Wednesday, January 16, 2019

ഗ്രൈറ്റസ്റ്റ് ബ്രസീലിയൻ വിംഗ്ബാക്ക് -അറ്റാക്കർ duo's in Football history 




പുതിയ തലമുറ കാൽപ്പന്തുകളിയിലെ വിംഗ്ബാക്ക് - അറ്റാക്കർ കോമ്പോയുടെ ഫ്രണ്ട്ഷിപ്പ് കെമിസ്ട്രി അനുഭവിച്ച് അറിഞ്ഞത് മാഴ്സലോ-സീയാർ , ആൽവസ്-മെസ്സി ആൽവസ്-നെയ്മർ കോമ്പോകളിലൂടെ ആവും.എന്നാൽ ബ്രസീലിനെ സംബന്ധിച്ച് വിംഗ്ബാക്ക് - അറ്റാക്കർ കൂട്ടുകെട്ടുകൾ സർവസാധാരണമാണ് സമ്പന്നമായ കാനറികളുടെ ഫുട്‌ബോൾ ചരിത്രതാളുകളിൽ.അതിൽ ഏറ്റവുമധികം കാലം ഒരുമിച്ച് ഒരുപാട് ടീമുകളിൽ ഒപ്പം കളിച്ച കോമ്പോകളെ കുറിച്ച് നോക്കാം.

1.നിൽട്ടൺ സാന്റോസ് - ഗാരിഞ്ച 

( ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ ,ബൊട്ടഫോഗോ)

ഗാരിഞ്ചയെന്ന ഫുട്‌ബോൾ മാലാഖയെ കണ്ടെത്തിയത് ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ അറ്റാക്കിംഗ് വിംഗ്ബാക്ക് എന്നും ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കെന്നും അറിയപ്പെടുന്ന നിൽട്ടൺ സാന്റോസായിരുന്നു.ബൊട്ടഫോഗോ ക്ലബിൽ ഗാരിഞ്ച എത്തിച്ചേരാനിടയായതും നിൽട്ടണിന്റെ ഇടപെടലുകളായിരുന്നു.
ഗാരിഞ്ച എന്നും തന്റെ മാതൃക താരമായി കണ്ടതും നിൽട്ടൺ സാന്റോസിനെയായിരുന്നു.കളികളത്തിൽ രണ്ടും വിംഗിലുമായിരുന്നു ഇരുവരും കളിച്ചിരുന്നതെങ്കിലും ബ്രസീലിലെയും ബൊട്ടഫോഗോയിലെയും ഇരുവരുടെയും ലോഗ്വിറ്റിയും അസാധാരണമായ പ്രകടനമികവും പ്രകടമാക്കി ഇരട്ട ലോകകപ്പു വിജയങ്ങളിലും നിർണായക പങ്കു വഹിച്ച ഇതിഹാസ താരങ്ങൾ ഫുട്‌ബോൾ ലോകത്തും ജീവിതത്തിലും തങ്ങളുടെ സൗഹൃദം നിലനിർത്തിയവരായിരുന്നു.

2.കാർലോസ് ആൽബർട്ടോ - പെലെ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , സാന്റോസ് , ന്യൂയോർക്ക് കോസ്മോസ്) 

ഫുട്‌ബോൾ ദൈവം പെലെയുടെ ഏറ്റവുമടുത്ത സുഹൃത്ത് ആണ് 2016 ൽ അന്തരിച്ച ഇതിഹാസം കാർലോസ് ആൽബർട്ടോ.ബ്രസീലിലും സാന്റോസിലും ന്യൂയോർക്ക് കോസ്മോസിലും പെലെയുടെ കൂടെപ്പിറപ്പായിരുന്നു ആൽബർട്ടോ ടോറസ്.ഡാൽമ സാന്റോസു കഴിഞ്ഞാൽ ചരിത്രത്തിലെ എക്കാലത്തെയും മികച റൈറ്റ് ബാക്ക്.1970 ലോകകപ്പ് നയിച്ച കാർലോസ് ആൽബർട്ടോക്ക് ദ കാപ്റ്റൻ എന്ന പേര് നൽകിയത് പെലെ ആയിരുന്നു.1970 ലോകകപ്പ് ഫൈനലിലെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീം ഗോളിനുടമയായ കാർലോസ് ആൽബർട്ടോയുടെ ഗോളിന് പെലെ നൽകിയ തളികയിലെന്നവണ്ണം നൽകിയ അസിസ്റ്റ് മാത്രം മതി ഇവർ തമ്മിലുള്ള രസതന്ത്രം നിർവചിക്കാൻ.

3.ജൂനിയർ - സീകോ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , ഫ്ലെമംഗോ)

ടെലി സന്റാനയുടെ വിഖ്യാത ടീമിലെ നിർണായക വിംഗ്ബാക്ക് - അറ്റാക്കിംഗ് കൂട്ടുകെട്ട് ആയിരുന്നു.ജൂനിയർ സീകോ സഖ്യം.ഇതിഹാസ സഖ്യം ഫ്ലമെംഗോയിൽ ഒരു വ്യാഴവട്ടകാലത്തിലേറെ ഒരുമിച്ച് കളിചിട്ടുണ്ട്.ഫ്ലെമംഗോയിലെ ഇരുവരുടെയും കൂട്ട്കെട്ട് സന്റാനയുടെ ടീമിന്റെ സുന്ദരമായ ഫുട്‌ബോൾ കാഴ്ചവെക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു. പ്രത്യെകിച്ചും 1982 ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയെ മൂന്ന് ഗോളുകൾക്ക് തകർത്തതിനൊരു കാരണമായത് സീകോ ജൂനിയർ കോമ്പിനേഷനായിരുന്നു.ജൂനിയറിന്റെ മൂന്നാം ഗോളിന് അഞ്ച് പേരടങ്ങുന്ന അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചു സീകോ നൽകിയ പാസ് തന്നെ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾ അസിസ്റ്റാണ്.

