Friday, March 1, 2019

ഡഗ്ലസ് ലൂയിസ് - Future #8 Midfield Gem



മധ്യനിരയിൽ ബ്രസീലിന്റെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പ്രതിഭയാണ് മുൻ വാസ്കോ താരവും ലോണടിസ്ഥാനത്തിൽ ജിറോണ താരവുമായ ഡഗ്ലസ് ലൂയിസ്. നിലവിൽ മാൻ.സിറ്റി മിഡ്ഫീൽഡറായ ഇരുപതുകാരൻ ജിറോണക്ക് വേണ്ടി കഴിഞ്ഞ റിയൽ മാഡ്രിഡിനെതിരായ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.മികവുറ്റ പാസ്സിംഗ് വിഷനും ബോൾ സ്വീകരിച്ചു വേഗത്തിൽ പാസ് ചെയ്തു കളിക്കാനുള്ള കഴിവും സഹ അറ്റാക്കർമാർക്കൊപ്പം മുന്നേറ്റനിരയിലേക്ക് കയറി കളിക്കാനും സെന്റർ മിഡ്ഫീൽഡ് മാത്രമല്ല ഇരു വിംഗിലും അനായാസതയോടെ കളികാനും താൽപ്പര്യം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് വരുന്ന രണ്ട് വർഷത്തിനുള്ളിൽ തന്റെ പ്രതിഭകൊത്ത പൊട്ടെൻഷ്യൽ നിലനിർത്തിയാൽ ബ്രസീൽ ടീമിന്റെ സ്ഥിര സാന്നിധ്യമായേക്കും.സെന്റർ മിഡ്ഫീൽഡർ ആണെങ്കിൽ കൂടി ഡിഫൻസീവ് ഡൂട്ടികളിൽ താരതമ്യേന വീക്കായ താരത്തിന്റെ സ്റ്റൈൽ ആർതറിനെ പോലെ ബോൾ പ്രൊട്ടക്ഷനിലും ബോൾ കീപ്പിംഗിലും അമിത ശ്രദ്ധ കൊടുക്കുന്നതിലല്ല.പകരം പഴയ ബ്രസീൽ താരം സീ റോബർട്ടോയെ പോലെ തോന്നിപ്പിക്കുന്ന ബോൾ കണ്ടക്ടർ ആണ് ഡഗ്ലസ് ലൂയിസ്.ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ തിടുക്കം കാണിക്കുന്ന താരം മധ്യത്തിൽ നിന്നും ഇരു വിംഗിലേക്കും ഡയഗണൽ ബോളുകൾ സപ്ലൈ ചെയ്യുന്നതിൽ കൃത്യത കാണിക്കുന്നു.ഡിഫൻസീവ് സ്വിറ്റേഷനുകളിലെ ദുർബലമായ ഇടപെടലുകളും ലോംഗ് റേഞ്ചറുകളിലെ കൃത്യതയില്ലായ്മയും
അമിതമായ ഫൗളുകളും താരത്തിന്റെ വീക്ക്നെസ്സാണ്. എന്നാൽ പ്രീമിയർ ലീഗിൽ മാൻ.സിറ്റിയിൽ തിരികെ എത്തി ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായാൽ improvement ചെയ്യാൻ അധികകാലം വേണ്ടി വരില്ല.

ടിറ്റെ കണ്ണുവച്ചിട്ടുള്ള ഏറ്റവും പ്രധാന യുവടാലന്റ് കൂടിയാണ് ഡഗ്ലസ് ലൂയിസ്.ലോകകപ്പ് മിഡ്ഫീൽഡ് താരങ്ങളും യൂറോപ്യൻമാരോട് മുട്ടാൻ തക്ക ശേഷിയും തങ്ങൾക്ക് ഇല്ലാ എന്ന് തെളിയിച്ച ബ്രസീൽ മിഡ്ഫീൽഡ് ത്രയമായ പൗളീന്യോ ഫെർണാണ്ടീന്യോ അഗുസ്തോ ത്രയത്തെ കൈവെടിയാത്ത ടിറ്റെ പുനർവിചിന്തനം നടത്തേണ്ട സമയമാണിത്.ഇവരെ ഒഴിവാക്കി അടുത്ത ലോകകപ്പിലേക്കുള്ള ആർതർ അലൻ ഡഗ്ലസ് ലൂയിസ് ഫാബീന്യോ തുടങ്ങിയ യൂറോപ്യൻ ഫുട്‌ബോളിലെ യുവ വെർസറ്റൈൽ മിഡ്ഫീൽഡേഴ്സിനെ ടീമിൽ എടുത്തു സെറ്റാക്കി എടുക്കേണ്ടതാണ്.

No comments:

Post a Comment