Sunday, May 26, 2019

ഗ്ലാഡിയേറ്റർ വിടവാങ്ങുന്നു




ഫ്രാൻസിസ്കോ ടോട്ടിയെന്ന ചക്രവർത്തിക്കൊപ്പം റോമൻ എംപയർ കെട്ടിപ്പടുക്കാൻ തേരു തെളിച്ച ഗ്ലാഡിയേറ്റർ ,
സീസറിന് മാർക്ക് ആന്റണിയെന്ന പോലെ ടോട്ടിക്ക് ഡിറോസി എന്നായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം റോമൻ ഫുട്‌ബോൾ സാമ്രാജ്യത്തിലെ അവസാന സമവാക്യം.അതുകൊണ്ട് തന്നെയായിരുന്നു റോമൻ ഫാൻസ് റോസിയെ "ക്യാപിറ്റാവോ ഫൂറ്ററോ" എന്ന വിളിപേരിട്ടത്.

എയ്ത്ത് കിംഗ് ഓഫ് റോം എന്ന് ടോട്ടിക്ക് മുമ്പ് ആദ്യമായി റോമൻ ആരാധകർ വിളിച്ചത് ക്ലബ് ഇതിഹാസമായിരുന്ന പൗളോ റോബർട്ടോ ഫാൽകാവോ എന്ന ബ്രസീലിയൻ ഡീപ് ലെയിംഗ് പ്ലേമേക്കറെ ആയിരുന്നു. ഫാൽകാവോക്ക് ശേഷം റോം കണ്ട ഏറ്റവും മികച്ച ഡീപ് ലെയിംഗ് മധ്യനിരക്കാരനെന്ന വിശേഷണം അത് ഡാനിയേല ഡിറോസിയേന്ന പോരാളിക്ക് മാത്രം സ്വന്തമാണ്.ഇറ്റാലിയൻ ഫുട്‌ബോളിന്റെ മാത്രം സ്പെഷ്യാലിറ്റിയായ തനതായ ഡിഫൻസീവ് സ്കില്ലും റഫ് ടാക്ലിംഗുകളും പൊടുന്നനെയുള്ള ലോംഗ് റേഞ്ചറുകളും തളരാത്ത പോരാട്ടവീര്യവും സ്വായത്തമാക്കിയ ലോകകപ്പ് ജേതാവായ ഡിറോസി തന്റെ റോമൻ ഗ്ലാഡിയേറ്ററുടെ പടച്ചട്ട ഇന്ന് അർധരാത്രി പാർമക്കെതിരായ മൽസരത്തോട് കൂടി അഴിച്ചുവെക്കുന്നു.ടോട്ടി , പെറോട്ട , ഡിറോസി ഇറ്റലിക്ക് ലോകകപ്പ് നേടികൊടുത്ത ഇറ്റാലിയൻ സുവർണ തലമുറയിലെക്ക് റോമൻ സാമ്രാജ്യത്തിന്റെ സംഭാവനയായ ത്രിമൂർത്തികൾ ആയിരുന്നു  , ഇതിൽ അവസാന കണ്ണിയായിരുന്ന റോസി കൂടി റോമൻ ജെഴ്സിയിൽ വിടപറയുന്നതോടെ യോജിച്ച പകരക്കാരനെ കണ്ടെത്താൻ റോം തെല്ലൊന്നു ബുദ്ധിമുട്ട്മെന്നുറപ്പ്..

18 സീസണുകളിൽ നിന്നായി അറന്നൂറിലേറെ  മൽസരങ്ങളിൽ റോമക്കായി ബൂട്ടണിഞ്ഞ റോസി ഫുട്‌ബോൾ കരിയർ തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Gud By Gladiator De_Rossi 

No comments:

Post a Comment