Friday, March 1, 2019

പുതുയുഗ ടാലന്റുകൾ







മാർച്ചിൽ നടക്കുന്ന ചെക് റിപ്പബ്ലിക് പനാമ ടീമുകൾക്കെതിരായ സൗഹൃദ മൽസരത്തിനുള്ള സ്ക്വാഡിൽ ഇടം നേടിയ ബ്രസീലിന്റെ ഭാവി യുവ പ്രതിഭകളാണ് ചിത്രത്തിൽ..ഒരു പക്ഷേ 21 ന് താഴെ വയസ്സുള്ള ഇത്രയധികം താരങ്ങൾ ഒരുമിച്ച് ഒരു സെലക്ഷനിൽ സെലസാവോയിൽ ഇടം നേടുന്നത് 2010-12 ന് ശേഷം ഇതാദ്യമാകും.2010-12 മാനോ മെനിസസിന്റെ കോച്ചിംഗ് പിരീഡിലെ സെലസാവോയുടെ പുതുയുഗപ്പിറവിയിലും ഇതേ അവസ്ഥ ഉണ്ടായിരുന്നു. നെയ്മർ ലുകാസ് മൗറ ഗാൺസോ ഓസ്കാർ സാൻഡ്രോ ഉവ്വിനി ഡാമിയാവോ പൗളീന്യോ തുടങ്ങിയ 21 തികയാത്ത യുവതാരങ്ങളെ വച്ചായിരുന്നു മെനിസസ് പരിചയസമ്പന്നരായ മുഴുവൻ താരങ്ങളെയും ഒഴിവാക്കി പൂതു ബ്രസീൽ തലമുറയ്ക്ക് തുടക്കം കുറിച്ചത്.തിയാഗോ സിൽവ ഡേവിഡ് ലൂയിസ് ആൽവസ് റോബീന്യോ പാറ്റോ ഫ്രെഡ് മാഴ്സലോ ഹൾക് തുടങ്ങിയവരെ ഒഴിച്ചു നിർത്തിയാൽ മെനിസസിന്റെ കാലത്തെ 18 കാരനായ നെയ്മറടക്കമുള്ള ബാക്കി അംഗങ്ങൾ എല്ലാം 21 വയസ്സിൽ താഴെയുള്ളവരായിരുന്നു.

നെയ്മറുടെ അഭാവത്തിൽ ഏതാണ്ട് അന്നത്തേതിന് സമാനമായ കൗമാര താരങ്ങളുടെ കൂട്ടമുള്ള സാഹചര്യമാണ് ഇപ്പോഴത്തെ ടിറ്റ ഇപ്പോൾ തെരഞ്ഞെടുത്ത ടീമിലും വന്നുചേർന്നിരിക്കുന്നത്.2010ൽ 18 കാരൻ നെയ്മർ ആയിരുന്നു ബ്രസീലിന്റെ മെയിൻ താരമായി അരങ്ങേറ്റത്തിൽ അവതരിച്ചെതെങ്കിൽ 2019 തുടങ്ങുമ്പോൾ അതേ പൊസിഷനിൽ നെയ്മർക്ക് പകരം മറ്റൊരു പതിനെട്ടുകാരൻ മെയിൻ പ്ലെയറായി സെലസാവോയിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്നു.വിനീസ്യസ് ജൂനിയറിന്  തന്റെ പ്രതിഭ തെളിയിക്കാനുള്ള സുവർണാവസരമാണ്.എൽ ക്ലാസികോയിലടക്കം തന്റെ കന്നി യൂറോപ്യൻ സീസണിൽ  മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കുന്ന വിനീസ്യസിന് തന്റെ മുൻഗാമികളുടെ പാത പിന്തുടരണമെങ്കിൽ ഗോൾ സ്കോറിംഗിൽ കൃത്യത പുലർത്തേണ്ടത് അനിവാര്യമാണ്.
പക്വതയാർജ്ജിച്ച ആർതറിന്റെ ബ്രസീലിയൻ മധ്യനിര റോൾ ആണ് ഉറ്റുനോക്കുന്ന മറ്റൊരു മേഖല.
റിച്ചാർലിസൺ ജീസസ് സ്ട്രൈകർ റോളിൽ ഇറങ്ങുമ്പോൾ ഫിനിഷിങിൽ കൃത്യത പുലർത്തിയില്ലേൽ കാര്യമായ ഗോൾ ക്ഷാമം ഉണ്ടാവുമെന്നുറപ്പ്.ഇരു വിംഗുകളിലും ഉപയോഗിക്കാമെന്നതാണ് സ്കിൽഫുൾ വിംഗർ ആയ എവർട്ടണിന്റെ പ്രത്യേകത.
കൗട്ടീന്യോ തിളങ്ങിയില്ലേൽ നറുക്ക് വീഴുന്നത് ബ്രസീൽ റൊസ്സാനേരി ലുകാസ് പക്കീറ്റാക്ക് ആയിരിക്കും.വെറ്ററൻമാരായി കൊണ്ടിരിക്കുന്ന സിൽവ മിറാൻഡ എന്നിവർക്ക് യോജിച്ച പകരക്കാരനായി ഭാവിയിൽ മാർകിനോസിന് ഒരു കൂട്ട് ആണ് ഏഡർ മിലിറ്റാവോ എന്ന ഉയരക്കാരനായ യുവ ഡിഫന്റർ.പോർട്ടോയിൽ മികച്ച ഫോമിൽ കളിക്കുന്ന വെർസറ്റൈൽ ഡിഫന്റർ റൈറ്റ് വിംഗ്ബാക്ക് റോളിലും കളിക്കാൻ പ്രാപ്തനാണ്.പ്രതിരോധ നിരയിൽ സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മികച്ച ഭാവി വാഗ്ദാനം ആണ് ഏഡർ മിലിറ്റാവോ.

