Thursday, March 30, 2017

ഒരു ഓർമ്മ പുതുക്കൽ - 

സെബാസ്റ്റ്യൻ ഡീസ്ലർ - ഒരു ജർമ്മൻ നഷ്ടം




By - Danish Javed Fenomeno

പെഡോൾസ്കി വിരമിച്ചു , ഷ്വെയിൻസ്റ്റിഗർ വിരമിച്ചു ,
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഏതാണ്ട് ഒരേ സമയത്ത് ജർമൻ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചവർ.

ചെറുപ്പകാലങ്ങളിൽ കേട്ട് തഴമ്പിച്ച ജർമ്മൻ പേരുകളായിരുന്നു ജർമൻ ക്യാപ്റ്റൻ ലോതർ മത്യോസു , ക്ലിൻസ്മാൻ  ഇവർക്ക് ശേഷം വന്ന ഹെഡ്ഡർ സ്പെഷ്യലിസ്റ്റും മുൻ നായകനുമായ ഒളിവർ ബിയറോഫ് വിഖ്യാത ഗോളി ഒളിവർ കാൻ ,തുർക്കി വംശജനും എന്റെ ഇഷ്ട ജർമ്മൻ താരവുമായ മെഹ്മത് ഷോൾ , തുടർന്ന് വന്ന ലിങ്കെ നെവില്ലെ ബാലാക്ക് സ്നീഡർ ബ്രസീൽ വംശജരായ പോളോ റിങ്ക് , കുറാനി ,കകാവു എന്നിവരും ഓർമ വെച്ച നാൾ മുതൽ ലിവർപൂൾ ജെഴ്സിയണിഞ്ഞ് മാത്രം കണ്ടിട്ടുള്ള ഹാമ്മൻ ,ആഴ്സനലിന്റെ കരുത്തുറ്റ ഗോളി ലേമാൻ തുടങ്ങിയ ലോകോത്തര താരങ്ങളടങ്ങിയ ജർമൻ ഫുട്‌ബോളിന്റെ രണ്ട് തലമുറകൾ കൊഴിഞ്ഞു പോയപ്പോൾ ജർമൻ ഫുട്‌ബോളിന്റെ ഊർജ്ജ സ്വലതയും പാരമ്പര്യവും ഒട്ടും ചോർന്നു പോവാതെ പിന്തുടർച്ചാവകാശികളായവരായിരുന്നു പെഡോൾസ്കിയും ഷ്വെയിൻസ്റ്റിഗറും.

2005 കോൺഫെഡറേഷൻ കപ്പിലായിരുന്നു ഇരുവരും ലോക ഫുട്‌ബോളിൽ പുത്തൻ താരോദയങ്ങളായി ജർമൻ ഫുട്‌ബോളിൽ അവതരിച്ചതെന്ന് ഓർക്കുന്നു.
അറ്റാക്കിംഗ് മധ്യനിരക്കാനായി കരിയർ തുടങ്ങി
മുൻ ജർമൻ നായകൻ ലോതർ മത്യോസിനെ പോലെ മധ്യനിരയിൽ ഏതു പൊസിഷനും ഉത്തരവാദിത്വത്തോടെ കളിക്കാൻ ശ്രമിക്കുന്ന കഠിനാധ്വാനിയായ മിഡ്ഫീൽഡറായിരുന്ന ഷ്വൈൻസ്റ്റിഗറും പോളിഷ് വംശജനും
ക്ലബ് കരിയറിനേക്കാളും കൂടുതൽ ജർമനിക്ക് വേണ്ടി തിളങ്ങിയ താരമായ കരുത്തുറ്റ വിംഗറായ പെഡോൾസ്കിയും  ലൊക ഫുട്‌ബോളിലേക്ക് പിച്ച വെച്ചു തുടങ്ങുമ്പോൾ ജർമ്മൻ മധ്യനിരയിൽ ബലാക്കിനൊപ്പം ആണിക്കല്ലായ ഒരു പത്താം നമ്പർ താരമുണ്ടായിരുന്നു.
സെബാസ്റ്റ്യൻ ഡീസ്ലാർ...!

പോൾഡിയെയും ബാസ്റ്റനെയും വാനോളം പുകഴ്ത്തുന്ന ഇന്നത്തെ പുതിയ തലമുറയിൽ ഈയടുത്ത കാലത്തായി രൂപപ്പെട്ട ജർമൻ ഫാൻസ് ഇങ്ങനെ ഒരു നാമം പോലും കേട്ടിട്ടുണ്ടാകില്ല. ഒരു പക്ഷേ മുൻ തലമുറ പോലും വിസ്മരിച്ചു പോയ താരം.1990 കളുടെ അവസാനത്തിൽ ലോതറും ക്ലിൻസ്മാനുമടങ്ങുന്ന തലമുറ പോയതോടെ പ്രതിസന്ധിയിലായ ജർമൻ ടീമിന്റെ ഭാവി പ്രതീക്ഷയായി വാഴ്ത്തപ്പെട്ട  മധ്യനിരക്കാരൻ.1998 ലോകകപ്പിൽ ക്രൊയേഷ്യയോട് മൂന്ന് ഗോളുകൾക്ക് തോറ്റതും 1999 കോൺ.കപ്പിൽ  ബ്രസീലിന്റെ രണ്ടാം നിര ടീമിനോട് നാല് ഗോളുകൾക്ക് തകർന്നടിഞ്ഞതും പ്രതിസന്ധിയിലകപ്പെട്ടു പോയ ജർമനിയെ രക്ഷകനാവുമെന്ന് ഏവരും പ്രകീർത്തിച്ച യുവ താരം.

മോൺചെൻഗ്ലാഡ്ബാഹിനോടപ്പം കരിയർ തുടങ്ങിയ പതിനെട്ടുകാരന്റെ വരവ് ബുണ്ടസ് ലീഗയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു കൊണ്ടായിരുന്നു.ഒരു മൽസരത്തിൽ മൈധാന മധ്യത്ത് നിന്നും കുതിച്ച സോളോ റൺ അവസാനിച്ചത് സൂപ്പർ  ഗോളിലായിരുന്നു.
യൂറോപ്യൻ താരങ്ങളിൽ വളരെ അപൂർവ്വമായേ ഇത്തരം ഗോളുകൾ നേടാറുള്ളൂ.

മികച്ച പ്രകടനം ലീഗിൽ കാഴ്ചവെച്ചതോടെ ജർമ്മൻ ടീമിലിടം പിടിച്ചു..ബലാക്കിനൊപ്പം മറ്റോരു സൂപ്പർ യുവ താരത്തെ കിട്ടിയതിന്റെ ആനന്ദത്തിലായിരുന്നു ജർമൻകാർ. തങ്ങളുടെ നാഷണൽ ടീമിന്റെ രക്ഷകനായാണ് ഈ പതിനെട്ടുക്കാരനെ അവർ കണ്ടത്.അതോടെ സമ്മർദ്ദത്തിനടിമപ്പെടുകയായിരുന്നു താരം.കരിയർ വികസിപ്പിച്ചെടുക്കാനുള്ള സമയം പോലും അധികൃതറും ഫാൻസും നൽകിയിരുന്നില്ല.കൗമാര പ്രായത്തിൽ തന്നെ നാഷണൽ ടീമിന്റെ രക്ഷകനായി വാഴ്ത്തി ഉത്തരവാദിത്വം താങ്ങാനാവാതെ ഡീസ്ലർ വിഷാദത്തിനും കൂടാതെ തുടർച്ചയായി പരിക്കുകൾക്കും അടിമപ്പെട്ടു.ഇതോടെ ലോകകപ്പ് എന്ന സ്വപ്നം പൊലിഞ്ഞു.ബയേണിൽ കളിച്ചപ്പോഴും ഡീസ്ലറെ കേന്ദ്ര താരമാക്കി ടീമിനെ പണിത ബയേൺ കോച്ചിന്റെ ശൈലിയും താരത്തെ കൂടുതൽ തളർത്തി.
കാൽമുട്ടിന്റെ പരിക്കുകൾ വിടാതെ പിന്തുടരുകയും വിഷാദത്തിന് അടിമപ്പെടുകയും ചെയ്തതോടെ 2006 ലെ സ്വന്തം നാട്ടിലെ ലോകകപ്പും താരത്തിന് നഷ്ടമാക്കി.തന്റെ 27ആം വയസ്സിൽ ഡീസ്ലർ വിരമിച്ചു.

ഒരു കാലത്ത് ബെക്കൻബോവറുടെയും സീലറുടെയും ഫ്രിറ്റ്സ് വാൾട്ടറുടെയും പ്രതിഭയൊട് താരതമ്യം ചെയ്യപ്പെട്ട കൗമാര താരം , പിൽക്കാലത്ത് നിശ്ചയദാർഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും
ലീഡർഷിപ്പിന്റെയും അപരാപ്ത്യത മൂലം വിഷാദത്തിനും തുടർച്ചയായ പരിക്കിക്കൾക്കും വിധേയനായി തിരശ്ശീലക്കുള്ളിൽ മറഞ്ഞുപോയ താരത്തെ പോൾഡി വിരമിച്ച ഈ ദിനത്തിൽ ഞാൻ ഓർക്കാൻ കാരണം പോൾഡിയുടെ അരങ്ങേറ്റ ടൂർണമെന്റായ 2005 കോൺഫെഡറേഷൻ കപ്പിൽ ജർമൻ നിരയുടെ പ്ലേമേക്കറായിരുന്നു ഇദ്ദേഹം.2000ങ്ങളിലെ ബയേണിന്റെ ചില കളികളും 2005 കോൺ ഫെഡറേഷൻ കപ്പിലുമാണ് ഡീസ്ലറുടെ കളി ഞാൻ കണ്ടിട്ടുള്ളത്. ഇന്ന് പോൾഡിയെയും ബാസ്റ്റനെയും പൊക്കി പോസ്റ്റിടുന്ന ന്യൂ ജെൻ ജർമൻ ആരാധകർ ഈ താരത്തിന്റെ പേരെങ്കിലും ഓർമയിൽ സൂക്ഷിക്കുക.

#Danish
🔵 ആക്രമണ ഫുട്‌ബോളിലെ 
      " ദ സൈലന്റ് സപ്ലെയർ "  🔵

 ~ ലുവാൻ ഗ്വില്ലർമോ ഡി ജീസസ് വിയേര ~




( പോസ്റ്റ് വായിക്കുക  ഷെയർ ചെയ്യുക)

📝 Article By - Danish Javed Fenomeno
( www.danishfenomeno.blogspot.com)

വളരെ കൗമാര പ്രായത്തിൽ തന്നെ പണകൊഴുപ്പുള്ള യൂറോപ്യൻ ലീഗുകളിലെ മൈതാനങ്ങളിൽ പന്തു തട്ടണമെന്നത് ബ്രസീലിലെ തെരുവുകളിലെ ഓരോ കുട്ടിയുടെയും മോഹമാണ്.ബ്രസീലിൽ ഓരോ ട്രാൻസഫർ വിൻഡോയിലും യൂറോപ്യൻ ലീഗുകളിലേക്ക് കുടിയേറി ചരിത്രം സൃഷ്ടിച് ഇതിഹാസങ്ങളായി മാറിയവർ അനേകം പേർ.2016 വർഷവും ഒരു പിടി മികച്ച യൂറോപ്യൻ ക്ലബ് കുടിയേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷം കൂടിയാണ്.2015 തുടക്കം മുതലേ ജനശ്രദ്ധയാകർഷിച്ച ഒളിമ്പിക് ഫുട്‌ബോൾ വഴി ലോകഫുട്ബോളിൽ വൻ ജനപ്രീതി സ്വന്തമാക്കിയ മുൻ വർഷത്തിൽ ഫുട്‌ബോളിന് ദൈവത്തിന്റെ വരദാനമായും ബ്രസീലിയൻ ഫുട്‌ബോളിന് രക്ഷകനുമായും മാറിയ അൽഭുത കൗമാര പ്രതിഭ  ഗബ്രിയേൽ ജീസസ് , സാന്റോസിന്റെ പുതിയ സെൻസേഷൻ ആയിരുന്ന ഗബ്രിയേൽ ബാർബോസ ,വിംഗ് ബാക്കിലെ പുത്തൻ താരോദയം ഡഗ്ലസ് സാന്റോസ് തുടങ്ങിയവരെല്ലാം അത്ലാന്റിക് സമുദ്രം വിഛേദിച്ച് ഫലപ്രദമായ കൂടിയേറ്റങ്ങൾ നടത്തിയിരിക്കുന്നു.മുൻ വർഷങ്ങളിൽ തന്നെ പ്രവചിച്ചതാണെങ്കിലും ഞാൻ വീണ്ടും അടിവരയിട്ട് പറയുന്നു.ജീസസ് 2016 ൽ തന്നെ ടീമിന്റെ അഭിവാജ്യ ഘടകമായി മാറി കഴിഞ്ഞു.മറ്റു രണ്ട് പേരും വരും വർഷങ്ങളിൽ ബ്രസീലിയൻ ഫുട്‌ബോളിന്റെ ഭാവിയെ ശോഭനമാക്കാൻ നയിക്കാൻ നിയോഗിക്കപ്പെട്ടവരും.

നിങ്ങൾ , അതായത് മറ്റു ഫുട്‌ബോൾ ആരാധകർ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ,യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന യുവ താരങ്ങളെ പോലെ തന്നെ നിരവധി പ്രതിഭകളായ അനേകം യുവ താരങ്ങളാണ് ബ്രസീലിനകത്ത് ബ്രസീലിയൻ ലീഗിൽ കളിക്കുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലുവാൻ ഗ്വില്ലർമോ ഡി ജീസസ് വിയേര എന്ന ലുവാൻ...!

രണ്ട് ഗബ്രിയേൽമാരും യൂറോപ്യൻ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചപ്പോൾ ഇരുവരേക്കാളും നാല് വയസ്സിന് മൂത്ത 23 കാരനായിരുന്ന ലുവാൻ ബ്രസീലിയൻ ലീഗിൽ തന്നെ തുടരാനാണ് തീരുമാനിച്ചത്.ഒളിമ്പിക് ഫുട്‌ബോളിൽ നെയ്മർ കഴിഞ്ഞാൽ ഏറ്റവും മികച്ച താരമായി മാറിയ ലുവാന് ഒളിമ്പിക്സ് പ്രകടനം ഉണ്ടാക്കി കൊടുത്ത പ്രശസ്തി ചെറുതൊന്നുമല്ല.ലിവർപൂൾ ആഴ്സനൽ അടക്കമുള്ള വമ്പൻമാർ നോട്ടമിട്ടിരുന്നെങ്കിലും ലെസ്റ്റർ സിറ്റിയുമായി ഗ്രെമിയോ സൂപ്പർതാരം കരാറിലെത്തിയിട്ടുണ്ടെന്നായ വാർത്തകൾ പരുന്നുവെങ്കിലും അതെല്ലാം വെറും കിംവദന്തികളായിരുന്നു.

മികച്ച മെയ്വഴക്കവും പന്തടക്കവും സ്വായത്തമായുള്ള മുന്നേറ്റനിരക്കാരൻ ലോക ഫുട്‌ബോളിൽ ശ്രദ്ധ പിടിച്ചു പറ്റിയത് ഒളിമ്പിക് ഫുട്‌ബോളിലൂടെ തന്നെയായിരുന്നു. വ്യത്യസ്തയാർന്ന പൊസിഷനുകളിൽ പരിവർത്തനാത്മകതമായ ചലനത്തോടെ മധ്യനിരയെയും ആക്രമണനിരയെയും കൂട്ടി യോജിപ്പിക്കുന്ന കണ്ണിയായി പ്രതിഫലിച്ച് നിൽക്കാനുള്ള താരത്തിന്റെ കഴിവ് തന്നെയാണ് മറ്റു യുവ പ്രതിഭകളായ ഗബ്രിയേൽമാരിൽ നിന്നും വേറിട്ടു നിർത്തിയതും ആരാധക ശ്രദ്ധ പിടിച്ചു പറ്റിയതും.  ലാറ്റിനമേരിക്കൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരമാണ് ലുവാൻ.റൊണാൾഡീന്യോ കളിച്ചു വളർന്ന സൗത്തേൺ മോസ്റ്റ് സ്റ്റേറ്റായ റിയോ ഗ്രാൻഡെ ഡി സൾ സ്റ്റേറ്റിലെ പോർട്ടോ അലിഗ്രെയുടെ പരമ്പരാഗത ക്ലബായ ഗ്രെമിയോ തന്നെയാണ് ലുവാനെന്ന പ്രതിഭയെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്.

കാൽപ്പന്ത് കളിയുടെ കാൽപ്പനിക ഭൂമിയായ സാവോ പോളൊയിൽ തന്നെയായിരുന്നു ലുവാന്റെയും ജനനം.ഏതൊരു ബ്രസീൽ കുട്ടിയെ പോലെയും ലുവാന്റെ കുട്ടിക്കാലം തുകൽപന്തിൽ ചെലവഴിച്ചു.ചരിത്രം സൃഷ്ടിച്ച എല്ലാ ബ്രസീൽ ഇതിഹാസങ്ങളെ പോലെ തന്നെ ചെറുപ്പകാലത്ത് ഫുട്‌ബോൾ എന്ന ഗെയിമിനേക്കാളും കൊച്ചു ലുവാന് താൽപര്യം ഫുട്സാലിനോടായിരുന്നു.സോക്കർ ദൈവം പെലെയിൽ തുടങ്ങി ലോ ഫുട്‌ബോൾ പ്രതിഭാസം റൊണാൾഡോയും റൊമാരിയോയും ഡീന്യോയും മുതൽ നെയ്മറെയും എന്തിനധികം പറയുന്നു ജീസസിനെ വരെ വളർത്തിയ ഫുട്സാൽ തന്നെയായിരുന്നു ലുവാന്റെയും പള്ളിക്കൂടം.ഫുട്‌ബോളിലെ അധ്യാപനങ്ങളും ശിക്ഷണങ്ങളും ലുവാൻ പഠിച്ചത് ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിൽ നിർണായക ചാലക ശക്തിയായ ഫൂട്സാലിലൂടെയായിരുന്നു.

ലുവാന്റെ കരിയറിൽ നമ്മെ ആശ്ചര്യപ്പെടുത്തുന്ന ഒരു വസ്തുതയെന്തന്നാൽ പത്തൊൻപതു വയസ്സു വരെ ലുവാൻ ഇലവൻസ് ഫുട്‌ബോൾ കളിച്ചിട്ടില്ല.അതായത് 2012 വരെ താരം ഫുട്‌ബോൾ കളിച്ചിട്ടില്ലെന്ന്.സാവോ പോളോയിലെ അറിയപ്പെടുന്ന ഫുട്സാൽ പ്ലെയറായി വളർന്ന ലുവാൻ ഫുട്‌ബോളിനെ ഗൗരവമായി സമീപിച്ചത് തന്റെ പത്തൊൻപതാം വയസ്സിൽ മാത്രമാണെന്നത് കൗതുകകരമായ കാര്യമാണ്.പിൽക്കാലത്ത് ചരിത്രം രചിച്ച പല ബ്രസീൽ ഇതിഹാസതാരങ്ങളും അതായത് റൊണാൾഡോ പ്രതിഭാസവും പെലെയും  റൊമാരിയോയും അടക്കമുള്ള ഇതിഹാസങ്ങൾ
ഫുട്‌ബോളിനെ ഗൗരവമായി കണ്ടത് പതിനഞ്ച് വയസ്സിന് ശേഷമാണ്.മറിച്ച് അതേ സ്ഥാനത്ത് വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോൾ ക്ലബിന് കീഴിലുള്ള അക്കാദമികളിൽ കൊണ്ട് പോയി കുട്ടികളെ കടുത്ത പരിശീലനത്തിന് വിധേയമാക്കി അക്കാദമിക് ഫുട്‌ബോളർമാരെ സൃഷ്ടിച്ചെടുക്കുന്ന രീതിയാണ് ജർമനി ഇംഗ്ലണ്ട് സ്പെയിൻ ഇറ്റലി തുടങ്ങി യൂറോപ്യൻ രാജ്യങ്ങളിലെ ഫുട്‌ബോൾ സംസ്കാരത്തിനുള്ളതെന്ന് ഓർക്കണം.ഇവിടെയാണ് ബ്രസീൽ ഫുട്‌ബോളിന്റെ സ്വർഗ ഭൂമികയാകുന്നത്.

അവരുടെ അക്കാദമി തെരുവാണ്, അവരുടെ അധ്യാപനം സ്വന്തം കാലുകളും അവരുടെ പഠന സാമഗ്രി ഒരു തുകൽ പ്പന്തും .ദൈവം കാൽപ്പന്തുകളിക്ക് വേണ്ടി സൃഷ്ടിച്ച നാടാണ് ബ്രസീൽ. ബ്രസീലിയൻ ജനതക്ക് തങ്ങളുടെ ശരീരത്തിൽ ഒരു അവയവം തന്നെ ദൈവം സൃഷ്ടിച്ചു കൊടുത്തു. അതാണ് ഫുട്‌ബോൾ. അവരുടെ ബ്രെയിനിലും മനസ്സിലും രക്തത്തിലും നെഞ്ചിലും ഹൃദയത്തിലും കാലിലും ധമനികളിലും സിരകളിലും എല്ലാം കാൽപ്പന്തുകളിയുടെ സൗന്ദര്യം ഉണ്ട്.

ഫൂട്സാലിലൂടെ ലഭിച്ച  ക്ലോസ് കൺട്രോളും വളരെ ചെറിയ സ്പേസിൽ നിന്നുമുള്ള പെട്ടെന്നുള്ള ആക്സലറേഷനുകളും തുടങ്ങിയ കൗശലങ്ങൾ കൊണ്ട് അനായാസതോടെ പന്തിനെ കൈകാര്യം ചെയ്യുന്നതിൽ ലുവാന് പ്രത്യേക കഴിവുണ്ടായിരുന്നു.ലുവാനെ വളരെ പെട്ടെന്ന് ഫൂട്സാൽ ഹാളുകളിൽ പ്രശ്സതമാക്കിയതും ഇത്തരത്തിലുള്ള സ്വതസിദ്ധമായ പരമ്പരാഗത ബ്രസീലിയൻ ശൈലിയിലുള്ള നീക്കങ്ങളും ട്രിക്കുകളുമായിരുന്നു.പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ഏറെ വൈകി വന്ന ലുവാന് വളരെ പെട്ടെന്ന് തന്നെ ലാറ്റിനമേരിക്കയിലെ മികച്ച യുവ താരങ്ങളിലൊന്നായി ശ്രദ്ധ പിടിച്ചു പറ്റുവാൻ കഴിഞ്ഞതും ഫൂട്സാലിലൂടെ  താൻ സമ്പാദിച്ച  ട്രിക്കുകളും സ്കില്ലുകളും തന്നെയായിരുന്നു.

2012 ലായിരുന്നു ലുവാൻ തന്റെ ഫുട്‌ബോൾ കരിയർ തുടങ്ങിയത്.ലോവർ ഡിവിഷൻ ക്ലബായ തനാബിയിലൂടെയായിരുന്നു തുടക്കം.പിന്നീട് തന്റെ നാടായ സാവോ ജോസിലെ അമേരിക ക്ലബിലേക്ക് ലോണിൽ പോയി തുടർന്ന് കറ്റാൻഡുവൻസ് എന്ന ക്ലബിൽ എത്തിച്ചേർന്നു.2014 ൽ ഗ്രെമിയോയിൽ എത്തിയതോടെയാണ് ലുവാന്റെ തലവര തെളിയുന്നത്.തുടക്കത്തിൽ അണ്ടർ 20 ടീം പ്ലെയറായി തെരഞ്ഞെടുത്ത 2014 വർഷത്തിൽ ഗ്രെമിയോ അണ്ടർ 20 ടീമിന് വേണ്ടി 37 കളികളിൽ നിന്ന് 17 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കി.29 മൽസരങ്ങളിലായിരുന്നു ലുവാൻ ഫസ്റ്റ് ഇലവനിൽ കളിച്ചിരുന്നത്.
ലുവാന്റെ മാസ്മരിക ഫോം കണ്ട് ഗ്രെമിയോ അക്കാദമി ഡയറക്ടർ ജൂനിയർ ഷവാരെ പ്രതികരിച്ചതിങ്ങനെ

 ” പെനാൽറ്റി ബോക്സിനുള്ളിലും പുറത്തും എങ്ങനെ കളിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള താരമാണ് ലുവാൻ.ഹോട്ടലിൽ ഫുഡ് സപ്ലെ ചെയ്യുന്ന സപ്ലെയറെ പോലെയാണ് അവൻ കോർട്ടിൽ സ്വന്തം ടീമിലെ എല്ലാ താരങ്ങൾക്കും യഥേഷ്ടം പാസ്സുകൾ സപ്ലേ ചെയ്യുന്നത്, നിർണായക നീക്കങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലും അതി വിദഗ്ധൻ ”

അണ്ടർ 20 യിലെ പ്രകടനം ലുവാന് സീനിയർ ഫുട്‌ബോൾ അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കി.റിയോ ഗ്രാൻഡെ ഡി സൾ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പായ കമ്പീണാറ്റോ ഗൗച്ചാവോയിലായിരുന്ന അരങ്ങേറ്റം.14 മൽസരങ്ങൾ കളിച്ച ലുവാൻ മൂന്ന് ഗോളും നേടി.
2014 ബ്രസീലിയൻ സീരീ എ യിൽ  ഇതോടെ ലുവാന് അവസരം ലഭിച്ചു.കന്നി ലീഗ് സീസണിൽ 24 കളികളിൽ നിന്ന് നാല് ഗോളുകളും 2015 ൽ 33 മൽസരങ്ങളിൽ നിന്ന് 10 ഗോളുകളും 2016 ൽ 16 കളികളിൽ നിന്ന് ആറ് ഗോളുകളുമാണ് ലുവാൻ നേടിയത്.കോപ്പാ ലിബർട്ടഡോറസിലും ലുവാൻ കളിച്ചെങ്കിലും തിളക്കമാർന്ന പ്രകടനം പുറത്തെടുക്കാനായില്ല.
കോപ്പാ ഡോ ബ്രസീൽ പതിനഞ്ച് വർഷത്തിന് ശേഷം പോർട്ടോ അലിഗ്രെയിൽ എത്തിച്ച ഗ്രെമിയോയുടെ നേട്ടത്തിൽ പങ്കാളിയാകാൻ ലുവാന് കഴിഞ്ഞു.

