Saturday, June 16, 2018

റഷ്യയിൽ ഓരോ ദിനത്തിലും ബ്രസീൽ സാന്നിദ്ധ്യം...!!



"If we don't take care about the invaders from Brazil Then at the next World Cups... we will have 16 [teams] full of Brazilian players. It's a danger, a real, real danger."

( "ബ്രസീലിൽ നിന്നും മറ്റു ഇന്റർനാഷണൽ ഫുട്‌ബോൾ ടീമുകളിലേക്കുള്ള കൂടുമാറ്റങ്ങളെ അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിലെ ലോകകപ്പുകളിൽ മുഴുവനും ബ്രസീൽ ബോൺ താരങ്ങളുമായി കുറഞ്ഞത് പതിനാറ് രാജ്യങ്ങളെങ്കിലും ലോകകപ്പിൽ കളിക്കുന്നത് കാണേണ്ടി വരും.ഇത് അപകടകരമായ സ്വിറ്റേഷൻ ആണ്" ).

2010 ലോകകപ്പിന് മുമ്പായി മുൻ ഫീഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ പറഞ്ഞ വാചകങ്ങളാണിത്.

റഷ്യൻ ലോകകപ്പിലെ ആദ്യ രണ്ടു ദിനങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു , രണ്ട് ദിവസങ്ങളിലായി നാല് മൽസരങ്ങളും.ബ്രസീൽ റഷ്യൻ ലോകകപ്പിൽ ഇതുവരെ ഇറങ്ങിയിട്ടില്ലെങ്കിലും ആദ്യ രണ്ട് ദിനത്തിലും ബ്രസീൽ ടച്ച് നിങ്ങൾക്ക് കാണാമായിരുന്നു.അഞ്ച് ബ്രസീൽ ബോൺ താരങ്ങളാണ് ലോകകപ്പിലെ ആദ്യ രണ്ട് ദിവസങ്ങളിലുമായി മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളത്തിൽ ഇറങ്ങിയത്.അരങ്ങേറ്റ മൽസരമായ റഷ്യ-സൗദി മൽസരത്തിൽ റഷ്യൻ വിംഗുകളിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച മരിയോ ഫെർണാണ്ടസ് ആണ് ഉദ്ഘാടന മൽസരത്തിലെ ബ്രസീൽ ബോൺ.

തുടർന്ന് രണ്ടാം ദിനമായ ഇന്നലെ മാത്രം സ്പെയിൻ -പോർച്ചുഗൽ മൽസരത്തിൽ കളത്തിൽ  മൂന്ന് ബ്രസീൽ ബോൺ താരങ്ങൾ ഉണ്ടായിരുന്നു മൽസരത്തിൽ സ്പെയിന് വേണ്ടി ഇരട്ട ഗോളടിച്ച ഡീഗോ കോസ്റ്റ, മധ്യനിരക്കാരൻ തിയാഗോ, പോർച്ചുഗലിന്റെ പ്രതിരോധം കാത്ത പെപെ തുടങ്ങിയവർ.ഇന്നലെ കളിച്ചില്ലേലും സ്പെയിനിന്റെ പകരക്കാരൻ സ്ട്രൈകറായ റോഡ്രിഗോയും പോളണ്ടിന്റെ സെന്റർ ബാക്കായ തിയാഗോയും കൂടി ചേരുന്നതോടെ എന്റെ അറിവിൽ മൊത്തം ആറ് ബ്രസീൽ ബോൺ താരങ്ങളാണ് മറ്റ് വിവിധ രാജ്യങ്ങൾക്കായി റഷ്യയിൽ ബൂട്ട് കെട്ടുന്നത്.

സെപ് ബ്ലാറ്റർ ആശങ്കപ്പെട്ടത് വെറുതെ ആയിരുന്നില്ല, ലോകകപ്പ് ഏതുമാകട്ടെ  മറ്റു ടീമുകളിൽ എല്ലാം തന്നെ ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ നിന്നുമുള്ള താര സാന്നിദ്ധ്യം കാണാം നിങ്ങൾക്ക്, അതാണ് ചരിത്രം. അത് തുടർന്ന് കൊണ്ടേയിരിക്കുന്നു... 

The talent factory ..ബ്രസീൽ..!
ഫുട്‌ബോളിന്റെ അക്ഷയഖനി അത് മറ്റു രാജ്യങ്ങളും അനുഭവിക്കട്ടെ..!

Danish Javed Fenomeno

No comments:

Post a Comment