Wednesday, April 22, 2020

 "സാൻസീറോയിലെ ഉൻമാദി "



By - Danish Javed Fenomeno

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നീരാളിപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട് ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഉൻമാദത്തിന്റെയും അനുഭൂതി നുകരാൻ ബ്രസീലിയൻ ജനത തങ്ങളുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിച്ച അതിജീവന മാർഗ്ഗമായിരുന്നു കാൽപ്പന്തുകളി.ബ്രിട്ടീഷുകാർ കണ്ടെത്തിയ  ഫുട്‌ബോളിനെ കാൽപ്പനികപരമായ കാവ്യസൃഷ്ടിയാക്കി മാറ്റി പ്രപഞ്ചത്തിൽ ബ്രസീലിനെ കാൽപ്പന്ത്കളിയുടെ രാജാക്കന്മായി അവരോധിച്ച നൂറുകണക്കിന് ബ്രസീലിയൻ ഇതിഹാസതാരങ്ങളെല്ലാം പട്ടിണിയെയും ദാരിദ്ര്യത്തെയും ഫുട്‌ബോൾ എന്ന ഒരൊറ്റ വികാരം കൊണ്ട് മറികടന്നവരായിരുന്നു.
എന്നാൽ അതിലൊരാൾ മാത്രം വൈദ്യശാസ്ത്രത്തിന്റെ നിർവചനങ്ങളോട് പോരാടാൻ ഫുട്‌ബോൾ എന്ന സൗന്ദര്യ ഭാവം സ്വീകരിച്ചിരുന്നു. നീന്തൽ കുളത്തിൽ പുറമടിച്ച് വീണ് ജീവിതകാലം മുഴുവനും പാരാലിസിസിൽ കിടക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി തള്ളിക്കളഞ്ഞ ആ പതിനാറുകാരൻ പയ്യൻ പിൽക്കാലത്ത് ലോകം കീഴടക്കിയ ഇതിഹാസമായി മാറുമ്പോൾ ഉത്തേജനമായത് ദൈവം അനുഗ്രഹീതമാക്കപ്പെട്ട  ബ്രസീലിയൻ ഫുട്‌ബോൾ എന്ന മാന്ത്രികമായ സൗന്ദര്യ ഭാവമായിരുന്നു.പണകൊഴുപ്പാർന്ന വാണിജ്യ താൽപര്യങ്ങളിലധിഷ്ഠതമായ യാന്ത്രികമായ അക്കാദമിക് ഫുട്‌ബോൾ സംസ്കാരമുള്ള യൂറോപ്യൻ ഫുട്‌ബോളിൽ തെരുവിൽ നിന്നും രൂപപ്പെട്ട ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ കാവ്യാത്മക സംഗീതത്തെ ചുവപ്പും കറുപ്പും നിറമുള്ള ഡിഎൻഎയിലൂടെ ഈണം നൽകി  അവതരിപ്പിച്ചപ്പോൾ റികാർഡോ ഇസാക്സൺ ഡോസ് സാന്റോസ് ലെയ്റ്റ അത്യുന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിലേക്ക് പറക്കുകയായിരുന്നു റൊസ്സൊനേരിക്കൊപ്പമുള്ള ആറ് വർഷങ്ങളിൽ.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട  എസി മിലാന്റെ ഹൃദയത്തിലൂടെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം എന്ന സ്ഥാനാലബ്ധി ബിംബവൽകരിച്ചപ്പോൾ റൊസ്സൊനേരി ജെഴ്സിയിൽ കകാ സ്വന്തമാക്കാത്തതായ നേട്ടങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.ഹോളിവുഡ് താരങ്ങളെ വെല്ലുന്ന പുരുഷ സൗന്ദര്യത്തോടെ ഫുട്‌ബോൾ ലോകത്തെ മോസ്റ്റ് ഗ്ലാമർ ബോയ് അനശ്വര നാഗരികതയായ സാവോപൗളോയിൽ നിന്നും 2003 ൽ മിലാനിലെത്തിയിരുന്നു. ശേഷം  ബില്ല്യൺ കണക്കിന് ആരാധകരെ സൃഷ്ടിച്ചു 2009 ൽ മാഡ്രിഡിലേക്ക് കൂടിയേറുന്നതിനിടയിൽ കകയെന്ന ഫുട്‌ബോളർ സാൻസീറോയിൽ മഹത്വവൽകരിക്കപ്പെട്ട അര ഡസനോളം വർഷങ്ങളിൽ കടക്കെണിയിലേക്ക് മുങ്ങി കൊണ്ടിരുന്ന ടൈറ്റാനികായിരുന്ന എസി മിലാനിന്റെ കപ്പിത്താനായി ഒറ്റയാൾ പട്ടാളമായി അവതരിച്ച കാലഘട്ടത്തിൽ , യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ പരമോന്നത കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗ് മിലാൻ സ്ക്വയറിൽ പ്രദർശിപ്പിച്ച് കാണികളെ ഉൻമാദത്തിലേറ്റാൻ കകാ  പ്രകടമാക്കിയ ഉത്തരവാദിത്വവും ലീഡർഷിപ്പും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളുണ്ടായിരുന്നില്ല.

രണ്ടായിരങ്ങളിലെ യൂറോപ്പിലേ ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ ബ്രാന്റ് അംബാസിഡർ റോളിൽ ആനന്ദിപ്പിക്കുന്ന മോഹിപ്പിക്കുന്ന പ്രകടനത്തോടെ വരും തലമുറയ്ക്ക് പ്രചോദനമേകാൻ ചരിത്രത്താളുകളിൽ എഴതപ്പെട്ട കകയുടെ യുസിഎൽ തേരോട്ടത്തിൽ സാൻസീറോയും അലിയൻസ് അറീനയും ഓൾഡ് ട്രാഫോഡും ഏതൻസിലെ ഒളിമ്പിക് സ്റ്റേഡീയവുമെല്ലാം കീഴടങ്ങി തലകുനിച്ചിരുന്നപ്പോൾ സർ അലക്‌സ് ഫെർഗൂസന്റെ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ച പ്രകടനം വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് ഇൻഡിവിഡ്യൽ പെർഫോമൻസായി കാൽപ്പന്തിന്റെ തങ്കലിപികളിൽ രേഖപ്പെടത്തപ്പെട്ടു.ഒരു തവണ യുസിഎൽ കിരീടവും ഒരു തവണ യുസിഎൽ റണ്ണറപ്പും നേടിയ കാർലോ ആൻചലോട്ടിയുടെ ശിക്ഷണത്തിൽ മിറാക്കിൾ ഓഫ് ഇസ്താംബൂളിൽ താൻ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തിട്ടും ഉറച്ച കിരീടം നഷ്ടപ്പെട്ടുപോയ ഓർമ്മകൾ കകയെ അലോരസപ്പെടുത്തിയപ്പോൾ 2006-2007 യുസിഎൽ സീസണിൽ മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി വൺ ഓഫ് ദ ഫുട്‌ബോൾ ഗ്രൈറ്റസ്റ്റ് ലെവലിലേക്ക് തന്റെ പേരും അനർത്ഥമാക്കുകയായിരുന്നു കക.

ഏഥൻസിൽ ലിവർപൂളിനെ തോൽപ്പിച് മധുരമായ പകരം വീട്ടലിന്റെ കഥയും പറഞ്ഞ മിലാന്റെ ചരിത്രത്തിലെ  ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ നേടിയ ഏഴാം യൂറോപ്യൻ കിരീടം മിലാൻ ഹിസ്റ്ററിയിലെ ഏറ്റവും തിളക്കമേറിയ കിരീടമായിരുന്നു.അനുവാചകർക്ക് ത്രില്ലർ സിനിമയുടെ അനുഭൂതി പകരുന്ന ചരിത്രം ആയിരുന്നു മിലാനിന്റെ 2007 യുസിഎൽ വിജയം.അതിനു കാരണമായത് ആവട്ടെ ടൂർണമെന്റിലുടനീളമുള്ള കകയുടെ  തീപ്പൊരി പേസും ഇന്റലിജൻസും  ഡ്രിബ്ളിംങ് എബിലിറ്റിയും ഉജ്വലമായ വിഷനോടെ കൂടെയുള്ള ക്രാഫ്റ്റഡ് ക്രിയേറ്റീവ് ബ്രില്ല്യൻസും സോളോ മാസീവ് ഡ്രിബ്ളിംങ് റണ്ണിംഗികളിലൂടെയുള്ള സോളോ ഗോളുകളും നിർണായക ഘട്ടങ്ങളിലെ ഗോൾ സ്കോറിംഗ് മികവുമായിരുന്നു. കൂടാതെ 360 ഡിഗ്രി ടേൺ സ്റ്റെപ്പ് ഓവർ ഫെയന്റ് കട്ട് എന്നീ ട്രിക്കുകൾ ഡ്രിബ്ളിംങ് റണ്ണിംഗിൽ പ്രായോഗിക്കുവാനുള്ള താരത്തിന്റെ ആത്മവിശ്വാസവും ബോകസിന് പുറത്ത് വച്ച് കക ക്ക് മാത്രം സാധ്യമായ കക ട്രേഡ്മാർക്ക് കേളി ലോംഗ് റേഞ്ചർ ഷോട്ടുകളും ബ്രസീൽ പ്ലേമേക്കറെ ഏതൊരു ഡിഫൻസിനും അക്കാലത്ത് തടുത്തിടാൻ പറ്റാത്ത തികഞ്ഞ പ്രതിഭാസമാക്കി മാറ്റിയിരുന്നു.