രണ്ട് വൈഡ് ഫോർവേഡ്/വിംഗർ
രണ്ട് സെന്റർ ഫോർവേഡ്
രണ്ട് മിഡ്ഫീൽഡർ
ഒരു ഡിഫന്റർ എന്നിങ്ങനെ ടിറ്റേ തെരഞ്ഞെടുത്ത ഏഴ് യുവപ്രതിഭകൾ

വിനീസ്യസ് - വൈഡ് ഫോർവേഡ്
ക്ലബ് - റിയൽ മാഡ്രിഡ്
വയസ്സ് - 18

ആർതർ - MF
ക്ലബ് - ബാഴ്സ
വയസ്സ് - 21

റിച്ചാർലിസൺ - ഫോർവേഡ്
ക്ലബ് - എവർട്ടൺ
വയസ്സ് - 21

ജീസസ് - സെന്റർ Fw
ക്ലബ് - മാൻ.സിറ്റി
വയസ്സ് - 21

ലുകാസ് പക്കീറ്റാ - MF
ക്ലബ് - മിലാൻ
വയസ്സ് - 21

എവർട്ടൺ സോറസ് - വൈഡ് Fw
ക്ലബ് - ഗ്രെമിയോ
വയസ്സ് - 21

ഏഡർ മിലിറ്റാവോ - DF
ക്ലബ് - പോർട്ടോ
വയസ്സ് - 20

Danish Javed Fenomeno🇧🇷🇧🇷
കാനറിജെഴ്സിയിൽ പറക്കാൻ Flemish Birds
Vinicius Paqueta🇧🇷





ബ്രസീലിന്റെ പ്രിയപ്പെട്ട ക്ലബ് ഫ്ലെമംഗോ വളർത്തിയ പ്രതിഭകൾ ബ്രസീൽ ജെഴ്സിയിൽ വീണ്ടും ഒന്നിക്കുന്നു.2019 ലെ ഏറ്റവും വലിയ ദുരന്തമായ
ഫ്ലമെംഗോ അക്കാദമി തീ പിടുത്തത്തിൽ പത്തോളം യുവ പ്രതിഭകളെ നഷ്ടപ്പെട്ട ഫ്ലെമംഗോക്ക് ആശ്വസിക്കാം. തങ്ങൾ വളർത്തിയെടുത്ത രണ്ട് കൗമാര പ്രതിഭകൾ ബ്രസീൽ നാഷണൽ സ്ക്വാഡിലേക്ക് ഇടം കണ്ടിരിക്കുന്നു.




ഒരു കാലത്ത് , 21ആം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ റോസ്സൊനേരി ആയിരുന്നു ബ്രസീലിന്റെ കോർ.അതുപോലെ തന്നെ ബ്രസീലിയൻസ് ആയിരുന്നു മിലാന്റെ കോർ...
കഫു റിവാൾഡോ കകാ സെർജീന്യോ റോബീന്യോ പാറ്റോ തുടങ്ങിയ  മിലാന്റെ ബ്രസീലിയൻസ് സെലസാവോയിൽ ചാകരയായിരുന്നു.
ദുംഗയുടെ കോച്ചിംഗ് സ്പെല്ലിൽ ലൂയിസ് അഡ്രിയാനോ ആണ് അവസാനമായി മിലാനിൽ നിന്നും ബ്രസീൽ ജെഴ്സിയിൽ ഇടം പിടിച്ച അവസാന മിലാൻ-ബ്രസീലിയൻ താരം.




ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മിലാൻ ടീമിൽ നിന്നുമൊരു 🇧🇷താരം സെലസാവോ ജെഴ്സിയിൽ ലുകാസ് പാക്കീറ്റാ 😍

രണ്ടായിരങ്ങളിലെ ആദ്യ പതിറ്റാണ്ടിൽ റൊണാൾഡോ(റിയൽ)-റൊണാൾഡീന്യോ(ബാഴ്സ)-കകാ(മിലാൻ) ഇതിഹാസ കൂട്ടുകെട്ട് ലോക ഫുട്‌ബോളിനെ ഡൊമിനേറ്റ് ചെയ്ത പോലെ
വീണ്ടുമൊരു റിയൽ-ബാഴ്സ-മിലാൻ സൂപ്പർ താരങ്ങളുടെ ബിഗ് 3 കൂട്ടുകെട്ട്
വിനീസ്യസ് - ആർതർ - പാക്കീറ്റാ യിലൂടെ പിറക്കുമോ ഭാവിയിലെ ബ്രസീൽ ടീമിൽ...?
നെയ്മറുടെ അഭാവം ഒഴിച്ചു നിർത്തിയാൽ ഏറ്റവുമധികം സന്തോഷം നൽകിയ ടിറ്റയുടെ ടീം സെലക്ഷൻ ആണ് ചെകിനും പനാമക്കെതിരായ സെലക്ഷൻ😊😊



ടീമിലെ 23 ൽ 21 പേരും യൂറോപ്യൻ ടോപ് ക്ലബുകളിൽ കളിക്കുന്നവർ.ബ്രസീൽ ലീഗിൽ കളിക്കുന്നവർ വിംഗർ
എവർട്ടണും മൂന്നാം ഗോളി വെവർട്ടണും മാത്രം.

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍. പ്രതിരോധം: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ. മധ്യനിര: അലന്‍, അര്‍തര്‍, കസേമിറോ, ഫാബിഞ്ഞോ, ഫിലിപെ ആന്‍ഡേഴ്‌സണ്‍, ലൂകാസ് പാക്വേറ്റ, കുടിഞ്ഞോ. മുന്നേറ്റം: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.

പ്രതീക്ഷിച്ച സെലക്ഷൻസ് - ഏഡർ മിലിറ്റാവോ , അലൻ , ഫാബീന്യോ., എവർട്ടൺ ,വിനീസ്യസ്

അപ്രതീക്ഷിത സെലക്ഷൻസ് - ഫെലിപ്പ് ആൻഡേഴ്‌സൺ , ലുകാസ് പാക്കീറ്റാ, വെവർട്ടൺ

അപ്രതീക്ഷിത exclusion - ഡഗ്ലസ് കോസ്റ്റ , വില്ല്യൻ...

