Wednesday, September 4, 2019

കാൽപ്പന്തുകളിയുടെ സ്വർഗഭൂമികയുടെ  കാവൽമാലാഖമാർ 🇧🇷






By - Danish Javed Fenomeno

സോവിയറ്റ് യൂണിയന്റെ ' പറക്കും മനുഷ്യൻ , എന്ന പേരിൽ അറിയപ്പെടുന്ന ലോക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർ ലെവ് യാഷിൻ , ലോകകപ്പിൽ ഫുട്‌ബോൾ ദൈവം പെലെയുടെ ക്ലോസ് റെഞ്ചിൽ നിന്നുമുള്ള ഗോളെന്നുറച്ച കരുത്തുറ്റ ഹെഡ്ഡർ അപൂർവ്വങ്ങളിൽ അപൂർവ്വമായ റിഫ്ലക്സ് ഡൈവിലൂടെ തടുത്തിട്ട ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സേവിനുടമയായ ഇംഗ്ലീഷ് ഇതിഹാസം ഗോർഡൻ ബാങ്ക്സ് , 
അസൂറിപ്പടയുടെ  വലക്കുള്ളിലെ "അനശ്വര പ്രതിമ " എന്നറിയപ്പെടുന്ന 2000 യൂറോയീൽ ഇറ്റലിയുടെ പരിശീലകനും  ദ ഗ്രൈറ്റ് ടെലി സന്റാനയുടെ ജോഗാ ബോണിറ്റോ എന്ന സുന്ദരമായ ആക്രമണ ശൈലിയെ പ്രതിരോധിച്ച് 
ലോകകപ്പ് നേടിയ വിഖ്യാത നായകനുമായിരുന്ന ദിനോ സോഫ് , ദ ഗ്രൈറ്റ് ഡൈൻ ഓഫ് റെഡ് ഡെവിൾസ് എന്ന പേരിൽ ഡാനിഷ് പടയുടെയും മാഞ്ചസ്റ്ററിന്റെയും വൻമതിൽ ആയിരുന്ന  പീറ്റർ ഷ്മൈക്കൽ ,  , മറഡോണയുടെ ഹാന്റ് ഗോൾ ചതിക്ക് വിധേയനായ ഇംഗ്ലീഷ് സ്പൈഡർമാൻ പീറ്റർ ഷിൽട്ടൺ ,  ജർമൻ വല കാത്ത ബവേറിയൻ മതിൽ സെപ് മേയർ , റൊണാൾഡോ പ്രതിഭാസത്തിന്റെ ബൂട്ടുകൾക്ക് മുന്നിൽ മാത്രം തളർന്നു പോയ "ദ ടൈറ്റാൻ "ഒലിവർ കാൻ , ഫുട്‌ബോളിന്റെ ചിരംജീവിയായി ഇന്നും നിലകൊള്ളുന്നു എറ്റേർണൽ ജീനിയസ് ജിയാൻ ലൂയിജി ബുഫൺ ,സ്പാനിഷ് ലെജണ്ടറി ഗോൾ കീപ്പർ റികാർഡോ സമോറ , ശോഷിച്ചു പോയ ചെക്കോസ്ലോവാക്യൻ ഫുട്‌ബോൾ പാരമ്പര്യത്തെ കാത്തുസൂക്ഷിച്ച ചെകോസ്ലോവാക്യൻ ഗോളി പ്ലാനിയാക്ക.

ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എടുത്താൽ മുകളിൽ പ്രതിപാദിച്ചിരവരായിരിക്കും ആദ്യ പത്തിൽ വരിക എന്നത് തീർച്ചയാണ്. ആൾ ടൈം ബെസ്റ്റ് 10 ഗോൾകീപ്പർ ലിസ്റ്റിൽ ഒരു ബ്രസീലിയനും ഉണ്ടാകില്ല എന്നതാണ് വാസ്തവം.ഫുട്‌ബോൾ ഹിസ്റ്ററിയിൽ ബ്രസീലുകാർ ഡൊമിനേറ്റ് ചെയ്യാത്ത ഏക മേഖലയും ഗോൾകീപ്പിംഗ് ആണ്.അറ്റാക്കിംഗ് ഈസ് ദ ബെസ്റ്റ് ഡിഫൻസ് എന്ന ശൈലിയിൽ പരമ്പരാഗതമായി പന്തു തട്ടി പോരുന്ന കാനറികളെ സംബന്ധിച്ച് ഗോൾകീപ്പർ എന്നത് പേരിനൂ മാത്രം ഉള്ള മേഖലയായിരുന്നു.എന്നാൽ ബ്രസീലിയൻ ജനത മാപ്പ് നൽകാത്തതും ഒരു ഗോളിക്കാണെന്ന് മറക്കരുത്‌ , ബ്രസീലിന്റെ നാഷണൽ ഡിസാസ്റ്റർ എന്നറിയപ്പെടുന്ന മറകാനാസോ ദുരന്തത്തിന് കാരണമായി എന്ന് അവർ വിശ്വസിക്കുന്ന ബാർബോസ എന്ന വിഖ്യാത ഗോൾകീപ്പറാണ് ആ ഹതഭാഗ്യൻ. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ എന്ന ലേബലിലേക്ക് കുതിക്കുകയായിരുന്ന ബാർബോസ 1950 ലോകകപ്പ് ഫൈനലിൽ ഒരു പിഴവിലൂടെ  ദുരന്തനായകനായി തീർന്നത് കാൽപ്പന്തുകളിയുടെ തീരാ ഖേദങ്ങളിലൊന്നാണ്.

