Monday, June 11, 2018

ഉദിച്ചുയർന്ന് ടിറ്റെയുടെ " മാജിക് ക്വാർറ്റെറ്റ് " 





By - Danish Javed Fenomeno
Match review 
Austria vs Brazil , Vienna
10 June 2018



ആൽപ്സിന്റെ മടിത്തട്ടായ വിയന്നയിൽ ആതിഥേയരായ ഓസ്ട്രിയയെ നേരിടുമ്പോൾ ടിറ്റെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ബ്രസീലിയൻ ആരാധകർക്ക് രണ്ട് സന്തോഷ വാർത്തകളോടെ ആയിട്ടായിരുന്നു ടീം സ്റ്റാർട്ടിംഗ് ലൈൻ അപ്പ് പ്രസിദ്ധീകരിച്ചത്.

ഒന്ന് പരിക്കിൽ നിന്നും മുക്തനായ വന്ന് കഴിഞ്ഞ കളിയിൽ ബാൾക്കൻ കരുത്തരായ ക്രൊയേഷ്യക്കെതിരെ ഒന്നാന്തരമൊരു സോളോ ഗോളിലൂടെ മാസ്മരിക പ്രകടനം  കാഴ്ചവെച്ച നെയ്മർ നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആദ്യമായി ആദ്യ ഇലവനിൽ ഇറങ്ങുന്നു. രണ്ടാമത്തേത് തീർത്തും സർപ്രൈസായിരുന്നു വർഷങ്ങളായി ബ്രസീൽ ഫാൻസ് കാത്തിരിക്കുന്ന ബ്രസീലിയൻ "മാജിക് ക്വാർറ്റെറ്റ് " പിറവിയെടുക്കുന്ന കാഴ്ച. 

" നെയ്മർ - ജീസസ് - കൗട്ടീന്യോ -  വില്ല്യൻ "

 എന്നിവരടങ്ങുന്ന  മാജിക് ക്വാർറ്റെറ്റിന്റെ ഉദ്ഘാടന മൽസരമായിരുന്നു  ഓസ്ട്രിയക്കെതിരെ നടന്നത്. ടിറ്റെ
മാജിക് ക്വാർഡെറ്റിന്റെ ഉദ്ഘാടനം നടത്തിയ മൽസരത്തിൽ തന്നെ വില്ല്യനൊഴികെ മറ്റു മൂവരും ഗോളുകളടിച്ചു സ്കോറിംഗ് മികവു പ്രകടമാക്കി.മൽസരത്തിൽ എടുത്തു പറയേണ്ട ഗോൾ നെയ്മറുടെ ത്രസിപ്പിച്ച ഫെയിൻ് കട്ട് സ്കിൽസിൽ പിറന്ന സോളോ ഗോൾ തന്നെ.വില്ല്യനിൽ നിന്നും ബോൾ സ്വീകരിച്ചു ബോകസിൽ  ഓസ്ട്രിയൻ ഡിഫന്ററെ ഫെയന്റ് കട്ടിനാൽ നിലത്ത് ഇരുത്തിപ്പിച്ച ശേഷം നെയ്മർ ഗോൾ കീപ്പറേയും കബളിപ്പിച്ച് ജോഗാ ബോണിറ്റോയുടെ ചാതുര്യം പ്രകടമാക്കിയ ഗോൾ സ്വന്തമാക്കുമ്പോൾ ഇതിഹാസം റൊമാരിയോയുടെ അൻപത്തിയഞ്ചെന്ന ഗോൾ റെക്കോർഡിനൊപ്പമെത്തുകയായിരുന്നു. ഡിഫൻസിനെ കബളിപ്പ് നെയ്മറിന് നൽകിയ ഡയഗണൽ ത്രൂ ബോൾ അസിസ്റ്റടക്കം ചടുലമായ വേഗതേറിയ നീക്കങ്ങൾ സൃഷ്ടിച്ച വില്ല്യനും കളിയുലുടനീളം തന്റെ റോൾ മനോഹരമാക്കിയിരുന്നു.

യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെയോ വില്ല്യനെയോ ഒരുമിച്ച് ഇറക്കാതെ വലതു വിംഗിൽ ഒരാൾക്ക് മാത്രം അവസരം നൽകിയ ടിറ്റ ഓസ്ട്രിയക്കെതിരെ കൗട്ടീന്യോയെ ഓർഗനൈസർ റോളിലും വില്ല്യനെ റൈറ്റ് അറ്റാക്കിംഗ് മിഡിലും വിന്യസിക്കുകയായിരുന്നു.
ടിറ്റെയുടെ ടീം സിസ്റ്റത്തിൽ നടത്തിയ വിപ്ലവകരമായ ഈ മാറ്റം ടീമിന്റെ കളി ഒഴുക്കുകളിൽ കാര്യമായ സ്വാധീനം ചെലുത്തി.വിംഗുകളെ അമിതമായി ആശ്രയിക്കാതെ മിഡ്ഫീൽഡിൽ നിന്നും തന്നെ കൗട്ടീന്യോയും വില്ല്യനും നെയ്മറും പൗളീന്യോയും സംഘടിതമായ കോമ്പിനേഷണൽ പാസ്സിംഗ് നീക്കങ്ങളിലൂടെ സ്വത സിദ്ധമായ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം മുഴുവനും പ്രദർശിപ്പിച്ചപ്പോൾ ആൽപ്സും കീഴടങ്ങുകയായിരുന്നു കാനറിപക്ഷികളുടെ ചിറകടിയിൽ.ഇത്തരം നീക്കങ്ങൾക്ക് ഉത്തമ ഉദാഹരണങ്ങളായിരുന്നല്ലോ പൗളീന്യോയും ഫിർമീന്യോയും നഷ്പ്പെടുത്തിയ സുവർണാസരങ്ങൾക്ക് പിറകിൽ ഒരു ചിത്രകാരൻ തന്റെ സൃഷ്ടി പൂർണതയിലെത്തിക്കുന്നത് പോലെ മധ്യനിരയിൽ നിന്നും ചിത്രം വരച്ചുകൊണ്ട് സമ്പൂർണ്ണമായ പാസ്സിംഗ് മേധാവിത്വത്താൽ ജോഗാ ബോണിറ്റോയുടെ സകല വിഭവങ്ങളും ആസ്വാദകർ നുകർന്ന  നീക്കങ്ങൾ.

ഏതാണ്ട് രണ്ടു വർഷത്തോളമായി ടിറ്റെ ബ്രസീലിന്റെ പരിശീലകനായി സ്ഥാനമേറ്റിട്ട്.
യോഗ്യതാ റൗണ്ടുകളിൽ മുപ്പതിലധികം ഗോളുകളടിച്ചു കൂട്ടി ഒരു തോൽവി പോലുമറിയാതെ പത്ത് വിജയവും രണ്ടു സമനിലയുമായി കാനറികളെ ഒരു വർഷം മുന്നേ തന്നെ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാക്കി മാറ്റാൻ മുൻ കൊറിന്ത്യൻസ് കോച്ചിന് കഴിഞ്ഞിരുന്നു.
എന്നാൽ ക്വാളിഫികേഷനിൽ വിജയങ്ങളുടെ പരമ്പര തന്നെ സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ തീർത്തെങ്കിലും പൂർണമായും നെയ്മറിലെ അമിതമായ ആശ്രയത്തിൽ നിന്നും കരകയറാൻ ടിറ്റയുടെ ബ്രസീലിന് കഴിഞിരുന്നില്ല.നെയ്മറടങ്ങുന്ന മുന്നേറ്റനിരയുടെ ഇൻഡിവിഡ്യൽ ബ്രില്ല്യൻസ് പ്രകടിപ്പിച്ചു കൊണ്ടുള്ള നീക്കങ്ങളായിരൂന്നു അന്ന് സംഘടിതമായ നീക്കങ്ങളേക്കാൾ ഫലപ്രദമായതും ലക്ഷ്യം കണ്ടതും.കാസെമീറോയോ പൗളീന്യോയോ എതിരാളികളിൽ നിന്നും ബോൾ വീണ്ടെടുക്കുന്നു, ഇരു വിംഗുകളിലും മാർസെലോയും ഡാനിയും മുന്നോട്ട് റണ്ണിംഗ് ആരംഭിക്കുന്നു, കാസെമീറോ ബോൾ റെനാറ്റോക്ക് നൽകുന്നു അഗുസ്റ്റോയത് മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് കുതിക്കുന്ന പൗളീന്യോക്കോ മാർസെലോക്കോ നൽകും തുടർന്ന് മുന്നേറ്റത്തിലെ ട്രയോയിൽ ബോൾ എത്തുന്നതോടെ നെയ്മറുടെ മാന്ത്രിക നൃത്ത ചുവടകളോ കൗട്ടീന്യോയുടെ ലോംഗ് റേഞ്ചിലോ ജീസസിന്റെ വൺ ഓൺ വൺ ബോക്സ് ഫിനിഷിങോ തുടങ്ങിയ ഇൻഡിവിഡ്യൽ പെർഫോമൻസിനെ അമിതമായ ഡിപ്പന്റ് ചെയ്യേണ്ട അവസ്ഥ വരുന്നു.ചുരുക്കി പറഞ്ഞാൽ യൊഗ്യതാ റൗണ്ടിൽ ഇതായിരുന്നു ടിറ്റെയുടെ അറ്റാക്കിംഗ് നീക്കങ്ങളും വിന്നിംഗ് സമവാക്യങ്ങളും.

