറയാനായിരുന്നു മഹാ പ്രതിഭയുടെ വിധി.ടോസ്റ്റാവോയുടെ വിരമിക്കൽ ബാധിച്ചത് 1974 ലോകകപ്പ് പ്രകടനത്തെയായിരുന്നു.1974 ലോകകപ്പിൽ ടീമിന്റെയും ടൂർണമെന്റിലെയും മെയിൻ താരം ടോസ്റ്റാവോയാവുമെന്ന കരുതപ്പെട്ട ടീം അധികൃതർക്കേറ്റ കനത്ത നഷ്ടമായിരുന്നു ടോസ്റ്റാവോയുടെ പെട്ടെന്നുള്ള വിരമിക്കൽ.54 മൽസരങ്ങളിൽ നിന്നും 34 ഗോളുകളടിച്ച ബെലോ ഹൊറിസോണ്ടയിലെ ഈ അൽഭുത നക്ഷത്രം ക്രൂസെയ്റോ ക്ലബിന് വേണ്ടി ചുരുങ്ങിയ കാലത്തിനിടെ അടിച്ചു കൂട്ടിയത് കൂട്ടിയത് 250 ലധികം ഗോളുകളാണ്.ഇപ്പോഴും ഈ റെക്കോർഡ് നില നിൽക്കുന്നു.ലീഗിലെ എക്കാലത്തെയും ടോപ് സ്കോറർ പദവിയിലും മുൻ നിരയിൽ തന്നെയാണ് ടോസ്റ്റാവോയുടെ സ്ഥാനം.ഒരു പക്ഷേ 34- 36 വയസ്സു വരെ ഇദ്ദേഹം കളിച്ചിരുന്നേൽ വരും തലമുറകൾക്ക് തകർക്കാൻ യഥേഷ്ടം റെക്കോർഡുകൾ ഉണ്ടായേനെ..

ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എഡ്വേർഡോ ഗോൺസാൽവസ് ഡി ആന്ത്രാഡേ എന്ന ടോസ്റ്റാവോക്ക് പിറന്നാൾ ആശംസകൾ.
Danish Fenomeno

Friday, January 20, 2017

ഗബ്രിയേൽ ജീസസ് -

എതിരാളികളിൽ ഉഗ്രഭീതിയുണർത്തുന്ന ദൃഷ്ടിവിഷയം

Danish Fenomeno
(www.danishfenomeno.blogspot.com)
20 January 2017


ഗബ്രിയേൽ ജീസസ് : ലോക ഫുട്ബാളിലെ പുതു പുത്തൻ ബ്രാൻഡ് 
വർഷം - 2011 തീയ്യതി - ഫ്രെബുവരി 14 ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം, കാൽപ്പന്തുകളിയിൽ പെലെ കഴിഞ്ഞാൽ വിസ്മയം തീർത്ത, വിപ്ലവകരമായ മാറ്റങ്ങൾ ഫുട്‌ബോൾ എന്ന ബ്യൂട്ടിഫുൾ ഗെയിമിലെക്ക് കൊണ്ടുവന്ന താര ദൈവം , തിയറി ഹെൻറി പറഞ്ഞപോലെ മോഡേൺ ഫുട്‌ബോളിൽ "റെവല്യൂഷൻ" സൃഷ്ടിച്ച വിസ്മയ പ്രതിഭ , നാല് തവണ കാൽമുട്ടിന് മേജർ സർജറിയെയും ഇരുപതിലേറെ തവണ മൈനർ സർജറിയെയും അതിജീവിച്ച് റെക്കോർഡുകൾ കൊയ്തു കൊണ്ട് ഫീനിക്സ് പക്ഷിയെപോലെ ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ് അഞ്ചാം ലോകകപ്പ് നേട്ടം കാനറികിളികൾക്ക് നേടികൊടുത്ത കായിക ചരിത്രത്തിലെ ഒരു അത്ലറ്റിന്റെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ രണ്ടു തവണ ലോകകപ്പ് ചാമ്പ്യൻപ്പട്ടം കരസ്ഥമാക്കിയ റൊണാൾഡോ എന്ന "അൽഭുത പ്രതിഭാസം" വിരമിക്കൽ പ്രഖ്യാപനം നടത്തിയ ദിനമായിരുന്നു അന്ന്.ഞാനടക്കമുള്ള ഫുട്‌ബോൾ ആരാധകർ തേങ്ങിയ ദിവസം. ഫിനോമിനോയുടെ വിരമിക്കൽ സൃഷ്‌ടിച്ച ശൂന്യത
ലോക ഫുട്ബോളിൽ വൻ ശൂന്യതയാണ്  റോണോയുടെ വിരമിക്കൽ സൃഷ്ടിച്ചത്
ലോക ഫുട്‌ബോളിൽ വൻ ശൂന്യത ആയിരുന്നു ഫിനോമിനോയുടെ വിരമിക്കൽ സൃഷ്ടിച്ചിരുന്നത്.നൂറ്റാണ്ടിലേറെ പഴക്കമുള്ള അതിസമ്പമായ ബ്രസീലിയൻ ഫുട്‌ബോൾ പാരമ്പര്യത്തിൽ ഇതിഹാസ തുല്ല്യരായ ഫോർവേഡുകൾക്കോ മധ്യനിരക്കാർക്കോ പ്രതിരോധഭടൻമാർക്കോ യാതൊരു പഞ്ഞവും ഒരു കാലത്തുമില്ലായിരുന്നു. ഒരേ പൊസിഷനിൽ തന്നെ രണ്ടും മൂന്നും ഇതിഹാസ താരങ്ങൾ എല്ലാ കാലത്തും ഒരേ സമയം കളിച്ചിട്ടുള്ള കാനറിപ്പടയിൽ റോണോയുടെ വിടവാങ്ങലോടെ വലിയൊരു ഗർത്തം തന്നെ രൂപപ്പെട്ടു.റോണോക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോൾ നമ്പർ 9 ജെഴ്സി അണിയാൻ ഏറ്റവും യോഗ്യർ എന്ന് പണ്ഡിറ്റുമാർ വിലയിരുത്തിയ അഡ്രിയാനോ റോണോയുടെ കാലഘട്ടത്തിൽ തന്നെ ചെറുപ്രായത്തിൽ കത്തി തീരുകയായിരുന്നു.ഫാദർ മരിച്ച ദുഖത്തിൽ വിഷാദ രോഗിയായി ഫുട്‌ബോളിൽ നിന്നകന്ന് കടുത്ത മദ്യപാനിയായി മാറുകയായിരുന്നു " ദ എംപറർ " എന്ന പേരിട്ട് ഫുട്‌ബോൾ ലോകം വിളിച്ച അഡ്രിയാനോ ലെയ്റ്റ റിബെയ്റോ എന്ന അതുല്ല്യ പ്രതിഭ.പിന്നീട് മുഴുവൻ പ്രതീക്ഷകളും ഫാബിയാനോയിലേക്കായിരുന്നു.കഠിനാധ്വാനിയും ഗോൾ ദാഹവുമായി വേട്ട മൃഗത്തെ പോലെ മുൻനിര യിൽ കുതിച്ചു പായുന്ന ഫാബിയാനോയുടെ രണ്ടാം വരവോടെ ഫോർവേഡ് പൊസിഷനിൽ കാനറികൾക്ക് വലിയൊരു ആശ്വാസമായി മാറി.മൂന്നര വർഷത്തോളം കാനറിപ്പടയിലെ സ്ഥിരസാന്നിധ്യമായി മാറിയ ഫാബിയാനോ കളം നിറഞ്ഞ് കളിക്കുമ്പോഴും ഫിനോമിനോ കരിയറിലെ നാലാം മേജർ ഇഞ്ചുറി പറ്റി ചികൽസയിലായിരുന്നു.അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയായിരുന്നു ഞാനടക്കമുള്ള ഫുട്ബോൾ ലോകം.എന്നാൽ പരിക്കിൽ നിന്ന് മോചിതനായി വന്ന് കൊറിന്ത്യൺസിൽ മാരക കളി റോണോ പുറത്തെടുക്കുമ്പോഴും കോച്ച് ദുംഗ റോണോയെ പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.ഇത് നയിച്ചത് ലോകകപ്പിലെ ഷോക്കിംഗ് എക്സറ്റിലേക്കായിരുന്നു.പിന്നീട് ഫാബിയാനോ ഫോമിലില്ലാതെ ഉഴറിയതോടെയും ഫിനോമിനോയുടെ വിരമിക്കലും ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം മുന്നേറ്റനിരയിലെ കടുത്ത പ്രതിസന്ധയിലേക്കായിരുന്നു ബ്രസീലിയൻ ഫുട്‌ബോളിന്റെ വീഴ്ച്ച.
മുന്നേറ്റനിരയിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി
സുവർണ യുഗത്തിന്  തിരശീല 
യുവ പ്രതിഭകളെ വച്ച് പുതിയൊരു യുഗപിറവിക്ക് തിരി കൊളുത്തിയ മാനോ മെനിസസ് നെയ്മർ എന്ന അൽഭുത താരത്തിലൂടെയാണ് ഫിനിഷിംഗ് പോരായ്മ പരിഹരിച്ചത്.എന്നാൽ മുന്നേറ്റനിരയിൽ സ്ട്രൈക്കറായും മധ്യനിരയിലേക്കിറങ്ങി പ്ലേമേക്കറായും കളിച്ചിരുന്ന റോണോയുടെ പൊസിഷൻ അപ്പോഴും അനാഥമായി തന്നെ കിടന്നു.അത് അനാഥമായി കിടക്കുകയല്ലാതെ വേറെ നിവർത്തിയില്ല.ലോക ഫുട്‌ബോളിന്റെ മഹാ പ്രതിഭാസത്തിന് പകരക്കാർ ഇനിയൊരിക്കലും വരുകയില്ലെന്നും പിറക്കുകയില്ലെന്നും യാഥാർത്ഥ്യ ബോധത്തോടെ വർഷങ്ങൾ കടന്നു പോയി. സ്ട്രൈക്കർ പൊസിഷനിൽ യാതൊരു വിധ ചലനങ്ങളും സൃഷ്ടിക്കാൻ കഴിയാത്ത ഫോർവേഡുകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു ഇക്കാലയളവിൽ കാനറിപ്പടയിൽ സംഭവിച്ചത്.ഫ്രെഡ് ജോ ഹൾക്ക് ഡാമിയാവോ ലൂയിസ് അഡ്രിയാനോ ടർഡെലി ഒലിവേര തുടങ്ങിയവർ മുഖം കാണിച്ചു മടങ്ങിയെങ്കിലും മറു ഭാഗത്ത് നെയ്മർ അനിഷേധ്യനായി തന്നെ നിന്നു.ഒരു അഡ്രിയാനോയോ ഫാബിയാനോയോ എങ്കിലും ബ്രസീൽ ടീമിൽ നെയ്മർക്ക് കൂട്ടായി മുന്നേറ്റനിരയിൽ പിറവിയെടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയിരുന്നു കഴിഞ്ഞു പോയ അഞ്ച് വർഷങ്ങളിലും. ജീസസ് ഉദിക്കുന്നു പ്രാർത്ഥനകൾ വെറുതെയായില്ല 2015 ഓടെ പൽമിറാസിൽ നിന്നൊരു 18 കാരൻ ലോക ശ്രദ്ധയാർജിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ വർഷം ഞാൻ ആഗ്രഹിച്ചു ദുംഗ ഈ വണ്ടർ കിഡിനെ ടീമിലെടുത്തിരുന്നെങ്കിൽ എന്ന്.അത് പലരോട് പറഞ്ഞപ്പോഴും അവരെല്ലാം പറഞ്ഞത് പൽമിറാസ് വണ്ടർ ബോയിക്ക് അനുഭവ സമ്പത്തില്ലെന്നായിരുന്നു.ഇത് തെന്നെയായിരുന്നു ദുംഗയും പറഞ്ഞ ന്യായീകരണം.എന്നാൽ ഞാനന്ന് മനസ്സിൽ കുറിച്ചിട്ടു വരും വർഷങ്ങളിൽ അധികം വൈകാതെ തന്നെ നെയ്മറിന് ചേർന്ന കൂട്ടാളിയായി ബ്രസീലിയൻ ഫുട്‌ബോളിനെ നയിക്കാൻ തന്നെയാണ് ഗബ്രിയേല ജീസസ് പെലെയുടെ നാട്ടിൽ ജൻമമെടുത്തെതെന്ന്.കാനറികളെ രക്ഷിക്കാൻ ബ്രസീലിയൻ ആചാര്യൻ ടിറ്റെ രംഗപ്രവേശനം ചെയ്തതോടെ എന്റെ പ്രവചനം തെറ്റിയില്ല.ജീസസ് രക്ഷകന്റെ റോളിലവതരിച്ചു.
റോണോ എന്ന പ്രതിഭാസത്തിന് ആരും  പകരമാവില്ലെങ്കിലും (റോണോക്ക് പകരമാവാൻ ആരും ജൻമമെടുക്കില്ലെന്നത് പ്രപഞ്ച സത്യമാണ്...!!
ദൈവം ഒരു തവണയേ പ്രതിഭാസത്തെ സൃഷടികൂ..!!!), എങ്കിലും ഫിനോമിനോ ഒഴിച്ചിട്ട് പോയ പൊസിഷനിൽ അഡ്രിയാനോക്കും ഫാബിയാനോക്കും ശേഷം കുറച്ചെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചത് ഗബ്രിയേൽ ജീസസെന്ന പത്തൊൻപതുകാരൻ തന്നെയാണ്.
ആ ജീസസിനെ നമ്മൾക്ക് സമ്മാനിച്ചത് പൽമിറാസിലൂടെയും  ടിറ്റെയിലൂടെയും ഈ 2016  കലണ്ടർ വർഷമാണ്.

