Wednesday, May 1, 2019

Sadio Mane - " ദ മൊമന്റം ഓഫ് റെഡ്സ് "



എൽഹാജി ദിയൂഫ് ഫുട്‌ബോളിൽ ഒരിടം സൃഷ്ടിച്ച നൽകിയ സെനഗൽ എന്ന കൊച്ചു രാഷ്ട്രം ഇന്ന് ലോകമറിയപ്പെടുന്നത് സാദിയോ മാനെയെന്ന ലിവർപൂൾ സൂപ്പർ താരത്തിന്റെ പേരിലാണ്.2002 ലോകകപ്പിൽ ലോക ചാമ്പ്യൻമാരായ ഹെൻറി സിദാൻ തുറാമിന്റെ ഫ്രാൻസിനെയും ലാർസന്റെയും ല്യൂങ്ബർഗിന്റെയും സ്വീഡനെ തകർത്തും റെക്കോബയുടെയും ദാരിയോ സിൽവയുടെ ഉറുഗയെയും തൊമാസണന്റെയും എബ്ബെ സാൻഡിന്റെയും റൊമദാലിന്റെയും ഡാനിഷ് പടയെ വിറപ്പിച്ചും ക്വാർട്ടർ വരേ മുന്നേറി ആഫ്രിക്കൻ വന്യമായ ഫുട്‌ബോൾ ശൈലി റോജർ മില്ലയുടെ കാമറൂണിന് ശേഷം ഒരിക്കൽ കൂടി അവതരിപ്പിച്ച് ലോകത്തെ അമ്പരിപ്പിച്ച എൽഹാജി ദിയൂഫിന്റെയും ബൗബ ദിയോപിന്റെയും ഖലീൽ ഫാദിഗയുടെയും ഹെൻറി കാമറയുടെയും അലിയു സിസ്സേയുടെയും സാലിഫ് ദയേവുവിന്റെയും സെനഗലീസ് സംഘം ഫുട്‌ബോൾ ചരിത്ര താളുകളിൽ ഇടംപിടിച്ചപ്പോൾ സാദിയോ മാനെ എന്ന ദാരിദ്ര്യം നിറഞ്ഞ ആഫ്രിക്കൻ ബാല്ല്യം അന്നത്തെ ഏതൊരു ആഫ്രിക്കൻ ബാല്ല്യത്തെ പോലെയും ഫുട്‌ബോളിന്റെ മഹാമാന്ത്രികൻ റൊണാൾഡീന്യോയുടെ കടുത്ത ആരാധകനായിരുന്നു.ബ്രസീലിന്റെയും റൊണാൾഡീന്യോയുടെയും ആരാധകനായി ലോകകപ്പ് കളികളിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ ആ പതിനൊന്ന്കാരൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല സ്വന്തം രാജ്യത്തെ തേര് തെളിച്ച് ദിയൂഫും സംഘവും ലോകകപ്പിൽ അൽഭുത കുതിപ്പ് നടത്തുമെന്ന്.റൊണാൾഡീന്യോയേന്ന വിശ്വ പ്രതിഭയും അന്നത്തെ സെനഗലിന്റെ വിസ്മയകുതിപ്പുമായിരുന്നു സാദിയോ മാനെയുടെ ഫുട്‌ബോൾ കരിയറിൽ പ്രചോദനമായി തീർന്നത്.ഒരു ഫുട്ബോൾ താരമെന്ന നിലയിൽ റൊണാൾഡീന്യോയും ഒരൂ  സെനഗലീസ് പ്ലെയർ എന്ന നിലയിൽ എൽഹാജി ദിയൂഫും ആണെന്റെ ഹീറോയെന്നായിരുന്നു മാനെ പിൽക്കാലത്ത് അഭിപ്രായപ്പെട്ടത്.ഇരുവരുമാണ് മാനെയുടെ ഫുട്‌ബോൾ താരത്തിന്റെ വളർച്ചയ്ക്ക് നിർണായക പ്രേരകശക്തികളായത്.ഫ്രഞ്ച് ക്ലബ് മെറ്റ്സിലൂടെ യൂറോപ്യൻ ഫുട്‌ബോളിൽ പിച്ചവെച്ച മാനെ സൗംതാപ്ടണിലൂടെ ലോക ശ്രദ്ധയാകർഷിച്ച ശേഷം ആൻഫീൽഡിലേക്ക് വന്നതോടെ ലിവർപൂളിലൂടെ ലോക ഫുട്ബോളിലെ തന്നെ സൂപ്പർ താരമായി വളരുകയായിരുന്നു.

ലോക ഫുട്‌ബോളിൽ കഴിഞ്ഞ രണ്ടു സീസണായി ഏറ്റവും മികച്ച അറ്റാക്കിംഗ് ഫൈനൽ തേഡുകളിലൊന്ന് ലിവർപൂളിന് സ്വന്തമാണ്.കൗട്ടീന്യോ ബാഴ്സയിലേക്ക് പോയപ്പോഴായിരുന്നു സലാ മാനെ ഫിർമീന്യോ ത്രയത്തിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ലോകം കണ്ടത്.കഴിഞ്ഞ സീസണിൽ മൂവരും കൂടി അടിച്ചു കൂട്ടിയത് 97 ഗോളാണ്.സലാഹിന്റെയും ഫിർമീന്യോയുടെയും നിഴലിലൊതുങ്ങി കഴിഞ്ഞിരുന്ന പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറവും വേഗമേറിയ ഹാട്രികിനുമയായ സാദിയോ മാനെ ആണ് നിലവിലെ സീസണിലെ ലിവർപൂൾ ഫ്രന്റ് ത്രീയിലെ ബിഗ് ഹിറ്റർ.കഴിഞ്ഞ യുസിഎല്ലിൽ ലിവർപൂൾ winning മൊമന്റം ഫൈനൽ വരെ ഒരുപോലെ നിലനിർത്തുന്നതിൽ നിർണായക പങ്കു വഹിച്ച സെനഗൽ സൂപ്പർ താരം ഈ സീസണോടു കൂടി ലിവർപൂൾ എയ്സ് താരമായി വളർന്നിരിക്കുന്നു.

"ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകും" എന്ന ചൊല്ല് മാനെയുടെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.കൗട്ടീന്യോ ലിവർപൂൾ വിട്ടപ്പോൾ ബ്രസീൽ പ്ലേമേക്കർ ലിവർപൂളിൽ സൃഷ്ടിച്ച ശൂന്യത അക്ഷരാർത്ഥത്തിൽ മുതലെടുത്തത് സലാഹോ ഫിർമീന്യോയോ ആയിരുന്നില്ല അത് സാദിയോ മാനെയായിരുന്നു.ലിവർപൂളിൽ കൗട്ടീന്യോ ഉപയോഗിച്ച പത്താം നമ്പർ ജെഴ്സി ക്ലബ് തനിക്ക് വെറുതെ തന്നത് അല്ലെന്ന് അടിവരയിടുന്ന തകർപ്പൻ പ്രകടനമാണ് സാദിയോ മാനെ കഴിഞ്ഞ സീസൺ മുതൽ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്.സെക്കന്റ് സ്ട്രൈകർ ആയും ഇടത് വിംഗർ ആയും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന മാനെ , ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമ്പോഴാണ് കൂടുതൽ സ്പേസ് സൃഷ്ടിക്കുന്നതും കൂടുതൽ അപകടകാരിയാവുന്നതും
മാത്രമല്ല റോബർട്സണിന്റെ ഓവർലാപ്പിംഗും കെയ്റ്റയുമായും ഇന്റർചെയ്ഞ്ചും ചെയ്ത് ഇടത് സൈഡിൽ മികച്ച ഒത്തിണക്കം പ്രകടിപ്പിക്കുന്ന മാനെ കോട്ടീന്യോ പോയതോടെ ദുർബലമായ ഇടതു വിംഗ് ലിവർപൂളിന്റെ അറ്റാക്കിംഗുകളിലെ സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ സൈഡ് ആക്കി മാറ്റുകയായിരുന്നു സെനഗലീസ് പ്ലേമേക്കർ.. മാനെ ഫിനിഷിങിൽ മുമ്പെങ്ങുമില്ലാത്ത വിധം സീസൺ തുടക്കം മുതലേ കൃത്യത കാഴ്ചവെച്ചതോടെ ഫിർമീന്യോയും സലാഹും കൂടുതൽ സ്വതന്ത്രമാവുകയും ഫിർമീന്യോക്ക് മാനെക്കും സലാഹിനും പിറകിൽ മിഡ്ഫീൽഡിലോട്ട് ഇറങ്ങി കളിക്കാനും കഴിഞ്ഞു.ഇരു വിംഗുകളിലെയും ആർനോൾഡ് റോബർട്സൺ എന്നിവരുടെ സാന്നിദ്ധ്യവും മാനെ സലാഹ് ഫിർമീന്യോ അറ്റാക്കിംഗ് തേഡിൽ അതിനിർണായകമായി.

കഴിഞ്ഞ സീസണിൽ പത്ത് ഗോളടിച്ച് ഫിർമീന്യോക്കും സലാഹിനുമൊപ്പം ജോയിന്റ് യുസിഎൽ ടോപ്സ്കോറർ ആയിരുന്ന മാനെ ലിവർപൂൾ റിയലിനോട് തോറ്റ ഫൈനലിലും നിർണായക ഗോൾ സ്കോർ ചെയ്തു മികവുറ്റ പ്രകടമാണ് കാഴ്ചവെച്ചത്.എന്നാൽ കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ തന്റെ യുസിഎൽ പ്രകടനത്തിനൊത്ത നിലവാരം കാഴ്ചവെക്കാനാകാതെ പോയ താരം നിലവിലെ ലിഗ് സീസണിൽ 20 ഗോളോടെ ടോപ് സ്കോറർ ലിസ്റ്റിൽ മുന്നിലാണ്.മാത്രമല്ല യുസിഎൽ നോക്കൗട്ട് റൗണ്ടുകളിൽ കളിച്ച എല്ല മൽസരങ്ങളിലും ഗോളടിച്ച ഏക താരം കൂടിയാണ് മാനെ.
സീസണിൽ മൊത്തം 24 ഗോളും 5 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച മാനെ ഗോൾഡൻ ബൂട്ട് റേസിൽ സലാഹിന് തൊട്ടു പിറകിൽ ആണ്.കഴിഞ്ഞ തവണ കൈവിട്ടു പോര ലീഗ് കിരീടവും യുസിഎൽ കിരീടവും ഇത്തവണ രണ്ട് വിജയങ്ങൾ മാത്രം അകലെ നിൽക്കുമ്പോൾ ലിവർപൂളും യുർഗൻ ക്ലോപും ഉറ്റുനോക്കുന്നത് മുൻ ലിവർപൂൾ-സെനഗൽ സൂപ്പർ താരമായിരുന്ന എൽ ഹാജി ദിയൂഫിന്റെ പിൻമുറക്കാരനായ സാദിയോ മാനെയുടെ പ്രകടനത്തിലേക്ക് തന്നെയാണ്.

By - #Danish Javed Fenomeno

#Mane #YNWA

No comments:

Post a Comment