Wednesday, January 11, 2017

കൊളമ്പിയയുമായുള്ള സൗഹൃദ മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപനം ജനുവരി 19 ന്

Danish Fenomeno
(http://danishfenomeno.blogspot.in/)

11 January 2017



ബ്രസീൽ കോച്ച് ടിറ്റെ കൊളമ്പിയയുമായുള്ള സൗഹൃദ മത്സരത്തിനുള്ള സ്‌ക്വാഡ് ജനുവരി 19 നു പ്രഖ്യാപിക്കും.ആഭ്യന്തര ലീഗിൽ കളിക്കുന്ന കളിക്കാരെ മാത്രമാകും ടീം സെലക്ഷന് പരിഗണിക്കുക.കാൽപ്പന്തുകളിയുടെ സ്വർഗനഗരമായ  റിയോ ഡി ജനീറോയിലെ നിൽട്ടൻ സാന്റോസ് സ്റ്റേഡിയത്തിലായിരിക്കും മൽസരം നടക്കുക.


നവംബറിൽ ലോകത്തെയൊട്ടാകെ അമ്പരപ്പിച്ച കൊളമ്പിയയിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കാണ്  മൽസരത്തിൽ നിന്നുള്ള വരുമാനം നൽകുക.77  യാത്രക്കാരിൽ 71  പേരും മരിച്ച വിമാനാപകടത്തിൽ ബ്രസീലിയൻ സീരി എ ക്ലബ് ഷാപ്‌കോയിൻസി ക്ലബ് ടീം അംഗങ്ങളും ഉൾപ്പെട്ടിരുന്നു. 22 ഫസ്റ്റ് ടീം പ്ലയെര്സ് സഞ്ചരിച്ചിരുന്ന ഫ്ലൈറ്റിൽ നിന്ന് 2 കളിക്കാർ മാത്രമാണ് രക്ഷപെട്ടത്.കൊച് കയോ ജൂനിയർ ഉൾപ്പെടെ ടീം സ്റ്റാഫുകളും ബ്രസീലിൽ നിന്നുള്ള 20 ഓളം സ്പോർട്സ് ജേര്ണലിസ്റ്റുകളും അപകടത്തിൽ മരണപ്പെട്ടിരുന്നു.കോപ്പ സുഡാമേരിക്കന ഫൈനൽ കളിയ്ക്കാൻ വേണ്ടി പോകുമ്പോയാരുന്നു ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച  അപകടം.




കൊളമ്പിയൻ ഫുട്ബോൾ ഫെഡറേഷനുമായി സി ബി എഫ് നടത്തിയ ചർച്ചകൾക്കൊടുവിലായിരുന്നു ചാരിറ്റി മാച്ച് തീയതി ജനുവരി 25 നു തീരുമാനിച്ചത്

ടീം സെക്ഷനെ കുറിച്ച ടിറ്റെയുടെ പ്രതികരണം ഇങ്ങനെ:-

" തൻ്റെ തന്ത്രങ്ങളോ ശൈലിയോ അടിസ്ഥാനമാക്കി  ആയിരിക്കില്ല ടീം സെലെൿഷനിൽ കളിക്കാരെ തെരെഞ്ഞുടുക്കുകയെന്നും മറിച് ബ്രസീലിയൻ ലീഗിലെ ക്ലബ്ബുകളുമായി മെഡിക്കൽ ഡിപ്പാർട്മെൻറ് നടത്തിയ ചർച്ചയിൽ ശാരീരിക് ക്ഷമതയുള്ള താരങ്ങളെ മാത്രമായിരിക്കും പരിഗണിക്കുക.നാൽപ്പത്തിയഞ്ച് മിനിറ്റു മാത്രേ കളിപ്പിക്കാവു എന്ന ഉറപ്പും ക്ലബ് അധികൃതർ നിബന്ധന വെച്ചിട്ടുണ്ട്.".

ടിറ്റെ പരിശീലകനായ ശേഷം നടക്കുന്ന ആദ്യ സൗഹ്രദ മൽസരമാണ് ജനുവരി ഇരുപത്തിഅഞ്ചിനു നടക്കാൻ പോകുന്നത്.
ലോകകപ്പ് യോഗ്യത റൗണ്ടുകളിലേക്ക് നടന്ന മൂന്നു ടീം സെക്ഷനിൽ നിന്നായി എട്ടു ആഭ്യന്തര ലീഗ് താരങ്ങളെ ടിറ്റെ തെരഞ്ഞെടുത്തിരുന്നു.അതിൽ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയതോടെ ജീസസിന്റെ സേവനം ലഭ്യമാകില്ല.

Marcelo Grohe (Gremio), Weverton (Atletico-PR), Alex Muralha (Flamengo), Rodrigo Caio (Sao Paulo), Fagner (Corinthians), Lucas Lima (Santos), Rafael Carioca (Atlético-MG),
എന്നിവരാണ് ടിറ്റെയുടെ പ്രീവിയസ് ബ്രസീലിയറവോ സെലെക്ഷൻ.
ചില പുതുമുഖങ്ങളുടെ അരങ്ങേറ്റത്തിനും അവസരമൊരുങ്ങുമെന്നിരിക്കെ കാത്തിരിക്കാം  നമുക്ക് മൽസരത്തിനായ്...

For more about Brazilian football please visit http://danishfenomeno.blogspot.in/ 

Thursday, January 5, 2017

ടിറ്റെ മയം ; കാനറികൾ പറന്നു ഒന്നാം സ്ഥാനത്തേക്ക്.

Review - Venezuela vs Brazil World Cup Qualifiyer 2016 Round 10, 12/9/2016
Danish Fenomeno
12 Octobar 2016





തുടർച്ചയായ മൂന്ന് വിജയങ്ങളുമായി ഒന്നാം സ്ഥാനമെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ടിറ്റെയും സംഘവും ലാറ്റിനമേരിക്കയിലെ ആൻഡിസ് പർവത നിരകളിലെ ഹൈ ആൾറ്റിറ്റ്യൂഡ് സിറ്റികളിലൊന്നായ വെനെസുലയിലെ മെദിരയിൽ വിമാനമിറങ്ങിയത്.ടിറ്റെയെ സംബന്ധിച്ചിടത്തോളം ഇക്വഡോറിനെതിരെ ക്വിറ്റോയിൽ നടന്ന തന്റെ അരങ്ങേറ്റ മൽസ്സരം പോലെ തന്നെ പ്രധാനപ്പെട്ട മൽസ്സരമായിരുന്നു വെനെസുലക്കെതിരെയും.
കാരണമെന്തന്നാൽ ടിറ്റെയുടെ കീഴിൽ നെയ്മറില്ലാതെ കാനറികൾ കളിക്കുന്ന ആദ്യ മൽസ്സരം.
നെയ്മറില്ലാതെ ലോകകപ്പിലും കോപ്പയിലുമടക്കം സ്കോളരിക്കും ദുംഗങ്ങക്കും കീഴിൽ ടീം പതറിയതു നമ്മൾ കണ്ടതാണ്. അത്കൊണ്ട് തന്നെ കൃത്യമായ ഗൃഹപാഠം ചെയ്ത് വളരെ ആസൂത്രിതമായി തന്നെയായിരുന്നു കോച്ച് ടിറ്റെ ടീമിനെയൊരുക്കിയത്.
ഫിഫ റാങ്കിംഗിൽ 60ആം സ്ഥാനക്കാരും പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ വെനെസുലയെ വില കുറച്ച് കാണാനാവില്ലെന്ന് അവരുടെ മുൻ മൽസ്സരഫലങ്ങൾ തെളിയിച്ചതാണ്.സ്വന്തം നാട്ടിൽ അർജന്റീനയെ 2-2 ന് സമനില പിടിച്ചവരാണവർ.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലായി ടീമിലെ ക്യാപ്റ്റൻ റോളിൽ ടിറ്റെ നടപ്പാക്കികൊണ്ടിരിക്കുന്ന റൊട്ടേഷൻ സിസ്റ്റം മെദിരയിലും പരീക്ഷിച്ചു.
ഇത്തവണ നായകന്റെ ചുമതല ഫിലിപെ ലൂയിസിനായിരുന്നു.നെയ്മറിന് പകരം വില്ല്യനും
സസ്‌പെൻഷനിലായിരുന്ന പോളീഞോയും തിരിച്ചെത്തിയതായിരുന്നു ലൈനപ്പിലെ പ്രധാന മാറ്റങ്ങൾ.
പൊസഷൻ ഗെയിമിന് പ്രാധാന്യം നൽകി കൊണ്ട് തന്നെയായിരുന്നു ടിറ്റെ തന്ത്രങ്ങൾ മെനഞ്ഞത്.നെയ്മറുടെ അഭാവത്തിൽ ജീസസിനും വില്ല്യനും തന്നെയായിരുന്നു ആക്രമണ ചുമതല.
കഴിഞ്ഞ മൽസ്സരങ്ങളിലെന്ന പോലെ തുടക്കത്തിൽ ഗോൾ നേടി എതിരാളികളെ സമ്മർദ്ദത്തിലാഴ്ത്തുക എന്ന പതിവ് ഇക്കുറിയും മഞ്ഞപ്പട തെറ്റിച്ചില്ല.അരങ്ങേറ്റ മൽസരത്തിൽ തന്നെ ഇരട്ട ഗോളടിച്ച് ബൃഹത്തായ ബ്രസീലിയൻ കാൽപ്പന്തുചരിത്രത്തിലിടം നേടിയ അൽഭുത പ്രതിഭ ഗബ്രിയേൽ ജീസസായിരുന്നു മൽസ്സരത്തിലെ പ്രധാന ആകർഷണം.തന്നിൽ കോച്ചും ആരാധകരും അർപ്പിച്ച വിശ്വാസത്തിനു തെല്ലും കോട്ടം തട്ടാതെ കാത്ത് സൂക്ഷിക്കാൻ കൗമാര പ്രതിഭക്ക് കഴിഞ്ഞു.അതിന് തെളിവായിരുന്നു ആദ്യ ഗോൾ.വെനെസുല ഗോളി ഡാനി ഫെർണാണ്ടസിന്റെ അലക്ഷ്യമായ പാസ് പിടിച്ചെടുത്ത് വീണ്ടുമൊരു സുന്ദരമായ ചിപ്പ് ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു.തുടർന്നങ്ങോട്ട് കഴിഞ്ഞ മൽസ്സരങ്ങളിൽ നിന്ന് വിഭിന്നമായി ലക്ഷ്യ ബോധമില്ലാതെയായിരുന്നു നീക്കങ്ങളധികവും.
മുന്നേറ്റനിരയിൽ കോട്ടീന്യോയും ജീസസും ഇടതു വിംഗിൽ ലൂയിസിന്റെ സഹായത്തോടെ ഡിഫൻസിനെ കബളിപ്പിച്ച് ചില നീക്കങ്ങൾ സൃഷ്ടിച്ചെങ്കിലും മുതലാക്കാനാകാതെ പോയതിൽ നെയ്മറെ പോലൊരു താരത്തിന്റെ അഭാവം പ്രകടമായിരുന്നു.
നെയ്മറിന്റെ പൊസിഷനിൽ കളിച്ച കോട്ടീന്യോ ആദ്യ പകുതിയിൽ തരക്കേടില്ലാതെ കളിച്ചെങ്കിലും രണ്ടാം പകുതിയിൽ നിരാശപ്പെടുത്തി.മധ്യ നിരയിൽ ലുകാസ് ലിമയെയോ ജൂലിയാനോയെ കളിപ്പിച്ചിരുന്നേൽ കോട്ടീന്യോയെ പോലെയുള്ളൊരു താരത്തിന് കൂടുതൽ സ്വാതന്ത്രമായി കളിക്കാനും അവസരങ്ങൾ ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞേനെ.ഇങ്ങനെ യൊരു ട്രാൻസിഷൻ ടിറ്റെ പ്ലെയിംഗ് ഇലവനിൽ നടത്തിയിരുന്നേൽ ജീസസിനും റെനാറ്റോക്കും ഉപകാരപ്രദമായേനെ.
വലതു വിംഗിൽ വില്ല്യൻ ഫോമിലേക്ക് തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്.സ്പേസ് കിട്ടിയാൽ ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തി അവസരങ്ങൾ ഒരുക്കിയെടുക്കുന്നതിൽ മികവു കാട്ടുന്ന ചെൽസി വിംഗർ ആദ്യ പകുതിയിൽ പതറിയെങ്കിലും രണ്ടാം പകുതിയിൽ ഭേദപ്പെട്ട പ്രകടനം.ഇടതു വിംഗിൽ നിന്നുള്ള റെനാറ്റോയുടെ ക്രോസ് അതി വിദഗ്ധമായി വലയുടെ വലതു കോർണറിലേക്ക് കണക്റ്റ് ചെയ്തായിരുന്നു വില്ല്യന്റ ഫിനിഷിംഗ്..
പരുക്കനടവുകളിലൂടെ ജീസസനിയും വില്ല്യനെയും തുടർച്ചയായി ഫൗൾ ചെയ്യുന്നതിൽ വെനെസുലൻ പ്രതിരോധനിരക്കാർ മൽസരിക്കുകയായിരുന്നു.മുന്നേറ്റത്തിൽ ജീസസിന്റെയും വില്ല്യന്റേയും അവസരത്തിനൊയർന്ന പ്രകടനങ്ങൾ മൽസ്സര ഫലത്തെ കാര്യമായി തന്നെ സ്വാധീനിച്ചു.
മധ്യനിരയിൽ പൊസിഷൻ നിലനിർത്തിയെങ്കിലും ഭാവനാത്മകതമായ തനതു ബ്രസീലിയൻ സാംബാ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ല.നെയ്മറുടെ അഭാവം ടീമിന്റേ മൊത്തം പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു.
പോളീഞ്ഞോ മധ്യ നിരയിലെ ദുർബലകണ്ണിയായിരുന്നു.വെനെസുലൻ മുന്നേറ്റനിരക്കാരായ റൊണ്ടനേയും മാർട്ടിനെസിനെയും മധ്യ നിരക്ക് തളച്ചിടാൻ കഴിയാതെ പോയത് പലപ്പോഴും പ്രതിരോധനിരക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു.
റെനാറ്റോയും ഫെർണാണ്ടീന്യോയും താരതമ്യേനെ ശരാശരി പ്രകടനം പുറത്തെടുത്തു.പ്രത്യേകിച്ചും കാസെമിറോയുടെ പൊസിഷനിൽ കളിക്കുന്ന ഫെർണാണ്ടീന്യോ യുടെ ടാക്ലിംഗുകളും പ്രസ്സിംഗും മികവുറ്റതായിരുന്നു.പാസ്സിംഗിലെ പോരായ്മകൾ വെളിവാക്കുന്നതിൽ മുൻപന്തിയിൽ പോളീന്യോയായിരുന്നു.
പാസുകൾ തുലച്ച് പൊസഷൻ നഷ്ടപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചതും താരം തന്നെയായിരുന്നു.എതിർ ടീമിന്റെ നീക്കങ്ങൾ മധ്യ നിരയിൽ വെച്ച് തകർത്ത് കളയുകയും മുൻനിരക്കാർക്ക് യഥേഷ്ടം സപ്ലേ നൽകുകയുമെന്ന തന്റെ കർമ്മം നിർവഹിക്കാൻ പോളീന്യോക്ക് സാധിച്ചില്ല.മാത്രവുമല്ല ജീസസും കോട്ടീന്യോയും പെനാൽറ്റി ബോക്സിലേക്ക് തളികയിലെന്നവണ്ണം ക്ലോസ് റേഞ്ചിലേക്ക് വെച്ച് കൊടുത്ത രണ്ട് സുവർണ്ണാവസരങ്ങളും ഗോളിയുടെ കൈകളിലേക്കടിച്ച് തുലക്കുകയായിരുന്നു മുൻ കൊറിന്ത്യൻസ് താരം.
റെനാറ്റോ കഴിഞ്ഞ മൽസ്സരങ്ങളിലെന്ന പോലെ മധ്യ നിരയിൽ കൂടുതൽ ശ്രദ്ധ പുലർത്തിയില്ല.വെനെസുലൻ താരങ്ങളെ മാർക്ക് ചെയ്യുകയെന്ന ചുമതല കൂടതലായും ഫെർണാണ്ടീന്യോ പോളീഞ്ഞോമാർക്കായിരുന്നു. റെനാറ്റോ ഇടതു വിംഗിൽ കോട്ടീന്യോയെയും വലതു വിംഗിൽ വില്ല്യനെയും ആക്രമണത്തിൽ സഹായിക്കുന്നതിനാണ് പ്രാധാന്യം നൽകിയിരുന്നത്.ഡീപ്-ലെയിംഗ് പ്ലേമെക്കറുടെ ജോലി പൂർണ അർത്ഥത്തിൽ നിർവഹിക്കാനും നെയ്മറുടെ അഭാവത്തിൽ മികച്ച ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആഗുസ്റ്റോക്ക് കഴിഞ്ഞില്ലെങ്കിലും താരത്തിന്റെ ലോംഗ് റേഞ്ചറുകൾ പലപ്പോഴും വെനെസുലൻ ഗോളി ഫെർണാണ്ടസിന് തലവേദന സൃഷ്ടിച്ചു.വില്ല്യൻ രണ്ടാം പകുതിയിൽ പ്രയാസകരമായ ആംഗ്ളിൽ നിന്ന് നേടിയ ഗോളിന് ക്രോസ് നൽകിയതും റെനാറ്റോയായിരുന്നു.
മധ്യ നിരയിലെ പിഴവുകൾ കൊണ്ട് പ്രതിരോധത്തിൽ പറ്റിയ പാളിച്ചകൾ പലപ്പോഴും ഭീതി പരത്തി.മാർട്ടിനെസിന്റെയും റോണ്ടൺന്റേയും ക്രോസുകളും ഷോട്ടുകളും ക്ലിയർ ചെയ്യുന്നതിൽ മികവു കാണിച്ചത് മിറാൻഡയായിരുന്നു.ബോക്സിലേക് വന്നൊരു അപകടകരമായ ക്രോസ് വളരെ പണിപ്പെട്ടാണ് മിറാൻഡ കുത്തിയകറ്റി കോർണർ വഴങ്ങിയത്.മിറാൻഡ-മാർക്വിഞോസ് സഖ്യത്തിന് സഹായകമായത് ഫെർണാണ്ടീന്യോ യുടെ ഇടപെടലുകളായിരുന്നു.പതിവിന് വിപരീതമായി വിംഗ ബാക്കുകൾ കയറി കളിക്കുന്നതിൽ ഒരൽപ്പം മടി കാണിച്ചിരുന്നു.ആൽവെസ് വില്ല്യന് സപ്പോർട്ട് കൊടുത്തു കയറുമ്പോഴെല്ലാം ഡിഫൻസ് കവർ ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു.
ഫിലിപെ കൂടുതൽ അറ്റാക്കിനു ശ്രമിക്കാതെ ഡിഫൻസിൽ വിള്ളൽ വീഴാതെ കളിക്കാനാണ് ശ്രമിച്ചത്.ലൂയിസിന്റെ പ്രകടനം ആൽവസിനേക്കാൾ ഭേദപ്പെട്ടു നിന്നു.
കഴിഞ്ഞ മൂന്ന് മൽസ്സരങ്ങളിലും കാര്യമായി വെല്ലുവിളികളൊന്നും അലിസണ് നേരിടേണ്ടി വന്നില്ല.എന്നാൽ വെനെസുലക്കെതിരെ അലിസണ് പിടിപ്പതു പണിയായിരുന്നു മൽസരത്തിൽ നാല് മികച്ച സേവുകളാണ് അലിസൺ നടത്തിയത്.ടീമിന്റെ പ്രതിരോധത്തിലെ വിള്ളലുകൾ വെളിവാക്കുന്നു.
മൽസ്സരത്തിൽ വില്ല്യൻ മികച്ച പ്രകടനം നടത്തിയെങ്കിലും ഏറ്റവും മികച്ച താരം ഗബ്രിയേൽ ജീസസ് തന്നെയായിരുന്നു.തന്റെ കരിയറിലഎ നാലാം മാച്ചിൽ നാല് ഗോളടിച്ച് വൺ ഗോൾ/ഗെയിം എന്ന ശരാശരി നിലനിർത്താൻ പാൽമിറാസ് വണ്ടർ ബോയ്ക്ക് കഴിഞ്ഞു.ബ്രസീൽ-മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കാം താരത്തിന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിനായി.
പരിശീലിപ്പിച്ച നാല് മൽസ്സരങ്ങളിലും വ്യക്തമായ മാർജിനോടെ വിജയങ്ങൾ, ആറാമതായീരുന്ന കാനറികൾക്ക് ഒന്നാം സ്ഥാനത്തേക്ക് ചിറകടിച്ചുയരാൻ ജീവൻ നൽകിയത് ടിറ്റെയുടെ മാന്ത്രിക തന്ത്രങ്ങൾ തന്നെയായിരുന്നു.വരുന്ന നവംബറിൽ അർജന്റീനയെ തകർത്ത് റഷ്യൻ ലോകകപ്പിലേക്കുള്ള ദൂരം ഒരു വിജയം മാത്രമകലെയാക്കാൻ തന്നെയാണ് ടിറ്റെയും നെയ്മറും ലക്ഷ്യം വെക്കുന്നത്.
നിർഭാഗ്യകരം ഈ ഫ്രാൻസ് , അഭിനന്ദനങ്ങൾ പോർച്ചുഗൽ...

