Saturday, November 10, 2018

റൊമാരിയോ 1994 - ലോകം വിസ്മരിച്ച ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വ്യക്തിഗത പ്രകടനം.



റൊമാരിയോ വായുവിൽ തന്റെ മാജികൽ ഫൂട്ട് കൊണ്ട് കാണിക്കുന്ന പ്യൂവർ ബോൾ സ്കിൽസ് & ഡ്രിബ്ലിംഗ് ടെക്നിക്സ് പെലെയെല്ലാതെ അത്ര പെർഫെക്ഷനോടെ മറ്റൊരു താരത്തിനും കാണിക്കാൻ സാധ്യമല്ല.ബാഴ്സയിലെയും പിഎസ്വിയിലെയും അദ്ദേഹത്തിന്റെ കരിയർ മൽസരങ്ങളുടെ വീഡിയോകൾ പരിശോധിച്ചാൽ മനസിലാകും.ഹാറ്റ് സ്കിൽസിൽ റൊമാരിയോയെ വെല്ലാൻ മറ്റൊരു പ്ലെയർ ചരിത്രത്തിലില്ല.ഫെയിന്റ് കട്ടിംഗിലൂടെ ഷോൾഡർ ഫെയിന്റ് ഡ്രോപിലൂടെ ചോപ്പ് മൂവ്സിലൂടെ ഹാറ്റ് ടെക്നിക്സിലൂടെ റോണോയെ പോലതന്നെ ഗോളിയെ മറികടന്ന് ഗോളടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ റൊമാരിയോ ആയിരം ഗോളടിച്ച മില്ലേനിയം ഗോൾ സ്കോറർ ശരിക്കും ഒരു ലോകകപ്പ് മാത്രമാണ് അദ്ദേഹം കരിയറിൽ കളിച്ചതെന്നോർക്കുമ്പോൾ ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ ചെറുപ്പം മുതലേ ദുഖം വിട്ടൊഴിഞ്ഞിരുന്നില്ല.98 ൽ ഭ്രാന്തനായ ഈ റിയോ രാജകുമാരൻ ഉണ്ടായിരുന്നേൽ ഫൈനലിൽ റൊണോക്ക് ഹിസ്റ്റീരിയ സംഭവിക്കില്ലായിരുന്നു. ഫുൾ ഡൊമിനേഷനിൽ ഫൈനലിൽ ഫ്രാൻസിനെ തകർത്തേനെ എന്ന് വിശ്വസിക്കുന്നു ഇന്നും.1994 ലോകകപ്പിലെ റൊമാരിയോയുടെ പ്രകടനത്തെ ഫുട്‌ബോൾ ലോകവും മാധ്യമങ്ങളും underestimate ചെയ്തു. കൈ കൊണ്ട് ഗോളടിച്ച കപ്പടിച്ച മറഡോണയെ തള്ളി തള്ളി ഒരു ലെവലിൽ എത്തിച്ച ലോക മാധ്യമങ്ങൾ റൊമാരിയോയുടെ 94 ലോകകപ്പ് പ്രകടനത്തെ വിസ്മരിച്ചു.അറ്റാക്കിംഗിൽ ഒറ്റയാൾ പോരാട്ടമായിരുന്നു റൊമാരിയോ നടത്തിയിരുന്നത്.സഹ ഫോർവേഡായി ബെബറ്റോ കൂട്ടുണ്ടായിരുന്നെങ്കിലും റൊമാരിയോ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചത് ഒരു ലോകോത്തര ക്ലാസ് മിഡ്ഫീൽഡറുടെ സഹായം പോലുമില്ലാതെയാണ്.