ഫുട്‌ബോളിന്റെ സ്വർഗഭൂമികയുടെ വലകണ്ണികൾ സംരക്ഷിച്ച കാവൽമാലാഖമാരിൽ ഏറ്റവും മികച്ചവൻ ആര് എന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ.1958 ലോകകപ്പ് , 1962 ലോകകപ്പ് കിരീടങ്ങൾ ചൂടിയ ടീമിന്റെ ലെജണ്ടറി ഗോൾകീപ്പർ ജിൽമർ സാന്റോസ് മാത്രം.കൊറിന്ത്യൻസിന്റെയും സാന്റോസിന്റെയും ഹീറോ ആയിരുന്ന ജിൽമർ പെലെയുടെ ലോകം കീഴടക്കിയ ക്ലബായ സാന്റോസിന്റെ നിർണായക ഗോൾകീപ്പറായിരുന്നു.നമ്പർ വൺ ഗോളിയായ ലെവ് യാഷിൻ , ഹംഗറിയുടെ മാജിക്കൽ മംഗ്യാറുകളുടെ രക്ഷകനായിരുന്ന ഗ്രോസ്സിസ് , സെപ് മേയർ എന്നി ഗോൾകീപിംഗ് ഇതിഹാസങ്ങൾ വാഴ്ന്ന ജിൽമറിന്റെ ജെനറേഷനിൽ കിരീടങ്ങളുടെ അടിസ്ഥാനത്തിൽ most successful ഗോളിയും ജിൽമർ തന്നെയാണ്.

ഗാരിഞ്ച സഗാലോ നിൽട്ടൺ സാന്റസ് എന്നീ ഇതിഹാസതാരങ്ങൾക്കൊപ്പം ബൊട്ടഫോഗോ ക്ലബിന്റെ ചരിത്രം മാറ്റികുറിച്ച ബൊട്ടഫോഗോയുടെ ഗോൾകീപ്പർ മാംഗാ ജിൽമറിന്റെ സമകാലിക ഗോളിയായത് കൊണ്ട് മാത്രമാണ്  അറിയപ്പെടാതെ പോയത്.ഇന്നത്തെ ബ്രസീൽ ടീമിൽ അലിസണിന് റിസർവ് ഗോളിയായി എഡേഴ്സൺ നിൽക്കുന്നത് പോലെ 1958 , 1962 , 1966 എന്നീ മൂന്ന് ലോകകപ്പുകളിലൂം ജിൽമറിന് പിറകിൽ രണ്ടാം ഗോളിയാകാനായിരുന്നു ബൊട്ടഫോഗോക്കൊപ്പം 200 ലേറെ ക്ലീൻഷീറ്റുകളെന്ന റെക്കോർഡ് സ്വന്തമാക്കിയ മാംഗയുടെ നിയോഗം.എന്നാൽ 1966 ൽ ഒന്നാം ഗോളിയായി വല കാത്തത് മാംഗയായിരുന്നു.ഇരുവരുടെയും മറ്റൊരു സമകാലിക ഗോൾകീപ്പറായിരുന്നു കാർലോസ് കാസ്റ്റിലോ , ബ്രസീലിയൻ ലീഗിൽ അസാധ്യമായ റിഫ്ലക്സ് സേവുകൾക്ക് പേരു കേട്ട കാസ്റ്റിലോ 1950 ലോകകപ്പ് സ്ക്വാഢിൽ ബാർബോസയുടെ റിസർവ്വ് ഗോൾകീപ്പറായിരുന്നു.എന്നാൽ തുടർന്ന് സെലസാവോയിൽ ജിൽമറിന്റെയും മാംഗയുടെയും നിഴലിലായ കാസ്റ്റിലോ 1958 ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു.കരിയറിലുടനീളം ഫ്ലുമിനൻസിന് വേണ്ടി വല കാത്ത കാസ്റ്റിലോയുടെ ടീമിന്റെ നിർണായക ഘട്ടങ്ങളിലെ അൽഭുതകരമായ സേവുകൾ കാരണം ഫ്ലുമിനൻസ് ആരാധകർ അദ്ദേഹത്തെ വിളിച്ചിരുന്നത് "സൈന്റ് കാസ്റ്റിലോ " എന്ന പേരിലായിരുന്നു.ഇത് വിളിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്  ബ്രസീലിയൻ ലീഗിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ സ്വന്തമാക്കിയത് കാസ്റ്റിലോ ആയിരുന്നു.255 ലധികം ക്ലീൻ ഷീറ്റുകളാണ് അദ്ദേഹം ഫ്ലുമിനൻസ് ജെഴ്സിയിൽ മാത്രം സ്വന്തമാക്കിയത്. 

ജിൽമർ , മാംഗാ , കാസ്റ്റിലോ എന്നീ ത്രയങ്ങൾക്ക് ശേഷം ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ പ്രഥമ ഗോൾകീപ്പർ നായകൻ എന്നറിയപ്പെടുന്ന എമേഴ്സൺ ലിയാവോ ആണ് എഴുപതുകളിൽ കാനറികളുടെ സപൈഡർമാൻ ആയി ഉയർന്ന് വന്നത്.1970 ലോകകപ്പിലെ പെലെയുടെ ഡ്രീം ടീമിൽ അംഗമായിരുന്നു ലിയാവോ ഒന്നാം ഗോൾകീപ്പർ ഫെലിക്സിന് റിസർവ്വ് ഗോളിയായിരുന്നെങ്കിലും പിന്നീട് തുടരെ മൂന്നു ലോകകപ്പുകളിൽ സെലസാവോയുടെ ഒന്നാം നമ്പർ ഗോളിയായി മാറി ജിൽമറിന്റെ പാത പിന്തുടരുകയായിരുന്നു.ഒത്തുകളി നടത്തി ചതീയിലൂടെ അർജന്റീന ലോകകപ്പ് സ്വന്തമാക്കിയ 1978 ലോകകപ്പിൽ ഒരു കളി പോലും തോൽക്കാതെ ബ്രസീലിനെ നയിച്ചത് എമേഴ്സണാണ്.തെണ്ണൂറുകളുടെ അവസാനങ്ങളിലും 2000ങളുടെ തുടക്കത്തിലും സ്കോളരി യുഗം തുടങ്ങുന്നതിന് മുമ്പ്  ബ്രസീലിന്റെ പരിശീലകൻ കൂടിയായിരുന്നു ലിയാവോ.

