Monday, November 13, 2017

ടൈറ്റാനികിലെ പ്രണയ ജോഡികളായ ഡികാപ്രിയോ അനശ്വരമാക്കിയ ജാക്ക് കെയ്റ്റ് വിൻസെലറ്റിന്റെ റോസിനെ പ്രണയിച്ചപോലെ കാൽപ്പന്തുകളിയുടെ സ്വപ്നസ്വർഗ നഗരമായ റിയോ യുടെ പ്രാന്ത പ്രദേശമായ ബെന്റോ റിബെയ്റോയിലെ മാന്ത്രിക ബാലനും ഫുട്ബോളും തമ്മിൽ പ്രണയിച്ചപ്പോൾ:
ടെർമിനേറ്ററിലെ ആർണോൾഡ് ഷ്വാർസനെഗർ ഉരുക്ക്മനുഷ്യനെ നേരിട്ടപ്പോലെ ആ അൽഭുത ബാലൻ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഡിഫന്റർമാരെയും ഗോൾകീപ്പർമാരെയും നിഷ്പ്രഭമാക്കിയപ്പോൾ:
സിൽവസ്റ്റർ സ്റ്റാലിയോണിന്റെ ജോൺ റാമ്പോയെപ്പോലെ അവൻ ഓരോ അധ്യായങ്ങളെയും വെല്ലുവിളികളെയും പരിക്കുകളെയും തച്ചു തകർത്തു മുന്നേറിയപ്പോൾ
കാൽപ്പന്തുകളിയിലെ നിസർഗ്ഗസുന്ദര മഹാകാവ്യമായ ജോഗാ ബോണിറ്റോ കൊണ്ടവൻ നൂതന ഫുട്‌ബോളിന്റെ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ കളിയാവിഷ്കാരത്തിന്റെ വിശിഷ്ട സാഹിത്യകൃതി തന്നെ സൃഷ്ടിച്ചപ്പോൾ:
സ്പൈഡർമാൻ സിനിമകളെപ്പോലെ അമാനുഷികതയും ആറ്റൻബറോ ചിത്രങ്ങളെപ്പോലെ സർഗാത്മകതയും ഹാരിപോട്ടർ സിനിമകളെപ്പോലെ മാന്ത്രികതയും തീർത്തുകൊണ്ടവൻ സമുദ്രങ്ങളും ഭൂഖണ്ഡങ്ങളും ഒന്നൊന്നായി കീഴടക്കി വിശ്വ കീരീടങ്ങൾ ഒന്നിലേറെ തവണ മാറിലണിഞ്ഞപ്പോൾ;
ജോണി ഡെപ് സിനിമകളിലെ സാഹസികതയും ടോം ഹാങ്ക്സ് സിനിമകളിലെ വൈവിധ്യവും വിൽ സ്മിത്ത് ചിത്രങ്ങളിലെ അനായാസതയും ജാക്മാൻ സിനിമകളിലെ ആകർഷണീയതയും കൊണ്ടവൻ തന്റെ കേളീശൈലിയെ സമ്പന്നമാക്കിയപ്പോൾ;
മട്രിക്സ് സിനിമകളെപോലെ ഫുൾ ഓഫ് ടെക്നിക്ക്സും ബ്രൂസ് ലീ ചിത്രങ്ങളെപ്പോലെ ഫുൾ ഓഫ് സ്കിൽസും ജെയിംസ് ബോണ്ട് സീരീസുകളെ പോലെ ഫുൾ ഓഫ് ഇന്റലിജൻസും കളത്തിൽ രചിച്ചവൻ ജൻമനാ തന്നെയുള്ള ദൈവിക സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതനായപ്പോൾ ;
ബഹുലമായ ഈ പ്രപഞ്ചത്തിൽ നിറഞ്ഞ് നിൽക്കുന്ന എല്ലാ ജീവജാലങ്ങളെയും സാക്ഷിയാക്കി അപൂർവ്വങ്ങളിൽ അപൂർവ്വമായ അദ്വിതീയമായൊരു ചിത്രം ഫുട്‌ബോൾ എന്ന അഭ്രപാളിയിൽ പിറക്കപ്പെട്ടു. ജോഗാ ബോണിറ്റോയുടെ പരിപൂർണ്ണ മുഖമുദ്രയായി മാറിയ കാൽപന്തുകളിയുടെ സമവാക്യങ്ങങ്ങളെ മാറ്റിമറിക്കുകയും നിർവചിക്കുകയും വിപ്ലവൽക്കരിക്കുകയും ചെയ്ത ; ഫുട്ബോൾ ദൈവത്തിന്റെയും മാലാഖയുടെയും രൂപം പൂണ്ട് പിറവിയെടുത്ത അവതാരമായി തീർന്ന അനശ്വര ചിത്രം. സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടിയായി, മഹാപ്രതിഭാസമായി പരിണമിച്ച എന്റെ പ്രിയപ്പെട്ട എന്റെ സ്വന്തം റൊണാൾഡോയെന്ന പ്രതിഭാസ ചിത്രം അവതരിച്ചിട്ട് ഇന്നേക്ക് നാൽപത്തിയൊന്ന് ആണ്ടുകൾ തികയുന്നു.
Feliz anniversario MY LOVE Ronaldo Nazário Danish Javed Fenomeno

No comments:

Post a Comment