എന്നാൽ ഈ തന്ത്രങ്ങളെല്ലാം സെന്റ് പെർസെന്റേജ് വിജയമായിരുന്നു എങ്കിൽ കൂടി  ലോകകപ്പ് പോലെയൊരു ടൂർണമെന്റിൽ യൂറോപ്യൻ വമ്പൻമാരെ എതിരിടാനിരിക്കെ മുന്നേറ്റത്തിലെ താരങ്ങൾ അമിത സമ്മർദ്ദം നേരീടാൻ സാധ്യതയുള്ളതാനാൽ മുന്നേറ്റത്തിലും മധ്യനിരയിലും ഒരു സംഘടിതമായ സ്ട്രെക്ചറൽ മാറ്റം വേണമെന്ന് ടിറ്റെക്ക് അനിവാര്യമായിരുന്നു.അതിന് അഗുസ്റ്റോയെ മാറ്റുകയെന്ന വഴിയല്ലാതെ ടിറ്റക്ക് മുന്നിലുണ്ടായിരുന്നില്ല.യൂറോ ടീമുകൾക്കെതിരെ 
ഫോമിലില്ലാത്ത അഗുസ്റ്റോയെ ഓർഗനൈസർ റോളിൽ കളിപ്പിചപ്പോൾ എതിരാളികളുടെ ഹാഫിൽ ഹൈ പ്രസ്സിംഗ് പൊസഷൻ ഗെയിം കളിക്കുന്ന യൂറോപ്യൻ എതിരാളികൾക്കെതിരെ പരാജയമാവുകയും ചെയ്തു ചൈനീസ് ലീഗ് താരം.മാത്രമല്ല അറ്റാക്കിംഗ് വിംഗ് ബാക്കുകൾ ഒഴിച്ചിട്ടു പോകുന്ന സ്പേസുകൾ ആണ് ബ്രസീൽ യൂറോപ്യൻ വമ്പൻമാരിൽ നിന്നും സമീപ കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് മനസ്സിലാക്കിയ ടിറ്റെ  മധ്യനിരക്ക് കെട്ടുറപ്പ് പ്രദാനം ചെയ്യാൻ മാൻ.സിറ്റിയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന സിറ്റിയുടെ മിഡ്ഫീൽഡിന് സന്തുലിതാവസ്ഥ നൽകുന്ന ഫെർണാണ്ടീന്യോയെ കളിപ്പിക്കാൻ നിർബന്ധിതനാവേണ്ടി വന്നു.