പ്രതീക്ഷിച്ച പോലെ തന്നെ ഫെർണാണ്ടീന്യോ പൗളീന്യോ അഗുസ്തോ മാഴ്സലോ എന്നിവരെ ടിറ്റെ ഒഴിവാക്കിയത് പുതിയൊരു തുടക്കമാകട്ടെ.യൂറോപ്യൻ ജെയ്ന്റുകളോട് മുട്ടാൻ തക്ക ക്വാളിറ്റി ഉള്ള ഒരു മിഡ്ഫീൽഡ് ആണ് നമുക്കു ഇപ്പോൾ ആവശ്യം. അതീനു യോജ്യരായവർ തന്നെയാണ് ഇപ്പോൾ ടീമിൽ കയറിപ്പറ്റിയവരും.കാസെമീറോക്കൊപ്പം ആർതർ അലൻ ഫാബീന്യോ ചേരുമ്പോൾ ചിത്രം വ്യക്തമാകുന്നു.കൂടെ അറ്റാക്കിംഗിൽ കൗട്ടീന്യോക്കൊപ്പം പാക്കീറ്റായും.

വിംഗിൽ ആന്റേഴ്സണും എവർട്ടണും

നെയ്മറുടെ പൊസിഷനിൽ വിനീസ്യസും 😍

ഫോർവേഡ് റോളുകളിൽ ഫിർമിന്യോ റിച്ചാർലിസൺ ജീസസും.

കൗട്ടീന്യോയെ എങ്ങനെ എവിടെ ടിറ്റെ വിന്യസിക്കും എന്നതിനനുസരിച്ചായിരിക്കും ഫസ്റ്റ് ഇലവൻ വരിക.

ചിത്രത്തിലേത് പോലെ
കാസെമീറോ - ആർതർ - കൗട്ടീന്യോ മിഡ്ഫീൽഡ് ആണെങ്കിൽ വിനീസ്യസ് നെയ്മറുടെ പൊസിഷനിൽ ഇറങ്ങും.
ഡഗ്ലസ് ലൂയിസ് - Future #8 Midfield Gem



മധ്യനിരയിൽ ബ്രസീലിന്റെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പ്രതിഭയാണ് മുൻ വാസ്കോ താരവും ലോണടിസ്ഥാനത്തിൽ ജിറോണ താരവുമായ ഡഗ്ലസ് ലൂയിസ്. നിലവിൽ മാൻ.സിറ്റി മിഡ്ഫീൽഡറായ ഇരുപതുകാരൻ ജിറോണക്ക് വേണ്ടി കഴിഞ്ഞ റിയൽ മാഡ്രിഡിനെതിരായ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.മികവുറ്റ പാസ്സിംഗ് വിഷനും ബോൾ സ്വീകരിച്ചു വേഗത്തിൽ പാസ് ചെയ്തു കളിക്കാനുള്ള കഴിവും സഹ അറ്റാക്കർമാർക്കൊപ്പം മുന്നേറ്റനിരയിലേക്ക് കയറി കളിക്കാനും സെന്റർ മിഡ്ഫീൽഡ് മാത്രമല്ല ഇരു വിംഗിലും അനായാസതയോടെ കളികാനും താൽപ്പര്യം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് വരുന്ന രണ്ട് വർഷത്തിനുള്ളിൽ തന്റെ പ്രതിഭകൊത്ത പൊട്ടെൻഷ്യൽ നിലനിർത്തിയാൽ ബ്രസീൽ ടീമിന്റെ സ്ഥിര സാന്നിധ്യമായേക്കും.സെന്റർ മിഡ്ഫീൽഡർ ആണെങ്കിൽ കൂടി ഡിഫൻസീവ് ഡൂട്ടികളിൽ താരതമ്യേന വീക്കായ താരത്തിന്റെ സ്റ്റൈൽ ആർതറിനെ പോലെ ബോൾ പ്രൊട്ടക്ഷനിലും ബോൾ കീപ്പിംഗിലും അമിത ശ്രദ്ധ കൊടുക്കുന്നതിലല്ല.പകരം പഴയ ബ്രസീൽ താരം സീ റോബർട്ടോയെ പോലെ തോന്നിപ്പിക്കുന്ന ബോൾ കണ്ടക്ടർ ആണ് ഡഗ്ലസ് ലൂയിസ്.ബോൾ ലഭിച്ചാൽ ആക്രമണ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ തിടുക്കം കാണിക്കുന്ന താരം മധ്യത്തിൽ നിന്നും ഇരു വിംഗിലേക്കും ഡയഗണൽ ബോളുകൾ സപ്ലൈ ചെയ്യുന്നതിൽ കൃത്യത കാണിക്കുന്നു.ഡിഫൻസീവ് സ്വിറ്റേഷനുകളിലെ ദുർബലമായ ഇടപെടലുകളും ലോംഗ് റേഞ്ചറുകളിലെ കൃത്യതയില്ലായ്മയും
അമിതമായ ഫൗളുകളും താരത്തിന്റെ വീക്ക്നെസ്സാണ്. എന്നാൽ പ്രീമിയർ ലീഗിൽ മാൻ.സിറ്റിയിൽ തിരികെ എത്തി ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായാൽ improvement ചെയ്യാൻ അധികകാലം വേണ്ടി വരില്ല.

ടിറ്റെ കണ്ണുവച്ചിട്ടുള്ള ഏറ്റവും പ്രധാന യുവടാലന്റ് കൂടിയാണ് ഡഗ്ലസ് ലൂയിസ്.ലോകകപ്പ് മിഡ്ഫീൽഡ് താരങ്ങളും യൂറോപ്യൻമാരോട് മുട്ടാൻ തക്ക ശേഷിയും തങ്ങൾക്ക് ഇല്ലാ എന്ന് തെളിയിച്ച ബ്രസീൽ മിഡ്ഫീൽഡ് ത്രയമായ പൗളീന്യോ ഫെർണാണ്ടീന്യോ അഗുസ്തോ ത്രയത്തെ കൈവെടിയാത്ത ടിറ്റെ പുനർവിചിന്തനം നടത്തേണ്ട സമയമാണിത്.ഇവരെ ഒഴിവാക്കി അടുത്ത ലോകകപ്പിലേക്കുള്ള ആർതർ അലൻ ഡഗ്ലസ് ലൂയിസ് ഫാബീന്യോ തുടങ്ങിയ യൂറോപ്യൻ ഫുട്‌ബോളിലെ യുവ വെർസറ്റൈൽ മിഡ്ഫീൽഡേഴ്സിനെ ടീമിൽ എടുത്തു സെറ്റാക്കി എടുക്കേണ്ടതാണ്.