തെണ്ണൂറുകളിൽ കാനറികളുടെ ലോകകപ്പ് വിജയം നിർണയിച്ച ടഫറേൽ എന്ന പ്രതിഭാധനനായ ഗോൾകീപ്പറെ മറക്കാത്തവർ വിരളമാകും.യൂറോപ്യൻ ബിഗ് ക്ലബുകളിൽ കളിക്കാനുള്ള ഭാഗ്യം ലഭിച്ചില്ലേങ്കിലും ഫുട്‌ബോൾ രാജാക്കന്മാരുടെ നാലാം ലോകകപ്പ് കിരീടത്തിലേക്കുള്ള പാതയിൽ അസൂറിപ്പടയുടെ പ്രതിരോധ നായകനായ ബരേസിയുടെയും മസ്സാറോയുടെയും കിക്ക് തടുത്തിട്ടാണ് ടഫറേൽ വീരോചിത ഗോളിയായി ബ്രസീലിന്റെ ചരിത്ര പുസ്തകത്തിൽ ഇടം പിടിച്ചത്.പെനാൽറ്റി സേവിംഗ് എക്സ്പേർട്ട് ആയിരുന്ന ടഫറേൽ തുർക്കിഷ് വമ്പൻമാരായ ഗലറ്റ്സറായ്ക്ക് വേണ്ടി യുവേഫ കപ്പ് ഫൈനലിൽ ഷൂട്ടൗട്ടിലും അസാമാന്യ പ്രകടനം കാഴ്ച്ചവെച്ചു കിരീടം നേടികൊടുത്തിരുന്നു.നൂറിലേറെ തവണ സെലസാവോ ജെഴസി അണിഞ്ഞ ഏക ഗോൾകീപ്പർ എന്ന ഖ്യാതി സ്വന്തമായുള്ള ടഫറേൽ 2 കോപ്പ അമേരിക്കയും നേടിയിട്ടുണ്ട്. 1998 ലോകകപ്പ് ഫൈനലിലെ മോശം പ്രകടനമാണ് ടഫറേലിന്റെ കരിയർ ഡിപ്പ്.നിലവിൽ ബ്രസീൽ നാഷണൽ ടീമിന്റെ ഗോൾകീപ്പിംഗ് പരിശീലകൻ കൂടിയാണ് അദ്ദേഹം.

ടഫറേൽ യുഗത്തിന് ശേഷം ഉയർന്ന് വന്ന ത്രയങ്ങളാണ് ദിദാ , മാർകോസ് , റോജരിയോ സെനി.ടഫറേൽ വരെയുള്ള ബ്രസീലിന്റെ ഗോൾകീപ്പർമാരിൽ നിന്നും വ്യത്യസ്തമായി യൂറോപ്യൻ ക്ലബ്ഫുട്‌ബോൾ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗോളിയായിരുന്നു ദിദാ.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഷോട്ട് സ്റ്റോപ്പറായിരുന്ന ഉയരക്കാരനായ ദിദ
ക്ലോസ് റേഞ്ചിൽ നിന്നും ഉള്ള ഷോട്ടുകൾ കുത്തിയകറ്റുന്നതിൽ പ്രത്യേക പ്രാവീണ്യം ഉണ്ടായിരുന്നു." കിംഗ് ഓഫ് പെനാൽറ്റി" എന്ന നിക്ക്നെയിമിൽ അറിയപ്പെട്ട ദിദയുടെ പെനാൽറ്റി സേവിംഗ് മികവിന്റെ പീക്ക് ലെവൽ ലോകം കണ്ടത് 2003 യുസിഎൽ ഫൈനലിൽ ആയിരുന്നു. അത് ഏറ്റവുമധികം അനുഭവിച്ചത് യുവൻറസും ഇന്റർമിലാനുമായിരുന്നു. മിലാനും യുവൻറസും ഗോൾരഹിത സമനിലയിൽ അവസാനിച്ച 2003 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുവൻറസിന്റെ മൂന്ന് പെനാൽറ്റി സ്പോട്ട് കിക്കൂകൾ യാതൊരു കൂസലുമില്ലാതെ തടുത്തിട്ട് മിലാന് ആറാം യുസിഎൽ നേടികൊടുക്കയായിരുന്നു ദിദാ.
സാൻസീറോയിൽ മിലാനുമായുള്ള  ഡെർബിഡെല്ലാമഡോണിയകളിൽ ഇന്റർമിലാന്റെ ഏറ്റവും വലിയ തലവേദന ആയിരുന്നു ദിദാ.അതോടെ കിംഗ് ഓഫ് പെനാൽറ്റീസ് എന്ന വിളിപ്പേരിന് പുറമേ "ബഗീരാ"എന്ന് കൂടി മിലാൻ ഫാൻസ് ദിദയെ വിളിച്ചു.ജംഗിൾബുക്കിലെ കഫാപാത്രമായ കരിമ്പുലി ബഗീരയുടെ മെയ്വഴക്കത്തോട് സാദൃശ്യം ഉണ്ടായിരുന്നു ദിദയുടെ ഗോൾബാറിനു കീഴിലുള്ള അസാമാന്യ പ്രകടധങ്ങൾക്ക്.2005ൽ മിലാന്റെ കണ്ണീർ വീണ ഷൂട്ടൗട്ടിലെക്ക് നീണ്ട ചരിത്ര പ്രസിദ്ധമായ മിറാക്കിൾ ഓഫ് ഇസ്താംബൂൾ ഫൈനലിൽ ലിവർപൂൾ താരം ആർനെ റീസ്സെയുടെ സ്പോട്ട് കിക്ക് തടുത്തിട്ടെങ്കിലും മിലാനേ വിജയതീരത്തേക്ക് എത്തിക്കാനായില്ല.2007 യുസിഎല്ലിൽ മികച്ച പ്രകടനം കാഴ്ച വെച്ച കിരീടം വീണ്ടെടുത്ത താരം
മിലാനിൽ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.  രണ്ട് തവണ വീതം ഫിഫ ബെസ്റ്റ് ഗോൾകീപ്പറും യുവേഫ ചാമ്പ്യൻസ് ലീഗ് വിന്നറും ഫിഫ ക്ലബ് ലോക ചാമ്പനുമായി.രണ്ടായിരങ്ങളുടെ ആദ്യ പകുതിയിൽ ബൂഫണിനോളം മികവുറ്റ ഗോളിയായി ലോക ഒന്നാം നമ്പർ ഗോൾകീപ്പറിലേക്ക് കുതിച്ച ദിദ 2008 ന് ശേഷം സംഭവിച്ച മിലാന്റെ തകർച്ചയും പരിക്കുകളും ദിദയെയുടെ കരിയറിനെയും ബാധിക്കുകയായിരുന്നു.ബാർബോസക്ക് ശേഷം സെലസാവോ ജെഴ്സിയിൽ വല കാത്ത ആദ്യ കറുത്ത വംശജനായ ദിദ കാനറികൾക്കൊപ്പം ലോകകപ്പ് , രണ്ട് തവണ കോപ്പ അമേരിക്ക , രണ്ട് തവണ ഫിഫ കോൺഫെഡറേഷൻ കപ്പ് , തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കോപ്പ ലിബർട്ടഡോറസ് കൊറിന്ത്യൻസിനൊപ്പം നേടിയ ദിദാ കോപാ ലിബർട്ടഡോറസും ചാമ്പ്യൻസ് ലീഗും നേടുന്ന ആദ്യ ഗോൾകീപ്പർ ആണ്.