ഈ കരിയർ സ്റ്റാറ്റസുകളിൽ നിന്നും മനസ്സിലാക്കാം പ്ലേമേക്കർ റോളിലോ സെക്കന്ററി ഫോർവേഡ് റോളിലോ കളിക്കുന്ന ലുവാൻ ഒരു ബഹുലമായ ഗോൾ സ്കോറിംഗ് ശേഷിയുള്ളൊരു മുന്നേറ്റനിരക്കാരനല്ലെന്ന്.പകരം നിർണായക ഘട്ടത്തിൽ ഗോൾ നേടാനും പക്വതയാർന്ന നീക്കങ്ങളിലൂടെ അവസരങ്ങൾ സൃഷ്ടിച്ചെടുക്കാനും കഴിവുള്ള മുന്നേറ്റനിര താരം.കടുത്ത ആഭ്യന്തര പോരാട്ടങ്ങൾ നടക്കുന്ന കരുത്തുറ്റ ബ്രസീലിയൻ ലീഗിൽ പൊതുവെ ഉയർന്ന ഗോൾ വേട്ടക്കാരന്റെ സീസണിലെ ശരാശരി സ്കോറിംഗ് 18-22 റേഞ്ചിലായിരിക്കും.
ഇങ്ങിനെയൊരു സ്ഥിതിയിലാണ് ലുവാൻ പത്ത് ഗോളെങ്കിലും വെച്ച് സീസണിൽ അടിക്കുന്നതെന്നോർക്കണം.
അത്കൊണ്ട് തന്നെ ലുവാന്റെ ഗോൾ സ്കോറിംഗ് മികവിനെ വില കുറച്ചു നിരൂപിക്കരുത്.ലുവാൻ സൃഷ്ടിച്ച നീക്കങ്ങളും ഗോളവസരങ്ങളും കൂടി ചേർത്ത് വായിച്ചാലേ യുവ താരം ഗ്രെമിയോക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് ബോധ്യമാവൂ.

2016 ആഗസ്തിലായിരുന്നു ലൂവാന്റെ കരിയറിലെ സ്വപ്നം സാക്ഷാത്കാരമായത്.
റോജരിയോ മെഖാളെയുടെ ഒളിമ്പിക് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.മുൻപ് സെലസാവോ അണ്ടർ 20 ടീമിന് വേണ്ടി നാല് കളികളിൽ നിന്നും മൂന്നു ഗോളടിച്ച അനുഭവസമ്പത്തുള്ള ഗ്രമിസ്റ്റ ഫോർവേഡിന് യൂറോപ്യൻ ക്ലബുകളെ തന്നിലേക്ക് ആകർഷിക്കാനുള്ള വേദി കൂടിയായിരുന്നു ഒളിമ്പിക്സ്.നെയ്മർ ജീസസ് ബാർബോസ തുടങ്ങിയവർക്കൊപ്പം ബ്രസീലിയൻ കാല്പ്പനിക ഫുട്‌ബോളിന്റെ പരമ്പരാഗത ശൈലികളിലൊന്നായ 4-2-4 ഫോർമേഷനിലായിരുന്നു മെകാളെ ടീമിനെ അണിനിരത്തിയത്.നെയ്മറോടപ്പം അറ്റാക്കിംഗ് മധ്യനിരക്കാരന്റെ ജോലിയായിരുന്നു ലുവാന് നിർവഹിക്കാനുണ്ടായിരുന്നത്.നെയ്മറുമായി മികച്ച ധാരണയോടെയും പൊസിഷൻ പരസ്പരം മാറി കളിക്കുന്നതും മെകാളെയുടെ ടീമിന്റെ വൈവിധ്യം വെളിവാക്കുന്നതായിരുന്നു.മാത്രവുമല്ല നെയ്മർ ജീസസ് ബാർബോസയുമായും വൺ-ടു-വൺ പാസ്സുകളിലൂടെ എതിർ ബോക്സിൽ പ്രകമ്പനം സൃഷ്ടിക്കുന്നത് കൊണ്ടും ലുവാൻ എതിരാളികൾക്ക് തലവേദനയായി മാറി.

നെയ്മറിനൊരു പ്രേരകശക്തിയായാണ് മെകാളെ ലുവാനെ ഒളിമ്പിക്സിൽ ഉപയോഗിച്ചിരുന്നത്.രണ്ടും പേരും മധ്യനിരയിൽ നിന്നും ക്രിയാത്മകമായ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് ജീസസിലും ബാർബോസയിലും എത്തിക്കുന്നത് കുളിർമയേകുന്ന ദൃശ്യാനുഭവങ്ങളായിരുന്നു.
ഒളിമ്പിക്സ് വിജയത്തിൽ നെയ്മർ കഴിഞ്ഞാൽ ടീമിലെ നിർണായക താരമായത് ലുവാനാണ്.മൂന്ന് ഗോളുകളും മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കിയുമാണ് ഗൗച്ചോ ഫോർവേഡ് തന്റെ മാറ്റ് തെളിയിച്ചത്.

ടീമിലെ എല്ലാ താരങ്ങളുമായും "പാസ്സിംഗ് കണക്ഷൻ" ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതും ലുവാന്റെ മാത്രം സവിശേഷതകളിലൊന്നാണ്.ഒരു ഫോർവേഡിനെ സംബന്ധിച്ചിടത്തോളം മധ്യനിരയുമായും  പ്രതിരോധനിരയുമായി പോലും തുടർച്ചയായ നിരന്തരം പാസ്സിംഗികളിലൂടെ ബിൽഡ് അപ്പ് പ്ലേ സൃഷ്ടിച്ചെടുക്കുന്നത് അപൂർവ്വമാണ്.അത്കൊണ്ട് തന്നെയാകാം ലുവാനെ ഗ്രമീയോ ഡയറക്റ്റർ ഫുട്‌ബോൾ കോർട്ടിലെ  സപ്ലെയർ എന്ന് വിശേഷിപ്പിച്ചത്.

മധ്യനിരയിൽ നിന്നും പതിയെ തുടങ്ങി മികച്ച പന്തടക്കത്തോടെ കുതിച്ച് ബോക്സിലേക്ക് ത്രൂ ബോളുകളും കൃത്യതയാർന്ന ക്രോസുകളും നൽകുന്നതിൽ അഗ്രഗണ്യൻ , മാത്രവുമല്ല
മികച്ചൊരു സെറ്റ് പീസ് വിദഗ്ധൻ കൂടിയാണ് ലുവാൻ.
ഒളിമ്പിക് ഫൈനലിൽ നമ്മൾ കണ്ടതാണല്ലോ ലുവാന്റെ സെറ്റ് പീസിലെ കൃത്യത.സമ്മർദ്ദമേറിയ പെനാൽറ്റി ഷൂട്ടൗട്ടിൽ നാലാം കിക്ക് എടുക്കാൻ മെകാളെ നിയോഗിച്ചത് ലുവാനെയായിരുന്നു.ഒരു പരിചയ സമ്പന്നനായ താരത്തിന്റെ പക്വതയും ഉത്തരവാദിത്വവുമായിരുന്നു ആ കഠിനമേറിയ നിമിഷത്തിൽ ലുവാനിൽ നമുക്ക് കാണുവാൻ സാധിച്ചത്.വളരെ അനായാസമായി താരം കിക്ക് വലയിലെത്തിച്ചു കാനറിപ്പടക്ക് ലീഡ് നൽകുകയായിരുന്നു.അതുകൊണ്ട് തന്നെ സെറ്റ് പീസിൽ വൈവിധ്യമാർന്ന മറ്റൊരു യുവ താരത്തെ കൂടി സെലസാവോക്ക് ലഭിച്ചു.പക്ഷേ ടിറ്റെയുടെ ലോകകപ്പ് യോഗ്യതാ മൽസരത്തിനുള്ള ടീമിൽ ഇടം നേടുവാൻ ലുവാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് തീർത്തും ദൗർഭാഗ്യകരമാണ്.ഷപെകോയിൻസി ക്ലബിന് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിനായ് കൊളംബിയക്കെതിരയുള്ള മൽസരത്തിലായിരുന്നു ലുവാന്റെ അരങ്ങേറ്റം.പക്ഷേ ടിറ്റെയുടെ വിശ്വാസം നേടാൻ ഇതൊന്നും പൊരായിരുന്നു.

ബ്രസീലിയൻ സീരി എ യിൽ മൂന്ന് സീസൺ കഴിയുന്ന ലുവാന്റെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഓരോ സീസണിലും ക്രമാതീതമായി തന്റെ പ്രകടന മികവ് വർധിച്ചത് കാണാം.അത് ഷോട്ടുകളിയാലും അസിസ്റ്റുകളായാലും പാസ്സിംഗുകളിലായാലും ഗോളുകളായാലും സമ്മർദ്ദ ഘട്ടങ്ങളിലെ അവസരത്തിനൊത്തുയരുന്ന പ്ലേമേക്കിംഗ് മികവായാലും തുടങ്ങീ ലുവാൻ ഓരോ മേഖലയിലും മെച്ചപ്പെട്ടു വരുന്നത് വലിയ പ്രതീക്ഷകളാണ് ഞനടക്കമുള്ള ഓരോ ബ്രസീൽ ആരാധകനിലും ഉളവാക്കുന്നത്.

യൂറോപ്യൻ ഫുട്‌ബോളുമായി ഇണങ്ങി ചേരാനുള്ള സമയം ലുവാന് മുന്നിൽ ആസന്നമായിരിക്കുന്നു.കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സനൽ ലിവർപൂൾ തുടങ്ങിയ പ്രീമിയർ ലീഗ് വമ്പൻമാരും ബാഴ്സലോണയും ലുവാന് പിറകെ കൂടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലിവർപൂൾ മുപ്പത് മില്ല്യൺ യൂറോ ഓഫർ മുന്നോട്ട് വച്ച വാർത്തകളുണ്ടായിരുന്നെങ്കിലും ഗ്രെമിയോ അധികൃതർ ഇത്തരം പ്രചരണങ്ങളെല്ലാം നിഷേധിച്ചു.

വരും സീസണിൽ കൂടുമാറ്റം നടക്കാൻ സാധ്യതയുണ്ടെന്നിരിക്കെ പ്രീമിയർ ലീഗ് ക്ലബുകളായിരിക്കും ലുവാന് കൂടുതൽ അഭികാമ്യം. അറ്റാക്കിംഗ് മിഡ്ഫീൽഡർ , സെക്കന്ററി ഫോർവേഡ് , വിംഗർ തുടങ്ങിയ പൊസിഷനുകളിലേതും കളിക്കുന്ന വൈവിധ്യങ്ങളേറെയുള്ള ലുവാന് പക്ഷേ എന്റെഭിപ്രായത്തിൽ യൂറോപ്പിൽ
( പ്രത്യേകിച്ചും പ്രീമിയർ ലീഗിൽ) കളിക്കുകയാണേൽ ഏറ്റവും ഗുണം ചെയ്യുക സെക്കന്ററി സ്ട്രൈകർ റോളിലാവും.കാരണം ഒരേ സമയം ഗോളടിക്കുകയും ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ലുവാന്റെ പ്രതിഭ മധ്യനിരയിലോ വിംഗിലോ ഒതുങ്ങി പോകേണ്ടതല്ല.ഇംഗ്ലീഷ് ഫുട്‌ബോളിൽ ഇയാൻ റഷിന് ബിയെർഡ്സിലിയെ പോലെ , ഷിയറർക്ക് ഷെറിംഗ്ഹാമിനെ പോലെ , ഹെൻറിക്ക് ബെർകാംപിനെ പോലെ നമ്മുടെ ലുവാനും സെക്കന്റ് സ്ട്രൈകർ റോളിൽ മുകളിൽ പ്രതിപാദിച്ച മൂവരെയും പോലെ പ്രീമിയർ ലീഗിൽ ക്ഷോഭിക്കാൻ കഴിയുമെന്നാണ് എന്റെ മനസ്സ് പറയുന്നത്.

പ്രത്യേകിച്ചും ബിയെർഡ്സിലി , ലുവാനെ പോലെ തന്നെ വേഗവും ആക്സിലറേഷനും താരതമ്യെനെ കുറവായിരിന്നിട്ടും എതിർ താരങ്ങളെ മറികടക്കുകയും തളികയിലെന്നവണ്ണം മെയിൻ സ്ട്രൈകറായ റഷിന് ഗോളടിക്കാൻ പാകത്തിൽ അവസരമൊരുക്കുകയും ചെയ്യുന്നതിൽ മികവു കാണിച്ചിരുന്നു.ഈയൊരു ക്വാളിറ്റി തന്നെ ലുവാനിലും പ്രകടമാണ്. വേഗതയാർന്ന ഫോർവേഡ് അല്ലെങ്കിലും ബെർകാമ്പിനെ പോലെ ടെക്നിക്കൽ എബിലിറ്റി കൊണ്ടും കൃത്യമായ പാസ്സിംഗുകൾ കൊണ്ടും എന്തുകൊണ്ടും പ്രീമിയർ ലീഗിന് യോജിച്ച സെക്കന്ററി സ്ട്രൈകർ പൊസിഷനിലേക്ക് പ്രാപ്തമായ താരമാണ് ലുവാൻ.

പ്രീമിയർ ലീഗ് ക്ലബുകളോട് ഒരു വാക്ക്.
20-25 മില്ല്യൺ യൂറോ ബിഡ്ഡിൽ
അനുഭവ സമ്പത്തും പ്രതിഭാ സമ്പന്നതയും വേണ്ടുവോളമുള്ള ഒരു ലാറ്റിനമേരിക്കൻ യുവ താരത്തെയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അതിന് ലുവാൻ വിയേരയല്ലാതെ വേറെയൊരു ഓപ്ഷനുമില്ല.

BY - #Danish_Javed_Fenomeno

ഇന്ന് താരത്തിന്റെ ജൻമദിനമാണ്.ഗ്രമിയോ ഡയറക്ടർ പറഞ്ഞതു പോലെ ആക്രമണ ഫുട്‌ബോളിലെ അച്ചടക്കമുള്ള " ദ സൈലന്റ് സപ്ലെയർക്ക് " ഈ എളിയ കാനറിപ്പട ഭക്തൻ ഇരുപത്തിനാലാം പിറന്നാൾ  ആശംസകൾ നേരുന്നു ...

FELIZ ANIVERSARIO #LUAN_VIERA 😘


🔵 പരാഗ്വെയ് തരിപ്പണം
      സുന്ദരപ്രതികാരം

Brazil vs Paraguy Match Review
28/3/2017





(പോസ്റ്റ് വായിക്കുക , ഷെയർ ചെയ്യുക)

Article By - Danish Javed Fenomeno
(www.danishfenomeno.blogspot.com)

മോൺട്വീഡിയോയിൽ നിന്നും കൊറിന്ത്യൻസ് അറീനയിലെത്തുമ്പോൾ  ടിറ്റെയുടെ മനസ്സിൽ തെല്ലും പേടിയില്ലായിരുന്നു.താൻ ജീവിതത്തോട് ചേർത്തു വച്ച അല്ലെങ്കിൽ ടിറ്റെയെ ടിറ്റയാക്കി മാറ്റിയ കൊറിന്ത്യൻസ് അറീനയിലാണ് മൽസരമെന്നത് ടിറ്റെയെ പുളകിതനാക്കിയിരിക്കണം. അറീനയിലെ ഓരോ പുൽതകിടിക്കും ഓരോ ഇരിപ്പിടത്തിനും തന്റെ സാന്നിദ്ധ്യം ആസ്വദിക്കാൻ കഴിയുന്നതിനാൽ സ്റ്റേഡിയം ഒരിക്കലും ചതിക്കില്ലെന്ന് ടിറ്റെക്ക് ഉറപ്പായിരുന്നു..അതുകൊണ്ട് തന്നെയായിരിന്നു പരാഗ്വെയുമായുള്ള ഹോം മൽസരം നടക്കേണ്ടിയിരുന്ന പൽമിറാസ് ക്ലബിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് പാർക്കിൽ നിന്നും ടിറ്റെയുടെ നിർബന്ധ പ്രകാരം മാത്രം അറീന കൊറിന്ത്യൻസിലേക്ക് മൽസരം മാറ്റിയത്.തന്റെ പ്രിയങ്കരായ ആരാധകർക്ക് മുന്നിൽ ഒരു വിജയം ടിറ്റെ കൊതിച്ചിരിക്കണം.

അർജന്റീന ഉറുഗ്വെ തുടങ്ങിയ എതിരാളികളെ ഓരോന്നായി നശിപ്പിച്ചു കൊണ്ട് തുടർച്ചയായി ഏഴാം യോഗ്യതാ റൗണ്ട് വിജയം നേടി ചരിത്രത്തിലിടം സ്വന്തമാക്കിയ ടിറ്റെയുട ലക്ഷ്യം എട്ടാം വിജയത്തിലേക്കായിരുന്നു.സമീപകാല ബ്രസീലിനെ സംബന്ധിച്ചിടത്തോളം എതിരാളികൾ നിസ്സാരക്കാരായിരുന്നില്ല.
ചിലാവർട്ടും റോക്കി സാന്താ ക്രൂസും കബനാസും ഗാമറയും കാർഡോസോയും വാൽഡെസും തുടങ്ങിയ താരങ്ങളുടെ കരുത്തുറ്റ സാന്നിദ്ധ്യത്താൽ ലാറ്റിനമേരിക്കൻ ഫുട്ബോളിൽ 1990 കളുടെ തുടക്കത്തോടെ "കറുത്ത കുതിര"കളുടെ വേഷം  അണിഞ്ഞുതുടങ്ങിയിരുന്ന പരാഗ്വെയ് ആയിരുന്നു എതിരാളികൾ.

76 പ്രാവിശ്യം ഇരു ടീമുകളും  ഏറ്റുമുട്ടിയപ്പോൾ 45 തവണ കാനറികളും 11 തവണ പരാഗ്വെയും വിജയിച്ചു.21 തവണ മൽസരം സമനിലയിൽ കലാശിച്ചു.
എന്നാൽ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിലായി 12 മൽസരങ്ങൾ പരസ്പരം പോരടിച്ചപ്പോൾ സെലസാവോകൾ 9-0 എന്ന സകോറിന് ബഹുദൂരം മുന്നിലാണ്.അതായത് യോഗ്യതാ റൗണ്ടുകളിൽ ഒരു വിജയം പോലും പരാഗ്വെക്ക് ബ്രസീലിനെതിരെ നേടുവാൻ കഴിഞ്ഞില്ലെന്നർത്ഥം.
പക്ഷേ 2009 നു ശേഷം കളിച്ച നാല് മൽസരങ്ങളിലും പരാഗ്വെയോട് സമനില ഏറ്റുവാങ്ങാനായിരുന്നു സെലസാവോയുടെ വിധി.ഏഴ് വർഷമായി പരാഗ്വയോട് ജയിച്ചിട്ടില്ലെന്ന പരാതി തീർക്കുകയായിരുന്ന കോച്ചിന്റെ പ്രഥമ ലക്ഷ്യം.മാത്രവുമല്ല യോഗ്യതാ റൗണ്ടിൽ ഏഴ് കളികളിൽ നിന്നായി 21ഗോളുകളടിച്ചു കൂട്ടിയ ടിറ്റെയുടെ ഒരു മൽസരത്തിലെ ശരാശരി സ്കോർ മൂന്ന് ഗോളുകളാണ്.ഇത് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ടിറ്റെയും സംഘവും അറീനയിൽ പന്തു തട്ടാനിറങ്ങിയത്

കൊറിന്ത്യൻസ് അറീനയിൽ ടിറ്റെയുടെ സാന്നിദ്ധ്യത്താൽ ലോകമെമ്പാടുമുള്ള ഓരോ ബ്രസീൽ ആരാധകന്റെയും ആത്മവിശ്വാസവും ആവേശവും അഹങ്കാരവും ആൻഡിസ് പർവ്വത നിരയോളം ഉയർന്നപ്പോൾ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.48000 ത്തിലേറെ വരുന്ന അറീനയിലെ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ടെലി സന്റാനയിലൂടെയും സഗാലോയിലൂടെയും ശിക്ഷണത്താൽ പെലെയും ഗാരിഞ്ചയും റിവലീന്യോയും സീകോയും സോക്രട്ടീസും റൊണോയും റൊമാരിയോയും തുടങ്ങിയവർ അനശ്വരമാക്കിയ കാല്പ്പനികതയെയും സർഗാത്മകതയെയും സാങ്കേതികതത്വത്തികവിനെയും സംയോജിപ്പിച്ച് വികസിപ്പിച്ചെടുത്ത ഫുട്‌ബോൾ ചരിത്രത്തിലെ സുന്ദര ഫുട്‌ബോളിന്റെ സൃഷ്ടികളായ മാറ്റിയ
 " ജോഗാ ബോണിറ്റോ" എന്ന കലാ സൃഷ്ടിയുടെ ചാരുതയാർന്ന കേളീ ശൈലി കൊറിന്ത്യൻസ് അറീനയിൽ പുറത്തെടുക്കുകയായിരുന്നു ടിറ്റെ നെയ്മറിലൂടെയും സംഘത്തിലൂടെയും.

ലേഖകൻ മുമ്പ് പ്രവചിച്ച പോലെ തന്നെ നെയ്മറെ നായക സ്ഥാനത്തേക്ക് തിരികെ അവരോധിക്കുകയായിരുന്നു ടിറ്റെ.എന്തുകൊണ്ടും ആം ബാന്റ് അണിയാൻ യോഗ്യൻ നെയ്മർ തന്നെയാണെന്ന് തെളിയിച്ച മൽസരം കൂടിയായിരുന്നിത്.

വലതു വിംഗിൽ സസ്‌പെൻഷൻ നേരിട്ട ആൽവെസിന് പകരം കൊറിന്ത്യൻസ് ബോയ് ഫാഗ്നറെ സ്റ്റാർട്ടറായി കളിപ്പിച്ചതായിരുന്നു ടീമിൽ ആകെയുള്ള മാറ്റം.വ്യക്തമായ ബോൾ പൊസിഷനിലെ മികവോടെയായിരുന്നു കാനറികളുടെ കളി തുടങ്ങിയത്.പരുക്കനടവുകളിലൂടെ യൂറോപ്യൻ ശൈലിയിൽ ഫിസിക്കൽ ഗെയിം പരാഗ്വെ പുറത്തെടുത്തതോടെ തുടക്കത്തിൽ തന്നെ നെയ്മറെ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കുകൾ ലക്ഷ്യത്തിലെത്താതെ പോയതോടെയായിരുന്നു ആദ്യ പകുതി അത്യന്തം ആവേശത്തിലേക്ക് നീങ്ങിയത്.

