Saturday, May 18, 2019

പ്രതീക്ഷയോടെ ടിറ്റയുടെ "കോപ്പാ സെലക്ഷൻ"



By - Danish Javed Fenomeno


ബ്രസീലിന്റെ കോപ്പാ അമേരിക്കൻ സ്ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പായി ബ്രസീലിയൻ മീഡിയകൾ വമ്പൻ ഹൈപ്പ് നൽകിയ കുപ്രചാരണം ആയിരുന്നു നെയ്മറെ കോപ്പാ അമേരിക്കൻ സ്ക്വാഡിൽ ടിറ്റെ എടുക്കുമോ? അതെല്ലേൽ നായകസ്ഥാനത്ത് നിന്നങ്കിലും മാറ്റി നിർത്തുമോയെന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ നെയ്മർ ഒരു ആരാധകനുമായി ഉണ്ടായ Controversy യും പിന്നെ കഴിഞ്ഞ വർഷം ഇറ്റാലിയൻ സീരീ എ മാച്ചിനിടെ എതിർ താരത്തെ തുപ്പിയത് മൂലം ഡഗ്ലസ് കോസ്റ്റയെ ടിറ്റ സൗഹൃദ മൽസരങ്ങളിൽ ടീമിൽ എടുത്തിരുന്നില്ല എന്നതും ബ്രസീലിയൻ മീഡിയാസ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിലുന്നു.നെയ്മറെ ഒഴിവാക്കി ഒരു ടീം പ്രഖ്യാപനം വർത്തമാന ബ്രസീലിന് അസാധ്യമായ ഒരു കാര്യമാണ്.എന്നാൽ അത്തരത്തിൽ ഉള്ള യാതൊരു വിധ ആശങ്കകൾക്കും ഇട നൽകാതെ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ നെയ്മർക്ക് ആംബാൻഡ് നൽകി തന്നെയാണ് ടിറ്റെ തന്റെ ടീമിന്റെ നേതൃത്വം നെയ്മറിൽ നിലനിർത്തിയത്.

കാൽപന്തുകളിയുടെ സ്വർഗഭൂമിയിൽ വച്ചു നടക്കുന്ന കോപ്പാ അമേരിക്ക സ്വന്തമാക്കണമെന്ന് മറ്റു ആരേക്കാളും അത്യാവശ്യം ഫുട്‌ബോൾ രാജാക്കൻമാർക്ക് തന്നെയാണ്.നാല് തവണ ബ്രസീൽ കോപ്പ ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം ടൂർണമെന്റ് വിജയിച്ചു കപ്പടിച്ചിട്ടുണ്ടെന്ന അജയ്യ ചരിത്രം തുടരേണ്ടതുണ്ട് ടിറ്റക്കും സംഘത്തിനും.2010 ന് ശേഷം ബ്രസീൽ ടീം ചരിത്രത്തിലെ മോശം കാലഘട്ടത്തിലൂടെ കടന്നു പോയപ്പോൾ രണ്ട് ലോകകപ്പും മൂന്ന് കോപ്പ അമേരിക്കയിലും കാര്യമായി ഒരു നേട്ടവും നേടാനായിട്ടില്ല, സമാനതകളില്ലാത്ത ദുരന്തവും ആകെ നിരാശജനകമായിരുന്ന ഫലങ്ങളെല്ലാം തന്നെയായിരുന്നു ബാക്കിപത്രം.എടുത്തു പറയാനുള്ളത് 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് മാത്രമാണ്.ഈ പതിറ്റാണ്ട് അവസാനിക്കാൻ ഒരു വർഷം കുടി ബാക്കിയിരിക്കെ കോപ്പാ അമേരിക്ക നേടി ഈയൊരു അവസ്ഥ ടിറ്റെക്ക് മാറ്റേണ്ടതായുണ്ട്. 