Review - Euro 2016 Final
Danish Fenomeno
11 July 2016



ഫ്രഞ്ച് നിരയിലെ ഗ്രീസ്മാനും ജിറൂഡും ഗിനാക്കും ഇന്നലെ അവസരങ്ങൾ ഒരോന്നായി തുലച്ച് കളയുമ്പോൾ എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിലൊരാളായ ദെഷാംപ്സ് എന്ന ഫ്രഞ്ച് കോച്ച് ചിന്തിച്ചിരിക്കാം ബെൻസേമയെ പോലൊരു ഫോർവേഡ് ടീമിലുണ്ടായിരുന്നെങ്കിലെന്ന്.
സിദാനടക്കമുള്ളവർ ബെൻസെമയെ എടുക്കണമെന്ന് ആവർത്തിച്ച് പറഞ്ഞതിന്റെ അർത്ഥം ദെഷാംപ്സിന് മനസ്സിലായിക്കാണും.
ബെൻസെമ യൂറോയിൽ കളിച്ചില്ലേൽ അത് ഫ്രാൻസിനെ കാര്യമായി തന്നെ ബാധിക്കുമെന്നായിരുന്നു സിദാൻ പറഞ്ഞത്.
( France cannot afford to ignore a player of Benzema's calibre," Zidane told Le Foot.
"When we look at his numbers and everything he does on the field, we cannot let a player of this level go." )
എന്നാൽ താരത്തെ എടുക്കില്ലെന്ന വാശിയിലായിരുന്നു ദെഷാംപ്സ്. ഗ്രീസ്മാൻ പെയെറ്റ് പോഗ്ബ തുടങ്ങി യുവതാരങ്ങളിൽ കേന്ദ്രീകരിച്ച് ടീമിന്റെ മുന്നേറ്റ നിരയെ കെട്ടുറപ്പുള്ളതാക്കിയ ദെഷാംപ്സിന്റെ ഗെയിം പ്ലാൻ ഫൈനൽ വരെ ഫലപ്രദമായിരുന്നു.ഗ്രൂപ്പ് റൗണ്ടുകളിൽ പെയെറ്റും നോക്കൗട്ട് റൗണ്ടുകളിൽ ഗ്രീസ്മാനും ഗോളടിച്ചുകൂട്ടി ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.സെമിയിലെ ഗ്രീസ്മാന്റെ പ്രകടനത്തിന് ശേഷം ലോക മാധ്യമങ്ങളും ഫ്രഞ്ച് താരങ്ങളും ഗ്രീസ്മാനെ മിഷേൽ പ്ലാറ്റിനിയുമായാണ് താരതമ്യം ചെയ്തത്.ഇങ്ങനെയൊരു താരതമ്യം നടത്തരുതെന്നും ഗ്രീസ്മാൻ മാധ്യമങ്ങളോട് ആവിശ്യപ്പെട്ടിരുന്നു.ഈ താരതമ്യം ആയിരിക്കാം 6 ഗോളടിച്ച് ടൂർണമെന്റിന്റെ താരമായി മാറിയ യുവതാരത്തിന്റെ സമ്മർദ്ദം ഫൈനലിൽ ഉയർത്തിയത്.ജിറൂഡിനോ ഗിനാക്കിനോ പകരമായി ബെൻസെമ ടീമിലുണ്ടായിരുന്നേൽ മൽസരഫലം മറ്റൊന്നായാനേ.
ദെഷാംപ്സ് തുറാം സിദാൻ ലിസറാസു ദെസൈലി ദ്യോർക്യോഫ് ബ്ലാങ്ക് ഹെന്റി വിൽറ്റോഡ് വിയേര ട്രെസെഗെ ബാർത്തേസ് പിറസ് തുടങ്ങിയവരടങ്ങുന്ന ഫ്രഞ്ചിന്റെ സുവർണ ജെനെറേഷൻ അസ്തമിച്ച ശേഷം ഒരു പതിറ്റാണ്ടായി അവർ ലോകഫുട്ബോളിൽ ഒത്തിണക്കമില്ലാത്ത വെറും ആൾക്കൂട്ടമായിരുന്നു.എന്നാൽ ഈയൊരു പ്രതിസന്ധി യൂറോയിലൂടെ മറികടന്നവർ ഫൈനലിൽ എത്തി.കപ്പെടുക്കാനുള്ള സുവർണാവസരം ദെഷാംപ്സിന്റെ യുവസംഘം നഷ്ടപ്പെടുത്തിയെങ്കിലും ഭാവിയിലേക്കൊരു പുതിയൊരു തലമുറയെ സൃഷ്ടിച്ചെടുത്തുവെന്നത് ദെഷാംപ്സിന്റെ മികവു തന്നെയാണ്. 17 ആം റാങ്കിലുള്ള ഫ്രാൻസ് ടീമിനെ ഒത്തിണക്കമുള്ള കെട്ടുറപ്പുള്ള മികച്ചൊരു സംഘമാക്കി മാറ്റി എന്നതിൽ ദെഷാംപ്സിനാശ്വസിക്കാം.വരാൻ പോവുന്ന ഫിഫ റാങ്കിംഗിൽ യൂറോയിലെ പ്രകടനം അവരെ ടോപ് 10 നിൽ തിരികെയെത്തിച്ചേക്കാം.
ലൂയി ഫിഗോ റൂയി കോസ്റ്റ പൗലേറ്റ നൂനോ ഗോമസ് ഫെർണാണ്ടോ കൂട്ടോ മനീചെ ബ്രസീൽ ബോൺ ഡെക്കോ തുടങ്ങിയവരടങ്ങുന്ന പോർച്ചുഗീസ് ഫുട്‌ബോളിന്റെ ഗോൾഡൻ ജെനറേഷന് 2000 , 2004 യൂറോയിൽ സാധിക്കാതെ പോയത് ഇന്നത്തെ പോർച്ചുഗൽ ടീം നേടി.2000 യൂറോയിൽ ഫ്രാൻസിന് മുന്നിൽ സെമിയിലും 2004 യൂറോയിൽ ഗ്രീസിന്റെ പ്രതിരോധക്കോട്ടക്ക് മുന്നിൽ പതറി വീണു പോയ ഫിഗോയുടെ പിന്മുറക്കാർ ഇത്തവണ കടുത്ത ഡിഫൻസീവ് ഫുട്‌ബോൾ ശൈലിയുമായാണ് ടൂർണമെന്റിലുടനീളം കളിച്ചത്.3 ഗോൾ വീതം നേടി ക്രിസ്ത്യാനോയും നാനിയും പെപെയുടെ നേതൃത്വത്തിലുള്ള പ്രതിരോധവും ടീം വിജയത്തിൽ പങ്ക് വഹിച്ചപ്പോൾ ഗ്രൂപ്പ് റൗണ്ടിൽ പതറിയ ശേഷം നോക്കൗട്ട് റൗണ്ടുകളിൽ അവസരത്തിനൊത്തുയർന്ന ഗോളി പാട്രിസിയോ ആയിരുന്നു അവരുടെ യഥാർത്ഥ ഹീറോ.കാരണം ഫൈനലിൽ മാത്രം ഏഴിലധികം ഗോളെന്നുറച്ച മികച്ച ഷോട്ടുകളും ഹെഡ്ഡറുകളുമാണ് പാട്രിസിയോ രക്ഷപ്പെടുത്തിയത്.യൂറോ ഫൈനൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഡാനിഷ് ഇതിഹാസ ഗോളി ഷ്മൈക്കലിന്റെ റെക്കോർഡിനൊപ്പമാണ് പാട്രിസിയോ എത്തിയത്.1992 യൂറോ ഫൈനലിൽ ഡെന്മാർക്കിന്റെ അൽഭുത ടീം ലോക ചാമ്പ്യൻസായ ജർമനിയുടെ കരുത്തുറ്റ ആക്രമണങ്ങളെ പ്രതിരോധിച്ച് കപ്പടിച്ചത് ഷ്മൈക്കലിന്റെ മികച്ച സേവുകളിലൂടെയായിരുന്നു.
2004 ൽ ഗ്രീക്ക് കോട്ടക്ക് മുന്നിൽ വീണു പോയ ഫിഗോയുടെ ഗോൾഡൻ ജെനെറേഷന് കൂടി അഭിമാനിക്കാവുന്ന വിജയമാണിത്.യൂസേബിയോ എന്ന കരിമ്പുലിയുടെ കാലഘട്ടത്തിന് ശേഷം അദൃശ്യമായിപ്പോയ പോർച്ചുഗീസ് ഫുട്ബോളിന് 1990 കളുടെ അവസാനത്തോടെ പുതുജീവൻ നൽകിയതും അടിത്തറയുമുണ്ടാക്കിയത് ഫിഗോ റൂയി കോസ്റ്റ പൗലേറ്റ തുടങ്ങിയവരടങ്ങിയ സുവർണതലമുറ ആയിരുന്നു.
അങ്ങെനെ വീണ്ടുമൊരു യൂറോ കഴിഞ്ഞു പോയിരിക്കുന്നു.ഓർമിക്കാൻ ഒരുപിടി മികച്ച ഗോളുകൾ ഈ യൂറോയിലുമുണ്ട്..മോഡ്രിചിന്റെ തകർപ്പൻ വോളി ഗോൾ , ഷാക്കിരിയുടെ ബൈസികിൾ കിക് ഗോൾ പെയെറ്റിന്റെ ലാസ്റ്റ് മിനിറ്റ് ലോംങ് റേഞ്ചർ ഗോൾ ,ബെയലിന്റെ ഇരട്ട ഫ്രീ കിക്ക് ഗോളുകൾ , ഗ്രീസ്മാന്റെ ഓവർഹെഡ് ചിപ്പ് ഗോൾ......ഇങ്ങെനെ കുറച്ച് നല്ല നിമിഷങ്ങൾ കൂടി അടുത്ത യൂറോ വരെ മനസ്സിലുണ്ടാകും......
51 matches 108 Goals ...
Gud by Euro 2016..👏👏😥😥
#ജൂൺ_29 Glory  day of brazilian football

danish fenomeno


അതിസമ്പന്നമായ ബ്രസീലിയൻ ഫുട്‌ബോൾ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അമൂല്ല്യ നിധിയായ റയോയിലെ നാഷണൽ ഫുട്‌ബോൾ മ്യൂസിയത്തിലേക്ക് ജൂൺ 29ൽ നാല് സുവർണ കപ്പുകളാണ് എത്തിച്ചേർന്നത്.1958 ലോകകപ്പും 2005,2009 കോൺഫെഡെറേഷൻ കപ്പുകളും 1997 കോപ്പാ അമേരിക്കയും ആണ് ജൂൺ 29ൽ ന് കാനറിപ്പക്ഷികൾ കൊത്തിയെടുത്തത്.
പെലെ-ഗാരിഞ്ച-ദിദി-വാവ എന്നീ ഇതിഹാസങ്ങളിലൂടെ സെലസാവോകൾ ചാമ്പ്യൻമാരായ 1958 ലോകകപ്പിൽ ഫ്രാൻസിനെയും ആതിഥേയരായ സ്വീഡെനെയും തകർത്ത് തരിപ്പണമാക്കിയായിരുന്നു ബ്രസീലിന്റെ സുവർണ ജെനറേഷന്റെ മുന്നേറ്റം.ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ഫുട്‌ബോൾ മാസ്ട്രോ എന്നറിയപ്പെടുന്ന അനുഗ്രഹീത പ്ലേമേക്കർ ദിദി ഗോൾഡൻ ബോളും 17 ആം വയസ്സിൽ ഫുട്‌ബോൾ ദൈവമായി അവതരിച്ച് പെലെ സെമിയിലും ഫൈനലിലും യഥാക്രമം ഫ്രാൻസിനെതിരെ ഹാട്രികും സ്വീഡെനെതിരെ ഇരട്ട ഗോളുമടിച്ച് പെലെ ചരിത്രം തന്റെ കാൽ ചുവട്ടിലാക്കി മാറ്റി.സിൽവർ ബോളും സിൽവർ ബൂട്ടും പെലെ സ്വന്തമാക്കി.ലോക ഫുട്‌ബോളിനെ തന്റെ വളഞ്ഞ കാലുകളിലിട്ട് സർക്കസ് കളിപ്പിച്ച ഗാരിഞ്ച എന്ന ഫുട്‌ബോളിന്റെ മാലാഖയുടെ പിറവിക്കും സാക്ഷ്യം വഹിച്ച ടൂർണമെന്റായിരുന്നു ഈ ലോകകപ്പ്.പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.
റോണോ-റൊമാരിയോ-ഡെനിൽസൺ കൂട്ട്കെട്ടിലൂടെ എകപക്ഷീയമായ മേധാവിത്വത്തിലൂടെയായിരുന്നു കാനറികളുടെ 1997 കോപ്പാ അമേരിക്കാ വിജയം.ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്റ്റേഡിയമായ ബൊളീവിയയിലെ ലാപാസിൽ നടന്ന ഫൈനലിൽ ആതിഥേയരെ തകർത്തുകൊണ്ട് ചാമ്പ്യൻമാരായി.ഫൈനലിൽ 2 സുന്ദര സോളോ ഗോളടിച്ച് റോണോയും മൂന്ന് അസിസ്റ്റുകൾ നൽകി ഡെനിൽസണും മികവ് തെളിയിച്ചു. 20 കാരനായ റോണോ പ്രതിഭാസം ഗോൾഡൻ ബോൾ നേടിയപ്പോൾ സ്വന്തമാക്കി.റോണോ-ഡെനിൽസൺ ദ്വയം മനോഹര കാഴ്ചയായിരുന്നു ടൂർണമെന്റിലുടനീളം.
ഡീന്യോ-കാക-അഡ്രിയാനോ -റോബിന്യോ എന്നീ കൂട്ടുക്കെട്ടിലായിരുന്നു 2005 കോൺഫെഡറേഷൻ കപ്പ് സെലസാവോകൾ കിരീടമുയർത്തിയത്." മാജിക് സ്ക്വയർ " എന്നറിയപ്പെട്ട ഡീന്യോ-കാക-അഡ്രിയാനോ-റോബിന്യോ കൂട്ട്കെട്ടിന്റെ മികവിലൂടെ ജർമനിയെയും അർജന്റീനെയെയും തച്ചു തകർത്തായിരുന്നു കാനറികൾ രണ്ടാം കോൺഫെഡറേഷൻ കപ്പ് നേടിയത്.അഞ്ച് ഗോളുകളടിച്ച് " ദ എംപറർ " എന്ന വിളിപ്പേര് സമ്പാദിച്ച അഡ്രിയാനോ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.റോണോ , കഫു ,കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ വിട്ടുനിന്ന ടൂർണമെന്റിൽ റൊണാൾഡീന്യോ ആയിരുന്നു ടീമിന്റെ ക്യാപ്റ്റൻ.
കാക-റൊബിന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിലായിരുന്നു 2009 കോൺഫെഡറേഷൻ കപ്പ് ബ്രസീൽ വിജയിച്ചത്.ഇറ്റലി മെക്സികോയെയും തകർത്ത് ഫൈനലിലെത്തിയ കാനറികൾ ഫൈനലിൽ അമേരിക്കക്കെതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു വൻ തിരിച്ചുവരവ് നടത്തിയത്.കാകയുടെ നേതൃത്വത്തിൽ തിരിച്ച് മൂന്ന് ഗോളുകൾ സ്കോർ ചെയ്ത് കപ്പ് റയോയിലെത്തിച്ചു.കാക ഗോൾഡൻ ബോൾ നേടിയപ്പോൾ ഫാബിയാനോ ഗോൾഡൻ ബൂട്ടും സ്വന്തമാക്കി.
ഞാൻ കണ്ട യൂറോ കപ്പുകളിലൂടെ
( 2000 ,2004 , 2008 , 2012 )
Danish Fenomeno
10 June 2016