നെയ്മർ കൗട്ടീന്യോ പൗളീന്യോ മാർസെലോ  ഈ നാല് താരങ്ങളിലൂടെയായിരുന്നു ബ്രസീലിയൻ നീക്കങ്ൾ.ഇതിനിടെ മിറാൻഡയുടെയും മാർസെലോയുടെയും റെനാറ്റോയുടെയും  ചെറിയ മിസ്പാസ്സുകൾ ബ്രസീലിയൻ ബോക്സിൽ ഭീതി പടർത്തിയെങ്കിലും അലിസണും മാർകിനോസും ഇടപ്പെട്ട് ഭീഷണി തരണം ചെയ്തു.തുടർച്ചയായി നെയ്മറെ മാർക്ക് ചെയ്യുകയും ഫൗൾ ചെയ്യത് വീഴ്ത്തിയും പരാഗ്വെ താരങ്ങൾ സ്വന്തം പെനാൽറ്റി ഏരിയക്ക് മുന്നിലായി നിരന്തം ഫ്രീകിക്ക് വഴങ്ങികൊണ്ടിരിന്നു.പക്ഷേ ഒന്നു പോലും മുതലാക്കാൻ നെയ്മറിന് കഴിയാതെ പോയത് സങ്കടകരമായിപ്പോയി.
ഇടതു വിംഗിലും മധ്യനിരയിരലും വലതു വിംഗിൽ പോലും നെയ്മർ തന്റെ സ്വത സിദ്ധമായ ടെക്നിക്കുകളിലൂടെയും ട്രിക്സ്കളിലൂടെയും മാരകമായ ഡ്രിബ്ലിംഗ് റണ്ണുകൾ കാഴ്ചവെച്ച് നായകന്റെ ഉത്തരവാദിത്വത്തോടെ കളം നിറഞ്ഞപ്പോൾ ചിലാവർട്ടിന്റെ പിൻമുറക്കാരായ ഗോളി സിൽവക്കും പ്രതിരോധനിരക്കും പിടിപ്പതു പണിയുണ്ടായിരുന്നു.

നെയ്മറെ മാർക്കു ചെയുന്ന തിരക്കിനിടെ വലതു സൈഡിൽ കൗട്ടീന്യോയെ പരാഗ്വെക്കാർ മറന്നിരുന്നു.വലതു വിംഗിലൂടെ കുതിച്ച കൗട്ടീന്യോ ബോക്സിന്റെ സൈഡിലുണ്ടായിരുന്ന പൗളീന്യോക്ക് പാസ്സ് ; തിരിച്ച് ലിവർപൂൾ പ്ലേമേക്കർക്ക് ബാക്ക് ഹീൽ നൽകുന്ന പൗളീന്യോ.പാസ്സ് സ്വീകരിച്ച് ബോക്സിനു ഓരത്തു നിന്നും കരുത്തുറ്റ ലോംഗ് റേഞ്ചർ ഉതിർക്കുന്നതിൽ ഏറെ പ്രസിദ്ധി നേടിയ കൗട്ടീന്യോയുടെ ഇടം കാലൻ ലോഫ്റ്റർ ഗോളി സിൽവയെയും മറികടന്ന് വലതു കോർണറിൽ ചുംബിച്ചു.

കൗട്ടീന്യോ ഗോൾൾൾൾ...!

ടീമിന് ബ്രേക് ത്രൂ നൽകുന്നത് ഒരു കലയാണെങ്കിൽ അതിലെ പിക്കാസോയാണ് കൗട്ടീന്യോ.കാരണം അർജന്റീനക്കെതിരെയും ഇത്തരമൊരു നീക്കത്തിലൂടെയായിരുന്നു കൗട്ടീന്യോ ഗോൾ നേടിയത്.മാത്രവുമല്ല ലിവർപൂളിൽ ലോംഗ് റേഞ്ചറിലൂടെ ടീമിന് ബ്രേക് ത്രൂ നേടി കൊടുക്കുന്ന സ്പെഷ്യലിസ്റ്റ് കൂടിയാണ് കൗട്ടീന്യോ.

ഗോൾ നേടിയതോടെ തെല്ലൊന്ന് പ്രതിരോധത്തിലെക്ക് വലിഞ്ഞ ബ്രസീലിനെതിരെ പരാഗ്വെ ബോൾ കൈകലാക്കി ആക്രമണങ്ങൾ നടത്തിയെങ്കിലും അതെല്ലാം കാസെമീറോയിലും മിറാൻഡയിലും മാർകിനോസിലും മുനയൊടിഞ്ഞു പോവുന്ന കാഴ്ച.മികച്ച ടാക്ളിംഗുകളിലൂടെ പരാഗ്വെയൻ അറ്റാക്കിനെയും പാസ്സി്‌ഗിനെയും ചെറുത്തത് കാസെമീറോ തന്നെയായിരുന്നു.വളരെ എളുപ്പത്തിൽ കൂളായി എതിരാളികളുടെ കാലിൽ നിന്നും ബോൾ റാഞ്ചുന്ന കാഴ്ച സുന്ദരമായിരുന്നു.
മധ്യനിരയിലെ ബോൾ ഒഴുക്ക് തടഞ്ഞിട്ട് ബോൾ പിടിച്ചെടുത്ത് കാനറിപ്പടക്ക് പൊസിഷൻ മേധാവിത്വം നൽകിയതിൽ പൗളീന്യോക്കും നിർണായകമായ പങ്കുണ്ട്.

നെയ്മർ കൗട്ടീന്യോ പൗളീന്യോ ത്രയങ്ങളുടെ വിസ്ഫോടനാത്മകമായ നീക്കങ്ങളായിരുന്നു രണ്ടാം പകുതിയിൽ കണ്ടത്.പൗളീന്യോ ഉണ്ടാക്കിയെടുത്ത നീക്കത്തിൽ കൗട്ടീന്യോ മറിച്ചു നൽകിയ ക്രോസിൽ പൗളീന്യോയുടെ ഗോളെന്നുറച്ച ഷോട്ട് പുറത്തേക്ക് പോയത് അൽഭുതപ്പെടുത്തി.തുടർന്നായിരുന്നു നെയ്മറുടെ ഒറ്റയാൾ നീക്കങ്ങളും മാരകമായ ഡ്രിബ്ലിംഗ് റണ്ണുകളും ബോക്സിൽ അങ്കലാപ്പ് സൃഷ്ടിച്ചത്.മൂന്ന് പേരെ ഡ്രിബ്ബിൾ ചെയ്തു മുന്നേറിയെങ്കിലും ബോക്സിൽ വെച്ച് പെരസ് ഫൗൾ ചെയ്തു വീഴ്ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു.പക്ഷേ ഗോളിയുടെ ഇടതുമൂലയിലേക്ക് നെയ്മറുടെ ദുർബലമായ ഷോട്ട് സിൽവ തട്ടിയിട്ടു.റീബൗണ്ടിലും നെയ്മർക്ക് ഗോളേക്കാനാകാതെ പോയത് നിർഭാഗ്യകരം.

എന്നാൽ പെനാൽറ്റി നഷ്ടമാക്കിയതിന്റെ നഷ്ടം തീർത്തിട്ടേ അടങ്ങൂ എന്ന വാശിയിലായിരുന്നു നെയ്മറിന്റെ ഓരോ നിമിഷവും.ഏറെ വൈകാതെ തന്നെ നെയ്മറുടെയും പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളിന്റെ സർഗാത്മകത വെളിവാക്കിയ സോളോ ഗോൾ പിറന്നു.
ബ്രസീൽ ഹാഫിൽ നിന്നും ഇടതു വിംഗിലൂടെ രണ്ട് പരാഗ്വെയൻ താരങ്ങളെ മറികടന്ന് കുതിച്ച നെയ്മർ ബോക്സിൽ മൂന്ന് പരാഗ്വെയൻ പ്രതിരോധനിരക്കാരെ വിഡ്ഢികളാക്കി ഗോളി സിൽവയെയും കബളിപ്പിച്ച് സുന്ദരമായൊരു ലോഫ്റ്റിലൂടെ ഗോൾ സ്കോർ ചെയ്തതോടെ സെലസാവോകൾ തുടർച്ചയായി എട്ടാം ജയം ഉറപ്പിച്ചിരുന്നു.

അതെ , നായകന്റെ ആം ബാൻഡണിഞ്ഞ് നെയ്മർ തന്റെ വിശ്വം രൂപം പുറത്തെടുത്തു.നായകനാകാൻ പക്വതയായിട്ടില്ലെന്ന് പറഞ്ഞ വിമർശകരുടെ വായടപ്പിച്ച ക്യാപ്റ്റൻസ് സോളാ ഗോൾൾൾ
അഴകാർന്ന ജോഗാ ബോണിറ്റോ പൈതൃകത്തിന്റെ പ്രതീകമായിരുന്നു ആ ഗോൾൾൾൾ...

സുന്ദരം...മാസ്മരികം....മാന്ത്രികം..എന്തു പറഞ്ഞാണ് നെയ്മർ നേടിയ സോളോ ഗോളിനെ വിശേഷിപ്പിക്കുക??

മൽസരം പുരോഗമിക്കുന്തോറും ബ്രസീൽ പൂർണമായി രണ്ടാം പകുതിയിലും എല്ലാ മേഖലകളിലും പരാഗ്വയെ നിഷ്പ്രഭമാക്കിയിരിക്കുന്നു.

കോട്ടീന്യോയും പൗളീന്യോ സഖ്യങ്ങളായിരുന്നു മൂന്നാം ഗോളിന്റെ ശിൽപ്പി.കൗട്ടീന്യോയുടെ നീക്കത്തിൽ നിന്നും ബോക്സിനു മുന്നിലായി പോളീന്യോയിലെക്ക് , ആദ്യ ഗോളിന്റെ തനിയാവർത്തനമെന്ന പോലെ മുൻ കൊറിന്ത്യൻസ് താരത്തിന്റെ വീണ്ടുമൊരു മനോഹര ബാക്ക് ഹീൽ അസിസ്റ്റ്..ഓടിയെത്തിയ മാർസെലോ ഗോളി സിൽവയെ കബളിപ്പിച്ച് വളരെ സിമ്പിളായൊരു ചിപ്പ്...ഗോൾൾൾൾ..

പരാഗ്വെയ് തരിപ്പണം...!!!
സുന്ദര പ്രതികാരം...!!!

പരാഗ്വെയെ മൂന്ന് ഗോളുകൾക്ക് തരിപ്പണമാക്കിയാണ് സെലസാവോകൾ എട്ടാം ജയത്തോടെ അതിർവരമ്പുകളില്ലാതെ കുതിക്കുന്നത്.നെയ്മറുടെ ഫിനിഷിംഗ് മികവിൽ കൃത്യതയുണ്ടായിരുന്നെങ്കിൽ അര ഡസൻ ഗോളിലായേനെ കാനറിപ്പടയോട്ടം..
2009 നു ശേഷം നാല് മൽസരങ്ങളിൽ തുടർച്ചയായി സമനില കുരുക്കിട്ട പരാഗ്വെയെക്കെതിരെ നെയ്മറിന്റെ നേതൃത്വത്തിലുള്ള സുന്ദരപ്രതികാരമായിരുന്നു അറീന കൊറിന്ത്യൻസിൽ മണിക്കൂറുകൾക്ക് മുമ്പ് നടന്നത്.സുന്ദര പ്രതികാരം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് മലയാള മാധ്യമങ്ങളിൽ ഫാൻബോയിസം കാണിച്ച് ബിടൽ വിടുന്ന ലേഖകർ കാനറികളുടെ കളി കണ്ട് പഠിക്കുക.അല്ലാതെ ഭാഗ്യം കൊണ്ട് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കഷ്ടിച്ച് ജയിച്ച് ഫൈനലിലെ തോൽവിക്ക് സുന്ദര പ്രതികാരം , തരിപ്പണം എന്നൊക്കെ മലയാള പത്രങ്ങൾ തള്ളിയാൽ ഇവരെ
" ദാരിദ്ര്യം" എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കും.

#My_Ratings

Alisson - വെല്ലുവിളികൾ അധികമില്ല,കോർണർ ബോളുകൾ കുത്തിയകറ്റി - 7

Fagner - വലതു വിംഗിലൂടെ മികച്ച മുന്നേറ്റങ്ങൾ നടത്തി ,പക്ഷേ ഡിഫൻസ് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
വളരെ ഈസിയായി കൈകാര്യം ചെയ്യേണ്ട സ്വിറ്റേഷൻസനിൽ യഥാക്രമം കോർണറും അപകടകരമായൊരു ഫ്രീകിക്കും വഴങ്ങി-5.5

Miranda - ഹൈബോൾ ക്ലിയറൻസിൽ മികവ് കാട്ടി ,പക്ഷേ കഴിഞ്ഞ മൽസരത്തിലെന്നപ്പോലെ മിസ് പാസ്സുകൾ നിരന്തരം വരുത്തി - 5.5

Marquinhos -  കഴിഞ്ഞ മൽസരത്തിലെന്ന പോലെ ഇന്നത്തെയും ബ്രസീലിയൻ നിരയിലെ മികച്ച ഡിഫന്റർ , ആദ്യ പകുതിയിലെ പിഴവുകൾ ക്ലിയർ ചെയ്തു കളിച്ചു.രണ്ടാം പകുതിയിൽ സിൽവക്ക് വേണ്ടി സബ് ചെയ്യപ്പെട്ടു. -7.5

Thiago silva - രണ്ടാം പകുതിയിൽ ഡിഫൻസ് കാര്യമായ പരീക്ഷണങ്ങൾ നേരിട്ടില്ല. ചില തനതു തിയാഗോ സ്റ്റൈൽ പ്രെസ്സിംഗുകൾ കണ്ടു - 6

Marcelo - നെയ്മർ കൗട്ടീന്യോ പൗളീന്യോ സഖ്യങ്ങൾക്കൊപ്പം നിർണായകമായ നീക്കങ്ങൾ നടത്തി.അറ്റാക്കിംഗിൽ തരക്കേടില്ലാത്ത പ്രകടനം.പക്ഷേ ലെഫ്റ്റിലെ ഡിഫൻസ് ചിന്തിക്കേണ്ട കാര്യം ? പലപ്പോഴും കവർ ചെയ്യുന്നതിൽ വൻ പരാജയം . സുന്ദരമായൊരു ചിപ്പ് ഗോൾ നേടിയത് കൊണ്ട്  - 7

കാസെമീറോ - മധ്യനിരയിൽ ശരാശരിക്കൊത്ത പ്രകടനം.നിരാശപ്പെടുത്തിയില്ല ടാക്ലിംഗുകളിൽ മികവു കാണിച്ചു - 7

Paulinho -  What a performance..😘The conductor in between Midfeild and Attack..
മധ്യനിരയിൽ വീണ്ടും സ്ഥിരതയാർന്ന  പ്രകടനം. നെയ്മർ-കൗട്ടീന്യോ സഖ്യത്തിന്റെ ചാലക ശക്തിയായി വർത്തിച്ചു.കൗട്ടീന്യോയുടെയും മാർസെലോയുടെയും ഗോളുകൾക്ക് രണ്ട് അൽഭുതകരമായ ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ തനതു ശൈലിയാർന്ന ഏവരെയും സംഭ്രമിപ്പിക്കുന്ന രണ്ട് ബാക്ക് ഹീൽ അസിസ്റ്റുകൾ - 8.5

Renato - തുടർച്ചയായ രണ്ടാം മൽസരത്തിലും നിരാശാജനകം, കളത്തിൽ സാന്നിദ്ധ്യമറിയിക്കാൻ സാധിച്ചില്ല - 5

Coutinho - catalyst of the attack
കഴിഞ്ഞ മൽസരത്തിൽ നിന്നും ഭേദപ്പെട്ട പ്രകടനം.ടീമിന്റെ നീക്കങ്ങളിലെ മാർഗദർശ്ശിയായി വർത്തിച്ചു.ബ്രേക് ത്രൂ ഗോളോടെ കോട്ടീന്യോ ടീമിന് മേൽക്കൈ നേടി കൊടുത്തു .മൂന്നാം ഗോളിന്റെ ബുദ്ധികേന്ദ്രം - 8.5

Firmino - മോശം പ്രകടനം.കഴിഞ്ഞ മൽസരത്തിലേക്കാളും മോശം പ്രകടനം. - 5.5

NEYMAR - PRODUCED MOMENTS..! MOMENTS OF MAGIC..! ABSOLUTELY PHENOMENAL STUNNING SOLO GOAL...

ഇത്രയേ പറയാനുള്ളൂ , നായകന്റെ ആം ബാൻഡ് അണിഞ്ഞുള്ള രണ്ടാം വരവിൽ 70 യാർഡ് ദൂരത്തോളം ഓടി ഡീഫന്റർമാരെ ഓരൊന്നായി കബളിപ്പിച്ച് നേടിയ വണ്ടർ സോളോ ഗോൾ..!!ഫിനിഷിംഗ് മികവ് കാണിച്ചിരുന്നേൽ ഹാട്രികിലധികം ഗോളുകൾ സ്കോർ ചെയ്യാമായിരുന്നു.സെറ്റ് പീസുകൾ മുതലാക്കാനായില്ലെന്നത് ഇന്നത്തെ കളിയിൽ നെയ്മറിന്റെ ആകെയുള്ള പോരായ്മയായി ഞാൻ കാണുന്നത്.നിരവധി ഫ്രീകിക്കുകളും ഒരു പെനാൽറ്റിയും കളഞ്ഞു കുളിച്ചു.പെനാൽറ്റിയും ഒരു ഫ്രീ കിക്കും ഗോളാക്കിയിരുന്നേൽ അതൊരു PHENOMENAL HATRICK ആവുമായിരുന്നു.സെറ്റ് പീസ് നഷ്ടപ്പെടുത്തിയതിന് ഒരു പോയിന്റ് കുറയ്ക്കുന്നു - 9

TITE - 8 മാച്ച് -8 വികറ്ററി -24 ഗോളുകൾ....!
 വഴങ്ങിയത് - 2 ഗോൾ...!!
ശരാശരി - 3 ഗോൾ... Grade - 10/10

നാല് റൗണ്ട് മൽസരങ്ങൾ അവശേഷിക്കെ ടിറ്റെയുടെ കാനറിപ്പട 33 പോയിന്റുമായി എതിരാളികളെ 9 പോയന്റോളം പിറകിലാക്കി കഴിഞ്ഞു.കഴിഞ്ഞ കളിയിൽ ഉറുഗ്വെയോടുള്ള വിജയത്തോടെ തന്നെ ലോകകപ്പിൽ ടിക്കറ്റ് എടുക്കുന്ന ആദ്യ ടീമായിരുന്നുവെങ്കിലും. ഫുട്‌ബോൾ പണ്ഡിറ്റുകളുടെ കണക്കിന്റെ കളികൾ അതംഗീകരിച്ചിരുന്നില്ല.എന്നാൽ ഇന്നത്തെ ജയത്തോടെ കണക്കിന്റെ കളിയുടെ ആവശ്യം ഇനിയില്ലെന്ന് അവരും അംഗീകരിച്ചു കഴിഞ്ഞു.ഇനി വരുന്ന ആഗസ്തിലാണ് യോഗ്യതാ മൽസരങ്ങൾ.ലുവാൻ , ബാർബോസ വലാസ് തുടങ്ങി കൂടുതൽ യുവതാരങ്ങൾക്ക് ടിറ്റെ വരും മൽസരങ്ങളിൽ അവസരം നൽകുമെന്ന് കരുതുന്നു.

Article by - #Danish_javed_Fenomeno
(www.danishfenomeno.blogspot.com)

" ദ ചാമ്പ്യൻസ് കെയിം ബാക്ക് "
 " ദ ക്യാപ്റ്റൻ കെയിം ബാക്ക് "

ഓലെ ഓലെ ഓലെ " നെയ്മർ "
ഓലെ ഓലെ ഓലെ " ടിറ്റെ "

കൊറിന്ത്യൻസ് അറീനയിൽ എങ്ങും മുഴങ്ങിയ ആർപ്പുവിളികൾ

(പോസ്റ്റ് വായിക്കുക , ഷെയർ ചെയ്യുക)

Friday, March 24, 2017

മോസ്കോ ആദ്യം ക്ഷണിച്ചു ഫുട്‌ബോൾ രാജാക്കൻമാരെ

🔵 വിമർശകരെ മൗനവ്രതത്തിലാക്കി പൗളീന്യോ


( പോസ്റ്റ് വായിക്കുക , ഷെയർ ചെയ്യുക)

By - Danish Javed Fenomeno
( www.danishfenomeno.blogspot.com)

ഉറുഗ്വായുടെ തലസ്ഥാന നഗരിയായ മോൺട്വീഡിയോയുടെ പരമ്പരാഗത പൈതൃകവും ആദ്യ ലോകകപ്പിന് ആതിഥേയം വഹിച്ച സ്റ്റേഡിയവുമായ സെന്റിനരിയോ സ്റ്റേഡിയത്തിൽ ടിറ്റെയും സംഘവും ചരിത്രം തീർക്കുകയായിരുന്നു.കാനറിപ്പടക്ക്  ലാറ്റിനമേരിക്കയിൽ  എതിരാളികളില്ല എന്ന് തെളിയിച്ച മൽസരം.ഓരോ മൽസരം കഴിയുന്തോറും കരുത്താർജ്ജിച്ചു വരുന്ന ടിറ്റെയുടെ ബ്രസീൽ ഉറുഗ്വായുടെ പ്രെസ്സിംഗ് ഗെയിം സ്റ്റൈലിനെ ബോൾ പൊസിഷൻ കൊണ്ട് തന്നെ മറികടക്കുകയായിരുന്നു.

ഞങ്ങളുടെ ആത്മവിശ്വാസം വാനോളം ഉയർന്നിരിക്കുകയാണെന്നും അതിനൊന്ന് ശമനം വരുത്താൻ ഉറുഗ്വെയെ അവരുടെ നാട്ടിൽ നിന്നും ചെറിയൊരു ശിക്ഷ ആവശ്യമാണെന്നും പറഞ്ഞ ടിറ്റെ ,
തുടക്കത്തിൽ തന്നെ മോൺട്വീഡിയോയിൽ ഒരു ഗോളിന് പിറകിലായാൽ ബ്രസീൽ എങ്ങനെ കളിക്കുമെന്നത് നിങ്ങൾക്ക് കാണാമെന്നതായിരുന്നു ടിറ്റെ ഫാൻസിന് നൽകിയ ഉറപ്പ്. അതനർത്ഥമാക്കുന്നതായിരുന്നു നെയ്മറിന്റെയും പൗളീന്യോയുടെയും മാർകീനോസിന്റെയും മികവിലുള്ള കാനറി പടയോട്ടം.

എതിരാളികളെ തുടക്കത്തിൽ ആക്രമണത്തിന് പ്രേരിപ്പിക്കുകയും പിന്നീട് മൽസരം കൈവശമാക്കുകയും ചെയ്യുന്ന തനതു ടിറ്റെ സ്റ്റൈൽ പോരാട്ടമായിരുന്നു ഉറുഗ്വാക്കെതിരെ കണ്ടത്.മൽസരം തുടങ്ങി തുടക്കത്തിൽ തന്നെ ടിറ്റെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.പെനാൽറ്റി ബോക്സിൽ മാർസെലോയുടെ അലിസണ് നൽകിയ ഒരു അനാവശ്യമായ ചെസ്റ്റ് കൊണ്ടുള്ള മൈനസ് പാസ്സ് കിട്ടിയത് കവാനിക്ക് സ്വഭാവികമായും ബോൾ പിടിക്കാൻ ശ്രമിച്ച അലിസണ് പിഴച്ചു.കവാനിയെ ഫൗൾ ചെയ്തതിന് പെനാൽറ്റി.സ്പോട്ട് കിക്കെടുത്ത കവാനിയുടെ കരുത്തുറ്റ ഷോട്ട് കൈപ്പിടിയിലൊതുക്കാൻ അലിസണ് കഴിയുമായിരുന്നില്ല.

ഗോൾ വഴങ്ങിയെങ്കിലും ബോൾ പൊസിഷന് ശ്രമിച്ച കാനറിപ്പടയെ തുടർച്ചയായി "ഹൈ പ്രസ്സിംഗ് " തുടർന്ന് ഉറുഗ്വായ് മധ്യനിര ആക്രമണങ്ങൾ മധ്യനിരയിൽ തന്നെ തളച്ചിട്ടു. മുൻനിരയിലേക്ക് ബോളൊഴുക്ക് കുറവായതിനാൽ നെയ്മർ തന്നെ സ്വന്തം ഹാഫിലേക്ക് ഇറങ്ങി ചെന്ന് ബോളെടുത്ത് ഇടതു വിംഗിലൂടെ ഉറുഗ്വെയ് താരങ്ങളെ കബളിപ്പിച്ച് മുന്നേറി ബോക്സിന് എതിർ വശമായി വലതു ഭാഗത്തുണ്ടായിരുന്ന കൗട്ടീന്യോക്കൊരു ഡയഗണൽ പാസ്സ് , കൗട്ടീന്യോയത് ഫിർമീന്യോയെ ലക്ഷ്യം വെച്ച് ബോക്സിലേക്ക് ഉറുഗ്വെയൻ ഡിഫൻസിനിടയിലൂടെ ക്രോസ് നൽകുന്നു.ഉറുഗ്വെയ് ഗോളി നോക്കി നിൽക്കെ ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒന്ന് കണക്റ്റ് ചെയ്യേണ്ട ജോലി മാത്രമുണ്ടായിരുന്ന ലിവർപൗൾ താരത്തിന് പിഴച്ചു..ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ മാസ്മരികതയും സർഗാത്മകതയും കണ്ട നെയ്മർ-കൗട്ടീന്യോ നീക്കത്തിൽ തീർത്തും ഗോളെന്നുറപ്പിച്ച സുവർണ്ണാവസരം ഫിർമീന്യോ തുലച്ചു..

