Monday, November 13, 2017


Date : 21 august 2017

സെറ്റ് പീസുകളിൽ നിന്നോ ക്രോസുകളിൽ നിന്നോ ബോക്സിന് വെളിയിൽ ഡിഫ്ലക്റ്റ് ചെയ്തു ഫ്രീയായി ലഭിക്കുന്ന ബോളുകളിൽ നിന്നോ നിലം തൊടിക്കാതെ വായുവിൽ വെച്ച് തന്നെ കാൽപത്തിയുടെ പുറം ചട്ട കൊണ്ട് കരുത്തുറ്റ കൃത്യതയാർന്ന വോളികൾ ലക്ഷ്യത്തിലേക്ക് പായിക്കുന്നതിൽ മികവ് പ്രകടിപ്പിക്കുന്നവരാണ് പൊതുവെ മധ്യനിരക്കാർ.ബോക്സിനു വെളിയിൽ നിന്നുമുള്ള എക്കാലത്തെയും മികച്ച വോളി ഗോളുകളിലധികവും സെൻട്രൽ/ഡിഫൻസീവ് മധ്യനിരക്കാരുടേതോ ആയിരിക്കാം.പോൾ സ്കോൾസ് ജെറാർഡ് എസ്സിയൻ സ്റ്റാൻകോവിച്ച് തുടങ്ങിയവർ ഇത്തരം വോളി സ്ട്രൈക്കുകൾക്ക് പേരു കേട്ടവർ.
പക്ഷേ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച വോളി ഷൂട്ടറായ റോബർട്ടോ കാർലോസിനോളം മികച്ച കൃത്യതയോടെ കരുത്തോടെ ഗോളിലേക്കുള്ള ബുള്ളറ്റ് വോളി സ്ട്രൈക്കുകൾ ഞാൻ വേറെ ഒരു താരത്തിലും കണ്ടിട്ടില്ല.
നിലവിൽ വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച വോളി ഷൂട്ടർ ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ കാസെമീറോ.ഇക്കഴിഞ്ഞ യുവേഫ സൂപ്പർ കപ്പിലും യുസിഎൽ ഫൈനലിലും നേടിയ ഗോളുകളതിന് തെളിവാണ്.
നാപോളിക്കെതിരെയടിച്ച ഗോളുമടക്കം മൂന്ന് നിർണായക യൂറോപ്യൻ വമ്പൻ മൽസരങ്ങളിലാണ് കാസെമീറോ വളരെ കൂളായി വോളീ സ്ട്രൈക്ക് ഗോളുകൾ നേടിയതെന്നോർക്കുമ്പോഴാണ് കാസെമീറോയുടെ ബിഗ് ഗെയിം വെർസെറ്റാലിറ്റി മനസ്സിലാവുക.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മധ്യനിരക്കാരനായ കാസെമീറോയാണ് ബ്രസീലിന്റെയും മാഡ്രിഡിന്റെയും നങ്കൂരം.എതിരാളികളുടെ കളി ഒഴുക്കിനെ നശിപ്പിക്കുകയും സ്വന്തം ടീമിന്റെ കളിയൊഴുക്കിന് തുടക്കമിടുകയും ചെയ്യുന്ന കാസെമീറോ ദുംഗക്കും മൗറോ സിൽവക്കും ശേഷം ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ ബ്രസീലിന് ലഭിച്ച വരദാനമാണ്..ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ പ്രകടനത്തിനായി കാത്തിരിക്കുന്നു..

No comments:

Post a Comment