Thursday, July 5, 2018

കാസെമീറോ - ബെൽജിയത്തിനെതിരെ വലിയ നഷ്ടം ; നികത്താനാവാത്ത നഷ്ടം



ഏതൊരു ടീമിന്റെ ആക്രമണ നീക്കങ്ങൾക്ക് പിന്നിലും നങ്കൂരമിട്ട് കളിക്കാനും അതുപോലെ തന്നെ മികവുറ്റ ഡിഫൻസീവ് സ്ട്രെക്ചർ കാഴ്ചവെക്കുന്ന ടീമിന് പ്രതിരോധനിരക്ക് സുരക്ഷിത കവചമൊരുക്കാനും ഒരു മിഡ്ഫീൽഡർ ഉണ്ടാകും.ഫ്രാൻസിന് പഴയ മക്ലേല , ബ്രസീലിന്റെ മൗറോ സിൽവ , ഇറ്റലിയുടെ ഗട്ടൂസോ തുടങ്ങിയ താരങ്ങൾ മുകളിൽ പ്രതിപാദിച്ച മിഡ്ഫീൽഡ് ഗണത്തിലെ ഉദാഹരണങ്ങളാണ്.ഈ ഗണത്തിലേക്ക് പെടുത്താവുന്ന മധ്യനിരക്കാരനാണ് കാർലോസ് കാസെമീറോ.

"മാഡ്രിഡിന്റെ മുഖം തന്നെ അവൻ മാറ്റി മറിച്ചു " 

" സമീപകാലത്തായി കഴിഞ്ഞ നാല് വർഷങ്ങളായി യൂറോപ്യൻ ക്ലബ് ഫുടബോളിൽ റിയൽ മാഡ്രിഡിന്റെ ഡൊമിനൻസിന് പിന്നിലെ നിർണായക ഘടകമാണ് കാസെമീറോ " 

അത്ലറ്റി കോച്ച് സിമിയോണിയും  മുൻ മിലാൻ യുവെ പരിശീലകൻ അലെഗ്രിയും കാസെമീറോയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ.ഇരുവരുടെയും വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ് മുൻ സാവോപോളോ താരത്തിന്റെ പ്രതിഭാ തിളക്കം. മാഡ്രിഡിന്റെ മുഖം തന്നെ കാസെമീറോ മാറ്റി മറിച്ചെങ്കിൽ എന്നും സെലസാവോയുടെ ദുർബല മേഖലയായ ഡിഫൻസീവ് സട്രക്ചറിൽ ടീറ്റെക്ക് കീഴിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയായിരുന്നു താരം.
ടിറ്റെ സെലസാവോ പരിശീലകനായി സ്ഥാനമേറ്റയുടനെ തന്നെ മധ്യനിരയിൽ  കാസെമീറോ റോൾ നീക്കി വെക്കുകയായിരുന്നു.കാസെമീറോയുടെ സാന്നിദ്ധ്യം ടിറ്റെ തന്റെ കൊറിന്ത്യൻസിലെ വിന്നിംഗ് ഫോർമേഷനുകളിൽ ഒന്നായിരുന്ന 4-1-4-1 യോഗ്യതാ റൗണ്ടുകളിൽ സെലസാവോ ടീമിൽ പ്രയോഗിച്ചപ്പോൾ തുടരെ വിജയങ്ങൾ കരസ്ഥമാക്കി.ടിറ്റെക്ക് കീഴിൽ കാസെമീറോ കളിക്കുമ്പോൾ ടീം പരാജയമറിഞ്ഞിട്ടില്ല.

