Friday, March 1, 2019

Rest in peace Gordon Banks ,
The owner of the Footballs greatest ever Save.



1970 ലോകകപ്പിൽ ബ്രസീൽ × ഇംഗ്ലണ്ട് ഗ്രൂപ്പ് സ്റ്റേജ് മൽസരം നടക്കുന്നു.വലതു വിംഗ്ബാക്ക് കാർലോസ് ആൽബർട്ടോ പെരേറയുടെ വലതു വിംഗിലൂടെ നൽകിയ കൃത്യതയാർന്ന നെടുനീളൻ പാസ് ജെർസീന്യോയുടെ കാലുകളിലേക്ക്.ഇംഗ്ലീഷ് ഡിഫന്റേഴ്സിനെ കബളിപ്പിച്ച് കോർണറിന്റേ ഓരത്ത് നിന്നും ജെർസീന്യോ ബോക്സിൽ പെലെക്ക് നൽകിയ മനോഹരമായ ക്രോസ് പോസ്റ്റിന്റേ ഇടതുഭാഗത്ത് സ്ഥാനം തെറ്റി നിൽക്കുന്ന ഗോളി ഗോർഡൻ ബാങ്ക്സിന്റെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിച്ച് ഉയർന്ന് ചാടിയ പെലെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് കണക്കാക്കി ശക്തമായ ഹെഡ്ഡർ തൊടൂക്കുന്നു.ബ്രസീൽ താരങ്ങളും ഇംഗ്ലീഷ് താരങ്ങളും കാണികളും ഗോളെന്നുറച്ച ഹെഡ്ഡർ അമാനുഷികമായ മുഴുനീളൻ ഡൈവിലൂടെ ഇംഗ്ലീഷ് ഗോളി ഗോർഡൻ ബാങ്ക്സ് തട്ടിയകറ്റുമ്പോൾ ഗോളുറപ്പിച്ച് കൈയുർത്തിയ പെലെ തലയിൽ കൈവച്ച് പോയ നിമിഷമായിരുന്നത്.പെലെ ഹെഡ്ഡർ തൊടുക്കുമ്പോൾ എട്ട് യാർഡ് നീളമുള്ള , അതായത് ഏതാണ്ട് ഏഴര മീറ്ററോളം നീളമുള്ള പോസ്റ്റിന്റെ ഇടതു മൂലയിൽ സ്ഥാനം തെറ്റി നിന്നിരുന്ന ഗോർഡൻ ബാങ്ക്സ് പെലെയുടെ ക്ലോസ് റേഞ്ചിലുള്ള കരുത്തുറ്റ ഹെഡ്ഡർ പോസ്റ്റിന്റെ വലതു മൂലയിൽ പതിക്കുമ്പോൾ ബാങ്ക്സിന്റെ കൈകൾ എങ്ങനെ അവിടെയെത്തി എന്നത്
കാൽപ്പന്ത് ചരിത്രത്തിലെ അൽഭുത സംവഭങ്ങളിലൊന്നാണ്.ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സേവിനുടമ ഇംഗ്ലീഷ് ഫുട്‌ബോൾ ഇതിഹാസം ഗോൾഡൻ ബാങ്ക്സ് ലോകത്തോട് വിട പറഞ്ഞു.81 വയസ്സായിരുന്നു.1966 ലോകകപ്പ് ഇംഗ്ലണ്ടിന് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബാങ്ക്സ് സെമിഫൈനലിൽ യൂസേബിയോടെ വഴങ്ങിയ പെനാൽറ്റി മാത്രമായിരുന്നു ഫൈനൽ വരെ വഴങ്ങിയ ഏക ഗോൾ.

ലെവ് യാഷിൻ കഴിഞ്ഞാൽ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗ്രൈറ്റസ്റ്റ് ഗോൾ കീപ്പർക്ക് ആദരാഞ്ജലികൾ

#Rip #Gordon_banks #Legend

No comments:

Post a Comment