ഹെൻറൈ പിൽക്കാലത്ത് പറഞ്ഞത് നോക്കുക, ഫോർവേഡ് പൊസിഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് റൊമാരിയോ -റോണോ ഇതിഹാസങ്ങളാണ്.മധ്യനിരയിൽ നിന്നും ഇറങ്ങിചെന്ന്  ബോളെടുത്ത് കുതിച്ചു ഡ്രിബ്ലിംഗ് സ്കിൽസിലൂടെ ട്രികി സോളോ മാസ്സീവ് റണ്ണിംഗിലൂടെ ഗോളടിക്കുന്ന റൊ-റോ താരജോഡികളായിരുന്ന ഫോർവേഡ് പൊസിഷന്റെ നിർവചനങ്ങളെ തന്നെ മാറ്റിമറിച്ചത്.മറഡോണക്ക് ടിപ്പിക്കൽ സാവി ടൈപ്പ് മധ്യനിരക്കാരനായ ബുറുഷാഗ കൂട്ട് ഉണ്ടായിരുന്നു. മുന്നേറ്റത്തിൽ റിയൽ ഫോർവേഡ് വാൽഡാനോയും.ഇ രണ്ടു പേരുകളും ലോക മാധ്യമങ്ങൾ വിസ്മരിച്ചു മറഡോണയെ പുക്ഴത്താൻ വേണ്ടി.94ൽ റായ് പരിക്കു കാരണം മിക്ക കളികളിലും ഫോമിലില്ലാതെ ഉഴറിയതോടെ റായിയെ മാറ്റി ഡിഫൻസിന് പ്രാമുഖ്യം നൽകിയ ആൽബർട്ടോ പെരെരയുടെ ശൈലിയിൽ ഡിഫൻസീവ് മിഡ്ഫീൽഡ് സഖ്യമായ മൗറോ സിൽവക്കും ദുംഗക്കും പുറമെ പക്കാ ഡിഫൻസീവ് മിഡ്ഫീൽഡർ മാസീന്യോയെ കൂടി എക്സ്ട്രാ ഡിഫൻസീവ് മിഡ്ഫീൽഡറായി ടൂർണമെന്റിൽ ഉപയോഗിച്ചു.മുന്നേറ്റങ്ങളിൽ റൊമാരിയോക്ക് ലഭിച്ച ആകെ സപ്പോർട്ട് സ്ട്രൈകർ ബെബറ്റോയും ഇരു വിംഗുകളിലെ ബ്രാങ്കോയും ജോർജീന്യോയുമായിരുന്നു.പിന്നെ ഒരു മിന്നലാട്ടം പോലെ ചിലപ്പോൾ സെൻട്രൽ മിഡ്ഫീൽഡറായിരുന്ന സീന്യോയിൽ നിന്നും.
ഒരു ക്ലാസ് അറ്റാക്കിംഗ്  മിഡ്ഫീൽഡർ പ്ലയിംഗ് ഇലവനിൽ ഇല്ലാത്തതുകൊണ്ടാകാം പതിനേഴുകാരനായ റൊണാൾഡോ എന്ന അൽഭുത പ്രതിഭാസത്തെ എനിക്ക് പിറകിൽ കളിപ്പിക്കൂ ഞാൻ മിനിമം പത്ത് ഗോളടിച്ചു ലോകകപ്പ് ബ്രസീലിന് നേടികൊടുക്കാം എന്ന് പെരേരയോട് റൊമാരിയോ ആവശ്യപ്പെട്ടത്.പക്ഷേ പെരേര തന്റെ ഡിഫൻസീവ് സിസ്റ്റം മാറ്റാൻ തയ്യാറായിരുന്നില്ല.ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ വൈൽ ഓർഗനൈസ്ഡ് ഡിഫൻസീവ് സിസ്റ്റമായിരുന്നു ആൽബർട്ടോ പെരേര അന്ന് യുഎസ് ലോകകപ്പിൽ അവതരീപ്പിച്ചത്.ഒരു പഴുതു പോലും നൽകാതെ സെന്റർ ബാക്കുകളായി കരുത്തരായ അൽദയറും മാർസിയോ സാന്റോസും വിംഗുകളിൽ ഡിഫൻസീവ് മൈന്റഡ് ഫുൾ ബാക്കുകളായ ജോർജീന്യോയും ബ്രാങ്കോയും.ലിബറോ റോളിൽ മൗറോ സിൽവയും ഡിഫൻസീവ് മിഡ്ഫീൽഡിൽ നായകൻ ദുംഗയും മാസീന്യോയും സെൻട്രെൽ മിഡ്ഫീൽഡിൽ സീന്യോയും.ഇത്രയും സിസ്റ്റമാറ്റിക് ആയ ഒരു ഡിഫൻസീവ് ഫുട്‌ബോൾ ശൈലി ബ്രസീലിന്റെ ചരിത്രത്തിൽ എങ്ങും കണ്ടെത്താൻ കഴിയില്ല.