റൊണോയുടെ മൂന്നര വർഷത്തെ ഇഞ്ചുറി പിരീഡിലെ 2001 ൽ ഫുട്‌ബോൾ ഇതിഹാസം  റൊമാരിയോ നായകനായ ഒരു ബ്രസീൽ ടീം💋

5- റോക്കി ജൂനിയർ -CB
1 - മാർകോസ് -GK

3 - ക്രിസ്- CB( പഴയ സ്റ്റോപ്പർ ബാക്ക് , ബ്രസീലിൽ റോക്കി ജൂനിയർ, ലൂസിയോ ,യുവാൻ,ലൂയിസാവോ തുടങ്ങിയ സ്റ്റോപ്പർ ബാക്കുകളുടെ നിഴലിൽ ഒതുങ്ങി പോയ ലിയോൺ ക്ലബ് ലെജണ്ട്)

10 - റിവാൾഡോ- AM

4 - അന്റോണിയോ കാർലോസ്- CB (90s ലെ old റോമൻ ക്ലബ് സ്റ്റോപ്പർ ബാക്ക്..അൽദെയർ ബയാനോ റോക്കി തുടങ്ങിയവരുടെ സമകാലികൻ)

8- എമേഴ്സൺ-CM
6 - കാർലോസ് -LWB
7 - ജുനീന്യോ പൗളിസ്റ്റ - R-AM
2 - കഫു - RWB

9 - ജിയോവാനി എൽബർ -FW( ബയേൺ മ്യൂണികിന്റെ ലെജണ്ടറി ഫോർവേഡ് , റൊണോ റൊമാരിയോ റിവാൾഡോ ബെബറ്റോ കാലഘട്ടത്തിൽ മറ്റൊരു ഫോർവേഡിന് സ്വപ്നം ആയിരുന്നു ബ്രസീൽ ടീമിൽ ഇടം പിടിക്കുന്നത് തന്നെ)

11 - റൊമാരിയോ-FW
വിട പറഞ്ഞ ഫ്ലെമിഷ് പക്ഷികൾ




ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയിൽനിന്നും അറ്റ്ലാന്റിക് സമുദ്രം വിച്ഛേദിച്ചു
യൂറോപ്യൻ ഫുട്‌ബോളിന്റെ മായാ ലോകത്ത് വിരാജിക്കേണ്ട ഫ്ലെമിഷ് കൗമാരങ്ങൾ കത്തിയമർന്നപ്പോൾ ഫുട്‌ബോൾ ലോകം വീണ്ടും വീണ്ടും തേങ്ങുന്നു.

ഫ്ലമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച കൗമാര പ്രതിഭകൾ ..

1 - ക്രിസ്ത്യൻ എസ്മരിയോ കാൻഡിഡോ

ഫ്ലമെംഗോ യൂത്ത് അക്കാദമിയിലെ തീപിടുത്തത്തിൽ മരിച്ച പത്ത് പേരിൽ തിരിച്ചറിഞ്ഞ ആദ്യ താരം Christian Esmerio Cândido ആണെന്ന് ബ്രസീലിയൻ മീഡിയ UOL esporte റിപ്പോർട്ട് ചെയ്തു.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ ഗോൾ കീപ്പറായ കാൻഡിഡോ ക്ലബിന്റെ അണ്ടർ 15 ടീമിന്റെ  ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നായിരുന്നു.
ഫ്ലമംഗോയുടെയും ബ്രസീലിന്റെയും ഭാവി വാഗ്ദാനമായിരുന്നു.ബ്രസീൽ അണ്ടർ 15 ടീമിന് വേണ്ടിയും കളിച്ച കാൻഡിഡോ കഴിഞ്ഞ ഡിസംബറിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലന കേന്ദ്രമായ റിയോ ഡീ ജനീറോയിലെ ഗ്രാഞ്ചാ കൊമാറിയിൽ ടീമിന്റെ ട്രെയിനിംഗിനിടെ ബ്രസീൽ പരിശീലകൻ ടിറ്റയെ സന്ദർശിച്ചിരുന്നു.ടിറ്റക്കൊപ്പമുള്ള കാൻഡിഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് താഴെ . ക്രിസ്ത്യൻ എസ്മരിയോ കാൻഡിഡോ ഒരു പക്ഷേ അലിസണിന്റെയും എഡേഴ്സണിന്റെയും പിൻഗാമിയായി വരേണ്ട കൗമാര പ്രതിഭ ഇനി ഓർമ..!!😢

2. ആർതർ വിനീസ്യസ്

ആർതർ വിനീസ്യസിന്റെ മാതാവ് റിയോയിലേക്ക് പുറപ്പെട്ടിരുന്നു.നാളെ പതിനഞ്ച് വയസ്സ് തികയുന്ന മകന്റെ ജൻമദിനം ആഘോഷിക്കാൻ.എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഒരു നോക്ക് കാണാനാവാതെ വിധി അമ്മയിൽ നിന്നും മകനെ തട്ടിയെടുത്തിരിക്കുന്നു.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെയും ബ്രസീൽ അണ്ടർ 15 ടീമിന്റെയും പ്രതിരോധ ഭടനായിരുന്ന ആർതർ വിനീസ്യസ് എന്ന കൗമാര പ്രതിഭ ഫ്ലെമംഗോ അക്കാദമി തീപിടുത്തിന്റെ രണ്ടാമത്തെ ഇര.കഴിഞ്ഞ ഡിസംബറിൽ ആദ്യമായി ബ്രസീലിന്റെ അണ്ടർ 15 ടീമിൽ ഇടം നേടി.ഏറെ ദുഖകരവും ഖേദകരവുമായ വാർത്തകളാണ് റിയോയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്.പട്ടിണിയും ദാരിദ്ര്യത്തെയും അതിജീവിച്ചു നാളെയുടെ പ്രതീക്ഷകളായ യൂറോപ്യൻ ഫുട്‌ബോളിന്റെ മായിക ലോകത്ത് പന്തുതട്ടേണ്ടവർ ദുരന്തത്തിൽ പെട്ട് ഓരോന്നായി മരണപ്പെട്ടു കൊണ്ടിരിക്കുന്നു.

