Wednesday, January 16, 2019

ഗ്രൈറ്റസ്റ്റ് ബ്രസീലിയൻ വിംഗ്ബാക്ക് -അറ്റാക്കർ duo's in Football history 




പുതിയ തലമുറ കാൽപ്പന്തുകളിയിലെ വിംഗ്ബാക്ക് - അറ്റാക്കർ കോമ്പോയുടെ ഫ്രണ്ട്ഷിപ്പ് കെമിസ്ട്രി അനുഭവിച്ച് അറിഞ്ഞത് മാഴ്സലോ-സീയാർ , ആൽവസ്-മെസ്സി ആൽവസ്-നെയ്മർ കോമ്പോകളിലൂടെ ആവും.എന്നാൽ ബ്രസീലിനെ സംബന്ധിച്ച് വിംഗ്ബാക്ക് - അറ്റാക്കർ കൂട്ടുകെട്ടുകൾ സർവസാധാരണമാണ് സമ്പന്നമായ കാനറികളുടെ ഫുട്‌ബോൾ ചരിത്രതാളുകളിൽ.അതിൽ ഏറ്റവുമധികം കാലം ഒരുമിച്ച് ഒരുപാട് ടീമുകളിൽ ഒപ്പം കളിച്ച കോമ്പോകളെ കുറിച്ച് നോക്കാം.

1.നിൽട്ടൺ സാന്റോസ് - ഗാരിഞ്ച 

( ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ ,ബൊട്ടഫോഗോ)

ഗാരിഞ്ചയെന്ന ഫുട്‌ബോൾ മാലാഖയെ കണ്ടെത്തിയത് ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ അറ്റാക്കിംഗ് വിംഗ്ബാക്ക് എന്നും ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കെന്നും അറിയപ്പെടുന്ന നിൽട്ടൺ സാന്റോസായിരുന്നു.ബൊട്ടഫോഗോ ക്ലബിൽ ഗാരിഞ്ച എത്തിച്ചേരാനിടയായതും നിൽട്ടണിന്റെ ഇടപെടലുകളായിരുന്നു.
ഗാരിഞ്ച എന്നും തന്റെ മാതൃക താരമായി കണ്ടതും നിൽട്ടൺ സാന്റോസിനെയായിരുന്നു.കളികളത്തിൽ രണ്ടും വിംഗിലുമായിരുന്നു ഇരുവരും കളിച്ചിരുന്നതെങ്കിലും ബ്രസീലിലെയും ബൊട്ടഫോഗോയിലെയും ഇരുവരുടെയും ലോഗ്വിറ്റിയും അസാധാരണമായ പ്രകടനമികവും പ്രകടമാക്കി ഇരട്ട ലോകകപ്പു വിജയങ്ങളിലും നിർണായക പങ്കു വഹിച്ച ഇതിഹാസ താരങ്ങൾ ഫുട്‌ബോൾ ലോകത്തും ജീവിതത്തിലും തങ്ങളുടെ സൗഹൃദം നിലനിർത്തിയവരായിരുന്നു.

2.കാർലോസ് ആൽബർട്ടോ - പെലെ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , സാന്റോസ് , ന്യൂയോർക്ക് കോസ്മോസ്) 

ഫുട്‌ബോൾ ദൈവം പെലെയുടെ ഏറ്റവുമടുത്ത സുഹൃത്ത് ആണ് 2016 ൽ അന്തരിച്ച ഇതിഹാസം കാർലോസ് ആൽബർട്ടോ.ബ്രസീലിലും സാന്റോസിലും ന്യൂയോർക്ക് കോസ്മോസിലും പെലെയുടെ കൂടെപ്പിറപ്പായിരുന്നു ആൽബർട്ടോ ടോറസ്.ഡാൽമ സാന്റോസു കഴിഞ്ഞാൽ ചരിത്രത്തിലെ എക്കാലത്തെയും മികച റൈറ്റ് ബാക്ക്.1970 ലോകകപ്പ് നയിച്ച കാർലോസ് ആൽബർട്ടോക്ക് ദ കാപ്റ്റൻ എന്ന പേര് നൽകിയത് പെലെ ആയിരുന്നു.1970 ലോകകപ്പ് ഫൈനലിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം ഗോളിനുടമയായ കാർലോസ് ആൽബർട്ടോയുടെ ഗോളിന് പെലെ നൽകിയ തളികയിലെന്നവണ്ണം നൽകിയ അസിസ്റ്റ് മാത്രം മതി ഇവർ തമ്മിലുള്ള രസതന്ത്രം നിർവചിക്കാൻ.