അഞ്ചു ഗോളുകൾ മൂന്ന് അസിസ്റ്റുകൾ  റഷ്യക്കെതിരെ റായ് അടിച്ച പെനാൽറ്റി സൃഷ്ടിച്ചതടക്കം റൊമാരിയോ അക്ഷരാർത്ഥത്തിൽ ഇരുപതിനാല് വർഷങ്ങൾക്ക് ശേഷം ബ്രസീലിന് നാലാം ലോകകിരീടം നേടികൊടുക്കുകയായിരുന്നു.
ഫുട്‌ബോൾ ലോകം വിസ്മരിച്ചു പോയ ലോകകപ്പിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് അത് റൊമാരിയോയുടെതാണ്.

..സഗാലോ താങ്കൾ കോച്ചായിരിക്കേ അച്ചടക്ക ലംഘനത്തിന്റെ പേരിലും ഗുരതരമല്ലാത്ത ഒരു ചെറിയ പരിക്കിന്റെ പേരും പറഞ്ഞു ആക്ഷേപിച്ചു മുൻ ബാഴ്സലോണ ഇതിഹാസത്തെ 98 ലോകകപ്പിൽ എടുക്കാതെ പോയപ്പോൾ താങ്കൾ ചെയ്തു പോയ ആ തെറ്റിന്റെ വില അനുഭവിച്ചത് ഞങ്ങൾ ബ്രസീൽ ആരാധകരാണ് .അന്ന് 98ൽ 23 ആം നമ്പർ ജെഴ്സി എങ്കിലും കൊടുത്ത് ബെഞ്ചിൽ എങ്കിലും ഇരുത്തികൂടായിരുന്നോ ഈ ഭ്രാന്തനായ ജീനിയസിനെ😒 
എങ്കിൽ ഇന്ന് ആറ് ലോകകിരീടങ്ങൾ ഇരുന്നു മിന്നിതിളങ്ങുന്നുണ്ടായേനെ റിയോയിലെ മ്യൂസിയത്തിൽ.

ലോകം കണ്ട എക്കാലത്തെയും മികച്ച Greatest Legendary face 2005 ൽ വിരമിക്കുമ്പോൾ കണ്ണീരിൽ കുതിർന്നു മുഖവുമായാണ് കളിക്കാനിറങ്ങിയത്.അവസാന മൽസരത്തിലും ഫുട്‌ബോൾ രാജാക്കൻമാരെ നയിച്ചു ഗോളടിച്ചു വിടപറഞ റൊമാരിയോയുടെ മനസ്സിൽ ഒരു നീറ്റൽ ആയി അവശേഷിച്ചിരുന്നു ഒരു ലോകകപ്പ് മാത്രമേ കളിക്കാനുള്ള അവസരം ലഭിച്ചൂ എന്നുള്ള ദുഖം.പക്ഷേ ആ കളിച്ച ഏക ലോകകപ്പിൽ തന്നെ മരണമാസ്സ് പ്രകടനത്തോടെ ലോകകപ്പ് കിരീടവും ഗോൾഡൻ ബോളും നേടി കൊടുത്ത് കാനറികളുടെ പുത്തൻ തലമുറയ്ക്ക് ഉണർവേകിയതിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നത് ആരെയും കൂസാത്ത തന്റെ ഫുട്‌ബോൾ കിംഗ്മേക്കർ റോൾ പോലെ തന്നെ  റിയോ പൊളിറ്റിക്കൽ കിംഗ്മേക്കറായ നിലവിൽ റിയോ സെനറ്ററായ താങ്കളോട് ആണ് റൊമാരിയോ.

No comments:

Post a Comment