Friday, March 1, 2019




1997 കോപ്പാ അമേരിക്കയിൽ പന്തു തട്ടുമ്പോൾ ഫുട്‌ബോളിലെ എക്കാലത്തെയും വിനാശകാരികളായ ലെജണ്ടറി ഇരട്ടകളായ റൊമാരിയോ - റൊണോ സഖ്യത്തിന് പ്രായം 31ഉം 19ഉം ആയിരുന്നു. ബ്രസീലിയൻ ഫുട്‌ബോളിനെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നയിച്ചു കപ്പുകൾ വാരിക്കൂട്ടിയ ഇതിഹാസങ്ങളുടെ ഇന്റർസെപ്റ്റ് പിരീഡായിരുന്നു 1994-1999 വർഷങ്ങൾ.ബ്രസീലിയൻ ഫുട്‌ബോളിന്റെ ബാറ്റൺ ഒരു സൂപ്പർ താരത്തിൽ നിന്നും മറ്റൊരു സൂപ്പർ താരത്തിലേക്ക് കൈമാറ്റം ചെയ്ത ട്രാൻസാക്ഷൻ പിരീഡായിരുന്നത്.
18 മൽസരങ്ങളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് കളിച്ചത് കോപ്പാ അമേരിക്കയും ഫിഫ കോൺഫെഡറേഷൻ കപ്പും ലോകകപ്പും അടക്കം നിരവധി കിരീടങ്ങൾ വാരിക്കൂടിയ ഇരുവരും 35 ഗോളുകളാണ് അടിച്ചുകൂട്ടിയത് 19 ഗോളുകൾ റൊമാരിയോയും റൊണോ 16 ഗോളുകളും.തന്നേക്കാൾ പതിനൊന്ന് വയസ്സിന് മൂത്ത റൊമാരിയോയെ റോണോ ജേഷ്ഠ സഹോദരനായാണ് കണ്ടിരുന്നത് തിരിച്ചു റൊമാരിയോയും..

ഈ രണ്ട് ഫുട്‌ബോൾ ബിംബങ്ങൾക്ക് ഒരിക്കലും പകരമാവില്ലെങ്കിലും വീണ്ടുമൊരു ഇരട്ടകളായ ജേഷ്ഠാനുജ തുല്ല്യരായ ബ്രസീൽ താരങ്ങളുടെ കരിയറിലെ ഇന്റർസെപ്റ്റ് പിരീഡിലേക്കാണ് ബ്രസീലിയൻ ഫുട്‌ബോൾ നീങ്ങുന്നത്.പരിക്കോ ഫോമിലില്ലായ്മയോ അലട്ടിയില്ലേൽ 27 കാരനായ നെയ്മർ സെലസാവോയുടെ ബാറ്റൺ 18 കാരനായ വിനീസ്യസിന് കൈമാറിയേക്കാവുന്ന കാലഘട്ടമാണ് വരാനിരീക്കുന്നത്.അതിന് തുടക്കം ബ്രസീലിൽ ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിലായിരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നെയ്മർ - വിനീസ്യസ് സഖ്യത്തെ ടിറ്റെ ഉപയോഗിക്കുമോയെന്നത് കണ്ടറിയണം.
ലാ ലീഗയിൽ റിരൽ മാഡ്രിഡിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിര പ്രതിഷ്ഠ നേടിയ വിനീസ്യസ് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

No comments:

Post a Comment