4.റോബർട്ടോ കാർലോസ് - റൊണാൾഡോ

(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , റിയൽ മാഡ്രിഡ് , കൊറിന്ത്യൻസ് )

കാൽപ്പന്ത് കളിയിൽ എതിരാളികളെ ഭീതിയിലാഴ്ത്തിയ മൊട്ടകൾ.ഒരു പക്ഷെ ഫുട്‌ബോളിൽ ഇത്ര സുന്ദരായ ഒരു ഡിഫന്റർ-അറ്റാക്കർ കൂട്ട്കെട്ട് ഇനിയുണ്ടാവില്ല.അത്രയ്ക്ക് വിനാശകരമായ ജോഡികളായിരുന്നു ഇരുവരും.ബ്രസീലിൽ പന്ത്രണ്ട് വർഷത്തോളം റൂമേറ്റ്സ്  ആയിരുന്നു റൊ-റൊ ഇതിഹാസ സഖ്യം.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഏറെക്കാലം കത്തിജ്വലിച്ച കോമ്പോ റിയലിൽ അഞ്ച് വർഷവും ശേഷം ബ്രസീലിൽ കൊറിന്ത്യൻസിൽ ഒന്നര വർഷവും ഒരുമിച്ച് കളിച്ചു.ഈ വിഖ്യാത കൂട്ട്കെട്ട് നിരവധി കിരീടങ്ങൾ ക്ലബുകളിൽ സ്വന്തമാക്കി.1997 ഫിഫ ലോക ഫുട്‌ബോളർ അവാർഡ് നേട്ടത്തിൽ ഒന്നാമത് റൊണാൾഡോയും രണ്ടാമത് ബുള്ളറ്റ്മാൻ കാർലോസുമായിരുന്നു.ഇത് മാത്രം മതി ഈ ജോഡി എത്രത്തോളം ഡിസ്ട്രക്ടീവ് ആയിരുന്നു എന്ന് മനസ്സിലാക്കാൻ.
ലോകകപ്പ് കോപ്പ അമേരിക്കകൾ കോൺഫെഡറേഷൻ തുടങ്ങി കിരീടങ്ങൾ ഇഷ്ടം പോലെ സെലസാവോക്ക് നേടികൊടുത്തു.മൽസരത്തിന് മുമ്പും മൽസരത്തിൽ റോണോ ഗോൾ നേടിയാലും ടീമിന്റെ വിജയശേഷവും റോബർട്ടോ കാർലോസിന്റെ മൊട്ടയിൽ റോണോ പ്രതിഭാസം മുത്തം നൽകുന്ന സീൻ രോമാഞ്ചം കൊള്ളിക്കുന്ന ചരിത്ര സംഭവമായിരുന്നു.

5.കഫു - റിവാൾഡോ
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ, പാൽമിറാസ് , മിലാൻ)

ബ്രസീലിൽ കഫു - റൊണാൾഡോ സഖ്യം പോലെ തന്നെ നിർണായക ജോഡിയായിരുന്നു കഫു റിവ ജോഡി.ബ്രസീലിൽ ഒരു പതിറ്റാണ്ടോളവും പാൽമിറാസിലും മിലാനിലും ഒരുമിച്ച് കളിച്ചിട്ടുണ്ട് ഇരുവരും.

6.ഡാനി ആൽവസ് - നെയ്മർ 
(ഒരുമിച്ച് കളിച്ച ടീമുകൾ - ബ്രസീൽ , ബാഴ്സലോണ , പിഎസ്ജി)

തങ്ങളുടെ ഇതിഹാസ ജോഡികളായ മുൻഗാമികളുടെ അടുത്തെങ്ങും എത്തില്ലെങ്കിലും പുതിയ തലമുറയിലേ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട കൂട്ട്കെട്ടാണ് 
ആൽവസ് - നെയ്മർ ജോഡി. ചരിത്രത്തിലെ ബ്രസീലിന്റെ മോശം  കാലഘട്ടത്തിൽ സെലസാവോയുടെ പ്രതീക്ഷകളായിരുന്നു ഇരുവരും കോൺഫെഡറേഷൻ കപ്പ് നേടികൊടുക്കുന്നതിൽ പങ്കാളിയായി.മാത്രമല്ല ബാഴ്സയിലേക്ക് നെയ്മറെ കൊണ്ടുവന്നതും ആൽവസാണ്.
ഇപ്പോൾ പിഎസ്ജിയിൽ ഒരുമിച്ച് കളിക്കുന്ന ഇരുവരും ഇനിയും വീണ്ടും ഒരു ടീമിൽ ഒപ്പം കളിക്കുമോ എന്ന് ഉറപ്പില്ല.
നെയ്മർ സമീപ ഭാവിയിൽ ഒരു ബിഗ് മൂവിന് സാധ്യതയുള്ളതിനാൽ കരിയറിലെ അന്ത്യഘട്ടത്തിലെത്തി നിൽക്കുന്ന ആൽവസ് തിരികെ ബ്രസീലിൽ പോവാനാണ് സാധ്യത.


By - Danish Javed Fenomeno

No comments:

Post a Comment