റിയോയിൽ ഇന്നലെ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ അതീവ പ്രാധാന്യത്തോടെ തന്നെയാണ് ടിറ്റെ കോപ്പ അമേരിക്കയെ കാണുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്ക്വാഡ്.
പണ്ടൊക്കെ അതായത് , 2010ന് മുമ്പ് ബ്രസീലിനെ സംബന്ധിച്ച് ഫിഫ കോൺഫെഡറേഷൻ കപ്പും കോപ്പ അമേരിക്കയും എല്ലാം ഒരു Experimental ടൂർണമെന്റ് ആയിരുന്നു.കാരണം സ്ക്വാഡ് ഡെപ്ത്തിന്റെ അഗാധമായ ആഴം ആയിരുന്നു , മെയിൻ താരങ്ങൾ ഇല്ലെങ്കിൽ കൂടി കപ്പ് വിജയിക്കും എന്നൊരു Luxury Royal Confidence and feel അനുഭവിച്ച ഫുട്‌ബോൾ ചരിത്രത്തിലെ ഏക ടീമായിരുന്നു ബ്രസീൽ.രണ്ടാം നിര താരങ്ങളും കൗമാര താരങ്ങളുമായിരുന്നു ഈ ടൂർണമെന്റുകളിലെല്ലാം ബ്രസീൽ പലപ്പോഴായി ഉപയോഗിച്ചിരുന്നത്.അവർ പല ടൂർണമെന്റുകളിൽ കപ്പുയർത്തുന്നതും നമ്മൾ കണ്ടതാണ്.
എന്നാൽ 2010 ന് ശേഷം ജനറേഷൻ ട്രാൻസിക്ഷൻ വന്നതോടെ സ്ഥിതിഗതികൾ മാറി കാനറികൾ മുമ്പ് അനുഭവിച്ച Luxury വിഭവങ്ങൾ സെലസാവോക്ക് നഷ്ടപ്പെട്ടു.തുടർന്ന് ബ്രസീൽ ഗൗരവമായി തന്നെ കണ്ട് മുൻനിര താരങ്ങളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയാണ് കോപ്പ അമേരിക്കയിൽ കളിപ്പിച്ചിരുന്നത്.




ഏറെ കരുതലോടെ ടീം പ്രഖ്യാപനം നടത്തിയ ടിറ്റെ , ഫാബീന്യോയുടെ Exlcusion ഉം വെറ്ററൻ ഫെർണാണ്ടീന്യോയുടെ Inclusion ഉം ഒഴിച്ചു നിർത്തിയാൽ ആരാധകർ പ്രതീക്ഷിച്ചത് പോലെയൊരു സ്ക്വാഡ് തന്നെയാണ് പ്രസിദ്ധീകരിച്ചത് , 
2014 ലോകകപ്പ് ദുരന്തത്തിന് കാരണമായ സുപ്രധാന കണ്ണികളിലൊരാളും റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ സെൽഫ് ഗോളടിച് ബെൽജിയത്തിന് അപ്രതീക്ഷിതമായി ലീഡ് നേടി കൊടുക്കുകയും ഡിബ്രൂണയുടെ രണ്ടാം ഗോൾ ഒരു സിംപിൾ ഫൗളിലൂടെ തടയാൻ മടിച്ച് ഡിഫൻസീവ് പിഴവ് വരുത്തിയ, ലോകമെമ്പാടുമുള്ള ആരാധകരും ലോക മാധ്യമങ്ങളും ബ്രസീലിന്റെ ലോകകപ്പ് പുറത്താകലിന് വില്ലൻ പരിവേഷം ചാർത്തി നൽകിയ ഫെർണാണ്ടീന്യോയെ തിരിച്ചു വിളിച്ചതായിരുന്നു ടിറ്റെ ടീം സെലക്ഷനിൽ ഏറ്റവുമധികം  വിമർശനങ്ങൾ നേരിട്ടത്.ബ്രസീലിന് വേണ്ടി വമ്പൻ മൽസരങ്ങളിൽ വികാരത്തിനടിമപ്പട്ട് ദുരന്തമായി തീർന്ന ചരിത്രമുള്ള ഫെർണാണ്ടീന്യോയെ ടീമിലെടുത്തത് ഫാബീന്യോയെ പോലെ കാസെമീറോക്ക് പെർഫെക്റ്റ് ബാക് അപ്പായ ഡിഫൻസീവ് മിഡ്ഫീൽഡറെ ഒഴിവാക്കിയായിരുന്നു എന്നതാണ് ഏറെ അൽഭുതകരം.
യുസിഎൽ സെമിയിൽ മെസ്സിയെയും സുവാറസിനെയും കെട്ടിപ്പൂട്ടി നിർത്തി ലിവർപൂളിന്റ ചരിത്ര പ്രധാനമായ അവിസ്മരണീയമായ നാല് ഗോൾ തിരിച്ചുവരവിൽ നിർണായക പങ്കു വഹിച്ച ഫാബീന്യോയെ ടീമിലെടുക്കാത്തത് അവിശ്വസനീയതയോടയാണ് ആരാധകർ കണ്ടത്.മിഡ്ഫീൽഡിൽ മറ്റുള്ളവരായ കാസെമീറോ അലൻ ആർതർ കൗട്ടീന്യോ പക്കീറ്റാ പക്കാ പ്രതീക്ഷിച്ച സെലക്ഷൻ തന്നെയായിരുന്നു.