2016 വർഷത്തിൽ ഫുട്‌ബോൾ ലോകത്തിന് ബ്രസീലിയൻ ഫുട്ബോളിന്റെ സമ്മാനമാണ് ഗബ്രിയേൽ ഫെർണാണ്ടോ ജീസസ്.ഒരു സംശയവും കൂടാതെ തന്നെ പറയാം 2016 വർഷത്തിലെ ഏറ്റവും മികച്ച യുവതാരം ജീസസ് തന്നെയാണ്.പൽമിറാസിന് വേണ്ടി ക്ലബ് ലെവലിലും സ്വന്തം രാജ്യത്തിനു വേണ്ടിയും തീപ്പൊരി പ്രകടനമാണ് ജീസസ് കാഴ്ചവെച്ചത്.അത്കൊണ്ടു തന്നെയാണ് ആഴ്സനൽ , മാഞ്ചസ്റ്റർ സിറ്റി യുവൻറസ് റോമാ ബെൻഫിക പോലുള്ള  യൂറോപ്യൻ വമ്പൻ ക്ലബുകൾ വട്ടമിട്ടു ജീസസിനും പൽമിറാസിനും പിറെക കൂടിയതും.എന്നാൽ അറബി പണത്തിന്റെ മാറ്റ് കൊണ്ട് 32 മില്ല്യൻ യൂറോക്ക് മാഞ്ചസ്റ്ററിന്റെ ഇളം നീല പടക്കായിരുന്നു ബ്രസീലിയൻ മരതകത്തെ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടായത്.

പുതിയ നെയ്മർ എന്ന വിളിപേര്  പണ്ഡിറ്റുകളും ആരാധകരും ചാർത്തി കൊടുത്തപ്പോൾ ആ വിളിപേരിനെ മാനിച്ചു കൊണ്ട് തന്നെ "പുതിയ റൊണാൾഡോ(ഫിനോമിനോ)" എന്ന വിളിപേര് കേൾക്കാനാണ് എന്റെ ആഗ്രഹമെന്നും അതിനായാണ് ഇനി മുതൽ തന്റെ കഠിന പരിശ്രമമെന്നുമായിരുന്നു യുവതാരത്തിന്റെ പ്രതികരണം.
നെയ്മറിന്റെ പാതകൾ പിന്തുടർന്നായിരുന്നു ജീസസ് യൂറോപ്പിലേക്ക് കൂടുമാറ്റം നടത്തിയത്.എന്നാൽ പല ബ്രസീൽ യുവപ്രതിഭകളെയും നശിപ്പിച്ചത് വളരെ നേരത്തെ തന്നെ കൗമാര പ്രായത്തിൽ നടന്ന യൂറോപ്യൻ കൂടുമാറ്റങ്ങളായിരുന്നു.ഉദാഹരണമെടുത്താൽ ബാഴ്സലണയിലേക്ക് കൂടുമാറിയ കെറിസൺ കെർലോൺ മാഞ്ചസ്റ്റർ യുണെറ്റഡിലേക്ക് ഏറെ പ്രതീക്ഷയോടെ കോച്ച് ഫെർഗുസൻ കൊണ്ട് വന്ന ക്ലബേഴ്സൺ , ലക്സംബർഗോ മാഡ്രിഡിലേക്ക് കൊണ്ടുവന്ന ബാപ്റ്റിസ്റ്റ ,സീസീന്യോ ...  തുടങ്ങി അനേകം കൗമാരപ്രതിഭാധ്നരായ ബ്രസീൽ താരങ്ങളുടെ കരിയർ വെള്ളത്തിലായത് കൗമാരപ്രായത്തിൽ തന്നെയുള്ള യൂറോപ്പിലേക്കുള്ള കുടിയേറ്റങ്ങളാണ്.
ഈയൊരു ആശങ്ക ജീസസിന്റെ പ്രീമിയർ ലീഗിലെക്കുള്ള കൂടുമാറ്റത്തിൽ എനിക്കുണ്ടായിരുന്നെങ്കിലും  അതെല്ലാം അസ്ഥാനത്താക്കുന്ന പ്രകടനമാണ് ജീസസ് ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ കാഴ്ചവെച്ചത്.6 കളികളിൽ നിന്ന് 5 ഗോളുകൾ അടിച്ചു കൂട്ടിയ നമ്മുടെ സൂപ്പർ താരത്തിന്റെ കരിയറിലേക്കൊരു തിരിഞ്ഞു നോട്ടം.