ആൻസലോട്ടിയുടെ പ്ലെയിംഗ് ശൈലിയിൽ കക ചെലുത്തിയ സ്വാധീനം അവിസ്മരണീയമായിരുന്നു.ഷെവ്ചെങ്കോ 2005 ൽ മിലാനെ ഉപേക്ഷിച്ചു ചെൽസിയിലേക്ക് കൂടിയേറിയതോടെ കക ഒറ്റയ്ക്ക് ഷെവ്ചെങ്കോയുടെ സ്ട്രൈക്കർ ജോലി എന്ന വലിയ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ആൻസലോട്ടിയൂടെ തന്ത്രങ്ങളിലെ കേന്ദ്രബിന്ദു ആയിരുന്നു കകാ.ദിദാ മാൽഡീനി നെസ്റ്റ കഫു യാൻകുലോവ്സ്കി മാസിമോ ഓഡോ ഗട്ടൂസോ ആംബ്രോസിനി തൂടങ്ങിയ കരുത്തുറ്റ ഡിഫൻസീവ് സ്ട്രെക്ചർ ഉള്ള മിലാനിൽ ഷെവയുടെ എക്സിറ്റോടെ ആക്രമണം ദുർബലമായപ്പോൾ ഒരേ സമയം നിരവധി പൊസിഷനുകളിൽ കളിക്കാൻ നിർബന്ധിതനായിരുന്ന താരമായിരുന്നു കകാ.മറ്റേതൊരു റൊസ്സൊനേരി താരത്തേക്കാളും മൽസര വിജയമെന്ന ഉത്തരവാദിത്വം കകയുടെ ചുമലിൽ ആയിരുന്നു.മിഡ്ഫീൽഡിലോട്ട് ഇറങ്ങി സെൻട്രൽ മിഡ്ഫീൽഡറായും ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേമേക്കറായും സ്ട്രൈക്കറായും ഒരേ സമയം കളിച്ച് ഗോളടിച്ചു കൂട്ടി  ആൻസലോട്ടിയുടെ പ്രതീക്ഷകാത്ത് അവസരത്തിനൊത്ത് ഉയർന്നപ്പോൾ  ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓർ അവാർഡും കരസ്ഥമാക്കുന്നതിന്  കകയുടെ 2007 യുസിഎൽ സീസണിലെ എല്ലാ മൽസരങ്ങളിലെ പ്രകടനവും കാരണമായെങ്കിലും യുസിഎൽ ചരിത്രത്തിൽ രേഖപ്പടുത്തിയ യുണൈറ്റഡിനെതിരായ സെമി ഫൈനൽ മൽസരത്തിലെ ഇൻഡിവിഡ്യൽ പെർഫോമൻസ് മറ്റു മൽസരാർത്ഥികളായ എതിരാളികളെ ബഹുദൂരം പിറകോട്ടാക്കുന്നതിൽ അതി നിർണായകമായ പങ്കു വഹിച്ചിരുന്നു.

ക്രിസ്ത്യാനോ റൂണി ടെവസ് ഗിഗ്സ് തുടങ്ങിയവർ അണിനിരന്ന മാഞ്ചസ്റ്ററിന്റെ ഫെർഗൂസന്റെ സുവർണ കാലത്തെ ടീമിനെതിരെ ഓൾഡ് ട്രാഫോഡിൽ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം വിടർത്തിയ രണ്ട് സോളോ ഗോളിലൂടെ കകാ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ചു.

സീഡോർഫിന്റെ പാസ്സിൽ നിന്നും മുന്നേറി പ്രയാസകരമായ ആംഗിളിൽ നിന്നും ഇടം കാലു കൊണ്ടടിച്ച സോളോ ബ്രില്ല്യൻസിൽ വാൻ ഡേർ സാർ സ്തംഭിച്ചപ്പോൾ  അതിലും മനോഹരമായ സോളോ ഗോൾ ഫിനിഷ് ആയിരുന്നു രണ്ടാമത്തേത് മാഞ്ചസ്റ്റർ മിഡ്ഫീൽഡർ ഡാരൻ ഫ്ലെച്ചറിൽ നിന്നും ബോൾ റാഞ്ചി യുണൈറ്റഡ് ബോക്സിലേക്ക് ബുള്ളറ്റ് വേഗതയിൽ കുതിച്ച കക ഗബ്രിയേൽ ഹെയിൻസെയെ സുന്ദരമായ ഹാറ്റ് ഫ്ലിക്ക് സ്കിൽസിലൂടെ മറികടന്ന് എവ്റയെ അപാരമായ ബോൾ സ്കിൽസോടെ ഡ്രിബ്ൾ ചെയ്തു കയറി ബോക്സിൽ വാൻ ഡെർ സാറെ നിഷ്പ്രഭനാക്കി ഗോളടിച്ചപ്പോളവിടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സോളോ ഗോളിന്റെ പിറവി എങ്ങനെ മറക്കാൻ സാധിക്കും മിലാൻ ജനതക്കും ബ്രസീൽ ആരാധകർക്കും.പത്ത് ഗോളടിച്ചു അഞ്ച് അസിസ്റ്റുകളും നേടി മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി യുസിഎൽ കിരീടത്തിലേക്ക് നയിച്ച കകയുടെ 2006-2007 സീസൺ ഇന്നും കണ്ണിൽ നിന്നും മായാത്ത ഗോൾഡൻ മെമ്മറീസ് ആയി ജീവിക്കുകയാണ്.

2003 മുതൽ 2009 വരെയുള്ള സംഭവബഹുലമായ കകയുടെ മിലാൻ കരിയർ പൗളോ മാൾഡീനിക്കൊപ്പം മിലാൻ ഹിസ്റ്ററിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഇതിഹാസമായി വാഴ്ത്തപ്പെടുന്നു.കകയെന്ന ബ്യൂട്ടിഫുൾ കാനറി റൊസ്സൊനേരി ജെഴ്സിയിൽ  ആരാധകർക്ക് സമ്മാനിച്ച Magical mesmerizing memories എല്ലാം സാൻസീറോയിൽ തന്നെ ഉണ്ട് , 2005 ൽ കോഴിക്കോട് മിഠായി തെരുവിൽ വച്ച് വാങ്ങിയ എന്റെ ആ പഴയ ചുവപ്പും കറുപ്പും ഇടകലർന്ന റൊസ്സൊനേരി ജെഴ്സി , നെഞ്ചിൽ Opel എന്നും പിറകിൽ Kaka ഇരുപത്തിരണ്ടാം നമ്പർ എന്നും എഴുതിയ ജെഴ്സി തപ്പിയെടുത്ത് ധരിച്ചു കകായെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ചു നോക്കട്ടേ..!!

By - #Danish_Javed_Fenomeno 

Happy Bday #Greatest Kaká 😍😍


Monday, April 20, 2020

ഫുട്‌ബോൾ ലോകം വിസ്മരിച്ച ഇടം കാൽ മാന്ത്രികൻ




By- Danish Javed Fenomeno

1998 ലോകകപ്പ് ഫുട്‌ബോൾ നടക്കുന്ന കാലം. ലോക ചാമ്പ്യൻമാരായ റൊണാൾഡോ പ്രതിഭാസത്തിന്റെ ബ്രസീൽ ക്വാർട്ടറിൽ കരുത്തരായ ഡാനിഷ് പടയുമായി ഏറ്റുമുട്ടുകയാണ്.സമ്പന്നമായ കാൽപ്പന്ത് ചരിത്രമുള്ള 
സ്കാൻഡിനേവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ മൂന്ന് ഓഹരികളിലൊന്നിന്റെ അവകാശികളായ ഡെൻമാർക്ക് , ദ ഗ്രൈറ്റ് യോഹാൻ ക്രൈഫിൻേ ബാഴ്സലോണ ഡ്രീം ടീമിലെ റൊമാരിയോ സ്റ്റോയികോവമാർക്കൊപ്പം നിർണായക താരമായിരുന്നു പ്ലേമേക്കറും ഡാനിഷ് ഇതിഹാസ നായകനുമായിരുന്ന മൈകൽ ലാഡ്രപ്പ് , ലാഡ്രപ്പിന്റെ സഹോദരൻ തെണ്ണൂറുകളിലെ സൂപ്പർ താരവുമായിരുന്ന ബ്രയാൻ ലാഡ്രപ്പ് , മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ , വിംഗർമാരായ ജോർജ്ജൻസൺ , എബ്ബെ സാൻഡ് തുടങ്ങിയ ലോകോത്തര താരങ്ങളുടെ കരുത്തിൽ സെലസാവോയെ നേരിടാനിറങ്ങുമ്പോൾ ആത്മവിശ്വാസത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുംഗ നയിക്കുന്ന മഞ്ഞപ്പടയുടെ പ്രതിരോധം തുടക്കത്തിലേ പാളിയിരുന്നു. ജോർജ്ജൻസൺ ബോക്സിലെ ഡിഫൻസീവ് പിഴവ് മുതലെടുത്ത് ടഫറേലിന്റെ വലയിൽ ഗോളടിച്ചപ്പോൾ പ്രതിസന്ധിയിലായ ബ്രസീലിന്റേ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് റൊണാൾഡോ പ്രതിഭാസമായിരുന്നു.കോച്ച് സഗാലോ റോണോയെ പ്ലേമേക്കർ റോളിൽ കളിപ്പിക്കാൻ തീരുമാനിച്ചതോടെ ഫുട്‌ബോൾ പ്രൊഫസർ എന്നറിയപ്പെട്ടിരുന്ന  ലോകകപ്പ് കിരീടം സ്വന്തമാക്കിയ പ്രഥമ കളിക്കാരനും പ്രരിശീലകനുമായിരുന്ന ലെജണ്ടറി സഗാലോക്ക് തെറ്റിയിരുന്നില്ല.
റൊണോ വച്ചു നീട്ടി നൽകിയ അസിസ്റ്റ് പിടിച്ചെടുത്തു ബെബറ്റോ ഷ്മൈക്കലിനെ കബളിപ്പിച്ച് സമനില പിടിച്ചെങ്കിലും ഡാനിഷ് മിന്നലാക്രമണത്തിൽ വീണ്ടും ബോൾ ക്ലിയർ ചെയ്യുന്നതിൽ കാർലോസിന് പിഴച്ചപ്പോൾ ഫേസ് ടു ഫേസ് സ്വിറ്റേഷനിൽ ബ്രയാൻ ലാഡ്രപ്പ് ബോക്സിൽ നിന്നും ഉതിർത്ത കനത്ത ഷോട്ട് ടഫറേലിന്റെ താളം തെറ്റിച്ച് വലയിൽ കയറിയതോടെ സമ്മർദ്ദത്തിലേക്ക് വീണു പോയ കാനറികളുടെ രക്ഷകനായി ലോകകപ്പിലുടനീളം അവതരിക്കാറുള്ള റൊണാൾഡോയുടെ ഡെൻമാർക്ക് ഡിഫൻസിനെ കീറിമുറിക്കുന്ന മനോഹരമായ ത്രൂബോൾ അസിസ്റ്റ് ആ പത്താം നമ്പറുകാരനെ ലക്ഷ്യമാക്കി ബോക്സിലേക്ക് ഒഴുകി ,

ബോൾ പിടിച്ചെടുത്തു വളരെ പ്രയാസകരമായ ആംഗിളിൽ തന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ട് കൊണ്ടുള്ള ചിപ്പിൽ   പത്താം നമ്പറുകാരൻ  ചുവന്ന ചെകുത്താൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേ പറക്കും ഡേൻ എന്ന പേരിൽ വിഖ്യാതനായ ഷ്മൈക്കലിനെ നിസഹയനാക്കി ബോൾ വലയിലെത്തിക്കുന്നു , അതേ താരത്തിന്റെ ഇടംകാൽ പ്രഹരശേഷിയുടെ യഥാർത്ഥ ശക്തി ഷ്മൈക്കൽ തുടർന്നും അനുഭവിച്ചറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ദുംഗയുടെ ലോംഗ് ബോൾ പിടിച്ചെടുത്തു ഇരുപത്തിയഞ്ച് വാരെ അകലെ നിന്നും തൊടുത്ത അതിശക്തമായ നിലംപറ്റെയുള്ള  ഇടംകാലൻ ഗ്രൗണ്ടർ ഷോട്ടിൽ ഷ്മൈക്കൽ എന്ന അതികായകന്റെ കോട്ട വീണ്ടും തകർന്നു തരിപ്പണമായപ്പോൾ ലോക ചാമ്പ്യൻസായ സെലസാവോ  തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് സെമിയിൽ കടക്കുകയായിരുന്നു.