3.ജൂനിയർ - സീകോ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , ഫ്ലെമംഗോ)

ടെലി സന്റാനയുടെ വിഖ്യാത ടീമിലെ നിർണായക വിംഗ്ബാക്ക് - അറ്റാക്കിംഗ് കൂട്ടുകെട്ട് ആയിരുന്നു.ജൂനിയർ സീകോ സഖ്യം.ഇതിഹാസ സഖ്യം ഫ്ലമെംഗോയിൽ ഒരു വ്യാഴവട്ടകാലത്തിലേറെ ഒരുമിച്ച് കളിചിട്ടുണ്ട്.ഫ്ലെമംഗോയിലെ ഇരുവരുടെയും കൂട്ട്കെട്ട് സന്റാനയുടെ ടീമിന്റെ സുന്ദരമായ ഫുട്‌ബോൾ കാഴ്ചവെക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. പ്രത്യെകിച്ചും 1982 ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയെ മൂന്ന് ഗോളുകൾക്ക് തകർത്തതിനൊരു കാരണമായത് സീകോ ജൂനിയർ കോമ്പിനേഷനായിരുന്നു.ജൂനിയറിന്റെ മൂന്നാം ഗോളിന് അഞ്ച് പേരടങ്ങുന്ന അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചു സീകോ നൽകിയ പാസ് തന്നെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ അസിസ്റ്റാണ്.

4.റോബർട്ടോ കാർലോസ് - റൊണാൾഡോ

(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , റിയൽ മാഡ്രിഡ് , കൊറിന്ത്യൻസ് )

കാൽപ്പന്ത് കളിയിൽ എതിരാളികളെ ഭീതിയിലാഴ്ത്തിയ മൊട്ടകൾ.ഒരു പക്ഷെ ഫുട്‌ബോളിൽ ഇത്ര സുന്ദരായ ഒരു ഡിഫന്റർ-അറ്റാക്കർ കൂട്ട്കെട്ട് ഇനിയുണ്ടാവില്ല.അത്രയ്ക്ക് വിനാശകരമായ ജോഡികളായിരുന്നു ഇരുവരും.ബ്രസീലിൽ പന്ത്രണ്ട് വർഷത്തോളം റൂമേറ്റ്സ്  ആയിരുന്നു റൊ-റൊ ഇതിഹാസ സഖ്യം.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഏറെക്കാലം കത്തിജ്വലിച്ച കോമ്പോ റിയലിൽ അഞ്ച് വർഷവും ശേഷം ബ്രസീലിൽ കൊറിന്ത്യൻസിൽ ഒന്നര വർഷവും ഒരുമിച്ച് കളിച്ചു.ഈ വിഖ്യാത കൂട്ട്കെട്ട് നിരവധി കിരീടങ്ങൾ ക്ലബുകളിൽ സ്വന്തമാക്കി.1997 ഫിഫ ലോക ഫുട്‌ബോളർ അവാർഡ് നേട്ടത്തിൽ ഒന്നാമത് റൊണാൾഡോയും രണ്ടാമത് ബുള്ളറ്റ്മാൻ കാർലോസുമായിരുന്നു.ഇത് മാത്രം മതി ഈ ജോഡി എത്രത്തോളം ഡിസ്ട്രക്ടീവ് ആയിരുന്നു എന്ന് മനസ്സിലാക്കാൻ.
ലോകകപ്പ് കോപ്പ അമേരിക്കകൾ കോൺഫെഡറേഷൻ തുടങ്ങി കിരീടങ്ങൾ ഇഷ്ടം പോലെ സെലസാവോക്ക് നേടികൊടുത്തു.മൽസരത്തിന് മുമ്പും മൽസരത്തിൽ റോണോ ഗോൾ നേടിയാലും ടീമിന്റെ വിജയശേഷവും റോബർട്ടോ കാർലോസിന്റെ മൊട്ടയിൽ റോണോ പ്രതിഭാസം മുത്തം നൽകുന്ന സീൻ രോമാഞ്ചം കൊള്ളിക്കുന്ന ചരിത്ര സംഭവമായിരുന്നു.