ലോക ഫുട്‌ബോളിലെ പുതുപുത്തൻ അൽഭുത പ്രതിഭയായ ജീസസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മാത്രമാണോ ചിന്തിച്ചിട്ടുണ്ടാവുക?
അല്ല ലോകമെമ്പാടുമുള്ള ഓരോ സെലസാവോ ആരാധകരും ആ നിമിഷത്തിൽ ഗബ്രിയേൽ ജീസസെന്ന പത്തൊൻപതുകാരനെ ഓർത്തിട്ടുണ്ടാവും..!!

പക്ഷേ നെയ്മറിന്റെ കാലുകൾ അടങ്ങിയിരുന്നില്ല.തുടർച്ചയായ സോളോ റണ്ണുകൾ നടത്തുന്നതിൽ താരത്തിന് യാതൊരു മടിയുമില്ലായിരുന്നു.നെയ്മറിന്റെ സ്ഥിരതയാർന്ന സവിശേഷതയാണല്ലോ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ തോളിലേറ്റുകയെന്നത്.ഇടതുവിൽഗിൽ നിന്നും മാർസെലോയിൽ നിന്നും ബോൾ സ്വീകരിച്ചു കുതിച്ച നെയ്മർ ബോക്സിന് പുറത്തുണ്ടായിരുന്ന പൗളീന്യോക്ക് നൽകി.തന്റെ സ്വതസിദ്ധമായ ലോംഗ് റേഞ്ച് ശൈലിയിൽ മുൻ കൊറിന്ത്യൻസ് മധ്യനിരക്കാരന്റെ ഷോട്ട് ഉറുഗ്വെയ് ഗോളിയെ നിസ്സഹയനാക്കി വലയിൽ കയറുന്നു..ഗോൾൾൾ...!
വിമർശകരെ സ്തംഭരാക്കിയ നിമിഷമായിരുന്നത്.ടിറ്റെയുടെ സെലക്ഷനിൽ പൗളീന്യോയായിരുന്നു ഏറ്റവുമധികം ആരാധകരാൽ വിമർശനങ്ങൾക്ക് വിധേയമായത്.

തുടർന്ന് പതിഞ്ഞ ശൈലിയിൽ കളിച്ച നെയ്മറെയും സംഘത്തെയും പരുക്കനടവുകളിലൂടെ ഉറുഗ്വെയ് തടഞ്ഞു നിർത്തി.എന്നാൽ മറുഭാഗത്തും വ്യത്യസ്തമായിരുന്നില്ല.മാർസെലോയും ഡാനിയും മിറാൻഡയും പരുക്കനടവുകളിലൂടെയാണ് കവാനിയുടെ രൂപത്തിൽ വന്ന മിക്ക ഭീഷണിയും തടഞ്ഞിട്ടത്.വരും മൽസരങ്ങളിൽ ടിറ്റെക്കൊരു താക്കീതാണിത്.മാത്രവുമല്ല മാർസെലോ എത്ര മിസ്പാസുകളാണ് വരുത്തിയത്.അനാവശ്യമായ മൈനസ് പാസുകളും നൽകി സ്വന്തം ബോക്സിൽ ഭീതപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചു.ആദ്യ പകുതിയിൽ ബോൾ പൊസിഷനിൽ മേധാവിത്വം ബ്രസീലിനായിരുന്നു.നെയ്മറെ പരുക്കനടവുകളിലൂടെയായിരുന്നു കോട്ട്സും ഗോഡിനും അടങ്ങുന്ന പ്രതിരോധനിര പ്രതിരോധിച്ചത്.

നെയ്മർ നീക്കത്തിൽ പിറന്നൊരു കോർണറിൽ നിന്നും ആൽവെസ് ബോക്സിന് പുറത്തു നിന്നും നെയ്മറെ ലക്ഷ്യം വച് കൊടുത്ത ഹൈബോൾ കാസെമീറോ പിടിച്ചെടുത്ത് ഷോട്ടുതിർത്തെങ്കിലും ഫെർണാണ്ടോ മുസ്ലേരയുടെ അഭാവത്തിൽ ഉറുഗ്വെയുടെ ഗോളിയായ മാർട്ടിൻ സിൽവയുടെ അതിവിദഗധമായ ഇടപെടൽ ഉറുഗ്വെയെ രക്ഷപ്പെടുത്തി.

നീതിശാസ്ത്രപരമായി നോക്കുകയാണെൽ സമീപകാലത്ത് രണ്ടു ടീമുകളുടെയും പ്രതാപകാലത്തേക്ക് തിരിച്ചു കൊണ്ടുവന്ന പരിശീലകരാണ് ഉറുഗ്വെയുടെ ഓസ്കാർ ടബരസും നമ്മുടെ ടിറ്റെയും. ഇരുവരുടെയും തന്ത്രജ്ഞതയിൽ ആദ്യ പകുതിയിൽ നമ്മൾ ഫാൻസിന് സമ്മാനിച്ചത് അവിസ്മരീയമായൊരു യഥാർത്ഥ  "ലാറ്റിനമേരിക്കൻ ക്ലാസികോ " ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറഞ്ഞു.ടിറ്റെ തന്റെ വിശ്വരുപം പൂണ്ടു.ഫിർമീന്യോയുടെ ശക്തിയാർജ്ജിച്ചൊരു ഗ്രൗണ്ടർ പിടിച്ചെടുക്കുന്നതിൽ മാർട്ടിൻ സിൽവക്ക് അടിപതറിയപ്പോൾ റീബൗണ്ടിൽ അവസരം കാത്തു നിന്ന പൗളീന്യോ വളരെ ഈസിയായി വലയിലെത്തിച്ചു.ഈ ഗോളോടെ ഇനി വിമർശകരിൽ ഒരാളും പറയില്ല പൗളീന്യോ സെലസാവോയിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന്.വിമർശകരുടെ വായ വീണ്ടുമടപ്പിച്ച് വിജയ ഗോൾൾ..!

ഗോൾ വഴങ്ങിയതോടെ ഉറുഗെ കവാനിയുടെ നേതൃത്വത്തിൽ ആക്രമണം കനപ്പിച്ചതോടെ ഡാനിയും മാർസെലോ അനാവശ്യമായ പരുക്കൻ ഫൗളുകൾ പുറത്തെടുത്തു.ഇരുവരും തുടർച്ചയ്യായി മഞ്ഞകാർഡുകൾ കണ്ടു.ബ്രസീൽ ബോക്സിലേക്ക് നീക്കങ്ങൾ നടത്തുന്നതിനിടെ മിറാൻഡ ക്ലിയർ ചെയ്ത ബോൾ പിടിച്ചെടുത്തു ഉറുഗെയ് പ്രതിരോധ നിരയെയും ഗോളിയെയു്ം കബളിപ്പിച്ച് ഗോളിയുടെ തലക്ക് മുകളിലൂടെ ബോൾ കോരിയിട്ട നെയ്മർ പ്രതിസന്ധി ഘട്ടങ്ങളിലെ തന്റെ ഫിനിഷിംഗ് പാടവം തുടർച്ചയായി തെളിയിച്ചു കൊണ്ടിരിക്കുന്നു.അത് രാജ്യമായാലും ക്ലബായാലും നെയ്മർ തന്നെ ലോകത്തെ മികച്ച താരം എന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്ന പ്രകടനം.
ഇതോടെ മൽസരം കൈവിട്ടു പോയ ഉറുഗെയുടെ തുടർന്നുള്ള ശ്രമങ്ങളെ അലിസണും മാർകിനോസും മിറാൻഡയും ചേർന്ന് തടയുന്നു.എന്നാൽ പൗളീന്യോക്കൊരു ഹാട്രിക് നൽകാനാവാതെ കാനറികൾക്ക് ഗ്രൗണ്ട് വാടാനാവുമായിരുന്നില്ല.നെയ്മറിന്റെ ഒറ്റയാൾ മുന്നേറ്റത്തിൽ നിന്നും ലഭിച്ച കോർണറിനിടെ ബോൾ ലഭിച്ച ആൽവെസ് വലതു വിംഗിൽ നിന്നും തൊടുത്ത ക്രോസ് പോളീന്യോ ചെസ്റ്റ് കൊണ്ട് ചെത്തിയിട്ടു...
അവിടെ പിറന്നു ഹാട്രിക്..!!
പൗളീന്യോ ഹാട്രിക്..!! വിമർശകരെ മൗനവ്രതത്തിലാക്കിയ ഹാട്രിക്..!!

ആഗുസ്റ്റോ മുമ്പ് പറഞ്ഞതു പോലെ ചൈനീസ് ഫുട്‌ബോൾ ലീഗ് തങ്ങളുടെ ബ്രസീൽ ജെഴ്സിയിലുള്ള പ്രകടനത്തെ ബാധിക്കില്ലെന്ന പ്രസ്താവന പൗളീന്യോയുടെയും ആഗുസ്റ്റോയുടെയും കാര്യത്തിൽ പരമമായ സത്യമാണെന്ന് വിമർശകർ മനസ്സിലാക്കുക.

My Rating -

അലിസൺ - തരക്കേടില്ലാത്ത പ്രകടനം പെനാൽറ്റി പിടിച്ചെടുക്കാനായില്ല എന്നതൊഴിച്ചാൽ പിഴവൊന്നും വരുത്തിയില്ല - 7.5

ഡാനി ആൽവെസ് - ആക്രമണങ്ങളിറ നെയ്മറോൾടപ്പം പങ്കാളിയായെങ്കിലും ഡിഫൻസിൽ മോശം ഒരു അസിസ്റ്റ് നൽകി - 5.5

മിറാൻഡ - ആദ്യ പകുതി വെൽ പ്ലെയ്ഡ്, എന്നാൽ രണ്ടാ്‌ പകുതിയിൽ തുടർച്ചയായ ചെറിയ മിസ്റ്റേക്കുകൾ - 6

മാർക്കിനോസ് - ഇന്നത്തെ കളിയിൽ ബെസ്റ്റ് ഡിഫന്റർ. ബോൾ ക്ലിയറൻസിലും മികച്ചു നിന്നു.മാർസേലോയും  ഡാനിയും ജനിപ്പിച്ച ഭീതിയെ പ്രതിരോധിച്ചു - 7

മാർസെലോ - ചോദ്യ ചിഹ്നമാണ് LB പൊസിഷനിൽ ? വളരെ മോശം പ്രകടനം.ആദ്യ ഗോളിന് കാരണക്കാരൻ ,അനാവശ്യമായ മെനസ്-മിസ്സ് പാസുകൾ ഫൗളുകൾ നിരന്തരം വരുത്തി മഞകാർഡ് കണ്ടു - 3.5

കാസെമീറോ - മധ്യനിരയിൽ ഉറുഗയുടെ പ്രെസ്സിംഗ് ഗെയിമിനെ പ്രതിരോധിച്ചു. - 6.5

റെനാറ്റോ - മധ്യനിരയിൽ അവസരത്തിനൊയുർന്നില്ല.പലപ്പോഴും താരത്തിന്റെ സാന്നിദ്ധ്യം പലയിടത്തും ഇല്ലാത്തതായി അനുഭവപ്പെട്ടു - 5

പൗളീന്യോ - മാൻ ഓഫ് ദ മാച്ച് , ഇന്നത്തെ കളി നിർവചിച്ചു - 9.5

നെയ്മർ - നെയ്മർ ഈസ് നെയ്മർ -9

കൗട്ടീന്യോ - നെയ്മറുമൊത്ത് പല നീക്കങ്ങളിലും പങ്കാളി പക്ഷേ പ്രതീക്ഷകൊത്തുയർന്നില്ല - 6

ഫിർമീന്യോ - സുവർണ്ണാവസരം നഷ്ടപ്പെടുത്തി.പക്ഷേ പൗളീന്യോയുടെ ഗോളിന്റെ ശില്പ്പി - 6.5

തുടർച്ചയായ ഏഴാം ജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടിറ്റെ റെക്കോർഡ് നേട്ടം.

ടിറ്റെക്കെന്തിനാ ഗ്രേഡ് നിങ്ങൾക്കറിയുന്നതല്ലേ അദ്ദേഹത്തിന്റെ ഗ്രേഡ് പത്തിൽ പത്താണെന്ന്...

By - #Danish_Javed_Fenomeno

ഒരു ലോക ഫുട്‌ബോൾ മാമാങ്കം നടക്കുമ്പോൾ ആതിഥേയർ ഫുട്‌ബോൾ രാജാക്കൻമാരയെല്ലേ അതിഥിയായി ആദ്യം ക്ഷണിക്കുക.അത്രേ ഇവിടെയും സംഭവിച്ചുള്ളൂ..അല്ലാതെ കാൽ നൂറ്റാണ്ടായി കപ്പില്ലാത്ത ടീമിനെ ആരെങ്കിലും ക്ഷണിക്കോ..😉

ഓലെ ഓലെ ഓലെ ടിറ്റെ ...

Tuesday, March 21, 2017

കളിയാസ്വാദനത്തിന്റെ അനശ്വരയാനം



article By - Danish Javed Fenomeno

www.danishfenomeno.blogspot.com)

ദക്ഷിണ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡി സളിന്റെ തലസ്ഥാനമായ പോർട്ടോ അലിഗ്രയിലായിരുന്നു ആ അപൂർവ്വ വിസ്മയ പ്രതിഭയുടെ ഉത്പത്തി.
ഫുട്‌ബോളിനെ മാന്ത്രികതയുടെ അൽഭുത ലോകത്തേക്ക് നയിച്ചവൻ , അഭിവന്ത്യമായ ആസ്വാദനത്തിലൂടെ കാൽപ്പന്തുകളിയുടെ പുതിയ തരം വിഭവങ്ങൾ ലോക ഫുട്‌ബോളിന് നുകർന്നു നൽകിയവൻ , അസാധ്യങ്ങളെയും അപ്രവചനീയങ്ങളെയും വെറുമൊരു തുകൽപ്പന്തിലേക്കാവാഹിച്ച് ഇന്ദ്രജാലം തീർത്തവൻ, ജനകോടികളുടെ മനസ്സിൽ എന്നെന്നും മായാദീപം പോലെ ഒരു ചെറുപുഞ്ചിരിയുമായി അവൻ പെയ്തിറങ്ങി..!
റൊണാൾഡോ ഡി അസീസ് മെറെയ്റ
ലളിതമായി പറഞ്ഞാൽ റൊണാൾഡീന്യോ...!!!
ഫുട്‌ബോൾ ദൈവം പെലെയെപ്പോലെ റൊണാൾഡോ പ്രതിഭാസത്തെപ്പോലെ ഗാരിഞ്ചയെന്ന മാലാഖയെപ്പോലെ ഓരോ തലമുറകളെയും ആസ്വാദനത്തിന്റെ കൊടുമുടിയിലേക്ക് ആരോഹിച്ച ഈ നാമം ഞാൻ ആദ്യമായി കേൾക്കുന്നതും ഒരൊറ്റ പുഞ്ചിരിയാൽ ഡേവിഡ് ബെക്കാമിനേക്കാൾ സൗന്ദര്യം തുളുമ്പുന്ന ആ മുഖം ഞാൻ ആദ്യമായി കാണുന്നതും 1999 ജൂൺ ജൂലൈ മാസങ്ങളിലെ മഴക്കാലങ്ങളിൽ ആയിരുന്നു.അന്ന് നടന്ന കോപ്പാ അമേരിക്കയിലും കോൺഫെഡറേഷൻ കപ്പിലുമായിരുന്നു മൊട്ടയടിച്ച പത്തൊൻപതുകാരന്റെ കളി മികവിനെ ലോകമാദ്യമായി കാണുന്നത്. ബ്രസീലിയൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടത്തിലെ പരമോന്നത വർഷങ്ങളിലൊന്നായിരുന്നത്.
റൊണോ പ്രതിഭാസത്തിന്റെ അനിഷേധ്യ മികവിൽ കോപ്പാ വിജയം സ്വന്തമാക്കിയ സെലസാവോ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഡീന്യോയെങ്കിലും ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പ്രദർശിപ്പിച്ചുകൊണ്ടിരുന്ന വിചിത്രമായ ഈ കൗമാര താരത്തിന്റെ ഏവരിലും ആശ്ചര്യത്തിന്റെ അനുഭൂതി സൃഷ്ടിച്ച വിസ്ഫോടനാത്മക മികവുകൾ ആദ്യമായി കണ്ടത് കോൺഫെഡറേഷൻ കപ്പിലായിരുന്നു.റൊണാൾഡോ റിവാൾഡോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസങ്ങളടങ്ങിയ ഒന്നാം നിരക്ക് വിശ്രമം നൽകി പകരം റിസർവ് താരങ്ങളടങ്ങിയ രണ്ടാം നിരയെ കോൺഫെഡറേഷൻ കപ്പിനായി മെക്സിക്കോയിലേക്കയച്ച സിബിഎഫിന് തെറ്റിയിരുന്നില്ല.
ലോതർ മത്യേസുവും മെഹമത് ഷോളും ലേമാനും ലിങ്കെയും നെവില്ലെയും ബല്ലാക്കും ബ്രസീൽ വംശജനായ പോളോ റിങ്കുമെല്ലാം അടങ്ങുന്ന യൂറോ ചാമ്പ്യൻമാരായി വന്ന വമ്പൻമാരായ ജർമൻ ടീമിനെ കുഞ്ഞു ഡീന്യോയുടെ നേതൃത്വത്തിൽ തച്ചു തകർക്കുകയായിരുന്നു.നാല് ഗോളുകൾക്കായിരുന്നു റിസർവ് ബെഞ്ചിലെ കാനറിക്കിളികൾ ഫുൾ ടീമുമായി വന്ന ജർമൻകാരെ തകർത്ത് നാണംകെടുത്തി വിട്ടത്.അതിൽ നിർണായകമായി മാറിയത് റൊണാൾഡീന്യോയുടെ പ്രകടനവും.
സെമിയിൽ ഹാട്രിക് നേട്ടത്തോടെ ടീമിനെ ഫൈനലിലെത്തിച്ച ഡീന്യോക്ക് പക്ഷേ മെക്സിക്കോക്കെതിരെ നിർഭാഗ്യം കൊണ്ട് മാത്രം പരാജയപ്പെടാനായിരുന്നു വിധി.ഫൈനലിൽ ആതിഥേയരോട് 4-3 ന് പൊരുതി തോൽക്കുകയായിരുന്നു.
ഒരൊറ്റ സീനിയർ താരത്തെപ്പോലുമിറക്കാതെ യുവ-കൗമാര പ്രതിഭകൾക്ക് പരിചയസമ്പത്താർജ്ജിക്കാനൊരു ടൂർണമെന്റായി മാത്രം കണ്ട സിബിഎഫിനിത് വിജയമായിരുന്നു.കാരണം ഭാവിയിലേക്കുള്ള താരപ്രതിഭകളെ കണ്ടെത്താൻ കോൺഫെഡറേഷൻ കപ്പൊരു കാരണമായി.ഡീന്യോയോടപ്പം തന്നെ അതിനു ഉദാത്തമായ ഉദാഹരണങ്ങളായിരുന്നല്ലോ എമേഴ്സണും ദിദയും അലക്സും സീ റോബർട്ടോയുമെല്ലാം.
ടൂർണമെന്റ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി റൊണാൾഡീന്യോ ഗൗച്ചോ ആന്റിസ് പർവ്വത നിരകളുടെ ഉയരത്തെയും ആമസോണിന്റെ നിഗൂണ്ഡതകളെയും അത്ലാന്റിക് മഹാ സമുദ്രത്തിന്റെ ശക്തമായ ജല പ്രവാഹങ്ങളെയും മറികടന്ന് കൊണ്ട് അതിർ വരമ്പുകളില്ലാത്ത ഈ മഹാ പ്രപഞ്ചത്തിൽ " കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം " എന്നൊരു പ്രപഞ്ച സത്യമായി നിലകൊള്ളുകയായിരുന്നു പിൽക്കാലത്ത്.
🔵 കുട്ടിക്കാലം
കടുത്ത ദാരിദ്ര്യത്തിലൂടെയും പട്ടിണിയീലൂടെയും കടന്നു പോയിരുന്ന രാജ്യം അഴിമതിയിലാണ്ട ഭരണകൂടത്തിന്റെ ക്രൂര നിയമങ്ങളുടെ പിടിയിലമർന്ന് ദുരിതത്തിലകപ്പെട്ടു പോയ 1980 കാലഘട്ടങ്ങളിലെ ബ്രസീലിയൻ തെരുവുകളിലയിരുന്നു ഡീന്യോ ജനിച്ചത്.നഴ്സായ ഡോണയുടെയും ഷിപ്പിയാർഡ് തൊഴിലാളിയായിരുന്നു ജോവോ അസീസിന്റെയും രണ്ടാമത്തെ മകനായിട്ടായിരുന്നു ഡീന്യോയുടെ ജനനം.മൂത്ത മകൻ റോബർട്ടോയെ പോലെ തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോളിനെ തന്റെ ശരീരത്തിലെ ഒരവയവമാക്കി മാറ്റിയ ഡീന്യോക്ക് പ്രചോദനമേകിയത് അവന്റെ പ്രിയപ്പെട്ട പിതാവ് തന്നെയായിരുന്നു.
ബ്രസീൽ ടീമിന് വേണ്ടി കളിക്കണമെന്ന നടക്കാനാകാതെ പോയ സ്വപ്നം തന്റെ രണ്ട് മക്കളിലൂടെ സാധിക്കണമെന്ന അതിയായ ആഗ്രഹം പാവപ്പെട്ട ആ പിതാവ് ആഗ്രഹിച്ചിരിക്കണം.എന്നാൽ ജോവോയെ വിധി കാത്തുവെച്ചിരിക്കുന്നത് ഹൃദയാഘാതത്തിന്റെ രൂപത്തിലുള്ള ദാരുണമായ മരണമായിരുന്നു.പിതാവിന്റെ മരണത്തോടെ തകർന്നു പോയ ആ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു.എട്ടു വയസ്സുകാരനായ ഡീന്യോ ഒരു തുകൽപന്തു കൊണ്ട് മായാജാലങ്ങൾ സൃഷ്ടിച്ച് പോർട്ടോ അലിഗ്രയുടെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്തു തന്റെ പട്ടിണിയകറ്റി.
ഫുട്ബോളിനേക്കാളും രുചിയേറിയൊരു ഭക്ഷണം അവനുണ്ടായിരുന്നില്ല.നഴ്സായ മാതാവ് ഡോണക്ക് സാമ്പത്തിക ചിലവ് താങ്ങാനാകാതെ വന്നു.പ്രദേശത്തെ ഏറ്റവും മികച്ച താരമായിരുന്ന മൂത്ത മകൻ റോബർട്ടോ ഫുട്‌ബോളും ഫൂട്സാലും കളിച്ച് പണം സ്വരൂപിച്ച് തന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിരുന്നെങ്കിലും നിത്യവൃത്തിക്കു പോലും തികയുമായിരുന്നില്ല.
🔵 നിര്ഭാഗ്യവാനായ റോബർട്ടോയുടെ കരിയറിലൂടെ
പോർട്ടോ അലിഗ്രയുടെ സ്വകാര്യ അഹങ്കാരമായ ഗ്രെമിയോ ക്ലബധികൃതർ ബ്രസീൽ അണ്ടർ 17 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റോബർട്ടോയുടെ കളി കാണാനിടയാവുകയും പതിനേഴ് കാരനെ ഗ്രെമിയോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മാത്രവുമല്ല പോർട്ടോ അലിഗ്രയിൽ മെച്ചപ്പെട്ട ഒരിടത്ത് പുതിയൊരു വീടുണ്ടാക്കി തരാമെന്നുള്ള ഗ്രെമിയോ അധികൃതറുടെ വാഗ്ദാനം മൊറെയ്റ കുടുംബം സ്വീകരിച്ചു.
ഗ്രമെയോയിലെ യൂത്ത് ടീമിനോടപ്പമുള്ള റോബർട്ടോയുടെ പ്രകടനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.ജുനീന്യോ പോളിസറ്റയെ പോലെയൊരു സാങ്കേതികത്വവും പേസും സ്വായത്തമാക്കിയ അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്ന റോബർട്ടോ ഭാവിയിൽ ലോക ഫുട്‌ബോളിലെ മികച്ച താരമാവുമെന്നായിരുന്നു അന്നത്തെ ക്ലബ് കോച്ച് അഭിപ്രായപ്പെട്ടിരുന്നത്.
ഗ്രമിയൊയിലെ മികച്ച പ്രകടനങ്ങൾ താരത്തിന് ബ്രസീൽ അണ്ടർ 20 ടീമിലേക്കുള്ള വഴി തുറന്നു.തന്റെ പിതാവിന്റെ ആഗ്രഹ സഫലീകരണത്തിന്റെ പടിവാതിൽക്കലെത്തിയ റോബർട്ടോ സെലസാവോ ജെഴ്സി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.എന്നാൽ തന്റെ പൊസിഷനിൽ പ്രതിഭകളേറെയുള്ളതിനാൽ ലക്ഷ്യം മറ്റെന്തിനേക്കാളും ദുഷ്ക്കരമായിരിക്കുമെന്നവന് അറിയാമായിരുന്നു.
പോർച്ചുഗീസ് ലീഗ് സ്വിസ് ലീഗ് ഡച്ച് ലീഗ് തുടങ്ങിയ ലീഗുകൾ യൂറോപ്പിലെ വമ്പൻ ക്ലബുകളിലേക്കുള്ള ചവിട്ടു പടികളണല്ലോ..ഈയൊരു ഉദ്ദേശ്യം ലക്ഷ്യം വെച്ച് നാല് വർഷത്തോളം തന്റെ കരിയറിന് മികച്ച അടിത്തറയുണ്ടാക്കി തന്ന ഗ്രമിയോയിൽ നിന്നും സ്വിസ് ക്ലബായ സിയോണിലേക്ക് കൂടുമാറിയ റോബർട്ടോ മികച്ച പ്രകടനത്തോടെ തന്റെ കരിയർ ഉന്നതിയിലേക്ക് നയിച്ചു.എന്നാൽ തുടർച്ചയായി പറ്റിയ പരിക്കുക്കൾ തല്ലിയുടച്ചത് മൊറെയ്റ കുടുംബത്തിന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല ജോവോയുടെ ജീവാത്മാവിന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.തുടർന്ന് പോർച്ചുഗീസ് ലീഗിലെ സ്പോർട്ടിംഗ് ലിസ്ബണിലും ഫ്രഞ്ച് ലീഗിലെ മോൺടിപെല്ലാറിനു വേണ്ടിയും ബൂട്ടണിഞ്ഞ റോബർട്ടോ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.
ഫ്ലുമിനൻസ് വാസ്കോ തുടങ്ങിയ റിയോ വമ്പൻമാർക്കു വേണ്ടിയും സാവോപോളോ കരുത്തരായ കൊറിന്ത്യൻസിന് വേണ്ടിയും റോബർട്ടോ കളിച്ചിട്ടുണ്ട്.സ്വിറ്റ്സർലാന്റ് പോർച്ചുഗൽ ഫ്രാൻസ് മെക്സിക്കോ തുടങ്ങീ നാല് വിദേശ രാജ്യങ്ങളിലും ബൂട്ടണിയാൻ റോബർട്ടോക്ക് സാധിച്ചു.ഒരു പക്ഷേ പരിക്കുകൾ വില്ലനായില്ലെങ്കിൽ റൊമാരിയോ റൊണാൾഡോ ബെബറ്റോ തുടങ്ങിയവർക്കൊപ്പം റോബർട്ടോയെയും നമുക്ക് മഹത്തായ മഞ്ഞപ്പടയിൽ കാണാമായിരുന്നു. സെലസാവോയെന്ന തന്റെ പിതാവിന്റെ ആഗ്രഹം അവന് സാധിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശ കുഞ്ഞനുജൻ റൊണാൾഡോയിലൂടെ മറികടക്കണമെന്നവൻ ദൃഢ നിശ്ഛയമെടുത്തിരുന്നു.
🔵 കുഞ്ഞു റോണിക് മാർഗ്ഗദർശിയായി പ്രിയ സഹോദരൻ
പ്രിയ പിതാവിന്റെ മരണത്തോടെ എട്ട് വയസ്സുകാരൻ റൊണാൾഡോയുടെ പരിശീലകനും മാർഗ്ഗദർശിയും ജേഷ്ഠനായിരുന്ന റോബർട്ടോയായിരുന്നു.ചേട്ടനെ മാതൃകാ താരമായി കണ്ട് റോബർട്ടോയുടെ കളികളെ സസൂക്ഷമം നിരീക്ഷിച്ചു പോർട്ടോ അലിഗ്രയുടെ ഫവേലകളിൽ ഏകനായി ഫുട്‌ബോൾ കൊണ്ടവൻ ഓരോ ട്രിക്കുകളും ടെക്നിക്കുകളും സ്വായത്തമാക്കി വളർന്നു.ഡ്രിബ്ലിംഗ് റണ്ണുകളിൽ കാല് കൊണ്ട് മാത്രമല്ല കബളിപ്പിക്കേണ്ടതെന്നും ശരീരത്തെ മൊത്തം ചലിപ്പിച്ചാൽ എതിരാളികളെ പെട്ടെന്ന് കബളിപ്പിക്കാനും മറികടക്കാനും കഴിയുമെന്നവൻ മനസ്സിലാക്കികൊണ്ടവൻ നാട്ടിലെ കളിക്കളങ്ങളിലവൻ വിസ്മയം സൃഷ്ടിച്ചു.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാ കൊച്ചു മാന്ത്രികൻ വീടിന് പുറത്ത് തെരുവിലിറങ്ങി മണിക്കൂറുകളോളം ഫുട്‌ബോൾ നിലം തൊടിക്കാതെ വായുവിലിട്ട് അമ്മാനമാടി.തന്റെ ഇരു കാലുകൊണ്ടും പല വിധത്തിലുള്ള ജംഗ്ലിംഗുകൾ , ഹെഡ്ഡറുകൾ , ചെസ്റ്റിലൂടെ ഇരു കൈകളിലൂടെയും മുതുകത്തൂടെയും ഫുട്‌ബോളിനെ സ്വന്തം മേനിയിലൂടെ മുഴുവൻ തഴുകി വിട്ട് എല്ലാ തരത്തിലുമുള്ള അഭ്യാസ പ്രകടനങ്ങൾ ആ ഏഴ് വയസ്സുകാരൻ നടത്തി കൊണ്ടിരുന്നു അതും ബോൾ നിലം തൊടിക്കാതെ.തെരുവിലെ തന്റെ കളികൂട്ടുകാരും നിവാസികളും അൽഭുതത്തോടെ ഈ കുട്ടിയെ വീക്ഷിച്ചു കൊണ്ടിരുന്നു.കൂട്ടുകാരുമൊത്ത് സ്ട്രീറ്റ് ഫുട്‌ബോൾ കളിക്കുമ്പോൾ റോണിക്കെതിരെ മാർക്ക് ചെയ്യാൻ അവർക്ക് ഭയമായിരുന്നു.കാരണം അവനെങ്ങനെയാണ് ബോൾ കൊണ്ട് കബളിപ്പിക്കുകയെന്നത് അപ്രവചനീയമായിരുന്നു. പ്രാദേശിക ടൂർണമെന്റുകളിലും ഫൂട്സാൽ ചാമ്പ്യൻഷിപ്പുകളിലും കുഞ്ഞു റോണി തന്റെ മാസ്മരിക വിഭവങ്ങൾ ഓരോന്നായി പുറത്തെടുത്തു അൽഭുതങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു.