ജീസസിൻറെ കരിയറിലൂടെ

റിയോ ഡി ജനീറോയെ പോലെ തന്നെ ലോക ഫുട്‌ബോളിന്റെ ഈറ്റില്ലമായ, പെലെ മുതൽ നെയ്മർ വരെയുള്ള ഇതിഹാസങ്ങൾക്ക് ജന്മം നൽകിയ സാവോ പോളോ സ്റ്റേറ്റിലായിരുന്നു ജീസസിന്റെയും ജനനം.എല്ലാം ബ്രസീലിയൻ താരങ്ങളെപോലെയും ഇതിഹാസങ്ങളെപോലെയും തന്നെ തെരുവായിരുന്നു ജീസസിന്റെയും കാൽപ്പന്തുകളിയുടെ അധ്യാപകൻ.   
Cachoeirinha ജില്ലയിലെ ജർദിം പേരിയുടെ തെരുവോരങ്ങളിലായിരുന്നു ജീസസ് പന്തു തട്ടി വളർന്നത്.ചെറു പ്രായത്തിൽ ഏതൊരു ബ്രസീൽ ഇതിഹാസങ്ങളെപ്പോലെ തന്നെ ഫുട്‌ബോളിനെ അത്ര ഗൗരവമായി കാണാതിരുന്ന കുഞ്ഞു ജീസസിനെ സ്ട്രീറ്റ് ഫുട്‌ബോളിലെ പതിമൂന്നുകാരന്റെ അൽഭുതകരമായ മികവ് കണ്ട് അത്രപ്രശ്സതമല്ലാത്ത Anhanguera എന്ന അമേച്വർ ക്ലബ് ആണ് ഫുട്‌ബോളിലേക്ക് കൈപിടിച്ചുയർത്തിയത്.മൂന്ന് വർഷക്കാലം Anhanguera യിൽ കളിച്ച് വളർന്ന കുഞ്ഞു ജീസസ് പതിനാറാം വയസ്സിലാണ് പൽമിറാസിന്റെ യൂത്ത് അക്കാദമിയിലൂടെ പ്രൊഫഷണൽ ഫുട്‌ബോളിന്റെ അധ്യാപനങ്ങളും ശിക്ഷണവും ലഭിച്ചെതെന്നോർക്കുക.ഇന്ന് ലോകത്തെ പല സൂപ്പർതാരങ്ങളും യൂറോപ്യൻ താരങ്ങളും വളരെ ചെറുപ്പം മുതൽ തന്നെ അതായത് നാലോ അഞ്ചോ വയസ്സിൽ തന്നെ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ് അക്കാദമിയിലൂടെ കഷ്ടപ്പെട്ട് കളിച്ചു വന്നവരാണ്.ഇവിടെയാണ് ബ്രസീൽ താരങ്ങൾ വ്യത്യസ്തരാകുന്നത്.
അവരുടെ ക്ലബും അക്കാദമിയും അധ്യാപനവും എല്ലാം "ഫവേല"(തെരുവ്) കളാണ് എന്ന് മറ്റു ഫുട്‌ബോൾ ആരാധകർ മനസ്സിലാക്കുക.

പാൽമിറസ്സിലൂടെ ലോകപ്രശ്തിയിലേക്ക്

ആദ്യ വർഷം തന്നെ 48 കളികളിൽ നിന്ന് 54 ഗോളുകളടിച്ചുകൂട്ടിയായിരുന്നു കുഞ്ഞ് ജീസസ് പ്രൊഫഷണൽ യൂത്ത് ഫുട്‌ബോളിലേക്കുള്ള വരവറിയിച്ചത്. തീർന്നില്ല , ഫുട്‌ബോളിൽ ദൈവിക സാന്നിധ്യം നേരിട്ട് ലഭിച്ച കൗമാര പ്രതിഭയുടെ താണ്ഡവം , 2014 ലെ അണ്ടർ - 17 പൗളിസ്റ്റാവോ ചാമ്പ്യൻഷിപ്പിൽ ജീസസ് വാരികൂട്ടിയത് 22 കളികളിൽ നിന്ന് 37 ഗോളുകളായിരുന്നു.
പതിനേഴ് തികയാത്ത വണ്ടർ ബോയിയുടെ മാസ്മരിക പ്രകടനം കണ്ട് പൽമിറാസ് ക്ലബ് അധികൃതർ ജീസസുമായി താരത്തിന്റെ കരിയറിലെ ആദ്യ പ്രൊഫഷണൽ ഫുട്‌ബോൾ കോൺട്രാക്റ്റിൽ ഒപ്പു വെച്ചു.ജീസസിനെ സീനിയർ ടീമിലേക്കെടുക്കാൻ കാരണമായി തീർന്നത് ഫാൻസിന്റെ കടുത്ത ആവശ്യപ്രകാരം കൂടിയായിരുന്നു.2014 ൽ സീരി എയിൽ തപ്പി തടഞ്ഞ പൽമിറാസിനെ രക്ഷിക്കാൻ ജീസസിന് 2015 ൽ തന്നെ അരങ്ങേറാൻ അവസരം കൊടുക്കണമെന്ന ഫാൻസിന്റെ സമ്മർദ്ദം മൂലം പ്രതീക്ഷിച്ചതിലും ഒരു വർഷം മുന്നെ പൽമിറാസിന്റെ പ്രശസ്തമായ "വെർഡാവോ" ജെഴ്സിയിൽ കളിക്കാൻ ജീസസിന് അവസരമൊരുങ്ങി.


എന്നാൽ അന്നത്തെ പരിശീലകരായ റിക്കാർഡോ ഗരേസയോ അതിന് ശേഷം വന്ന പ്രശസ്ത ബ്രസീലിയൻ കോച്ച് ഡോർവൽ ജൂനിയറോ ഒരു മൽസ്സരത്തിൽ പോലും ജീസസെന്ന പതിനേഴുകാരനെ ഇറക്കാൻ തയ്യാറായില്ല.തരംതാഴ്ത്തൽ ഭീഷണി നേരിട്ട ക്ലബിന്റെ മോശം അവസ്ഥയെ തുടർന്ന് തുടർച്ചയായി രണ്ടു കോച്ചുമാരെ പുറത്താക്കിയ പാൽമിറാസ് ക്ലബ് ഒരിക്കലും ജീസസിനെ പോലൊരു സെൻസേഷണൽ ടാലന്റഡ് പ്ലെയർക്ക് വളർന്നു വരാൻ പറ്റിയ അനുകൂല അന്തരീക്ഷമുള്ള ഒരു ക്ലബായിരുന്നില്ല ആ സമയത്ത്.

പുതിയ കോച്ച് ഓസ്വാൾഡോ ഒലിവേര വന്നതോടെ ജീസസിന് സീനിയർ  ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചു.2015 മാർച്ച്-7ന് കമ്പീണാറ്റോ പൗളിസ്റ്റയിൽ ബ്രാഗാൻറ്റീന്യോക്കെതിരെ പകരക്കാരനായിട്ടായിരുന്നു അരങ്ങേറ്റം.പൽമിറാസിന്റെ ഏറ്റവും മികച്ച യുവ താരമായി വളരുകയായിരുന്നു പിന്നീട് ജീസസ്.പൽമിറാസ് ആരാധകർ കുഞ്ഞ് ജീസസിനെ കണ്ടത് അവരുടെ ഭാവിയിലെ രക്ഷകനായിട്ടായിരുന്നു.
വെർഡാവോ യുടെ സീനിയർ ടീമിനോടൊപ്പം അരങ്ങേറ്റം കുറിച്ചയുടനെ കോപ്പാ സാവോപോളോ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോറർ ഗോൾഡൻ ബൂട്ട് അടക്കം ടൂർണമെന്റിന്റെ ഗോൾഡൻ താര പദവിയും സ്വന്തമാക്കിയാണ് ജീസസ് വീണ്ടും കരുത്ത് തെളിയിച്ചത്.ഇതോടെ ബ്രസീലിയൻ സീരി-എയിലും ജീസസിന് അരങ്ങേറ്റം കുറിക്കാൻ അവസരമൊരുങ്ങി.അത്ലറ്റികോ മിനെയ്റോക്കെതിരെയായിരുന്നു ആദ്യ ബ്രസീലെയ്റാവോ മാച്ച്.ക്ലബിന് വേണ്ടിയുള്ള ആദ്യ ഗോൾ ജീസസ് സ്വന്തമാക്കിയത് കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പിലായിരുന്നു.
നോക്കൗട്ട് ഘട്ടത്തിൽ അരപിരാക്വെൻസിക്കെതിരെ ആയിരുന്നു ആദ്യ പ്രൊഫഷണൽ ഫുട്‌ബോൾ ഗോൾ.നിർണായക എവേ ഗോളായിരുന്നു ജീസസ് പൽമിറാസിന് വേണ്ടി നേടിയത് ഈ ഗോളിന്റെ മികവിലാണ് പൽമിറാസ് ബ്രസീലിയൻ കപ്പ് പ്രീ ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