റഷ്യൻ ലോകകപ്പിൽ ബ്രസീൽ ഏറ്റവുമധികം മിസ് ചെയ്തത് ഡാനി ആൽവസിന്റെ പരിചയസമ്പന്നതയായിരുന്നു.പരിക്കേറ്റ് ലോകകപ്പ് നഷ്ടമായ താരം കോപ്പയിൽ മെയിൻ റൈറ്റ് ബാക്കായി മടങ്ങിവരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.റൈറ്റ് ബാക്കിലെ താര ദൗർലഭ്യം ആൽവസിന് തുണയായി.ഡ്രസ്സിംഗ് റൂമിൽ ആയാലും ട്രെയിനിംഗ് സെഷനിൽ ആയാലും കളത്തിൽ ആയാലും ഡാനി ആൽവസ് ടീമംഗങ്ങൾക്കും ആരാധകർക്കും എപ്പോഴും ഒരു എന്റർടെയിനറും മോട്ടിവേറ്ററുമാണ്.അദ്ദേഹത്തിന്റെ സാന്നിധ്യം ബ്രസീലിനെ എപ്പോഴും  പോസിറ്റീവ് ഫീൽ നൽകാറുണ്ട്.റൊണോ - കാർലോസ് പോലെ പെലെ - കാർലോസ് ആൽബർട്ടോ പോലെ നെയ്മറുമായി അഭേദ്യമായ കൂട്ടുകെട്ടുള്ള ഡാനിയുടെ ഇടപെടലുകൾ നെയ്മറുടെ പ്രകടനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.ബ്രസീലിന്റെ ഡിഫൻസീവ് പിഴവുകളായിരുന്നു ബെൽജിയം മുതലെടുത്ത് ഗോളാക്കി മാറ്റിയതെങ്കിലും രണ്ടാം പകുതിയിൽ ബെൽജിയത്തെ നിലംതൊടിക്കാതെ നെയ്മറുടെ നേതൃത്വത്തിൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ച കാനറികൾക്ക് ആൽവസിന്റെ സപ്പോർട്ട് അന്ന് വലതു വിംഗിൽ ലഭിച്ചിരുന്നേൽ ഒരു പക്ഷേ ഫാഗ്നറേക്കാളും ഗുണം ടീമിനെ ലഭിച്ച് ഫലം തന്നെ മാറിയേനെ.ഫുൾ ബാക്കുകൾ വരുത്തുന്ന മിസ്റ്റേക്ക് ഒഴിവാക്കാൻ ഫ്ലാങ്കിൽ പറന്നു ആക്രമിച്ചു കളിക്കുന്ന  ഫുൾ ബാക്കുകളെയല്ല ടിറ്റക്ക് ആവശ്യം എന്ന് മാർസെലോയെ ഒഴിവാക്കി കോച്ച് വ്യക്തമാക്കുന്നു.ഡീപ്പിലോട്ട് ഇറങ്ങി ഡിഫൻസീവ് സ്വഭാവം ഉള്ളവരെയാണ് ടീമിന്റെ ഇന്നത്തെ സ്ഥിതിയിൽ ആവശ്യമായത്.അതുകൊണ്ട് തന്ന ഫിലിപ്പ് ലൂയിസും മാരക ഫോമിലുള്ള അലക്‌സ് സാൻഡ്രോയുടെയും വേണമെങ്കിൽ വലതു ബാക്കായി ഉപയോഗിക്കാവുന്ന വെർസെറ്റൈൽ ഡിഫന്റർ മിലിറ്റിവോയുടെയും സെലക്ഷനും  സ്വാഗതാർഹമാണ്. പരിക്കിൽ നിന്നും മോചിതനായി വരുന്ന സിൽവയുടെ നേതൃത്വത്തിലുള്ള മാർകിനോസും മിറാണ്ടയും മിലിറ്റിവോയും അടങ്ങുന്ന പ്രതിരോധവും 
വലയക് കീഴിൽ അസാമാന്യ ഫോമിലുള്ള അലിസൺ എഡേഴ്സൺ എന്നീ രണ്ട് ഗോൾകീപ്പർമാരുടെ സാന്നിധ്യവും ടീമിന് പരിചയസമ്പന്നതയും കരുത്തും നൽകുന്നു.