2002 ലോകകപ്പ് ഫൈനലിൽ ജർമൻ ഫോർവേഡ് ഒളിവർ നെവില്ലെയുടെ സ്ക്രീമർ മുഴുനീളെ ഡൈവ് ചെയ്തു തട്ടിയകറ്റിയ മാർകോസീനെ വിസ്മരിക്കാതെ ബ്രസീലിന്റെ അഞ്ചാം ലോകകപ്പ് വിജയം പൂർണതയിൽ എത്തില്ല.
പൽമിറാസിന്റെ ഇതിഹാസമായ മാർകോസ് ആഴ്സൻ വെംഗറിന്റെ ആഴ്സനലിൽ നിന്നും വലിയ ഓഫർ ലഭിച്ചിട്ടും യൂറോപ്യൻ ഫുട്‌ബോളിലേക്ക് ചേക്കേറാൻ താൽപ്പരനായിരൂന്നില്ല.താൻ അനുഭവിക്കുന്ന ബ്രസീലിയൻ ഫുട്‌ബോളിന്റെ പാരമ്പര്യവും ആത്മാവും നഷ്ടപ്പെടുത്താൻ താരത്തിന് തെല്ലും ആഗ്രഹം ഇല്ലായിരുന്നു.2002 ലോകകപ്പിലെ അസാമാന്യ പ്രകടനമാണ് മാർകോസിന്റെ കരിയറിലെ വഴിത്തിരിവ് ആയത്.ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾകീപ്പർ ലിസ്റ്റിൽ പാൽമിറാസ് കീപ്പർ ഇടം പിടിച്ചതും 2002 ലോകകപ്പ് പ്രകടനം മൂലമായിരുന്നു.ബ്രസീലിൽ പൽമിറാസിനോടൊപ്പം കരിയർ മുഴുവനും കഴിച്ചുകൂട്ടാൻ തീരുമാനിച്ച മാർകോസ് തീർച്ചയായും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിനൊരു നഷ്ടം തന്നെയാണ്.ലോകകപ്പിന് പൂറമേ 1999 കോപ്പ അമേരിക്ക 2005 ഫിഫ കോൺഫെഡറേഷൻ കപ്പ് നേടിയ മാർകോസ് പൽമിറാസിൽ കോപ്പ ലിബർട്ടഡോറസ് കിരീടത്തോടൊപ്പം കോപ്പ ലിബർട്ടഡോറസ് ബെസ്റ്റ് പ്ലെയർ ആയും ബെസ്റ്റ് ഗോൾകീപ്പർ ആയും 1999 എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