കാസെമീറോ പൗളീന്യോ ഫെർണാണ്ടീന്യോ ത്രയം ടിറ്റെ പ്രതീക്ഷിച്ച പോലെ തന്നെ ഡിഫൻസിന് സംരക്ഷണം നൽകുന്നതിൽ വിജയിക്കുന്നത് ജർമനിക്കെതിരായ മൽസരത്തിൽ നമ്മൾ കണ്ടതാണ്.
ക്രൊയേഷ്യക്കെതിരെയും ഈ ത്രയത്തെ  പരീക്ഷിച്ച ടിറ്റേ പക്ഷേ ഡിഫൻസിന് കെട്ടുറപ്പേകിയെങ്കിലും ടീമിന്റെ ആക്രമണത്തിൽ സംഘടിതമായി കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാതെ വന്നു. ക്രൊയേഷ്യക്കാർ ആദ്യ പകുതിയിൽ ഫെർണാണ്ടീന്യോ കാസെമീറോ പൗളീന്യോ ത്രയത്തിൽ ബോൾ എത്തിക്കാത്ത വിധം കണക്ഷൻസ് എല്ലാം ബ്രേക്ക് ചെയ്തു ഹൈ പ്രസ്സിംഗ് ടാക്ളുകൾ നടത്തിയപ്പോൾ ബ്രസീൽ മുന്നേറ്റം നിശ്ചലമായിരുന്നു ആദ്യ പകുതിയിൽ. എന്നാൽ രണ്ടാം പകുതിയിൽ ഫെർണാണ്ടീന്യോയെ പിൻവലിച്ച് നെയ്മർ ഇറങ്ങിയതോടെ കാനറികൾ എല്ലാ മേഖലയിലും മേധാവിത്വം പുലർത്തുകയും വില്ല്യൻ കൗട്ടീന്യോ നെയ്മർ ജീസസ് അടങ്ങിയ മാജിക് ക്വാർഡെറ്റ് കളത്തിൽ ഒരുമിച്ചതോടെ ടീം കൂടുതൽ സംഘാടന മികവും സ്വതസിദ്ധമായ ബ്രസീലിയൻ ഫ്ലോയും റിതവും ടീമിലെ എല്ലാ താരങ്ങളും ഒന്നടങ്കം  കൈവരിച്ചത് കാണാമായിരുന്നു. തുടർന്ന് ഗോളുകൾ സ്കോർ ചെയ്തു വിജയം കാണുകയും ചെയ്തതോടെ ടിറ്റെ സധൈര്യത്തോടെ തന്റെ "മാജിക് ഫോർ" കളിയുടെ തുടക്കം മുതൽ ഇന്നലെ ഓസ്ട്രിയകെതിരെയും  ഉപയോഗിക്കുകയായിരുന്നു.

ഡിഫൻസിന് സംരക്ഷണകവചമേകാൻ ഒരുക്കിയ എക്സ്ട്രാ മിഡ്ഫീൽഡറായ ഫെർണാണ്ടീന്യോയെ ഒഴിവാക്കി ഓസ്ട്രിയക്കെതിരെ കൗട്ടീന്യോയെ ഓർഗനൈസർ റോളിലും കളിപ്പിക്കാൻ തീരുമാനിച്ചതോടെ അറ്റാക്കിംഗിൽ കാനറികളുടെ ഒഴുക്കും താളവുമൊത്ത നീക്കങ്ങൾ തങ്ങളുടെ തനതു പരമ്പരാഗത ശൈലിയിൽ കോർട്ടിൽ പൊസഷനിലും അറ്റാക്കിംഗിലും മേധാവിത്വം പുലർത്തി.മറ്റൊരു നിർണായക മാറ്റമെന്തെന്നാൽ ബ്രസീലിയൻ ആക്രമണങ്ങളിലെ സുപ്രധാന കണ്ണികളായ വിംഗ് ബാക്കുകളുടെ ഓവർ ലാപ്പിംഗുകൾക്ക്  നിയന്ത്രണം വരുത്താൻ കോച്ച് നിർബന്ധിതനായിരുന്നു.ഇന്നലത്തെ മൽസരത്തിൽ ടിറ്റെ പ്രയോഗിച്ച ഏറ്റവുമധികം ഇഫ്ക്ടീവായ തന്ത്രമായിരുന്നു ഇത്.പക്ഷേ പല അവസരത്തിലും ഡാനിലോയും മാർസെലോയും ബാക്ക് ലൈനിൽ അപകടകരമായ സ്വിറ്റേഷനിൽ ബോൾ നഷ്ടപ്പെടുത്തുന്നത് തീർച്ചയായും നിരാശപ്പെടുത്തി.