മഴ കോരിച്ചൊരി പെയ്യുന്ന ആ രാത്രിയിൽ
പെലെയും റിവലീന്യോയും സീകോയും തുടങ്ങിയ മഹാരഥൻമാർ അണിഞ്ഞ് ഇതിഹാസവൽക്കരിക്കപ്പെട്ട മഞ്ഞപ്പടയുടെ പത്താം നമ്പർ ജെഴ്സിക്ക് മുകളിൽ റിവാൾഡോ എന്ന് കടുംപച്ച നിറത്തിലുള്ള എഴുത്ത് വീട്ടിലെ 21 ഇഞ്ച് ഒണിഡാ ടിവി സ്ക്രീനിൽ നിറഞ്ഞ് മിന്നിയപ്പോൾ  ഞാൻ ആഹ്ളാദത്താൽ തുള്ളിച്ചാടുകയായിരുന്നു. 

1998 ലോകകപ്പിൽ നിന്നും ജീവിതത്തിൽ ആദ്യമായി കണ്ട 1999ലേ യുവേഫ ചാമ്പ്യൻസ് ലീഗ് സീസണിലേക്ക്  വരാം.ബാഴ്സലോണ മാഞ്ചസ്റ്റർ ബയേൺ അടങ്ങിയ മരണ ഗ്രൂപ്പിൽ അവസാന ഗ്രൂപ്പ് സ്റ്റേജ് മൽസരങ്ങൾ നടക്കുന്നു.ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ കടക്കുമെന്നിരിക്കെ ബാഴ്സ - മാഞ്ചസ്റ്റർ പോരാട്ടം അക്ഷരാർത്ഥത്തിൽ മരണ പോരാട്ടം ആയി മാറി.ആൻഡി കോൾ ഡയറ്റ് യോർക്ക് എന്നിവർ മുന്നേറ്റത്തിലും ബെക്കാം വലതും വിംഗിലും സ്കോൾസ് ഗിഗ്സ് എന്നിവരടങ്ങിയ മിഡ്ഫീൽഡും സ്റ്റാം നെവില്ലെ സഖ്യം പ്രതിരോധത്തിലും അണിനിരക്കുമ്പോൾ വെൽ ഓർഗനൈസ്ഡ് ടീമായിരുന്ന ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്.റിവാൾഡോ ഫിഗോ  എന്നിവരെ മാറ്റി നിർത്തിയാൽ  താരതമ്യേന ശരാശരിക്കാരുടെ സംഘമായിരുന്നു ബാഴ്സലോണ.പ്ലെയിംഗ് ലെവലിലും സിസ്റ്റമാറ്റിക് ടാക്റ്റീസിലും മുന്നിൽ നിൽക്കുന്ന മാഞ്ചസ്റ്ററിനോളം വിജയതൃഷ്ണതയുള്ള ടീമായിരുന്നില്ല അന്നത്തെ ബാഴ്സ.ബ്രസീൽ ഫോർവേഡ് സോണി ആൻഡേഴ്‌സണിലൂടെ മുന്നിൽ കടന്ന ബാഴ്സയെ മാഞ്ചസ്റ്റർ ബെക്കാമിന്റെ നേതൃത്വത്തിൽ തുടർച്ചയായുള്ള ആക്രമണത്തിൽ തകർക്കുകയായിരുന്നു.ബെക്കാമിന്റെ കൃതതയാർന്ന ക്രോസുകളിൽ ഇംഗ്ലീഷ് സൂപ്പർ സ്ട്രൈക്കർമാരായിരുന്ന ആൻഡി കോൾ ഇരട്ട ഗോളും ഡയറ്റ് യോർക്കും ഗോൾ സ്കോർ ചെയ്തപ്പോൾ പിന്നിലായ ബാഴ്സയെ അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു റിവാൾഡോയുടെ മാന്ത്രികമായിരുന്ന ആ ഇടം കാൽ.മൽസരത്തിലുടനീളം റിവാൾഡോയെന്ന ഒറ്റയാൾ പട്ടാളത്തിന്റെ മൂന്ന് നാലോളം ഉറച്ച ഗോൾശ്രമങ്ങളെ ഒന്നൊന്നായി വിഫലമാക്കിയ യുണൈറ്റഡ് ഗോൾകീപ്പർ പീറ്റർ ഷ്മൈക്കൽ പക്ഷേ ആ സുന്ദരമായ ഫ്രീകിക്കിൽ തോറ്റു പോവുകയായിരുന്നു. റിവാൾഡോയുടെ ലെഫ്റ്റ് ഫൂട്ട് മാജിക് ലോകം കണ്ട നിമിഷം.മുപ്പത് വാരെയകല നിന്നും തൊടുത്ത വിട്ട ഫ്രീകിക്ക്  യുണൈറ്റഡ് നെറ്റ് ചുംബിക്കുമ്പോൾ ഷ്മൈക്കൽ നിസഹനായി നോക്കി നിൽക്കുകയായിരുന്നു.

തീർന്നില്ല ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബൈസിക്കിൾ കിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോയുടെ ചരിത്രത്തിൽ എഴുതപ്പെട്ട ലെഫ്റ്റ് ഫൂട്ട് ഓവർഹെഡ് കിക്ക് ഗോളവിടെ പിറക്കുകയാണ്.സ്പാനിഷ് ഇടതു ബാക്ക് സെർജി യുണൈറ്റഡ് ഡിഫൻസ് തിങ്ങിനിറഞ്ഞ ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് റിവാൾഡോയിലേക്ക്.
യാപ് സ്റ്റാമിനെയും നെവില്ലെയെയും കാഴ്ച്ചക്കാരാക്കി ഉയർന്ന് ചാടിയ റിവാൾഡോ ചെസ്റ്റിൽ സ്വീകരിച്ച ബോൾ തന്റെ വരുതിയിൽ വായുവിൽ ബോളിനെ കൺട്രോൾ ചെയ്തു നിർത്തിയ ശേഷം മലക്കം മറിഞ്ഞു തൊടുത്ത ഇടംകാലൻ ബൈസിക്കിൾ കിക്ക് വലയിൽ കയറുമ്പോൾ മാഞ്ചസ്റ്റർ ഡിഫൻസും ഗോൾകീപ്പർ ഷ്മൈക്കലും റിവാൾഡോ വായുവിൽ തന്റെ ഇടം കാൽ കൊണ്ട് രചിച്ച മാസ്റ്റർഫുൾ ബൈസിക്കിൾ പോയട്രി ആസ്വദിച്ചു വായിച്ച് ഊരകളിൽ ഇരു കൈയ്യും വച്ച് നിൽപ്പായിരുന്നു.

എതിരാളികളിൽ നാശം വിതയ്ക്കുന്ന എതിർ ബോക്സിൽ മികച്ച പ്രസിഷനും പ്രൊഡക്റ്റിവിറ്റിയുമുള്ള കോൾ- യോർക്ക് സ്ട്രൈക്കിംഗ് സഖ്യത്തെയും ഔട്ട്പെർഫോം ചെയ്യുകയായിരുന്നു ബാഴ്സലോണയുടെ ഇടം കാലൻ ഒറ്റകൊമ്പൻ.യുണൈറ്റഡ് പോസ്റ്റിൽ നിന്നും മുപ്പത് വാരെ അകലെ നിന്നും ക്രൈഫ് ടേൺ പുറത്തെടുത്ത ശേഷം റിവാൾഡോ തൊടുത്ത അതിഭീകരമായ ആക്കത്തോടെയുള്ള ലോംഗ് റെഞ്ചർ ഷ്മൈക്കൽ ഡൈവ് ചെയ്തു എങ്കിലും ഡാനിഷ് കീപ്പർക്ക് തൊടാൻ പോലും കഴിയാതെ ബോൾ ബാറിൽ പ്രകമ്പനം തീർക്കാതെ വലക്കണ്ണികളിൽ ചുംബിച്ചിരുന്നെങ്കിൽ , യുണൈറ്റഡ് ഡിഫൻസിനെ തന്റെ പവർഫുൾ മാസ്സീവ് റണ്ണിംഗിലൂടെയും ട്രികി ടെക്നിക്ക്സുകളിലൂടെയും വെള്ളം കുടിപ്പിച്ച റിവാൾഡോയുടെ തളികയിൽ എന്ന വണ്ണം ജിയോവാനിക്ക് ഗോളടിക്കാൻ പാകത്തിൽ നൽകിയ ബാക്ക് ഹീൽ പാസ് ബ്രസീൽ സ്ട്രൈക്കർ പുറത്തേക്ക് അടിച്ചു കളഞ്ഞില്ലായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും ബെസ്റ്റ് കംബാക്ക് ത്രില്ലറിന് സാക്ഷിയായേനെ കാംപ് നൂ. ആരാധകർ നെടുവീർപ്പോടെ കണ്ട യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ഞെട്ടിത്തരിച്ചു പോയ റിവാൾഡോയുടെ ഇൻഡിവിഡ്യൽ പെർഫോമൻസിന് കാരണമായത് മറ്റൊരു താരത്തിനും ചരിത്രത്തിൽ അവകാശപ്പെടാൻ ഇല്ലാത്ത ആ മാന്ത്രിക ഇടം കാൽ ആയിരുന്നു.