ആർതർ വിനീസ്യസ് ഭാവിയിലെ ലൂസിയോയോ തിയാഗോ സിൽവയോ ആയിതീരേണ്ട പ്രതിഭ...RIP

3. അറ്റിലാ സൂസ പെക്സാവോ

" ഓരോ രാത്രിയും ഉറങ്ങുമ്പോൾ അവൻ എന്നെ ഫോണിൽ വിളിക്കും ,അവസാനമായി വ്യാഴാഴ്ച രാത്രി വിളിച്ചപ്പോൾ അവൻ പറഞ്ഞത് ഈ വെള്ളിയാഴ്ച മറകാനയിലാണ് ട്രെയിനിംഗ് സെഷനെന്ന്.അവധി കഴിഞ്ഞു കഴിഞ്ഞ ഞായറാഴ്ച ഞാനായിരുന്നു അവനെ അക്കാദമിയിൽ എത്തിച്ചത് "

ഫ്ലെമംഗോ അക്കാദമി ദുരന്തത്തിൽ മരിച്ച പതിനാല് കാരനായ സ്ട്രൈകർ അറ്റിലാ സൂസ പെക്സാവോയുടെ പിതാവ് ഡാമിയാവോ സാന്റോസ് പെക്സാവോ കണ്ണീരോടെ ഗ്ലോബോ എസ്പോർട്ടെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ..

അറ്റിലാ സൂസ ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ പ്രതിഭാധനനായ ഫസ്റ്റ് ഓപ്ഷൻ സ്ട്രൈകർ.കഴിഞ്ഞ വർഷമാണ് റിയോയുടെ പ്രിയപ്പെട്ട ക്ലബായ ഫ്ലെമംഗോയിൽ ട്രെയൽസ് പാസ്സായ ശേഷം ജോയിൻ ചെയ്യുന്നത്.പന്തടക്കത്തിലും ഡ്രിബ്ലിംഗിലും ഷൂട്ടിംഗിലുമുള്ള കൃത്യത അറ്റിലാ സൂസ പരിശീലകന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
വർഷാവസാനം നടന്ന ക്ലബ് ഇതിഹാസ താരം സീകോയുടെ പേരിൽ നടക്കുന്ന സീകോ കപ്പിൽ മൂന്ന് ഗോളടിച്ചു ടോപ് സ്കോറർ ആയിരുന്നു അറ്റിലാ.ഇതോടെ ബ്രസീലിന്റയും ഫ്ലമിഷിന്റെയും ഭാവിവാഗ്ദാനമായി റിയോയിലെ ലോക്കൽ മീഡിയാസ് കൗമാര പ്രതിഭയെ വിശേഷിപ്പിച്ചിരൂന്നു.ബ്രസീലിന്റെ അണ്ടർ 15 ടീമിലേക്ക് ഉള്ള സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട താരം വരുന്ന സെലക്ഷനിൽ വിളീ ഉറപ്പിച്ചു കാത്തിരിക്കുന്നതിന്റെ ഇടയിലാണ് ഈ ദാരുണമായ ദുരന്തം സംഭവിച്ചതെന്ന് അറ്റിലായുടെ കോച്ച് വ്യക്തമാക്കി.

ഭാവിയിൽ ബ്രസീലിന്റെ മുന്നണി പോരാളിയായി തീരേണ്ട കൗമാര പ്രതിഭ ഇനി ഓർമ...😢

4. ബെർണാർഡോ പിസെറ്റെ 😢

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച നാലാമത്തെ താരം..
പ്ലേൻ ക്രാഷിൽ തകർന്ന ഷാപ്കോയിൻസെ ക്ലബുൾപ്പെടുന്ന ബ്രസീലിയൻ സ്റ്റേറ്റായ സാന്റാ കാറ്ററീനാ സ്വദേശിയായ ബെർണാർഡോ പിസെറ്റ എന്ന പതിനാല് കാരൻ ഗോൾകീപ്പർ ഫ്ലെമംഗോ അണ്ടർ 15 ടീമിൽ എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ആഗസ്തിലാണ് ഫ്ലെമംഗോ ട്രെയൽസ് പാസ്സായി ഉയരക്കാരനായ ബെർണാർഡോ ടീമിന്റെ രണ്ടാം ഗോളിയായി ഇടം പിടിച്ചത്.
ഫൂട്സാൽ കളിച്ചു വളർന്ന പിസെറ്റ അത്ലറ്റികോ പാരനെൻസിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ചുവട് വെക്കുന്നത്.ശേഷമായിരുന്നു ഫ്ലമിഷ് അക്കാദമിയിലേക്കുള്ള കൂടുമാറ്റം.😢

5.വിറ്റോർ ഇസെസ്😢

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച അഞ്ചാമത്തെ താരം..
ഷാപ്കോയിൻസെ ക്ലബ് ഉൾപ്പെടുന്ന സ്റ്റേറ്റായ സാന്റാ കാറ്ററീന സ്വദേശിയാണ് പതിനഞ്ചു കാരനായ വിറ്റോർ ഇസെസ്.ഫൂട്സാലിലൂടെ കളിച്ചു വളർന്ന കൗമാര പ്രതിഭാ.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ ഭാഗമായിട്ട് ആറ് മാസ്സം മാത്രം. ഫോർവേഡ് ആയ വിറ്റോർ ബ്രസീലിയൻ ലീഗ് ക്ലബായ ഫിഗ്വറൻസ് ഫുട്‌ബോൾ ക്ലബ് യൂത്ത് അക്കാദമിയിലൂടെ ആണ് പ്രൊഫഷണൽ ഫുട്‌ബോളിലേക് ചുവടെ വെച്ചത്.😢

6.Pablo Henrique da Silva Matos - defender

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച ആറാമത്തെ താരം..പാബ്ലോ ഹേൻറിക്കെ മാറ്റോസ്.മിനാസ് ജെറൈസ് സ്വദേശിയായ പാബ്ലോ ഫ്ലെമംഗോ അണ്ടർ 17 ടീമിന്റെ ഡിഫന്ററാണ്.