ഇതിനിടയിൽ മാർസലോ ഒലിവേര പൽമിറാസിന്റെ പുതിയ പരിശീലകനായി ചുമതലേറ്റിരുന്നു.പകരക്കാരൻ ഫോർവേഡിന്റെ രൂപത്തിൽ നിന്ന് മോചനം ലഭിച്ചത് മാർസലോ ഒലിവേര കോച്ച് ആയ ശേഷമായിരുന്നു.തുടർന്നായിരുന്നു യഥാർത്ഥ ജീസസിനെ ലോകം കണ്ടത്.മൂന്ന് ദിവസത്തിനിടെ നാല് നിർണായക വിജയ ഗോളുകൾ അടിച്ചായിരുന്നു ജീസസ് കാണികളെ അൽഭുതപ്പെടുത്തിയത്.കോപ്പാ ഡോ ബ്രസീൽ പ്രീ ക്വാർട്ടർ ഫൈനലിൽ കരുത്തരായ ക്രൂസെയ്റോക്കെതിരെ നേടിയ നിർണായക 2 ഗോളുകൾ പൽമിറാസിനെ ക്വാർട്ടറിൽ എത്തിക്കാൻ തുണച്ചു.ക്രൂസെയ്റോ ഗോൾകീപ്പറെ വിഡ്ഢിയാക്കിയായീരുന്നു ജീസസ് നേടിയ രണ്ടാം ഗോൾ ; ഡിഫൻർമാരെ മറികടന്ന് ബോക്സിൽ കയറിയ ജീസസ്സ് വൺ-ഓൺ-വൺ സ്വിറ്റേഷനിൽ ഗോളി ഫാബിയോ മാത്രം മുന്നിൽ നിൽക്കെ തന്റെ കാലുകളിൽ നിന്ന് ഇലാസ്റ്റികോ സ്കിൽ പുറത്തെടുത്ത താരം ഫാബിയോയെ കബളിപ്പിച്ചു നിലത്ത് വീഴ്ത്തിയ ശേഷമാണ് ഗോൾ സ്കോർ ചെയ്തത്. ഈയൊരു ഗോൾ മാത്രം മതിയായിരുന്നു ജീസസിനെ എന്തുകൊണ്ട് ബ്രസീലിയൻ ഫുട്ബോളിലെ വണ്ടർ കിഡ് എന്ന് രേഖപ്പെടുത്തിയതെന്ന് മനസ്സിലാക്കാൻ. തൊട്ടടുത്ത ദിവസത്തിൽ ബ്രസീലിയൻ ലീഗിൽ ജോയിൻവില്ലെ ക്ലബിനെതിരെ വിജയ ഗോളടക്കം രണ്ടു ഗോളുകൾ നേടി ജീസസ് തന്റെ പ്രതിഭ തെളിയിച്ചു.52 ആം സെന്റിലായിരുന്നു ജീസസ് ആദ്യം നേടിയ വണ്ടർ ഗോൾ..! 2015 വർഷത്തിലെ ബ്രസീലിയൻ കപ്പ് ക്ലബിന് നേടികൊടുത്ത ജീസസിനെ 2015 ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച പുതുമുഖ താരമായി തെരഞ്ഞെടുക്കപ്പെട്ടു.


പാൽമിറസ്സിന്റെ വജ്രായുധം 
2016 ഗബ്രിയേൽ ജീസസിന്റെ വർഷം തന്നെയായിരുന്നു.ഫീഫ അണ്ടർ 20 ലോകകപ്പിൽ ബ്രസീലിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച താരം രണ്ടു ഗോളുകൾ നേടി.പുതിയ പൽമിറാസ് കോച്ച് കൂക ക്ക് കീഴിൽ കോപ്പാ ലിബർട്ടഡോറസിൽ റിവർ പ്ലെറ്റിനെതിരെ ആദ്യ ഗോൾ അടിച്ച താരത്തിന് പൽമിറാസിന്റെ പെട്ടന്നുള്ള പുറത്താകൽ കാരണം അധികം ശോഭിക്കാൻ കഴിഞ്ഞില്ല.എന്നാലും നാല് ഗോളടിച്ച് ടൂർണമെന്റ് തുടങ്ങുമ്പോൾ ടോപ് സ്കോററർ ആയിരുന്നു ജീസസ്.മറുവശത ബ്രസീലിയൻ ലീഗിൽ തുടക്കം മുതൽ ടോപ് സ്കോറർ പട്ടം നിലനിർത്താൻ ജീസസിനായി.
ഒളിമ്പിക് ഫുട്ബോൾ
ഒളിമ്പിക് കിരീട നേട്ടത്തിൽ  നിർണായക പങ്കാളിത്തം 
ഗബ്രിയേലിന്റെ പ്രതിഭ ഫുട്‌ബോൾ ലോകം കണ്ടത് ആഗസ്തില റിയോ ഒളിമ്പിക്സിലെ പ്രകടന മികവിലായിരുന്നു.നെയ്മർ - ലുവാൻ - ഗാബി കൂട്ടുകെട്ടിനൊപ്പം ടീമിന്റെ മുന്നണിപ്പോരാളിയായി കളിക്കാൻ ജീസസിന് മൈകാളയുടെ ടീമിൽ അവസരം ലഭിച്ചു.തുടക്കത്തിൽ ഫിനിഷിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പിന്നീടു നടന്ന നോക്കൗട്ട് ഘട്ടം മുതൽ ജീസസ് മെച്ചപ്പെട്ടു വന്നു.മൈകാളെയുടെ 4-2-4 എന്ന ബ്രസീലിയൻ പരമ്പരാഗത ആക്രമണ ശൈലിയിൽ വെറുമൊരു ടാർഗറ്റ് സ്ട്രൈക്കറായി കൂട്ടിലിട്ട കിളിയെ പോലെ ജീസസിനെ അടച്ചിടുകയായിരുന്നു.ഇത് തന്നെയായീരുന്നു ജീസസിനെ കൂടുതൽ ബുദ്ധിമുട്ടിച്ചിരുന്നത്.എന്നിരുന്നാലും സെമിയിലെ 2 ഗോളടക്കം മൂന്ന് ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി ബ്രസീലിയൻ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് സ്വർണനേട്ടത്തിൽ നിർണായ സാന്നിദ്ധ്യമായി വർത്തിക്കാൻ കൗമാരപ്രതിഭക്ക് കഴിഞ്ഞു. തുടർന്നായിരുന്നു ചരിത്ര നിമിഷങ്ങൾ അരങ്ങേറിയത് .ടിറ്റെ ബ്രസീലിയൻ ഫുട്‌ബോളിന്റെ രക്ഷകനായി അവതരിച്ചതോടെ ഗബ്രിയേൽ ജീസസന്ന പത്തൊൻപതുകാരനെ ടീമിന്റെ മെയിൻ ഫോർവേഡായി നിയോഗിച്ചു.കുറച്ചു മുന്നേ തന്നെ ദുംഗ ചെയ്യേണ്ട ജോലിയായിരുന്നത്. കാനറിപ്പടയുടെ അമരത്തേക്ക്
തന്നെ ടീമിലെടുത്തതിന് പ്രിയപെട്ട പരിശീലകൻ  ടിറ്റെക്കുള്ള ദക്ഷിണ ജീസസ് അരങ്ങേറ്റ മൽസരത്തിൽ തന്നെ നൽകി. ചരിത്രത്തിലെ ഏറ്റവും മൂല്ല്യമുള്ള കാനറികളുടെ വിഖ്യാതമായ ഒൻപതാം നമ്പർ ജെഴ്സി, റൊണാൾഡോ പ്രതിഭാസം അനശ്വരമാക്കിയ ഒൻപതാം നമ്പർ ജെഴ്സി അണിഞ്ഞായിരുന്നു ക്വിറ്റോയിൽ ഇക്വഡോറിനെതിരെ അതുല്ല്യമായ ഫിനിഷിംഗിലൂടെ രണ്ട് ഗോളടിച്ച് തന്റെ ഇന്റർനാഷനൽ ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം അതി ഗംഭീരമാക്കിയത്. നൂറിലേറെ ഇതിഹാസങ്ങൾ പിറവിയെടുത്ത ഫുട്‌ബോളിന്റെ സ്വർഗീയ മണ്ണിൽ നിന്നും ആദ്യമായി അരങ്ങേറ്റ മൽസരത്തിൽ തന്നെ ഇരട്ട ഗോളടിക്കുന്ന ആദ്യ താരം എന്ന തകർക്കപ്പെടാനാകാത്ത റെക്കോർഡ് ആണ് ജീസസ് സ്വന്തമാക്കിയത്.
തുടർന്ന് കുഞ്ഞു കാനറി കിളിയെ തുറന്നു വിടുകയായിരുന്നു ടിറ്റെ എന്ന മാന്ത്രിക പരിശീലകൻ.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല പൽമിറാസ് വണ്ടർ ബോയ്ക്ക്.തുരു തുരാ ഗോളുകൾ പിറന്നു.ബ്രസീൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്തു നിന്നു ഒന്നാം സ്ഥാനത്തേക്ക് പറന്നു.ജീസസ് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുമായി കാനറി നിരയിലെ നിർണായക സാന്നിദ്ധ്യമായി മാറി.അഞ്ച് ഗോളുകളിൽ രണ്ടു ഗോളുകളും ഗോളിക്ക് മുകളിലൂടെ പ്രയാസകരമായ ആംഗിളിൽ നിന്ന് കോരിയിട്ട് നേടിയ ചിപ്പ് ഗോളുകളാണെന്നത് താരത്തിന്റെ ഫിനിഷിംഗിലുള്ള അപാരമായ കൃത്യത വെളിവാക്കുന്നു.