പവർ ഗെയിമിന്റെ കരുത്തുമായി യൂറോ വന്നെത്തി കഴിഞ്ഞു.
2000 യൂറോ മുതൽ കാണാൻ തുടങ്ങിയതാണ് യൂറോ കപ്പ്.അന്ന് മാൾഡീനിയുടെയും നെസ്റ്റയുടെയും ഇറ്റലി ജയിക്കണമെന്നായിരുന്നു ആഗ്രഹം.ടോട്ടിയുടെയും ഇൻസാഗിയുടെയുമൊക്കെ ആദ്യ ടൂർണമെന്റായിരുന്നു 2000 യൂറോ.
ഞാൻ കണ്ട ഏറ്റവും മികച്ച യൂറോയും ഏറ്റവും മികച്ച യൂറോ ഫൈനലും 2000 യൂറോ തന്നെ.ലൂയി ഫിഗോ റൂയി കോസ്റ്റ മാരുടെ പറങ്കി പടയെയും ക്ലൈവർട്ട് ബെർകാംപ് ഡിബോയർമാരുടെ ഓറഞ്ച് പടയെയും തകർത്തെത്തിയ ഫ്രാൻസും ഇറ്റലിയുമായിരുന്നു ഫൈനലിൽ. ഫൈനലിൽ നീളൻ മുടിക്കാരൻ ടോട്ടിയായിരുന്നു തകർത്ത് കളിച്ചിരുന്നത്.ആദ്യ ഹാഫിൽ തന്നെ ഇറ്റലി മുന്നിലെത്തിയപ്പോൾ ഏവരും കരുതി അസൂറികൾ കപ്പടിക്കുമെന്ന് എന്നാൽ സിൽവിയൻ വിൽറ്റോഡ് 92 ആം മിനിറ്റിൽ ഗോളടിച്ച് മൽസരം സമനിലയാക്കിയത് മറക്കാനാവില്ല.ഗോൾഡൻ ഗോൾ നിയമം ഉണ്ടായിരുന്ന ലാസ്റ്റ് യൂറോ ആയിരുന്നു മില്ലേനിയം യൂറോ. എക്സ്ട്രാ ടൈമിൽ ട്രെസെഗെ നേടിയ ഗോൾഡൻ ഗോൾ ഫ്രഞ്ച് പടയെ കിരീടമണിയിച്ചു.
2004 യൂറോയിൽ പാവെൽ നെദവദിന്റെ ചെക് റിപ്പബ്ലികായിരുന്നു എന്റെ ഇഷ്ട ടീം.നെദവദും 2 മീറ്ററോളം ഉയരമുള്ള സ്ട്രൈകർ യാൻ കോളറും മിലൻ ബാരോസും പ്ലെമെക്കർ പെബോർസ്കിയും യുവ മിഡ്ഫീൽഡർ റോസ്സകിയും വിംങ് ബാക് യാൻകുലോവ്സ്കിയും അണിനിരക്കുന്ന ചെക് പട ആരെയും തോൽപ്പിക്കാൻ പോന്നതായിരുന്നു.
സ്കോളരി പരിശീലിപ്പിക്കുന്ന ആതിഥേയരായ ഫിഗോയുടെ പോർച്ചുഗൽ , സിദാന്റെ ഫ്രാൻസിനെ അട്ടിമറിച്ചെത്തിയ അൽഭുത ടീം ഗ്രീസ്
ലാർസന്റെ സ്വീഡിഷ് പടയെ തോൽപ്പിച്ചെത്തിയ നിസ്റ്റൽ റൂയി സീഡോർഫ് ക്ലൈവർട്ട്മാരുടെ ഓറഞ്ച് പട.പിന്നെ ചെകുമായിരുന്നു സെമിയിൽ എത്തിയ അവസാന ടീമുകൾ.നെതർലാന്റസിനെ മറികടന്ന് പോർച്ചുഗൽ ഫൈനലിലെത്തിയപ്പോൾ രണ്ടാം സെമിയിലായിരുന്നു ഗ്രീസ് വീണ്ടും അൽഭുതപ്പെടുത്തിയത്.ചെകിനെ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ ലാസ്റ്റ് മിനിറ്റിലെ കോർണറിൽ നിന്ന് നേടിയ സിൽവർ ഗോളിൽ ഗ്രീസ് ചെകിനെ അട്ടിമറിച്ചു.സിൽവർ ഗോൾ നിയമപ്രകാരം എക്സ്ട്രാ ടൈമിലെ ആദ്യ ഹാഫിൽ ഗോളടിച്ചാൽ പിന്നെ ആ പകുതി തീരുന്നത് വരെ മാത്രം സമയമുണ്ടാകൂ എതിർ ടീമിന് ഗോളടിക്കാൻ.ചെകിന് തിരിച്ചുവരാൻ ഒരു നിമിഷം പോലും ബാക്കിയുണ്ടായിരുന്നില്ല.
ഫൈനലിലും ഗ്രീസ് അട്ടിമറി തുടർന്നു.ഫിഗോ, മനിച്ചെ ,റൂയി കോസ്റ്റ , പൗലേറ്റ,ന്യൂനോ ഗോമസ് , ഡെകോ തുടങ്ങിയവർ അണി നിരന്ന പോർച്ചുഗലിനെ കരിയസ്റ്റിസിന്റെ വെറുമൊരു ഹെഡ്ഡർ ഗോളിൽ ഗ്രീക്കുകാർ അട്ടിമറിച്ചു ചാമ്പ്യൻമാരായി.2008, 2012 യൂറോകൾ വിവരിക്കേണ്ടാവിശ്യമില്ല ഭൂരിഭാഗം പേരും കണ്ടതായിരിക്കും .2008 ൽ എന്റെ സപ്പോർട്ട് സ്പാനിഷ് പടക്കായിരുന്നു.പ്രതീക്ഷിച്ച പോലെ അവർ ഒരു വെല്ലുവിളിയുമില്ലാതെ ചാമ്പ്യൻമാരായി.
2012 ൽ എന്റെ ഫേവറൈറ്റ് ടീം ഇബ്രയുടെ സ്വീഡൻ ആയിരുന്നു.എന്നാൽ അവർ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി.
എല്ലാ യൂറോ കപ്പും ഓരോ കളിക്കാരെയും അവരുടെ ബെസ്റ്റ് പ്രകടനളെയും മനസ്സിലേക്ക് തന്നിട്ട് പോവും 2000 ൽ ടോട്ടി, വിൽറ്റോഡ് ,ഫിഗോ 2004 ൽ നെദവദ് , ബാരോസ് , ഇബ്ര, ഡെകോ ,സഗൊരാകിസ് , 2008 ൽ തുർക്കിയുടെ ലാസ്റ്റ് മിനിറ്റ് കില്ലർ ഫോർവേഡ് സെൻതുർക് , പിന്നെ അർഷാവിൻ ,ഇനിയെസറ്റ , സാവി..
.2012 ൽ ഇനിയെസ്റ്റയുടെ പ്രകടനം മാറ്റി നിർത്തിയാൽ മനസ്സിലിടം നേടിയ മറ്റൊരു പ്രകടനവുമില്ല.
കണ്ട 4 യൂറോ കപ്പുകളിൽ നിന്നായി മനസ്സിലാക്കുന്നത് എല്ലാ യൂറോ കപ്പിലും ഡാർക് ഹോഴ്സെസായി ഏതെങ്കിലും ടീമുകൾ ഉയർന്ന് വരുമെന്നാണ്.2000 ത്തിൽ പോർച്ചുഗൽ ജർമനിയെയും ഇംഗ്ലണ്ടിനെയും മറികടന്ന് സെമിയിലെത്തി.2004 ൽ ഗ്രീസ്
ചാമ്പ്യൻസായി.2008 ൽ തുർക്കിയും റഷ്യയും സെമിയിലെത്തി.2012 യൂറോ ആണ് ഇതിനൊരുപവാദം കറുത്ത കുതിരകളെ ആരും തന്നെ കണ്ടില്ല.
ഇത്തവണ ഫുൾ സപ്പോർട്ട് 2012 ലേത് പോലെ തന്നെ വീണ്ടും ഇബ്രയുടെ സ്വീഡിഷ് പടക്ക് തന്നെയാണ്.ആൻഡേഴസണിന്റെയും ലാർസന്റെയും ല്യുങ്ബെർഗിന്റെയും കാലം കഴിഞ്ഞ ശേഷം ഇബ്ര എന്ന ഒറ്റക്കൊമ്പന്റെ ബലത്തിൽ കുതിക്കുന്ന സ്വീഡൻ എവിടെയെത്തിയാലും അത് ഇബ്രയുടെ കളി മികവിനുനസരിച്ചായിരിക്കും.
പിന്നെ എന്റെ രണ്ടാം ടീമായ ടർക്കികളും ക്രോട്ട്കളും മുന്നേറിയാലും സന്തോഷം.
പങ്കെടുത്ത അധിക ടൂർണമെന്റിലും കറുത്ത കുതിരകളായിട്ടുള്ളവരാണ് ടർകികൾ..ചോരാത്ത കൈകളുള്ള ഗോളി റുസ്തു റെക്ബറിന്റെയും ലോകകപ്പിൽ ഫാസ്റ്റസ്റ്റ് ഗോളടിച്ച ഹകൻ സുകുറിന്റെയും അവസാന മിനിറ്റ്കളിൽ ഗോളടിച്ച് ടർക്കിഷ് പടയെ ജയിപ്പിച്ചിരുന്ന കില്ലർ ഫോർവേഡ് സെൻതുർക്ക്ന്റെയും മിഡ്ഫീൽഡർ ഉമിത് ഡവാലയുടെയും കാലം കഴിഞ്ഞതോടെ ലോക ഫുട്‌ബോളിൽ കരുത്ത് കാട്ടാൻ ടർകികൾക്ക് കഴിഞ്ഞിട്ടില്ല.ഇത്തവണ അത്യാവശ്യം കുഴപ്പമില്ലാത്ത സ്ക്വാഡുമായാണവർ വരുന്നത് ഗാലാറ്റസറയുടെ സ്ട്രൈകർമാരായ ബുലൂത്, ബുറാക് യിൽമാസ് പഴയ റയൽ താരം ഹാമിദ് ആൾട്ടിൻടോപ് , ബാർസയുടെ ടുറാൻ ,സ്റ്റോപ്പർ ബാക്ക് മെഹമത് ടോപൽ തുടങ്ങിയവർ അടങ്ങുന്ന ടീം2008 ലെ പോലൊരു ടർക്കിഷ് പോരാട്ടവീര്യം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡേവർ സൂകർ പോയ ശേഷം വലിയ ടൂർണമെന്റുകളിൽ അധികം മുന്നേറാനാകാതെ പോയവരാണ് ക്രോട്ടുകൾ.കൊവാക് ബ്രദേഴ്സും പ്രിസോയും ഒലികുമൊക്കെ വന്നെങ്കിലും രാജ്യാന്തര ടൂർണമെന്റുകളിൽ കാര്യമായ ചലനം സൃഷ്ടി ക്കാനവർക്ക് കഴിഞ്ഞിട്ടില്ല.എന്നാൽ ഇത്തവണ റാക്ടിച്ച് മോഡ്രിക് സർന മാൻസൂകിച്ച് കൊവാസിച് തുടങ്ങിയവരുമായി തരക്കേടില്ലാത്ത നിരയുമായ് പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെ ശക്തരായ പ്രതിനിധികളായാണവരെത്തുന്നത്.സ്ലാവൻ ഫുട്ബോൾ പാരമ്പര്യം ക്രോട്ടുകളിലൂടെ തുടരുമെന്ന് തന്നെ കരുതാം...പഴയ ഇഷ്ട യൂറോപ്യൻ താരങ്ങളിലൊരാളായ ജോർജ് ഹാജിയുടെ റൊമാനിയ മുന്നേറണമെന്നും ആഗ്രഹിക്കുന്നു.
24 ടീമുകൾ മൽസരിക്കുന്ന ആദ്യ യൂറോകപ്പിനായി കാത്തിരിക്കാം.ഇനി വെറും നിമിഷങ്ങൾ മാത്രം.
ദുംഗ ഒരു കാര്യവുമില്ലാതെ തഴഞ്ഞ റോബർട്ടോ ഫിർമീന്യോ എന്ത്കൊണ്ടും ടീമിൽ സ്ഥാനം അർഹിച്ചിരുന്നില്ലേ..???

Roberto Firmino's First EPL season Review Before Copa America Centenario 2016
Published on - 3 June 2016
ലിവർപൂളിൽ തന്റെ കന്നി ഇപിഎൽ സീസണിന്റെ ആദ്യ പകുതിയിൽ അരങ്ങേറ്റക്കാരന്റെ പതർച്ച കാണിച്ചെങ്കിലും ക്ലോപ് വന്നതോടെ 32 മില്ല്യൺ യൂറോ തനിക്ക് വേണ്ടി ക്ലബ് ചെലവിട്ടത് ഭാവിയിൽ വെറുതെയായേക്കില്ല എന്ന് തെളിയിക്കുന്നതാണ് ഫുട്ബോൾ പ്രൊഫസർ എന്നറിയപ്പെടുന്ന ദ ഗ്രേറ്റ് മരിയോ സഗാലോയുടെ സ്വദേശവാസിയായ റോബർട്ടോ ഫിർമീന്യോയുടെ കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ.
പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ റോജേഴ്സിന്റെ ഡിഫൻസീവ് ഫോർമേഷനും തന്ത്രങ്ങളും മൂലം ലിവർപൂളിന്റെ ശൈലി അഡാപ്റ്റ് ചെയ്യാൻ ഫിർമീന്യോ ഏറെ ബുദ്ധിമുട്ടിയിരുന്നു.സെക്കൻഡറി ഫോർവേഡ് പൊസിഷനിൽ കളിക്കുന്ന താരത്തെ റോജേഴ്സ് വിംഗുകളിലാണ് മിക്ക കളികളിലും കളിപ്പിച്ചിരുന്നത്.തന്നെയുമല്ല ഡിഫൻസിൽ യാതൊരു അവബോധവുമില്ലാത്ത ഫിർമീന്യോക്ക് വിംങുകളിലെ ഡിഫൻസീവ് വർക്കും കൂടി അധിക ഭാരമായി റോജേഴ്സ് ഏൽപ്പിച്ചതും ബ്രസീലുകാരന്റെ ഫോം ഔട്ടിന് കാരണമായി.എന്നാൽ ക്ലോപ് ചാർജെടുത്തതോടെ ഫിർമീന്യോയുടെ രാശി തെളിയുകയായിരുന്നു.ഗോളടിക്കാനും ഗോളടിപ്പിക്കാനും കഴിവുള്ള കാനറിയെ ബുണ്ടസ് ലീഗായിൽ കളിക്കുമ്പോൾ തന്നെ ക്ലോപ് വാനോളം പ്രശംസിച്ചിരുന്നു.
അടിസ്ഥാനപരമായി അഡ്വാൻസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ(സെക്കൻഡറി ഫോർവേഡ്) പൊസിഷനിൽ കളിക്കുന്ന ഫിർമീന്യോ തരക്കേടില്ലാത്ത ഡ്രിബ്ലറും നല്ല വേഗവും കൃത്യതയാർന്ന ഷോട്ട് സെലക്ഷനുകളുമുള്ള പ്ലെയറാണ്.പെനാൽറ്റി ബോക്സിലേക്ക് നിരന്തരം ത്രൂ ബോൾ പാസ് ചെയ്യുന്നതിൽ മികവുണ്ടെങ്കിലും മിഡ്ഫീൽഡ് പാസ്സിംഗിലും ബോൾ കൺട്രോളിംഗിലും ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടതായുണ്ട്.
സ്ഥിരതയില്ലായ്മയായിരുന്നു സീസണിൽ ഫിർമീന്യോ നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി. ഇതിന് കാരണം ഫിറ്റ്നസ് നിലനിർത്താൻ കഴിയാത്തത് കൊണ്ടാണ്.ഇടക്കിടെ പറ്റുന്ന ഇഞ്ചുറികൾ ഫിർമീന്യോയുടെ ശാരീരിക ക്ഷമത നിലനിർത്തുന്നതിൽ സീസണിലുടനീളം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
ഇപിഎൽ പകുതി പിന്നിട്ടതോടെ പുതിയ കോച്ച് ക്ലോപ് ടീം ഫോർമേഷനിൽ വരുത്തിയ മാറ്റങ്ങൾ ഫിർമീന്യോയെ ഫോമിലേക്കുയർത്തി. റോജേഴ്സിന്റെ ഡിഫൻസീവ് ശൈലിയിൽ ഒരു ലക്ഷ്യബോധവുമില്ലാതെ മിഡ്ഫീൽഡിലും ബോക്സിനു ചുറ്റും ഓടി കളിച്ചിരുന്ന ഫിർമീന്യോക്ക് വ്യക്തമായ ലക്ഷ്യബോധത്തോടെയും ധാരണയോടെയും താളത്തോടെയും കളിക്കാൻ പ്രേരകമേകിയത് താരത്തിന്റെ പൊസിഷനിലും ടീമിന്റെ ശൈലിയിലും ക്ലോപ് നടത്തിയ അടിമുടി
മാറ്റങ്ങളായിരുന്നു.പെട്ടെന്നുള്ള വൺ ടു വൺ നീക്കങ്ങളും ബോക്സിലേക്കുള്ള ത്രൂ പാസുകളും ബോക്സിൽ നിന്ന് പൊടുന്നനെ ഷോട്ടുകൾ ഗോൾപോസ്റ്റിലേക്ക് തൊടുക്കാനും കഴിവുണ്ടായിരുന്ന ബുണ്ടസ് ലീഗായിലെ ആ പഴയ ഫിർമീന്യോയെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുകയായിരുന്നു മുൻ ബൊറൂസിയ കോച്ച്.അക്കാര്യത്തിൽ ഒരു പരിധി വരെ ക്ലോപ് വിജയിച്ചുവെന്ന് വേണം കരുതാൻ.അദ്ദേഹം ഫിർമീന്യോയിൽ നടത്തിയ മാറ്റങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.
റൈറ്റ് വിംങിൽ നിന്നും അറ്റാക്കിംഗ് മിഡ്ഫീൽഡിൽ നിന്നും ഫിർമീന്യോയെ മാറ്റിയ ക്ലോപ് സെക്കൻഡറി ഫോർവേഡ് പൊസിഷനിലും സെന്റർ ഫോർവേഡ് പൊസിഷനിലുമായി താരത്തെ കളിപ്പിച്ചപ്പോൾ ഫലവും കണ്ടു.ഇപിഎൽ സീസണിൽ 11 ഗോളോടെ ടീമിന്റെ ടോപ് സ്കോററാവാനും 8 അസിസ്റ്റോടെ ടീമിന്റെ രണ്ടാമത്തെ ടോപ് അസിസ്റ്ററുമായി തന്നിൽ കോച്ച് അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാനും ഫിർമീന്യോക്കായി.2015-16 സീസൺ മൊത്തം പ്രകടനം പരിശോധിച്ചു നോക്കിയാൽ ഫിർമീന്യോ 11 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. കൂടാതെ ടീമിന്റെ പ്ലേമേക്കറായ കോട്ടീന്യോയുമൊത്ത് ഒത്തിണക്കമുള്ള മികച്ചൊരു പാർട്ണർഷിപ്പ് ക്ലോപിന്റെ സഹായത്തോടെ രൂപപ്പെടുത്തിയെടുക്കാനും ഫിർമീന്യോക്ക് കഴിഞ്ഞു.
തന്റെ ഫോം മെച്ചപ്പെടാൻ കാരണം ക്ലോപ് തന്നെയാണെന്ന് തുറന്ന് പറഞ്ഞ ഫിർമീന്യോ അദ്ദേഹത്തിന് തന്നെയാണ് ഫുൾ ക്രെഡിറ്റും നൽകിയത്.
സീസണിൽ ഫിർമീന്യോ നേടിയ ഗോൾ+അസിസ്റ്റ് സ്റ്റാറ്റസ് കളിച്ച പൊസിഷനുകളുടെ അടിസ്ഥാനത്തിലൊന്ന് വിശകലനം ചെയ്ത് നോക്കാം.
സെക്കൻഡറി ഫോർവേഡ് -
കളികൾ- 17 ,ഗോളുകൾ-5 ,അസിസ്റ്റ്- 5
സെന്റർ ഫോർവേഡ് -
കളികൾ- 11 ,ഗോളുകൾ- 6 ,അസിസ്റ്റ്-5
അറ്റാക്കിംഗ് മിഡ്ഫീൽഡ് -
കളികൾ-10, ഗോൾ-0 , അസിസ്റ്റ്- 1
റൈറ്റ് വിംഗ്-
കളികൾ- 7, ഗോൾ-0, അസിസ്റ്റ്- 0
ലെഫ്റ്റ് വിംഗ്-
കളികൾ - 2 , ഗോൾ- 0, അസിസ്റ്റ്- 0
ഈ സ്റ്റാറ്റസുകളിൽ നിന്ന് ഒരു കാര്യം വ്യക്തം.സെന്റർ ഫോർവേഡ് പൊസിഷനിൽ ഫിർമീന്യോ കളിച്ചപ്പോൾ താരത്തിന്റെ ഗോൾ+അസിസ്റ്റ് ആവറേജ് ഒന്നാണ്.
എന്നു വച്ചാൽ ഒലിവേര, ഗാബിഗോൾ, ഹൾക്ക് ഇവരേക്കാളുമൊക്കെ സെലസാവോ മുന്നേറ്റ നിരയിൽ കളിക്കാൻ എന്തുകൊണ്ടും യോഗ്യത കരുത്തുറ്റ ലീഗിൽ കളിക്കുന്ന ഫിർമീന്യോക്ക് തന്നെയാണെന്നർത്ഥം.
ഫിർമീന്യോയെ പോലെയുള്ളൊരു താരത്തെ മാറ്റി നിർത്തി അടുത്ത ലോകകപ്പ് പദ്ധതിയിലേക്ക് ടീമിന് പ്രത്യേകിച്ച് സംഭാവനയൊന്നും ചെയ്യാൻ യാതൊരു സാധ്യതയുമില്ലാത്ത 36 കാരനായ ഒലിവേരയെ ടീമിലുൾപ്പെടുത്തിയത് കൊണ്ട് എന്ത് പ്രയോജനമായിരുന്നു ദുംഗ കണ്ടിരുന്നത്.?
ഒലിവേര പരിക്ക് പറ്റി മടങ്ങിയെങ്കിലും ഫിർമീന്യോയെ എന്തുകൊണ്ട് പകരം പരിഗണിച്ചില്ല.?
ഒരു പക്ഷേ ടീമിൽ രണ്ട് സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർമാർ വേണമെന്ന ദുംഗയുടെ നിർബന്ധമാവാം പരിക്കേറ്റ ഒലിവേരക്ക് പകരം ഫിർമീന്യോയെ പരിഗണിക്കാതെ 32 കാരനായ ജോനാസിനെയെടുത്തത്.
ഗാബിഗോൾ യുവ സ്ട്രൈക്കറാണെന്നതും ജോനാസ് പോർച്ചുഗീസ് ലീഗിൽ 31 കളികളിൽ നിന്ന് 31 ഗോൾ സ്കോർ ചെയ്ത് ടോപ് സ്കോററാണെന്നതും ദുംഗയുടെ മനസ്സിൽ ഫിർമീന്യോയേക്കാൾ സ്ഥാനം ജോനാസിനു ലഭിച്ചിരിക്കാം.എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത വിംങർ , അറ്റാക്കിംഗ് മിഡ് ഫീൽ ഡർ , സെക്കന്ററി ഫോർ വേഡ്(SF), സെന്റർ ഫോർവേഡ് (CF) തുടങ്ങിയ വ്യത്യസ്ത പൊസിഷനുകളിൽ 2015-16 സീസണിൽ ഫിർമീന്യോ കളിച്ചിട്ടുണ്ട്.
മുമ്പ് വിലയിരുത്തിയ സ്റ്റാറ്റസ് ഒന്നു കൂടി ആവർത്തിക്കുന്നു.
CF പൊസിഷനിൽ 11 കളികളിൽ നിന്ന് 6 ഗോളും 5 അസിസ്റ്റും.SF പൊസിഷനിൽ 17 കളികളിൽ നിന്ന് 5 ഗോൾ + 5 അസിസ്റ്റ്.അതായത് CF+SF സ്റ്റാറ്റസ് നോക്കുകയാണേൽ 28 മാച്ചിൽ നിന്ന് 11 ഗോളും 10 അസിസ്റ്റും.നെയ്മറുടെ അഭാവത്തിൽ ടീമിന്റെ അറ്റാക്കിംഗ് പ്ലേമേക്കർ(അറ്റാക്കിംഗ് മിഡ്ഫീൽഡറായും ഗോൾ സ്കോറിംഗ് ഫോർവേഡായും ഒരു പോലെ കളിക്കാൻ കഴിയുന്ന പ്ലെയർ)
റോളിൽ കളിപ്പിക്കാൻ പറ്റാവുന്ന താരമായിരുന്നു ഫിർമീന്യോ എന്നത് മുകളിലെ സ്റ്റാറ്റസ് വ്യക്തമാക്കുന്നു.ഇനി അതല്ല രണ്ട് സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർമാരെ എടുത്തുകൊണ്ട് തന്നെ ഫിർമീന്യോയെ ഉൾപ്പെടുത്താൻ ദുംഗക്ക് വേറൊരു ഓപ്ഷൻ കൂടിയുണ്ടായിരുന്നു ഹൾക്ക്/റെനാറ്റോ എന്നിവരിൽ ഒരാൾക്ക് പകരംഫിർമീന്യോയെ അവസാന 23 ൽ ഉൾപ്പെടുത്താമായിരുന്നു. റെനാറ്റോയെക്കാളുംഹൾക്കിനേകാളുമൊക്കെ എന്ത്കൊണ്ടും ടീമിൽ സ്ഥാനം അർഹിക്കുന്ന താരമാണ് ഫിർമീന്യോ.
2018 ലോകകപ്പ് ലക്ഷ്യം വെച്ച് ഫിർമീന്യോയെപ്പോലെയുള്ള താരങ്ങൾക്ക് അവസരം കൊടുത്തിരുന്നേൽ നമ്മുടെ ടീമിന് കൂടുതൽ വൈവിധ്യം നൽകിയേനെ.
റിമാർക്സ് : വീണ്ടും ഒരു കോപ്പ വരുമ്പോൾ ടീം സെലക്ഷനും പരിക്കും തന്നെയാണ് നമ്മുടെ ടീമിന്റെ പ്രധാന വില്ലൻ.
ഫിർമീന്യോയോടപ്പം തിയാഗോ സിൽവ മാർസലോ ഗബ്രിയേൽ പോളിസ്റ്റ തുടങ്ങിയവർ പരിഗണിക്കപ്പെടാതെ പോയപ്പോൾ കാക കോസ്റ്റ റാഫീന്യ തുടങ്ങിയ 7 മുൻനിര താരങ്ങളും പരിക്കേറ്റ് മടങ്ങിയതും നിരാശപ്പെടുത്തി.ആകെ സംതൃപ്തി നൽകുന്നത് ലുകാസ് മൗറയെ അവസാന നിമിഷം തിരിച്ചെടുത്തതും 4 വർഷത്തെ നീണ്ട നീണ്ട ഇടവേളയ്ക്ക് ശേഷം പ്ലേമേക്കർ ഗാൺസോ കാനറിനിരയിൽ തിരിച്ചെത്തിയതുമാണ്. 2013 കോൺഫെഡറേഷൻ കപ്പിന് ശേഷം ലുകാസ് മൗറയും 2011 കോപ്പാ അമേരിക്കക്ക് ശേഷം ഗാൺസോയും ആദ്യമായാണ് ബ്രസീൽ ജെഴ്സിയിൽ ഒരു ഇന്റർനാഷണൽ ടൂർണമെന്റ് കളിക്കാൻ ഇറങ്ങുന്നത്.ഗുസ്താവോക്ക് പകരം ടീമിലെത്തിയ ബ്രസീലിയൻ പോഗ്ബാ എന്നറിയപ്പെടുന്ന 21 കാരനായ ഗ്രെമിയോയുടെ ഡിഫൻസീവ് മിഡ് ഫീൽഡർ വലാസ് , സ്റ്റോപ്പർ ബാക്കായും ലിബറോ ആയും ഒരുപോലെ കളിക്കാൻ കെൽപ്പുള്ള 22 കാരനായ സാവോപോളോയുടെ റോഡ്രിഗോ കായോ , പനാമെക്കെതിരെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ച പുതിയ സാന്റോസ് സെൻസേഷൻ ഗാബിഗോൾ എന്നറിയയപ്പെടുന്ന ഗബ്രിയേൽ ബാർബോസയും ലെഫ്റ്റ് - റൈറ്റ് വിംഗ് ബാക്കുകളായ ഡഗ്ലസ് സാന്റോസും ഫാബീന്യോയും തുടങ്ങിയ പുതുമുഖങ്ങളെയാണ് സെലസാവോ കോപ്പയിൽ അവതരിപ്പിക്കുന്നത്.ഈ പുതുമുഖളോടൊപ്പം ഗോൾ കീപ്പർമാരായ അലിസൺ , ഡീഗോ ആൽവെസ് പുതിയ നമ്പർ 10 ലുകാസ് ലിമ , മിഡ്ഫീൽഡർമാരായ കാസെമിറോ , റെനാറ്റോ സ്ട്രൈക്കർ ജോനാസ് തുടങ്ങിയവർ കളിക്കാൻ പോകുന്ന ആദ്യ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തെ കോപ്പാ അമേരിക്ക സെന്റിനാരിയോ...
ഫിർമീന്യോയപ്പോലുള്ളവരുടെ സിൽവയെപ്പോലുള്ളവരുടെ നഷ്ടങ്ങളിൽ വേവലാതിപ്പെടാതെ പുതിയ മുഖങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കാം നമുക്ക് ; റിയോയിലെയും സാവോപോളോയിലെയും പോർട്ടോ അലഗ്രെയിലെയും സാൽവഡോറിലെയും ഫോർറ്റലെസയിലെയും ബെലോ ഹൊറിസോണ്ടയിലെയും പെർനാംബുകാനോയിലെയും കുർറ്റിബയിലെയും തെരുവോരങ്ങളിൽ പന്തുതട്ടി കളിച്ചുവളർന്ന കാനറിപ്പക്ഷികൾ ചിറകടിച്ചുയരുന്നതിനായി....
 സാംബാ താളവുമായി ഇതിഹാസങ്ങൾ വന്നു സമാധാനം വിജയിച്ചു -
 They play, Peace wins

