Wednesday, April 28, 2021

പരിക്കും പരിശീലകരുമായുള്ള ഉടക്കും ഇല്ലായിരുന്നു എങ്കിൽ റൊമാരിയോ നാല് ലോകകപ്പ് ഉയർത്തിയേനെ?

 






First Row - ഇടത് നിന്നും വലത്തോട്ട് 

ടഫറേൽ റികാർഡോ റോച്ച , മൗറോ,റികാർഡോ ഗോമസ്(ക്യാപ്റ്റൻ) , ജോർജീന്യോ, ബ്രാങ്കോ 

2nd Row - റൊമാരിയോ, അലെമാവോ,കരേകാ,ദുംഗ ,വാൾഡോ.


1990 ഇറ്റാലിയൻ ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിൽ സ്കോട്ടിഷിനെതിരെ ഇറങ്ങിയ ഫസ്റ്റ് ഇലവനാണ് . റൊമാരിയോക്ക് പകരക്കാരനായി ഇറങ്ങിയ മുള്ളർ നേടിയ ഏക ഗോളിൽ സെലസാവോ മൽസരം വിജയിച്ചു.


ഇ മൽസരത്തിന്റെ പ്രത്യേകത എന്തെന്നാൽ 1994 ലോകകപ്പിനെ മാറ്റി നിർത്തിയാൽ റൊമാരിയോ തന്റെ നീണ്ട ബ്രസീൽ കരിയറിൽ കളിച്ച ഏക ലോകകപ്പ് മൽസരം ആണിത്.1990 ലോകകപ്പിലെ സൂപ്പർ താരമായി മാറുമെന്ന് ഫുട്‌ബോൾ ലോകം കരുതപ്പെട്ട 24 കാരൻ റൊമാരിയോക്ക് പരിക്ക് വില്ലനായതോടെ ഒരു മൽസരം മാത്രം ആണ് 90 ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞത്.1998ൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോച്ച് മരിയോ സഗാലോയുമായുള്ള പ്രശ്നങ്ങൾ കാരണം സഗാലോ 98 ലോകകപ്പ് സ്ക്വാഡിൽ എടുക്കാതിരുന്നപ്പോൾ റൊമാരിയോയെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ വീണ്ടും സ്കോളരിയുടെ 2002 ലോകകപ്പ് സ്ക്വാഡിൽ നിന്നും തഴയപ്പെട്ടു.


ഇനി ഒന്ന് ഓർത്തു നോക്കുക റൊമാരിയോയുടെ കരിയറിലെ ദൗർഭാഗ്യത്തെ കുറിച്ച് ,


 1990 ലോകകപ്പിൽ റൊമാരിയോയെ പരിക്ക് അലട്ടിയില്ലായിരുന്നു എങ്കിൽ ബ്രസീലിന്റെ ആക്രമണനിര വേറെ ലേവൽ ആയേനെ റൊമാരിയോ- കരേക്കാ -മുള്ളർ-ബെബറ്റോ ഈ സഖ്യത്തിന്റെ മികവിൽ ഈസിയായി ആ കപ്പ് ബ്രസീൽ നേടിയേനെ.


1998 ലോകകപ്പിൽ സഗാലോ റൊമാരിയോയെ എടുത്തിരുന്നു എങ്കിൽ റൊണോ - റൊമാരിയോ അവിശ്വസനീയമായ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോൾ ജോഡിയുടെ കംപ്ലീറ്റ് ഡൊമിനേഷനിൽ അനായാസേനെ ആ ലോകകപ്പ് നേടിയേനെ.കാരണം  1994 to 1998 വരെ റൊണോ - റൊമാരിയോ സഖ്യം ഒരുമിച്ച് കളിച്ചത് 19 മൽസരങ്ങളിൽ ആണ്.അതിൽ നോർവെയോട് മാത്രം ആണ് തോറ്റത്. ബാക്കി 18ലും വിജയമാണ്.ഇരുവരും ഒരുമിച്ച് ബ്രസീൽ ആക്രമണം നയിച്ചപ്പോൾ അടിച്ചു കൂട്ടിയത് 34 ഗോളുകളാണ് അതിൽ 19 എണ്ണം റൊമാരിയോയും 15 എണ്ണം റൊണാൾഡോയുടെയും വക ആയിരുന്നു.