5.കഫു - റിവാൾഡോ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ, പാൽമിറാസ് , മിലാൻ)

ബ്രസീലിൽ കഫു - റൊണാൾഡോ സഖ്യം പോലെ തന്നെ നിർണായക ജോഡിയായിരുന്നു കഫു റിവ ജോഡി.ബ്രസീലിൽ ഒരു പതിറ്റാണ്ടോളവും പാൽമിറാസിലും മിലാനിലും ഒരുമിച്ച് കളിച്ചിട്ടുണ്ട് ഇരുവരും.

6.ഡാനി ആൽവസ് - നെയ്മർ 
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , ബാഴ്സലോണ , പിഎസ്ജി)

തങ്ങളുടെ ഇതിഹാസ ജോഡികളായ മുൻഗാമികളുടെ അടുത്തെങ്ങും എത്തില്ലെങ്കിലും പുതിയ തലമുറയിലേ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കൂട്ട്കെട്ടാണ് 
ആൽവസ് - നെയ്മർ ജോഡി. ചരിത്രത്തിലെ ബ്രസീലിന്റെ മോശം  കാലഘട്ടത്തിൽ സെലസാവോയുടെ പ്രതീക്ഷകളായിരുന്നു ഇരുവരും കോൺഫെഡറേഷൻ കപ്പ് നേടികൊടുക്കുന്നതിൽ പങ്കാളിയായി.മാത്രമല്ല ബാഴ്സയിലേക്ക് നെയ്മറെ കൊണ്ടുവന്നതും ആൽവസാണ്.
ഇപ്പോൾ പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും ഇനിയും വീണ്ടും ഒരു ടീമിൽ ഒപ്പം കളിക്കുമോ എന്ന് ഉറപ്പില്ല.
നെയ്മർ സമീപ ഭാവിയിൽ ഒരു ബിഗ് മൂവിന് സാധ്യതയുള്ളതിനാൽ കരിയറിലെ അന്ത്യഘട്ടത്തിലെത്തി നിൽക്കുന്ന ആൽവസ് തിരികെ ബ്രസീലിൽ പോവാനാണ് സാധ്യത.


By - Danish Javed Fenomeno
സലാഹ് ദ ഈജീപ്ഷ്യൻ ഗ്രൈറ്റസ്റ്റ്






എക്കാലത്തെയും മികച്ച ആഫ്രിക്കൻ താരം, ആഫ്രിക്കൻ പെലെ എന്നറിയപ്പെടുന്ന ബ്ലാക്ക് സ്റ്റാർ.ഘാനയെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ, യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ പ്രഥമ ആഫ്രിക്കൻ സൂപ്പർ താരം അബ്ദി പെലെ.

കാൽപ്പന്ത് കൊണ്ട് ലൈബീരിയൻ ജനതയെ ഏകാധിപ്പത്യത്തീൽ നിന്നും രക്ഷിച്ച വീരനായകനായ നേതാവ് ഇന്ന് അവരുടെ പ്രസിഡന്റ്. ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ.അബ്ദിക്കൊപ്പം എക്കാലത്തെയും മികച്ച ആഫ്രിക്കൻ അത്ലറ്റ്.ലോക ഫുട്‌ബോളർ ബാലോൺ ഡി ഓർ തുടങ്ങിയ ബഹുമതി സ്വന്തമാക്കിയ ഏക ആഫ്രിക്കൻ താരം.
ജോർജ്ജ് വിയ എന്ന ഇതിഹാസം.