"ഗോളടിക്കും ഗോളി" എന്ന് കേൾക്കുമ്പോൾ ഫുട്‌ബോൾ ആരാധകർക്ക് ഒരേയൊരു നാമമേ നാക്കിൽ വരൂ.മാർകോസിനെ പോലെ തന്നെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലോകത്തിന് ആഘോഷിക്കപ്പെടാനും ആസ്വദിക്കപ്പെടാനും ഭാഗ്യമില്ലാതെ പോയെ ഇതിഹാസ ഗോൾകീപ്പർ സാവോപോളോ ബിംബമായ റോജെരിയോ സെനിയെന്ന മാന്ത്രികൻ തന്നെ..ടെലി സന്റാനയുടെ അരുമ ശിഷ്യനായി സാവോപോളോ ക്ലബിൽ കരിയർ തുടങ്ങിയ സെനി 25 വർഷത്തോളമാണ് സാവൗപോളോയുടെ വല കാത്തത്.ഗോൾകീപ്പിംഗിൽ ഉപരിയായി ഫ്രീകിക്കിൽ വിദഗ്ധൻ ആയിരുന്നു റോജരിയോ ഗിന്നസ്‌ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിനുടമയാണ്.നൂറ് ഗോളടിച്ച ആദ്യ ഗോൾകീപ്പർ ആണദ്ദേഹം.ഏറ്റവുമധികം ഗോളടിച്ച ഗോളിയായി സെനി പ്രൊഫഷണൽ കരിയറിൽ നിന്നും വിരമിക്കുമ്പോൾ 62 ഫ്രീകിക്ക് ഗോളുകളും 48 പെനാൽറ്റി ഗോളുകളും രണ്ട് ഫീൽഡ് ഗോളുമടക്കം 132 ഗോളുകളാണ് അടിച്ചു കൂട്ടിയതെന്നോർക്കണം...! ഒരുപക്ഷേ ഫുട്‌ബോൾ ചരിത്രത്തിൽ തകർക്കപ്പെടാൻ ഒരിക്കലും സാധ്യതതയില്ലാത്ത അനശ്വര റെക്കോർഡ് ആയി ഇത് നിലനിന്നേക്കാം.ബ്രസീൽ ലീഗിൽ ഏറ്റവുമധികം മൽസരങ്ങൾ കളിച്ച റെക്കോർഡ് ഉള്ള സെനി സെലസാവോ ജെഴ്സിയിൽ ദിദയുടെയും മാർകോസിന്റെയും സമകാലികനായത് കൊണ്ട് മാത്രം അവസരങ്ങൾ ലഭിക്കപ്പെടാതെ പോവുകയായിരുന്നു.2002 ലോകകപ്പിൽ മാർകോസിന്റെ പകരക്കാരനായി ചൈനക്കെതിരെ കളിക്കാനിറങ്ങിയ സെനിക്ക് പക്ഷേ സെലസാവോ ജെഴ്സിയിൽ ഗോളടിക്കാൻ സാധിച്ചിട്ടില്ല.ലോകകപ്പിന് പുറമേ 1997 ഫിഫ കോൺഫെഡറേഷൻ കപ്പും സ്വന്തമാക്കിയ അദ്ദേഹം രണ്ട് തവണ കോപ്പ ലിബർട്ടഡോറസും ഫിഫ ക്ലബ് വേൾഡ് കപ്പും ഇന്റർകോണ്ടിനെന്റൽ കപ്പും സാവോ പൗളോക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.ദീർഘകാലം സാവോപൗളോയുടെ നായകനായിരുന്ന റോജെരിയോ 2005 ഫിഫ ക്ലബ് ലോകകപ്പ് ബെസ്റ്റ് പ്ലെയറിനുള്ള ഗോൾഡൻ ബോളും അതേ വർഷത്തെ കോപ്പ ലിബർട്ടഡോറസിൽ ഗോൾഡൻ ബോളും നേടിയിട്ടുണ്ട്.

ജൂലീയോ സീസറെന്ന നാമം ഒരേ സമയം ബ്രസീൽ ആരാധകരെ വിസ്മയിപ്പിക്കുകയും കരയിപ്പിക്കുകയും ചെയതിട്ടുണ്ട്.2004 കോപ്പയിൽ സെലസാവോയുടെ രണ്ടാംനിര യുവ താരനിരയുടെ ഗോളിയായിരുന്ന സീസർ ഫൈനലിൽ അർജന്റീനയുടെ വമ്പൻ താരനിരയുടെ രണ്ട് സ്പോട്ട് കിക്കുകൾ തടുത്തിട്ടാണ് കോപ്പ കിരീടം നേടി ലോക ഫുട്‌ബോളിൽ വരവറിയിച്ചത്.ഏതാണ്ട് ഒരു പതിറ്റാണ്ട് കാലത്തോളം ഇന്റമിലാന്റെ വല കാക്കും ഭൂതമായിരുന്ന സീസർ 2010 യുസിഎല്ലിലും 2007- 11 കാലയളവിൽ സീരീ എയിലും തുടർച്ചയായ സീസൺ ബെസ്റ്റ് പ്രകടനത്തോടെ ബുഫണിന്റെ പ്രതിഭയോളം വളർന്നു പന്തലിച്ചിരുന്നു.പക്ഷേ തന്റെ കരിയറിലെ ലോംഗ്വിറ്റി നിലനിർത്താൻ സീസറിന് കഴിയാതെ പോയതും പരിക്കും താരത്തെ തളർത്തുകയായിരുന്നു.2010 യുസിഎൽ ഇന്റമിലാന് നേടികൊടുത്ത താരം ഫിഫ ബെസ്റ്റ് ഗോൾ കീപ്പറായും യുവേഫ ഗോൾകീപ്പർ ഓഫ് ദ സീസൺ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.പെനാൽറ്റി സേവിംഗിൽ അഗ്രഗണ്യനായ സീസർ ഇന്റർമിലാനിൽ നിന്നും ഫോം നഷ്ടപ്പെട്ട് തിരിച്ചു വന്നത് പ്രീമിയർ ലീഗിലെ ക്യൂപിആറിനൊപ്പമായിരുന്നു.2013 ഫീഫ കോൺഫെഡറേഷൻ കപ്പിൽ പെനാൽറ്റി സേവ് അടക്കം നടത്തി മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ നേടിയ സീസറിന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ.
2014 ലോകകപ്പ് സെമിയിൽ ഏഴ് ഗോളുകൾക്ക് ജർമനിയോട് ബ്രസീൽ തോൽക്കുമ്പോൾ നിസ്സഹനായി വലക്ക് മുന്നിൽ നിൽക്കുകയായിരുന്നൂ സീസർ.
2010 ലോകകപ്പ് 2014 ലോകകപ്പ് കളിച്ചെങ്കിലും രണ്ടിലും മിസ്റ്റേക്കുകൾ യഥേഷ്ടം വരുത്തി വെച്ചത് സീസറെന്ന ലോകോത്തര ഗോൾ കീപ്പറെ ലോകം മറക്കാനിടയായി.2010 കളിൽ ബുഫൺ കസിയസ് സീസർ എന്നീ ത്രിമൂർത്തികൾ അലങ്കരിച്ച ഫുട്‌ബോൾ ലോകത്തെ ബെസ്റ്റ് ബിഗ് 3 ഗോൾകീപ്പർ പദവി സീസർ സ്വയം കുളം തോണ്ടിയതോടെ സീസറിന്റെ സ്ഥാനം മാനുവൽ ന്യൂയർ കൈകലാക്കുകയായിരുന്നു.2004 കോപ്പക്ക് പുറമേ 2009 , 2013 ഫിഫകോൺഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്.