ജീസസിലൂടെ പാൽമിറാസിനിത് കിരീട വർഷം

സെലസാവോയിൽ തകർത്തു കളിക്കുമ്പോഴും പൽമിറാസിന്റെ കൂടെയും ഗോളടിച്ച് കൂട്ടി ക്ലബിനെ  നീണ്ട 22 വർഷങ്ങൾക്ക് ശേഷം ബ്രസീലിയൻ ലീഗ് നേടികൊടുക്കുകയായിരുന്നു ജീസസ്. 12 ഗോളും 8 അസിസ്റ്റുകളും സ്വന്തമാക്കി ഏതാണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയാണ് ജീസസ് ഒൻപതാം ബ്രസീലിയൻ ലീഗ് കിരീടം സാവോപോളോയിലെ പച്ച കുപ്പായക്കാർക്ക് നേടികൊടുത്തത്.
ബ്രസീലിയൻ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ക്ലബെന്ന ഖ്യാതി സ്വന്തമാക്കാനും പൽമിറാസിന് ജീസസിന്റെ മികവിൽ കഴിഞ്ഞു.സാന്റോസിന്റെ എട്ട് ലീഗ് നേട്ടമെന്ന റെക്കോർഡ് ആണ് പൽമിറാസ് തകർത്തത്.

ലീഗിലെ ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി യൂറോപ്പിലേക്ക്


ബ്രസീലിയൻ ലീഗ് സീസണിന്റെ തുടക്കം മുതൽ ജീസസ് ടോപ് സ്കോറർ പട്ടികയിൽ മുൻപന്തിയിലായിരുന്നെങ്കിലും അവസാന ലാപിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എന്നാൽ ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അവാർഡും ലോകപ്രസിദ്ധ സോക്കർ മാഗസിനായ പ്ലകാർ മാഗസിന്റെ ലീഗ് ബെസ്റ്റ് പ്ലെയർക്കുള്ള ബൊലൊ ഡി ഔറെ(ഗോൾഡൻ ബോൾ) അവാർഡും ബെസ്റ്റ് ഫോർവേഡിനുള്ള അവാർഡും ഈ പൽമിറാസ് മരതകം സ്വന്തമാക്കിയാണ് യൂറോപ്യൻ ഫുട്‌ബോളിലേക്ക് പറക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് മൂന്നിനായിരുന്നു യൂറോപ്യൻ ഫുട്ബോളിനെ മൊത്തം സർപ്രൈസിലേക്ക് നയിച്ച ജീസസിന്റെ ട്രാൻസ്ഫർ.32 മില്ല്യൺ യൂറോക്ക് മാഞ്ചസ്റ്റർ സിറ്റിയിയാണ് ജീസസിനെ റാഞ്ചിയത്.പുതുവർഷത്തിൽ നമുക്കു കാത്തിരിക്കാം ജീസസിന്റെ യൂറോപ്യൻ വാഴ്ച്ചകൾക്കായ്....
പ്ലെയിംഗ് സ്റ്റൈൽ & ബ്രില്ല്യൻസ്



ലോക ഫുട്‌ബോളിൽ പുരാതന കാലം മുതൽക്കേ പൂർവ്വാചാരശ്രദ്ധയുള്ള സാമ്പ്രദായികമായ ബ്രസീലിയൻ 
" ജോഗാ ബോണിറ്റോ " യുടെ ഭാവനാപരവും സർഗ്ഗാത്മകവുമായ എല്ലാ വിഭവങ്ങളും നുകർന്ന് കൊണ്ട് അസാമാന്യധിഷണാപാടവത്തോടെ കാൽപ്പന്തുകളിയുടെ സ്വർഗ ഭുവനത്തിലേക്ക് കാലെടുത്തു വെച്ച പുതിയതും അത്യന്തം വിജയപ്രദവുമായ ദിവ്യപ്രതിഭയാണ് ഗബ്രിയേൽ ജീസസ്.
കാനറിപ്പടയിലെ കൗമാരം പിന്നിടാത്ത കാനറി കിളിയുടെ ഏവരും ഉറ്റുനോക്കുന്ന വൈവിധ്യമെന്തന്നാൽ സെന്റർ ഓഫ് ഗ്രാവിറ്റി തന്നെ.ഇത് വളരെ കുറഞ്ഞ താരമാണ് ജീസസ്.അതുകൊണ്ട് തന്നെ അതിവേഗത്തിൽ പെട്ടെന്ന് തന്നെ തന്റെ ശരീരത്തെ ആക്സലറേറ്റ് ചെയ്യിക്കാൻ ജീസസിന് കഴിയുന്നു.തന്റെ കാലുകളിൽ ഒളിഞ്ഞ് കിടപ്പുള്ള സാങ്കേതിക മികവുകളും ഡ്രിബ്ലിംഗ് സ്കില്ലുകളും മന:സാന്നിധ്യം തെല്ലും കൈവെടിയാതെ ആത്മസംയമനത്തോടെ ചാതുര്യമാർന്ന കൗശലങ്ങളിലൂടെ കബളിപ്പിച്ച് എതിരാളികൾക്ക് മേൽ വിജയകരമായി പ്രയോഗിക്കാൻ അസാധാരണമായ ഉത്കൃഷ്ട ബുദ്ധി തന്നെയുണ്ട് മഞ്ഞ തൂവലിനാൽ ആവരണം ചെയ്യപ്പെട്ട നിസ്സർഗ സുന്ദരമായ നയന സുഭഗമായ ഈ കാനറി പറവക്ക്. മാത്രവുമല്ല പെനാൽറ്റി ബോക്സിനുള്ളിൽ പ്രവേശിച്ചാൽ പന്തുമായി വേഗഗമനമുള്ള അനായാസതയോടെ കൃത്യതയാർന്ന ഊർജ്വസ്വലമായ സമചിത്തതയോടെ പന്ത് ഗോൾവലക്കണ്ണികളിൽ ചുംബിപ്പിക്കുന്നതിൽ ജീസസിന് അതി ശ്രേഷ്ഠമായ കഴിവ് തന്നെയുണ്ട്.

ഗോളടി മികവിന് പുറമേ വേഗവും ഡ്രിബ്ലിംഗ് മികവുകളും നിർണായക ഘട്ടങ്ങളിൽ പുറത്തെടുക്കുന്ന വൈവിധ്യമാർന്ന ട്രിക്കുകളും ജീസസെന്ന ചുണകുട്ടി ആരാധകർക്ക് മുന്നിൽ വിഭവസമൃദ്ധമായ ആസ്വാദനം തന്നെ സമ്മാനിക്കുന്നു.
ബ്രസീലിൽ ജനിച്ചു വീഴുന്ന ഏതൊരു കുട്ടിയെപ്പോലെയും ഉദാഹരണങ്ങളെടുക്കുകയാണെങ്കിൽ അവസാനിക്കില്ല.അതിനു മാത്രമുണ്ട് ബ്രസീലിയൻ ചരിത്രത്തിൽ പ്രതിഭാ ധാരാളിത്തം. എങ്കിലും ചിലരെയെടുത്താൽ ലിയോണിഡാസ് സീസീന്യോ ദിദി പെലെ ഗാരിഞ്ച റിവലീന്യോ ജെർസീന്യോ ജർസൺ ടോസ്റ്റാവോ സീക്കോ സോക്രട്ടീസ് കരേക്ക ഫൽകാവോ റൊണാൾഡോ റൊമാരിയോ ബെബറ്റോ റിവാൾഡോ കാർലോസ് റൊണാൾഡീന്യോ ഡെനിൽസൺ റോബീന്യോ നെയ്മർ തുടങ്ങി അനന്തമായി നീണ്ടു കിടക്കുന്ന ഇതിഹാസതാര നിരകളെ പോലെ തന്നെ നഗ്നപാദനായി തെരുവോരങ്ങളിലെ കോൺക്രീറ്റ് സ്ലാവുകളിലും മൺപാതകളിലും തിരക്ക് പിടിച്ച ചന്തകൾക്കും വാഹനങ്ങൾക്കും ചുവരുകൾക്കും ഇടയിലൂടെയും പന്തു തട്ടി കളിച്ചു വളർന്നതിന്റെ തെളിവായിരുന്നു കുഞ്ഞു ജീസസ് കൈമുതലാക്കിയ സർഗ വൈഭവും ഭാവനാ സമ്പന്നവും കൊണ്ട് സാങ്കേതികരമായി പൂർണ വൈദഗ്ധ്യം സിദ്ധിച്ച കൗമാര പ്രതിഭാ ചൈതന്യമായി മാറിയത്.

