Tuesday, January 21, 2020

റെയ്നിയർ ജീസസ് -ബ്രസീലിയൻ ബല്ലാക്ക്.?




2007 മുതൽ നെയ്മർ എന്ന കൗമാര പ്രതിഭക്ക് പിറകെ നടന്നിരുന്ന റിയൽ മാഡ്രിഡിന് നിരാശ സമ്മാനിച്ചായിരുന്നു 2013ൽ നെയ്മറെ സാന്റോസിൽ നിന്നും ബാഴ്സലോണ റാഞ്ചിയത്.ഇനിയൊരു അബദ്ധം തങ്ങളുടെ ബ്രസീലിയൻ ടാലന്റ് ഫാക്റ്ററി ഹണ്ടിൽ സംഭവിക്കരുതെന്ന ഉത്തമ ബോധ്യം ഉള്ളതിനാലാവണം റിയൽ അധികൃതർ കഴിഞ്ഞ വർഷം 18 കാരായ വിനീസ്യസിനെയും റോഡ്രിഗോയെയും ലോസ് ബ്ലാങ്കോസ് നിരയിൽ എത്തിച്ചത്.എന്നാൽ ഇതുകൊണ്ട് ഒന്നും തീരുന്നില്ല റിയലിന്റെ ബ്രസീലിയൻ പ്രതിഭകളോടുള്ള പ്രണയം.
ഫ്ലെമിഷിന്റെ 17 കാരൻ പ്രതിഭയായ റെയ്നിയർ ജീസസിനെ പൊന്നു വില നൽകി മാഡ്രിഡിലെത്തിച്ചിരിക്കുകയാണ് റിയൽ.

ബേസിക്കിലി സ്പീഡി - ട്രിക്കി വൈഡ് ഫോർവേഡുകളായ വിനീസ്യസിന്റെയും റോഡ്രിഗോയുടെയും പ്ലെയിംഗ് ശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമാണ് റെയ്നിയറുടെ പ്ലെയിംഗ് ശൈലി. റെയ്നിയർ ഒരു സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് പ്ലെയറാണ്.മറ്റ് രണ്ട് പേരെ അപേക്ഷിച്ച് പേസ് അത്ര ഇല്ലെങ്കിലും ഉയരക്കാരനും ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്തും പ്രസൻസുമുള്ള ക്ലാസി ടച് പ്ലെയറാണ് .ജർമൻ നായകനായിരുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ മൈകൽ ബല്ലാക്കിന്റെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യത പുലർത്തുന്നുണ്ട് റെയ്നിയർ.അദ്ദേഹം ജർമനിയിലും ബയേണിലും കളിക്കുന്ന കാലത്തെ ഫിസിക്കൽ പ്രസൻസുള്ള നീക്കങ്ങളും റണ്ണിംഗികളും ടച്ചും റെയ്നിയറിലും പ്രകടമാണെന്നാണ് എനിക്ക് അനുഭവപ്പെട്ടത്.എന്നാൽ ബല്ലാക്ക് എന്ന ഇതിഹാസ താരത്തോടുള്ള താരതമ്യം ആണെന്ന് കരുതരുത്.റെയ്നിയറുടെ കേളീ ശൈലി അലങ്കാരികമായി വിശേഷിപ്പിച്ചെന്നേയുള്ളൂ.പഴയ ബ്രസീൽ ടീനേജ് വണ്ടർ ടാലന്റുകളായി ബെർണേബൂവിൽ എത്തിയ റോബീന്യോയെ പോലെയോ ബാപ്റ്റിസ്റ്റയെ പോലെയോ അമിതമായ ഹൈപ്പുകൾക്ക് സ്വയം ബലിയാടാവാതെ മികച്ചൊരു യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ കരിയറും അതു വഴി സമ്പന്നമായ സെലസാവോ കരിയറും റെയ്നിയർ ജീസസിന് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

No comments:

Post a Comment