Friday, May 10, 2019

മാജികൽ മൗറ - മിറാക്കിൾ മാൻ ഓഫ് ആംസ്റ്റർഡാം



സാവോപൗളോയുടെ പ്രാന്ത പ്രദേശമായ ദിയദെമയുടെ തെരുവുകളിൽ പട്ടിണിയും ദാരിദ്ര്യവും മറികടന്ന് ഫുട്‌ബോളിലേക്ക് ആവാഹിച്ച ബാല്ല്യം , മഹാ മാന്ത്രികൻ റൊണാൾഡീന്യോയെ റോൾ മോഡലാക്കിയ ലുകാസ് ഡീന്യോയെ തന്റെ സിരകളിലേക്ക് കുത്തിവെച്ച കൗമാരം , സാവോപൗളോ ക്ലബിൽ കരിയർ തുടങ്ങിയ കൗമാരത്തിൽ തന്നെ നെയ്മറോടൊപ്പം ബ്രസീലിന്റെ ഭാവി വാഗ്ദാനം ആയി വാഴ്ത്തപ്പെടുന്നു , ബ്രസീലിൽ നെയ്മർ കഴിഞ്ഞാൽ ഏറ്റവും സ്കിൽഫുൾ & ട്രിക്കി  താരമായി ഫുട്‌ബോൾ പണ്ഡിറ്റുകൾ പ്രകീർത്തിച്ച പ്രതിഭ.എക്കാലത്തെയും മികച്ച ഡ്രിബ്ലിംഗ് സ്പെഷ്യലിസ്റ്റുകളിലൊരാളായിരുന്ന ബ്രസീൽ ഇതിഹാസം ഡെനിൽസണിനോട് സാമ്യമുള്ള പ്ലെയിംഗ് സ്റ്റൈലും ഡ്രിബ്ലിംഗ് മികവും..2011 കോപ്പ അമേരിക്കയിൽ പതിനെട്ടാം വയസ്സിൽ ലുകാസ് അരങ്ങേറുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.എന്നാൽ ലുകാസിന്റെ പൊസീഷനിലെ ബ്രസീലിന്റെ ധാരാളിത്തം ലുകാസിനെ ഡെനിൽസണെ പോലെ തന്നെ സൂപ്പർ സബ് റോളിലേക്ക് ഒതുക്കി നിർത്തി.
സാവോപൗളോയിൽ അരങ്ങ് തകർത്ത ലുകാസിനെ പൊന്നും വിലക്ക് പിഎസ്ജി കരസ്ഥമാക്കിയപ്പോൾ മൗറയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചിരുന്നു.എന്നാൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ഒഴിച്ചു നിർത്തിയാൽ പാരീസിൽ വമ്പൻ കരിയർ ഡിപ്പ് സംഭവിച്ച് ടോട്ടൻഹാമിലെത്തുമ്പോൾ തനിക്കൊപ്പം പന്തുതട്ടിയവരെല്ലാം ഒരുപാട് നേട്ടങ്ങൾ കൊയ്തു പോയിരുന്നു. എന്നാൽ മൗറിസിയോ പൊച്ചട്ടീന്യോ ലുക്സിനെ ഈ സീസണിൽ തുടർച്ചയായി അവസരങ്ങൾ നൽകിയതോടെ താരതമ്യേനെ മികച പ്രകടനം നടത്താൻ മൗറക്ക് കഴിഞ്ഞു. പൊച്ചട്ടീന്യോ താരത്തെ സെന്റർ സ്ട്രൈകർ ആയും സെക്കൻഡറി സ്ട്രൈകർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡറായും റൈറ്റ് വിംഗറായും ലെഫ്റ്റ് വിംഗറായും മുന്നേറ്റനിരയിലെ എല്ലാ പൊസിഷനുകളിലും കളിപ്പിച്ചപ്പോൾ ലുകാസ് ഗോളടിക്കാനും തുടങ്ങി.യുസിഎൽ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സക്കെതിരെയും പിഎസ്വിക്കെതിരെയും ഗോളടിച്ച താരത്തെ പിന്നീട് സെന്റർ ഫോർവേഡ് റോളിലേക്ക് മാറ്റി കളിപ്പിക്കുകയായിരുന്നു സെമി ഫൈനലിന്റെ ഇരു പാദങ്ങളിലും. നിർണായകമായ ഇന്നത്തെ രണ്ടാം പാദത്തിൽ ടോട്ടൻഹാമിന് കളി അനുകൂലമാക്കിയതും ലുകാസ് ലോറന്റെക്കൊപ്പം ഫോർവേഡ് റോളിൽ കളിച്ചത് മൂലമായിരുന്നു.മൂന്ന് ഗോളിന് പിറകിൽ നിന്ന ശേഷം നാല് മിനിറ്റിനിടെ രണ്ട് ഗോളടിച്ച സ്പർസിനെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവന്ന താരം സിനിമ ക്ലൈമാക്സുകളെ പോലും വെല്ലു വിധം ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിലെ അവസാന സെക്കന്റുകളിലായിരുന്നു വിജയ ഗോളടിച്ച് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തയും ഗ്രൈറ്റസ്റ്റ്   ഹാട്രിക് പൂർത്തീകരിച്ചത്.
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിറാക്കിൾ ഹാട്രിക് ഏന്ന് മൗറയുടെ ഹാട്രിക് വിശേഷിപ്പിക്കാം.യുസിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കംബാക്ക് പ്രകടനങ്ങളിലൊന്ന് ടോട്ടൻഹാം പുറത്തെടുത്തപ്പോൾ അതിന് കടപ്പെട്ടിരിക്കേണ്ടത് ലുകാസ് മൗറയുടെ  ഇൻഡിവിഡ്യൽ ബ്രില്ല്യൻസിനോട് തന്നെയാണ്.പണ്ട് ത്തൻെ കൗമാരത്തിൽ തനിക്ക് ലഭിച്ച ഹൈപ്പ് നൊത്ത് ടാലന്റ് പൊട്ടൻഷ്യൽ ടോട്ടൻഹാമിനൊപ്പം കീപ് ചെയ്താൽ മൗറ തിരിച്ചു വരുക തന്നെ ചെയ്യും.കോപ്പ അമേരിക സെലക്ഷനിൽ ടിറ്റക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൗറയുടെ ഇന്നത്തെ യുസിഎൽ സെമിഫൈനൽ അൽഭുത പ്രകടനം..

No comments:

Post a Comment