യൂറോപ്യൻ ഫുട്‌ബോൾ ആരാധകർക്കിടയിലും അവരുടെ സംസ്കാരത്തിലുമുള്ളൊരു തെറ്റിദ്ധാരണയാണ് ഫുട്‌ബോളിൽ താരങ്ങൾ സ്വായത്തമാക്കുന്ന സാങ്കേതികമായ നൈപുണ്യം വളരെ ചെറുപ്പകാലത്ത് തന്നെ ഫുട്‌ബോൾ അക്കാദമികളിൽ പോയി കൃത്യമായ ചിട്ടയോടെയും ട്രയിനിംഗിലൂടെയും മാത്രം പഠിച്ചു വളർന്നാലേ ലഭിക്കൂ എന്നത്.

ഇതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് യൂറോപ്പിലെ വമ്പൻ ക്ലബുകൾ.ബാഴ്സലോണ ആഴ്സനൽ ,അയാക്സ് , മാഞ്ചസ്റ്റർ യുണൈറ്റഡ്,ബയേൺ മ്യൂണിക് തുടങ്ങീ നിരവധി ക്ലബുകൾ.അവരുടെ മെയിൻ സ്ക്വാഡിനെന്ന പോലെ ഓരോ അണ്ടർ തലത്തിലും മികച്ചൊരു ടീമുണ്ടായിരിക്കും.നാലോ അഞ്ചോ വയസ്സു മുതൽ പിള്ളേരെ വാർത്തെടുക്കാൻ തുടങ്ങുമവർ.10-15 വർഷത്തെ കഠിനമായ അധ്വാനത്തിലൂടെയാണ് യൂറോപ്യൻ ഫുട്‌ബോളർമാർ സാങ്കേതികമായി സാമർത്യം സ്വന്തമാക്കുന്നത്.ഇങ്ങിനെ കൗമാരത്തിൽ നിന്നും യുവത്വത്തിലേക്ക് കടക്കുന്ന സമയത്ത് മെയിൻ സ്ക്വാഡിലേക്ക് ട്രാൻസിഷൻ ചെയ്യപ്പെടുകയും ചെയ്യുമവരെ. 

മറിച്ച് ബ്രസീലിലെ സ്ഥിതി തീർത്തും വിപരീതമാണ്.അവർക്ക് സാങ്കേതികരമായി വികാസം ലഭിക്കുന്നത് മുൻപ് സൂചിപ്പിച്ച പോലെ തെരുവാണ്.തെരുവു ഫുട്‌ബോളിലൂടെയും ഫൂട്സാലിലൂടെയും ബീച്ച് ഫുട്‌ബോളിലൂടെയും നഗ്നപാദങ്ങളിൽ കളിച്ച് വളർന്ന് കൗമാര സമയത്തായിരിക്കും അവർ ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കുക.അപ്പോഴേ അവർ ഒരു ക്ലബിൽ ചേരുക പോലുമുള്ളൂ.ബ്രസീൽ ഇതിഹാസ പ്രതിഭകളുടെ ചരിത്രം എടുത്തു പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അവർക്ക് ജൻമനാ സിദ്ധിച്ച വൈദഗ്ധ്യം തന്നെയാണ്. കാൽപ്പന്തുകളിയുടെ സർഗ വൈഭവം സാങ്കേതികപരമായി ജൻമനാ സ്വായത്തമാക്കിയ ജനത.അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.

ഇതു കൊണ്ട് തന്നെയാണ് ഗബ്രിയേൽ ജീസസ് എന്ന മാരക യുവ പ്രതിഭ മറ്റു യുവതാരങ്ങളിൽ നിന്നും വ്യത്യസ്തനാകുന്നത്.വളരെ ചെറുപ്പത്തിൽ തന്നെ ഡ്രിബ്ലിംഗ് മികവിൽ പൂർണാഭ്യസിയായ ജീസസ് പരമ്പരാഗത ബ്രസീയൻ ജോഗാ ബോണിറ്റോയുടെ സംസ്കാരിക പരിഷ്കാരത്തിന്റെ പുത്തൻ പ്രതീകം തന്നെയാണ്.ബോക്സിൽ റൊമാരിയോയെ പോലെ മാരക പ്രതിഭാശേഷിയുള്ള ഗോൾ സ്കോറർ തന്നെയാണ് ജീസസ്.കൗണ്ടർ അറ്റാക്കിംഗിലൂടെ എതിരാളികളുടെ അന്തകനാകാൻ ശേഷിയുള്ള വൈദഗ്ധ്യം കാനറികളിലെ തന്റെ മുൻഗാമികളെ പോലെ തന്നെ ജീസസിലും അനുഗ്രഹീതമാണ്.
അതുകൊണ്ട് തന്നെയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ വെറും രണ്ടു വർഷത്തെ പരിചയം മാത്രമുള്ള ജീസസിനെ യൂറോപ്യൻ വമ്പൻമാർ കൊത്തി കൊണ്ടു പോകാൻ പിറകേ കൂടിയതും.

ജീസസിൽ പരിശീലകരുടെ സ്വാധീനം 

ഫുട്‌ബോൾ ലോകത്തെ ഏറ്റവും വിലപ്പെട്ട ഏവരും ഉറ്റു നോക്കുന്ന പൊസിഷൻ ആണ്  പരമ്പരാഗതമായ ബ്രസീലിയൻ നമ്പർ 9 പൊസിഷൻ.ഈ പൊസിഷനിൽ ഇന്ന് ജീസസിനോളം കൃത്യതയാർന്ന മറ്റൊരു താരം തന്നെ ബ്രസീൽ ടീമിലില്ല.ടീമിൽ ഇന്ന് ഒഴിച്ചു കൂടാനാവാത്ത വിഭവമായ മാറിയിരിക്കുന്ന ആധുനിക ഫുട്‌ബോളിലെ പുതു പുത്തൻ ബ്രാൻഡായ ജീസസ് ഏത് ഫോർമേഷനിലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള പ്രതിഭയാണ്.ബ്രസീൽ ചരിത്ര നേട്ടങ്ങൾ കൊയ്ത 4-2-4 ,4-3-3,4-4-2 എന്നീ ഫോർമേഷനുകളിലും ദുംഗയുടെ ഡിഫൻസീവ് ഫോർമേഷനായ 4-2-3-1,ടിറ്റെയിലൂടെ ബ്രസീൽ വിജയങ്ങൾ വാരിക്കൂട്ടിയ 4-1-4-1 , എന്നീ ഏത് ശൈലിയിലും  ജീസസിനെ കളിപ്പിക്കാം.ഏതൊരു ഫോർമേഷനുമായും വളരെ പെട്ടെന്ന് ഇണങ്ങുന്ന ജീസസിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് വളരെ ചുരുക്കം ചില കളിക്കാരിലേ ഇന്നുള്ളൂ.

സെന്റർ സ്ട്രൈക്കർ ആണ് മെയിൻ പൊസിഷനെങ്കിലും വൈഡ് ഫോർവേഡായും ഇരു വിംഗിലും വിംഗറായും കളിക്കുന്നതിൽ ജീസസ് അഗ്രഗണ്യനാണ്.ഉദാഹരണത്തിന് മൈകാളെ ഒളിമ്പിക്സിൽ ജീസസിനെ ഉപയോഗിച്ചത് ടാർഗറ്റ് സ്ട്രൈക്കർ റോളിലായിരുന്നു.ഒളിമ്പിക്സിലെ തുടക്കത്തിലെ മൽസ്സരങ്ങളിൽ നിറം മങ്ങിയെങ്കിലും ഓരോ മൽസ്സരം കഴിയുന്തോറും ജീസസ് മെച്ചപ്പെട്ടുകൊണ്ടിരുന്നു.പൽമിറാസിൽ ജീസസിനെ തുടക്കത്തിൽ വൈഡ് ഫോർവേഡായിട്ടായിരുന്നു കളിപ്പിച്ചിരുന്നത്.

 2016 സീസണിൽ കൂക പൽമിറാസ് കോച്ചായി എത്തിയതോടെ മെയിൻ സ്ട്രൈക്കർ റോളിൽ ജീസസിനെ  കളിപ്പിക്കാൻ തുടങ്ങിയതോടെയാണ് യുവ താരത്തിന്റെ രാശി തെളിഞ്ഞത്.
എന്നാൽ ടിറ്റെ കൂടുതൽ വ്യത്യസ്തമായ സമീപനത്തോട് കൂടിയാണ് ജീസസിനെ ഉപയോഗപ്പെടുത്തിയത്.പരമ്പരാഗത ബ്രസീലിയൻ സ്ട്രൈക്കർമാരുടെ സ്വഭാവത്തിലേക്ക് അല്ലെങ്കിൽ അവരുടെ ശൈലിയിലേക്ക് വളർത്തിയെടുക്കുകയായിരുന്നു ടിറ്റെ.