സീസറിന് ശേഷം ബ്രസീലിയൻ ഫുട്‌ബോളിനും യൂറോപ്യൻ ഫുട്‌ബോൾ ലോകത്തും ഉയർന്ന് കേട്ട പേരാണ് അലിസൺ ബെക്കർ.അതായത് വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർ.ഇന്ന് അലിസൺ ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ്.2019 യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് അത്യപൂർവ സേവൂകളോടെ ആറാം കിരീടം ചാർത്തികൊടുത്ത അലീസൺ പ്രീമിയർ ലീഗിൽ ക്ലീൻഷീറ്റുകളുടെ രാജാവ് ആണ്.
പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലൗ , യുസിഎൽ ഗോൾഡർ ഗ്ലൗ , യുവേഫ ബെസ്റ്റ് ഗോൾകീപ്പർ ഓഫ് സീസൺ , എന്നീ പുരസ്‌കാരങ്ങൾ നേടിയ ലിവർപൂൾ സൂപ്പർ മാൻ 2019 കോപ്പ അമേരിക്കയും അസാമാന്യ മികവോടെ ഗോൾഡൻ ഗ്ലൗവടക്കം നേടിയതോടെ ഇരൂപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച പത്ത് ഗോളിമാരിൽ തന്റെ നാമം അരക്കെട്ട് ഉറപ്പിച്ചിരിക്കുകയാണ്.ഈ വരുന്ന ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് കൂടി നേടാനിരിക്കുകയാണ് താരം.
അലിസണിന്റെ സമകാലികനായത് കൊണ്ട് മാത്രം അത്ര ശ്രദ്ധിക്കപ്പെടാതെ പോവുന്ന എഡേഴ്സണും ഫിഫ അവാർഡ് ബെസ്റ്റ് 3 നോമിനിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ക്ലീൻഷീറ്റുകളിൽ അലിസൺ മാത്രമാണ് കഴിഞ്ഞ സീസണിൽ എഡേഴ്സണ് മുന്നിലുള്ളത്.
സെലസാവോ ജെഴ്സിയിൽ കളിച്ച നിരവധി ഗോൾകീപ്പർമാർ ചരിത്രത്തിൽ ഇനിയുമുണ്ട്.അവരുടെ ലിസ്റ്റ് അനന്തമാണ്.1970ലോകകപ്പ് ഗോൾകീപ്പർ ഫെലിക്സ് , 1982 സന്റാനയുടെ ടീമിലെ കീപ്പർ വാൾഡിർ പെരസ് , 1986 ലെ കാർലോസ് ബല്ലോ , ബെറ്റോ , ഡൊണി , ജെഫേഴ്സൺ,റാഫേൽ കബ്രാൾ , ഗബ്രിയേൽ, ഗ്രോഹെ, നെറ്റോ ഡീഗോ ആൽവസ് കാസിയോ , etc...

ഫുട്‌ബോൾ രാജാക്കൻമാരുടെ എക്കാലത്തെയും മികച്ച പത്ത് ഗോൾകീപ്പർമാരുടെ ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് പോസ്റ്റ് ഉദ്ദേശ്യം.എന്റെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1.ജിൽമർ സാന്റോസ് 
2.ടഫറേൽ 
3.ദിദാ 
4.എമേഴ്സൺ ലിയാവോ
5.മാർകോസ്
6.ബാർബോസ
7.റോജെരിയോ സെനി
8.കാസ്റ്റിലോ
9.അലിസൺ
10.മാംഗാ
11.സീസർ.

അലിസൺ ബെക്കർ തന്റെ കരിയറിലെ പകുതി പോലും പിന്നിട്ടില്ല , അതുകൊണ്ട് തന്നെ ഒരു ലോകകപ്പ് കൂടി നേടാനായാൽ അലിസൺ ബ്രസീലിന്റെ ടോപ് 5 ഗോൾകീപ്പർ ലിസ്റ്റിൽ ഇടംപിടിക്കുമെന്ന് ഉറപ്പിക്കാം.ടഫറേൽ ദിദയേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നത് 94 ലോകകപ്പ് പെർഫോമൻസ് കൊണ്ട് മാത്രമാണ്. യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ദിദയേക്കാൾ മികച്ചൊരു ഗോൾകീപ്പർ ഇതുവരെ ബ്രസീലിന് ലഭിച്ചിട്ടില്ല.ഇരൂപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച പത്ത് ഗോൾകീപ്പർമാരെ യെടുത്താൽ ദിദാ അലിസൺ സീസർ എന്നിവരുണ്ടാകും.യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം പുറത്തടുത്ത ബ്രസീൽ ഗോൾകീപ്പർമാരാണ് മൂവരും.അതേ സമയം ലോകകപ്പിൽ ബ്രസീലിനെ വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തവർ ജിൽമർ ടഫറേൽ മാർകോസ് എന്നിവരാണ്.