2001 , അതൊരു ദുരന്ത സീസണായിരുന്നു ബാഴ്സലോണക്ക് .റിവാൾഡോയുമായി പിണങ്ങി ലുയിസ് വാൻ ഗാൽ ബാഴ്സ വിട്ടതോടെ പകരം ചുമതലയേറ്റ ലോറൻസോ സറായെയും ചാമ്പ്യൻസ് ലീഗിൽ നിന്നും ടീം നേരത്തേ പുറത്തായതോടെ  കറ്റാലൻമാർ പുറത്താക്കി.ഇതോടെ ബാഴ്സലോണ ലാ ലീഗയിലും കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന സമയം.ലീഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന ബാഴ്സ തങ്ങളുടെ ലീഗിലെ അവസാന മൽസരത്തിന് ഉള്ള തയ്യാറെടുപ്പിലാണ്.നാലാം സ്ഥാനത്തുള്ള കരുത്തരായ വലൻസിയ ആണ് എതിരാളികൾ. മൽസരം ജയിച്ചാൽ അടുത്ത സീസണിലെ യുസിഎൽ യോഗ്യത റിവാൾഡോക്കും സംഘത്തിനും ഉറപ്പിക്കാം. വലൻസിയക്കാണേൽ ഒരു സമനില മാത്രം മതി.എന്നാൽ റിവാൾഡോയുടെ ബാഴ്സയേക്കാൾ വളരെയധികം സ്റ്റിസ്റ്റമാറ്റികായ ശക്തരായ ടീമായിരുന്നൂ അന്നത്തെ വലൻസിയ. സ്പാനിഷ് മിഡ്ഫീൽഡർ റൂബൻ ബരാഹ സ്ട്രൈക്കർ മിസ്റ്റ ഫെറർ , ഗോളി കാനിസാറസ് ,അർജൻീനൻ കരുത്തരായ റോബർട്ടോ അയാള , കിലി ഗോൺസാലസ് , പാബ്ലോ അയ്മർ തുടങ്ങിയ വൻ താരനിരകളുമായെത്തിയ വലൻസിയൻ കരുത്തിൽ സീസണിൽ അൺ ഓർഗനൈസ്ഡായി കളിക്കുന്ന ബാഴസ തോൽക്കുമെന്ന് ഏവരും പ്രവചിച്ചിരുന്നു.എന്നാൽ റിവാൾഡോ തന്റെ മാജിക്കൽ ലെഫ്റ്റ് ഫൂട്ട് ഹാട്രിക്കോടെ , ലോക ഫുട്‌ബോൾ ചരിത്രം ദർശിച്ച എക്കാലത്തെയും നമ്പർ വൺ പെർഫെക്റ്റ് ഹാട്രിക്കോടെ തന്റെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം പദവി ആ മൽസരത്തോടെ കാൽപ്പന്തിന്റെ തങ്കലിപികളിൽ എഴുതി ചേർക്കുമ്പോൾ ലോകം മനപ്പൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു റിവാൾഡോ എന്ന ഭ്രാന്തൻ ജീനിയസ്സിനെ.അങ്ങനെ ഒരു സൂപ്പർനാച്ചുറൽ ഹാട്രിക് ഫുട്‌ബോൾ ലോകം ഇന്നെവരെ അനുഭവിച്ചിട്ടുണ്ടായിരുന്നില്ല.

ഫ്രീകിക്ക് സ്പെഷ്യലിസ്റ്റായ റിവാൾഡോ തന്റെ മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് കൊണ്ട് മൂപ്പത് യാർഡോളം ദൂരത്ത് നിന്നും ഫ്രീകിക്ക് സ്പോട്ടിൽ നിന്നും തൊടുത്ത ബുള്ളറ്റ് ട്രാജക്റ്ററി ഷോട്ട് വലയിൽ തുളഞ്ഞ് കയറുമ്പോൾ സ്പെയിൻ ഗോൾകീപ്പർ കാനിസാറസിന്റെ ചിന്താശേഷികൾക്ക് അപ്പുറമായിരുന്നു ബ്രസീൽ പ്ലേമേക്കറുടെ സെറ്റ്പീസ് ബ്രില്ല്യൻസ്.സ്പെയിനിൽ റൗളിന്റെ അപ്രമാദിത്വത്തിൽ ഒതുങ്ങി പോയ സ്പാനിഷ് സൂപ്പർ താരമായ റൂബൻ ബരാഹ സമനില പിടിച്ചെങ്കിലും ബാഴ്സ ആരാധകർ റിവാൾഡോയുടെ ഇടം കാൽ മാന്ത്രികത വീണ്ടും പിറക്കുമെന്ന നിശ്ചയദാർഢ്യത്തോടെ പ്രതീക്ഷയോടെ കാംപ് നൂ സ്റ്റേഡിയത്തിൽ ഇരുന്നു.പ്രതീക്ഷകൾ അസ്തമിച്ചിരുന്നില്ല വീണ്ടും റിവാൾഡോയുടെ പ്രിയപ്പെട്ട ലെജണ്ടറി ലെഫ്റ്റ് ഫൂട്ട് ബാഴ്സക്ക് ജീവൻ നൽകി. മുപ്പത് യാർഡോളം ദൂരത്ത് നിന്നും സെലസാവോ മജീഷ്യൻ രണ്ട് വലൻസിയൻ താരങ്ങളെ കബളിപ്പിച്ച് മറികടന്ന് അതിവേഗത്തിൽ തൊടുത്ത തണ്ടർബോൾട്ട് ഇടം കാലൻ ലോംഗ് റേഞ്ചറിൽ കാനിസാറസ് നിസഹായനായി ഡൈവ് ചെയ്തു എങ്കിലും ബോൾ നെറ്റിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്നു.കാംപ് നൂവിനെ ആവേശം കൊള്ളിച്ച റിവ മാസ്സീവ്നെസ്സിൽ പിറന്ന ഇടിവെട്ട് സ്ട്രൈക്ക് പോലെ മറ്റൊന്ന് ഞാൻ ജീവിതത്തിൽ കാർലോസിലല്ലാതെ വേറെയാരിലും കണ്ടിട്ടുണ്ടായിരുന്നില്ല. വലൻസിയൻ പ്ലേമേക്കർ റൂബൻ ബരാഹ വീണ്ടും ഗോളടിച്ചു ബാഴ്സക്ക് തലവേദന സൃഷ്ടിച്ചതോടെ സമ്മർദ്ദത്തിന്റെ പടുകുഴിയിൽ വീണ കാംപ് നൂവിലെ ഒരു ലക്ഷത്തോളം വരുന്ന കറ്റാലൻമാർ കരഞ്ഞു പ്രാർത്ഥനയോടെ തങ്ങളുടെ ജീവാത്മാവായ റിവാൾഡോയുടെ ഇടം കാലിലേക്ക് മാത്രം നോക്കിയിരിക്കുന്നു.കാരണം അവർക്കു അത്രമേൽ ഉറപ്പുണ്ടായിരുന്നു റിവാൾഡോ എന്ന ബ്രസീലിയൻ ജാലവിദ്യക്കാരന്റെ ഇന്ദ്രജാലങ്ങൾ കാമ്പ് നൂവീൽ തുറക്കപ്പെടുമെന്ന്. മൽസരം ഇഞ്ചുറി ടൈമിലേക്ക് കടക്കുന്നു , അവസാനിക്കാൻ 90 സെക്കന്റുകൾ മാത്രം ബാക്കി , ഡച്ച് മാൻ ഫ്രാങ്ക് ഡിബോയർ റിവാൾഡോയെ ലക്ഷ്യമാക്കി ബോക്സിന് മുമ്പിലേക്ക് ഉയർത്തി നൽകിയ ഒരു ചിപ്പ് ഹൈ ബോൾ തനിക്ക് ചുറ്റും തമ്പടിച്ച വലൻസിയൻ താരങ്ങളെ മറികടന്ന് ഉയർന്ന് ചാടിയ റിവാൾഡോ അതിനിപുണമായി നെഞ്ചിൽ വായിച്ചെടുത്ത് വായുവിൽ ഫുട്‌ബോൾ ചരിത്രത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അപാരമായ ഏരിയൽ - ടെക്നിക്കൽ പെർഫെക്ഷനോടെ ഒരു ഒളിമ്പിക് സ്വർണം നേടിയ അക്രോബാറ്റിക് ഡൈവറെ പോലെ മലക്കം മറഞ്ഞു 18 യാർഡോളം ദൂരത്ത് നിന്നും അടിച്ച ബൈസിക്കിൾ കിക്ക് വലൻസിയൻ ഗോൾവലയുടെ ഇടതു കോർണറിൽ മുത്തമിടുമ്പോൾ കാനിസാറസിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.കാൽപ്പന്ത് എന്ന പുരാവൃത്തത്തിലെ ഏറ്റവും മികച്ച ബൈസിക്കിൾ കിക്ക് ഗോളിന്റെയും ഏറ്റവും മികച്ച ഹാട്രികിന്റെയും പിറവി ആയിരുന്നത്.

ആരാധകരും കോച്ചിംഗ് സ്റ്റാഫുകളും വലൻസിയ ബാഴ്സ താരങ്ങളും തലയിൽ കൈവെച്ചു പോയ ആ അൽഭുത നിമിഷത്തിൽ റിവാൾഡോ തന്റെ പതിവ് ഗോൾ സെലിബ്രേഷൻ ശൈലിയിൽ ജെഴ്സി ഊരി ആകാശത്തേക്ക് ചുറ്റി വീശി ഓടിയപ്പോൾ യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇൻഡിവിഡ്യൽ പെർഫോമൻസ് പുറത്തെടുത്ത തങ്ങളുടെ രക്ഷകനെ നോക്കി അലറി വിളിച്ച ആരാധകർ സന്തോഷാശ്രുക്കൾ പൊഴിക്കുകയായിരുന്നു.

അസാധാരണമായ ഫാന്റസി സ്കില്ലുകളും മികച്ച സാങ്കേതികത്തികവുള്ള കളിക്കാരനാണ് റിവാൾഡോ.തന്റെ സാങ്കേതിക മികവിലേക്ക് ആക്കവൂം ധീരതയും ധാർഷ്ട്യവും ചടുലതയും ആത്മമവിശ്വാസവും ആവാഹിച്ചു ഇടം കാലിലേക്ക് സമന്വയിപ്പിക്കുമ്പോഴാണ് റിവാൾഡോയുടെ ഡ്രിബ്ളിംഗ് മാസീവ് റണ്ണിംഗികളും ഫ്രികിക്കുകളും ബൈസിക്കിൾ കിക്കുകളും സൂപ്പർ നാച്ചുറൽ പവർ പോലെ അപകടകാരികളവാന്നുന്നത്.കാൽപ്പന്ത് പ്രേമികളെ ശൂന്യതയിൽ നിന്നും ആകാംക്ഷയുടെയും ആനന്ദത്തിന്റെയും മുൾമുനയിൽ നിർത്തിക്കുന്ന ഡ്രാമാറ്റിക്ക് കംബാക്ക് ത്രില്ലറുകളെ സൃഷ്ടിക്കാൻ പ്രത്യേകമായ ദൈവിക കഴിവ് ഉള്ള അൺസ്റ്റോപ്പബിൾ ഫോഴ്‌സായിരുന്ന ഫുട്‌ബോൾ ജീനിയസ് ആയിരുന്നു റിവാൾഡോ.അതിനു ഉദാഹരണങ്ങളായ ചില മൽസരങ്ങളാണ് മുകളിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതുകൊണ്ട് തീരുന്നതല്ല റിവാ ലെഗസി.

