Wednesday, February 19, 2020

" ഗുഡ്ബൈ സൈന്റ് ഐകർ "





Author - Danish Javed Fenomeno

2002 ലോകകപ്പ് പ്രീ ക്വാർട്ടറിൽ റോബി കീനും ഡാമിയൻ ഡഫും ഷേ ഗിവണും ഫിന്നാനും തുടങ്ങിയ പ്രീമിയർ ലീഗ് സൂപ്പർ താരങ്ങൾ അണിനിരക്കുന്ന അയർലൻഡിനെതിരെ റൗളും ഹിയറോയും ബറാഹയും മെൻഡിയേറ്റയും പുയോളും  മോറിയൻസും ഹെൽഗേരയും ഹെൻറികെയും അടങ്ങിയ ടൂർണമെന്റ് ഹോട്ട് ഫേവറൈറ്റുകളിലൊന്നായ സ്പെയിൻ കളിക്കുന്നു.വലൻസിയൻ മിഡ്ഫീൽഡർ ബറാഹയുടെ ക്രോസിൽ ഹെഡ്ഡർ സ്പെഷ്യലിസ്റ്റ് മോറിയന്റസ് സ്പെയിന് വേണ്ടി ബുള്ളറ്റ് ഹെഡ്ഡിലൂടെ ഗോൾ നേടുന്നു.ശേഷം ഡഫിനെ ബോക്സിൽ തള്ളിയിട്ടതിന് അയർലൻഡിന് പെനാൽറ്റി ലഭിക്കുന്നു.പെനാൽറ്റി എടുത്ത ലീഡ്സ് മിഡ്ഫീൽഡർ ഹേർട്ടിന്റെ കിക്ക് തടുത്തിട്ട് 20 കാരനായ സ്പാനിഷ് ഗോൾകീപ്പർ സ്പെയിന് അഡ്വാന്റേജ് നൽകുന്നു.മൽസരത്തിൽ മേധാവിത്വം പൂലർത്തിയ റോബീ കീനിന്റെ അയർലന്റിന് മുന്നിൽ വിലങ്ങു തടിയായി ആ യുവ ഗോളി നിലയുറപ്പിച്ചപ്പോൾ സ്പെയിൻ വിജയത്തിലേക്ക് നീങ്ങവേ ഹിയറോ ബോക്സിൽ വച്ച് ചെയ്ത ഒരബദ്ധം അയർലൻഡിന് വീണ്ടും പെനാൽറ്റി ലഭിക്കുന്നു.ഇത്തവണ കിക്ക് എടുത്ത റോബീ കീന് പിഴച്ചില്ല.മൽസരം സമനിലയിൽ , എക്സ്ട്രാ ടൈമും കടന്നു ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ തുടർച്ചയായി സ്പെയിനിൻെ സ്പോട്ട് കിക്കുകൾ യുവാൻഫ്രാനും വാലെറോണും പുറത്തേക്കടിച്ചു കളഞ്ഞപ്പോൾ  അയർലൻഡിന്റെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ട് സ്പെയിനെ ക്വാർട്ടർ ഫൈനലിൽ എത്തിച്ച് ഹീറോ ആവുകയായിരുന്നു  ആ ഇരുപത് കാരൻ ഗോൾകീപ്പർ.അന്ന് സ്പാനിഷ് മാധ്യമങ്ങൾ ആ ഇരുപത് വയസുകാരൻ ഗോൾകീപ്പർക്ക് ഒരു വിളിപേരിട്ടു " ദ സൈന്റ് " . അന്നു മുതൽ ഫുട്‌ബോൾ ആരാധകർ സ്നേഹത്തോടെ  "സൈന്റ് ഐകർ " എന്നു വിളിച്ചു.
    
റൊണാൾഡോ റോബർട്ടോ കാർലോസ് സിദാൻ ഫിഗോ റൗൾ ബെക്കാം എന്നിവരടങ്ങിയ ചരിത്ര പ്രസിദ്ധമായ ഗാലക്റ്റികോസ് ടിമിൻെ ഗോൾ കീപ്പർ ആയി ഐകർ കസിയാസ് കളിച്ചു പോയ അഞ്ച് വർഷങ്ങൾ മില്ലേനിയം ഡെകാഡെയിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ തൽസമയം കണ്ട ഞാനടക്കമുള്ള ഓരോരുത്തരുടെയും ഗൊൾഡൻ നൊസ്റ്റാൾജിക് ഫീൽ ഇ നിമിഷങ്ങളിലും മറക്കാൻ കഴിയുമോ? 

