Monday, November 18, 2019

അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന് നാലാം ലോകകിരീടം ഗബ്രിയേൽ വെറോൺ ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ



സെമിഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന ശേഷം കാനറികൾ മൂന്ന് ഗോളടിച്ചു തിരിച്ചു വന്ന മൽസരത്തിന്റെ തനിയാവർത്തനമായിരുന്നു ഫൈനലിൽ മെക്സിക്കോക്കതിരെയും ബ്രസീലിന്റെ കൗമാര പ്രതിഭകൾ കാഴ്ച്ചവെച്ചത്.ഇരു പകുതിയിലും സുവർണ അവസരങ്ങൾ സൃഷ്ടിച്ചു മെക്സിക്കോക്ക് മേൽ വ്യക്തമായ മേധാവിത്വം പുറത്തെടുത്ത ബ്രസീലിന്റെ ഫിനിഷിംഗിലെ കൃത്യതയില്ലായ്മ ആയിരുന്നു ഏക പോരായ്മ. ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ഗബ്രിയേൽ വെറോണും സ്ട്രൈകർ  കായോ ജോർജെയും ജാവോ പെഗ്ലോയും റൈറ്റ് ബാക്ക് യാൻ കൂട്ടോയും നെയ്തെടുത്ത അവസരങ്ങൾക്ക് കണക്കില്ലായിരുന്നു.രണ്ടാം പകുതിയിൽ ഒരു ഗോളിന് പിറകിലായ ബ്രസീൽ വെറോണെ വീഴ്ത്തിയതിൽ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കായോ ജോർജെ ടൂർണമെന്റിൽ തന്റെ അഞ്ചാമത്തെ ഗോളോടെ സമനില നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ആയിരുന്നു വിജയ ഗോൾ പിറന്നത്.സെമിയിൽ ഫ്രാൻസിനെതിരെ അവസാന മിനിറ്റുകളിൽ വിജയ ഗോളടിച്ച ഫ്ലെമെംഗോ സ്ട്രൈകർ ലസാറോ മാർക്കേസ് തന്നെയായിരുന്നു ഫൈനലിലും മഞ്ഞപ്പടയുടെ വിജയഗോൾ നേടിയത്‌.

ബ്രസീലിന് ഒരു പിടി കൗമാര പ്രതിഭകളെ സമ്മാനിച്ച അണ്ടർ 17 ലോകകപ്പ് ആയിരുന്നു ഇത്.അതിൽ ഏറ്റവും പ്രധാനി ടൂർണമെന്റ് താരമായി മാറിയ വിംഗർ ഗബ്രിയേൽ വെറോൺ തന്നെ.മൂന്ന് ഗോളടിച്ച താരത്തിന്റെ സ്പീഡ് ആക്സിലറേഷൻ ഡ്രിബ്ലിംഗ് മികവ് ഭാവിയിലേക്ക് പ്രതീക്ഷ നൽകുന്നു.മറ്റൊരു പ്രതിഭ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ചു പകരക്കാരൻ സ്ട്രൈകർ ലസാറോ മാർകേസ് ആണ്.അഞ്ച് ഗോളടിച്ചു ടൂർണമെന്റ് ബ്രോൺസ് ബൂട്ട് നേടിയ നമ്പർ 9 മെയിൻ സ്ട്രൈകർ കായോ ജോർജെ ,കൃത്യതയാർന്ന ക്രോസുകൾക്കുടമയായ റൈറ്റ് വിംഗ് ബാക്ക് യാൻ കൂട്ടോ ,പത്താം നമ്പറുകാരനായ  ലെഫ്റ്റ് വിംഗർ ജാവോ പെഗ്ലോ ,സ്റ്റോപ്പർ ബാക്ക് ലുവാൻ പാട്രിക് , മിഡ്ഫീൽഡർ ഡീഗോ റോസ , ലെഫ്റ്റ് ബാക്ക് പാട്രിക് , സെൻട്രൽ മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേര , പെഡ്രോ etc..തുടങ്ങിയവർ ഭാവിയിലേക്കുള്ള താരോദയങ്ങളാണ്...
കൗമാരക്കാരുടെ ലോകകപ്പിൽ അഞ്ച് ലോകകപ്പുമായി നൈജീരിയ  മാത്രമാണ് 
ബ്രസീലിന് മുന്നിലുള്ളത്.

Vai Brazil

No comments:

Post a Comment