7.ജോർജെ എഡ്വാർഡോ സാന്റോസ്

ഫ്ലെമംഗോ ദുരന്തത്തിൽ അന്തരിച ഏഴാമത്തെ താരം.. പാരിബ സ്റ്റേറ്റിൽ നിന്നുള്ള താരമായ പതിനഞ്ചുകാരനായ എഡ്വേർഡോ ഏഴാം വയസ്സു മുതൽ ഫുട്‌ബോൾ കളിക്കുന്നു, പന്ത്രണ്ടാം വയസ്സിൽ ഫ്ലെമംഗോ യൂത്ത് അക്കാദമിയിൽ ചേർന്നു.കഴിഞ്ഞ മൂന്ന് വർഷമായി ഫ്ലെമംഗോയുടെ അണ്ടർ 15ടീമിലെ സ്ഥിരസാന്നിധ്യം.

ഫ്ലെമംഗോ അക്കാദമി ദുരന്തത്തിൽ പരിക്കേറ്റു ചികിൽസയിൽ കഴിയുന്ന  മൂന്നു താരങ്ങൾ

1. കുവാൻ ഇമ്മാനുവൽ

ഫൊർട്ടലേസയിലെ പ്രശസ്ത ഫൂട്സാൽ താരമായി വളർന്ന കുവാൻ സാന്റാക്രൂസ് ക്ലബ് അക്കാദമിയിലൂടെ കളിച്ചു വളർന്ന ശേഷമാണ് ഫ്ലെമംഗോ അക്കാദമിയിൽ എത്തുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി ഫ്ലമിഷ് അണ്ടർ 15 ടീമിലുള്ള ഇ പതിനഞ്ചുകാരൻ അപകട നിലയിൽ അല്ല.

2.ജോനാതൻ വെൻട്യൂറ

ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ ജോനാഥനെ ഗുരുതരാവസ്ഥയിലാണ് ഹോസ്പിറ്റലിൽ പ്രവശിപ്പിച്ചിട്ടുള്ളത്.അണ്ടർ 15 ടീമിന്റെ ഡിഫന്ററായ പതിനഞ്ച്കാരനെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമേക്കീ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി റിയോയിലെ പെഡ്രോ ഹോസ്പ്പറ്റിലിലേക്ക് മാറ്റി.

3.ഫ്രാൻസിസ്ക്കോ ദ്യോഗോ

അണ്ടർ 15 ടീമിന്റെ മൂന്നാം ഗോളീയായ താരം ഗുരുതരാവസ്ഥയിൽ അല്ല.

By -#Danish_Javed_Fenomeno

#Pray_For_Flamengo
#Forca_Flamengo
#All #Lives #In #Our #Heart #Forever
ബ്രസീലിയൻ ജെഴ്സിയിൽ കളിച്ച ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ താരങ്ങളും പ്രായം കൂടിയ താരങ്ങളും..




ചരിത്രത്തിൽ ബ്രസീലിന് വേണ്ടി കളിച്ച പ്രായം കൂടിയ ബ്രസീൽ താരം
- റൊമാരിയോ
(2005ൽ സൗഹൃദ മൽസരമായ തന്റെ വിരമിക്കൽ മൽസരത്തിൽ ഗ്വാട്ടിമലക്കെതിരെ 39ആം വയസ്സിൽ കാനറി ജെഴ്സിയിൽ കളിച്ചു ഗോളടിച്ചു.)

ചരിത്രത്തിൽ ബ്രസീലിന് വേണ്ടി ഗോളടിച്ച പ്രായം കൂടിയ താരവും റൊമാരിയോ തന്നെ

വേൾഡ് കപ്പിൽ കളിച്ച പ്രായം കൂടിയ ബ്രസീൽ താരം - ഡാൽമ സാന്റോസ് (37 ആം വയസ്സിൽ 1966 ലോകകപ്പിൽ)
_________________________________

ചരിത്രത്തിൽ ബ്രസീലിയൻ ജെഴ്സിയിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം പെലെ ആണ്
(16 വയസ്സും 10 മാസ്സവും)

രണ്ടാമത്തെ താരം റൊണാൾഡോ
(17 വയസ്സ് 6 മാസ്സം)

ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിച്ച പ്രായം കുറഞ്ഞ താരം പെലെ ആണ് (17 വയസ്സ് ഏഴ് മാസ്സം)

ഗോളടിച്ച ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും പ്രായം കുറഞ്ഞ ഫുട്‌ബോളർ പെലെ ആണ്.
ഇരട്ട ഗോളടിച്ച youngest ever ഉം, ഹാട്രിക് അടിച്ച youngest ever ഉം പെലെ ആണ്.എല്ലാം പതിനേഴ് വയസ്സിൽ..






1997 കോപ്പാ അമേരിക്കയിൽ പന്തു തട്ടുമ്പോൾ ഫുട്‌ബോളിലെ എക്കാലത്തെയും വിനാശകാരികളായ ലെജണ്ടറി ഇരട്ടകളായ റൊമാരിയോ - റൊണോ സഖ്യത്തിന് പ്രായം 31ഉം 19ഉം ആയിരുന്നു. ബ്രസീലിയൻ ഫുട്‌ബോളിനെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിൽ നയിച്ചു കപ്പുകൾ വാരിക്കൂട്ടിയ ഇതിഹാസങ്ങളുടെ ഇന്റർസെപ്റ്റ് പിരീഡായിരുന്നു 1994-1999 വർഷങ്ങൾ.ബ്രസീലിയൻ ഫുട്‌ബോളിന്റെ ബാറ്റൺ ഒരു സൂപ്പർ താരത്തിൽ നിന്നും മറ്റൊരു സൂപ്പർ താരത്തിലേക്ക് കൈമാറ്റം ചെയ്ത ട്രാൻസാക്ഷൻ പിരീഡായിരുന്നത്.
18 മൽസരങ്ങളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് കളിച്ചത് കോപ്പാ അമേരിക്കയും ഫിഫ കോൺഫെഡറേഷൻ കപ്പും ലോകകപ്പും അടക്കം നിരവധി കിരീടങ്ങൾ വാരിക്കൂടിയ ഇരുവരും 35 ഗോളുകളാണ് അടിച്ചുകൂട്ടിയത് 19 ഗോളുകൾ റൊമാരിയോയും റൊണോ 16 ഗോളുകളും.തന്നേക്കാൾ പതിനൊന്ന് വയസ്സിന് മൂത്ത റൊമാരിയോയെ റോണോ ജേഷ്ഠ സഹോദരനായാണ് കണ്ടിരുന്നത് തിരിച്ചു റൊമാരിയോയും..