പെനാൽറ്റി ബോക്സിൽ ആൾക്കൂട്ടത്തിനിടയിൽ നെഞ്ചിൽ ബോൾ സ്വീകരിച്ച ശേഷം തുട കൊണ്ട് ജഗ്ലിംഗ് ചെയ്യ്തു ബോൾ വായുവിൽ വരുതിയിൽ നിർത്തി ലീഡ്സിന്റെ വലയിൽ അടിചു കയറ്റുന്ന മറ്റൊരു താരത്തിനും സ്കോർ ചെയ്യാൻ സാധ്യമാവാത്ത അസാധാരണ ബൈസിക്കിൾ കിക്ക് ഗോൾ പിറന്ന ലീഡ്സ് യുണൈറ്റഡിനെതിരായ മൽസരം , ഡിപ്പോർട്ടോവോയിലും ബാഴ്സയിലും കളിക്കുന്ന കാലത്തെ ചില ലീഗ് മൽസരങ്ങൾ , കോപ്പ അമേരിക്കയിൽ റോണോക്കൊപ്പം ചേർന്ന് അർജന്റീനയെ തകർത്ത മൽസരം , ഉറുഗ്വെയ്ക്കെതിരെ ഡബിൾ അടിച്ച കോപ്പ ഫൈനൽ മൽസരം , അർജൻീനക്ക് എതിരെ ഹാട്രിക് അടിച്ച 1999ലെ ലോകകപ്പ് യോഗ്യത മൽസരം , ഒളിവർ കാൻെ കൈപത്തി തകർത്ത ലോകകപ്പ് ഫൈനലിൽ റൊണോ ഫസ്റ്റ് ഗോളടിക്കാൻ കാരണമായ കരുത്തുറ്റ ഡ്രൈവ് , ലോകകപ്പ് ക്വാർട്ടറിൽ ഡീന്യോയുടെ പാസിൽ ഇംഗ്ലീഷ് ഡിഫൻസിനെ നോക്കുകുത്തിയാക്കി സീമാന്റെ വലയിലേക്ക് തൊടുത്ത ഗ്രൗണ്ടർ ഗോൾ , ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ധരിലൊരാളായ റിവാൾഡോ കരിയറിൽ അടിച്ച നാൽപ്പതിലേറെ വരുന്ന ഫ്രികിക്ക് ഗോളുകൾ ... തുടങ്ങി നിരവധി ഡ്രാമാറ്റിക്ക് ത്രില്ലറുകൾ ക്രിയേറ്റ് ചെയ്തതിനും മാസ്മരിക ഫ്രീകിക്ക് ഗോളുകളുടെയും ബൈസിക്കിൾ കിക്ക് ഗോളുകളെയും സോളോ ഗോളുകളെയും  തണ്ടർബോൾട്ട് ലോംഗ് റേഞ്ചർ ഗോളുകളെല്ലാം സൃഷ്ടിച്ചതിനും ബ്രഹ്മാസ്ത്രമായി റിവാൾഡോയിൽ വർത്തിച്ചത് ഫുട്‌ബോൾ ലോകം വാഴ്ത്തിപാടാതെ വിസ്മരിച്ച് കളഞ്ഞ സോക്കർ ഹിസ്റ്ററി ബുക്കുകളിലെ എക്കാലത്തെയും മികച്ച ആ മാജിക്കൽ - മിറാക്കിൾ ലെഫ്റ്റ് ഫൂട്ട് ആയിരുന്നു.

വളരെ ദരിദ്ര പൂർണമായ കുട്ടിക്കാലവും കൗമാരവും പിന്നിട്ട റിവാൾഡോയുടെ യൂറോപ്യൻ ഫുട്‌ബോളിലേക്കുള്ള വരവ് ഡിപ്പോർട്ടീവോ ലാകൊരുണയിലൂടെ ആയിരുന്നു.ഡിപ്പോർട്ടീവോക്ക് വേണ്ടിയുള്ള അരങ്ങേറ്റ സീസണിൽ 21 ഗോളുടകൾ അടിച്ചു കൂട്ടി തന്റെ കയ്യൊപ്പ് യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചാർത്തിയ റിവാൾഡോക്ക് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഴ്സ പരിശീലകൻ ആയിരുന്നു സർ ബോബി റോബ്സൺ റൊണോ പ്രതിഭാസം ഇന്റർമിലാനിലേക്ക് റെക്കോർഡ് ട്രാൻസ്ഫറിൽ പോയപ്പോൾ ദുഖിതനായ റോബ്സണ് ആശ്വാസകരമായത് റിവാൾഡോയുടെ ബാഴ്സയിലേക്കുള്ള വരവായിരുന്നു.

കാംപ് നൂവിലെ അഞ്ച് വർഷങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് കാലഘട്ടമായി വിലയിരുത്താം ബ്രസീലിയൻ ജോഗാ ബോണീറ്റോ തുളുമ്പുന്ന സ്കിൽസെറ്റോടെയും അസാമാന്യ ടെക്നിക്കൽ ബ്രില്ല്യൻസോടെയും ബാഴ്സലോണയിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകരുടെ മനം കവരുന്ന ഫുട്‌ബോളിംഗ് ആർക്കിടെക്ച്വറൽ മാസ്റ്ററായി മാറുകയായിരുന്നു റിവാൾഡോ.
അരങ്ങേറ്റ സീസണിൽ 20 ഗോളുമായീ കറ്റാലൻ ക്ലബിനെ വർഷങ്ങൾക്ക് ശേഷം ലാ ലീഗാ കിരീട നേട്ടത്തോടെയും കോപ്പ ഡെൽ റേ കിരീട നേട്ടത്തോടെയും ക്ലബിന്റെ സീസൺ ഡബിൾ കിരീട നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു.
മാസ്മരിക പ്രകടനം തുടർന്ന റിവാൾഡോ അടുത്ത മില്ലേനിയം സീസണിൽ ലാ ലീഗയിലെ 25 ഗോളോടെയും യുസിഎല്ലിലെ  വ്യക്തിഗത പ്രകടനത്തോടെയും ഫൈനലിലും സെമിയിലും ഇരട്ട ഗോളടിച്ച് അഞ്ച് ഗോൾ നേടി ഗോൾഡൻ ബോൾ നേടി ബ്രസീലിനെ കോപ്പ അമേരിക്ക നേട്ടത്തിലേക്കും നയിച്ച മികവോടെ  1999 വർഷത്തിൽ ലോക ഫുട്‌ബോളർ പട്ടവും ബാലൺ ഡി ഓറും കരസ്ഥമാക്കുകയായിരുന്നു താരം.ബാഴ്സയുടെ വീക്ക് ഡിഫൻസ് പലപ്പോഴായി ഗോളുകൾ വഴങ്ങിയപ്പോൾ ബാഴ്സയിലൊരു  യുസിഎൽ കിരീടം റിവാൾഡോയിൽ നിന്നും അകലുകയായിരുന്നു.

മൗണ്ട് എവറസ്റ്റിന് താഴെ കിടക്കുന്ന മൗണ്ട് ഗോഡ്വിൻ ആസ്റ്റിൻ പോലെ ആയിരുന്നു റിവാൾഡോയുടെ കരിയർ.എവറസ്റ്റായ റൊണാൾഡോക്ക് പിന്നിൽ എന്നും രണ്ടാമനാവാൻ വിധിക്കപ്പെട്ടവൻ.
സെലസാവോ കരിയറിൽ റൊണോ പ്രതിഭാസത്തിന് ലഭിച്ച ജനപ്രീതിയോ താരമൂല്ല്യമോ ലഭിക്കാതെ പോയ താരത്തിന്റെ 1996 ഒളിമ്പികിൽ പറ്റിയ കൈയ്യബദ്ധം ബ്രസീൽ ആരാധകർക്കിടയിലും ദേഷ്യത്തിനിടയാക്കിയിരുന്നു.സെമിയിൽ റിവയുടെ അശ്രദ്ധപൂർണമായ ബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു നൈജീരിയ ഗോളടിച്ചു വിജയം കണ്ടത്.രണ്ട് സുവർണ അവസരങ്ങളും യുവതാരം നഷ്ടപ്പെടുത്തിയതോടെ ബ്രസീൽ ഫാൻസിന്റെ അതൃപ്‌തിക്ക് സ്ഥിരം പാത്രമായി മാറി റിവ.1998 ലോകകപ്പിൽ ക്വാർട്ടറിൽ ഡെൻമാർക്കിനെതിരെയുള്ള ഇരട്ടഗോളടക്കം ടൂർണമെന്റിൽ മൊത്തം മൂന്ന് ഗോളോടെ മൂന്ന് അസിസ്റ്റോടെ മികച്ച പ്രകടനവും സെമിയിൽ ഹോളണ്ടിനെതിരേ റൊണോയുടെ ഗോളിന് കൊടുത്ത സുന്ദരമായ ഇടംകാലൻ അസിസ്റ്റുമടക്കം സൂപ്പർ പെർഫോമൻസ് കാഴ്ചവെച്ച കാനറികളുടെ പത്താം നമ്പറിന് മഞ്ഞപ്പടയുടെ ആരാധകരേ തൃപ്തിപ്പെടുത്താൻ അതൊന്നും പോരായിരുന്നു.

ബ്രസീലിന്റെ ഹീറോയും ഗോൾഡൻ ബോയ്യും ആയിരുന്ന റൊണോ പ്രതിഭാസം ലോകകപ്പ് ഫൈനലിന് തലേദിവസം ഫുഡ് പോയിസനേറ്റ് അബോധാവസ്ഥയിലേക്ക് പോയി തുടർച്ചയായി ഹിസ്റ്റീരിയ ബാധിച്ചതോടേ റോണോയുടെ അഭാവത്തിൽ ടീമിനെ തോളിലേറ്റണ്ട ബാധ്യത റിവാൾഡോക്കാണെന്ന് വിശ്വസിച്ചിരുന്നു  ഞാനടക്കമുള്ള ബ്രസീൽ ആരാധകർ.എന്നാൽ ടീമിന്റെ കപ്പിത്താന്റെ  അസാന്നിധ്യത്തിൽ നിർണായക പോരാട്ടത്തിൽ ടീമിനെ പ്രചോദിപ്പിക്കാൻ മാത്രം ലീഡർഷിപ്പ് ക്വാളിറ്റി പുറത്തെടുക്കാൻ റിവാൾഡോ നിസഹായനായതോടെ അന്ന് ബ്രസീൽ ഫാൻസിനിടയിൽ റിവാൾഡോ വാഴ്ത്തപ്പെട്ടവൻ ആയിരുന്നില്ല.പക്ഷേ റൊണോ പരിക്കേറ്റു മൂന്നര വർഷത്തോളം ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടിയ കാലത്ത് തകരാൻ പോയ ബ്രസീലിനെ റിവാൾഡോ തോളിലേറ്റിയിരുന്നത് പലരും മറന്നു പോയൊരു സംഭവ പിരീഡ് ആയിരുന്നു..1999 കോപ്പ അമേരിക്കയിൽ റൊണോ റിവാൾഡോ സഖ്യം പത്ത് ഗോളടിച്ചു കൂട്ടി കാനറികളെ കിരീടം ചൂടിക്കുമ്പോൾ അഞ്ച് ഗോളോടെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം റിവാൾഡോക്ക് ലഭിച്ചത്‌ സ്വന്തം ആരാധകർക്കിടയിൽ അദ്ദേഹത്തിന്റ സ്റ്റാർഡം ഒരു പരിധി വരെ തിരിച്ചു പിടിക്കാൻ ഉപകരിച്ചു.