🔵തെരുവ് ഫുട്‌ബോൾ - ബീച്ച് സോക്കർ - ഫൂട്സാൽ സ്വാധീനം

സ്ട്രീറ്റ് ഫുട്‌ബോളും ഫൂട്സാലും ബീച്ച് സോക്കറും ഏതൊരു ബ്രസീൽ ഇതിഹാസത്തിന്റെ കരിയർ പോലെ തന്നെ റോണിയുടെ കരിയറിലും നിർണായകമായിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ കളിക്കാൻ തുടങ്ങിയ ഫുട്സാലിലൂടെയായിരുന്നു റോണി ക്ലോസ് കൺട്രോളിൽ തന്റെ മൂർച്ച കൂട്ടിയത്.
മാത്രവുമല്ല പല വിധത്തിലുള്ള പല രൂപ ഭാവത്തോടെയുള്ള പാസ്സിംഗുകൾ പിൽക്കാലത്ത് ഡീന്യോ വികസിപ്പിച്ചെടുത്തതും ഫൂട്സാലിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ താരത്തിന്റെ കളി മികവിലേക്ക് ആവിർഭവിച്ചതിന്റെ പരിണിത ഫലങ്ങളായിട്ടായിരുന്നു.
ഡീന്യോയുടെ ഏരീയൽ സ്കിൽസ് രൂപപ്പെടുത്തിയത് ബീച്ച് സോക്കറായിരുന്നു. നിലത്തു കൂടിയുള്ള ഡ്രിബ്ലിംഗ് റണ്ണുകളേക്കാൾ ബീച്ച് സോക്കറിൽ ഫലപ്രദം വായുവിലൂടെ ബോൾ ജംഗ്ലിംഗ് ചെയ്തു എതിരാളികളെ വെട്ടിച്ചു മുന്നേറുന്നതാണ് ഇത്തരത്തിലുള്ള "ഹാറ്റ് മൂവ്സ് " ഡീന്യോ വികസിച്ചത് ചെറുപ്പകാലം മുതലേ നെഞ്ചിലേറ്റിയ ബീച്ച് സോക്കർ കാരണമായിരുന്നു.ഹാറ്റ് മൂവ്സിൽ ഡീന്യോയെ വെല്ലാൻ മറ്റു താരങ്ങളാരും ഇല്ല സോക്കറിന്റെ ചരിത്രമെടുത്ത് നോക്കിയാൽ.ബ്രസീലുകാരുടെ ഫുട്‌ബോൾ ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച ഈ മൂന്ന് കായിക രൂപങ്ങളുമായിരുന്നു റൊണാൾഡീന്യോയെന്ന മാന്ത്രികനെ വാർത്തെടുത്ത് നമുക്ക് നൽകിയത്.