മുന്നേറ്റനിരയിൽ ജീസസിന് കൂടുതൽ സ്വാതന്ത്ര്യം നൽകി, ഇത് വഴി മധ്യനിരയിലേക്കും വിംഗുകളിലേക്കും ഇറങ്ങിചെന്ന് പന്ത് യഥേഷ്ടം കൈകലാക്കി നീക്കങ്ങൾ മെനഞ്ഞെടുക്കാനുമുള്ള അവസരങ്ങളും ജീസസിന് കൈവന്നു.
അരങ്ങേറ്റ മൽസരത്തിൽ ഇക്വഡോറിനതിരെ മൈകാളെ ചെയ്തപോലെ ടാർഗറ്റ് ഫോർവേഡ് റോളിൽ ജീസസിനെ ഒതുക്കി നിർത്തിയ ടിറ്റെ കൊളംബിയക്കെതിരെ നടന്ന രണ്ടാം മൽസരം മുതൽ ജീസസിനെ തുടർന്ന് വിടുകയായിരുന്നു.അതിന് ഫലവുമാണ്ടായി മൂന്ന് കിടിലൻ ഗോൾ അസിസ്റ്റുകൾ നൽകിയാണ് ജീസസ് തന്നിൽ കോച്ചർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ചത്.മാത്രവുമല്ല വെനെസ്വേലെക്കെതിരെ നെയ്മറുടെ അഭാവത്തിൽ ടീമിന്റെ നെടുംതൂൺ ആയി മാറിയതും പത്തൊൻപതുകാരനായിരുന്നു.ആറ് കളികളിൽ നിന്ന് അഞ്ച് ഗോളുകളും മൂന്ന് ഗോൾ അസിസ്റ്റുകളുമായി
ടിറ്റെ ജീസസിൽ നടപ്പിലാക്കിയ തന്ത്രപ്രധാനമായ മാറ്റങ്ങൾ ഭാവിയിൽ കാനറിപ്പടക്കും ആരാധകർക്കും നൽകുന്ന ആത്മവിശ്വാസവും പ്രതീക്ഷകളും ചെറുതല്ല.

ജീസസിലുള്ള ഗോൾ നേടാനുള്ള ദാഹവും വൈവിധ്യങ്ങളാർന്ന കൗശലങ്ങളോടെ ഹോൾഡ് അപ്പ് പ്ലേകളെ അധികം ആശ്രയിക്കാതെ തന്നെ നേരിട്ട് ഡിഫൻസിനെ കീറിമുറിച്ച് ഗോൾ സ്കോർ ചെയ്യുന്ന ജീസസിന്റെ പ്രതിഭാ സ്വഭാവത്തിനെയും മികവിനെയും പൽമിറാസിലെ കൂക അടക്കമുള്ള പരിശീലകരും മെകാളെ ടിറ്റെയുമടക്കമുള്ള സെലസാവോ പരിശീലകരും വാനോളം യുവതാരത്തെ പ്രശംസിച്ചിരുന്നു.


ഫിനോമിനോ പറഞ്ഞതെന്ത്?? 

ബ്രസീലിയൻ ഫുട്‌ബോളിന്റെ ഭാവി ആരാണെന്ന ചോദ്യത്തിന് കാൽപ്പന്തുകളിയുടെ പ്രതിഭാസത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ ഗബ്രിയേൽ ജീസസ്.നെയ്മറോടപ്പം ചേർന്ന് ബ്രസീലിനെ ഉന്നതിയിലേക്ക് ജീസസ് നയിക്കുമെന്നും; ഏറെക്കാലമായുള്ള മുന്നേറ്റനിരയിലെ ഫോർവേഡ് പ്രശ്നത്തിന് ഒരുപാട് കാലത്തേക്കുള്ള പരിഹാരമാണ് പൽമിറാസിന്റെ യുവ സെൻസേഷൻ എന്നും യൂറോപ്യൻ ഫുട്‌ബോളിലെ സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാൻ കഴിഞ്ഞു നേട്ടങ്ങൾ കൊഴിയാൻ ജീസസിന് കഴിയുമെന്നുമായിരുന്നു ഇരട്ട ലോക ചാമ്പ്യനായ മഹാപ്രതിഭാസം റോണോയുടെ പ്രതികരണം.

മാന്ത്രിക യാഥാർത്ഥ്യ പ്രതിഭകളിലൂടെയും പ്രതിഭാസത്തിലൂടെയും മാലാഖയയിലൂടെയും ഫുട്‌ബോൾ ദൈവത്തിലൂടെയും പിറവി കൊണ്ട കാൽപ്പന്തുകളിയുടെ കാൽപ്പനിക സർഗാത്മക കഥകളും ചരിത്രങ്ങളും നേട്ടങ്ങളും ഒരുപാട് ഉടലെടുത്ത വൈശിഷ്ട്യങ്ങൾ ഏറെയുള്ള ഏറ്റവും ശ്രേഷ്ഠമാർന്ന ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ നിന്നും ലോക ജനതക്ക് ആസ്വാദനം പകരാൻ സംഭ്രമിപ്പിക്കുന്ന ഒരു വിസ്മയ കൗമാര പ്രതിഭ കൂടിയിതാ 😍

ഗബ്രിയേൽ ഫെർണാണ്ടോ ഡി ജീസസ് 💑💑
For more posts about Brazilian football please visit www.danishfenomeno.blogspot.com
ചാരിറ്റി മാച്ചിലേക്ക് റിയോ ബിഗ് - 3 ക്ലബുകളിൽ നിന്നും മൂന്ന് മരതകങ്ങൾ

ജനുവരി 25 ന് ഷാപെകൊയിൻസി വിമാന ദുരന്തത്തിനുള്ള ഫണ്ട് ശേഖരണാർത്ഥം കൊളംബിയെക്കെതിരെ നടക്കുന്ന ചാരിറ്റി സൗഹൃദ മൽസരത്തിനുള്ള ടീമിൽ ഫാൻസിന് സുപരിചിതരായ ലുവാൻ വിയേര , കായോ തുടങ്ങിയ താരങ്ങൾ തന്നെയായിരിക്കും ശ്രദ്ധാ കേന്ദ്രങ്ങൾ.എന്നാൽ ഭാവിയിൽ ബ്രസീൽ ടീമിലെ സാന്നിധ്യമായേക്കാവുന്ന അധികമാർക്കും പരിചിതമല്ലാത്ത ഒരു പിടി യുവതാരങ്ങളെ കൂടി ടിറ്റെ ടീമിലേക്കെടുത്തിട്ടുണ്ട്.അതിൽ പ്രധാനികളായി ഞാൻ കാണുന്നത് റിയോയുടെ വമ്പൻ ക്ലബുകളായ ഫ്ലമെംഗോ ഫ്ലുമിനെൻസ് വാസ്കോ എന്നീ ക്ലബുകളിലുള്ള മൂന്ന് പേരെയാണ് ..

1) ലുവാൻ ഗാർസ്യ -

ഒളിമ്പിക് സെമിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ വാസ്കോയുടെ സ്റ്റോപ്പർ ബാക്ക് ലുവാൻ ഗാർസ്യ.മികച്ച ടാക്ലിംഗുകൾക്കും ഹൈബോൾ ക്ലിയറൻസുകളിലും മികവു കാട്ടുന്ന താാരം.പരിചയ സമ്പന്നരായ ജെറോമലും കായൊയും ഉണ്ടെന്നിരിക്കെ സെക്കന്റ് ഹാഫിലായിരിക്കും ലുവാൻ ഇറങ്ങുക.

2) ഗുസ്താവോ സ്കാർപ്പാ -

ഭാവിയിൽ ബ്രസീലിയൻ ഫുട്‌ബോളിലെ ഭാവി വാഗ്ദാനമാണ് സ്കാർപ്പാ.മികച്ച ഡ്രിബ്ലീംഗ് മികവും കരുത്തുറ്റ കൃത്യതയാർന്ന ഷോട്ട് സെലക്ഷനും കൊണ്ട് സ്കാർപ്പയെ ഒരു തികഞ്ഞ അറ്റാക്കിംഗ് പ്ലേമേക്കറായി വിലയിരുത്താം.കഴിഞ്ഞ സീസണിൽ ഫ്ലുമിനിൻസിന്റെ നിർണായക താരമായിരുന്നു സ്കാർപ്പാ.എന്തായാലും 45 മിനിറ്റ് നേരം സ്കാർപ്പക്ക് കളി മികവ് തെളിയിക്കാനുള്ള അവസരം ലഭിക്കും.

3) ജോർജെ -

മാഴ്സലോ ഫിലിപെ ലൂയിസ് അലക്സ് സാൻഡ്രോ തുടങ്ങിയ ഇടതു വിംഗ് ബാക്കുകളുടെ കാല ശേഷം ആര് എന്നതിനുള്ള ഉത്തരങ്ങളാണ് യുവ-കൗമാര താരങ്ങളായ ഡഗ്ലസ് സാന്റോസും സെക്കയും വെൻഡലും ഫാബിയോ സാന്റോസും എന്നാൽ ഇവരെ വെല്ലുന്ന വിധത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഫ്ലമെംഗോയുടെ കരുത്തുറ്റ ഇടതു വിംഗ് ബാക്കാണ് ജോർജെ.ആറരടിയിലധികം ഉയരവും അത്ലറ്റിക് ബോഡിയും 20 കാരനെ അപകടകാരിയാക്കുന്നു.2015 ഫിഫ അണ്ടർ 20 ലോകകപ്പിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കായിരുന്നു ജോർജെ.