ജീസസ് അവസരത്തിനൊത്തുയർന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം.ക്രൊയേഷ്യക്കെതിരെ ഫിർമീന്യോ പകരക്കാരനായി ഇറങ്ങി ഗോളടിച്ചപ്പോൾ തന്നെ മുൻ പാൽമിറാസ് സ്ട്രൈകർ വ്യക്തമാക്കിയതാണ് താനും ഫിർമീന്യോയും ടീമിന്റെ മെയിൻ സ്ട്രൈകറുടെ റോളിലേക്ക് കടുത്ത മൽസരത്തിലാണെന്നത്.മാജിക് ഫോറിനൊപ്പം പൗളീന്യോയും ക്രിയേറ്റ് ചെയ്തെടുത്ത തനതായ ഒരു ബ്രസീലിയൻ ഫ്ലംബോയന്റ് അറ്റാക്കിംഗ് നീക്കത്തിൽ നിന്നും ബോൾ വാങ്ങി കുതിച്ച നെയ്മെറെ ബോക്സിൽ ഫൗൾ വെച്ച് തള്ളിയിട്ട ഓസ്ട്രിയൻ ഡിഫൻസിനെ കബളിപ്പിച്ച് പൗളീന്യോ തൊടുത്ത ഷോട്ട് ഗോളി മുഴുനീളെ ഡൈവ് ചെയ്തു തട്ടിയകറ്റിയെങ്കിലും തുടർന്ന് ലഭിച്ച കോർണറിൽ നിന്നും സ്ഥാനം തെറ്റി നിന്ന ജിസസ് കൃത്യതയാർന്ന റൈറ്റ് ഫൂട്ട് ഷോട്ടോടെ ബോൾ വലയിലെത്തിക്കുകയായിരുന്നു.
പൗളീന്യോയുടെ നീക്കങ്ങളും മധ്യനിരയിൽ നിന്നുമുള്ള റണ്ണിംഗുകളും ടീമിന്റെ അറ്റാക്കിംഗിൽ ഒഴുക്കും ഗതിവേഗവും നൽകി.

രണ്ടാം പകുതിയിൽ പൂർണ്ണമായും ബ്രസീൽ ഡൊമിനേഷൻ നടത്തിയപ്പോൾ കഴിഞ്ഞ കളിയിൽ ജർമനിയെ തോൽപ്പിച്ച ഓസ്ട്രിയൻ പോരാട്ടവീര്യം പുറത്തെടുക്കാനേകാതെയവർ വിഷമിച്ചു.
പൗളീന്യോ വില്ല്യൻ സഖ്യത്തിൽ പിറന്ന സുന്ദര നീക്കങ്ങളും ഫിർമീന്യോ കൗട്ടീന്യോ കോമ്പോയിൽ പിറന്ന കൗട്ടീന്യോയുടെ കണ്ണഞ്ചിപ്പിക്കുന്ന ഷൂട്ടിലൂടെയുള്ള മൂന്നാം ഗോളും ഗാലറിയെ അക്ഷരാർത്ഥത്തിൽ കോരിതരിപ്പിച്ചു.
വില്ല്യന്റെ മുന്നേറ്റത്തിൽ നെയ്മറെ ലക്ഷ്യം വെച്ച് കൊടുത്ത ഡയഗണൽ പാസ് സ്വീകരിക്കുന്ന നെയ്മർ നെയ്മറത് സുന്ദരമായ ബാക്ക് ഹീൽ പാസ് ടൈസണിലേക്ക് ടൈസൺ ഫിർമീന്യോക്ക് മറിച്ച് നൽകുന്നു ഗോളി മാത്രം മുന്നിൽ ക്ലോസ് റേഞ്ച് ഡിസ്റ്റൻസിൽ വെച്ച് ലിവർപൂൾ താരം തൊടുത്ത ഷോട്ട് ഓസ്ട്രിയൻ ഗോളി അൽഭുതകരമാം വിധം രക്ഷപ്പെടുത്തുന്നത് നെടുവീർപ്പിട്ടാണ് കാണികൾ ആശ്വാസം കൊണ്ടത്.
കൗട്ടീന്യോ തന്റെ ട്രേഡ്മാർക്കായ ലോംഗ് റേഞ്ചർ ഉതിർത്തെങ്കിലും ബാറിൽ തട്ടി മടങ്ങിയത് ബ്രസീൽ കൂടുതൽ ഗോളുകൾ നേടുന്നതിൽ തടസ്സമായി.

ഓസ്ട്രിയക്കെതിരെ  വിചാരിച്ച പോലേ തന്റെ വ്യക്തമായ ഗെയിം പ്ലാൻ കളത്തിൽ പ്രാവർത്തികമാക്കുന്നതിൽ ടിറ്റെ  വിജയിച്ചെങ്കിലും അടുത്ത ആഴ്ച സ്വിറ്റ്സർലൻഡിനെതിരെ ലോകകപ്പിൽ അരങ്ങേറുന്ന ബ്രസീൽ ഈ ടീമിനെ തന്നെ നിലനിർത്തുമോ? ടിറ്റെ ഓസ്ട്രിയക്കെതിരെ അവതരിപ്പിച്ച " മാജികൽ ക്വാർറ്റെറ്റിനെ " ആദ്യ ഇലവനിൽ അണിനിരത്തുമോ ലോകകപ്പ് പോലെയൊരു ഹൈ പ്രഷർ ടൂർണമെന്റിൽ?