Danish Fenomeno
8 June 2016
ഏകദേശം ഒരു വ്യാഴവട്ടക്കാലം മുമ്പ്, വടക്കേ അമേരിക്കയിലെ ചെറിയൊരു ദീപായ ഹെയ്തിയിൽ പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക മാന്ത്യവും കൊണ്ടും കഷ്ടപ്പാടനഭുവിക്കുന്ന സമയം.പകുതിയിലധികം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രാജ്യത്തെ സാമ്പത്തിക മാന്ത്യത്തിൽ നിന്നും പട്ടിണി യിൽ നിന്നും ഒരു പരിധി വരെ ആശ്വാസം ലഭിക്കാൻ ഹെയ്തി പ്രധാന മന്ത്രി ഒരു വഴി കണ്ടു.അന്നത്തെ ബ്രസീലിയൻ പ്രസിഡന്റായിരുന്ന ലുലാ ഡിസിൽവയോട് അദ്ദേഹം ചോദിച്ചു താങ്കളുടെ രാജ്യത്തെ 11 ബ്രസീലിയൻ താരങ്ങളെ പന്തുകളിക്കാൻ ഈ ചെറിയ ദ്വീപിലേക്കയക്കുമോ.? ഈ ആവിശ്യം സന്തോഷപൂർവ്വം അംഗീകരിച്ച കടുത്ത ഫുട്ബോൾ ആരാധകനായ ലുലാ സിബിഎഫുമായി ചർച്ച നടത്തി ടീമിനെ അയക്കാമെന്നേറ്റു.ഭൂഗോളത്തിലെ എല്ലായിടത്തുമെന്നപ്പോലെ ഹെയ്തിലെ ജനങ്ങളും പട്ടിണിയും ദാരിദ്ര്യവും മറന്ന് ഫുട്‌ബോളിനെയും അതിലുപരി ബ്രസീലിയൻ ജോഗാ ബോണിറ്റോയെയും അവർ നെഞ്ചിലേറ്റിയിരുന്നു.
2004 ആഗസ്റ്റ് 18 ന് യുണൈറ്റഡ് നാഷൻസിന്റെ സമാധാന വാഹകരായി സെലസാവോ ടീം ഹെയ്തിയിൽ പറന്നിറങ്ങി.സാക്ഷാൽ റൊണാൾഡോയും ഡീന്യോയും കാർലോസും അടങ്ങിയ മാന്ത്രിക ഇലവനെ ഹെയ്തിക്കാർ വൻ ആവേശത്തോടെയും ആരവത്തോടെയുമാണ് വരവേറ്റത്.
വെറുമൊരു മൽസരമായിരുന്നില്ല ഇത്.മൽസര റിസൾട്ടിനും പ്രാധാന്യമില്ല.ഹെയ്തിക്കാർക്ക് സന്തോഷവും സമാധാനവും ആസ്വാദനവും നൽകുക എന്നതായിരുന്നു ബ്രസീലിന്റെ സ്വപ്ന ടീമിന്റെ കടമ. പ്രതിഭാസവും മഹാ മാന്ത്രികനും അവർക്കത് വേണ്ടുവോളം നൽകി. മൽസരത്തിന്റെ സ്കോറിനിവിടെ പ്രസക്തിയില്ലെങ്കിലും പറയുന്നു ഡീന്യോയുടെ സുന്ദരമായ ഹാട്രിക്കിലൂടെ കാനറികൾ നേടിയ അര ഡസൻ ഗോളുകൾ മതിയായിരുന്നു അവർക്ക് തങ്ങളുടെ ദാരിദ്ര്യം കുറച്ചു നേരത്തേക്കെങ്കിലും മറക്കാൻ...
12 വർഷങ്ങൾക്കിപ്പുറം ചരിത്രത്തിലാദ്യമായി ബ്രസീലും ഹെയ്തിയും നാളെ ഒരു ടൂർണമെന്റിലേറ്റുമുട്ടുമ്പോൾ തങ്ങളുടെ കൊച്ചു ദ്വീപിലേക്ക് ദൈവത്തിന്റ മാലാഖമാരെ പ്പോലെ വന്ന് പന്ത് കൊണ്ട് മായാജാലം തീർത്ത പഴയ സെലസാവോ ഇതിഹാസങ്ങളെയോർത്ത് ഹെയ്തിക്കാർ ആവേശഭരിതരാകുമെന്ന് തീർച്ച..
വിജയം ശീലമാക്കി ടിറ്റെ..,ചരിത്രം കുറിച്ച് നെയ്മർ