കൊളംബിയെക്കിരെ മൂവരും 45 മിനിറ്റുകൾ കളിക്കുമെന്നുറപ്പാണ്.കൂടാതെ യുവതാരങ്ങളായ വില്ല്യം അറോ ഫാബിയോ സാന്റോസിന്റെയും പ്രകടനം കൂടി ശ്രദ്ധിക്കുക.



Thursday, January 12, 2017

ലിറ്റിൽ മജീഷ്യന്റെ പരിക്ക് ലിവർപൂളിന് തലവേദന, പ്രതീക്ഷയർപ്പിച്ച് ക്ലോപ്


Danish Fenomeno
http://www.danishfenomeno.blogspot.com)

Thursday 12 
January , 2017
കഴിഞ്ഞ നവംബറിൽ സന്ദർലാൻഡിനെതിരെ ആങ്കിൾ ഇഞ്ചുറി പറ്റി കരയുന്ന കൊട്ടീന്യോ

































ലോക ഫുട്ബോളിൽ ആരാധകരെ മുഴുവൻ സങ്കടത്തിലാഴ്ത്തി കഴിഞ്ഞ നവംബറിൽ സണ്ടർലാന്റിനെതിരെ കൗട്ടീന്യോക്ക് അപ്രതീക്ഷിതമായി സംഭവിച്ച ആങ്കിൾ ഇഞ്ചുറി കാരണം നഷ്ടമായത് രണ്ടര മാസത്തോളമായിരുന്നു.ലിവർപൂളിന്റെ "ലിവർ" തന്നെയായ ബ്രസീലിയൻ പ്ലേമേക്കറുടെ അഭാവം ഏറെ തലവേദന സൃഷ്ടിച്ചത് ക്ലോപിനായിരുന്നു.പുതുവർഷ സായാഹ്നത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തിരികെ വരുമെന്ന് പ്രതീക്ഷയർപ്പിച്ചെങ്കിലും സാധിച്ചില്ല.
എന്നാൽ ഇന്നലെ നടന്ന ലീഗ് കപ്പ് സെമിയിൽ സൗതാംപ്ടണെതിരെ പൂർണമായും പരിക്കിൽ നിന്നും മോചിതനല്ലാത്ത കൗട്ടീന്യോയെ ഇറക്കിയെങ്കിലും തോൽവി തടയാനായില്ല.
നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന്റെ എല്ലാമെല്ലായ കൗട്ടീന്യോയെ ജനുവരി 15 ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നോർത്ത് - വെസ്റ്റ് ഡെർബിയിൽ കളിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ക്ലബ് മാനേജ്മെന്റും ക്ലോപും.പക്ഷേ പൂർണ ഫിറ്റല്ലാതെ കൗട്ടീന്യോയെ കളിപ്പിക്കുയുമില്ലെന്ന് ക്ലോപ് വ്യക്തമാക്കിയിട്ടുണ്ട്.
ഫിറ്റ്നസ് വീണ്ടെടുക്കാനാകാതെ ലീഗ് കപ്പ്
സെമിയിൽ സൗത്താംപ്റ്റനെതിരെ തിരിച്ചു വരവ് 

വിശ്വസ്ഥനിൽ പ്രതീക്ഷയോടെ ക്ളോപ് 

ക്ലോപിന്റെ പ്രതികരണം
:-


" ഓൾഡ് ട്രാഫോർഡ് ഡെർബിയിലേക്ക് ഇനി അധികം സമയമില്ല.കൗട്ടീന്യോയെ സംബന്ധിച്ചടത്തോളം നൂറ് ശതമാനം ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ദിവസങ്ങൾ ഇനി മുന്നിലില്ല.ശാരീരിക ക്ഷമതയും മൽസരത്തിനു വേണ്ട ശാരീരിക ക്ഷമതയും രണ്ടും വ്യത്യാസമുണ്ട്.അത്കൊണ്ട് തന്നെ കൗട്ടീന്യോയെ കളിപ്പിക്കുമോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല.ടീമിന്റെ പ്ലേമേക്കറായ "ഫിൽ" നെ എത്രയും വേഗം മൽസ്സരത്തിന് മുമ്പ് തന്നെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് നമ്മൾ"
വരു ദിവസങ്ങളിലെ പരിശീലന സെഷന് ശേഷമായിരിക്കും ക്ലോപ് അവസാന തീരുമാനമെടുക്കുക.
മിക്കവാറും മാഞ്ചസ്റ്ററിനെതിരെ കൗട്ടീന്യോ കളിക്കുമെന്നു തന്നെയാണ് സൂചനകൾ. കൗട്ടീന്യോയുടെ അഭാവം ലിവർപൂളിന്റെ നവംബറിനു ശേഷമുള്ള പ്രകടനത്തെ ബാധിച്ചിരുന്നു.മാത്രവുമല്ല ആഫ്രിക്കൻ നേഷൻസ് കപ്പ് കളിക്കാൻ പോയ സാദിയോ മാനയുടെ അഭാവം കൂടി പരിഗണിക്കുമ്പോൾ കൗട്ടീന്യോയെ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ ക്ലോപ് പതിനെട്ടടവും നോക്കുമെന്നുറപ്പിക്കാം.



റാഞ്ചാൻ ബാഴ്സയും മാഡ്രിഡും വിൽക്കില്ലെന്നു ക്ളോപ് 

ലിറ്റിൽ മജീഷ്യനെ റാഞ്ചാൻ കഴുകൻമാരെ പോലെ വട്ടമിട്ടു പറക്കുന്ന ബാഴ്സയും റിയൽ മാഡ്രിഡിനും പിഎസ്ജിയെയും നിരാശപ്പെടുത്തുന്ന പ്രസ്താവന കൂടി ക്ലോപ് നടത്തി.വമ്പൻ ക്ലബുകൾ അദ്ദേഹത്തെ വലവീശുന്നത് കൗട്ടീന്യോ തങ്ങൾക്ക് എത്ര മാത്രം പ്രാധാന്യമുള്ള താരമെന്ന് തെളിയിക്കുന്നുവെന്നും താരത്തെ ഇപ്പോൾ വിൽക്കാൻ ഉദ്ദേശ്യമില്ലെന്നും ക്ലോപ് വ്യക്തമാക്കി.
കൗട്ടീന്യോയുടെ സഹ ബ്രസീൽ താരമായ ഫിർമീന്യോയെയും പ്രശംസ കൊണ്ട് മൂടാൻ ക്ലോപ് മറന്നില്ല.

സൗതാംപ്ടണെതിരെ കൗട്ടീന്യോയുടെ മടങ്ങിവരവ് ഞങ്ങൾക്ക് ആശ്വാസകരമാണെന്നായിരുന്നു ലിവർപൂൾ വൈസ് ക്യാപ്റ്റൻ മിൽനറുടെ പ്രതികരണം.ലോകത്തെ ഏതൊരു ക്ലബും കൊതിച്ചു പോകുന്ന പ്ലേമേക്കറാണ് ലിറ്റിൽ മജീഷ്യൻ.രണ്ട് മാസത്തോളം അദ്ദേഹത്തിന്റെ അഭാവം ലോകമൊന്നടങ്കമുള്ള ഫുട്‌ബോൾ ആരാധകർക്ക് നഷ്ടമാണെന്നും മിൽനർ പ്രതികരിച്ചു.


ബ്രസീൽ - ലിവർപൂൾ ആരാധകരുടെ കരളിന്റെ കരൾ 
മാഞ്ചസ്റ്ററിൽ ലിവർപൂളിനെ കാത്തിരിക്കുന്നത് അഗ്നി പരീക്ഷ തന്നെയാണ്.രണ്ടാം സ്ഥാനം നിലനിർത്താൻ വിജയം അനിവാര്യവും അഞ്ച് പോയിന്റുകൾക്ക് മുന്നിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയെ വെല്ലുവിളിക്കാനും ഓൾഡ് ട്രാഫോർഡിൽ വിജയം കൂടിയേ തീരൂ.
ലോക ഫുട്‌ബോളിൽ ഗ്ലാമർ പോരാട്ടം സൂപ്പർക്ലാസികോ എന്ന പോലെ സ്പെയ്നിൽ എൽ ക്ലാസികോയെന്ന പോലെ ഇറ്റലിയിൽ ഡെർബി ഡെല്ലാ മഡൊണിയ ( മിലാൻ ഡെർബി) യെന്ന പോലെ ബ്രിട്ടനിലെ നോർത്ത്-വെസ്റ്റ് ഡെർബിക്കായ് കാത്തിരിക്കാം.

For more about Brazilian football please visit http://www,danishfenomeno.blogspot.com