ഓസ്ട്രിയക്കെതിരെ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായ കൗട്ടീന്യോയെന്ന മധ്യനിരക്കാരന്റെ സവിശേഷതകളിലാണ് ഇതിനെല്ലാം ഉത്തരങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.അറ്റാക്കിംഗ് റോളുകൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള കൗട്ടീന്യോയുടെ വീക്ക് ഡിഫൻസീവ് എബിലിറ്റിയാണ് താരത്തിന്റെ ദൗർബല്യം. തീർച്ചയായും അത് തന്നെയാണ് ടിറ്റയെ ചിന്തിപ്പിക്കുന്ന ഘടകവും.ഹൈ പ്രസ്സിംഗ് പൊസഷണൽ ഗെയിം കളിക്കുന്ന ജർമനി സ്പെയിൻ പോലുള്ള യൂറോപ്യൻ ടീമുകൾക്കെതിരെ മധ്യനിരയിൽ ഫെർണാണ്ടീന്യോയെ പോലെയൊരു മിഡ്ഫീൽഡറെ വിന്യസിപ്പിച്ചാൽ കൂടുതൽ ഡിഫൻസീവ് കെട്ടുറപ്പ് വരുമെന്നതും അതേ സമയം കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചാൽ അറ്റാക്കിംഗ് ബാലൻസ് നിലനിർത്താനും ഒരുപാട് സംഘടിതമായ നീക്കങ്ങൾ കളിക്കാൻ പറ്റുമെന്നതും ടിറ്റയെ ആശയക്കുഴപ്പത്തിലാക്കിയേക്കാം.ഇതിൽ ഏത് തെരഞ്ഞെടുക്കണമെന്നത് ടിറ്റയുടെ മാത്രം ഉത്തരവാദിത്തമാണ്.
കൗട്ടീന്യോ ഓസ്ട്രിയക്കെതിരെ ഡീപിലോട്ട് ഇറങ്ങി കളിച്ചതും ചീല ഡിഫൻസീവ് ഡൂട്ടീകളിൽ പങ്കാളിയായതും  ടിറ്റയെ സന്തോഷിപ്പിച്ചേകാം, പക്ഷേ മിഡ്ഫീൽഡിൽ പൗളീന്യോക്കൊപ്പവും കാസെമീറോക്കൊപ്പവും കോമ്പിനേഷൻ രൂപീകരിച്ചടുക്കണമെങ്കിൽ ഗ്രൗണ്ടിൽ എല്ലാ ഭാഗത്തും ഏറിയ പങ്കും ആക്ടീവായിരിക്കണമെന്നതും കൗട്ടീന്യോയെ സംബന്ധിച്ച് നിർണായകമായ വസ്തുതയാണ്.

യൂറോപ്പിൽ ലോക കിരീടം നേടിയ ഏക നോൺ യൂറോപ്യൻ ആയ ബ്രസീലിന് യൂറോപ്യൻ മണ്ണിൽ വീണ്ടും കിരീട നേട്ടം ആവർത്തിക്കണമെങ്കിൽ ബ്രസീലിയൻ ഫുട്‌ബോളിന്റെ തത്വശാസ്ത്രമായ ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധം എന്ന തത്വമാണ് ടിറ്റെ നടപ്പിലാക്കേണ്ടത്.ഇത് പ്രായോഗികമായാൽ കൗട്ടീന്യോയെ സ്വിസിനെതിരെ ഓർഗനൈസർ റോളിൽ കാണാം .ടിറ്റെ വിപുലീകരിച്ചെടുത്ത പുതിയ "മാജിക് ക്വാർറ്റെറ്റ്" വേൾഡ് കപ്പിൽ സാംബാ നൃത്തച്ചുവടകളാൽ ജോഗാ ബോണിറ്റോയുട ചിറകിലേറി പറന്നുയരട്ടെ.

#Danish_Javed_Fenomeno

No comments:

Post a Comment