Review - Brazil vs Bolivia , World cup qualification , Round 9 , 7/7/2016
Danish Fenomeno
7 October 2016
സമുദ്ര നിരപ്പിൽ നിന്നും 4500 മീറ്റർ ഉയരത്തിൽ ആൻഡിസ് പർവ്വതനിരകളിൽ കിടക്കുന്ന ലോകത്തിന്റെ മേൽക്കൂരയായ ലാ പാസിൽ നിന്നും അറ്റ്ലാന്റിക് സമുദ്രത്തോട് തൊട്ടൊരുമി കിടക്കുന്ന വടക്കൻ ബ്രസീലിലെ നതാലിൽ വന്നിറങ്ങുമ്പോൾ ബൊളീവിയൻസിന് ആത്മവിശ്വാസമേറെയായിരുന്നു.കാൽപ്പന്തു കളിയുടെ സ്വർഗ ഭൂമിയിൽ ഇത് വരെ ജയിച്ചിട്ടില്ലിത്ത ബൊളീവിയ ക്ക് ജയം എന്നത് അപ്രാപ്യമാണെങ്കിലും ജയത്തിന് തുല്ല്യമായ സമനില അവർ സ്വപ്നം കണ്ടിരിക്കാം.അതിന് കാരണവുമുണ്ട് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള വെനെസുലക്ക് തൊട്ടു മുകളിലുള്ള ബൊളീവിയ കഴിഞ്ഞ രണ്ട് യോഗ്യതാ മൽസ്സരങ്ങളിൽ നിന്ന് പെറുവിനെ തോൽപ്പിച്ചും കോപ്പ ചാമ്പ്യൻസായ ചിലിയെ സമനിലയിൽ തളച്ചും നേടിയ നാല് പോയിന്റുമായിരുന്നു അവരുടെ വരവ്.സെപ്റ്റംബറിൽ നടന്ന ക്വാളിഫയിംഗ് മാച്ചുകളിൽ രണ്ടു വിജയം നേടിയ മേഖലയിലെ ഒരേയൊരു ടീമായ ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും മികച്ച പ്രകടനം ബൊളീവിയക്കാരുടേതായിരുന്നു.
നതാലിലെ ലോകകപ്പ് സ്റ്റേഡിയമായ അറീന ഡാസ് ഡ്യൂനസിൽ ബൊളീവിയക്കെതിരെ ടിറ്റെക്ക് കീഴിൽ മൂന്നാം മൽസ്സരത്തിന് മഞ്ഞപ്പടയിറങ്ങുമ്പോൾ സമ്മർദ്ദം ഒട്ടുമുണ്ടായിരുന്നില്ല. എന്നാൽ നെയ്മറടക്കമുള്ള താരങ്ങൾക്ക് മഞ്ഞകാർഡ് ഭീഷണിയുള്ളതായിരുന്നു ചെറിയൊരാശങ്ക.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഒൻപതാം മൽസ്സരത്തിനറങ്ങുമ്പോൾ വളരെ വ്യത്യസ്തമായ പരീക്ഷണങ്ങൾക്കായിരുന്നു കോച്ച് ടിറ്റെ തുടക്കം കുറിച്ചത്.
കൊറിന്ത്യൻസ് പരിശീലകനായിരിക്കേ ക്ലബിൽ നടപ്പിലാക്കിയ റൊട്ടേഷൻ സിസറ്റം ടിറ്റേ സെലസാവോ ടീമിലും നടപ്പാക്കാൻ തുടങ്ങുമെന്നതിന്റെ സൂചനകൾ കോച്ച് മൽസ്സരത്തിന് മുമ്പേ നൽകിയിരുന്നു. കളിക്കാർക്ക് മാത്രമല്ല റൊട്ടേഷൻ ബാധകമാക്കുക ടീം ക്യാപ്റ്റനിലും ഈ സിസ്റ്റം നടപ്പിലാക്കുകയായിരുന്നു ടിറ്റേ.
ഒളിമ്പിക്സ് ഫുട്‌ബോൾ കഴിഞ്ഞതോടെ നായക സ്ഥാനം ഉപേക്ഷിച്ച നെയ്മറിന്റെ പകരക്കാരനായി മിറാൻഡയെ ആയിരുന്നു ഇക്വഡോറിനെതിരെ നടന്ന ആദ്യ മൽസ്സരത്തിൽ ടിറ്റേ നായകന്റെ റോൾ ഏൽപ്പിച്ചിരുന്നതെങ്കിൽ, തുടർന്ന് കൊളംബിയെക്കെതിരെ നടന്ന മൽസ്സരത്തിൽ നായക സ്ഥാനം നൽകിയത് ഡാനി ആൽവെസിനായിരുന്നു. എന്നാൽ ബൊളീവിയെക്കെതിരെ നായകന്റെ റോൾ ടിറ്റേ ചുമതലപ്പെടുത്തിയിരിക്കുന്നത് റെനാറ്റോ ആഗുസ്റ്റോയിൽ.
കൊറിന്ത്യൻസിൽ റെനാറ്റോ ക്യാപ്റ്റൻ റോൾ കൈകാര്യം ചെയ്തിരുന്നുവെന്നതും താരത്തിന് അനുഗ്രഹമായി മാറി.
പ്ലെയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയായിരുന്നു ടിറ്റേ ടീമിനെയൊരുക്കിയത്..വില്ല്യന് പകരം കോട്ടീന്യോയെയും പരിക്കേറ്റ് പുറത്ത് പോയ മാർസലോക്കും കാസെമിറോക്കും പകരം ഫിലിപെ ലൂയിസിനും ഫെർണാണ്ടീന്യോ ക്കും അവസരം നൽകി.സസ്‌പെൻഷനിലായ പോളീന്യോക്ക് പകരം സെനിതിന്റെ ജൂലിയാനോയെയും ഇറക്കി.
ലോകകപ്പ് സെമിഫൈനൽ തോൽവിയിലെ ദുർബല കണ്ണിയായിരുന്ന ഫെർണാണ്ടീന്യോക്കായിരുന്നു ഡിഫൻസീവ് മധ്യ നിരക്കാരന്റെ ചുമതല.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരം ദുംഗയുടെ സ്ക്വാഡിൽ സ്ഥിരാംഗമായിരുന്നു.ബോക്സ് ടു ബോക്സ് റോളിൽ ക്യാപ്റ്റൻ ആഗുസ്റ്റോയും സെന്റർ മിഡഫീൽഡിൽ സെനിതിൽ മികച്ച ഫോമിലുള്ള ജൂലിയാനോവിനെയുമായിരുന്നു അണി നിരത്തിയത്.ബാക്കി പൊസിഷനുകളിലൊന്നും പ്രത്രേകിച്ച് മാറ്റമുണ്ടായിരുന്നില്ല.
മനോഹരമായ ബ്രസീലിയൻ ജോഗാ ബോണിറ്റോ യുടെ സ്വത സിദ്ധമായ ഒഴുക്കും താളവുമുള്ള കളി പ്രതീക്ഷിച്ചിരുന്ന ഞാനടക്കമുള്ള ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്താതെ തന്നെയായിരുന്നു കാനറിപ്പടയുടെ തുടക്കം.കഴിഞ്ഞ രണ്ടു മൽസ്സരങ്ങളിലെന്ന പോലെ പൊസഷൻ കീപ് ചെയ്തിട്ടുള്ള ആക്രമണ ഫുട്‌ബോളിനാണ് ടിറ്റെ പദ്ധതിയിട്ടതെന്ന് തുടക്കത്തിലെ തന്നെ ചാരുതയാർന്ന മികച്ച നീക്കങ്ങൾ തെളിയിച്ചു.
നെയ്മറുടെ നേതൃത്വത്തിൽ മികച്ച പാസുകളുമായി മധ്യനിരയിലും ആക്രമണത്തിലും തുടക്കം മുതൽ തന്നെ കളം നിറഞ്ഞാടിയ മഞ്ഞപ്പടയുടെ ആദ്യ മുന്നേറ്റം നെയ്മർ-ജീസസ് സഖ്യത്തിലൂടെയായിരുന്നു.കോട്ടീന്യോ നൽകിയ നീളൻ പാസിലെ നെയ്മർ ടച്ചിൽ ജീസസ് പന്തുമായി കുതിച്ചപ്പോൾ ബോക്സിൽ നിന്ന് ബൊളീവിയൻ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ 19 കാരൻ ജീസസിന്റെ ലെഫ്റ്റ് ഫൂട്ടട് ചിപ്പ് തെല്ലൊന്ന് പിഴച്ചു പുറത്തേക്ക്.ഇതിനിടെ പ്രതിരോധനിരക്കാർ നെയ്മറെയും ജീസസിനെയും ഫൗൾ ചെയ്യുന്നതിൽ മൽസരിക്കുകയായിരുന്നു. പതിനൊന്നാം മിനിറ്റിലായിരുന്നു ബ്രസീലുകാർ കാത്തിരുന്ന നിമിഷമെത്തിയത് ബൊളീവീയൻ പ്രതിരോധ ഭടൻ റാൽഡസിൽ നിന്നും ബോൾ പിടിച്ചെടുത്ത് ഗോൾമുഖത്തേക്ക് കുതിച്ച നെയ്മർക്ക് മുന്നിൽ ഗോളി മാത്രമേയുള്ളൂവെങ്കിലും മറു ഭാഗത്ത് ജീസസിന് പാസ് നൽകി ഗോളിയെ കബളിപ്പിച്ചപ്പോൾ ജീസസ് യാതൊരു സ്വാർത്ഥതയും കാണിക്കാതെ നെയ്മറിന് മറിച്ചു നൽകി.നെയ്മറുടെ ഷോട്ടിനവിടെ വെല്ലുവിളിയുണ്ടായിരുന്നില്ല.നെയ്മറുടെ ബ്രില്ല്യൻസിൽ നെയ്മർ-ജീസസ് സഖ്യത്തിൽ പിറന്നൊരു ഈസി ഗോളായിരുന്നത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ ലെഫ്റ്റ് വിംഗിലൂടെ ലൂയിസും നെയ്മറും നടത്തിയൊരു നീക്കം രണ്ടാം ഗോളായെന്ന് തോന്നിച്ചു.ലൂയിസിന്റെ കൃത്യമായ കിടിലൻ ക്രോസ് ജീസസ് കണക്റ്റ് ചെയ്യുന്നതിന് മുന്നേ ബൊളീവിയൻ ഗോളി പിടിച്ചെടുത്ത് അപകടം ഒഴിവാക്കി.
കോട്ടീന്യോയെ വലതു വിംഗിൽ ഫൗൾ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് എടുത്ത ആൽവെസിന്റെ ക്രോസ് നായകൻ റെനാറ്റോയുടെ ഹെഡ്ഡർ ലക്ഷ്യം കണ്ടില്ല.ഗോളാക്കാൻ പറ്റാവുന്നൊരു സുവർണ്ണാവസരമായിരുന്നത്.ഗോൾ വീണതോടെ ആക്രമിച്ച് കളിക്കാനൊരുങ്ങിയെങ്കിലും ബ്രസീൽ ബോക്സിൽ യാതൊരു വിധ അങ്കലാപ്പും സൃഷ്ടിചെടുക്കാൻ അവർക്ക് കഴിഞ്ഞില്ല.ബൊളീവിയൻസ് മധ്യ നിരയിൽ നിന്നുണ്ടാക്കിയെടുക്കുന്ന നീക്കങ്ങൾക്ക് ലക്ഷ്യബോധമുണ്ടായിരുന്നില്ല.ഇത്കൊണ്ട് തന്നെ റെനാറ്റോയും ഫെർണാണ്ടീന്യോ യും ബൊളീവിയക്കാരുടെ കാലിൽ നിന്ന് ബോൾ ടാക്കിൾ ചെയ്തെടുക്കുമ്പോഴെല്ലാം അവർ ഇരുവരെയും ഫൗൾ ചെയ്യും.ഇത് മൂലം കാനറികൾക്ക് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാനും അറ്റാക്കിംഗ് ഹാഫിലും പെനാൽറ്റി ബോക്സിലും സമ്മർദ്ദം ചെലുത്തി കളിക്കാൻ വളരെ എളുപ്പത്തിൽ സാധിച്ചു.
വലതു വിംഗിൽ ആൽവെസ് -ജുലിയാനോ ദ്വയത്തിന്റെ നീക്കത്തിലായിരുന്നു കോട്ടീന്യോയിലൂടെ പിറന്ന കാനറികളുടെ രണ്ടാം ഗോൾ.സെനിതിന് വേണ്ടി നടപ്പു സീസണിൽ തകർത്തു കളിക്കുന്ന ജുലിയാനോ തന്നെയായിരുന്നു ഗോളിന്റെ സൂത്രധാരൻ.വലതു വിംഗിൽ ആൽവെസിൽ നിന്ന് ബോൾ സ്വീകരിച്ച് പെനാൽറ്റി ഏരിയയിലേക്ക് കയറിയ സെനിത് അറ്റാക്കിംഗ് മിഡ് ഫീൽ ഡറുടെ സുന്ദരമായൊരു ട്രികിലൂടെ രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് കോട്ടീന്യോക്ക് നൽകി.മറിച്ചൊന്നും ചിന്തിക്കാനുള്ള സമയം കോട്ടീന്യോക്കുണ്ടായിരുന്നില്ല.ലിവർപൂൾ പ്ലേമേക്കറുടെ ഷോട്ട് ഗോളിക്ക് യാതൊരവസരവും നൽകാതെ വലയിലേക്ക്. ബ്രസീലിയൻ ഫുട്‌ബോളിന്റെ പരമ്പരാഗത മനോഹാരിത വിളിച്ചോതുന്നതായിരുന്നു സെലസാവോകൾ നേടിയ രണ്ടാം ഗോൾ. തുടർച്ചയായി രണ്ടാം ഗോൾ വഴങ്ങിയിട്ടും ബൊളിവിയക്ക് മറുപടിയുണ്ടായിരുന്നില്ല.ബ്രസീൽ ഗോൾ കീപ്പർ അലിസണ് കാര്യമായൊരു വെല്ലുവിളിയുമില്ലായിരുന്നു.
അടുത്ത ഊഴം ഫിലിപെ ലൂയിസിന്റേതായിരുന്നു.ജീസസിലൂടെയുള്ളൊരു മുന്നേറ്റം ഫൗൾ ചെയ്ത് പ്രതിരോധിച്ച ബൊളീവിയൻ മധ്യ നിര ബോൾ ക്ലിയർ ചെയ്യുന്നതിൽ പിഴച്ചു ബോൾ കിട്ടിയ നെയ്മർ ബൊളിവർ പ്രതിരോധത്തെ വകഞ്ഞു മാറ്റി മുന്നേറി മൂന്ന് പ്രതിരോധക്കാരെ കീറിമുറിച്ച് ബോക്സിലേക്ക് ഓവർലാപ്പ് ചെയ്ത് വന്ന ലൂയിസിന് തളികയിലെന്നവണ്ണം കൊടുത്ത പാസ്സ് സ്വീകരിച്ച് ലൂയിസ് അടിച്ച കരുത്തുറ്റ ഇടം കാലൻ ഗ്രൗണ്ടർ ഗോളിയെ നിഷ്പ്രഭമാക്കി വലയിലേക്ക്.ലൂയിസ് സെലസാവോ ജെഴ്സിയിൽ നേടുന്ന രണ്ടാം ഗോളായിരുന്നത്.ടീമിലേക്ക് തിരികെയെത്തിയ ലൂയിസിന്റെ കഠിനാധ്വാനത്തിന് ലഭിച്ച അർഹിച്ച പ്രതിഫലമായിരുന്നത്.
മൂന്നാം ഗോൾ അതി സുന്ദരമായി സെറ്റ്-അപ്പ് ചെയ്ത നെയ്മർ പിന്നീട് കൂടുതൽ അപകടകാരിയായി.ഏത് നിമിഷവും ബൊളിവർ വലയിൽ ഗോൾ വീഴുമെന്ന അവസ്ഥയുണ്ടായി.ഈ ഘട്ടത്തിലായിരുന്നു നെയ്മറിന്റെ ഒരു സോളോ ഗോൾ പിറക്കുമെന്ന പ്രതീതി ജനിപ്പിച്ചത്.ഇടതു വിംഗിൽ നിന്ന് മധ്യ നിരയിലൂടെ കൃത്യമായ ഇടവേളകളിൽ മൂന്ന് ബൊളീവിയക്കാരെ ഡ്രിബ്ബ്ൾ ചെയ്തു മുന്നേറി ബോക്സിലെത്തി നെയ്മറുടെ ഷോട്ട് ബൊളിവർ ഡിഫന്റർ ബ്ലോക്ക് ചെയ്തു.ഇതിനു പിറകെയായിരുന്നു നാലാം ഗോൾ പിറന്നത് നെയ്മറിന്റെ ചാട്ടുളി കണക്കെയുള്ളൊരു മുന്നേറ്റത്തിൽ ബൊളിവർ ഡിഫൻസിന് മറികടന്ന് ബോക്സിലേക്ക് ജീസസിന് കൊടുത്ത കിടിലൻ അസിസ്റ്റ് വളരെ പ്രയാസകരമായ ആംഗിളിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയുട ഭാവി സ്ട്രൈക്കർ ഗോളിയുടെ തലക്ക് മുകളിലൂടെ തന്റെ ഇടംകാൽ കൊണ്ട് ചിപ്പ് ചെയ്ത് ഗോളാക്കി.ഗോൾ കീപ്പർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.
ബ്രസീലിയൻ വണ്ടർ കിഡ്ഡിന്റെ കരിയറിലെ മൂന്നാം ഗോളായിരുന്നത്.ഓർക്കുക വെറും മൂന്ന് മാച്ചിൽ നിന്നാണ് പത്തൊമ്പതുകാരൻ മൂന്നാം ഗോൾ നേടിയത്.നമ്മുടെ സ്ട്രൈക്കർ പൊസിഷൻ ജീസസിനു കയ്യിൽ ഭദ്രമെന്ന് ധൈര്യത്തോടെ തന്നെ വിളിച്ചു പറയാം.