ബ്രസീൽ വർത്തമാന ജെനറേഷനിൽ ഏറ്റവുമധികം പ്രോഡൂസ് ചെയ്തു കൊണ്ടിരിക്കുന്നത് വിംഗർമാരും വിംഗർ സ്വഭാവമുള്ള വൈഡ് ഫോർവേഡുകളെയുമാണ്.നെയ്മർ എവർട്ടൺ നെരസ് റിച്ചാർലിസൻ ലുകാസ് മൗറ വില്ല്യൻ കോസ്റ്റ വിനീസ്യസ് ജൂനിയർ ഫെലിപെ ആൻഡേഴ്സൺ തുടങ്ങിയ  ലോകോത്തര പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഈ ഗണത്തിൽ പെട്ട താരങ്ങളിൽ നാല് പേർക്കുള്ള അവസരങ്ങളേ ടീമിൽ സ്കോപ്പുള്ളൂ.അതുകൊണ്ട് തന്നെ കോസ്റ്റ യും മൗറയും വിനീസ്യസും ആന്റേഴ്സണും പരിഗണിക്കപ്പെടാതെ പോയത് ഖേദകരം തന്നെ.യുസിഎൽ സെമിയിൽ ചരിത്രത്തിൽ ഇടം പിടിച്ച ഹാട്രികോടെ കരിയർ ബെസ്റ്റ് ഇൻഡിവിഡ്യൽ ബ്രില്ലന്റ് പെർഫോമൻസ് പുറത്തെടുത്ത ലുകാസ് മൗറ സ്ഥാനം അർഹിച്ചിരുന്നു.എന്നാൽ സ്ഥിരതയില്ലയ്മ ലുകാസിന് വിനയായി.
സീസണിൽ മികച്ച പ്രകടനവും കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ചെക് റിപ്പബ്ലികിനെതിരെ പകരക്കാരനായി ഇറങ്ങി പുറത്തെടുത്ത സൂപ്പർ പ്രകടനവും ഡേവിഡ് നെരസിന് മുതൽക്കൂട്ടായി.ഒരു പക്ഷേ ഈ കോപ്പയിലെ താരമായേക്കാം അയാക്സിന്റെ യുവ പ്രതിഭയായ നെരസ്.ബ്രസീലിന്റെ അറ്റാക്കിംഗ് പ്രതീക്ഷകൾ നെയ്മർ - നെരസ് സഖ്യത്തിലാണ്.ആക്രമണ നിരയിൽ വൈഡ് ഫോർവേഡായും സ്ട്രൈകർ ആയും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന താരമായ റിച്ചാർലിസണും ഗ്രെമിയോയുടെ സ്പീഡി സ്കിൽഫുൾ വിംഗർ എവർട്ടണും അർഹമായ തങ്ങളുടെ സ്ഥാനം നിലനിർത്തി.ടിറ്റേക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചതും പ്രതിഭാ ധാരാളിത്തമുള്ള ഈ മേഖലയിലെ സെലക്ഷനാണ്.