2002 ലോകകപ്പ് യോഗ്യത മൽസരങ്ങളിൽ റോണോയുടെ അഭാവത്തിൽ ക്വാളിഫികേഷൻ പോയിന്റ ടേബിളിൽ പിന്നിലേക്ക് പോയ ബ്രസിലീനെ  റൊമാരിയോക്കൊപ്പം ചേർന്ന് കൈപിടിച്ച് ഉയർത്തിയത് റിവാൾഡോ ആയിരുന്നു. ഒൻപത് ഗോളുകളാണ് റിവാൾഡോ 2002 ലോകകപ്പ് യോഗ്യതയിൽ അടിച്ചു കൂട്ടിയത്.റോണോ തിരികെ വന്നതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ട്രെയോയെ സമ്മാനിച്ച 2002 ലോകകപ്പിൽ റോണോ റൊണാൾഡീന്യോമാർക്കൊപ്പം ചേർന്ന് അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി രുന്നു റിവാൾഡോ തന്റെ സ്വന്തം പേരിൽ കുറിച്ചത്.ബ്രസീൽ ഇതിഹാസം ജെർസീന്യോക്ക് ശേഷം ആദ്യ അഞ്ച് ലോകകപ്പ് മൽസരങ്ങളിലും ഗോളടിച്ച ആദ്യ താരമായി മാറിയ റിവാൾഡോ 1970 ലോകകപ്പിലെ ജർസീന്യോ എന്ന ഇതിഹാസത്തെ അക്ഷരാർത്ഥത്തിൽ പുന സൃഷ്ടിക്കുകയായിരുന്നു.വിഖ്യാതമായ വീരോതിഹാസങ്ങളായിരുന്ന 
റൊ - റി  - റൊ ത്രയം ഏഴ് മൽസരങ്ങളിൽ നിന്നും അടിച്ചു കൂട്ടിയത് പതിനഞ്ച് ഗോളായിരുന്നു.ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു അറ്റാക്കിംഗ് സഖ്യങ്ങൾക്കും സാധ്യമാവാത്ത നേട്ടം.ഇംഗ്ലണ്ടിനെതിരെ ക്വാർട്ടറിൽ ഡീന്യോയുടെ ഒറ്റയ്ക്ക് ഉള്ള ഡ്രിബ്ളിംങ് റണ്ണിംഗിൽ റിവാൾഡോക്ക് കൊടുത്ത ആ മാന്ത്രിക അസിസ്റ്റ് സ്വീകരിച്ചു പ്രയാസകരമായ ആംഗിളിൽ ബോക്സിൽ തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ഡിഫന്റമാർക്കിടയിലൂടെ സീമാന്റെ വലതു പോസ്റ്റിന്റെ കോർണറിലേക്ക് കിറു കൃത്യമായി കരുത്തുറ്റ ഗ്രൗണ്ടർ ഗോൾ പായിച്ച  ആ ഇടംകാൽ മാജികിലൂടെ ബ്രസീലിന്റെ ഫൈവ് സ്റ്റാർ ലോക കിരീട നേട്ടത്തിൽ നിർണായക പങ്കാളികളിലൊന്നായപ്പോൾ ബ്രസീൽ ആരാധകരുടെ വാഴ്ത്തപ്പെട്ടവരുടെ ലിസ്റ്റിലെ ഇതിഹാസ നാമങ്ങളിലേക്ക് റിവാൾഡോയും ചേക്കേറി.

റൊണാൾഡോ എന്ന മഹാ പ്രതിഭാസത്തിന്റെ ഷാഡോയിൽ ഒതുങ്ങി പോയ റിവാൾഡോ എന്ന കിറുക്കനായ ജീനിയസ് ഇന്റലിജൻസും വിഷനും ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്കൽ എബിലിറ്റിയും ട്രിക്സും  പൊസഷനിംഗും സെറ്റ്പീസ് മാന്ത്രികതയും പവർഫുൾ ഷൂട്ടിങ് പ്രസിഷനും ക്രിയേറ്റീവിറ്റിയും എന്നീ വേണ്ട ഒരു സമ്പൂർണ്ണ ഫുട്‌ബോളർക്ക് വേണ്ട എല്ലാ ഗുണങ്ങളാൽ സമ്പന്നമായ ഒരു കാൽപ്പന്ത് കളിക്കാരാനായിരുന്നിട്ടും സമകാലിക ഇതിഹാസങ്ങളായ റൊണോയുടെയും സിദാന്റെയും റൊമാരിയോയുടെയും റൊണാൾഡീന്യോയുടെയും  കറിസ്മ അദ്ദേഹത്തിന്റെ വലിയ ഹീനതയായിരുന്നു. ഇതിനൊരു മറുവശം എന്തെന്നാൽ ഒരു ഗ്ലോബൽ ഫുട്‌ബോൾ ഐകൺ ആയി മാറാൻ  റിവാൾഡോയുടെ വ്യക്തിത്വം അനുവദിച്ചിരുന്നില്ല. തന്റേതായ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന അധികഭാഷിയല്ലാത്ത ഇൻറോവേർട്ടഡായ ഫുട്‌ബോളിനകത്തായാലും പുറത്തായാലും അധികം സുഹൃത്തുക്കൾ ഉണ്ടാക്കുന്നതിൽ തൽപ്പരനല്ലാത്ത ന്യൂസ് മീഡിയയിൽ മുഖം കാണിക്കാനോ അഭിമുഖങ്ങൾക്ക് തല വെച്ചു കൊടുത്ത് വാചാലനായി സംസാരിക്കാനോ താൽപര്യം തെല്ലുമില്ലാത്ത എന്നാൽ ഫുട്‌ബോളിൽ തന്റെ ഇടംകാൽ കൊണ്ട് സംസാരിച്ചിരുന്ന ഒരു അന്തർമുഖനായ ജീനിയസ് ആയിരുന്നു റിവാൾഡോ.സിദാന് ലഭിച്ചിരുന്ന വൻ മീഡിയ ഹൈപ്പും മീഡിയ പബ്ലിസിറ്റിയും ഒട്ടും  ലഭിക്കാതെ പോയ മോസ്റ്റ് അണ്ടർറേറ്റഡ് താരമായിരുന്നു റിവാൾഡോ.അതുകൊണ്ട് തന്നെ  ജനപ്രീതി വളരെ വളരെ കുറവായിരുന്നു. 

സീകോ മറഡോണ  കാലഘട്ടങ്ങൾക്ക് ശേഷം ലോക ഫുട്‌ബോൾ ദർശിച്ച ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരുടെ ലിസ്റ്റ് എടുത്താൽ സ്വഭാവികമായും റൊണാൾഡീന്യോ സിദാൻ എന്നിവർ മുൻപന്തിയിൽ വരുന്നത് കാണാം.റൊണാൾഡീന്യോ എന്ന മഹാമാന്ത്രികനെ മാറ്റിനിർത്തി സിദാനോട് സമകാലികനായ റിവാൾഡോയെ ചേർത്ത് വായിക്കുമ്പോൾ ഇതൊരു സംശയാസ്പദമായ വാദമാണെന്ന് തോന്നി പോകും.രണ്ട് പേരുടെയും കരിയർ പീക്ക് എടുത്തു പരിശോധിച്ചു കഴിഞ്ഞാൽ ഏൺപതുകളിലെ സീകോ മറഡോണ യുഗത്തിന് ശേഷം വന്ന മോസ്റ്റ് അൺസ്റ്റോപ്പബിൾ അറ്റാക്കിംഗ് മിഡ്ഫീൽഡർ പീക്ക് ഇയേഴ്സിന്റെ അടിസ്ഥാനത്തിൽ റിവാൾഡോ ആണ് എന്ന് നിസംശയം പറയാൻ സാധിക്കും.സിദാൻ ഒരു ക്ലാസി ക്രാഫ്റ്റഡ് ജീനിയസ് മിഡ്ഫീൽഡർ ആയിരുന്നു.ആധുനിക ഫുട്‌ബോളിൽ സമീപകാലങ്ങളിലെ ഉദാഹരണങ്ങളെടുത്താൽ പിർലോ ഇനിയെസ്റ്റമാരെ പോലെ തന്റെ പ്ലെയിംഗ് സ്റ്റൈലിൽ ക്രമാതീതമായി മാറ്റങ്ങൾ വരുത്തി ഡെവലപ്‌മെന്റ് ചെയ്തു കരിയർ ഗ്രാഫ് ഉയർത്തിയ താരമായിരുന്നു സിദാൻ എങ്കിൽ റിവാൾഡോ ഒരു അൾട്ടീമേറ്റ് ഫാന്റസി ജീനിയസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയിരുന്നു.ഒരു താരത്തിന് സമ്പൂർണ്ണ ഫുട്‌ബോളർ ആവാൻ വേണ്ട രണ്ട് ഘടകങ്ങൾ ആണ് വേണ്ടത്.ക്രാഫ്റ്റ്മാൻ ഷിപ്പും കാര്യക്ഷമതയും ഇത് രണ്ടും വേണ്ടുവോളമുള്ള താരങ്ങളാണ് സിദാനും റിവാൾഡോയും.ദിദി ജെർസണും കഴിഞ്ഞാൽ ബോൾ റിട്ടെൻഷനിൽ ഏറ്റവും മികച്ചു നിൽക്കുന്ന അനുഗ്രഹീത വിഷനുള്ള സിദാന് തന്റെ ചുറ്റും മികച്ച താരങ്ങളെ ആവശ്യമുണ്ടായിരുന്നു  അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലിലെ ടെക്നിക്സും ബോൾ സ്കിൽസും പുറത്തെടുക്കാൻ.അതും അപകടം കുറഞ്ഞ ഏരിയകളിൽ നിന്നും ആയിരിക്കും.തന്റെ കയ്യിൽ നിന്നും ബോൾ നഷ്ടപ്പെടും എന്ന് കണ്ടാൽ സിദാൻ ഓൺ ദ സ്പ്പോട്ടിൽ ബാക് പാസ് ചെയ്തു  ബോൾ പൊസഷനിംഗ് ചെയ്യാനാണ് ശ്രമിക്കുക.അപകടകരമായ സ്വിറ്റേഷനുകളെ സിദാൻ പാസ് ചെയ്തു ഒഴിവാക്കാറാണ് പതിവ്.എന്നാൽ റിവാൾഡോ അങ്ങനെ ആയിരുന്നില്ല.റിവാൾഡോ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡർ ആണെങ്കിൽ കൂടി റിവലീന്യോയെ പോലെ റൊണാൾഡീന്യോയെ പോലെ റോബർട്ടോ ബാജിയോയെ പോലെ ഒരു ഫാന്റസി പ്ലേമേക്കർ ആണ്. ഏത് അപകടകരമായ സ്വിറ്റേഷനിലും തന്റെ ഡ്രിബ്ളിംങ് സ്കിൽസും ടെക്നിക്സും പുറത്തെടുത്ത് മുന്നേറി ഫീൽഡിലെ മറ്റു എതിർ താരങ്ങളുടെ മാർക്കിംഗിൽ ചുറ്റപ്പെട്ട് ഐസൊലേറ്റ് ചെയ്തു നിൽക്കുമ്പോഴൂം  ഒറ്റയ്ക്ക് മറികടക്കാനുള്ള കഴിവ് റിവാൾഡോക്ക് ജൻമസിദ്ധമാണ്.