ഹാഫ് ടൈമിന് ശേഷം വളരെ പതുക്കത്തോടെയാണ് കാനറികൾ തുടങ്ങിയത്.ഫസ്റ്റ് ഹാഫിൽ നാല് വ്യത്യസ്ത താരങ്ങൾ ഗോൾ നേടിയത് ടിറ്റെയുടെ ടീം ബ്വിൽഡ് അപ് പ്ലെയിംഗ് ശൈലി വ്യക്തമാക്കുന്നത്.ബൊളീവിയക്കാവകൊരു തിരിച്ച് വരവ് അസാധ്യങ്ങളിൽ അസാധ്യമായിരുന്നു.ബ്രസീലിനാണെങ്കിൽ കൂടുതൽ ഗോളും സ്കോർ ചെയ്യണം.ജീവനില്ലാതെ കളിക്കുന്ന ബൊളീവിയൻസിന്റെ നീക്കങ്ങൾ മധ്യ നിരയിൽ വെച്ച് തന്നെ ഫെർണാണ്ടീന്യോ യും ആഗുസ്റ്റോയും ലൂയിസും പൊളിച്ചു.മാർസലോ മൊറേനോയിലൂടെയും മാർവിനുലൂടെ
നടത്തുന്ന ചില ഒറ്റപ്പെട്ട നീക്കങ്ങളായിരുന്നു ബൊളിവേഴ്സിന് ആകെയുള്ള ആശ്വാസം അങ്ങിനെ വീണു കിട്ടിയ ഒരവസരത്തിൽ മൊറേനോ തൊടുത്ത ഹെഡ്ഡർ അലിസൺ തട്ടിയകറ്റി.ജൂലിയാനോയഉടെ മുന്നേറ്റത്തിൽ പിറന്ന നെയ്മറിന്റെ ശക്തിയായ ഇടം കാൽ ഷോട്ട് ഗൾ കീപ്പർ കോർണർ വഴങ്ങി ഒഴിവാക്കി.തുടർന്ന് ജൂലിയാനോയുടെയും കോട്ടീന്യോയുടെയും ലോംഗ് റേഞ്ചറുകൾ പോസ്റ്റിനെ തൊട്ട് മൂളി പറന്ന് പുറത്തേക്ക് പോയി.പിന്നീട് കണ്ടത് നെയ്മറുടെ ബ്രില്ല്യൻസ് ആയിരുന്നു. കാണികൾക്ക് കൺകുളർമയേകുന്ന നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന സുന്ദരമായ സാംബാ നൃത്ത ചുവടുകൾ.നെയ്മറും ജീസസും വീണ്ടും അപകടം സൃഷ്ടിച്ചേകമെന്ന പ്രതീതി പരത്തിയ നീക്കം,നെയ്മറുടെ കൃത്യതയാർന്ന ക്രോസിൽ ക്ലോസ് റേഞ്ചിൽ ജീസസിന്റെ ഹെഡ്ഡർ ലാപ് കുത്തിയകറ്റി
തൊട്ടടുത്ത മിനിറ്റിൽ വീണ്ടും നെയ്മർ-ജീസസ്..! ജീസസിന്റെ മുന്നേറ്റത്തിൽ പിറന്ന പാസ് ബോക്സിൽ നിന്ന് ലഭിച്ച നെയ്മർ വളരെ പ്രയാസകരമായ ആംഗ്ളിൽ നാന്ന് ഇടതുമൂല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് ഗോളി ലാമ്പ് രക്ഷിച്ചെടുത്തു.
തുടർന്നായിരുന്നു മൽസ്സരത്തിലെ ഏറ്റവും ദുരന്ത നിമിഷം നടന്നത്.ഒരു ചാലഞ്ചിനിടെ ബൊളീവിയൻ താരം ഡക് നെയ്മറുടെ മുഖം മാന്തിപൊളിച്ചു.രക്തത്തിൽ കുളിച്ച നെയ്മറുടെ മുഖം വേദനിക്കുന്ന കാഴാചയായി മാറി.ഡകിന് ഒരു യെല്ലോ കാർഡ് പോലും കൊടുക്കാൻ റഫറി തയ്യാറായില്ല. ഇതോടെ ടിറ്റെ നെയ്മറെ തിരിച്ചു വിളിക്കാൻ നിർബന്ധിതനായി.പകരം വില്ല്യൻ കളത്തിലിറങ്ങി.ഗബ്രിയേൽ ജീസസിനെയും കയറ്റി പകരം ലിവർപൂളിന്റെ മിന്നും ഫോർവേഡ് ഫിർമീന്യോ ഇറങ്ങി.നെയ്മർ-ജീസസും കയറിയതോടെ ബ്രസീലിയൻ ആക്രമണ ഫുട്‌ബോളിന്റഞ പ്രഹരശേഷി കുറഞ്ഞു.
ലിവർപൂൾ സഖ്യം അടങ്ങിയിരുക്കാൻ തയ്യാറായിരുന്നില്ല.ഫിർമീന്യോയുടെ പാസിൽ കോട്ടീന്യോയുടെ ഷോട്ട് പുറത്തേക്ക് പോയെങ്കിലും തൊട്ടടുത്ത നീമിഷം ഇരുവരുടെയും കൂട്ട്കെട്ടിൽ പിറന്നൊരു മുന്നേറ്റത്തിൽ കോർണർ ലഭിച്ചു.കോർണർ എടുത്ത കോട്ടീന്യോ കൃത്യമായി തന്നെ ആൻഫീൽഡിലെ തന്റെ സഹപാഠിയുടെ തലയിലേക്കൊരു ക്രോസ് ഫിർമീന്യോയുടെ ഈസി ഫ്രീ ഹെഡ്ഡർ ഗോൾ..ജൂലിയാനോക്ക് പകരം സാന്റോസിന്റെ ലുകാസ് ലിമയിറങ്ങിയെങ്കിലും മുന്നേറ്റങ്ങൾക്ക് ചടുലത കണ്ടില്ല അവസാന ഇരുപത് മിനിറ്റുകളിൽ ബ്രസീൽ കൂടുതൽ പരിക്ക് പറ്റാതെ കളിക്കാനാണ് ശ്രമിച്ചത്.ലിമയും വില്ല്യനും അവസാന നിമിഷങ്ങളിൽ കുറച്ചവസരങ്ങൾ സൃഷ്ച്ചെങ്കിലും ലിമ തൊടുത്ത ഷോട്ടുകൾ ഗോൾ കീപ്പർ സേവ് ചെയ്യുകയായിരുന്നു.
തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ രണ്ടാം സ്ഥാനമുറപ്പിച്ചു.ടിറ്റെ തന്റെ പ്ലാനുകൾ വ്യക്തമായി നടപ്പിലാക്കിയത് നെയ്മർ-ജീസസ് സഖ്യത്തിലൂടെയായിരുന്നു.വരും കാലങ്ങളിൽ ബ്രസീലിയൻ ഫുട്‌ബോൾ നെയ്മർ-ജീസസ് കൂട്ട്കെട്ടിൽ ഭദ്രമാണെന്ന് നമ്മൾ ആരാധകർക്ക് നൂറ് ശതമാനം ഉറപ്പിക്കാം.നെയ്മർ-ജീസസും തമ്മിലുള്ള കെമിസ്ട്രി ബ്രസീലിയൻ മുൻ ഇതിഹാസ കൂട്ട്കെട്ടുകളുമായി താരതമ്യം ചെയ്യേണ്ട കാലം അതി വിദൂരമല്ല.
ചരിത്രം രചിച്ച സൂപ്പർ ഗോൾ - അത്യുഗ്രൻ അസ്സിസ്റ്റുകൾ - അവിശ്വസ്നീയ ഡ്രിബ്ലിംഗുകളും ട്രിക്കുകളും - രക്തത്തിൽ കുളിച്ച മുഖം
മൽസ്സരത്തിലെ നെയ്മറുടെ വ്യക്തിഗത പ്രകടനത്തെ ഇങ്ങനെ ചുരുക്കിയെഴുതാം.കരിയറിൽ നെയ്മർ സെലസാവോ ജെഴ്സിയിൽ നേടിയ 49 ആം ഗോളായിരുന്നത്.സീക്കോയുടെ 48 ഗോളെന്ന റെക്കോർഡിന് ഇനി അഞ്ചാം സ്ഥാനം മാത്രം.
താരരാജാവിന് ഇനി തൊട്ടു മുന്നിലുള്ളത് ഫുട്‌ബോൾ ദൈവങ്ങൾ മാത്രം.(പെലെ -77 റൊണാൾഡോ - 62 റൊമാരിയോ -55)..!!
ബൊളീവിയക്കെതിരെയുള്ള ഗോളോടെ ഈയൊരു റെക്കോർഡ് മാത്രമായിരുന്നില്ല നെയ്മർ സ്വന്തമാക്കിയത് കരിയറിൽ 300 ഗോളെന്ന നാഴികക്കല്ലും വെറും 24 വയസ്സ് മാത്രം പ്രായമായ ബ്രസീലിയൻ അൽഭുതം പിന്നിട്ടു.ലോക ഫുട്‌ബോളിലെ നിലവിലെ മികച്ച താരമെന്ന കാര്യത്തിലും തർക്കമില്ല നെയ്മർ മാത്രം...എത്ര മനോഹരമായാണ് നെയ്മർ കളിയുലടനീളം പന്തു തട്ടിയതും ഗോളടിച്ചതു ഗോളിപ്പിച്ചതും അനാവശ്യമായി മഞ കാർഡ് കണ്ടതിനാൽ വെനെസുലക്കെതിരെയുള്ള എവേ മൽസ്സരത്തിൽ നെയ്മറിന് കളിക്കാൻ സാധ്യമല്ലെന്നത് നിരാശയിലാഴ്ത്തുന്നു.
നെയ്മർ കഴിഞ്ഞാൽ ബൊളീവിയക്കെതിരെ കളം നിറഞ്ഞത് ജീസസ് തന്നെയായിരുന്നു.കരിയറിൽ മൂന്നാം ഗോൾ മൂന്നാം മാച്ചിൽ തന്നെ നേടി.അതു വളരെ അനുഭവ സമ്പത്തുള്ള സ്ട്രൈകർമാർ ഗോളടിക്കുന്നത് പോലെ.പാൽമിറാസ് സെൻസേഷന്റെ ഗോളുകളെല്ലാം അത്യുജ്ജല ഫിനിഷിംഗിലൂടെയാണെന്നതും കൗമാര പ്രതിഭയുടെ മാറ്റ് കൂട്ടുന്നു.ബ്രസീൽ കരിയറിൽ മൽസ്സരത്തിൽ ഒരു ഗോൾ എന്ന ശരാശരി നിലനിർത്താനായി.
ബ്രസീലിയൻ ലീഗിൽ ടോപ് സ്കോററായ ജീസസ് അതി വേഗമാണ് സാഹചര്യങ്ങളുമായും ശൈലിയുമായും പൊരുത്തപ്പെടുന്നത്. നെയ്മറില്ലാത്ത സാഹചര്യത്തിൽ വെനെസുലക്കെതിരെ ടിറ്റെ തന്ത്രം മെനയുക ജീസസിനെ മുൻ നിർത്തിയാകുമെന്നുറപ്പ്.
ടിറ്റെയുടെ പരീക്ഷണങ്ങളുടെ വിജയമാണിത്.മൽസരത്തിൽ ക്ഷോഭിച്ചില്ലെങ്കിലും റെനാറ്റോയെ നായകനാക്കിയതിനെ സ്വാഗതം ചെയ്യുന്നു.
പരീക്ഷണാടിസ്ഥാനത്തിലാണെങ്കിലുംകൂടി റെനാറ്റോയെ നായകനായി തെരഞ്ഞെടുത്തത് വേൾഡ് കപ്പ് മുന്നിൽ കണ്ട് തന്നെയാണ്.മികച്ച സാങ്കേതികത്വ ബോധവും മധ്യനിരയിൽ കളിയെ വായിച്ചെടുക്കാനുമുള്ള കഴിവും വർത്തമാന യൂറോപ്യൻ ഫുട്ബോളിലെ മുൻനിര മധ്യ നിരക്കാരെപോലെ ആക്രമണത്തെയും പ്രതിരോധത്തെയും സമന്വയിപ്പിക്കുന്ന കണ്ണിയായി ഒരു യന്ത്രത്തെപ്പോലെ മധ്യ നിരയിൽ പ്രവർത്തിക്കാനുള്ള മികവും റെനാറ്റോയെ നായകനായി തെരഞ്ഞെടുക്കുന്നതിന് ടിറ്റെയെ സ്വാധീനിച്ച ഘടകങ്ങളാകാം. ഓരോ മൽസ്സരം കഴിയുന്തോറും ആഗുസ്റ്റോയിൽ ഈ ഘടകങ്ങളെല്ലാം വികസിച്ച് വരുന്നതായി കാണാം.
എന്നാൽ ചൈനീസ് ലീഗിൽ കളിക്കുന്ന റെനാറ്റോയുടെ കരിയർ ഫോം ലോങ്വിറ്റി യുടെ കാര്യത്തിൽ ഒരു ഗ്യാരണ്ടിയും തരാൻ സാധ്യമല്ല.ഇന്ന് ടീമിലെ അഭിവാജ്യ താരമായി മാറികൊണ്ടിരിക്കുന്ന ആഗുസ്റ്റോ വരും സീസണുകളിലെങ്കിലും യൂറോപ്യൻ ടോപ് ലീഗുകളിലെ ക്ലബുകളിലേക്ക് മാറിയാൽ താരത്തിന്റെ നിലവാരം വർധിക്കുമെന്നുറപ്പിക്കാം.ഇറ്റാലിയൻ ലീഗായിരിക്കും ആഗുസ്റ്റോയെ പോലൊരു സാങ്കേതികത്വവും വൈവിധ്യവും ഒത്തുചേർന്നൊരു മിഡ് ഫീൽ ഡറിന് ഏറ്റവും ബെസ്റ്റ്.
ലിവർപൂളിന്റെ മാജികൽ പ്ലേമേക്കർ കോട്ടീന്യോയെ പ്ലെയിംഗ് ഇലവനിൽ കളിപ്പിച്ചതാണ് സന്തോഷം തരുന്ന മറ്റൊരു പരീക്ഷണം.കോട്ടീന്യോ മുഴുവൻ സമയവും ഒരു ബോൾ പ്ലെയിംഗ് പ്ലേമേക്കറല്ലെങ്കിൽ കൂടി നിമിഷ നേരം കൊണ്ട് കളിയെ മാറ്റിമറിക്കാൻ കെൽപ്പുള്ള പ്ലേമേക്കറാണെന്ന് പ്രത്യേകം എടുത്ത് പറയേണ്ട കാര്യമില്ല.കഴിഞ്ഞ രണ്ട് മൽസ്സരങ്ങളിൽ കോട്ടീന്യോ ഇറങ്ങിയ ശേഷമായിരുന്നു വിജയ ഗോളുകൾ പിറന്നത്.കൊളംബിയക്കെതിരെ നെയ്മറിന് കൊടുത്ത ബ്രില്ല്യന്റ് അസിസ്റ്റ് മതി താരത്തിന്റെ ടാലന്റ് അളക്കാൻ.കോട്ടീന്യോ പ്ലെയിംഗ് ഇലവനിൽ വന്നതോടെ പുറത്തായന്ത് വില്ല്യനും.ടീമിന്റെ മധ്യ നിരയിലെ കളിയുടെ ഫ്ലോ നിലനിർത്താനും നഷ്ടപ്പെടാതിരിക്കാനും ഒരു സ്കിൽഫുൾ വിംങറിനേക്കാളും ആവശ്യം മധ്യ നിരയിലോട്ട് ഇറങ്ങി കളിക്കുന്ന നാലാം മിഡ് ഫീൽ ഡറെ കളിപ്പിക്കുകയാണ് ഉചിതം. ഇങ്ങനെയൊരു ഉദ്ദേശ്യമായിരിക്കാം വില്ല്യനു പകരം കോട്ടീന്യോയെ ഇറക്കാൻ ടിറ്റെയെ പ്രേരിപ്പിച്ചത്.
കോച്ച് തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷാക്കാനും കോട്ടീന്യോക്കായി.ഒരു ഗോളും ഒരസിസ്റ്റുമായി താരം നിർണായക സാന്നിധ്യമായി മാറി.
ദുംഗ തഴഞ്ഞ ഫിർമീന്യോയെ ടീമിലേക്ക് തിരികെ വിളിച്ച് പരീക്ഷിച്ചതും ടിറ്റെയുടെ വിജയിച്ച പരീക്ഷണങ്ങളിലൊന്നായി മാറി.പകരക്കാരന്റെ റോളിലിറങ്ങിയ ഫിർമീന്യോ ഗോളടിച്ച് തന്റെ തിരിച്ചു വരവ് ആഘോഷമാക്കി മാറ്റി.
മാത്രവുമല്ല കോട്ടീന്യോ-ഫിർമീന്യോ സഖ്യത്തെ കളിപ്പിക്കുമെന്ന വാക്ക് പാലിക്കാനും ടിറ്റെക്കായി.
സസ്‌പെൻഷനിലായ പോളീന്യോക്ക് പകരം ആര് എന്നുള്ളതിന് റാഫേലും ഓസ്കാറുമൊക്കെ ഉത്തരങ്ങളുണ്ടായിരുന്നെങ്കിലും ടിറ്റെ ജൂലിയാനോയെ പരീക്ഷിച്ചു വിജയം കണ്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ദുംഗയും ടിറ്റെയും തമ്മിലുള്ള വ്യത്യാസം കാണുക.ടിറ്റെ മൂന്ന് മൽസ്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ അടിച്ചു കൂട്ടിയ ഗോളുകൾ 10 വഴങ്ങിയത് വെറും ഒരു ഗോൾ അതും കൊളംബിയക്കെതിരെ മാർക്വിഞോസ് അടിച്ച സെൽഫ് ഗോൾ..! ദുംഗയുടെ കീഴിൽ കളിച്ചത് ആറ് കളികൾ ജയം -രണ്ട് , സമനില -3 തോൽവി -1 അടിച്ച ഗോളുകൾ - 11 വഴങ്ങിയ ഗോളുകൾ- 8
പഴയ ബ്രസീലിനെ തിരിച്ചു കൊണ്ടുവന്നതിൽ ടിറ്റെക്ക് കുപ്പുകൈ.നെയ്മറില്ലാതെ വെനെസുലക്കെതിരെ അവരുടെ നാട്ടിലാണ് അടുത്ത കളി.ജയത്തോടെ യോഗ്യതാ റൗണ്ടിൽ ഒന്നാമത് എത്തുകയെന്നതാണ് ഇനി ടിറ്റെക്കും ബ്രസീലിനും മുന്നിലുള്ള ലക്ഷ്യം.
ആമസോണിൽ നെയ്മർ ഗർജ്ജനം