🔵 ഗ്രെമിയോയിൽ ചരിത്രം സൃഷ്ടിക്കുന്നു.
റോബർട്ടോയുടെ കരിയർ അനുഗമിച്ച ഡീന്യോയെ എട്ടാം വയസ്സിൽ തന്നെ ഗ്രെമിയോ ക്ലബ് സ്വന്തമാക്കി.ക്ലബ് അക്കാദമിയിൽ വളരെ കുറച്ചു മണിക്കൂറുകളേ അവൻ ചെലവഴിച്ചിരുന്നുള്ളൂ.കാരണം ഫൂട്സാലും ബീച്ച് സോക്കറും കളിക്കുന്നതായിരുന്നു റോണിക്ക് താൽപര്യം.അതുകൊണ്ട് തന്നെ അവൻ അക്കാദമി പരിശീലനങ്ങൾ മുടക്കി വലിയ താരങ്ങളോടപ്പം ഫൂട്സാൽ കളിക്കുന്നതിലും ബീച്ച് സോക്കറിലും മുഴുവൻ ശ്രദ്ധ കൊടുത്തു. തന്റെ കാലിൽ ജൻമനാ ഒളിപ്പിച്ചു വെച്ച നട്ട്മെഗുകളും സ്റ്റെപ്പ് ഓവറുകളും ഫ്ലിപ് ഫ്ലാപുകളും തുടങ്ങി ടെക്നിക്കുകൾ ബീച്ച് സോക്കറിൽ മണൽപരപ്പിലൂടെ ഉപയോഗിക്കാൻ ദുഷ്കരമാണല്ലോ..പക്ഷേ ചെറു പുഞ്ചിരിയുമായി ഈ അൽഭുത ബാലൻ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് മണലിലൂടെ തന്റെ സ്കില്ലുകളും ടെക്നിക്കുകളു്‌ ഓരോന്നായി പുറത്തെടുത്തു കൊണ്ടിരുന്നു.എത്ര വലിയ എതിരാളികളോ ആയിക്കോട്ടെ അവരെയൊന്നും ഭയക്കാതെയുള്ള റോണിയുടെ ശൈലിയിൽ ആശ്ചര്യപ്പെടാത്തവരാരുമുണ്ടായിരുന്നില്ല.
ഒരു ചാമ്പ്യൻഷിപ്പിൽ ഗ്രമിയോയിലെ യൂത്ത് അക്കാദമി ടീമിന് വേണ്ടി മൽസരിച്ച പതിമൂന്ന് വയസ്സുകാരനായ ഡീന്യോ ഒരു മൽസരത്തിൽ മാത്രം അടിച്ചു കൂട്ടിയത് 23 ഗോളുകളായിരുന്നു.23-0 എന്ന അൽഭുത സ്കോറിനായിരുന്നു ഗ്രമിയോ യൂത്ത് ടീമിന്റെ വിജയം.ഈയൊരു മാച്ചോടെ ബ്രസീലിലെങ്ങും ഡീന്യോ ചർച്ചാ വിഷയമായി മാറി.ഗ്രമിയോടൊപ്പം കളിച്ചു വളർന്ന താരത്തെ ലോകമറിഞ്ഞത് 1997 ലെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പും ഫിഫ അണ്ടർ 17 വേൾഡ് കപ്പോടു കൂടിയായിരുന്നു.ജിയോവാനി ജോർജീന്യോ തുടങ്ങിയ താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നെങ്കിലും റൊണാൾഡീന്യോ തന്നെയായിരുന്നു ഫിഫ അണ്ടർ 17 ലോകകപ്പിലെ താരോദയം.തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ എതിരാളുകളെ ഒന്നടങ്കം കബളിപ്പിച്ച് ഗോളടിക്കുകയും ഗോളടിപ്പിക്കുകയു്‌ ചെയ്യുന്ന രീതി ലോക ഫുട്‌ബോളിന് പുതിയൊരു ദൃശ്യാനുഭവമായി.
🔵 ജോവോയുടെ സ്വപ്ന സാക്ഷാത്കാരം
1999 ൽ റോണിയുടെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തോടപ്പം മഞ്ഞപ്പട ജെഴ്സിയുടെ മുന്നണിപ്പോരാളിയായി മാറാനുള്ള അവസരം ലഭിച്ചു.ലോക ഫുട്‌ബോളിലെ ഒരേയൊരു സാക്ഷാൽ റൊണാൾഡോ ടീമിലുള്ളതിനാൽ തന്റെ പേരിലൊന്ന് മാറ്റം വരുത്താൻ റോണി തീരുമാനിച്ചു.
"ഈ പേര് എനിക്കവകാശപ്പെട്ട നാമമല്ല അതിനവകാശി എന്റെ മാതൃകാ പുരുഷൻ റൊണോ മാത്രമാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാൻ പല ട്രിക്കുകളും ടെക്നിക്കുകളും ഡ്രിബ്ലിംഗ് റണ്ണുകളിലെ വിവിധ തരത്തിലുള്ള കൗശലമാർന്ന ചലനങ്ങളും പഠിച്ചെടുത്തത്.എന്റെ മാത്രമല്ല ഞങ്ങൾ ബ്രസീലുകാർക്കും ലോക ഫുട്‌ബോളിലെ ഓരോ തലമുറയുടെയും ആവേശവും പ്രചോദനവും അഭിമാനവുമാണ് എനിക്ക് ജേഷഠ തുല്ല്യനായ റൊണാൾഡോ പ്രതിഭാസം"
റോണോയെ കുറിച്ചു ഡീന്യോ പറഞ്ഞത്."ലിറ്റിൽ റൊണാൾഡോ " എന്ന് പോർച്ചുഗീസിൽ അർത്ഥം വരുന്ന "റൊണാൾഡീന്യോ" എന്ന പേര് സ്വീകരിക്കുകയായിരുന്നു.ഗാരിഞ്ച സെലസാവോയിൽ അവിസ്മരണീയമാക്കിയ ഏഴാം നമ്പർ ജെഴ്സിയും താരം സ്വന്തമാക്കി
പാവം പിതാവിന്റെ സ്വപ്നം രണ്ടാമത്തെ പുത്രൻ റൊണാൾഡോ അസീസ് മൊറെയ്റ സാധ്യമാക്കി കൊടുത്തിരിക്കുന്നു. കാൽപ്പന്തുകളിയിലെ കാനറിപ്പടയുടെ കാൽപ്പനിക മുഖത്തിന്റെ പുതിയൊരവതാരം കൂടിയവിടെ പിറക്കപ്പട്ടു.ലാത്വിയെക്കെതിരെ അരങ്ങേറ്റം കുറിച്ച ഡീന്യോ കോപ്പയിൽ പ്രതിഭാസത്തോടപ്പവും റിവയോടപ്പവും വിസ്മയ കൂട്ട്കെട്ട് സൃഷ്ടിച്ച ശേഷം കോൺഫെഡറേഷൻ കപ്പിലും ചരിത്രം രചിച്ചു.( ഭാഗം-1 കാണുക)
🔵 വമ്പൻമാർ പിറകെ
"ഞാൻ കണ്ട ഏറ്റവും പ്രഗൽഭനായ താരം , 18-20 വയസ്സിനുള്ളിൽ ഇത്രയധികം അൽഭുതങ്ങൾ കളത്തിൽ പ്രവർത്തിച്ച വേറൊരു പ്രതിഭയെ ഞാനെന്റ ജീവിതത്തിൽ കണ്ടിട്ടില്ല " ഗ്രമിയോയുടെ കോച്ച് സെൽസോ റൂത്ത് റോണിയുടെ കൗമാരത്തെ കുറിച്ചായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗ്രമിയോടപ്പം അരങ്ങേറ്റ സീസണിൽ തന്നെ 47 കളികളിൽ നിന്നായി 23 ഗോളടിച്ചതോടെ ഡീന്യോ പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു.പിന്നീട് സെലസാവോയോടപ്പം കോപ്പ&കോൺഫെഡറേഷൻ കപ്പ് പ്രകടനങ്ങൾ കൂടിയായതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽപ്പനിക ഫുട്‌ബോളിലെ മാന്ത്രിക ഗന്ധർവനെ നോട്ടമിട്ട് യൂറോപ്യൻ വമ്പൻമാർ പോർട്ടോ അലിഗ്രക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു.
എന്നാൽ എന്തിനും ഏതിനും അവൻ ഉപദേശം തേടിയിരുന്നു തന്റെ പ്രിയങ്കരനായ ജേഷ്ഠ സഹോദരനോട്.
ഇത്ര നേരെത്തെ തന്നെ യൂറോപ്പിലേക്ക് പോവണ്ട എന്ന റോബർട്ടോയുടെ അഭിപ്രായം ഡീന്യോ ചെവി കൊണ്ടു.യൂറോപ്യൻ ഫുട്‌ബോളിലേക്ക് തനിക്ക് നേരെത്തെ പോയത് കൊണ്ട് സംഭവിച്ച ദുരനഭുവം റോബർട്ടോയെ വേട്ടയാടിയിരിക്കണം.
ഗ്രമിസ്റ്റയിലെ മൂന്ന് സീസൺ പൂർത്തിയാക്കിയ ഡീന്യോ 145 കളികളിൽ നിന്നായി 72 ലധികം ഗോളുകളും ഏതാണ്ടത്ര തന്നെ അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
🔵 സെറ്റ്പീസ് വൈവിധ്യം
റോണോയെ പോലെ തന്നെ ഡീന്യോ പിന്തുടർന്ന മറ്റു രണ്ട് ബ്രസീൽ ഇതിഹാസങ്ങളായ റിവലീന്യോ & സീകോ.
ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ടെക്നീഷ്യൻ എന്നറിയപ്പെടുന്ന റിവലീന്യോ പ്രസിദ്ധമാക്കിയ ഇലാസ്റ്റികോയും സ്റ്റെപ്പ് ഓവറുകളും " അറ്റോമിക് ഫ്രീകിക്കുകളും " ആയിരുന്നു ഡീന്യോ റിവലീന്യോയുടെ കടുത്ത ആരാധകനാക്കി മാറ്റിയത്.തന്റെ സെറ്റ്പീസിലെ കൃത്യതയും ട്രാജക്റ്ററിയും  റിവലീന്യോയുടെ വീഡിയോകൾ കണ്ടാണ് താൻ സ്വായത്തമാക്കിയതെന്ന് ഡീന്യോ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. റിവലീന്യോയുടെ മറ്റൊരു കടുത്ത ആരാധകനായിരുന്നു മറഡോണ. ഫ്രീകിക്കുകളുടെ രാജാവായ സീകോയുടെയും റിവലീന്യോയുടെയും സെറ്റ്പീസുകളിൽ നിന്നും പ്രചോധനമുൾക്കൊണ്ട് ഡീന്യോ സ്വന്തം ശൈലിയിലൂടെ വൈവിധ്യമാർന്ന ഫ്രീകിക്കുകൾക്ക് പുതിയൊരു നിർവചനം തന്നെ പകർന്നു നൽകി.ബ്രസീൽ ഇതിഹാസം ദിദി കണ്ടെത്തിയ കരിയില കിക്ക് നൂതന ഫുട്‌ബോൾ ലോകത്ത് പുതുപുത്തൻ രീതിയിലായിരുന്നു ഡീന്യോ ആവിഷ്കരിച്ചത്.അതിനുദാത്തമായ ഉദാഹരണമാണല്ലോ ഇംഗ്ലീഷ് നിരക്കെതിരെ നേടിയ എക്കാലത്തെയും വിസ്മയമായ ആ കരിയില കിക്ക് ഗോൾ.
റിവലീന്യോയുടെ ആറ്റോമിക് ഫ്രീകിക്കുകളും സീകോയുടെ ബെൻഡ് ഓവർ കിക്കുകളും സമന്വയിപ്പിച്ച് തന്റേതായ ശൈലിയിൽ വികസിപ്പിച്ചെടുത്ത കിക്കുകൾ വളരെ ചെറു പ്രായത്തിൽ തന്നെ,അതായത്  ഗ്രമിയോയിൽ വെച്ച് തന്നെ ഡീന്യോയെ തികഞ്ഞയൊരു ഫ്രീകിക്ക് വിദഗ്ധനാക്കി മാറ്റിയിരുന്നു.
🔵 വെളിച്ചത്തിന്റെയും സ്വപ്നത്തിന്റെ നഗരത്തിലേക്ക്
ഡീന്യോ ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ രൗദ്രഭാവം പൂണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി രക്ഷകനായി മാറാനുള്ള ഡീന്യോയുടെ മികവ് തന്നെയായിരുന്നു യൂറോപ്യൻ വമ്പൻമാരെ ആകർഷിച്ചിരുന്നത്.പക്ഷേ അക്കാലത്ത് മോൺടിപെല്ലാറിനു വേണ്ടി ഫ്രഞ്ച് ലീഗിൽ കളിച്ചിരുന്നു റോബർട്ടോയുടെ നിർദ്ദേശ പ്രകാരം
റൊണാൾഡീന്യോ പാരിസ് സൈന്റ് ജർമനിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു.മാഞ്ചസ്റ്റർ ആഴ്സനൽ ബാഴ്സലോണ തുടങ്ങിയ വമ്പൻമാരുടെ പണകൊഴുപ്പിനു മുന്നിൽ വീഴാതെ തനിക്ക് യൂറോപ്യൻ അന്തരീക്ഷവുമായി ഇണങ്ങി ചേരാൻ പറ്റിയൊരു ക്ലബും ലീഗുമായിരുന്നു ഡീന്യോയുടെ ആവശ്യം.ഫുട്‌ബോൾ പണ്ഡിറ്റുകളെ ഒന്നടങ്കം അൽഭുതപ്പെടുത്തിയ ഈ ട്രാൻസ്ഫർ ആഴ്സൻ വെഗറുടെ ആർസനലിലേക്കുകള്ള ഡീന്യോയുടെ ചുവടെപ്പായിട്ടവർ കണ്ടു.കാരണം ഫ്രഞ്ച് ക്ലബുകളായ മൊണാകോ ലില്ലെ പിഎസ്ജി ലിയോൺ മാർസെല്ല തുടങ്ങിയ ക്ലബുകളിൽ നിന്നായിരുന്ന വെംഗർ ഓരോ താരത്തെയും തന്റെ ക്ലബായ ആഴ്സനലിലെക്ക് ഇറക്കുമതി ചെയ്തിരുന്നത്.
അഞ്ച് മില്ല്യൺ യൂറോക്കായിരുന്നു ഡീന്യോ പോർട്ടോ അലിഗ്രയിൽ നിന്നും പാരീസിലെത്തിയത്.അഞ്ച് വർഷത്തേക്കായിരുന്നു കരാർ.
പ്രതിസന്ധികളധികം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല ഡീന്യോക്ക്.മോൺപല്ലാറിനു വേണ്ടി പന്തു തട്ടിയിരുന്ന റോബർട്ടോ ഡീന്യോ പിഎസ്ജിയിലേക്ക് കൂടുമാറിയതോടെ കരിയർ അവസാനിപ്പിച്ച് താരത്തിന്റെ ഫുൾ ടൈം മാനേജറും അഡ്വൈസറുമായി മാറി.
ആഫ്രിക്കൻ റോണാൾഡീന്യോയെന്ന് പിൽക്കാലത്ത് അറിയപ്പെട്ട ലേഖകന്റെ ഇഷ്ടതാരങ്ങളിലൊരായ നൈജീരിയൻ പ്ലേമേക്കർ ഒക്കോച്ചക്കും അനെൽക്കക്കുമൊപ്പം ചേർന്ന് വൈവിധ്യങ്ങളേഴെയുള്ള ത്രിമൂർത്തി സഖ്യം തന്നെ പാരീസിൽ ഡീന്യോ രൂപപ്പെടുത്തി.
പ്രോഫഷനലിസത്തോട് എന്നും മുഖം തിരിഞ്ഞു നിൽക്കാറുള്ള തന്റെ മുൻഗാമികളായ ബ്രസീൽ ഇതിഹാസങ്ങളുടെ പാത ത്തന്നേയായിരുന്നു ഡീന്യോയും പിന്തുടർന്നത്.പാരീസിൽ പ്രൊഫഷനൽ ട്രെയിനിംഗിനോട് പൊരുത്തപ്പെടാൻ ഡീന്യോ നന്നേ ബുദ്ധിമുട്ടിയിരുന്നു.പണവും പ്രശസ്തിയും വന്നതോടെ ജീവിതം ആഘോഷിക്കുന്നവരുടെയും ആസ്വാദിക്കുന്നവരുടെയും നാടായ ബ്രസീലുകാരുടെ തനതു സ്വഭാവങ്ങൾ ഡീന്യോയും കാണിച്ചു തുടങ്ങി.പാർട്ടി ക്ലബുകളിൽ കൂടുതൽ നേരം ചിലവഴിക്കുകയും ട്രെയിനിംഗിൽ പങ്കെടുക്കാതിരിക്കുകയും കോച്ചിന്റെ അപ്രീതിക്കിടയാക്കിയിരുന്നു.മാത്രവുമല്ല അവധിക്കാലത്തിന് ബ്രസീലിൽ പോയാൽ പിന്നെ മടങ്ങി വരുന്നത് മൽസരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു.പക്ഷേ മൽസരത്തിൽ ഇത്തരം കാര്യങ്ങളൊന്നും ഡീന്യോയുടെ പ്രകടനങ്ങളെ ബാധിച്ചിരുന്നില്ല.താരതമ്യേന ലീഗിൽ ശരാശരിക്കും താഴെയായിരുന്നു പാരീസ് സെയിന്റ് ജെർമന്റെ നില.അങ്ങനെയൊരു ടീമിന്റെ ആണിക്കല്ലായിരുന്നു താരം.ഓരോ ദിവസം കഴിയുന്തോറും താരം മെച്ചപ്പെട്ടു കൊണ്ടിരിന്നു.കരിയറിലുടനീളം പാർട്ടി ബോയ് ആണെന്നുള്ള വിമർശനങ്ങൾക്ക് തുടർച്ചയായി വിധേയമായികൊണ്ടിരുന്ന റൊണാൾഡോയെയും റൊമാരിയോയെയും പോലെ വിമർശകർക്കുള്ള മറുപടികൾ കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ട് മറികടന്നു.ഇതിഹാസ സഖ്യങ്ങളായിരുന്ന "റൊ" മുൻഗാമികളുടെ എല്ലാ തരത്തിലുമുള്ള സ്വഭാവ സവിശേഷതകളും കളി മികവും അതേ പടി രുചിക്കുകയും പിന്തുടരുകയും ചെയ്ത താരമായീരുന്നു ഡീന്യോ.
പാരീസിന്റെ ഐക്കൺ താരമായി വളർന്ന താരം യൂറോപ്യൻ ഫുട്ബോളിന്റെ ഊർജ്ജസ്വലതയും പേസും കൈവശപ്പെടുത്തിയിരുന്നു.
അറ്റാക്കിംഗ് പ്ലേമേക്കർ എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ നാമമായി അവൻ വളർന്നു.ഈ പൊസിഷന് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അർഹതപ്പെട്ട താരവും ഡീന്യോ തന്നെയായിരുന്നു.പാരീസിൽ ലെഫ്റ്റ് അറ്റാക്കിംഗ് മിഡ് , സെക്കന്ററി സ്ട്രൈക്കർ , സെൻട്രൽ അറ്റാക്കിംഗ് മിഡ് തുടങ്ങി എല്ലാ അറ്റാക്കിംഗ് പൊസിഷനുകളിലും ഡീന്യോ തന്റെ വൈവിധ്യം പ്രകടമാക്കിയിരുന്നു.
ഗോളടിക്കുന്നതിനേക്കാളേറ അവനിഷ്ടം കാണികളെ ആസ്വാദനപ്പെടുത്തന്നതിലായിരുന്നു.7രണ്ടു വർഷത്തെ കരിയറിൽ 75 കളികളിൽ നിന്നും 25 ഗോളുകളും 18 അസിസ്റ്റുകളുമായി ഡീന്യോ പാരീസ് അടക്കിഭരിച്ചു. എന്നാൽ തന്റെ പാരീസിലെ കരിയറിനോട് കുറച്ചു കൂടി പ്രൊഫഷനൽ സമീപനമായിരുന്നൂവെങ്കിൽ ഡീന്യോ ഒരു പക്ഷേ പിഎസ്ജിയെ ലീഗ് ചാമ്പ്യൻമാരാക്കിയേനെ.അതുകൊണ്ട് തന്നെയാണല്ലോ ടീമിലെ സഹതാരവും എക്കാലത്തെ മികച്ച സ്റ്റോപ്പർ ബാക്കുകളിലൊരാളുമായ ലോറന്റ് ബ്ലാങ്ക് പറഞ്ഞത് "
" ആദ്യമായി അദ്ദേഹം പിഎസ്ജി ജെഴ്സിയിൽ കളിക്കാനിറങ്ങിയപ്പോൾ ഞാനെന്റെ മനസ്സിലുറപ്പിച്ചിരുന്നു.ഈ പയ്യൻ ലോക ഫുട്‌ബോൾ ചരിത്രത്തിലെ വൈവിധ്യമാർന്ന മുഖമാവും വരും കാലങ്ങളിൽ കളി ആസ്വാദനത്താൽ കാണികളുടെ കൈയ്യടി ഇദ്ദേഹം നേടും,എക്കാലത്തെയും മികച്ച താരമായി ഇവൻ വാഴ്ത്തപ്പെടും , അവിശ്വസ്നീയമായ വൈഭവങ്ങളുടെരും അപൂർവ്വങ്ങളിൽ അപൂവ്വമായ സിദ്ധികളുടെയും സാകല്ല്യമാണവൻ "
രണ്ട് വർഷത്തോളമുള്ള പാരീസിലെ കരിയർ ഡീന്യോക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജവും ഗതിവേഗവും നൽകി.ശക്തമായ സ്വാധീനമുണ്ടാക്കിയ പാരീസിലെ കളി മികവിൽ എന്തു വില കൊടുത്തും താരത്തെ കൈകലാക്കണമെന്നുള്ള മോഹവുമായി ബാഴ്സലോണയും റിയൽ മാഡ്രിഡുമടക്കമുള്ളവർ വലവീശി കഴിഞ്ഞിരുന്നു.
🔵 2002 - പെന്റാനേട്ടത്തിൽ പ്രതിഭാസത്തോടപ്പം മാലാഖയായി ഡീന്യോ
2002 ലോകകപ്പിനുള്ള യോഗ്യതാ മൽസരങ്ങൾ ബ്രസീലിനെ സംബന്ധിച്ച് ദുഷ്കരമായിരുന്നു.അപൂർവ്വങ്ങളിൽ അപൂർവ്വ സാന്നിദ്ധ്യമായ റോണോ പ്രതിഭാസത്തിനെറ്റ മാരക പരിക്കുകൾ ടീമിനെ ഒന്നടങ്കം ബാധിച്ചു.മരിയോ സഗാലോയും ലക്സംബർഗോയും എമേഴ്സൺ ലിയാവോയുമടക്കമുള്ളവർ മാറി മാറി സെലസാവോ പരിശീലകരായി വന്നു.റൊണോയുടെ അഭാവത്തിൽ പ്രതിസന്ധിയിലകപ്പെട്ട ടീമിനെ രക്ഷിക്കാൻ ലൂയി ഫിലിപെ സ്കോളാരിയെ തന്നെ അവസാനം സിബിഎഫ് നിയോഗിച്ചു.ഇക്കാലത്ത് റൊണോയുടെ അഭാവത്തിൽ റൊമാരിയോയെ തിരികെ വിളിച്ച് റിവാൾഡോ-റൊമാരിയോ-ഡീന്യോ സഖ്യത്തിന്റെ മികവിൽ ബ്രസീൽ ബ്രസീലായി.അവസാന മൽസരത്തിൽ വെനെസ്വെലെയെ തകർത്ത് മൂന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു.
2002 ലോകകപ്പ് സെലക്ഷനിൽ റൊമാരിയോയെ തഴഞ്ഞ് സ്കോളാരി ഡീന്യോയിൽ വിശ്വസമർപ്പിച്ച് പരിക്കിൽ നിന്നും മോചിതനായി വന്ന റൊണോയെ മുൻനിർത്തി ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത തന്നെ ടൂർണമന്റീലുടനീളം കെട്ടഴിച്ചുവിട്ടു.റൊണോ-റിവ സഖ്യത്തിനു പിറകിലായി പ്ലേമേക്കറുടെ റോളിലായിരുന്നു ഈ ഇരുപത്തിരണ്ടുകാരന്റെ ജോലി.റൊണോ-റിവ കൂട്ട്കെട്ടിന്റെ മികവിൽ തുർക്കിയെ തകർത്തു ലോകകപ്പ് ആർഭാടത്തോടെ തുടങ്ങിയ സെലസാവോകൾക്ക് അടുത്ത രണ്ടു മാച്ചും ഗോൾ മഴ തീർത്തുകൊണ്ടാണ് കാനറികൾ വിമർശകരുടെ വായടപ്പിച്ചത്.പ്രീ ക്വാർട്ടറിൽ ശകക്തരായ ബെൽജിയത്തിനെതിരെ RRR ത്രിമൂർത്തികൾ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യ ങ്ങളും പുറത്തെടുത്തപ്പോൾ റൊണോ റിവ ഗോളുകളിൽ ടീം വിജയം കണ്ടു. റിവയുടെ സൂപ്പർ വോളിയിലൂടെ നേടിയ ഗോളിന് മാരകമായൊരസിസ്റ്റ് നൽകിയത് ഡീന്യോയായിരുന്നു.
നേരത്തെ കോസ്റ്ററിക്കക്കെതിരെയും ചൈനക്കെതിരെയും രണ്ട് അസിസ്റ്റുകൾ നേടിയിരുന്ന ഡീന്യോയുടെ മൂന്നാം അസിസ്റ്റായിരുന്നത്.ചൈനക്കെതിരെ റോണോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ലോകകപ്പിലെ തന്റെ പ്രഥമ ഗോൾ നേരത്തെ കരസ്ഥമാക്കിയിരുന്നു.
ക്വാർട്ടർ ഫൈനലായിരുന്നു കാനറികളുടെ മുന്നിലെ യഥാർത്ഥ അഗ്നി പരീക്ഷ. ഓവനും ബെക്കാമും സ്കോൾസുമടങ്ങുന്ന കരുത്തുറ്റ പവർ ഗെയിമിന്റെ ആശാൻമാരായ ഇംഗ്ലീഷ് പടയായിരുന്നു എതിരാളികൾ.റോണോ പ്രതിഭാസത്തെ പിടിച്ചു കെട്ടിയിടാൻ പ്രത്യേക പദ്ധതി തന്നെ നടപ്പിലാക്കിയ ബുദ്ധി രാക്ഷസനായ സ്വൻ ഗൊരാൻ എറിക്സന്റെ തന്ത്രങ്ങൾ ആദ്യ പകുതിയിൽ പരുക്കൻ മട്ടിലായിരുന്നു.റോണോയെ പൂട്ടിയിടാൻ ഫെർഡിനാന്റിനെയും കാംപെല്ലിനെയും സ്കോൾസിനെയും നിയോഗിച്ച എറിക്സന് ഡീഫൻസിനെ മൊത്തം ഒരു താരത്തിന് വേണ്ടി ബലിയാടകേണ്ടി വന്നു. എന്തിനധികം പറയുന്നു ബെക്കാം വരെ റോണോയെ മാർക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.റോണോ പ്രതിഭാസത്തെ പൂട്ടിയിടാൻ തന്റെ ഡിഫൻസിനെയും മധ്യനിരക്കാരെയും ബലിയാടാക്കിയപ്പോൾ എറിക്സൺ മറന്നൊരു പേരായിരുന്നു റൊണാൾഡീന്യോ.ഓവന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ ഡീന്യോ മാജികിൽ വരിഞ്ഞു മുറുക്കുകയായിരുന്നു കാനറിപ്പട.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മധ്യനിരയിൽ നിന്ന് ബോളുമായി മുന്ന്-നാല് ഇംഗ്ലീഷ് ഡിഫന്റർമാരെ ഓരോന്നായി വകഞ്ഞു മറികടന്ന് കുതിച്ച ഡീന്യോ ലെഫ്റ്റ് സെഡിലെ റിവക്ക് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളിലൊന്ന് നൽകിയപ്പോൾ ഇടം കാലൻ ഷോട്ട് കൊണ്ട് അനായാസകരമായി റിവ സീമാനെ മറികടന്ന് ഗോൾ നേടി.സമനിലയിലായ മൽസരത്തിന്റെ ചരിത്ര താളുകളിൽ ഇടം പിടിച്ച രംഗങ്ങൾ വന്നത് രണ്ടാം പകുതിയിലായിരുന്നു.ചരിത്രങ്ങളേറെയുള്ള കാനറിപ്പടക്ക് പുതിയൊരു പൊൻതൂവൽ ചാർത്തികൊണ്ട് കാണികളുടെ ലോകമെമ്പാടുമുള്ള ഓരോ ആസ്വാദകരുടെയും മനസ്സിൽ മായാദീപം പോലെ ഇന്നും എന്നെന്നും മായാതെ ജീവിക്കുന്ന ആ നിമിഷത്തിന്റെ പിറവിയായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബോക്സിന്റെ ഇടതു ഭാഗത്ത് നിന്നും 45 വാരയകലെ നിന്നും ലഭിച്ച ഫ്രീ കിക്ക്. പൊതുവെ കാർലോസോ റിവയോ എടുക്കാറുള്ള ഫ്രീകിക്ക് പക്ഷേ ഇത്തവണയെടുത്തത് നീളമുള്ള ചുരുൾ മുടിയാൽ തന്റെ വിരൂപകത്വത്തെ ഒരു ചെറു പുഞ്ചിരി കൊണ്ട് ഫുട്‌ബോൾ ലോകത്തെ ഏറ്റവും സൗന്ദര്യ മുള്ള മുഖമാക്കി മാറ്റിയ റൊണാൾഡീന്യോ ആയിരുന്നത്.റഫറി കിക്കെടുക്കാൻ വിസിലൂതി .ഉയർന്നു പൊങ്ങിയ ബോൾ പുറത്തേക്ക് പോകുമെന്ന പ്രതീതിയുണർത്തിയ ശേഷം ഗോളി സീമാനെ കബളിപ്പിച്ച്
വലയുടെ വലതു കോർണറിൽ മുത്തമിട്ടു.ലോകമെമ്പാടുമുള്ള ആരാധകരെ സ്റ്റേഡിയത്തിലുള്ള കാണികളെ കോച്ച് സ്കോളരിയെയടക്കം തലയിൽ കൈ വച്ചു പോയ നിമിഷങ്ങൾ..!!
ദിദിയും സീകോയും വികസിപ്പിച്ചെടുത്ത കരിയില കിക്കിന്റെ പുതു പുത്തൻ ആവിഷ്കാരമായിരുന്നു ഡീന്യോ നടപ്പിലാക്കിയത്.റോബർട്ടോ കാർലോസിന്റെ ബുള്ളറ്റ് കിക്കിന് ശേഷം ഫുട്ബോൾ കണ്ട ഏറ്റവും എക്കാലത്തെയും മികച്ച അൽഭുതകരവും ആശ്ചകര്യവുമായ സെറ്റ്പീസ് ഗോളിന്റെ മികവോടെ ബ്രസീൽ മുന്നിൽ കടന്നു.