കാമറൂണിലൂടെ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തെ ലോകകപ്പ് ക്വാർട്ടറിൽ എത്തിച്ച റോജർ മില്ലയെന്ന അൽഭുതം.

നൈജീരിയയെ സൂപ്പർ ഈഗിൾസായി അവതരിപ്പിച്ച് ലോക ഫുട്‌ബോളിൽ കറുത്ത കൂതിരകളാക്കി മാറ്റിയ കില്ലർ ആൻഡ് ക്ലിനിക്കൽ ഫിനിഷർ, ലോകകപ്പിലെ പ്രഥമ നൈജീരിയൻ ഗോൾ സ്കോറർ.നൈജീരിയൻ ആൾ ടൈം റെക്കോർഡ് ഗോൾ സ്കോറർ , 1994, 98 ലോകകപ്പിലെ മിന്നി തിളങ്ങിയ ഇതിഹാസം ഈയടുത്ത് ഫുട്‌ബോൾ ലോകത്തെ നടുക്കി ലോകത്തോട് വിടപറഞ് പോയ ദ ഗ്രൈറ്റസ്റ്റ് റഷീദ്‌ യാക്കീനി.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തളരാത്ത ഫോർവേഡായി വമ്പൻ ക്ലബുകളിൽ നിന്നും വമ്പൻ ക്ലബുകളിലേക്ക് സഞ്ചരിച്ച നൈജീരിയൻ വന്യമായ പോരാട്ടവീര്യം പ്രകടിപ്പിച്ച , 90കളിലും 2000ങളിലും ലോകകപ്പുകളിൽ നൈജീരിയൻ ഫുട്‌ബോളിന്റെ സ്ഥിര മുഖമായി മാറിയ സ്ട്രൈകർ നുവാൻകോ കാനു.

ആഫ്രിക്കൻ ഫുട്‌ബോളിന്റെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും മാറി യൂറോപ്യൻ ഫുട്‌ബോളിന്റെ ആഫ്രിക്കൻ വേർഷൻ അവതരിപ്പിച്ച മൊറോക്കൻ ഫുട്‌ബോളിന്റെ ചടുലതയും വേഗവും സൗന്ദര്യവും ഫുട്‌ബോൾ ലോകത്തിന് കാണിച്ചു കൊടുത്ത മുസ്തഫ ഹാജീ.

ആഫ്രിക്കൻ റൊണാൾഡീന്യോ ഏന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്കിൽഫുൾ ഫുട്‌ബോളർ ജെജെ ഒകോച്ച എന്ന നൈജീരിയൻ ലെജണ്ട്.

റോജർ മില്ലെയെന്ന ഇതിഹാസത്തിന് ശേഷം ആഫ്രിക്കൻ ലയൺസിന്റെ ഗോളടിയന്ത്രം 
 ദ ബീസ്റ്റ് പാട്രിക് എംബോമ

ലോകകപ്പിൽ ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് ഫുട്‌ബോളിൽ യാതൊരു മേൽവിലാസം ഇല്ലാത്ത സെനഗൽ എന്ന കൊച്ചു രാഷ്ട്രത്തെ തോളിലേറ്റി അവസാന എട്ടിലെത്തിച്ച ജീനിയസ് , യൂറോപ്യൻ ഫുട്‌ബോളിലെ സെനഗലിന്റെ അംബാസിഡർ എൽഹാജി ദിയൂഫ്.

ജോർജ് വിയക്ക് ശേഷം യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ഗോൾ സ്കോറിംഗിൽ തന്റേതായ പേര് ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും സീരീ എയീലും പ്രീമിയർ ലീഗിലും ഗോളടിച്ചു കൂട്ടി ഏഴുതിച്ചേർത്ത കാമറൂൺ ഇതിഹാസം,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കൻ താരം സാമുവൽ എറ്റൂ.