Review - Brazil Vs Colombia , World cup qualification Round 8 , 8/9/2016
Danish Fenomeno
September 2016


ദൈവം മനുഷ്യനെ സൃഷ്ടിച്ചു ശ്വസകോശം നൽകിയതുപോലെ തന്നെ ഈ ഭൂമിക്കുമൊരു ശ്വാസകോശം സൃഷ്ടിച്ചിട്ടുണ്ട്. തെക്കനമേരിക്കയിൽ വിശാലമായി പരന്നു കിടക്കുന്ന ഭയാനകവും ആശ്ചര്യപ്പെടുത്തുന്നതും അൽഭുതപ്പെടുത്തുന്നതുമായ മാനവരാശിരുടെ കൈകടത്തലുകൾ ഇത് വരെ ചെന്നെത്തിയിട്ടില്ലാത്ത നിഗൂഡ്ഢതകൾ നിറഞ്ഞ നിബിഡ മേഖലകൾ ഒരുപാടുള്ള ആമസോൺ മഴക്കാടുകൾ. "ലോകത്തിന്റെ ശ്വാസകോശം" എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടിന്റെ ബഹു ഭൂരിഭാഗവും ബ്രസീലിലെ ആമസോണിയ സ്റ്റേറ്റിലാണ്.ഇതിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനാസ് എന്ന പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട സുന്ദര നഗരത്തിലെ ആമസോണിയ അറീനയിൽ കാനറി കിളികളും കാപ്പി കർഷകർ എന്നറിപ്പെടുന്ന കൊളംബിയയും ഏറ്റുമുട്ടുന്നു. ആമസോൺ എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം വരുന്ന പേരാണ് "അനാക്കോണ്ട" ആമസോണിലെ രാജാവ് -
എന്നാൽ മനാസിലെ ആമസോണിയ അറീനയിലെ അനാകോണ്ട നെയ്മറായിരുന്നു. ശര വേഗത്തിൽ ഇരയെ തന്റെ വരുതിയിലാക്കുന്ന അനാകോണ്ടയെ പോലെ തന്നെ നെയ്മറും തന്റെ കരുത്തും പേസും കൃത്യതയും സ്കില്ലുകൾ ഷോട്ടുകൾ കൊണ്ടും കൊളംബിയ എന്ന തന്റെ ഇരയെ അടിചു തകർത്തു തരിപ്പണമാക്കി.
ആമസോണിന്റെ നിഗൂഡ്ഢമായ നിശ്ശബ്ദ്ദദയിലേക്ക് സാംബാ സംഗീതം പകർന്ന് കൊണ്ട് കാനറി കിളികൾ തുടർച്ചയായ രണ്ടാം വിജയത്തോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ചിറകടിച്ചുയർന്നു.
ആമസോണിയയിൽ കഴിഞ്ഞ മൽസ്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ടിറ്റെ ടീമഇനെയിറക്കിയത്.നായക സ്ഥാനം മിറാൻഡയിൽ നിന്ന് ടീമിലെ മുതിർന്ന താരമായ ആൽവെസിന് നൽകി എന്നതായിരുന്നു ടിറ്റെ ചെയ്ത ഒരേയൊരു മാറ്റം. മധ്യ നിരക്ക് പ്രാമുഖ്യം നൽകുന്ന പരിശീലകനായ ടിറ്റെ കാസെമിറോ-പോളീന്യോ-റെനാറ്റോ ത്രയങ്ങളിൽ വിശ്വസമർപ്പിച്ചു.മധ്യനിരയെ കരുത്തുറ്റതാക്കി മൽസ്സരത്തിലുടനീളം ആക്ടീവായി നിലനിർത്തണമെന്ന കോച്ചിന്റെ തന്ത്രം പ്രശംസ അർഹിക്കുന്നതാണ്.നെയ്മർ - ജീസസ് സഖ്യത്തിന്റെ ബൂട്ടുകളിലായിരുന്നു പ്രതീക്ഷകളത്രെയും.വില്ല്യന് പകരം ഗാബിയെയോ കോട്ടീന്യോയെയോ ഇറക്കാതെയിരുന്നതും വില്ല്യന്റെ അനുഭവസമ്പത്തിൽ കോച്ച് വിശ്വിസമർപ്പിച്ചിരിക്കാം
ക്വിറ്റോയിൽ ഇക്വഡോറിനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയം സെലസാവോയുടെ ആത്മവിശ്വാസവും പോരാട്ടവീര്യവും തെല്ലൊന്നോമല്ല ഉയർത്തിയത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും കോച്ച് ടിറ്റെക്ക് അവകാശപ്പെട്ടതാണ്.ടീമംഗങ്ങളോടപ്പം വളരെ കുറച്ചു സമയം മത്രം പരിശീലനം നടത്തുവാനും തന്ത്രങ്ങൾ മെനയാനും മുൻ കൊറിന്ത്യൻസ് മാന്ത്രിക കോച്ചിന് ലഭ്യമായുള്ളൂവെന്നത് ഒരു പോരായ്മയായിരുന്നു.ആദ്യ കളിയിൽ നമ്മൾ കണ്ടതാണല്ലോ..ടിറ്റെയുടെ ഗെയിം പ്ലാൻ ;ഇക്വഡോറിനെതിരെ ഫസ്റ്റ് ഹാഫിൽ ടീമംഗങ്ങളെ പരിശീലനത്തിന് കളിക്കുന്നത് പോലെ കളിപ്പിച്ച് രണ്ടാം പകുതിയിൽ അതി ശക്തമായി ആക്രമണം അഴിച്ചു വിടുകയാണുണ്ടായത്.എന്നാൽ കൊളംബിയക്കെതിരെ ടിറ്റെ ചിന്തിച്ചത് മറിച്ചായിരുന്നു തുടക്കത്തിൽ തന്നെ ഗോൾ നേടി കൊളംബിയക്കാരെ സമ്മർദ്ദത്തിലാക്കുക എന്ന തന്ത്രം കോപ്പീ ബുക്ക് എഴുത്തു പോലെ പ്രാവർത്തികമാക്കുന്നതാണ് ആമസോണിയ അറീനയിലെ അര ലക്ഷത്തിലധികം വരുന്ന കാണികൾ സാക്ഷ്യം വഹിച്ചത്.
ബ്രസീലിയൻ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്.മൽസ്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ അതിന് ഫലവുമുണ്ടായി.നെയ്മറുടെ മുന്നേറ്റത്തിൽ കോർണർ വഴങ്ങിയ കൊളംബിയയെ തുടത്തിൽ തന്നെ വേദനപ്പിചുകൊണ്ട് നെയ്മർ തന്നെയെടുത്ത കോർണർ കിക്കിൽ ശക്തമായ ഹെഡ്ഡറിലൂടെ മിറാൻഡ വലയിലേക്ക് ചെത്തിയിട്ടു.ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടി ടിറ്റെയുടെ തന്ത്രം ഫലവത്തായി നടപ്പിലാക്കാൻ നെയ്മറിനും സംഘത്തിനും കഴിഞ്ഞു.തന്റെ കരിയറിൽ 33ആം മൽസ്സരം കളിക്കുന്ന മിറാൻഡയുടെ കന്നി ഗോളായിരുന്നു അത്.തുടർന്ന് വലതു വിംഗിലൂടെയുള്ള ആൽവെസിന്റെയും വില്ല്യന്റെയും മികച്ച കുറച്ച് നീക്കങ്ങൾ കണ്ടെങ്കിലും ഒസ്പിനയുടെ ഇടപടൽ കൊളംബിയയെ രക്ഷിച്ചു.ആദ്യ പത്ത് മിനിറ്റുകളിൽ സമ്പൂർണ്ണ ആധിപത്യത്തോടെ തനതു ബ്രസീലിയൻ ജോഗാ ബോണിറ്റോയാണ് സെലസാവോകൾ കളിക്കളത്തിൽ ആവിഷ്കരിച്ചെടുത്തത്.നെയ്മറും വില്ല്യനും ആൽവെസും മാർസെലോയും തുടക്കത്തിൽ തന്നെ എതിർ ബോക്സിലേക്ക് ഇരച്ചുകയറുന്നത് കണ്ണിന് ഇമ്പമേറിയ കാഴ്ചയായിരുന്നു.കഴിഞ്ഞ മൽസരത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി തുടക്കത്തിൽ തന്നെ ആക്രമണ ശൈലിയാണ് ടിറ്റെ സ്വീകരിച്ചത്.കൊളംബിയൻ ഗുണ്ടകളുടെ പരുക്കനടവുകൾക്ക് ലഭിച്ച ആദ്യ ശിക്ഷയായിരുന്നു നെയ്മറിന് ലഭിച്ച ഫ്രീ കിക്ക്.ബോക്സിന് വെളിയിൽ വെച്ച് നെയ്മറിനെ ക്രൂരമായി ചവിട്ടി വീഴ്ത്തിയ പ്രതിരോധനിര താരം മെദിനക്ക് അർഹിച്ച മഞ്ഞ കാർഡ് കിട്ടി. ഫ്രീ കിക്ക് എടുത്ത നെയ്മറുടെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.ഇതിനിടയിൽ കാർലോസ് സാഞ്ചസിന്റെ പാസിൽ ജെയിംസും മുറിലോയും നടത്തിയ ഒരു നീക്കം ഡിഫൻസിനെ കീറിമുറിച്ചു.
ജെയിംസ് നൽകിയ ക്രോസ് ബ്രസീൽ ബോക്സിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ബാക്കക് കണക്റ്റ് ചെയ്യുന്നതിന് മുമ്പ് ഗോൾ കീപ്പർ അലിസ്സൺ രക്ഷെക്കെത്തി.തൊട്ടടുത്ത നിമിഷത്തിൽ തന്നെ പോളീന്യോ മധ്യനിരയിൽ നിന്ന് പിടിച്ചെടുത്ത ബോളിൽ നിന്ന് രൂപം കൊണ്ട നെയ്മർ-മാർസലോ സഖ്യത്തിന്റെ നീക്കത്തിൽ പിറന്ന മാർസലോയുടെ നിലം പറ്റെയുള്ള ലെഫ്റ്റ് ഫൂട്ടട് ഷോട്ട് പോസ്റ്റിന് പുറത്തേക്ക് ലക്ഷ്യം തെറ്റി പോയി.
നെയ്മറെ ലക്ഷ്യം വെച്ച് തങ്ങളുടെ കാടൻ അടവുകൾ നടപ്പിലാക്കുക എന്ന തന്ത്രം കൊളംബിയ തുടർന്ന് കൊണ്ടിരുന്നു.മെദിനയും ടോറസും സാഞ്ചസും മുറിലോയും നെയ്മറെ തുടരെ ഫൗൾ ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തി.ഒരു ഗോൾ മുൻതൂക്കമുണ്ടായിട്ടും കളിയിൽ എതിരാളികളെ സ്വതന്ത്ര മായി മേയാൻ അവസരംകൊടുത്തത് ബ്രസീലിന് മൽസ്സരത്തിലുണ്ടായിരുന്ന ആദ്യ ഇരുപത് മിനിറ്റുകളിലെ മേൽക്കോയ്മ നഷ്ടപ്പെടുത്തി.ജെയിംസും സാഞ്ചസും മുറിലോയുടെയും നീക്കങ്ങൾ സെലസാവോ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.മാർക്വിഞോസിന് കഴിഞ്ഞ കളിയിലെ മികവ് ആവർത്തിക്കാൻ കഴിയാതെ പോയി.കൊളംബിയൻ നീക്കങ്ങൾ കോർണർ വഴങ്ങി രക്ഷപ്പെടുത്തുകയയിരുന്നു മിറാൻഡയും കാസ്മിറോയും.
മിക്കപ്പോഴും കാസെമിറോയുടെ ഇടപെടലുകൾ ബ്രസീലിയൻ ഡിഫൻസിന്റെ രക്ഷക്കെത്തി.കയറികളിക്കുന്ന മാർസലോയുടെ വിടവ് ഇക്വഡോറിനെതിരെയെന്നപ്പോലെ ഇന്നലെയും നികത്തിയത് മാഡ്രിഡ് താരമായിരുന്നു.ജെയിംസ് റോഡ്രിഗസിനെ കെട്ടിപൂട്ടി നിർത്താനുള്ള റോൾ ടിറ്റേ ഏൽപ്പിച്ചത് കാസെമിറോയുടെ കാലുകളെയായിരുന്നു.കാസെമിറോയുടെ പൂട്ടിൽ ജെയിംസിന് മധ്യനിരയിൽ മേധാവിത്വം കാണിക്കാൻ സാധിച്ചില്ല.കാസെമിറോ-റെനാറ്റോ സഖ്യത്തിന്റെ മാർക്കിംഗുകളാൽ ബുദ്ധിമുട്ടിയ ജെയിംസിന് 37 ആം മിനിറ്റിൽ താൻ കാത്തിരുന്ന അവസരം വീണുകിട്ടി.ബോക്സിന് ലെഫ്റ്റ് സൈഡിൽ നിന്ന് കാസെമിറോ ഫൗൾ ചെയ്തതിനായിരുന്നു ഫ്രീ കിക്ക്.ബ്രസീലിയൻ ബോക്സിലേക്ക് സാഞ്ചസിനെ ലക്ഷ്യമാക്കി ജെയിംസ് തൊടുത്ത് വിട്ട ഹൈബോൾ ക്ലിയർ ചെയ്യാൻ ഉയർന്ന് ചാടിയ മാർക്വിഞോസിന് പിഴച്ചു.അലിസ്സണിനെ മറികടന്ന് ബോൾ വലയിലെ വലതു കോർണറിലേക്ക്.ഈ ഗോളിന് സ്വയം പഴിക്കുകയല്ലാതെ ബ്രസീലിന് വേറെ നിവൃത്തിയില്ലായിരുന്നു.
ഇതിനിടയിൽ ലെഫ്റ്റ് വിംങിൽ നെയ്മർ-മാർസലോമാരുടെ നീക്കത്തിൽ നെയ്മർ മൂന്ന് പ്രതിരോധനിര താരങ്ങളെ ഡ്രിബ്ൾ ചെയ്ത് മുന്നേറിയെങ്കിലും ഗോൾ കീപ്പർ ഒസ്പിന കയറിവന്ന് അപകടം ഒഴിവാക്കി.വലതു വിംങിൽ വില്ല്യന്റെ അതിമനോഹരമായ ഒരു ഒറ്റയാൻ മുന്നേറ്റം ജീസസിന് കൈമാറിയെങ്കിലും കൊളംബിയൻ മതിലിൽ തട്ടി പൊളിഞ്ഞു.നെയ്മർ - ജീസസ് മുന്നേറ്റത്തിൽ ജീസസിന്റെ പാസിൽ നെയ്മറുടെ ഷോട്ട് ഒസ്പിന സേവ് ചെയ്തു.ശേഷം നടന്ന കൊളംബിയൻ അറ്റാകിംഗ് റൈഡുകൾ പൊളിച്ചത് കാസമിറോ തന്നെയായിരുന്നു രണ്ട് കോർണറുകൾ വഴങ്ങിയാണ് കാസെമിറോ വീണ്ടും ഡിഫൻസിന്റെ രക്ഷക്കെത്തിയത്.നെയ്മറെ അതി ക്രൂരമായി ഫൗൾ ചെയ്തിട്ട ശേഷം ഫൗൾ അഭിനയിച്ച മുറലോക്ക് മഞ്ഞ കാർഡ് കൊടുക്കാതെ ഫൗളിന് ഇരയായവന് മഞ്ഞ കാർഡ് കൊടുത്തത് റഫറിയുടെ എകപക്ഷീയ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.
രണ്ടാം പകുതിയിൽ ആക്രമിച്ച് കളിക്കുക എന്ന സമവാക്യവുമായി കളത്തിലിറങ്ങിയ നെയ്മറിനെയും ടീമിനെയും പരുക്കനടവുകളിലൂടെ പ്രതിരോധിക്കുക എന്ന നയം തന്നെയാണ് കൊളംബിയ രണ്ടാം പകുതിയിലും തുടർന്നത്. മധ്യനിരയിൽ വെച്ച് തന്നെ കൊളംബിയൻ മുന്നേറ്റങ്ങളുടെ മുനയൊടിക്കാൻ കാസെമിറോ-പോളീന്യോ-റെനാറ്റോ ത്രയങ്ങൾക്ക് കഴിഞ്ഞു. എന്നാൽ മുറലോയും സാഞ്ചസും ബാരിയോസും ക്വാർഡാഡോയും നെയ്മറെയും ആൽവെസിനെയും ആഗുസ്റ്റോയെയും ജീസസിനെയും ഫൗൾ ചെയ്ത് വീഴ്ത്തിയിടുന്നതിൽ മൽസ്സരിക്കുകയായിരുന്നു.ഇവരെയെല്ലാം വീഴ്ത്തിയതിനെല്ലാം സ്വന്തം ഹാഫിൽ കൊളംബിയക്ക് ഫ്രീകിക്കുകൾ യഥേഷ്ടം വഴങ്ങേണ്ടിയും വന്നു.
നെയ്മർ ഉണ്ടാക്കിയെടുത്ത രണ്ട് അവസരങ്ങൾ പോളീന്യോയും മാർസലോയും നെടുനീളൻ ഷോട്ട് അടിച്ചു തുലച്ചു. തൊട്ടടുത്ത നിമിഷത്തിൽ ആൽവെസിന് ലഭിച്ച കോർണറിൽ നിന്ന് മിറാൻഡക്ക് ബോക്സിൽ നിന്ന് കിട്ടിയ സുവർണാവസരവും പുറത്തേക്കടിച്ചു തുലച്ചു.ആൽവെസിന്റെ നീക്കത്തിൽ കാനറികൾക്ക് ലഭിച്ച അടുത്ത കോർണറും എടുത്തത് ആൽവെസ് , ആൽവെസിന്റെ കൃത്യതയാർന്ന ക്രോസിൽ ജീസസ് ഹെഡ്ഡറുതിർത്തെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തെക്ക് പോയി.
ഇതിനിടയിൽ മെദിനയുടെ പാസ് സ്വീകരിച്ച് കാസ്മിറോ-റെനാറ്റോ സഖ്യത്തിന്റെ പൂട്ട് പൊളിച്ച് ബോക്സിലേക്ക് കടന്ന ജെയിംസ് സുവർണാവസരം നഷ്ടപ്പെടുത്തി.
വില്ല്യന് പകരം ലിവർപൂൾ പ്ലേമേക്കർ കോട്ടീന്യോ എത്തിയതോടെ ബ്രസീലിന്റെ നീക്കങ്ങൾക്ക് കൂടുതൽ ഗതിവേഗം കൈവന്നു.അതിന് ഫലവും വന്നു തുടങ്ങിയിരുന്നു കോട്ടീന്യോ അഗുസ്റ്റോക്ക് ഒരുക്കി കൊടുത്ത സുന്ദരമായൊരു പാസ് പിടിച്ചെടുത്ത് റെനാറ്റോ തൊടുത്ത ഷോട്ട് വീണ്ടും ഒസ്പിന കൊളംബിയയുടെ രക്ഷക്കെത്തി.തൊട്ടടുത്ത നിമിഷത്തിന് വേണ്ടിയായിരുന്നു ബ്രസീൽ ആരാധകർ കാത്തിരുന്നത്.
മധ്യനിരയിൽ നിന്ന് കിട്ടിയ ബോളുമായി കുതിച്ച കോട്ടീന്യോ പോളിന്യോക്ക് പകരമിറങ്ങിയ ഗിലിയാനോക്ക് നൽകി ഗിലിയാനോ കോട്ടീന്യോക്ക് ബോക്സിന്റെ ഓരത്ത് വെച്ച് മറിച്ച് നൽകി കോട്ടീന്യോക്ക് ഒന്നും നോക്കാനില്ലായിരുന്നു ലെഫ്റ്റ് സൈഡിലൂടെ ബോക്സിലെക്ക് കയറിയ നെയ്മർക്കൊരു തകർപ്പൻ അസിസ്റ്റ് , നെയ്മറുടെ ലെഫ്റ്റ് ഫൂറ്റഡ് ഗ്രൗണ്ടർ ഷോട്ട് വലയിലേക്ക് ; അതുവരെ കൊളംബിയൻ രക്ഷകനായി നിലയുറപ്പിച്ചിരുന്ന ഒസ്പിനക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ബ്രസീൽ വീണ്ടും മുന്നിൽ നെയ്മറിലൂടെ...!!
വീണ്ടും നെയ്മർ- കോട്ടീന്യോ സഖ്യം കൊളംബിയൻ ബോക്സിൽ ഭീതി പരത്തി.ബോളുമായി കുതിച്ച കോട്ടീന്യോ ബോക്സിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അടിച്ച ഷോട്ട് ഡിഫന്ററുടെ പ്രയാസകരമായ സേവിലൂടെ ഒസ്പിനയും കൊളംബിയയും രക്ഷപ്പെട്ടു.തൊട്ടടുത്ത് മാർക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് കോട്ടീന്യോ പാസ് നൽകിയിരുന്നേൽ അത് ഗോളാകുമായിരുന്നു.ഈ റിയോ-സാവോപോളോ കോമ്പിനേഷൻ തന്നെയാകും ബ്രസീലിയൻ ഫുട്‌ബോളിന് വരും കാലങ്ങളിൽ കരുത്തേകുക.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം മൊത്തമേറ്റെടുത്ത സെലസാവോകൾ ഗോൾ നേടിയതിന് ശേഷവും തുടരെ തുടരെ ആക്രമിക്കുന്നതാണ് കാണാനായത്.മാർസലോയും കാസെമിറോയും നടത്തിയ മുന്നേറ്റത്തിൽ പിറന്ന അവസരം കാസെമിറോ തൊടുത്ത ഷോട്ട് മുറലോ-മെദിന സഖ്യം നയിക്കുന്ന കൊളംബിയൻ മതിലിൽ തട്ടിതെറിച്ചു.അന്ത്യ നിമിഷങ്ങളിൽ ടിറ്റെ ജീസസിനെ തിരിച്ച് വിളിച്ച് ഷാക്തർ ഫോർവേഡ് ടൈസണ് അരങ്ങേറ്റം കുറിക്കാനുള്ള അവസരം കൊടുത്തു.
ഇക്വഡോറിനെതിരെ ജീസസ്-നെയ്മർ ആയിരുന്നു താരങ്ങളെങ്കിൽ മനാസിലെ താരം നെയ്മർ തന്നെയായിരുന്നു.കാസ്മിറോയുടെയും മിറാൻഡയുടെയും പ്രകടനത്തെ മറക്കുന്നില്ല.ബാക്കി എല്ലാവരും ശരാശരി പ്രകടനം കാഴ്ചവെച്ചു.ആൽവെസും മാർസെലോയും ഡിഫൻസിൽ ചെറിയ മിസ്റ്റേക്കുകളുണ്ടായിരുന്നെങ്കിലും ആക്രമണത്തിൽ ഇവരുടെ പ്രകടനത്തെ വിസ്മരിക്കാതെ വയ്യ.പോളീന്യോയും റെനാറ്റായും മധ്യനിരയിലെ പന്തൊഴുക്കിനെ തടയുകെന്ന തങ്ങളുടെ ഉത്തരവാദിത്വം കാസെമിറോയുടെ നേതൃത്വത്തിൽ നിർവഹിച്ചു.സൂപ്പർ സബിന്റെ റോളിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കോട്ടീന്യോ താരമായി.ടീമിന്റെ വിജയത്തിലേക്കുള്ള പാത നിശ്ചയിച്ചത് ലിവർപൂളിന്റെ പത്താം നമ്പറുകാരനായിരുന്നു.ഒരു ഷോട്ട് പോലും പോസ്റ്റിനെ ലക്ഷ്യമാക്കി പായിക്കാൻ കൊളംബിയൻ താരങ്ങൾക്കാവാത്തത് കൊണ്ട് അലിസണിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്താൻ സാധ്യമല്ല.മാർക്വിഞോസ് ആയിരുന്നു ഇന്നലെ നിരാശപ്പെടുത്തിയത്.പാരിസ് താരത്തിന്റെ സെൽഫ് ഗോളാണ് ബ്രസീൽ പോസ്റ്റിലേക്ക് വന്ന ഒരേയൊരു ഷോട്ട്.
ആദ്യ ഗോളിന് വഴിയൊരുക്കിയും വിജയ ഗോളടിച്ചും തിളങ്ങിയ നെയ്മർ ആരാധകർക്ക് ഒളിമ്പിക് ഫുട്‌ബോളിൽ ഒരുക്കിയ വിഭവ സമൃതമായ വിരുന്ന് യോഗ്യതാ മൽസ്സരങ്ങളിലും തുടരുകയാണ്.
നെയ്മർ കളിച്ച നാല് യോഗ്യതാ മൽസ്സരങ്ങളിൽ നിന്നും 2 ഗോളും 2 അസിസ്റ്റും നേടാൻ കഴിഞ്ഞു. നെയ്മറില്ലാത്ത ബ്രസീലായിരുന്നു ലോകകപ്പ് സെമി , കോപ്പാ അമേരിക്ക ക്വാർട്ടർ, 2016 കോപ്പാ എന്നീ സമീപകാല മൂന്ന് ടൂർണമെന്റുകളിൽ നിന്ന് പുറത്തായത് എന്ന് നെയ്മറെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിരോധികൾ ഓർത്താൽ നന്ന്. ഇത് തന്നെ മതി നെയ്മറുടെ സാന്നിധ്യം ബ്രസീലിന് എത്രത്തോളം പ്രാധാന്യവും ആവിശ്യവുമുണ്ടെന്ന് മനസ്സിലാക്കാൻ.
പണ്ട് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് മറ്റൊരു സെപ്റ്റംബർ ആറിന് കൊളംബിയയിലെ ബാരൻക്വില്ലയിൽ റൊണാൾഡോ ഗർജ്ജനത്തിൽ കൊളംബിയയെ തകർത്തതിന്റ പതിമൂന്നാം വാർഷിക ദിനത്തിൽ തന്നെ ആമസോണിലെ നെയ്മർ ഗർജ്ജനത്തിലൂടെ കൊളംബിയൻ ഗുണ്ടാ പടയെ തകർത്തെറിഞ്ഞത് ചരിത്രത്തിന്റെ തനിയാവർത്തനമാണ്.
തീർന്നില്ല സവിശേഷത ; 2003ൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും റോണോ നേടി തന്റെ ഗോൾ സ്കോറിംഗ് ടാലി 70 മൽസ്സരങ്ങളിൽ നിന്ന് 48 ഗോളാക്കി ഉയർത്തിയപ്പോൾ നെയ്മർ ഇന്നലെ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി 72 മൽസ്സരങ്ങളിൽ നിന്ന് 48 ഗോൾ മാർകിലെത്തിയിരിക്കുന്നു.ഇരുവരും കരിയറിലെ 48 ആം ഗോളിലെത്തിയത് (അതായത് സിക്കോയുടെ റെക്കോർഡിനൊപ്പമെത്തിയത്) ഒരേ ദിവസം , ഒരേ ടീമിനെതിരയുമാണെന്നതും അതും ലോകകപ്പ് യോഗ്യതാ റൗണ്ടിലുമാണെന്നതും തികച്ചും യാദൃശ്ചികമായി.
ബ്രസീലിയൻ ഫുട്ബോളിൽ ടിറ്റെ യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതിന്റെ സൂചനകളാണ് ക്വിറ്റോയിലും മനാസിലും കണ്ടത്.സിബിഎഫിന് ഇപ്പോൾ ടിറ്റേ ആരെന്ന് ബോധ്യമായിക്കാണും.2014 ൽ ടിറ്റേ വരുമെന്നുറപ്പിച്ചിരിക്കെ ദുംഗയെ കോച്ചാക്കി കൊണ്ടുവന്നതിനെതിരെ മുൻ ബ്രസീൽ ഇതിഹാസതാരങ്ങളും ലോകമെമ്പാടുമുള്ള ബ്രസീൽ ആരാധകരും വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.എന്നാൽ 2016 ൽ ടിറ്റെ വന്നു , ദുംഗ അലങ്കോലപ്പെടുത്തി പോയ ലോകകകപ്പ് യോഗ്യതയിൽ ആറാം സ്ഥാനത്തുണ്ടായിരുന്ന ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ചു.ഈ ലോകകപ്പ് യോഗ്യതാ റൗണ്ട് കാമ്പയിനിൽ രണ്ട് വിജയം നേടി ആറ് പോയിന്റ് സ്വന്തമാക്കിയ ഒരേയൊരു ടീമും ടിറ്റേയുടെ ബ്രസീൽ തന്നെ.
സീക്കോ-ടെലി സന്റാന സഖ്യം പോലെ റൊമാരിയോ-ആൽബർട്ടോ പെരേര സഖ്യം പോലെ റൊണാൾഡോ-സഗാലോ സഖ്യം പോലെ റൊണാൾഡോ - സ്കോളാരി സഖ്യം പോലെ ചരിത്രത്തിൽ ഇടം പിടിക്കട്ടെ മറ്റൊരു പ്ലെയർ -കോച്ച് സഖ്യം നെയ്മർ - ടിറ്റെ യിലൂടെ ..