നാല് മിനിറ്റിന്റെ അവ്സ്മരണീയതയിൽ ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ തന്നെ മാറ്റി മറിച്ചിട്ട ഡീന്യോയെ കാത്ത് കിടക്കുന്നത് അത്ര ശുഭകരമായ നിമിഷങ്ങളായിരുന്നില്ല പിന്നീട്. ഒരിക്കലും നടക്കാൻ സംഭവിക്കാൻ പാടില്ലാത്തത് തന്നെ പിന്നീടുള്ള മിനിറ്റിൽ സംഭവിച്ചു.ഡാനി മിൽസിനെ ഫൗൾ ചെയ്തതിന് മെക്സിക്കൻ റഫറി ഡീന്യോക്ക് നേരിട്ട് ചുകപ്പ് കാർഡ് നൽകി.എന്നാൽ അത് മിൽസിന്റെ അഭിനയമായിരുന്നെന്നും ഒരു മഞ്ഞകാർഡിനു പോലും അർഹതയില്ലാത്ത ഫൗൾ മാത്രമായിരുന്നതെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു.ഒരു ചെറു പുഞ്ചിരിയോടെ ഡീന്യോ നടന്നകലുമ്പോൾ സ്റ്റേഡിയം കയ്യടിച്ചു ആ മഹാ വിസ്മയത്തെ പറഞ്ഞയച്ചു.
അപകടം മണത്ത ഫിലിപെ സ്കോളരി പരുക്കനടവുകൾക്ക് തുടർച്ചയായി വിധേയനായി കൊണ്ടിരുന്ന റൊണോയെ പിൻവലിച്ചു സെമിയിലെക്ക് കരുതി വെച്ചു.
റോണോ പ്രതിഭാസത്തിന്റെ മാസ്മരികതയിൽ തുർക്കിയെ തോൽപ്പിച്ച് കാനറികൾ ഫൈനലിലെത്തിയതോടെ യുദ്ധത്തിനു കളമൊരുങ്ങി.
ജർമനിയുമായുള്ള ഫൈനലിൽ പ്ലേമേക്കറുടെ റോളിൽ മികച്ചു കളിച്ച ഡീന്യോയുടെ പ്രകടനം പ്രതിഭാസം വിശ്വരൂപം പൂണ്ടതോടെ ആരും കാണാതെ പോയി.റോണോക്ക് മൂന്ന് കിടിലൻ അസിസ്റ്റുകൾ ഡീന്യോ നറകിയിരുന്നെങ്കിലും ഒളിവർ കാനെന്ന വൻമതിലിനു മുന്നിൽ തട്ടി തകർന്നു പോവുകയായിരുന്നു.ബ്രസീൽ തങ്ങളുടെ അഞ്ചാം വിശ്വകിരീടം ചൂടി സമാനതകളില്ലാത്ത നേട്ടത്തിനവകാശികളായി.പ്രതിഭാസത്തിന്റെ പേരിലറിയപ്പെടുന്ന ലോകകപ്പ് ആണെങ്കിലും രണ്ട് ഗോളും നാല് അസിസ്റ്റുകളുമായി ഡീന്യോ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു.
🔵 R-R-R LEGACY( Best Partnership in history of football)
Most dangerous and systematic Trio in Football history..
ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രിമൂർത്തികളായിരുന്നു റൊണോ-റിവ-ഡീന്യോ ത്രയങ്ങൾ.ലോകകപ്പിൽ അവർ അടിച്ചു കൂട്ടിയത് 15 ഗോളുകളായിരുന്നു.ഇത്ര വിനാശകാരികളായ മറ്റൊരു ത്രികോണ സഖ്യം മുമ്പെങ്ങുമുണ്ടായിട്ടില്ല.ക്ലബിൽ രൂപപ്പെട്ട പല ത്രികോണ സഖ്യങ്ങളും ഈ മൂന്ന് ബ്രസീലിയൻ റൊ-റി-റൊ ത്രയങ്ങൾ കഴിഞ്ഞേയുള്ളൂ.
🔵 ബാഴ്സലോണ കാത്തിരിക്കുന്നു
ഡേവിഡ് ബെക്കാമിനു വേണ്ടി വല വീശിയ റിയൽ മാഡ്രിഡ് റൊണാൾഡീന്യോയെ സെക്കൻഡറി ഓപ്ഷനായി വച്ചു.പക്ഷേ ഡീന്യോയെ 25 മില്ല്യൺ യൂറോക്ക് ബാഴ്സലോണ സ്വന്തമാക്കുകയായീരുന്നു.
ബാഴ്സയിൽ ഡീന്യോയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നുവെന്നത് 2003 ന് മുമ്പുള്ള ബാഴ്സയുടെ അഞ്ച് വർഷങ്ങൾളും അതിനു ശേഷമുള്ള ബാഴ്സയുടെ വർഷങ്ങളും പരിശോധിച്ചാൽ മനസ്സിലാകും.98-2003 വരെയുള്ള വർഷങ്ങളിൽ ഒരു ലീഗാ കിരീടം മാത്രമായിരുന്നു ബാഴ്സക്ക് സ്വന്തം.എന്നാൽ ഡീന്യോയുടെ വരവോടെ ബാഴ്സയുടെ രാശി തന്നെ മാറ്റി കുറിക്കപ്പെട്ടു.ഈയഞ്ച് വർഷത്തിനിടെ ഹാട്രിക് ലിഗാ കിരീടവും കോപ്പാ ഡെൽ റേ രണ്ടെണ്ണവും വെറും ശരാശരിക്കാരടങ്ങിയ ടീമിനെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലേക്കും നയാക്കാൻ ഡീന്യോയെന്ന മഹാ മാന്ത്രികന് കഴിഞ്ഞു.
ഇന്നത്തെ ബാഴ്സയാക്കി മാറ്റിയതിൽ ഏവരും പെപ് ഗാർഡിയോളെയെയും യൊഹാൻ ക്രൈഫിനും ക്രെഡിറ്റ് സമ്മാനനിക്കുന്നു.എന്നാൽ യഥാർത്ഥ ത്തിൽ റൊണാൾഡീന്യോയായിരുന്നു ബാഴ്സയെ ഇക്കാണുന്ന ബാഴ്സയാക്കി മാറ്റിയതിൽ നിർണായക പങ്കു വഹിച്ചയാൾ.ആധുനിക ഫുട്‌ബോളിൽ ബാഴ്സലോണയെന്ന ക്ലബിനെ ഉയരങ്ങളിലേക്ക് നയിച്ചത് റൊണാൾഡീന്യോയെന്ന മാന്ത്രികന്റെ കാമ്പ് നൂവിലേക്കുള്ള വരവോടെയായിരുന്നു.അദ്ദേഹത്തിന്റെ കരിയർ തന്നെ ശ്രദ്ധിക്കുക 207 കളികളിൽ നിന്നായി 94 ഗോളുകളും എൻപതിലധികം അസിസ്റ്റുകളും നേടിയ താരം തന്റെ അറ്റാക്കിംഗ് പ്ലേമേക്കറെന്ന പൊസിഷനിലിരുന്നു കൊണ്ട് ക്ലബിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു 2003 മുതലുള്ള നാല് വർഷങ്ങൾ.മാത്രവുമല്ല തന്റെ ശരാശരിക്കാരായ തന്റെ സഹതാരങ്ങൾക്ക് പ്രചോദനമേകിയത് ഡീന്യോയായിരുന്നു.സാമുവൽ എറ്റു സാവി ഗിയൂലി എഡ്മിൽസൺ ഡെകോ ഗുഡ്യോൺസൺ തുടങ്ങിയ താരങ്ങൾ ലോകോത്തര താരങ്ങളായി വളർന്നതും ഡീന്യോയുടെ പ്രചോദന മികവിലും തണലിലുമായീരുന്നു.ഇന്നത്തെ സൂപ്പർതാരങ്ങളായ മെസ്സിയും ഇനിയെസ്റ്റയുടെയും ആരാധ്യ പുരുഷൻ കൂടിയാണല്ലോ ഡീന്യോ..
സമ്മർദ്ദ ഘട്ടത്തിൽ പതറാതെ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ടീമിനെ രക്ഷകരായി അവതരിക്കുന്നവരാണ് യഥാർത്ഥത്തിൽ ആ ടീമിന്റെ മികച്ച താരം..അനുകൂലമായ മൽസരങ്ങളിൽ കുറേ ഗോളടിച്ചു കൂട്ടി മറ്റു താരങ്ങളുടെ മികവിന്റെ സഹായത്തോടെ സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് കളിക്കുന്നവരല്ല ഇതിഹാസങ്ങൾ. തോൽവിയിൽ നിന്നും ജയത്തിലേക്കുള്ള ക്രൂരതയേറിയ സമ്മർദ്ദ നിമിഷങ്ങളിൽ പ്രതീക്ഷകൾ കൈവെടിയാതെ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച മഹത്തരമായ നിമിഷങ്ങൾ പുറത്തെടുത്ത് ടീമിനെ തോൽവിയിൽ കരകയറ്റുന്നവരാണ് യഥാർത്ഥ ഇതിഹാസങ്ങളാവുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റൊണാൾഡോ പെലെ ദിദി ഗാരിഞ്ച റിവലീന്യോ റൊമാരിയോ തുടങ്ങിയവർ.ഇവരെ അനുഗമിക്കുകയായിരുന്ന ഡീന്യോ എല്ലാ തരത്തിലും.കാല്പ്പനിക ഫുട്‌ബോളിന്റെ മാന്ത്രിക യുഗ പുരുഷൻ തന്റെ ഇത്തരത്തിലുള്ള ഒറ്റയാൻ പ്രകടനങ്ങളിലൂടെ നിർവചിച്ചത് ബാഴ്സലോണയുടെ കരിയർ കൂടിയായിരുന്നു.
ഓരോ വിജയങ്ങളും കിരീടങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം ടീമിനെ ഒറ്റയ്ക്ക് തോളിലെറ്റി ബാഴ്സയിൽ കരസ്ഥമാക്കിയത്.സമ്മർദ നിമിഷങ്ങളിൽ ഡീന്യോയുടെ ബ്രസീലിയൻ പരമ്പരാഗത ജോഗാ ബോണിറ്റോ പൈതൃകവും മഹത്വവും പുറത്തുവരുമ്പോൾ , അത് ഗോളോ പാസുകളോ അസിസ്റ്റുകളോ ഡ്രിബ്ലി്‌ഗ് റണ്ണുകളോ ഫ്രീകിക്കുകളോ ട്രിക്കുകളോ ആയിക്കോട്ടെ അവിടെ ദൈവിക സാന്നിധ്യമുണ്ടാകും , ദൈവിക പ്രേരകമുണ്ടാകും അതായിരുന്നു റൊണാൾഡീന്യോ ,ഒരു മാലാഖയെപ്പോലെയവൻ ചെറുപുഞ്ചിയാൽ എല്ലാവരിലും രോമാഞ്ചം ജനിപ്പിക്കും.സമ്മർദ്ദ ഘട്ടങ്ങളിൽ ഡീന്യോയെപ്പോലെ ഇത്രയും അനായാസതയോടെ കൂളായി കളിക്കുന്ന മറ്റൊരു താരമുണ്ടെങ്കിൽ അത് റൊണാൾഡോ പ്രതിഭാസമോ പെലെയോ ഗാരിഞ്ചയോ ആയിരിക്കും.
🔵 ONE MAN ARMY
കൊടും പ്രതിസന്ധി യലകപ്പെട്ടുപ്പോയ ബാഴ്സയെ തോളിലെറ്റി ഡീന്യോ അഞ്ചു വർഷത്തോളം കാണിച്ച മാസ്സ് വേറെതൊരു താരമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ കാണിച്ചിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിലെ ഒറ്റയാൾ പോരാട്ടങ്ങൾ എങ്ങനെ നമുക്ക് മറക്കാനാകും? 2004 ൽ ചെൽസിക്കെതിരെ നേടിയ ആ വണ്ടർ ഗോൾ മറ്റേതൊരു താരത്തിനാണ് നേടാൻ കഴിയുക? അല്ലെങ്കിൽ അങ്ങനെയൊരു ഗോൾ നേടിയ മറ്റൊരു താരത്തെ ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? ഇല്ല , പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ഗോളി പീറ്റർ ചെകിനു 20 വാരയകലെ നിന്നും കാല്കൊണ്ട് ബാക്ക് ലിഫ്റ്റോ ഫോഴ്സോ ഇല്ലാതെ ഷോട്ടടിക്കുകയെന്ന യാതൊരു ലാഘവും പ്രകടിപ്പിക്കാതെ ചെകിനു മുന്നിലൂടെ ബെന്റ് ചെയ്തു വലയിൽ മുത്തമിട്ട ഗോൾ.സ്റ്റാൻഡ്ഫോർഡ് ബ്രിഡ്ജിലെ കാണികൾ ഇത്കണ്ട് ആശ്ചര്യപ്പെട്ടുപ്പോയിരുന്നന്ന്.
അലയൻസ് അറീനയിൽ ബയേണിനെതിരെ നേടിയ കിടിലൻ ഫ്രീകിക്ക് ഗോൾ.വേറെ ആർക്ക്ളകഴിയും? എത്ര തരം വൈവിധ്യമാർന്ന ഫ്രീകിക്ക് ഗോളുകൾ കരിയില കിക്ക് ഗോളുകൾ ബെന്റ് ഓവർ ഫ്രീകിക്കുകൾ ആറ്റോമിക് ഫ്രീകിക്ക് ഗോളുകൾ അങ്ങനെ നീണ്ടു പോകുന്നു ഡീന്യോയുടെ ബാഴ്സയിലുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണം.
വിയ്യാറിയലിനെതിരെ നേടിയ മാസ്മരികതയാർന്ന ബൈസികിൾ കിക്ക് ഗോൾ , വേറെ എത്ര പേർക്ക് കഴിയും ഇങ്ങനെയൊന്ന് സ്കോർ ചെയ്യാൻ? സെവിയ്യക്കെതിരെ മൈതാന മധ്യത്തിനിന്നും നാല് ഡിഫന്റർമാരെ കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്നും ഇടിമിന്നൽ കണക്കെ കൊടുത്ത സ്ട്രൈക് മറ്റു താരങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?
🔵 Standing Ovation @Bernebu
സാന്റിയാഗോ ബെർണെബുവിൽ ചരിത്രം സൃഷ്ടിച്ച ഡീന്യോയെ റിയൽ ആരാധകർ എഴുന്നേറ്റ് നിന്നു കയ്യടിച്ചായിരുന്നു പറഞ്ഞയച്ചത്.മുമ്പ് ക്ലാസികോയിൽ ബെർണേബുവിൽ തന്നെ മറഡോണക്കും ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ പ്രതിഭാസത്തിനും മാത്രം ലഭിച്ച സ്റ്റാന്റിംഗ് ഒവേഷൻ സോക്കർ ചരിത്രത്തിൽ തുല്ല്യതകളില്ലാത്ത മാസ്മരിക പ്രകടനത്തോടെ ഇരട്ട ഗോളടിക്കുകയും മറ്റു ഗോളിന് അസിസ്റ നൽകുകയും ചെയ്ത ഡീന്യോക്കും ലഭിച്ചു ബെർണെബുവിൽ.അതിനേക്കാൾ വലിയോരു അവാർഡോ നേട്ടമോ സ്റ്റാറ്റസുകളോ റെക്കോർഡോ കിരീടങ്ങളോയില്ലെന്നത് യാഥാർഥ്യം മാത്രമാണ്.
ഈ മൽസരത്തിന് ശേഷം ഡീന്യോ പറഞ്ഞതോർക്കുക
" എന്റ ജീവിതത്തിലെ സുപ്രധാനമായ മൽസരം ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ.എതിർ ഫാൻസിനാൽ അവരുടെ തട്ടകത്തിൽ സ്റ്റാന്റിംഗ് ഒവേഷൻ മുമ്പ് ചുരുക്കം താരങ്ങൾക്കേ ലഭിച്ചിട്ടുള്ളൂ ഇത് തെന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് "
🔵 ലോക ഫുട്ബോളർ പട്ടങ്ങൾ & ട്രോഫീസ്
തന്റെ ക്ലബിന് വേണ്ട സകല ട്രോഫികളും ഓരോന്നായി അദ്ദേഹം കാമ്പ് നൂവിലെത്തിച്ചു കൊണ്ടിരുന്നു.ലോക ഫുട്‌ബോളർ പട്ടങ്ങളും ബാലൻ ഡി ഓറുകളും അദ്ദേഹത്തെ തേടി കാമ്പു നൂവിലേക്ക് വന്നു കൊണ്ടിരുന്നു.പക്ഷേ അതെല്ലാം ഒരു പുഞ്ചിരിയോടെ മാത്രമേ ആ മഹാ വ്യക്തിത്വം നേരിട്ടത്.ഒരിക്കലും അതിലഹങ്കരിച്ചിരുന്നില്ല.സമ്മർദ്ദ -പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ നേട്ടങ്ങൾക്ക് വേണ്ടി രക്ഷകനായി പ്രവർത്തിച്ചത് കൊണ്ട് മാത്രം ലഭിച്ച തായിരുന്നു തന്റെ കരിയറിൽ കിട്ടിയ വ്യക്തിഗത അവാർഡെല്ലാം എന്നും പറഞ്ഞു അദ്ദേഹം വിനയത്തിന്റെ പ്രതീകമായി മാറി ഫുട്‌ബോൾ ലോകത്ത്.
🔵 സഹതാരങ്ങളുടെ റോൾ മോഡൽ
സഹതാരങ്ങളുടെ കരിയറിനെ സ്വാധീനിക്കാനും ഡീന്യോക്ക് കഴിഞ്ഞു.
വെറുമൊരു ശരാശരിക്കാരൻ ഫോർവേഡായിരുന്ന എറ്റൂവിനെ ലോകോത്തരമാക്കി മാറ്റിയത് ഡീന്യോയുടെ നിർണായക സ്വാധീനമുണ്ടായിരുന്നു.സാവി ഗിയൂലി ഡെകോ ഇനിയെസ്റ്റ മെസ്സി തുടങ്ങി എല്ലാ താരങ്ങളടുയും കരിയറിനെ വളർത്തിയെടുക്കുന്നതിലും സ്വാധീനശക്തിയായി മാറിയതിലും ഡീന്യോയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണ്.അത് സാവിയും ഇധൾനിയെസ്റ്റയും മെസ്സിയും അടക്കമുള്ളവർ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ബാഴ്സലോണ കണ്ട ഏറ്റവും മികച്ച താരം റൊണാൾഡീന്യോ തന്നെയാണെന്ന് മെസ്സി മുമ്പൊരീക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ പല അഭിപ്രായങ്ങൾ ഡീന്യോയെ കുറിച്ചു വാതോരാതെ സംസാരിച്ചിട്ടുള്ള മെസ്സിയുടെ ഒരു quote ഞാൻ കടമെടുക്കുന്നു..
“Ronaldinho was responsible for the change in Barça. It was a bad time and the change that came about with his arrival was amazing. In the first year, he didn’t win anything but people fell in love with him. Then the trophies started coming and he made all those people happy.”
റൈകാർഡ് ഒരിക്കൽ പറയുകയുണ്ടായി " നിങ്ങളുടെ കൈയ്യിൽ റൊണാൾഡീന്യോയുണ്ടോ ? എങ്കിൽ എന്തും നിങ്ങൾക്ക് ഈ ലോകത്ത് സാധിച്ചെടുക്കാം..
അസാധ്യങ്ങളിൽ അസാധ്യ ഗോളുകളുമായി ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മാന്ത്രിക ഫുട്‌ബോളിന്റെ യുഗ പുരുഷൻ അവതരിക്കും
🔵 മാജിക് ഫോർ
2002 ലോകകപ്പ് കഴിഞ്ഞതോടെ സ്ഥാനമൊഴിഞ്ഞ സ്കോളരിക്ക് പകരക്കാരനായി സിബിഎഫ് തെരഞ്ഞെടുത്തത് ഇതിഹാസ കോച്ചായ ആൽബർട്ടോ പെരേരെയെ ആയിരുന്നു.ഫോം ഔട്ടായിപ്പോയ റിവയുടെ അസാന്നിധ്യത്തിൽ റൊണോ-ഡീന്യോ-കക-അഡ്രിയാനോ എന്നീ താരങ്ങളെ വച്ച് തനതു ബ്രസീലിയൻ പരമ്പരാഗത ശൈലിയായ ജോഗാ ബോണിറ്റോയെ സാങ്കേതികമായി പുനർ സൃഷ്ടിച്ചു.
ഈ നാല് താരങ്ങളാൽ കേന്ദ്രീകരിച്ച് പെരേര ഉണ്ടാക്കിയെടുത്ത സിസ്റ്ററ്റമാറ്റിക് അറ്റാകിംഗ് സ്റ്റൈൽ മാജിക് സ്ക്വയർ എന്നറിയപ്പെട്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ മാജിക് ഫോർ ന്റെ സംഹാര താണ്ഡവത്തിൽ എതിരാളികളെ തൂത്തെറിഞ്ഞ് കുതിച്ച ബ്രസീലിനെ പിടിച്ചു കെട്ടാൻ ആരുമുണ്ടായിരുന്നില്ല. അന്ന് അർജന്റീന ക്കെതിരെ നടന്ന ഒരു മൽസരം ചരിത്രത്തിൽ ഇടം നേടിയിരുന്നു ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ആ മൽസരത്തിൽ പ്രതിഭാസത്തിന്റെ അപ്രവചനീയമായ താണ്ഡവത്തിൽ അർജന്റീന കടപുഴകി.സ്വന്തമായി ഉണ്ടാക്കിയെടുത്ത പെനാൽറ്റികൾ കൊണ്ട് ഫുട്‌ബോൾ ചരിത്രത്തിലാദ്യമായ പെനാൽറ്റി ഹാട്രികടിച്ച റോണോക്ക് മധ്യനിരയിൽ കരുത്തുറ്റ പിന്തുണയേകിയത് ഡീന്യോയായിരുന്നു.
യോഗ്യതാ റൗണ്ടിൽ പത്ത് ഗോളടിച്ച് റോണോ പ്രതിഭാസം ലാറ്റിനമേരികൻ ടോപ് സ്കോററർ ആയപ്പോൾ അഡ്രിയാനോ ആറും കക അഞ്ചും ഡീന്യോ നാല് ഗോളുകളും നേടി പ്രതിഭാസത്തിന് മികച്ച പിന്തുണ നൽകി. പെരേരയുടെ " മാജിക് ചതുരം" എന്ന ആശയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത കൂട്ട്കെട്ടായി മാറി.ഇരുപത്തിയഞ്ച് ഗോളുകളായിരുന്നു മാജിക് സ്ക്വയർ അടിച്ചു കൂട്ടിയത്. ലോകകപ്പിൽ ബെറ്റിംഗുകാരും പണ്ഡിറ്റുകളും ലോകമെമ്പാടുമുള്ള പല ചാനലുകളുടെയും സൈറ്റുകളുടെയും സർവ്വേയും വിധിയെഴുതി.2006 ലോകകപ്പ് ബ്രസീലിനുറപ്പാണെന്നും.ഗോൾഡൻ ബോൾ റൊണാൾഡീന്യോക്കും ഗോൾഡൻ ബൂട്ട് റൊണാൾഡോ പ്രതിഭാസത്തിനോ അഡ്രിയാനോക്കോ ആയിരിക്കുമെന്നും പ്രവചിക്കപ്പെട്ടു.
🔵നായകന്റെ റോളിൽ കിരീടധാരണം.
റൊണോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസ പ്രതിഭകൾക്ക് വിശ്രമം നൽകിയായിരുന്നു വൻകരകളുടെ ചാമ്പ്യൻഷിപ്പായ 2005 കോൺഫെഡറെഷൻ കപ്പിന് കോച്ച് ആൽബർട്ടോ പെരേര ഒരുങ്ങിയിരുന്നത്.കഫുവിന് വിശ്രമം അനുവദിച്ചതോടെ പകരം ടീമിനെ ആര് നയിക്കും എന്ന ചോദ്യത്തിന് പെരേരക്ക് മുന്നിൽ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ റൊണാൾഡീന്യോ..
ഡീന്യോയുടെ നേതൃത്വത്തിൽ അഡ്രിയാനോയുടെയും കകയുടെയും റോബീന്യോയുടെയും മികവിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ ബ്രസീൽ കുതിച്ചു.ഗോളടിയന്ത്രമായി "ദ എംപറർ" അഡ്രിയാനോ മധ്യനിരയിൽ തന്നോടപ്പം ക്രിയാത്മകമായ തന്ത്രങ്ങൾ മെനയാൻ കകയും വിംഗിൽ റോബും ഉള്ളപ്പോൾ ഡീന്യോക്ക് പേടിക്കാനൊന്നുമില്ലായിരുന്നു.ഓരോ താരങ്ങൾക്കും പ്രചോദനമേകി ഡീന്യോയെന്ന മാന്ത്രിക വിസ്മയം നായകന്റെ ആം ബാന്റണിഞ്ഞ് അറ്റാക്കിംഗ് പ്ലേമേക്കറുടെ റോളിൽ കളിയുടെ മൊത്തം നിയന്ത്രണമേറ്റെടുത്തുകൊണ്ട് ടീമിനെ നയിക്കുന്നത് കാണാൻ വളര ചന്തമേറിയ കാഴ്ചയായിരുന്നു.ജപ്പാനെയും ഗ്രീസിനെയും തകർത്ത് സെമിയിലേക്ക് മുന്നേറിയ ടീമിനെ കാത്ത് കിടക്കുന്നത് ബലാക്കിന്റെ ജർമൻ പടയായിരുന്നു.ലോകകപ്പ് ഫൈനലിലേറ്റ തോൽവീയുടെ പ്രതികാരം വീട്ടണമെന്ന രീതിയിലായിരുന്നു അവരുടെ കളി.പക്ഷേ യാതൊരു വിധ ദയാ ദാക്ഷണ്യവും കാണിക്കാതെ ഡീന്യോയും സംഘവും ജർമൻകാരെ തകർത്ത് വിട്ടു.ഫൈനലിൽ ബദ്ധവൈരികളായ അർജന്റീനയെ കിട്ടിയതോടെ ബ്രസീൽ ആവേശത്തിലായി.
2002 ലോകകപ്പ് ജേതാക്കാളും 2004 കോപ്പ ജേതാക്കളും ബ്രസീൽ ആയതിനെ തുടർന്ന് കോപ്പാ റണ്ണേഴ്സ് അപ്പായ അർജന്റീനക്ക് ടൂർണമെന്റ് കളിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അതായത് ബ്രസീലിന്റെ ഔദാര്യത്തിൽ അർജന്റീനക്ക് കളിക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു.അർജന്റീന യുടെ എക്കാലത്തെയും പേടിസ്വപ്നമായ റൊണാൾഡീന്യോയെയും അഡ്രിയാനൊയും തന്നെയായിരുന്നു റികൽമിയും സംഘവും പേടിച്ചിരുന്നത്.
പേടിച്ച പോലെ തന്നെ സംഭവിച്ചു കകയും ഡീന്യോയും ഓരോ ഗോളും അഡ്രിയാനോ ഡബിളും നേടിയതോടെ നാല് ഗോളുകൾക്ക് എന്നത്തെയും പോലെ നാണം കെട്ട തോൽവി ഏറ്റു വാങ്ങാനായിരുന്നു അർജന്റീനയുടെ വിധി.ഡീന്യോയുടെ നായക മികവിലും അഡ്രിയാനോ കക റോബ് സംഘത്തിന്റെ മികവിലും ബ്രസീൽ രണ്ടാം കോൺഫെഡറേഷൻ കപ്പ് ജയം സ്വന്തമാക്കി.
🔵 ബാഴ്സയെ ഒറ്റക്ക് തോളിലേറ്റി ചാമ്പ്യൻസ് ലീഗ് വിജയം
2006 ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ ഒറ്റയ്ക്ക് തോളിലേറ്റിയായിരുന്നു ഡീന്യോ കിരീടത്തിലേക്ക് നയിച്ചത്.ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വൺ മാൻ ഡൊമിനൻസ് ആയിരുന്നു 2006 ucl ൽ കണ്ടത്.എറ്റൂവിനെ വെറുമൊരു ഗോൾ മെഷീനായി രൂപപ്പെടുത്തി , കാമറൂൺ താരത്തിന് നിരന്തരം അവസ്സരങ്ങൾ ഒരുക്കി കൊടുക്കുകയെന്ന രീതിയായിരുന്നു ഡീന്യോ ബാഴ്സയിൽ നടപ്പിലാക്കിയത്.8 ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ഡീന്യോ ടൂർണമെന്റ് താരമായപ്പോൾ ഹാട്രിക് ലോക ഫുട്‌ബോളർ പട്ടം ഏവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.സ്റ്റേഡ് ഡി ഫ്രാൻസിൽ ഡീന്യോ അസിസ്റ്റിൽ ബെല്ലേറ്റിയുടെ ഗോളിൽ ആഴ്സനലിനെ തറപറ്റിച്ച് ബാഴ്സ കിരീടം ചൂടുമ്പോൾ അതിനൊരേയൊരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ. ഡീന്യോ മാത്രം...
🔵 2006 ലോകകപ്പ് ഡ്രീം ടീം