ആനകളുടെ നാടായ ഐവറി കോസ്റ്റിനെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തിയ ഇതീഹാസം.ഏറ്റൂവിനെക്കാൾ പ്രതിഭാധനനായ താരം.
ചെൽസിയെ ഫുട്‌ബോൾ ശക്തിയാക്കി മാറ്റിയ ഡിസ്ട്രക്ടീവ് സ്ട്രൈകർ ദിദിയർ ദ്രോഗ്ബ.

സെവിയയെ യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച ടീമുളൊന്നാക്കി മാറ്റിയ മാലിയുടെ ഗോളടിയന്ത്രം ഫെഡെറിക് കനൗട്ടു.

ദ്രോഗ്ബയുടെ സന്തതസഹചാരി , മധ്യനിരയുടെ എഞ്ചിൻ ,ആഫ്രിക്കൻ വന്യത വെടിഞ്ഞ് ഇരുണ്ട ഭൂഖണ്ഡത്തിന്റേ കാൽപ്പന്ത്കളിയിലെ ക്രിയേറ്റീവ് ഇന്റലിജൻസ് യൂറോപ്യൻ ക്ലബുകളിൽ പ്രകടമാക്കിയവൻ. അറബി പണത്തിൽ പുനർജനിച്ച മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബിന് അടിത്തറയേകിയ ഐവറി ഇതിഹാസം  യായെ ഹബീബ് ടൂറെ.

ടോംഗോയെന്ന രാജ്യത്ത് ഫുട്‌ബോൾ വിത്തുകൾ പാകിയ ആഴ്സനലിന്റെ കുന്തമുനയായിരുന്ന ഇമ്മാനുവൽ അഡബായേർ..

മോഡേൺ ഫുട്‌ബോളിൽ ആഫ്രിക്കൻ ഫുട്‌ബോളിന്റെ വിജയ ഗാഥ ചരിത്രതാളുകളിൽ എഴുതിചേർത്തവരാണ് മുകളിലുള്ള ഇതിഹാസ താരങ്ങൾ. 
ഇവരെകൂടാതെ എത്രയോ നൂറുകണക്കിന് താരങ്ങൾ യൂറോപ്യൻ ഫുട്‌ബോളിലും ലോക ഫുട്‌ബോളിലും ഇരുണ്ട വൻകരയുടെ കറുപ്പിന്റേ കരുത്ത് കാണിച്ചു തന്നവരാണ്. അബൂട്രികാ എൻയേമ അമുനിച്ചി എബൂയ ഗർവീന്യോ കോളെ ടൂറെ താരിബോ ബെസ്റ്റ് റോബർട്ട് സോംഗ് അസമോവ ഗ്യാൻ അസമാവോ സുലൈമാൻ മുൻതാരി അപ്പീയ സെയ്ദ് കെയ്റ്റ അലക്‌സ് സോംഗ് ജോർദാൻ-ഇബ്രാഹിം-ആന്ദ്രേ അയേവു , പൗപ ബൗബ ദിയോപ് ഹേൻറി കാമറ ഫാദിഗാ ഇസ്ലാം സ്ലിമാനി യാസിൻ ബ്രാഹ്മി സലോമൻ കാലൗ മെഹ്തി ബെനാത്യാ റിയാദ് മാഹിറസ് സാദിയോ മാനെ കൂളിബാലി യുസുഫ് സബാലി  ഔബയാംഗിലും നിർത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യത്തിന്റെ മാലാഖയാണ് ഇന്ന് ലിവർപൂളിന്റെ എല്ലാമെല്ലാമായ മുഹമ്മദ് സലാഹ്.