ഈ രണ്ട് ഫുട്‌ബോൾ ബിംബങ്ങൾക്ക് ഒരിക്കലും പകരമാവില്ലെങ്കിലും വീണ്ടുമൊരു ഇരട്ടകളായ ജേഷ്ഠാനുജ തുല്ല്യരായ ബ്രസീൽ താരങ്ങളുടെ കരിയറിലെ ഇന്റർസെപ്റ്റ് പിരീഡിലേക്കാണ് ബ്രസീലിയൻ ഫുട്‌ബോൾ നീങ്ങുന്നത്.പരിക്കോ ഫോമിലില്ലായ്മയോ അലട്ടിയില്ലേൽ 27 കാരനായ നെയ്മർ സെലസാവോയുടെ ബാറ്റൺ 18 കാരനായ വിനീസ്യസിന് കൈമാറിയേക്കാവുന്ന കാലഘട്ടമാണ് വരാനിരീക്കുന്നത്.അതിന് തുടക്കം ബ്രസീലിൽ ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിലായിരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
നെയ്മർ - വിനീസ്യസ് സഖ്യത്തെ ടിറ്റെ ഉപയോഗിക്കുമോയെന്നത് കണ്ടറിയണം.
ലാ ലീഗയിൽ റിരൽ മാഡ്രിഡിന്റെ ഫസ്റ്റ് ഇലവനിൽ സ്ഥിര പ്രതിഷ്ഠ നേടിയ വിനീസ്യസ് പ്രതീക്ഷ നൽകുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.
Rest in peace Gordon Banks ,
The owner of the Footballs greatest ever Save.



1970 ലോകകപ്പിൽ ബ്രസീൽ × ഇംഗ്ലണ്ട് ഗ്രൂപ്പ് സ്റ്റേജ് മൽസരം നടക്കുന്നു.വലതു വിംഗ്ബാക്ക് കാർലോസ് ആൽബർട്ടോ പെരേറയുടെ വലതു വിംഗിലൂടെ നൽകിയ കൃത്യതയാർന്ന നെടുനീളൻ പാസ് ജെർസീന്യോയുടെ കാലുകളിലേക്ക്.ഇംഗ്ലീഷ് ഡിഫന്റേഴ്സിനെ കബളിപ്പിച്ച് കോർണറിന്റേ ഓരത്ത് നിന്നും ജെർസീന്യോ ബോക്സിൽ പെലെക്ക് നൽകിയ മനോഹരമായ ക്രോസ് പോസ്റ്റിന്റേ ഇടതുഭാഗത്ത് സ്ഥാനം തെറ്റി നിൽക്കുന്ന ഗോളി ഗോർഡൻ ബാങ്ക്സിന്റെ കണക്കുകൂട്ടലുകൾ മുഴുവനും തെറ്റിച്ച് ഉയർന്ന് ചാടിയ പെലെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് കണക്കാക്കി ശക്തമായ ഹെഡ്ഡർ തൊടൂക്കുന്നു.ബ്രസീൽ താരങ്ങളും ഇംഗ്ലീഷ് താരങ്ങളും കാണികളും ഗോളെന്നുറച്ച ഹെഡ്ഡർ അമാനുഷികമായ മുഴുനീളൻ ഡൈവിലൂടെ ഇംഗ്ലീഷ് ഗോളി ഗോർഡൻ ബാങ്ക്സ് തട്ടിയകറ്റുമ്പോൾ ഗോളുറപ്പിച്ച് കൈയുർത്തിയ പെലെ തലയിൽ കൈവച്ച് പോയ നിമിഷമായിരുന്നത്.പെലെ ഹെഡ്ഡർ തൊടുക്കുമ്പോൾ എട്ട് യാർഡ് നീളമുള്ള , അതായത് ഏതാണ്ട് ഏഴര മീറ്ററോളം നീളമുള്ള പോസ്റ്റിന്റെ ഇടതു മൂലയിൽ സ്ഥാനം തെറ്റി നിന്നിരുന്ന ഗോർഡൻ ബാങ്ക്സ് പെലെയുടെ ക്ലോസ് റേഞ്ചിലുള്ള കരുത്തുറ്റ ഹെഡ്ഡർ പോസ്റ്റിന്റെ വലതു മൂലയിൽ പതിക്കുമ്പോൾ ബാങ്ക്സിന്റെ കൈകൾ എങ്ങനെ അവിടെയെത്തി എന്നത്
കാൽപ്പന്ത് ചരിത്രത്തിലെ അൽഭുത സംവഭങ്ങളിലൊന്നാണ്.ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സേവിനുടമ ഇംഗ്ലീഷ് ഫുട്‌ബോൾ ഇതിഹാസം ഗോൾഡൻ ബാങ്ക്സ് ലോകത്തോട് വിട പറഞ്ഞു.81 വയസ്സായിരുന്നു.1966 ലോകകപ്പ് ഇംഗ്ലണ്ടിന് നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബാങ്ക്സ് സെമിഫൈനലിൽ യൂസേബിയോടെ വഴങ്ങിയ പെനാൽറ്റി മാത്രമായിരുന്നു ഫൈനൽ വരെ വഴങ്ങിയ ഏക ഗോൾ.