സ്ട്രൈകർ പൊസിഷൻ ഇപ്പോഴും ഒരു കീറാമുട്ടിയായി തുടരുകയാണ്.ലോകകപ്പ് വരെ സ്ട്രൈകറായിരുന്നു ജീസസിനോ ലോകകപ്പിന് ശേഷം ഈ റോളിൽ കളിച്ച ഫിർമീന്യോക്കോ പതിറ്റാണ്ടായി ബ്രസീൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗൂഢപ്രശ്നത്തിന് പരിഹാരമാകാൻ കഴിഞ്ഞിട്ടില്ല.എന്നാൽ ഫിർമീന്യോക്ക് തന്റെ സ്ഥാനം നിലനിർത്താൻ  സുവർണാവസരം വരുന്നുണ്ട്.യുസിഎൽ ഫൈനലിൽ ഗോൾ സ്കോർ ചെയ്യാനായാൽ ഫിർമീന്യോ ടിറ്റയുടെ കോപ്പാ ഫസ്റ്റ് ഇലവനിൽ സ്ട്രൈകർ റോൾ ഉറപ്പിക്കാം.എന്നാൽ രണ്ട് പേർക്കും റിച്ചാർലിസണിൽ നിന്നും കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് തീർച്ച.
ഡേവിഡ് നെരസ് റൈറ്റ് ഫോർവേഡായി കളിപ്പിക്കണമെന്ന് ടിറ്റെ തീരുമാനിച്ചാൽ മിക്കവാറും റിച്ചാർലിസണെ സ്ട്രൈകർ റോളിൽ ഇറക്കിയേക്കും.





ഹൊറിബിൾ ഹൊറിസോണ്ട ഏന്ന ചരിത്രത്തിലെ കറുത്ത അധ്യായത്തിൽ നിന്നും മോചിതരായി അഞ്ച് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടുകാർക്ക് മുമ്പിൽ ഏറെ പ്രതീക്ഷയോടെ ടിറ്റെയും സംഘവും ഇറങ്ങുമ്പോൾ അന്ന്  7-1 ദുരന്തത്തിൽ കളിച്ച ടീമിന്റെ ഏക ഇരയായി ഇന്നത്തെ ബ്രസീൽ ടീമിൽ ബാക്കിയുള്ളത് ഫെർണാണ്ടീന്യോ മാത്രമാണെന്നത് ഒരു ഓർമ്മപ്പെടുത്തലിന്റേ അടയാള സൂചകമായി നിൽക്കുന്നു.






1989 കോപ്പാ അമേരിക്ക ഫൈനലിൽ ഉറുഗ്വായ്ക്കെതിരെ മറകാനായുടെ പ്രിയ പുത്രൻ ഫുട്‌ബോൾ ഇതിഹാസം റൊമാരിയോയുടെ വിജയ ഗോളിൽ മറകാനയുടെ നടുമുറ്റത്ത് കാനറികൾ സാംബാ താളം ചവിട്ടിയപ്പോൾ അതിനൊരു പ്രതികാരത്തിന്റെ ധ്വനി ഉണ്ടായിരുന്നു , 1950 മറകാനാസോക്ക് തുല്ല്യമായ പക വീട്ടൽ ആകില്ലേലും ആ വിജയം ബ്രസീലിന്റെ ആധുനിക ഫുട്‌ബോൾ കാലഘട്ടത്തിന് നൽകിയ ഊർജം ചെറുതായിരുന്നില്ല.തുടർന്ന് ഇങ്ങോട്ട് രണ്ട് പതിറ്റാണ്ടോളം കിരീട നേട്ടങ്ങളുടെ സമ്പൽസമൃദ്ധത ബ്രസീൽ ആസ്വദിച്ചതിന് അടിത്തറയേകിയത് മറകാനോയിൽ റൊമാരിയോ -ബെബറ്റോ സഖ്യം നേടികൊടുത്ത കോപ്പാ വിജയം ആയിരുന്നു.
ചരിത്രം ആവർത്തിക്കട്ടെ , വീണ്ടും മുപ്പത് വർഷങ്ങൾക്കിപ്പുറം മറ്റൊരു കോപ്പാ അമേരിക്ക ഫുട്‌ബോളിന്റെ മെക്കയിൽ വിരുന്നെത്തുമ്പോൾ ഞങ്ങൾ  പ്രതീക്ഷിക്കുന്നതും നെയ്മറുടെ രൂപത്തിൽ കൗട്ടീന്യോയുടെ രൂപത്തിൽ ഫിർമീന്യോയുടെ രൂപത്തിൽ നെരസിന്റെ രൂപത്തിൽ മറ്റൊരു റൊമാരിയോയെയും ബെബറ്റോയെയും ആണ്.

Written By - Danish Javed Fenomeno 

Viva Brazil🇧🇷🇧🇷🇧🇷💔💔

No comments:

Post a Comment