Wednesday, April 28, 2021

റൂണി - ഗുഡ് ബൈ ഫ്രം ഫുട്‌ബോൾ

 




2004 പോർച്ചുഗീസ് യൂറോ കപ്പ് , 

ഇഎസ്പിഎൻ - സ്റ്റാർ സ്പോർട്സ് ചാനൽ , രാത്രി 9.30 , 12.30 മൽസര സമയം ,

ജൂൺ മാസം കോരിച്ചൊരിയുന്ന മഴക്കാലം 


ഡേവിഡ് ജെയിംസ് ഗാരി നെവിലെ ആഷ്ലി കോൾ സ്റ്റീവൻ ജെറാർഡ് ജോൺ ടെറി ലെഡ്ലി കിംഗ് സോൾ കാംപെൽ ഡേവിഡ് ബെക്കാം ഫ്രാങ്ക് ലാംപാർഡ് മൈക്കൽ ഓവൻ ജോ കോൾ ഓവൻ ഹാർഗ്രീവ്സ്,  1 മുതൽ 11 ജേഴ്‌സി നമ്പർ വരെ സൂപ്പർ താരങ്ങൾ സ്വന്തമായുള്ള ഇംഗ്ലീഷ് നിരയിലേക്ക് 18 വയസുകാരനായ ഒൻപതാം നമ്പറുകാരന്റെ അരങ്ങേറ്റം.

കരുത്തനായ ഗോൾകീപ്പർ സ്റ്റീൽ, യാകിൻ സഹോദരൻമാരായ മുറാദും ഹകനും, അലകസാണ്ടർ ഫ്രെയിയും അടങ്ങുന്ന ശക്തരായ സ്വിറ്റ്സർലൻഡ് ടീമിനെതിരെ ഇരട്ട ഗോൾ , പഴയ സ്ലാവൻ ഫുട്‌ബോൾ പാര്യമ്പരത്തിന്റെ പൈതൃകവുമായി എത്തുന്ന ഡേവേർ സുകറിന്റെ പിൻമുറക്കാരായ ഡാരിയോ സിമിച്ചിന്റെയും ജോസഫ് സിമുനിച്ചിന്റെയും റോബർട്ട് - നികോ കോവാക് സഹോദരൻമാരുടെ, ദാദോ പ്രസോയുടെയും ഒലിച്ചിന്റെയും ഡാരിയോ സർനയുടെയും ക്രൊയേഷ്യക്കെതിരെ ഇരട്ട ഗോൾ, മൂന്ന് കളികളിൽ നാല് ഗോളടിച്ച് ആ പതിനെട്ടുകാരൻ ചൂടൻ പയ്യൻ യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ചർച്ചാ വിഷയം ആയ പോർച്ചുഗീസ് യൂറോ കപ്പ് നേരം ,  ഒന്നും നോക്കിയില്ല സർ അലക്‌സ് ഫെർഗൂസൻ നേരെ പോയി വിഖ്യാതമായ മാഞ്ചസ്റ്റർ ജെഴ്സി തന്നെ തയ്പ്പിച്ചു നൽകി ആ പയ്യന്.പിന്നീട് ഒന്നര പതിറ്റാണ്ടോളം കാലം വൊഡാഫോൺ , എയ്ഗ്, എഓൺ ,ഷെവർലേ മാഞ്ചസ്റ്റർ ജെഴ്സികളിൽ ഗോളുകളടിച്ചു കൂട്ടി സാക്ഷാൽ സർ ബോബി ചാൾട്ടന്റെ എക്കാലത്തെയും ക്ലബ് ഗ്രൈറ്റസറ്റ് ഗോൾ സ്കോറർ എന്ന റെക്കോർഡ് തകർത്തു കഴിഞ്ഞു ലോക ഫുട്‌ബോളിലെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തന്റെ സ്ഥാനം തങ്കലിപികളിൽ എഴുതി ചേർത്ത് കൊണ്ട് രണ്ട് വർഷങ്ങൾക്ക് ഇപ്പുറം  വെയ്ൻ മാർക്ക് റൂണി ഇന്ന് ഫുട്‌ബോളിനോട് വിരമിക്കുമ്പോൾ ഓർമ്മകളിൽ ചൂടൻ സ്വഭാവമുള്ള ലിസ്ബണിലേ ആ പഴയ പതിനെട്ട്കാരന്റ ഈ മുഖവും ഗോൾ സെലിബ്രേഷനും മാത്രം.


റൊണാൾഡോ പ്രതിഭാസത്തിന്റെ കടുത്ത ആരാധകനായ റൂണി 2002 ലോകകപ്പ് ഫൈനൽ മൽസരങ്ങൾ എല്ലാം താരം അറ്റെൻഡ് ചെയ്യാൻ കാരണം റൊണാൾഡോ ആയിരുന്നത്രെ.തൻെ റോൾ മോഡലായി റൂണി കാണുന്നതും റൊണാൾഡോയെ ആണ്.


Good by Wayne Rooney 

#legend ❤️

No comments:

Post a Comment