ലെവ് യാഷിൻ കഴിഞ്ഞാൽ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗ്രൈറ്റസ്റ്റ് ഗോൾ കീപ്പർക്ക് ആദരാഞ്ജലികൾ

#Rip #Gordon_banks #Legend
Heartbreaking 💔 😢😢
Sometimes, just sometimes football Cry's you..this is one of those sometime😢

ഫുട്‌ബോൾ ചിലപ്പോൾ അങ്ങനെയാണ്, കൈവിട്ട കളി കളിക്കും , കളിയെ നെഞ്ചിലേറ്റിയവരെ വേദനിപ്പിക്കും.1994 ലോകകപ്പിൽ സെൽഫ് ഗോളടിച്ചതിന്റെ പേരിൽ കൊളംബിയൻ ഗുണ്ടകൾ ബോഗാട്ടയിൽ വെടിവെച്ചു കൊന്നുകളഞ്ഞ ഡിഫന്റർ ആന്ദ്രേ എസ്കോബാർ , ഫിഫ കോൺഫെഡറേഷൻ കപ്പ് സെമി ഫൈനലിൽ കുഴഞ്ഞു വീണു മരിച്ച മാർക്ക് വിവിയൻ ഫോയെന്ന പ്രതിഭാശാലിയായ കാമറൂണിയൻ മധ്യനിരക്കാരൻ. 2010 ൽ സ്പെയിൻ ലോകകപ്പ് നേടുമ്പോൾ റാമോസ് തന്റെ ജെഴ്സിയൂരി അന്റൗണിയോ ഈ ലോകകപ്പ്  ഞങ്ങൾ നിനക്ക് വേണ്ടി നേടിയിരിക്കുന്നു. എന്നെഴുതിയ ബനിയൻ ധരിച്ചിറങ്ങിയത് മറക്കാൻ കഴിയുമോ? ലാ ലീഗാ മൽസരത്തിനിടെ എതിർതാരവുമായ കൂട്ടിമുട്ടലിൽ അന്തരിച്ച സെവിയ താരം അന്റോണിയോ പ്യൂവർട്ട.തന്റെ കുടുബത്തിന്റെ പട്ടിണി മാറ്റാൻ വേണ്ടി ഇന്ത്യൻ ക്ലബ് ഫുട്ബോളിന്റെ മാലാഖയായി ഫുട്‌ബോളിന്റെ സ്വർഗ്ഗഭൂമിയായ ബ്രസീലിൽ നിന്നും വന്ന് കളിക്കളത്തിൽ കൂട്ടിയിടിച്ച് മരിച്ച് വീണ ഡെംപോ സ്ട്രൈകർ ക്രിസ്ത്യാനോ ജൂനിയർ.ചൈനീസ് ലീഗിൽ പരിശീലനത്തിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ച ഐവറി കോസ്റ്റിന്റെ പഴയ ന്യൂകാസിൽ യുണൈറ്റഡ് സൂപ്പർ താരം ചെക്ക് ടിയോറ്റ്.  ഉറക്കത്തിനിടെ സൈലന്റ് അറ്റാക്ക് വന്ന് കഴിഞ്ഞ വർഷം ലോകത്തോട് വിട പറഞ്ഞ ഫ്ലോറൻസിന്റെ രാജകുമാരൻ , ഫിയറന്റീനയുടെ പ്രിയ നായകൻ ഡേവിഡ് അസ്തൗരി വരെ നീളുന്ന നൊമ്പരങ്ങൾ അവസാനിക്കുന്നില്ല....




വിമാന ദുരന്തത്തിൽ തകർന്നു പോയ ഫുട്‌ബോൾ ടീമുകൾ എത്ര?  1949ലേ  ഇറ്റാലിയൻ കരുത്തരായ ടോറിനോ ഫുട്‌ബോൾ ടീം അംഗങ്ങൾ , 1958ലെ ലെജണ്ടറി മാഞ്ചസ്റ്റർ യുണൈറ്റഡ്  ടീം അംഗങ്ങൾ , 1993ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യൻസ് ആയ സാംബിയൻ ഫുട്‌ബോൾ ടീം അംഗങ്ങൾ ,2016 ൽ കോപാ സുഡാമേരികാന ഫൈനൽ കളിക്കാൻ കൊളംബിയിലേക്ക് പറന്ന ബ്രസീലിയൻ ക്ലബ് ഷപെകോയിൻസി ടീം സഞ്ചരിച്ച പ്ലെയിൻ ഒരു ഫുട്‌ബോൾ സ്ക്വാഡ് മുഴുവൻ കവർന്നടൂത്ത്  ആന്റിസിന്റെ മടിത്തട്ടിൽ തകർന്നു വീണപ്പോൾ അവസാനിച്ചോ ഫുട്‌ബോൾ ലോകത്തെ പ്ലെയിൻ ക്രാഷുകൾ ? ഇല്ല ....

വിമാന ദുരന്തങ്ങൾ ഫുട്‌ബോളിന്റെ കാലനായി അവതരിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും , 2019 ന്റെ വരവ് തന്നെ പ്ലെയിൻ ക്രാഷിലൂടെ ഫുട്‌ബോൾ ലോകത്തിന് ദുഖ വാർത്തയുമായിട്ടായിരുന്നു, എമിലിയാനോ സലയെന്ന ഫ്രഞ്ച് ലീഗിലെ ടോപ് സ്കോററായ നാന്റീസിന്റെ അർജന്റീനൻ  സ്ട്രൈകറുടെ ദാരുണമായ പ്ലെയിൻ ക്രാഷ് ഡിസാസ്റ്ററിൽ  വിതുമ്പാത്ത ആരാധകർ ഉണ്ടാവില്ല.ഇന്നലെ നടന്ന ലീഗ് മൽസരത്തിനിടെ ഒൻപതാം മിനിറ്റിൽ (നാന്റീസിലെ സലയുടെ ജെഴ്സി നമ്പറാണ് ഒൻപതാം നമ്പർ) സലയെ ടീമുകളും ആരാധകരും സ്റ്റേഡിയവും അനുസ്മരിച്ചപ്പോൾ സലയുടെ പിതൃതുല്യനായ നാന്റീസ് പരിശീലകനും മുൻ യൂഗോസ്ലാവിയൻ ഫുട്‌ബോൾ താരവുമായ വാഹിദ് ഹലീൽ ഹോദ്സിച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യനെ ഓർത്ത് വിതുമ്പുന്ന ഈ മുഖം ഓരോ ഫുട്‌ബോൾ ആരാധകരുടെയും ഹൃദയഭേദകമായ കാഴ്ച്ചയായി എന്നെന്നും മനസ്സിലുണ്ടാവും😢

സലയും വിവിയൻ ഫോയും അസ്തൗരിയും എസ്കോബാറും ടിയോറ്റും  മരിക്കുന്നില്ല , അവർ എന്നെന്നും ഫാൻസിന്റെ ഹൃദയങ്ങളിലുണ്ടാവുമെന്നത് തീർച്ച.
#Emiliano #Sala #Lives_in_our_heart  #Forever