തുടർച്ചയായി രണ്ടാം തവണയാണ് സലാഹ് തന്റെ ടീംമെറ്റായ സാദിയോ മാനെയെയും ഗാബോണിന് ഫുട്‌ബോളിൽ മേൽവിലാസം ഉണ്ടാക്കികൊടുത്ത ഔബയാംഗിനെയും മറികടന്ന് ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.
വൺ സീസൺ വണ്ടർ എന്ന പരിഹാസങ്ങൾക്കിരയായ ഈജിപഷ്യൻ കിംഗ് സീസണിൽ തെല്ലൊരു ഇടർച്ചക്ക് ശേഷം ഫോം വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു, ഫീഫ ലോക ഫുട്‌ബോളർ അവാർഡിൽ മൂന്നാം സ്ഥാനത്തെത്തിയ സലാ ഫിഫ പുസ്കാസ് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. സലാഹിന് ഭാവിയിൽ
എക്കാലത്തെയും മികച്ച ആഫ്രിക്കൻ താരമെന്ന ജോർജ്ജ് വീയുടെയും അബ്ദി പെലെയുടെയും സ്ഥാനത്തിന് ഭീഷണി സൃഷ്ടിക്കാൻ  കഴിയുമോ എന്നതാണ് 
ഫുട്‌ബോൾ ലോകത്ത് നിന്നുയരുന്ന ചോദ്യം.

അഭിനന്ദനങ്ങൾ സലാഹ് 
ഈജിപ്ഷ്യൻ കിംഗ് 
Congratz Mohamed Salah 
Danish Javed Fenomeno




" റിവലീന്യോയുടെ ഡ്രിബ്ലിംഗ് സ്കിൽസും ,
ജെർസണിന്റെ വിഷൻ& ഇന്റലിജൻസും,
ഗാരിഞ്ചയുടെ ആത്മാവും ആസ്വാദനവും ,
ജെർസീന്യോയുടെ വേഗവും ,
റൊണാൾഡോയുടെ പവറും കൃത്യതയും പന്തടക്കവും ട്രിക്കി സ്കിൽസും ,
സീകോയുടെ ടെക്നിക്കൽ എബിലിറ്റിയും 
ഫ്രീകിക്ക് ബ്രില്ല്യൻസും ,
റൊമാരിയോയുടെ ക്രിയേറ്റീവിറ്റിയും " കൈമുതലാക്കി സുന്ദരമായ പുഞ്ചിരി കൊണ്ട് ഭൂഗോളത്തെ ഫുട്‌ബോളിലേക്ക് ആവാഹിച്ച്  ലോക ജനതയെ ആനന്ദിപ്പിച്ച മാന്ത്രികൻ."

ബ്രസീൽ ഇതിഹാസം ടോസ്റ്റാവോ ഈയടുത്ത് റൊണാൾഡീന്യോ എന്ന ഫുട്‌ബോളറെ നിർവചിച്ചത് ഇങ്ങനെയായിരുന്നു.അദ്ദേഹം പറഞ്ഞ വാചകങ്ങളിൽ നിന്നും വ്യക്തം കാൽപ്പന്ത് ലോകം ഇന്ന് ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് ഈ ജിന്നിനെയാണെന്ന്..

ഫുട്‌ബോളിനെ മാന്ത്രികതയുടെ അൽഭുത ലോകത്തേക്ക് നയിച്ചവൻ , 
അഭിവന്ത്യമായ ആസ്വാദനത്തിലൂടെ കാൽപ്പന്തുകളിയുടെ പുതിയ തരം വിഭവങ്ങൾ ലോക ഫുട്‌ബോളിന് നുകർന്നു നൽകിയവൻ , 
അസാധ്യങ്ങളെയും അപ്രവചനീയങ്ങളെയും വെറുമൊരു തുകൽപ്പന്തിലേക്കാവാഹിച്ച് ഇന്ദ്രജാലം തീർത്തവൻ, 
ജനകോടികളുടെ മനസ്സിൽ എന്നെന്നും മായാദീപം പോലെ ഒരു ചെറുപുഞ്ചിരിയുമായി ആ ജിന്ന്  പെയ്തിറങ്ങി..!

The  #Eterno റൊണാൾഡീന്യോ മാജികൽ ഗൗച്ചോ
Ronaldinho Gaúcho😍 #ജിന്ന്😎
Danish Javed Fenomeno