1997 ഫിഫ കോൺഫെഡറേഷൻ കപ്പും 1997 കോപ്പ അമേരിക്കയും ഇരുവരുടെയും മികവിൽ അടിച്ചെടുത്തു.ഫിഫ കോൺഫെഡറേഷൻ കപ്പ് ഫൈനലിൽ ഇരുവരും ഹാട്രിക് അടിച്ചാണ് ബ്രസീലിന് കപ്പ് നേടികൊടുത്തത്. അതുകൊണ്ട് തന്നെ സഗാലോ 98ൽ റൊമാരിയോയെ സില്ലി പരിക്കിന്റെ പേരും പറഞ്ഞു വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ സെലസാവോയിൽ നിന്നും എക്സ്ക്ലൂഡ് ചെയ്തത് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തിലെ വലിയ മിസ്റ്റേക്ക് ആയിരുന്നു.


1999 മുതൽ 2002 ലോകകപ്പ് യോഗ്യതാ റൗണ്ട് അവസാനം വരെ റൊണാൾഡോ പ്രതിഭാസം മൂന്നര വർഷത്തോളം പരിക്കേറ്റു കിടന്നപ്പോൾ ലോകകപ്പ് യോഗ്യതാ പോലും പ്രതിസന്ധിയിൽ ആയ ഫുട്‌ബോൾ രാജാക്കന്മാരുടെ അക്കാലത്തെ പരിശീലകരായ  ലക്സംബർഗോയും ലിയാവോയും സ്കോളരിയും റൊമാരിയോയെ തിരികെ വിളിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഹാട്രിക് അടക്കം എട്ട് ഗോളുകൾ സ്കോർ ചെയ്തു റൊമാരിയോ ബ്രസീലിന് മെയിൻ മാൻ റൊണാൾഡോയുടെ അഭാവത്തിൽ പുതുജീവൻ പകർന്നു നൽകി ലോകകപ്പ് യോഗ്യതാ നേടുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.നാല് #R (റൊണാൾഡോ റൊമാരിയോ റിവാൾഡോ റൊണാൾഡീന്യോ) നെയും ഉൾപ്പെടുത്തി ഉള്ള 2002ലോകകപ്പ് സെലസാവോ ഫസ്റ്റ് ഇലവനെ ആയിരിക്കും ലോകം കാണുക എന്ന് വീമ്പിളക്കിയ സ്കോളരി അവസാന നിമിഷം റൊമാരിയോയെ കൈയൊഴിഞ്ഞു.റൊമാരിയോയെ മോഹിപ്പിച്ച് ചതിച്ച സ്കോളരി ലൂയിസാവോയെയും എഡിൽസണെയും പോലുള്ള ശരാശരിക്കാരായ ഫോർവേഡ് താരങ്ങളെ സെലക്ട് ചെയുകയാണ് ചെയ്തത്.അന്ന് റൊമാരിയോ ടീമിൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ഗോളുകൾ ജപ്പാൻ കൊറിയൻ ലോകകപ്പിൽ സ്കോർ ചെയ്തേനെ.


1990 , 1998 , 2002  ഈ ലോകകപ്പുകളിൽ കളിക്കാൻ റൊമാരിയോക്ക് കഴിഞ്ഞിരുന്നു എങ്കിൽ നാല് ലോകകപ്പ് റൊമാരിയോ കൈപ്പിടിയിൽ ഒതുക്കിയേനെ എന്ന് നിസംശയം കരുതാം.


# Danish Javed Fenomeno

No comments:

Post a Comment