By - Danish Javed Fenomeno
ഫിർമീന്യോയുടെ വഴിയെ ജോയലിംന്റണും.
(Record Signing of Newcastle United History)



സമീപകാലത്ത് അണ്ടർറേറ്റഡ് ബ്രസീലിയൻ ടാലന്റുകളെ കണ്ടെത്തി ഉയർത്തി കൊണ്ടുവരുന്നതിൽ  ജർമൻ ക്ലബുകളിലെ കുഞ്ഞൻമാരായ ഹോഫൻഹെയിമിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.2007 ൽ ആണ് ലൂയിസ് ഗുസാതാവോ എന്ന ഡിഫൻസീവ് മിഡ്ഫീൽഡറെ ഹോഫൻഹെയിം സ്കൗട്ട് ചെയ്യുന്നതും തങ്ങളുടെ ടീമിലെത്തിക്കുന്നതും ശേഷം ഗുസാതാവോ ബ്രസീൽ ടീമിൽ സ്ഥിരാംഗമാവുകയും ചെയ്തു. വോൾഫ്ബർഗിന് മറിച്ച് വിറ്റു ഹോഫൻഹെയിം ലാഭം കൊയ്യുകയുമായിരുന്നു.2011 ൽ ബ്രസീലിൽ very unknown - underrated ടാലന്റ് ആയിരുന്ന റോബർട്ടോ ഫിർമീന്യോയേ ടീമിലെത്തിച്ച ഹോഫൻഹെയിം ബോബിയെ സൂപ്പർ താരമാക്കി മാറ്റുകയായിരുന്നു. ഹോഫൻഹെയിമിൽ അറ്റാക്കിംഗ് മിഡ്ഫീൽഡ് /സെക്കൻഡറി സ്ട്രൈകർ എന്നീ റോളുകളിൽ മികച്ച പ്രകടനം നടത്തിയ ഫിർമീന്യോയെ നല്ല വിലക്ക് ലിവർപൂളിന് വിൽക്കുകയായിരുന്നു ക്ലബ്.പിന്നീട് രാജ്യന്തര ജെഴ്സിയിലും ക്ലബ് ജെഴ്സിയിലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആൻഫീൽഡിന്റേ പ്രിയപ്പെട്ട ബോബി ഫിർമീന്യോക്ക്.
ഇന്ന് കോപ്പയും ചാമ്പ്യൻസ് ലീഗ് അടക്കം നേടി ബ്രസീലിന്റെയും ലിവർപൂളിന്റെയും അതിനിർണായകമായ സൂപ്പർ താരമാണ് ബോബി.ഫിർമീന്യോ പോയതോടെ പകരക്കാരനായി
2015 ൽ ബ്രസീലിലെ ബാഹിയയിലെ ക്ലബായ റെസിഫെയിൽ നിന്നും ബ്രസീലുകാർക്ക് അത്ര പരിചിതമല്ലാത്ത ജോയലിംന്റൺ എന്ന മുന്നേറ്റനിര താരത്തെ ടീമീലെത്തിച്ച ഹോഫൻഹെയിം നാല് സീസണ് ശേഷം  റെക്കോർഡ് തുകയായ നാൽപ്പത് മില്ല്യൺ യൂറോക്ക് ന്യൂകാസിൽ യുണൈറ്റഡിന് വിറ്റു എന്നതായിരുന്നു കഴിഞ്ഞ ജൂലൈ മാസത്തെ പ്രീമിയർ ലീഗ് ട്രാൻഫസ്ഫർ വിന്റോയിലെ ഒരു സുപ്രധാന വാർത്ത.

ആൾറൗണ്ട് സെന്റർ ഫോർവേഡ് താരമാണ് ജോയലിംന്റൺ.സഹതാരങ്ങളുമായി ലിങ്ക് അപ്പ് പ്ലേക്കും പൊസഷൻ ഹോൾഡ് അപ്പ് ചെയ്തു കളിക്കാനും അറ്റാക്കിംഗ് തേഡിൽ എതിർ ഡിഫൻസീനെ പ്രെസ്സ് ചെയ്തു പെനാറ്റി ബോക്സ് പ്രസൻസോടേ കൃത്യമായി സ്കോറിംഗ് പൊസിഷനിൽ കണക്റ്റ് ചെയ്യനുമുള്ള താരത്തിന്റെ കഴിവ് ബ്രസീലിന്റെ ഭാവിയിലേക്കുള്ള സ്ട്രൈകർ ഓപ്ഷനുകളിൽ മുൻപന്തിയിൽ ഉൾപ്പെടുത്താൻ പറ്റുന്ന പേരാണ് ജോയലിംന്റൺ.ലെവൺഡോവ്സ്കിയെ പോലെയോ ലുകാകുവിനെ പോലെയോ ഒരു ഹൈ ഫിസിക്കലി ഇംമ്പോസിംഗ് സ്ട്രൈകർ അല്ല ന്യൂകാസിൽ താരം.എന്നാൽ തന്റെ ഉയരക്കൂടുതലും ഏരിയൽ പ്രസൻസും ഫ്ലാഷി സ്കിൽസും മൊബിലിറ്റിയും ടെക്നിക്സും ഉപയോഗപ്പെടുത്തിയാൽ പ്രീമിയർ ലീഗ് പോലെ ടഫ് കോംപറ്റേറ്റീവ് ലീഗിൽ ഫൈനൽ തേഡിൽ മാത്രമല്ല പെനാൽറ്റി ബോക്സുകളിലും അപകടകാരിയാകാനും ജോയലിംന്റണ് സാധിച്ചേക്കാം. ഷൂട്ടിങ് കൃത്യതയില്ലയ്മയാണ് ജോയിലിംന്റണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡ്രോബാക്.
ഹോഫൻഹെയിമിൽ വളരെ കുറച്ച് ഗോളുകളാണെ താരം സ്കോർ ചെയ്തത്.
ഷൂട്ടിങിൽ കൃത്യത വരുത്തിയില്ലേൽ അധികകാലം പ്രീമിയർ ലീഗിൽ അതിജീവിക്കാൻ കഴിയാതെ വരും.