ടികി ടാകാ സിസ്റ്റത്തിലൂടെ പൊസഷൻ ഡൊമിനേഷൻ ടീമായി ഉയർന്ന് വന്ന സ്പെയിന് വേണ്ടി 2008 യൂറോ കപ്പ് നായകനായി കസിയാസ് ഉയർത്തുമ്പോൾ മാധ്യമ പ്രശംസ മുഴുവനും വിയ്യയും ടോറസും സാവിയും കൊണ്ടുപോയപ്പോൾ ക്വാർട്ടർ ഫൈനലിൽ ഇറ്റലിയുടെ ഉഡിനിസ് ലെജൻഡ് അന്റോണിയോ ഡിനതാലെയുടെയും റോമയുടെ ഇതിഹാസം ഡാനിയേല ഡി റോസിയുടെയും സ്പോട്ട് കിക്കുകൾ കസിയാസ് തടുത്തിട്ട്  സ്പാനിഷ് വസന്തത്തെ സെമിയിലേക്ക് നയിച്ചത് വിസ്മരിക്കാൻ കഴിയുമോ..? 

ആഫ്രിക്കൻ ലോകകപ്പ് ഫൈനലിൽ ഓറഞ്ച് പടക്കെതിരെ ഫാബ്രിഗാസിന്റെ പാസിൽ ആൻഡ്രിയാസ് ഇനിയെസ്റ്റ എക്സ്ട്രാ ടൈമിൽ വിജയ ഗോളടിച്ചു ഫൈനലിലെ താരമായപ്പോൾ  വിനാശകാരിയായ വിംഗർ ആർയെൻ റോബന്റെ രണ്ട് ഒറ്റയാൻ മുന്നേറ്റങ്ങളിൽ രണ്ട് തവണ വൺ ഓൺ സ്വിറ്റേഷനിൽ  റോബനെ നേരിട്ട് , പെനാൽറ്റി വഴങ്ങാതെ റോബന്റെ കാലിൽ നിന്നും ബോൾ റാഞ്ചിയ കസിയാസിന്റെ ധീരമായ സേവുകൾ ആയിരുന്നില്ലേ സ്പെയിന് കന്നി ലോകകപ്പ് നേടിക്കൊടുത്തത് ?

2012 യൂറോയിൽ സ്പെയിനിന് തൂടരെ മൂന്നാം കിരീടം ഉയർത്തിയ ഏക നായകൻ , 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ബ്രസീലിന് മുന്നിലും 2014 ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിൽ ഹോളണ്ടിനു മുന്നിലും ഗോളുകൾ യഥേഷ്ടം വഴങ്ങി പുറത്തേക്ക് പോയപ്പോൾ സ്പാനിഷ് അർമേഡയുടെ സുവർണ കാലഘട്ടത്തിന്റെ അന്ത്യത്തിന് പ്രായം ബാധിച്ച തന്റെ ചോർന്ന കൈകൾ കൂടി കാരണമായി എന്ന വസ്തുത നിസ്സഹതയോടെ കസിയാസ് മനസ്സിലാക്കിയിരുന്നോ.?

യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ലാ ഡെസിമ ഉയർത്തിയ ചരിത്രത്തിലെ ഒരേയൊരു ക്യാപ്റ്റന് താൻ ഒന്നര പതിറ്റാണ്ടോളം കളിച്ചു വളർന്നു പന്തലിച്ച റിയൽ മാഡ്രിഡ് ക്ലബ് ഒരു ഫെയർവെൽ പോലും നൽകാതെ തന്നെ തട്ടിയകറ്റിയപ്പോൾ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തന്റെ സുവർണ കരിയറിന്റെ അവസാനം അപൂർണ്ണമായി പോയി എന്ന തോന്നൽ കസിയസിനെ അലട്ടിയിരുന്നോ..?

