Wednesday, May 1, 2019

റെഡ്സിന്റെ " അസിസ്റ്റ് " ഇരട്ടകൾ 



ലിവർപൂളിന്റെ അറ്റാക്കിംഗ് ഫ്രന്റ് ത്രീകളായ സലാ മാനെ ഫിർമീന്യോ, പ്ലെയർ ഓഫ് സീസണായ ഡിഫന്റർ വിർജിൽ വാൻ ഡൈക് എന്നിവരെ പോലെ തന്നെ ക്ലബിന്റെ സീസണിലെ നിർണായക സാന്നിദ്ധ്യങ്ങളാണ് വിംഗ് ബാക്ക് ഇരട്ടകളായ ട്രെന്റ് അലക്സാണ്ടർ ആർനോൾഡും ആന്റി റോബർട്സണും. ഒരു വിംഗ് ബാക്കിനെ സംബന്ധിച്ച് പ്രീമിയർ ലീഗിൽ മുമ്പെങ്ങുമില്ലാത്ത സമാനതകളില്ലാത്ത ഫോമിലാണിന്ന് ഇരുവരും.ലിവർപൂളിന്റെ വിജയങ്ങൾക്ക് പിന്നിലെ അതി നിർണായകമായ ചിലകശക്തികളാണ് ഈ സ്കോട്ടിഷ് - ഇംഗ്ലീഷ് ജോഡി.ഡിഫൻസിലും ഓവർലാപ്പിംഗ് റണ്ണുകളിലും എണ്ണയിട്ട യന്ത്രം പോലെ കുതിക്കുന്ന ഇരുവരുടെയും influence ആണ് മാനെക്കും സലാഹിനും ഇരു വിംഗുകളിലും സ്വതന്ത്രമായി കളിക്കാൻ കഴിയുന്നത്.
രണ്ടു വിംഗുകളിലും പ്ലേമേക്കർ റോൾ നിർവഹിക്കുന്ന താരങ്ങളാണ് ട്രെന്റും റോബർടസണും.നിലവിലെ ലിവർപൂൾ അറ്റാക്കിംഗിൽ ക്ലോപ്പിന്റെ സിസ്റ്റത്തിൽ ഏറ്റവുമധികം ടാക്ക്റ്റിക്കൽ പ്രാധാന്യമുള്ള സൈഡായ ഇടതു വിംഗ് മാറാൻ കാരണം ആന്റി റോബർട്സൺ - മാനെ കൂട്ട്ക്കെട്ട് ആണ്.അതിന്റെ ബുദ്ധികേന്ദ്രമാകട്ടെ റോബർട്സൺ തന്നെയാണ്. സാദിയോ മാനെക്ക് കൃത്യമായി സ്പേസുകൾ സൃഷ്ടിച്ചു നൽകുന്ന റോബർട്സണിന്റെ  ബോളുകളും നീക്കങ്ങളും ടീമിന്റെ വിജയത്തിന് ആധാരമാവുന്നു.കഴിഞ്ഞ സീസണിൽ ക്ലോപ്പിന്റെ ടീമിൽ ടാക്റ്റിക്കലി പ്രാധാന്യമുള്ള താരം റോബർട്ടോ ഫിർമീന്യോ ആയിരുന്നേൽ ഈ സീസണിൽ അത് ആന്റി റോബർട്സൺ ആണെന്നത് നിസംശയം പറയാൻ സാധിക്കും.സ്കോട്ടിഷ് താരത്തിന്റെ ഡിഫൻസീവ് മികവും ഡിഫൻസിലെ ഒറ്റകൊമ്പനായ വാൻ ഡൈക്കിന് തുണയാകാറുണ്ട്.

ടീമിന്റെ അറ്റാക്കിംഗ് നീക്കങ്ങളിലെ ക്രിയേറ്റീവ് എലമെന്റ്സ് ആണ് റെഡ്സിന്റെ  ചിറകുകളായ ഇരുവരും.വലതു സൈഡിൽ സലാഹിന് ഫ്രീഡം സൃഷ്ടിച്ചു നൽകുന്ന ട്രെന്റിന്റെ കൃത്യതയാർന്ന ക്രോസുകൾ പലപ്പോഴും എതിർ ബോക്സിൽ മാനെയും വാൻഡൈക്കും സലാഹും ഗോളാക്കി മാറ്റുന്നു.മാത്രമല്ല സെറ്റ്പീസ് സ്പെഷ്യലിസ്റ്റു കൂടിയാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനം ആയ യുവതാരം ട്രെന്റ് അലക്സാണ്ടർ ആർനോൾഡ്.

സീസണിൽ ഏറ്റവും അധികം അസിസ്റ്റുകൾ സ്വന്തമാക്കിയ താരങ്ങളാണ് ലിവർപൂൾ വിംഗ്ബാക്കുകൾ.13 അസിസ്റ്റുമായി സീസൺ ടോപ്പർ ആണ് ആന്റി റോബർട്സൺ , തൊട്ടുപിന്നാലെ 11 അസിസ്റ്റുമായി ആർനോൾഡുമുണ്ട്.
പിഎഫ്എ ഇലവൻ ഓഫ് സീസണിൽ ഇടം പിടിച്ച റോബർട്സണും ആർനോൾഡും തന്നെയാണ് ഇന്ന് കാമ്പ് നൂവിൽ ബാഴ്സക്കെതിരെ ലിവർപൂളിന്റെ നീക്കങ്ങളിൽ നിർണായകമാവുക.

#Ynwa

No comments:

Post a Comment