അതുകൊണ്ട് തന്നെയായിരിക്കണം ഗാർഡിയൻ പത്രത്തിലെ പ്രസിദ്ധ ഫുട്‌ബോൾ പണ്ഡിറ്റ് ആയ റോബ് സ്മിത്ത് ഇങ്ങനെ എഴുതിയത്  " പതിനൊന്ന് സിദാൻമാർ അടങ്ങുന്ന ടീമും , ഒരു റിവാൾഡോയും പത്ത് ഗാരി നെവില്ലെയും അടങ്ങുന്ന ടീമും ഈക്വൽ റിസൽട്ട് ആയിരിക്കും നൽകുക. " മുകളിൽ സൂചിപ്പിച്ച പോലെ തന്റെ പ്ലെയിംഗ് ശൈലി എപ്പോഴും വികസിച്ചു കൊണ്ടിരിക്കണം , അതിനായി നീരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കണം എന്ന ചിന്തയുമായി കരീയറിലുടനീളം കളിച്ച് കരിയർ വികസിപ്പിച്ച ഫുട്‌ബോളറായിരുന്നു സിദാൻ. എന്നാൽ സിദാനേക്കാൾ പ്രതിഭയും ടെക്നിക്കൽ സ്കിൽസും ഏറെയുണ്ടായിട്ടും അലസനായ ബ്ലോക്ക്ബസ്റ്റർ ഫുട്‌ബോളർ ആയിരുന്നു റിവാൾഡോ.തന്റെ പ്രതിഭയുടെ പൊട്ടൻഷ്യലിനൊത്ത അർപ്പണമനോഭാവം തെല്ലും ഇല്ലാതെ കരിയറിനോട് നീതിപുലർത്താത്ത താരമായിരുന്നു റിവാൾഡോ. 

റിവയുടെ അപാരമായ ഫിസിക്കൽ സ്ട്രെംങ്ത്തും മാജിക്കൽ ലെഫ്റ്റ് ഫൂട്ടും ഡ്രിബ്ളിംങ് സ്കിൽസിൽ എതീരാളികളെ വകഞ്ഞു മാറ്റി അസാമാന്യ ഡ്രിബ്ളർ ആക്കി മാറ്റുന്നതിൽ നിർണായകമായ ഘടകങ്ങളായിരുന്നു.മറഡോണയുടെ ആത്മകഥയിൽ അദ്ദേഹം കളിക്കളത്തിലെ  സമ്മർദ്ദ ഘട്ടങ്ങളിൽ ബോൾ ലഭിക്കുന്ന നേരത്ത് തനിക്ക് വരുന്ന വികാരങ്ങളുടെ അവസ്ഥയെ സൂചിപ്പിക്കാൻ  സ്ഥിരമായി ഉപയോഗിച്ച ഒരു വാക്ക് ഉണ്ട് " ബ്രോങ്ക".അതായത് ദേഷ്യം കോപം ഉൻമാദം വിദ്വേഷം സന്തോഷം നീരസം  ആനന്ദം എന്നീ വികാരങ്ങളെയെല്ലാം ഒരുമിച്ച് വരുന്ന അവസ്ഥയെ മറഡോണ "ബ്രോങ്ക സ്റ്റേറ്റ് " എന്നായിരുന്നു വിശേഷിപ്പിച്ചത്. ഈ അവസ്ഥയിൽ ആണത്രേ മറഡോണ തന്റെ മാസ്സീവ് ഡ്രിബ്ളിംങ് റണ്ണുകൾ പുറത്തെടുക്കുക.ഒരു സ്റ്റിൽ ഫുട്‌ബോളറായ സിദാനിൽ ഈ ഒരു ബ്രോങ്ക  അവസ്ഥ കളിക്കളത്തിൽ വളരേ അപൂർവങ്ങളിൽ അപൂർവ്വമായേ സിദാനിൽ പ്രകടമാകാറൂള്ളൂ. അതുകൊണ്ട് തന്നെ മൽസരത്തെ മാറ്റിമറിക്കാൻ തന്റെ വ്യക്തിഗത മികവിനെ മുഴുവനും ആശ്രയിക്കാൻ കഴിയാതെ മറ്റു താരങ്ങളെ ആശ്രയികേണ്ടിയും വരും.എന്നാൽ റിവാൾഡോ മറഡോണയെ പോലെ തന്നെ എപ്പോഴും ഒരു ബ്രോങ്ക സ്റ്റേറ്റിൽ നില നിൽക്കുന്ന ഒരു പ്ലെയർ  ആണ് അതിനാൽ തന്നെ ഗെയിം ചെയ്ഞ്ചിംഗിൽ റിവാൾഡോ അപകടകരമായ സ്വിറ്റേഷൻ മറികടക്കാൻ എപ്പോഴും തന്റെ വ്യക്തിഗത മികവിനെ ആയിരിക്കും കൂടുതൽ ആശ്രയിക്കുക.ലോകകപ്പ് ടൂർണമെന്റിൽ ഫൈനൽ വരെ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഫൈനലിൽ രണ്ട് ഗോളടിച്ച്  കപ്പടിച്ചതിൻെ ക്രെഡിറ്റ് മുഴുവൻ സിദാന് ചാർത്തി നൽകി വമ്പൻ ഹൈപ്പ് നൽകിയ മീഡിയാസ് റിവാൾഡോയുടെ 1998, 2002 ലോകകപ്പ് പെർഫോമൻസും വിസ്മരിച്ചത് ഫുട്‌ബോൾ ലോകം അദ്ദേഹത്തോട് ചെയ്ത വലിയ ചതി ആയിരിക്കാം.

ഒരുപാട് ഇതിഹാസങ്ങൾക്ക് ജൻമം നൽകിയ ഫുട്‌ബോൾ സ്റ്റേറ്റായ പൗളിസ്റ്റ സ്റ്റേറ്റിൽ ജനിച്ച റിവാൾഡോ വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു.ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിച്ച റിവയുടെ കുടുംബത്തിന് വെള്ളം കുപ്പിയിലാക്കി ബീച്ചിൽ വിറ്റിരുന്ന പിതാവിനെ വളരെ ചെറുപ്പത്തിൽ തന്നെ നഷ്ടമായിരുന്നു.തുടർന്ന് കുഞ്ഞ് റിവാൾഡോ ആയിരുന്നു പിതാവിന്റെ ജോലി ഏറ്റെടുത്തു കുടുംബത്തെ നോക്കിയിരുന്നത്. എന്നാൽ തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല എന്ന ചൊല്ലിന് ഏറ്റവും മികച്ച ഉദാഹരമായിരുന്നു റിവാൾഡോയുടെ ജീവിതം.ഫുട്‌ബോൾ ആസ്വാദനത്തിന് ദാരിദ്ര്യമോ പട്ടിണിയോ ഒന്നും റിവക്ക് തടസ്സമായിരുന്നില്ല. വിൽപ്പന നടത്താനായി വെള്ള കുപ്പികൾ നിറച്ച സഞ്ചിയുമായി പത്ത് മൈലുകൾക്ക് അപ്പുറത്തുള്ള കടപ്പുറത്തേക്ക് കുഞ്ഞ് റിവാൾഡോ തുകൽ പന്തും ഡ്രിബ്ൾ ചെയ്തായിരുന്നു യാത്ര ചെയ്തിരുന്നത്.തന്റെ ഫുട്‌ബോൾ കരിയറിലെ എന്ത് പ്രതിസന്ധികളെയും അതിജീവിക്കാൻ റിവാൾഡോയെ പഠിപ്പിച്ചതും ആ യാത്ര ആയിരുന്നു.

പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച ശേഷം പൽമിറാസിലെ തകർത്തു കളിച്ച മൂന്ന് വർഷങ്ങൾ , യൂറോപ്യൻ ഫുട്‌ബോളിന്റേ മായിക ലോകത്തെ അഡാപ്റ്റ ചെയ്തെടുത്ത ഡിപ്പോർട്ടീവോയിലെ മൂന്ന് വർഷങ്ങൾ , പിന്നെ റിവാൾഡോ ലോകത്തെ വിസ്മയിപ്പിച്ച് ഒരു സൂപ്പർ നാച്ചുറൽ ഫോഴ്സ് ആയി മാറിയ ബാഴ്സയിലെ അഞ്ച് വർഷങ്ങൾ , കാൽപ്പന്ത് കളിയുടെ സ്വർഗമായ തന്റെ രാജ്യത്തിന് വേണ്ടി  ഫിഫ ലോകകപ്പ് ഫിഫ കോൺഫെഡറേഷൻ കപ്പ് കോപ്പ അമേരിക്ക തുടങ്ങി നേടാൻ കഴിയാവുന്ന എല്ലാ കിരീടങ്ങളും നേടി ഫുട്‌ബോൾ രാജാക്കൻമാരുടെ  രാജകീയ സിംഹാസനത്തിൽ ഇരുന്ന് വിരാജിച്ച പത്ത് വർഷങ്ങൾ.എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുണ്ടെങ്കിലും റിവാൾഡോയെ അംഗീകരിക്കുന്നതിൽ ഫിഫ പരാജിതരായിരുന്നു.
അർഹിക്കുന്ന അവാർഡുകൾ പലതും റിവാൾഡോയിൽ നിന്നും വഴുതി മാറി പോയത് ഫിഫയുടെ ഇഷ്ടക്കാർക്ക് വേണ്ടിയുള്ള സ്വാർത്ഥ തൽപ്പര്യങ്ങൾ സംരക്ഷിക്കാനാകാം.1998 ൽ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച ഇൻഡിവിഡ്യൽ സീസണിലൊന്ന് പുറത്തെടുത്തിട്ടും ലോക ഫുട്‌ബോളർ അവാർഡ് ഫിഫ കരുതി കൂട്ടി നൽകാതെ പോയതിന് സമാനമായിരുന്നു
2001 സീസണിൽ 37 ഗോളടിച്ച് യൂറോപ്യൻ ഫുട്‌ബോളിൽ ആ വർഷത്ത ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത താരമായിട്ടും ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓറും റിവാൾഡോക്ക് നിഷേധിച്ചത് അംഗീകരിച്ചു തരാൻ കഴിയില്ല.തന്റെ പീക്ക് കാലഘട്ടത്തിൽ തന്നെ അധികൃതർ തഴിഞ്ഞില്ലായിരുന്നുവെങ്കിൽ മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ എങ്കിലും നേടേണ്ട താരമായിരുന്നു റിവാൾഡോ.അല്ലെങ്കിലും ഓരോ സീസണിലും ഓരോ മാനദണ്ഡങ്ങൾ വച്ചു ഇഷ്ടക്കാർക്ക് നൽകുന്ന അവാർഡുകൾക്ക് എന്തടിസ്ഥാനമാണുള്ളതല്ലേ..