ഫ്രാൻസ് ബെക്കൻബവറിനും ദിദിയർ ദെഷാംപ്സിനും ശേഷം ഫിഫ ലോകകപ്പ് , യുറോ കപ്പ് , യുവേഫ ചാമ്പ്യൻസ് ലീഗ് എന്നീ അപൂർവ ട്രിപ്പിൾ കിരീട നേട്ടങ്ങൾ നായകനായി നേടിയ മൂന്നാമത്തെ ലെജണ്ടറി ക്യാപ്റ്റൻ ആയി മാറിയ ഐകർ കസിയാസിന്റെ ശ്രേഷ്ഠമായ ഈ കരിയർ നേട്ടങ്ങൾ മാത്രം മതി റിയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ അദ്ദേഹത്തെ പുന പ്രതിഷ്ഠിക്കാൻ.
എന്നെന്നും സാന്റിയാഗോ ബെർണേബൂവിന്റെ ഹൃദയത്തിൽ തന്നെയാണ് കസിയസിന് മാഡ്രിഡ് ആരാധകർ അനശ്വര സ്ഥാനം നൽകിയിരിക്കുന്നത്.
കാരണം  ഹൃദയവും ശരീരവും അടർത്തി മാറിയിട്ടും മരണ കിടക്കയിൽ നിന്നും ഉയർത്തെഴുന്നേറ്റ് വന്ന സൈന്റ് ആണവൻ.ഐകറിനെ പോലെ
മാഡ്രിഡിനെയും സ്പെയിനെയും ഒരുപോലെ  നെഞ്ചിലേറ്റിയ താരം ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയില്ല.  ആന്ത്രിയാസ് ഇനിയെസ്റ്റ സാവി ഹേർണാണ്ടസ്  റൗൾ ഗോൺസാലസ് ഫെർണാണ്ടോ ഹിയറോ എമിലിയോ ബൂട്രിഗാനോ കാർലോസ് പൂയോൾ സാബി അലോൺസോ സുബ്രിസരേറ്റ ഡേവിഡ് വിയ്യ ടെൽമോ സറ സ്പാനിഷ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റിൽ ഇവർക്ക്‌ എല്ലാം മുകളിൽ തന്നെയാണ് കസിയസിന്റേ സ്ഥാനം.ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഫുട്‌ബോൾ ജയന്റ് ടീം ആയിട്ടും ഒരു യൂറോ കപ്പ് നേട്ടത്തിന്റെ മേൻമ മാത്രം പറയാനുണ്ടായിരുന്ന സ്പെയിന് രണ്ട് യൂറോ കപ്പും ഒരു ലോകകപ്പും നേടികൊടുത്തു ചരിത്രങ്ങൾ വാരിക്കോരി നൽകിയ നായകൻ "സൈന്റ് ഐകർ" അല്ലാതെ മറ്റാരാണ് സ്പാനിഷ് ഫുട്‌ബോൾസ് ഗ്രൈറ്റസ്റ്റ് എവർ പദവിയുടെ അവകാശി.

" എന്റെ കുട്ടിക്കാലം മുതലെ ഞാൻ കാണുന്നുണ്ട് ലോതർ മത്തേസു ലോകകപ്പ് ഉയർത്തുന്നത് , ദുംഗ ഉയർത്തുന്നത് , ദെഷാംപ്സ് ഉയർത്തുന്നത് , കഫു ഉയർത്തുന്നത് , കന്നവാരോ ഉയർത്തുന്നത് ,..എന്നാൽ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല ഇവർക്ക് ശേഷം ഞാനായിരിക്കും എന്ന് , ലോകകപ്പ് കിരീട നേട്ടം എന്നെ എല്ലയിപ്പോഴും വികാരീധനാക്കുന്നു കാരണം ഒരു ഫുട്‌ബോളറുടെ കരിയറിൽ അത് സമാനതകളില്ലാത്ത കിരീട നേട്ടമാണ് "

ലോകകപ്പ് നേടിയ ശേഷം ഐകർ ഉദ്ധരിച്ച വാചകങ്ങളാണിത്.

ലോസ് ബ്ലാങ്കോസിന്റെയും സ്പാനിഷ് അർമേഡയുടെയും അനശ്വരനായ ജീനിയസിന് വിട.ഫുട്‌ബോൾ വലക്ക് കീഴിൽ ഇനി സൈന്റ് ഐകർ ഇല്ല.

By - Danish Javed Fenomeno

Gud by GOAT Casillas