ലോകകപ്പിൽ ആദ്യ മൽസരത്തിൽ ഫോമിലില്ലാതെ ഉഴറിയ കാസി തുടർന്നുള്ള മൽസരങ്ങളിൽ തന്റെ തനതായ ഫോമിലേക്ക് തിരികെ വരുകയായിരുന്നു. താഴെ ചിത്രത്തിൽ കാണിച്ച കാസെമീറോയുടെ ഓരോ മൽസരങ്ങളിലെയും ഹീറ്റ് മാപ്പ് എടുത്തു നോക്കിയാൽ മനസ്സിലാക്കാം കാസെമീറോ പ്രസ്സൻസ് ബ്രസീൽ മധ്യനിരക്ക് നൽകുന്ന മേധാവിത്വം എന്തെന്ന് .കാനറികൾ രണ്ട് ഗോളുകൾക്ക് വിജയിച്ച കഴിഞ്ഞ മൂന്ന് മൽസരങ്ങളിലും കാസെമീറോ ബ്രസീൽ ആക്രമണത്തിലും മിഡ്ഫീൽഡിലെ ബോൾ പൊസഷനും ഡിഫൻസിലും ചെലുത്തിയ സ്വാധീനം ഹീറ്റ് മാപ്പിൽ നിന്നും വ്യക്തമാണ്.എതിരാളികളുടെ അറ്റാക്കിംഗിനെ ടാക്ലിംഗുകൾ ചെയ്തു തടുത്തീടുക മാത്രമല്ല, അദ്ദേഹത്തിന്റെ ഹൈ പ്രസ്സിംഗുകളാണ് മധ്യനിരയിൽ ബോൾ പൊസഷൻ വീണ്ടെടുക്കാൻ ടീമിനെ സഹായിക്കുന്നത്.മെക്സിക്കോക്ക് എതിരെ മെക്സിക്കൻ കൗണ്ടർ അറ്റാക്കുകളിൽ കാസെമീറോ മെക്സിക്കൻ താരങ്ങൾക്ക് നേരെ നടത്തിയ പ്രസ്സിംഗ് പലപ്പോഴും പൊസിഷൻ തെറ്റി നിന്ന ഡിഫൻസിന്  തങ്ങളുടെ പൊസിഷൻ വീണ്ടെടുക്കാൻ സഹായമേകിയിരുന്നു.ബോക്സിന് മുന്നിൽ വച്ചും മധ്യനിരയിലെയും എതിർ ടീമിന്റെ പാസ്സിംഗുകൾ തടസ്സപ്പെടുത്തുന്നതും അപകടകരമായ പൊസിഷനിൽ നിന്നുമുള്ള പോസ്റ്റിലേക്കുള്ള  ഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലും കാസെമീറോ പ്രകടിപ്പിക്കുന്ന മികവ് സെലസാവോക്ക് നൽകിയ ആശ്വാസം ചെറുതൊന്നുമായിരുന്നില്ല.
ടൂർണമെന്റീൽ ഇതുവരെ ബോക്സിൽ ഗോൾ മുഖത്ത് വച്ച് അഞ്ച് ഉറച്ച ഗോൾപോസ്റ്റിലേക്കുള്ള ഷോട്ടുകളാണ് റിയൽ താരം തടുത്തിട്ടത്.

ഇനി അറ്റാക്കിംഗിലേ കാസെമീറോയുടെ പ്രാധാന്യം പരിശോധിച്ചാൽ  നിർണായക പാസ്സുകൾ നൽകി നീക്കങ്ങൾക്ക് തുടക്കമിടുന്നത് കാസെമീറോ- പൗളീന്യോ സഖ്യമാണ് ബ്രസീൽ മധ്യനിരയിൽ സെർബിയക്കെതിരെ തന്നെ പൗളി നേടിയ ഗോളിൽ കൗട്ടീന്യോക്ക് കൊടുത്ത പാസ്സ് കാസിയുടെതാണ്.നിലവിൽ ഇതുവരെ ബ്രസീലിൽ ഏറ്റവുമധികം പാസ്സുകൾ സപ്ലൈ ചെയ്തതും കാസെമീറോ ആണ്. 231 പാസ്സുകൾ സപ്ലേ ചെയ്തപ്പോൾ 218 എണ്ണം കൃത്യമായി സഹതാരങ്ങളിലെത്തിച്ചു.
ബ്രസീൽ അറ്റാക്കിംഗ് നീക്കങ്ങളിൽ ബോക്സിന് പുറത്ത് നങ്കൂരമിട്ട് കളിക്കാനും കരുത്തുറ്റ ലോംഗ് റേഞ്ചുറുകൾ ഉതിർക്കാനുമുള്ള കഴിവും  കാസെമീറോയോളം കൃത്യതയും പോരാട്ടവീര്യവുമുള്ള മറ്റൊരു മിഡ്ഫീൽഡർ ഇന്ന് ബ്രസീൽ ടീമിൽ ഇല്ല.

ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട മൽസരത്തിന് നാളെ നമ്മൾ ഇറങ്ങുമ്പോൾ കാസെമീറോയുടെ ഈ ക്വാളിറ്റികളേല്ലാം ബ്രസീൽ മധ്യനിരയിൽ തീർച്ചയായും lack ചെയ്യുമെന്നുറപ്പ്.നിലവിൽ ക്ലബിലെ ഫോം വച്ച് പരിശോധിച്ചാൽ പകരക്കാരനായി ടീമിലുള്ള ഫെർണാണ്ടീന്യോ ടീമിന്റെ ആക്രമണത്തിൽ സപ്പോർട്ട് ചെയ്യുന്നതും മധ്യനിരയിൽ പൊസഷൻ നിലനിർത്തുമെന്ന ജോലിയും ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെങ്കിലും നിർണായക ഘട്ടത്തിൽ അപകടകരമായ ടാക്ലിംഗുകളും പ്രസ്സിംഗികൾക്കും ശ്രമിക്കുന്ന താരമാണ്.അതുകൊണ്ട് തന്നെ സെറ്റ്പീസുകൾ വഴങ്ങാനും സാധ്യതയേറെയാണ്.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടറിൽ കൊളംബിയക്കെതിരെ തുടരെ ഫൗളുകൾ വഴങ്ങാൻ കാരണമായത് ഫെർണാണ്ടീന്യോയായിരുന്നു.പക്ഷേ അതെല്ലാം കഴിഞ്ഞ കാലം.മാൻ.സിറ്റിയിൽ ഗാർഡിയോളക്ക് കീഴിൽ ഉത്തരവാദിത്വമുള്ള ഒരു പാസ്സിംഗ് മിഡ്ഫീൽഡറായി ഫെർണാണ്ടീന്യോ മാറുന്നതാണ് കഴിഞ്ഞ ഇപിഎൽ സീസണുകളിൽ പ്രകടമായത്.ലോകകപ്പ് നോകൗട്ട് റൗണ്ടുകളിൽ മുൻപ്  വടക്കൻ കൊറിയക്കെതിരെ യൂസേബിയോയുടെ പോർച്ചുഗൽ നടത്തിയ തിരിച്ചുവരവ് പ്രകടനം  പോലെയൊന്നായിരുന്നു ബെൽജിയം ജപ്പാനെതിരെ  നടത്തിയത്.ഫിഫ റാങ്കിൽ മൂന്നാമതുള്ള ബെൽജിയം പോലെയൊരു പോരാട്ടവീര്യമുള്ള ടീമിനെതിരെ കളിക്കാനിറങ്ങുമ്പോൾ കാസെമീറോ യുടെ അഭാവം ബാധിക്കുമെന്നുറപ്പ്.അതിനെ എങ്ങനെ തരണം ചെയ്യുന്നിടത്താണ് ടിറ്റയുടെ ടാക്റ്റീസിന്റെ വിജയവും.കാസെമീറോയുടെ അഭാവത്തിൽ ഫെർണാണ്ടീന്യോക്ക് പുറമേ മിഡ്ഫീൽഡിൽ അഗുസ്റ്റോയെ കൂടി ഉൾപ്പെടുത്തി ടീം ടാക്റ്റീസിലും ഫോർമേഷനിലും മാറ്റങ്ങൾ വരുത്താൻ ടിറ്റെ മുതിർന്നെക്കില്ല എന്ന് വിചാരിക്കുന്നു.

"എന്റെ ടീമിന് സന്തുലിതാവസ്ഥ നൽകുന്ന താരമാണ് കാസെമീറോ "

നാളെ വമ്പൻ പോരിനിറങ്ങുമ്പോൾ കാസെമീറോയുടെ വളർച്ചയിൽ നിർണായക വഴികാട്ടിയായ  സിദാന്റെ ഈ വാക്കുകൾ ആണ് മനസ്സിൽ മന്ത്രിക്കുന്നത്...
Danish Javed Fenomeno

No comments:

Post a Comment