ഓരോ പൊസിഷനിലും ഓരോ ഇതിഹാസങ്ങൾ , ഇതായിരുന്നു 2006 ലോകകപ്പ് ബ്രസീൽ ടീമിന്റെ സമവാക്യം.റൊണാൾഡീന്യോക്ക് മാത്രമവകാശപ്പെടാൻ ഒരു ലോകകപ്പ് ഇതായിരുന്നു ഞാനടക്കമുള്ള ആരാധകരും സ്വപ്നം കണ്ടിരുന്നത്.പ്രതീക്ഷക്കൊത്ത് തന്നെയായിരുന്നു കാനറികളുടെ ഗ്രൂപ്പ് ഘട്ടം.തന്റെ ഫാദറിന്റെ മരണത്തിൽ ഫോം നഷ്ടപ്പെട്ട അഡ്രിയാനോ നിരാശപ്പെടുത്തിയെങ്കിലും ഡീന്യോയും കകയും മധ്യനിരയിൽ ചടുലമായ താളങ്ങളാൽ കളം അടക്കിവാണു.പരിക്കിന്റെയും അമിത ഭാരത്തിന്റെയും ഹൈപ്പോതെയ്റോഡിസത്തിന്റെയും പിടിയിലായിപ്പോയ റോണോ അവസരത്തിനൊത്തുയർന്നതോടെ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ രണ്ടാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടിൽ ഘാനക്കെതിരെ ഗോളടിച്ച ലോകകപ്പ് ഗോൾ സ്കോറിംഗ് റെക്കോർഡ് തീർത്ത പ്രതിഭാസമായിരുന്നു ഹൈലൈറ്റ്.
ഡീന്യോ ഓരോ മൽസരത്തിലും നിരാശപ്പെടുത്തി കൊണ്ടിരുന്നു.ക്വാർട്ടറിൽ ഫ്രഞ്ച് പടക്കെതിരെ കാർലോസിന്റെ ബോക്സിലെ ഒരു പിഴവിനാൽ ബ്രസീൽ പുറത്തേക്ക്...
റിയോയിലെയും സാവോപോളോയിലെയും തെരുവുകളിൽ പ്രതിഷേധമിരമ്പി.പെലെയുടെ ഡ്രീം ടീമിനോട് ഉപമിച്ച ചരിത്രത്തിലെ ഒരേയൊരു ടീമായ 2006 സെലസാവോ ടീം പുറത്തായത് ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചു.ഏവരും ഡീന്യോയെ മാത്രമായിരുന്നു പഴിച്ചത്.വിമർശനയമ്പുകളേറ്റ് തളരാതെ എല്ലാം ചെറുപുഞ്ചിരിയിലൊതുക്കി.
1986 ൽ സീകോയെപ്പോലെ 1990 ലോകകപ്പിലെ മറഡോണയെപ്പോലെ 1994 ലോകകപ്പ് ലെ ബാജിയോയെ പോലെ തല കുനിച്ച് ഫ്രാങ്ക് ഫർട്ടിലെ സ്റ്റേഡിയത്തിൽ നിന്നും മാന്ത്രിക ജീനിയസ്സ് നടന്നു നീങ്ങിയപ്പോൾ തകർന്നത് കോടാനു കോടി വരുന്ന ഫുട്‌ബോൾ ആരാധകരുടെ ചങ്കായിരുന്നു.ചങ്ക് പൊട്ടി കരഞ്ഞ ഞാൻ 1998 ലോകകപ്പ് ദുരന്തത്തിന് ശേഷം വീണ്ടും കരഞ്ഞ നിമിഷങ്ങളായിരുന്നത്.
🔵 വഴിവിട്ട ജീവിതശൈലിയിലേക്ക്
ലോകകപ്പിലേ ദുരന്തത്തിന് ശേഷം തന്റെ പ്രകടനത്തിനേറെ പഴി കേട്ട റൊണാൾഡീന്യോ ബാഴ്സലോണയിൽ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
സ്പെയിനിലെ വഴി വിട്ട ജീവിതം ഡീന്യോയുടെ ഫിറ്റ്നസിനെയും പ്രകടനങ്ങളെയും സാരമായി ബാധിച്ചിരുന്നു.സ്ത്രീലംബണനും ആൽകഹോളികുമായ ഡീന്യോ നിശാ പാർട്ടികളിൽ പോവുന്നത് സ്ഥിര പല്ലവിയായിരുന്നു.ലോകകപ്പിലെ താരമാകുന്നുമെന്ന് എല്ലാ പണ്ഡിറ്റുകളും സർവേ ഫലങ്ങളും പ്രവചിച്ചിരുന്ന ഡീന്യോയെ തളർത്താൻ സ്പെയിനിലെ വിശ്വ മോഡൽസിനെ ഡീന്യോയുമായി പ്രണയിത്തിലേർപ്പെടാൻ എതിർ ടീമിലെ പല കോച്ചുമാരും ശ്രമിച്ചതായ വാർത്തകളുണ്ടായിരുന്നു അക്കാലത്ത്.
തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു ഡീന്യോ ജീവിച്ചിരുന്നത്.തന്റെ പ്രിയപ്പെട്ട കുട്ടിക്കാലത്തെ കൂട്ടുകാരെയു്ം അവൻ മറന്നിരുന്നില്ല അവരെ യൂറോപ്പ് മുഴുവനും കാണിച്ചു കൊടുത്തു.അവരോടപ്പം ഒരുപാട് നേര്‌ ചെലവഴിക്കുന്നതിൽ സമയം കണ്ടെത്തി.റൊണോയെയും സിദാനെയും മറികടന്നവൻ ഫുട്‌ബോളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി വളർന്നു.പരസ്യങ്ങളിലൂടെ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന ബെക്കാമിനെയും ഡീന്യോ മറികടന്നു.
2006 ലോകകപ്പ് മോശം പ്രകടനം താരത്തിന് ലോക ഫുട്‌ബോളർ പട്ടം നഷ്ടമായി.2006 വർഷം മുഴുവൻ അടക്കിവാണ ഡീന്യോക്ക് അർഹതപ്പെട്ട ലോക ഫുട്‌ബോളർ പട്ടം വെറുമൊരു ലോകകപ്പ് പ്രകടനത്തിൽ അടിസ്ഥാനത്തിൽ കന്നാവാരോക്ക് നൽകുകയായിരുന്നു ഫിഫ.ഇന്ന് സ്ഥിതിഗതികൾ മറിച്ചാണ് ലോക ഫുട്‌ബോളർ പട്ടം നേടാൻ ക്ലബ് പ്രകടനം മാത്രമാണ് ഫിഫ പരിഗണിക്കുന്നത്.അന്നങ്ങനെയായിരുന്നില്ല.അതുകൊണ്ടാണല്ലോ 2010 ൽ സാവിക്കോ ഇനിയെസ്റ്റക്കോ നൽകേണ്ട പുരസ്കാരം ഫിഫ ക്ലബ് ലെവൽ മാത്രം നോക്കി മെസ്സിക്ക് നൽകിയത്.
2006-07 സീസണിൽ അതായത് തന്റെ ബാഴ്സയിലെ മോശം സമയമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന സീസണിലും മികച്ച പ്രകടനമാണ് ഡീന്യോ നടത്തിയത് 24 ഗോളും പതിനാല് അസിസ്റ്റുമായി താരം മാസ്മരികത വീണ്ടും പുറത്തെടുത്തുകൊണ്ട് ബാഴ്സയുടെ ആണിക്കല്ലും മികച്ചതാരവും താൻ തന്നെയാണെന്ന് അരക്കെട്ടുറപ്പിച്ചു.
2007 ൽ ഡീന്യോയെ ബ്രസീൽ ടീമിന് വിട്ടൂകൊടുക്കില്ലെന്ന് പറഞ്ഞ ക്ലബ് കോച്ച് റൈക്കാർഡുമായും ഡീന്യോ ഉടഞ്ഞതോടെയായിരുന്നു ബാഴ്സ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.അതോടെ 2007-2008 ലെ അവസാന സീസണിൽ മിക്ക മൽസരങ്ങളിലും ബെഞ്ചിലായ ഡീന്യോ ക്ലബ് വിടാൻ തീരുമാനിച്ചു.
🔵 കാമ്പ് നൂ -ടു - സാൻ സീറോ
കാമ്പ് നൂവിൽ 2014 വരെ കാരാറുണ്ടായിരുന്ന താരം അതെല്ലാം ഭേദിച്ചായിരുന്നു മിലാനിലേക്ക് പോകണമെന്ന തീരുമാനമെടുത്തത്.
കാറ്റലോണിയൻ ജനത തങ്ങളുടെ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെയായിരുന്നു പറഞ്ഞയച്ചത്.പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ മാലാഖയായി ടീമംഗങ്ങളുടെ പ്രകടനങ്ങളിൽ സ്വാധീനം ചെലുത്തി , സാവി ഇനിയെസ്റ്റ മെസ്സി തുടങ്ങിയ താരങ്ങമുടെ മാർഗ്ഗദർശിയായി , അവരുടെ പ്രചോദനമായി ആരാധകരുടെ ദൈവമായി കാമ്പ് നൂവീൽ അവതരിച്ച ഡീന്യോ വർത്തമാന കാലത്തെ ബാഴ്സയെ ബാഴ്സയാക്കി മാറ്റിയ ഫുട്‌ബോൾ ലോകത്തെ മാന്ത്രിക യാഥാർഥ്യം ഇനി കാമ്പ് നൂവീലില്ലെന്ന സത്യം കാറ്റലോണിയൻ ജനത വേദനയോടെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
കാമ്പ് നൂവിൽ നിന്നും സിൻസീറോയിലേക്ക് പുതു ചരിതം തീർക്കാൻ കാനറി പറന്നു മിലാൻ ചതുരത്തിലേക്ക്.
🔵 ഹൃദയത്തോട് ചേർത്ത് റൊസ്സനേരി
ഐബീരിയൻ ഉപദീപിൽ നിന്നും മെഡിറ്റനേറിയനും കടന്ന് മിലാൻ ചതുരത്തിൽ വിമാനമിറങ്കുമ്പോൾ ഡീന്യോയെ കാത്ത് ബ്രസീൽ ഇതിഹാസതാരങ്ങൾ നിരവധിയുണ്ടായിരുന്നു.തന്റെ പ്രിയ കൂട്ടുകാരനായ കക കഫു സെർജീന്യോ കൗമാര പ്രതിഭ പാറ്റോ തുടങ്ങിയവർ.തന്റെ റോൾ മോഡലായ റോണോ പ്രതിഭാസം കരിയറിലെ നാലാം മേജർ ഇഞ്ചുറി പറ്റി മിലാനിൽ നിന്നും പോയത് ഡീന്യോയെ വിഷമത്തിലാക്കിയിരുന്നു.
കാരണം കക റോണോ സഖ്യം 2007 ൽ മിലാനിൽ ഒത്തുചേർന്നതോടെയായിരുന്നു മിലാനിൽ അവർക്കൊപ്പം കളിക്കണമെന്ന മോഹം ഡീന്യോയും റോബും പ്രകടിപ്പിച്ചിരുന്നത്.പക്ഷേ ആ അൽഭുത ത്രയങ്ങളുടെ കൂട്ട്കെട്ട് റൊസ്സനേരി ജെഴ്സിയിൽ കാണാനുള്ള വിധി നമ്മൾ ആരാധകർക്കുണ്ടായിരുന്നില്ല.
ദൈവം പ്രതിഭാസത്തെ നാലം മേജർ ഇഞ്ചുറിയുടെ രൂപത്തിൽ വീണ്ടും പരീക്ഷിച്ചു.
റൊണാൾഡീന്യോ ബാഴ്സലോണയിൽ നിന്നും മിലാനിലേക്ക് പോയ ട്രാൻസഫറിനെ ഫുട്‌ബോൾ ലോകത്തെ പ്രമുഖർ ഉപമിച്ചത് റൊണാൾഡോയും മറഡോണയും ബാഴ്സ വിട്ട് ഇറ്റാലിയൻ ഫുട്ബോളിലേക്ക് ചേക്കേറിയതോടായിരുന്നു.ഇരുവരും ഇറ്റാലിയൻ ലീഗിലൂടെ ലോകത്തെ അടക്കിവാണ പോലെ ഡീന്യോയും ഇറ്റാലിയൻ ഫുട്‌ബോളിലൂടെ തിരിച്ചു വരുമെന്നും കടുത്ത ആരാധകർ കരുതി.ആദ്യ സീസണിൽ കക യോടപ്പം ചേർന്ന് മാസ്മരിക കൂട്ട്കെട്ട് തീർത്ത ഡീന്യോ ബാഴ്സയിലെ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചില്ലെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ആൻചലോട്ടി കക-ഡീന്യോ കൂട്ട്കെട്ടിനെ പരമാവധി ഉപയോഗിക്കുകയും ചെയ്തു.
🔵 മിലാന്റെ പ്രതിസന്ധിയിലെ രക്ഷകൻ
22 മില്ല്യൺ യൂറോയിലുടെ മൂന്ന് വർഷത്തെ കരാറിൽ മിലാനിലെത്തിയ 28 കാരനായ ഡീന്യോയെ മാക്സിമം ഉപയോഗിക്കുക എന്ന തന്ത്രമാണ് ആൻചലോട്ടി പയറ്റിയത്.എന്നാൽ ഒത്തുകളി വിവാദവും കടുത്ത സാമ്പത്തിക പ്രതിസന്ധീയും ബാധിച്ച മിലാൻ മുങ്ങികൊണ്ടിരിക്കുന്ന ഒരു ടൈറ്റാനിക് കപ്പലിലേക്കാണ് താൻ വന്നതെന്ന യാഥാർത്ഥ്യം മനസിലാക്കാൻ വൈകി പോയിരുന്നു.കടുത്ത പ്രതിസന്ധി മൂലം കകയടക്കമുള്ള സൂപ്പർ താരങ്ങളെ വിൽക്കാൻ മിലാൻ നിർബന്ധിതമായി.
കക റെക്കോർഡ് തുകക്ക് റിയലിലേക്ക് പോവുകയും മാൽഡീനി കഫുവും വിരമിക്കുകയും ദിദ ക്ലബ് വിടുകയും നെസ്റ്റ ഗട്ടൂസോ അംബ്രോസിനി തുടങ്ങിയവർക്ക് പ്രായമേറി വരികയും ചെയ്തതോടെ മിലാൻ ടൈറ്റാനികിന്റെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു.
തരക്കേടില്ലാത്ത ഫോമിലെത്തിയെങ്കിലും തന്റെ സ്വാഭാവങ്ങളെയും ജീവിത രീതിയും മാറ്റാൻ ഡീന്യോ തയ്യാറായിരുന്നില്ല.ഫിറ്റ്നസ്സ് നഷ്ടമായി തടി കൂടുകയും തുടർച്ചയായി മൈനർ ഇഞ്ചുറികൾക്ക് അടിമപ്പെടുകയും ചെയ്ത ഡീന്യോ മിലാനിലും പാർട്ടി ബോയ് പരിവേഷമുണ്ടാക്കിയെടുത്തു.
കാർലോ ആൻചലോട്ടിയുടെ ഇഷ്ട താരമായിരുന്നു ഡീന്യോയെ കുറിച്ച് അദ്ദേഹം പറഞ്ഞത് തന്നേ കേൾക്കുക
"ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച എന്റർടെയ്നർ ആണദ്ദേഹം.അദ്ദേഹത്തിന്റെ മിലാനിലെ സ്ഥിതി മോശമാണ് ഫോമിന്റെയും ക്ലാസിന്റെയും കാര്യത്തിലല്ല മോശം സ്ഥിതി.മറിച്ച് ഫിറ്റ്നെസ്സാണ് , ശാരീരിക ക്ഷമത ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്നു.തന്റെ പ്രതിഭയോട് കുറച്ചെങ്കിലും നീതി പുലർത്തിയാൽ പഴയ ഡീന്യോയെ നമുക്ക് തിരികെ ലഭിക്കും ,അദ്ദേഹത്തിന്റെ ജന്മനായുള്ള പ്രതിഭയിൽ സംശമില്ല ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിഭാസം തന്നെയാണ്."
ആഫ്രിക്കൻ ലോകകപ്പ് മുന്നിൽ കണ്ട് ഡീന്യോ 2010 സീസണിൽ പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിച്ചു തുടങ്ങി.കരുത്തരായ യുവൻറസിനെതിരെയും ബദ്ധവൈരികളായ ഇന്റർമിലാനെതിരെ ഗോളടിച്ചും ഗോളിപ്പിച്ചും ഡീന്യോ മിലാനെ തോളിലേറ്റി മുന്നോട്ടു കുതിച്ചു.യുവൻറസിനെതിരെ വീണ്ടും മികച്ച പ്രകടനത്തോടെ ഹാട്രിക് നേടിയ താരത്തിന്റെ മികവിൽ മിലാൻ സീരീ എ പ്രതീക്ഷകൾ സജീവമാക്കി.പക്ഷേ അവസാന ലാപ്പിൽ പിറകിലായിപ്പോയ മിലാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.17 ഗോളുകളും 17 അസിസ്റ്റുകളുമടിച്ച് മിലാൻ ടോപ് സ്കോററും ലീഗിലെ ടോപ് അസിസ്റ്ററുമായ താരം ലോകകപ്പ് ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നു.
🔵 ചതിയനായ ദുംഗ
ഡീന്യോയെ 2006 ലോകകപ്പിന് ശേഷം പൂർണമായും അവഗണിച്ച കോച്ച് ദുംഗയുടെ നടപടികൾ ആരാധകരിൽ ദേഷ്യവും സങ്കടവും ഉളവാക്കിയിരുന്നു.
പ്രതിഭയേക്കാളും സർഗാത്മകതയേക്കാളും ദുംഗ പ്രാധാന്യം കൽപ്പിച്ചിരുന്നത് പവറിലും ഡിഫൻസിലുമിയിരുന്നു. ബ്രസീലിയൻ ജോഗാ ബോണിറ്റോ ശൈലി കൈവെടിഞ്ഞ് പ്രതിരോധശൈലിയെ സ്വികരിച്ച ദുംഗ അവഗണിചത് ഇതിഹാസ താരങ്ങളെയായിരുന്നു.
റോണോ ഡീന്യോ അഡ്രിയാനോ തുടങ്ങിയവരെ.പകരം ലോക്കൽ താരങ്ങളെ കുത്തി നിറക്കുകയായിരുന്നു ദുംഗ.
ഡീന്യോയോട് മുൻ വൈരാഗ്യം തീർക്കുകയായിരുന്നു ദുംഗ. വൈരാഗ്യത്തിന്റെ കഥ പറയണമെങ്കിൽ 20 വർഷം പിന്നോട്ട് പോവണം.1997 ലെ കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദുംഗ നായകനായ കരുത്തുറ്റ താരങ്ങളടങ്ങിയ ഇന്റർനാഷണനലിനെ ഒറ്റയ്ക്ക് തോൽപ്പിക്കുകയായിരുന്നു എതിരാളികളായ ഗ്രമിയോയിലുള്ള ഒരൽഭുത ബാലൻ.17 വയസ്സു മാത്രം പ്രായമുള്ള ആ അൽഭുത ബാലൻ നിർഭാഗ്യവശാൽ ഡീന്യോയായിരുന്നു.അതിന്റെ പക വീട്ടുകയായിരുന്നു ദുംഗ 2006- 2010 കാലയളവിൽ ഡീന്യോയോട്.
ദുംഗ ഫോമിലുണ്ടായിരുന്ന ഡീന്യോയെ അന്ന് ലോകകപ്പ് ടീമിലെടുത്തിരുന്നെങ്കിൽ ആഫ്രിക്കൻ ലോകകപ്പ് റിയോയിലെ നാഷണൽ മ്യൂസിയത്തിലിരുന്നേനെ ഇന്ന്.
🔵 മിലാനിലെ കിരീട ധാരണം
ലോകകപ്പിലിടം നേടാനാകാത്ത നിരാശയിൽ 2011 സീസൺ തുടർന്ന ഡീന്യോ സീരി എ കിരീടം ചൂടി.മിലാനിലെ ഓരേയൊരു കിരീട നേട്ടമായിരുന്നത്.ഡീന്യോ-ഇബ്ര-റോബീന്യോ- പിർലോ-സീഡോർഫ് കൂട്ട്കെട്ടിന്റെ മികവിൽ ലഭിച്ച ലീഗ് കിരീടം.
തന്റെ കരാർ അവസാനിച്ചതോടെ മിലാൻ വിടാൻ സമയമായെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
കരാർ നീട്ടാൻ താരത്തിന് താൽപര്യമില്ലായിരുന്നു.
ഡീന്യോ ഉള്ളതു കൊണ്ട് മാത്രം മാഞ്ചസ്റ്റർ സിറ്റിയുമായി തെറ്റി പിരിഞ്ഞു മിലാനിലെത്തിയ റോബിന്യോക്കും നിരാശ പകരുന്നതായിരുന്നു ആ തീരുമാനം.
രണ്ട് തലമുറകളെ ഒന്നടങ്കം മാന്ത്രികയുടെ സ്വർഗലോകത്തേക് കൊണ്ട് പോയി വിസ്മയിപ്പിച്ച ആ അതുല്ല്യ നക്ഷത്രം ഒരു ദശകത്തോളം നീണ്ട തന്റെ യൂറോപ്യൻ കരിയറിന് തിരശ്ശീല വീഴ്ത്തി ബ്രസീലിയൻ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.കണ്ണീരോടെ മിലാനിലെ ആരാധകർ വിടചൊല്ലി തങ്ങളുടെ പ്രിയ മാന്ത്രികന്...
🔵 ബ്രസീലിലേക്ക്
ഫ്ലെമംഗോയിലേക്കായിരുന്നു ഡീന്യോ മിലാൻ വിട്ട് ചേക്കേറിയത്.എന്നാൽ വെറും ഒരു സീസൺ മാത്രം കളിച്ച ഡീന്യോക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് അത്ലറ്റാകോ മിനെയ്റോയിലെത്തിയതോടെയാണ് ഡീന്യോയുടെ രണ്ടാം ബ്രസീലിയൻ സ്പെല്ലിലാണ് നല്ല കാലം വന്നത്.
അത്ലറ്റികോയെ ഡീന്യോ നേട്ടങ്ങളിലേക്ക് നയിച്ചു.ബ്രസീലിയൻ ലീഗും കോപ്പാ ഡോ ബ്രസീലും ഡീന്യോക്ക് കരിയറിൽ കിട്ടാക്കനിയായിരുന്ന കോപ്പാ ലിബർട്ടഡോറസും നേടി ഡീന്യോ പഴയ പ്രതിഭാസ്പർശത്തിന്റെ വെള്ളി വെളിച്ചങ്ങൾ വീണ്ടും കാണിച്ചു തന്നു.സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലയറും ,ബ്രസീലെയ്റാവോ ബെസ്റ്റ് പ്ലെയർ തുടങ്ങി നിരവധി വ്യക്തിഗത നേട്ടങ്ങൾ ഡീന്യോയെ തേടിയെത്തി.
തുടർന്ന് മെക്സിക്കൻ ലീഗിലെ ക്വറെട്ടാറോ ക്ലബിലേക്ക് കൂടുമാറി മെക്സിക്കൻ ജനതയെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി.ഫ്ലുമിനെൻസുമായി കരാറിലെത്തിയെങ്കിലും മോശം ഫോമിനെ തുടർന്ന് താരം കരാർ റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ ഫുട്സാൽ ലീഗിൽ കളിച്ചു.ഇപ്പോൾ ബാഴ്സലോണ ക്ലബിന്റെ അംബാസഡറായി പ്രവർത്തിച്ചു വരുന്നു.
🔵 ഗ്രമിയോ പിഎസ്ജി ബാഴ്സലോണ മിലാൻ ഫ്ലമംഗോ അതലറ്റിക്കോ മിനെയ്റോ ക്വാറട്ടറോ ഫ്ലുമിനെൻസ് തുടങ്ങി 5 രാജ്യങ്ങളിലായി 8 ക്ലബുകൾ കരിയറിൽ കളിച്ച ഡീന്യോ 770 മൽസരങ്ങൾ കളിച്ചിട്ടുണ്ട് 305 ലധികം ഗോളുകളും 200 ലധികം അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵 രാജ്യാന്തര കരിയറിൽ ബ്രസീലിനു വേണ്ടി അണ്ടർ 23,20,17 എല്ലാം ചേർത്ത് മൊത്തം 135 മൽസരങ്ങളിൽ നിന്നായി 56 ഗോളുകൾ നേടിയിട്ടുണ്ട്.
സീനിയർ ലെവലിൽ 97 മൽസരങ്ങളിൽ നിന്നായി 33 ഗോളുകളും 39 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵ഫ്രീകിക്ക് രാജാവായ ഡീന്യോ മൊത്തം എഴുപതോളം ഫ്രീകിക്ക് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
കരിയർ നേട്ടങ്ങൾക്കോ സ്റ്റാറ്റസുകൾക്കോ വേണ്ടി കളിക്കാതെ ആസ്വാദനങ്ങൾക്ക് വേണ്ടി മാത്രം കളിച്ച മഹാ മാന്ത്രികൻ.ഒരു കുട്ടിയുടെ നിഷ്കളങ്കമായ ഭാവത്തോടെ അവൻ പ്രപഞ്ചം കീഴടക്കി കഴിഞ്ഞിരിക്കുന്നു.
ഏതൊരു ആരാധകന്റെയും മനസ്സിൽ ഒരിക്കലും വെറുക്കപ്പെടാത്ത താരമായി ഫുട്‌ബോൾ മാന്ത്രികനായി ഫുട്‌ബോൾ രാജാവായി ഡീന്യോ ജീവിക്കും.
കളിച്ചയെല്ലായിടത്തും കപ്പുകൾ വാരികൂട്ടിയ പ്രതിഭ, വ്യക്തിഗത അവാർഡുകളുടെ കണക്കെടുത്താൽ ഒരിക്കലും തീരില്ല ഈ എഴുത്ത്.
1999 മുതൽ 2007 വരെയുള്ള ഡീന്യോയുടെ വസന്ത കാലഘട്ടം ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വസന്തമാണ്.വല്ലപ്പോഴും മാത്രമേ ഇതുപോലുള്ള കാലഘട്ടങ്ങൾ ഫുട്ബോളിൽ സംഭവിക്കാറുള്ളൂ.പെലെ-ഗാരിഞ്ചയുടെ കാലഘട്ടം കഴിഞ്ഞാൽ സോക്കർ ചരിത്രത്തിലെ വസന്തം ഏതെന്നു ചോദിച്ചാൽ നിസ്‌ശയം ഓരോ ഫുട്‌ബോൾ ആസ്വാദകനും പറയാം അത് റൊമാരിയോ- റൊണാൾഡോ-റിവാൾഡോ- റൊണാൾഡീന്യൊ കാലഘട്ടമായിരുന്നെന്ന്.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ടു കെട്ടുമ്പോൾ അവനൊരിക്കലും വിചാരിച്ചിരുന്നില്ല കാൽപ്പന്തുകളിയുടെ ആസ്വാദനത്തിന്റെ മാലാഖയായി മാറുമെന്ന്.പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ രക്ഷകനായി അവതരിച്ച് ജന കോടികളുടെ മനസ്സിൽ അളുവുകോലില്ലാത്ത ആസ്വാദനത്താൽ ആഘോഷവും സന്തോഷവും രോമാഞ്ചവും ആദരവും സ്നേഹവും അൽഭുതവും അപ്രവചനീയതയും നിറച്ച
ആ മഹാ..മഹാ..മഹാ...മാന്ത്രിക ജീനിയസ്സിന് ഈ എളിയ ഡീന്യോ ഭക്തന്റെ പിറന്നാൾ ആശംസകൾ നേരുന്നു...
ഡീന്യോയുടെ കളി തൽസമയമായി ആസ്വദിച്ചവർക്ക് യു ട്യൂബോ ഗൂഗിളോ ഒന്നും വേണ്ട അദ്ദേഹത്തെ ഓർക്കാൻ.ഡീന്യോയുടെ ഓരോ ചലനങ്ങളും ഓരോ ടെക്നിക്കുകളും ട്രിക്കുകളും ഓരോ ഡ്രിബ്ലി്‌ഗ് റണ്ണുകളും അൽഭുത ഗോളുകളും പാസുകളും ആസ്വാദകന്റെ മനസ്സിന്റെ മായാചെപ്പിൽ എന്നുമുണ്ടാകും. രാത്രിയിൽ ഉറങ്ങുമ്പോൾ കണ്ണടച്ച് മനസ്സിലുള്ള ആ മായാചെപ്പ് തുറന്ന് നോക്കിയാൽ അവിടെ സന്തോഷവും മാന്ത്രികതയും ആസ്വാദനവും നിങ്ങൾക്ക് അനുഭവിക്കാനാകും...
#Feliz_Aniversario #Magician
🔵 നാഗ് ജീ ഉദ്ഘാടനം ചെയ്യാൻ കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ ഒരു മീറ്റർ അകലത്തിൽ വെച്ച് എനിക്ക് റൊണാൾഡീന്യോയെ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു.
By #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)
റൊണാൾഡീന്യോയുടെ ജൻമദിനത്തോടനുബന്ധിച് തയ്യാറാക്കിയ ഈ സീരീസ് ഓഫ് ആർട്ടിക്കിൾ ഇവിടെ അവസാനിക്കുന്നു. അദ്ദേഹത്തിന്റെ കരിയർ ചരിത്രം മുഴുവനും നിങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞൂവെന്നാണ് വിശ്വാസം.പരമാവധി ഷെയർ ചെയ്തു മറ്റു ഫാൻസിലേക്ക് എത്തിക്കുക.മുഴുവനും വായിക്കാനായി www.danishfenomeno.blogspot.com സന്ദർശിക്കുക.
റൊണാൾഡീന്യോയെ സ്നേഹിക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്യുക...
READ & SHARE