ലുയിസ് വാൻ ഗാലിന്റെ ബാഴ്സയിലേക്കുള്ള രണ്ടാം വരവോടെ ബാഴ്സയിൽ നിന്നും മിലാനിലേക്ക് തന്റെ മുപ്പത്തിയൊന്നാം വയസ്സിൽ കുടിയേറിയ റിവാൾഡോ യുസിഎൽ നേടിയെങ്കിലും കകാ എന്ന പുതിയ ബ്രസീലിയൻ സെൻസേഷനിന്റെ വരവോടെ മിലാനിൽ ഫോം നഷ്ടപ്പെട്ട താരം ഗ്രീക്ക് ദേവൻമാരായ ഒളിംപ്യാക്കോസിലൂടെ  ഉയർത്തെഴുന്നേൽപ്പിന് ശ്രമിച്ചെങ്കിലും ക്ലബുകളും വൻകരകളും മാറി മാറി അവസാനം  ബ്രസീലിൽ തന്നെ തിരിച്ചെത്തി തന്റെ കരിയർ തുടങ്ങിയ ക്ലബായ മോഗി മിറിമിൽ വച്ച് തൻെറ മകനായ റിവാൾഡീന്യോക്കൊപ്പം ക്ലബിൽ കളിച്ചു 43ആം വയസ്സിൽ വിരമിക്കുകയായിരുന്നു.

മറ്റു സമകാലിക താരങ്ങളുടെ നിഴലിൽ ഒതുങ്ങി പോയ റിവാൾഡോയുടെതിന് സമാനമായ അണ്ടർറേറ്റഡ് സ്പോർട്സ് ജീനിയസുകൾ കായിക ലോകത്ത് നിരവധിയാണ്. അവരിൽ ചില ഉദാഹരണങ്ങൾ എടുത്താൽ ബോക്സിംഗിൽ ദ ഗ്രൈറ്റസ്റ്റ് മുഹമദ് അലിക്കും ജോർജ് ഫോമാനും നിഴലിൽ ഒതുങ്ങി പോയ ജോ ഫ്രേസിയറെ പോലെ
ക്രിക്കറ്റിൽ സമകാലികരായ സചിൻ ടെണ്ടുക്കൽറിനും ബ്രയൻ ലാറക്കും നിഴലിൽ ഒതുങ്ങി പോയ രാഹുൽ ദ്രാവിഡിനെ പോലെ , ചെസ്സിൽ കാസ്പറോവിനും വിശ്വനാഥൻ ആനന്ദിനും നിഴലിലായിപ്പോയി വ്ളാദമിർ ക്രാംനിക്കിനെ പോലെ , ടെന്നീസിൽ പീറ്റ് സാംപ്രാസിനും ആന്ദ്രെ അഗാസിക്കും നിഴലിൽ ഒതുങ്ങി പോയ പാട്രിക് റാഫ്റ്ററെ പോലെ , ടെസ്റ്റ് ക്രിക്കറ്റിൽ മുത്തയ്യ മുരളീധരനും ഷെയ്ൻ വോണിനും നിഴലിൽ ഒതുങ്ങി പോയ അനിൽ കുംബ്ലയെ പോലെ ,
മോഡേൺ ഫുട്‌ബോളിൽ റൊണാൾഡോ പ്രതിഭാസത്തിനും സിനദിൻ സിദാനും നിഴലിൽ ഒതുങ്ങി പോവുകയായിരുന്നു റിവാൾഡോ എന്ന മഹാനായ താരം..

Written By - #Danish_Javed_Fenomeno

Belated ഹാപ്പി ബർത്ത് ഡേ വിഷസ് ടു ദ മോസ്റ്റ് വണ്ടർഫുളി ഗിഫറ്റ്ഡ് , ഗോൾഡൻ ലെഫ്റ്റ് ഫൂട്ടഡ് ജീനിയസ് , അക്രോബാറ്റിക് ആന്റ് സൂപ്പർനാച്ചുറൽ ഗ്രൈറ്റസ്റ്റ് ഓഫ് ദ ഗെയിം..❤️

പിറന്നാൾ ആശംസകൾ റിവാൾഡോ 
#GOAT @Rivaldo 💋💋

Thursday, April 2, 2020




സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ ബാക്കിപത്രമായി തെണ്ണൂറുകളിൽ വിഭജിക്കപ്പെട്ട ബോസ്നിയൻ ഫുട്‌ബോളിനെ ഉയർത്തി കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച അവരുടെ നായകനും മധ്യനിരക്കാരനുമൊക്കെയായിരുന്നു ഹസൻ സാലിഹമീദിച്ച്.തെണ്ണൂറുകളുടെ അവസാനത്തിൽ ബയേണിൽ കളിക്കുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈൽ കാണാനും ഇദ്ദേഹത്തെ ഇഷ്ടപ്പെടാനും തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ 99ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷെറിംഗ്ഹാമിന്റെയും  സോൾസ്യോറീന്റെയും ലാസ്റ്റ് മിനിറ് ഗോളിൽ ബയേൺ അവിചാരിതമായി യുണൈറ്റഡിനോട് തോറ്റ കളിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു ബോസ്നിയൻ നായകൻ.
ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ വെർസറ്റൈൽ മധ്യനിരക്കാരൻ , മികച്ച പാസ്സിംഗ് വിദഗ്ധൻ കൂടിയായിരുന്ന സാലിഹമീദിച്ചിന്റെ ത്രൂ ബോൾ പാസ്സുകൾ  പലപ്പോഴും ഡച്ചിന്റെ വേഗമാർന്ന ഫോർവേഡ് റോയ് മക്കായ് പെറൂവീയൻ ടാർഗറ്റ് സ്ട്രൈകർ പിസാറോ ബ്രസീലിന്റെ എൽബർ എന്നീ സ്ട്രൈക്കിംഗ് ത്രിമൂർത്തികൾക്ക് സ്കോറിംഗ്  അനായാസമാക്കിയിട്ടുണ്ട്.ബലാക്ക് മെഹമത് ഷോൾ സീ റോബർട്ടോ അലി കരീമി ഓവൻ ഹാർഗ്രീവ്സ് എന്നിവർക്ക് ഒപ്പമുള്ള സാലിഹമീദിച്ചിൻെ 2000ങളിലെ ആദ്യ പകുതി ക്കാലത്തെ ബയേൻ മിഡ്ഫീൽഡ് സഖ്യം ലോകോത്തരമായിരുന്നു.

ഒരു വ്യാഴവട്ടകാലം ബയേണിൽ കളിച്ചു ശേഷം യുവൻറസിലും അഞ്ച് വർഷം ബൂട്ടണിഞ്ഞ ബോസ്നിയൻ ബയേൺ ഫുട്‌ബോൾ ഇതിഹാസം സാലിഹമീദിച്ചിന്റെ യഥാർത്ഥ പിൻഗാമിയാണിന്ന് യുവൻറസിന്റെ ലിറ്റിൽ പ്രിൻസ് എന്നറിയപ്പെടുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലീം പ്യാനിച്ച്.തന്റെ Nations greatest icon സാലിഹമീദിച്ചിനെയും സിനദിൻ സിദാനെയും റോൾ മോഡലായ കണ്ട് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച പ്യാനിച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.സാലിഹമീദിച്ചിനെ പോലെ തന്നെ മധ്യനിരയിൽ ഏതൊരു പൊസിഷനിലും കളിക്കാൻ പൊട്ടൻഷ്യലും വർക്ക് റേറ്റും എനർജിയും ഉള്ള താരം.പിർലോയെ ഓർമ്മപ്പെടുത്തുന്ന സ്ട്രൈക്കിംഗ് ഷോട്ടുകൾ , സിദാനെ ഓർമപ്പെടുത്തുന്ന കണ്ണിമ്മ ചിമ്മും മുമ്പ് എതിർ ഡിഫൻസിനെ കീറിമുറിക്കുന്ന അപാരമായ വിഷനും , ബോൾ സ്കിൽസും , കൃത്യതയാർന്ന ലോംഗ് റേഞ്ച് മികവ് , വേഗമേറിയ നീക്കങ്ങൾ എന്നിവ പ്യാനിച്ചിനെ മറ്റു സമകാലിക മധ്യനിരതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.മോഡേൺ ഫുട്‌ബോളിൽ പിർലോ  പോയ ശേഷം അന്യമായി കൊണ്ടിരിക്കുന്ന പിർലോ സ്റ്റൈൽ ഡീപ് ലെയിംഗ് പ്ലേമേക്കറുടെ ഒരു യുഗോസ്ലാവൻ പതിപ്പാണ് പ്യാനിച്ച്.
2015 ൽ പ്യാനിച്ച് റോമയിൽ കളിക്കുന്ന കാലത്ത്  ഫ്രീകിക്ക് രാജാവ് ആയ ജുനീന്യോ പ്യാനിച്ചിനെ വിശേഷിപ്പിച്ചത്  ഭാവിയിലെ ഫ്രീകിക്ക് വിദഗ്ധൻ എന്നായിരുന്നു.സിദാൻ സാലിഹമീദിച്ച് പിർലോ തന്റെ മൂന്ന് മാതൃക താരങ്ങളെ പോലേ തന്നെ യുവൻറസ് ജെഴ്സിയിൽ പന്തുമായി കുതിപ്പ് തുടരുന്ന , 
സാലിഹമീദിച്ച് ഏദിൻ സെകോ എന്നിവർ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട  ബോസ്നിയൻ താരമായ മിറലീം പ്യാനിച്ചിന് പിറന്നാൾ ആശംസകൾ നേരുന്നു..

Happy bday #Pjanic ❤️❤️