ന്യൂകാസിൽ യുണൈറ്റഡ് ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലാണ് ജോയലിംന്റൺ ക്ലബിലെത്തിയത്.ക്ലബ് ഇതിഹാസം അലൻ ഷിയററർ അണിഞ്ഞ ഒൻപതാം നമ്പറിലാണ് താരം ബൂട്ടു കെട്ടുക.അതുകൊണ്ട് തന്നെ ഷിയറർ ന്യൂകാസിലിന്റെ ഒൻപതാം നമ്പറിൽ  ഉണ്ടാക്കി വച്ച് ലെഗസി പിന്തുടരുക എന്ന വളരെ ശ്രമകരമായ ദൗത്യം ജോയിലിംന്റണ് കഴിഞ്ഞിട്ടില്ലേൽ കരിയർ ഡിപ്പ് സംഭവിക്കാനും സാധ്യതയേറെയാണ്. ആരാധകർ തന്റെ പൊട്ടൻഷ്യൽ വളർത്താനുള്ള സമയം ജോയിലിംന്റണ് നൽകിയില്ലേൽ സിറ്റി ഫോർവേഡ് ആയിരുന്ന റോബീന്യോയെ പോലെയോ ജോയെ പോലെയോ മിഡിൽസ്ബറോ സ്ട്രൈകർ ആയിരുന്ന അൽഫോൻസോ ആൽവസിനെ പോലെയോ പ്രീമിയർ ലീഗിൽ തുടക്കം ഗംഭീരമാക്കീ പിന്നീട് കരിയർ ഡിപ്പ് സംഭവിച്ച ബ്രസീലിന്റെ മുന്നേറ്റനിര താരങ്ങളുടെ ലിസ്റ്റിൽ ജോയിലിംന്റണും ഇടം പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
മറ്റൊരു ഫാക്ടർ അഡാപ്റ്റേഷൻ സമയമാണ്.ജർമൻ ലീഗ് പോലെ ലെസ്സ് കോംപിറ്റൻസി ഉള്ള ലീഗിൽ നിന്നും highly competitive league ആയ പ്രീമിയർ ലീഗിലേക്ക് മാറുമ്പോൾ adapt ചെയ്യാൻ കുറച്ച് സമയമെടുക്കും.ഇതങ്ങെനെ മറികടക്കും എന്നതിനനുസരിച്ചായിരിക്കും ജോയിലിംന്റന്റെ ഇപിഎൽ ഭാവി.

നൂകാസിൽ പോലെ ഒരു ശരാശരി നിരക്ക് വെല്ലുവിളി ഏറെയാണ്.വമ്പൻമാർ ഒരുപാട് ഉള്ള പ്രീമിയർ ലീഗിൽ സൂപ്പർ താരപദവിയിലേക്ക് ഉയരണമെങ്കിൽ വലിയ മൽസരങ്ങളിൽ തിളങ്ങാൻ കഴിയണം , അത് സാധിച്ചിട്ടില്ലെങ്കിൽ പ്രീമിയർ ലീഗ് പോലെയൊരു ലീഗിൽ പിടിച്ചു നിൽക്കാൻ പാടാണ്.റെസിഫെയിൽ കളിക്കുന്ന സമയത്ത് മറകാനയിൽ വമ്പൻമാരായ  ഫ്ലമെംഗോക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം പകരക്കാരനായി ഇറങ്ങി രണ്ട് ഗോളടിച്ച ജോയിലിംന്റന്റെ പ്രകടനമാണ് താരത്തെ ഹോഫൻഹെയിമം സ്കൗട്ട് ചെയ്യാൻ കാരണമായി തീർന്നത്.അതുപോലെ ഉള്ള പ്രകടനങ്ങളാണ് നൂകാസിൽ ജെഴ്സിയിൽ ജോയലിംന്റണിൽ നിന്നും പുറത്ത് വരേണ്ടത്.

ന്യൂകാസിൽ യുണൈറ്റഡ് സൈൻ ചെയ്യുന്ന ചരിത്രത്തിലെ അഞ്ചാമത്തെ ബ്രസീൽ താരമാണ് ജോയലിംന്റൺ. പ്രീമിയർ ലീഗിലെ ആദ്യ ബ്രസീൽ സൂപ്പർ താരമായി അറിയപ്പെടുന്ന എൺപതുകളിലെ മിറാൻഡീന്യാ ആയിരുന്നു സീബ്ര ജെഴ്സിയിലെ ആദ്യ സെലസാവോ താരം.സ്ട്രൈകർ ആയിരുന്നു മിറാൻഡീന്യ ന്യൂകാസിലിലെ മികച്ച പ്രകടനത്തോടെ ബ്രസീൽ ടീമിലെത്തിയ താരമാണ്.പ്രീമിയർ ലീഗിൽ 57 മൽസരങ്ങളിൽ 23 ഗോളടിച്ച മിറാൻഡീന്യക്ക് ശേഷം ന്യൂകാസിലേക്ക് വന്ന ബ്രസീലിയൻസാണ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഫുമാക , ഡിഫന്റർ കകാപ്പാ , വിംഗബാക്ക് കെന്നഡിയും.22 കാരനായ ജോയലിംന്റണ് വളർന്ന് വരാൻ സാധ്യമായ അനുകൂലമായ അന്തരീക്ഷമുള്ള ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. തന്റെ പ്രതിഭയോട് നീതി പൂലർത്തിയാൽ ഭാവിയിൽ സെലസാവോയിലോ അല്ലെങ്കിൽ സെലസാവോ റിസർച്ച് ബെഞ്ചിലെങ്കിലും താരത്തെ കാണാൻ സാധിച്ചേക്കാം.ഫിർമീന്യോ വളർന്ന പാതയിലൂടെ ആണ് ജോയിലിംന്റണിന്റെ കരിയർ ഗ്രോത്തും എന്നത് ശ്രദ്ധേയമാണ്.
നിലവിൽ പ്രീ സീസണിൽ രണ്ട് ഗോളടിച്ച് ജോയലിംന്റൺ പ്രീമിയർ ലീഗിലും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ടൈൻ നദീക്കരയിലെ ന്യൂകാസിൽ ആരാധകർ.

By - Danish Javed Fenomeno