" ദ പെലെ ഓഫ് ഫുട്സാൽ " - കുട്ടി ഫുട്ബോളിലെ ഇതിഹാസത്തിന് വിട -

Danish Fenomeno
23 September 2016



ഫുട്സാൽ ദൈവം , ഫുട്സാലിലെ പെലെ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഫുട്സാൽ ഇതിഹാസം ഫാൽകാവോ ഇന്റർനാഷനൽ ഫുട്സാലിൽ നിന്ന് വിരമിച്ചു.നിലവിൽ കൊളംബിയയിൽ നടക്കുന്ന ഫിഫ ഫുട്സാൽ ലോകകപ്പിന്റെ ക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിലവിലെ ചാമ്പ്യൻസ് ആയ കാനറികൾ ഇറാനോട് തോറ്റതോടെയാണ് ഫാൽകാവോ കാൽപ്പന്തു ലോകത്തെ ഞെട്ടിച്ച വിരമിക്കൽ തീരുമാനമെടുത്തത്.
വേൾഡ് സ്പോർട്സ് ചരിത്രത്തിൽ ഏതൊരു ടീം ഗെയിം എടുത്താലും മൂന്ന് തവണ ലോക ചാമ്പ്യനായ ഒരൊറ്റ ഇതിഹാസം മാത്രേയുള്ളൂ..പെലെ...!!!
പെലെയുടെ ഈ അത്യപൂർവ്വ റെക്കോർഡിന് ഒപ്പമെത്താനുള്ള അവസരമാണ് ഫാൽകാവോക്ക് നഷ്ടമായത്.രണ്ട് തവണ ലോക ചാമ്പ്യനായ ഫാൽകാവോ ഇത്തവണ തന്റെ അഞ്ചാം ലോകകപ്പിൽ മൂന്നാം ലോക കിരീടം സ്വപ്നം കണ്ടായിരുന്നു കൊളംബിയയിലേക്ക് വണ്ടി കയറിയത്.തന്റെ ആഗ്രഹത്തെ സാധൂകരിക്കും വിധമായിരുന്നു ഫാൽകാവോയും ബ്രസീലും തുടങ്ങിയത് ഉക്രൈയിനെ അഞ്ച് ഗോളിനും ആസ്ത്രേലിയയെ പതിനൊന്ന് ഗോളുകൾക്കും മൊസാംബികിനെ 15 ഗോളുകൾക്കും തകർത്തായിരുന്നു തുടക്കം.രണ്ട് ഹാട്രിക്കടക്കം ഏഴ് ഗോളുകളോടെ ഫാൽകാവോ തന്നെയായിരുന്നു കാനറികളുടെ വിജയ ശിൽപ്പി.പ്രീ ക്വാർട്ടറിൽ ഇറാനായിരുന്നു എതിരാളികൾ.തുടക്കത്തിൽ തന്നെ ഹാട്രിക്കടിച്ച് ഫാൽകാവോ ടീമിന് മുൻതൂക്കം നൽകിയെങ്കിലും ഇറാനെ പ്രതിരോധിച്ച് നിർത്താനായില്ല ബ്രസീലിയൻ ഗോൾ കീപ്പർക്ക്.4-4 ന് ഡ്രോ ആയ മൽസ്സരം ഷൂട്ടൗട്ടിലേക്ക്. ഫാൽകാവോ പെനാൽറ്റി സ്കോർ ചെയ്തെങ്കിലും സഹതാരത്തിന്റെ കിക്ക് പോസ്റ്റിൽ തട്ടി തെറിച്ചതോടെ ഭാഗ്യം ഇറാനെ തുണയ്ക്കുകയായിരുന്നു.
ടൂർണമെന്റിന് മുമ്പ് വിരമിക്കുന്നതിന്റെ യാതൊരു സൂചനയും മാധ്യമങ്ങൾക്കോ ഫാൻസിനോ നൽകിയിരുന്നില്ല അദ്ദേഹം. കണ്ണീരോടെയായിരുന്നു ഫാൽകാവോയുടെ വിടവാങ്ങൽ.വ്യക്തിഗത നേട്ടങ്ങളേക്കാൾ ടീമിന്റെ നേട്ടങ്ങൾക്കാണ് താൻ പ്രാധാന്യം കൽപ്പിച്ചിരുന്നതെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
“I remain very happy having finished my career with a hat-trick but unfortunately they are worth nothing,”
“These goals are of no real value; they are just helping me to improve my record. If I was able to change everything I did in this tournament, including the goals, and be able to trade it to become world champion, I would in an instant.”
“I was world champion twice, while I am so honoured to see how the fans view me and what I have done, as this is what is most important to me.”
ഫുട്സാൽ ടീം കോച്ച് സെർജീന്യോ ഫാൽകാവോയെ കുറിച്ച് :-
“Falcao has been huge, not only for the national team, but for the world, His influence is massive but this is the end of his time with the national team, and he’s not going to the final, which is historic, as it is the first time ever we’ve not made it into semifinal"
39 ആം വയസ്സിൽ കൊളംബിയയിൽ നിന്ന് അഭിമാനത്തോടു കൂടി രാജാവായിട്ട് തന്നെയാണ് ഫുട്സാലിലെ പെലെയുടെ മടക്കം.ടൂർണമെന്റിൽ 3 ഹാട്രിക് അടക്കം 10 ഗോളടിച്ച് ടോപ് സ്കോറരിൽ രണ്ടാമതുണ്ട് ഫാൽകാവോ.ഫിഫ ഫുട്സാൽ ലോകകപ്പിലെ എക്കാലത്തെയും ടോപ് ഗോൾ സ്കോററായി ഫാൽകാവോ മാറിയതും ഈ ലോകകപ്പോട് കൂടിയാണ്.5 ലോകകപ്പുകളിൽ നിന്നായി 34 മൽസ്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയാണ് അദ്ദേഹം ലോക റെക്കോർഡിട്ടത്.
18 വർഷത്തോളം ബ്രസീലിയൻ ഫുട്സാൽ ടീമിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന 39 കാരനായ ഫാൽകാവോ 2 തവണ ഫിഫ ഫുട്സാൽ ലോകകപ്പും 3 തവണ സൗത്ത് അമേരിക്കൻ ഫുട്സാൽ ചാമ്പ്യൻഷിപ്പും ബ്രസീലിന് നേടികൊടുത്തിട്ടുണ്ട്.
അഞ്ച് തവണ ഫിഫ ഫുട്സാൽ പ്ലെയർ ഓഫ് ദ ഇയർ അവാർഡും രണ്ട് തവണ ഫിഫ ഫുട്സാൽ ലോകകപ്പ് ഗോൾഡൻ ബോൾ പുരസ്‌കാരവും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കിയിട്ടുണ്ട്.
കാനറി ജെഴ്സിയിൽ 201 മൽസരങ്ങളിൽ നിന്ന് 339 ഗോളുകൾ അടിച്ചു കൂട്ടി.
കരിയറിൽ സ്ഥിരത പുലർത്തിയിരുന്ന കൃത്യതയാർന്നൊരു ഗോൾ സ്കോറർ ആയിരുന്നെങ്കിലും ഫാൽകാവോ ലോക പ്രസിദ്ധിയാർജ്ജിച്ചത് തനിക്ക് മാത്രം സാധ്യമായ അപാര ഡ്രിബ്ലിംഗ് സ്കിൽസിലൂടെയും ട്രിക്കുകളിലൂടെയുമായിരുന്നു.വളരെ ക്ലോസ് സ്പേസിൽ നിന്നു പോലും മൂന്നും നാലും പേരെ ഒറ്റയടിക്ക് മറികടന്ന് അൽഭുത ട്രിക്കുകളിലൂടെ ഗോളടിക്കുന്ന ഫാൽകാവോ ഫുട്സാൽ ലോകമെമ്പാടും ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.ഇത് വഴി കോടികണക്കിന് ആരാധകരെ സമ്പാദിക്കാൻ കുട്ടി ഫുട്ബോളിലെ ദൈവത്തിന് സാധിച്ചിട്ടുണ്ട്.
ക്ലബ് കരിയർ തുടർന്നും കളിക്കുന്ന ഫാൽകാവോയുടെ മൊത്തം ഫുട്സാൽ കരിയറിൽ 800 ൽപ്പരം മൽസ്സരങ്ങളിൽ നിന്ന് 1271 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.ഫുട്സാൽ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറർ കൂടിയാണ്.ബ്രസീലിയൻ ക്ലബുകളിലെയും മാഞ്ചസ്റ്റർ സിറ്റി റയൽ തുടങ്ങിയ ലോകോത്തര ക്ലബുകളുടെയും ക്ഷണത്താൽ അവരുടെ അക്കാദമികളിൽ വളർന്ന് വരുന്ന യുവ ഫുട്‌ബോൾ താരങ്ങൾക്ക് ഡ്രിബ്ലിംഗ് സ്കിൽസും ടെക്നിക്സും സെറ്റ് പീസ് പരിശീലനവും നൽകി പോരുന്നുണ്ട്.ഫുട്‌ബോൾ ഡ്രിബ്ലിംഗ് സ്കിൽസ് ട്രിക്ക്സ് , ടെക്നിക്സ് ,സെറ്റ് പീസ് തുടങ്ങിയവൽ പരിശീലനം നൽകുന്നതിൽ അതിവിദഗ്ധനാണ് ഫാൽകാവോ.
പ്രഥമ ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ലീഗിന്റെ അംബാസഡറും ചെന്നൈ ടീമിന്റെ മാർക്വീ താരവുമായിരുന്ന ഫാൽകാവോ കഴിഞ്ഞ പ്രീമിയർ ഫുട്സാലിൽ അഞ്ച് ഗോളുകളും നേടിയിരുന്നു.
ഗാരിഞ്ച പെലെ ദിദി റിവലീന്യോ മുതൽ സീകോ റൊമാരിയോ റൊണാൾഡോ കാർലോസ് റിവാൾഡോ കഫു ഡെനിൽസൺ ഡീന്യോ വരെയുള്ള അനവധി ഇതിഹാസങ്ങളുടെയും നെയ്മർ കോട്ടീന്യോ ലുകാസ് തുടങ്ങിയ ബ്രസീലിയൻ ഫുട്‌ബോളിന്റെ പുതുപുത്തൻ ബ്രാൻഡുകളുടെയും കരിയർ പാകപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഫുട്സാൽ എന്ന ബ്രസീലുകാർ ഉണ്ടാക്കിയെടുത്ത അവരുടെ മാത്രം കളിയെ ലോകത്താകമാനം പ്രചരിപ്പിച്ച മാലാഖയായിരുന്നു ഫാൽകാവോ.
ലോക കായിക പൈതൃകത്തിൽ ഫുട്സാലിന്റെ മുഖം ഒന്നേയുള്ളൂ ഫാൽകാവോ..!!!
വരുന്ന പ്രീമിയർ ഫുട്സാലിൽ ഇന്ത്യയിൽ കളിക്കാനുണ്ടാകുമെന്ന് പ്രതീക്ഷയോടെ
Farwell to the God of Futsal😍

ടിറ്റെ വിപ്ലവത്തിൽ " ജീസസ് ഉദിച്ചു " "കാനറികൾ പറന്നുയർന്നു" 

Review - Ecuador Vs Brazil , World cup qualifying round , 2/09/2016
Danish Fenomeno
2 September 2016
  
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരിയായ ക്വിറ്റോയിൽ പുതിയ തന്ത്രജ്ഞൻ ടിറ്റേയുടെ കീഴിൽ കന്നി മൽസരത്തിന് ഇറങ്ങുമ്പോൾ കാനറിപ്പടക്ക് ആശങ്കകളേറെയായിരുന്നു.
ഒളിമ്പിക് ഫുട്‌ബോൾ സ്വർണം നേടിയ പ്രകടന മികവിന്റെ ആത്മവിശ്വാസവുമായാണ് നെയ്മറും ഒരു പിടി താരങ്ങളും വരുന്നതെങ്കിലും ദുംഗ അലങ്കോലമാക്കിയ സീനിയർ ടീമിൽ ടിറ്റേ എങ്ങനെ ഇവരെ ഉപയോഗിക്കുമെന്നതായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റു നോക്കിയിരുന്നത്.
പുതുമുഖങ്ങളെയും പരിചയ സമ്പന്നരെയും ചില പഴയ മുഖങ്ങളെയും ഉൾപ്പെടുത്തി 23 അംഗ സംഘത്തെ പ്രഖ്യാപിച്ച ടിറ്റേക്ക് ടീമിനെ പാകപ്പെടുത്തി മികച്ച ഒത്തിണക്കമുള്ള ഒരു സംഘടിത ശക്തിയാക്കി വാർത്തെടുക്കണമെന്ന അമിത സമ്മർദ്ദമേറിയ ജോലിയായിരുന്നു മുൻ കൊറിന്ത്യൻസ് കോച്ചിന് അരങ്ങേറ്റ മൽസരത്തിൽ തന്നെ നിർവഹിക്കാനുണ്ടായിരുന്നത്.
അതും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനത്ത് പരിതാപകരമായ അവസ്ഥയിൽ നിൽക്കുന്ന ഒരു ടീമിനെ.
എന്നാൽ അരങ്ങേറ്റ കോച്ചിന്റേ യാതൊരു ലാഘവും പ്രകടിപ്പിക്കാതെ തന്റെ കളിക്കാരിലും തന്റെ തന്ത്രങ്ങളിലും തത്വങ്ങളിലും പൂർണ വിശ്വസമർപ്പിച്ച് സുന്ദരമായി കാനറികളെ വിജയ രഥത്തിലേറ്റുകയായിരുന്നു ടിറ്റേ.
സമുദ്ര നിരപ്പിൽ നിന്ന് 2800 ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൻഡിസ് പർവ്വതനിരയിലെ രണ്ടാമത്തെ ഹൈ ആൾറ്റിറ്റ്യൂഡ് നഗരിയായ ക്വിറ്റോയിൽ 33 വർഷത്തോളമായി ആതിഥേയർക്കെതിരെ ഒരു കളി ജയിച്ചിട്ടില്ലെന്ന ദുഖം മാറ്റാനും നെയ്മറിനും സംഘത്തിനും കഴിഞ്ഞു. 1983 ൽ കാൽപ്പനിക ഫുട്‌ബോളിന്റെ ശീർഷകമായ സീകോ-സോക്രട്ടീസുമാരുടെ ടീമായിരുന്നു അവസാനമായി ക്വിറ്റോയിൽ വിജയിച്ചത്.അതിനു ശേഷം മൂന്ന് തവണ ഇരു ടീമുകളും ക്വിറ്റോയിൽ ഏറ്റുമുട്ടിയപ്പോൾ കാനറിപടക്ക് രണ്ടു തവണ ഒരു ഗോളിന്റെ നിർഭാഗ്യ തോൽവി വഴങ്ങേണ്ടി വന്നിരുന്നു.ഒരു തവണ സമനിലയും.എന്നാൽ പർവ്വതമുകളിൽ അക്ഷരാർത്ഥത്തിൽ എനർ വലൻസിയെയും സംഘത്തെയും തൂത്തെറിയുകയായിരുന്നു നെയ്മറും ജീസസും.കുറച്ച് വൈകിപോയെങ്കിലും 3-0 എന്ന വിജയം കാനറിപ്പടക്ക് വരും മൽസരങ്ങളിൽ നൽകുന്ന ആത്മവീര്യവും പോരാട്ടവീര്യവും ചെറുതായിരിക്കില്ല എന്നുറപ്പ്.2014 ൽ ബ്രസീലിയൻ പരിശീലകനാകുമെന്ന് കരുതപ്പെടിരുന്ന ടിറ്റേ കോച്ചാവാൻ വൈകി പോയെങ്കിലും കൃത്യമായ സമയത്ത് തന്നെ കാനറികളുടെ രക്ഷകനായി അവതരിച്ചിരിക്കുകയാണ് ;
ബ്രസീലിയൻ ഫുട്‌ബോളിലെ ടിറ്റേ യുഗം ആരംഭിച്ചിരിക്കുന്നു...!!
ഇവിടെ ഏറ്റവും എടുത്ത് പറയേണ്ട കാര്യമെന്തന്നുവെച്ചാൽ കളിക്കാരോടൊപ്പം ചെലവഴിക്കാനോ പരിശീലനം നടത്താനോ സമയം കിട്ടിയില്ല എന്ന പോരായ്മയെ മറികടന്നു കൊണ്ടാണ് ടിറ്റേ ടീമിനെ അവ്സ്മരണീയ ജയത്തിലെക്ക് നയിച്ചത്.തുടക്കം മുതൽ എതിരാളികളെ സ്വതന്ത്രമായി വിട്ട് അവരുടെ ഊർജ്ജസ്വലതയും ശാരീരികക്ഷമതയും തളർത്തുകയെന്ന വ്യക്തമായ ഗെയിം പ്ലാൻ ആയിരുന്നു ടിറ്റെ കളിയിലുടനുളം നടപ്പിലാക്കിയത്.അത്കൊണ്ട് തന്നെ ഫസ്റ്റ് ഹാഫിൽ ബ്രസീലിയൻ നീക്കങ്ങൾ വിരസമായിരുന്നു.അത് നമുക്ക് അനുഭവപ്പെടുകയും ചെയ്തു.എന്നാൽ രണ്ടാം ഹാഫ് തുടക്കത്തിൽ തന്നെ ഇക്വഡോറിയൻസിനെ ഫസ്റ്റ് ഹാഫിൽ ചെയ്ത പോലെ സ്വതന്ത്രമായി കളികളത്തിൽ മേയാൻ വിടുകയും പതിയെ പതിയെ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടു കൊണ്ട് അവസാന മുപ്പത് മിനിറ്റുകളിൽ കളിയുടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുകയും 20 മിനിറ്റുകൾക്കുള്ളിൽ മൂന്ന് ഗോളുകളടിക്കുകയും ചെയ്ത് എവേ മാച്ചിൽ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കുകയും ചെയ്ത റിസൾറ്റിന് പ്രാധാന്യം കൊടുക്കുന്ന ടിറ്റെയുടെ പ്രായോഗിക ശൈലി വളരെ വിജയകരമായിരുന്നെന്ന് കളിയെ മൊത്തത്തിൽ സൂക്ഷമമായി നിരീക്ഷിച്ചവർക്ക് മനസ്സിലാക്കാം.
ക്വിറ്റോയിൽ ഇക്വഡോർ താരങ്ങൾ കളിചുവളർന്ന അവർക്ക് പരിചിതമായ കാലാവസ്ഥയിൽ അവർക്കെതിരെ കളിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെങ്കിലും മാർക്വിഞോസ്-മിറാൻഡാ-കാസ്മിറോ പ്രതിരോധ സഖ്യം അവരുടെ ആക്രമണത്തെ തടഞ്ഞു നിർത്തുന്നതിൽ വലിയൊരു പാളിച്ചകളൊന്നും പറ്റിക്കാതെ കൃത്യമായി നിർവഹിച്ചു.ഇക്വഡോർകാരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് മധ്യനിരയിലെ നൊബോയെയും വിംങർ ജെഫേഴ്സൺ മൊൺടോറെയുമായിരുന്നു.പ്രത്യേകിചും ഇരു വിംങുകളിലൂടെയായിരുന്നു ഇക്വഡോറിന്റെ ആക്രമണങ്ങൾ.വിംങുകളിൽ ബ്രസീൽ ഡിഫൻസിന്റെ ദുർബലത വെളിവാക്കുന്നത് മുതലെടുത്തായിരുന്നു ഇക്വഡോറിയൻ നീക്കങ്ങൾ.ലെഫ്റ്റ് വിംങിലൂടെയുള്ള മോൺടേറോയുടെ വേഗതയാർന്ന നീക്കങ്ങൾ തടഞ്ഞു നിർത്തുന്നതിൽ ഡാനി ആൽവെസ് വെറും നോക്കു കുത്തിയായിരുന്നു.ഒന്നു മാർക്ക് ചെയ്യാൻ പോലുമാവാതെ പൊസഷൻ തെറ്റി നിൽക്കുകയായിരുന്നു ഡാനി. മാർക്വിനോസും മിറാൻഡയുടെയും കടുത്ത മാർക്കിംഗുകളും ക്ലിയറൻസുകളുമാണ് രക്ഷക്കെത്തിയത്. അത് പോലെ തന്നെ വലത് വിംങിലൂടെയുള്ള എനർ വലൻസിയയുടെയും നൊബോയയുടെയും നീക്കങ്ങൾ മാർക്ക് ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്ക് മാർസലോയും പരാജിതനായിരുന്നു.പലപ്പോഴും കാസെമിറോയുടെ ഇടപെടലുകൾ ആണ് വലതു വിംങിലൂടെയുള്ള ഇക്വഡോറിയൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്.
മധ്യ നിരയിൽ കാസെമിറോ തന്നെയായിരുന്നു താരം.നൊബോയെയും മോൺടേറോയും വലൻസിയെയും കൃത്യമായി തളച്ചിടുന്നതിൽ കാസ്മിറോയുട പങ്ക് വളരെ വലുതാണ്.ചുരുക്കി പറഞ്ഞാൽ പ്രതിരോധ നിരക്കാരെ സഹായിക്കുകയും വിംഗ് ബാക്കുകൾ ചെയ്തു വെച്ച മിസ്റ്റേക്കുകൾ ഓടി നടന്ന് ക്ലിയർ ചെയ്യുകയും മധ്യ നിരയിലെ പന്തൊഴുക്കിനെ തടഞ്ഞു നിർത്തുകയും നഷ്ടപ്പെടുന്ന ബോളുകൾ തിരിച്ചെടുത്ത് നെയ്മർ-റെനാറ്റോമാർക്ക് പാസ് ചെയ്ത് കൊടുക്കുന്നതിലും മികവ് കാണിച്ച റയൽ മാഡ്രിഡ് താരം ബ്രസീൽ ടീമിന്റെ വിജയങ്ങളിൽ സ്ഥിരമായി നിർണായക സ്വാധീനം ചെലുത്തുന്ന ശക്തിയായി വളർന്ന് കൊണ്ടിരിക്കുകയാണ്.ചൈനീസ് ലീഗിൽ നിന്ന് ടീമിലേക്ക് കൊണ്ടുവെന്ന കൊറിന്ത്യൻസിൽ ടിറ്റേ വാർത്തെടുത്ത ടിറ്റേയുടെ പ്രിയപ്പെട്ട ശിഷ്യനായ പോളിന്യോ മൊൺടോറെയെ മാർക്ക് ചെയ്യുകയെന്ന ജോലി തരക്കേടില്ലാതെ തന്നെ നിർവഹിച്ചെങ്കിലും പാസ്സിംഗിലും ബോൾ കീപ്പിംഗിലും 2011-2013കളിലെ തന്റെ പഴയ നിലവാരം പോലും പുലർത്തിയില്ല.റെനാറ്റോ ഒളിമ്പിക്സിൽ കളിച്ചതിൽ നിന്ന് വിപരീതമായ കൂടുതൽ ഒഫൻസീവ് ആയാണ് കളിച്ചത്.പോളീന്യോയേക്കാൾ മികച്ചു നിന്നു റെനാറ്റോ.ഏതായാലും മൂന്ന് മധ്യനിരക്കാര ഉപയോഗിച്ച ടിറ്റേ സിസ്റ്റം വിജയം കണ്ടു.
ആക്രമണ ഫുട്‌ബോളിന്റെ ബ്രസീലിയൻ സൗന്ദര്യ നിമിഷങ്ങൾ കണ്ടത് നെയ്മർ-ജീസസ് സഖ്യത്തിലൂടെ തന്നെയായിരുന്നു.
എന്നാൽ വില്ല്യൻ തീർത്തും നിരാശപ്പെടുത്തി.നെയ്മറിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ എതിർ ഡിഫൻസിനെ പലപ്പോഴും കൂട്ടത്തോടെയുള്ള പരുക്കനടവുകൾ പുറത്തെടുക്കുന്നതിലേക്ക് നയിച്ചു.മധ്യ നിരയിലേക്കും പ്രതിരോധ നിരയിലേക്കും ഇറങ്ങി വന്നായിരുന്നു നെയ്മർ പലപ്പോഴും ബോൾ ശേഖരിച്ചത്.റെനാറ്റോയും മാർസലോയും നെയ്മറിന് ആക്രമണത്തിൽ കുഴപ്പമില്ലാതെ പിന്തുണ നൽകി.
72 ആം മിനിറ്റിൽ നെയ്മറിന്റെ ഒരു മുന്നേറ്റത്തിൽ ജീസസിനെ ഇക്വഡോർ ഗോളി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ആയിരുന്നു കാനറികൾ മുന്നിലെത്തിയത്.
പിന്നീടുള്ള ഇരുപത് മിനിറ്റുകൾ നെയ്മർ-ജീസസ് സഖ്യത്തിന്റേത് മാത്രമായിരുന്നു.ഇതിനിടയിൽ നെയ്മറെയും ആഗുസ്റ്റോയും ഫൗൾ ചെയ്തതിന് ഇക്വഡോർ ഡിഫന്റർ പർഡെസ് റെഡ് കണ്ട് പുറത്തായി.തൊട്ടടുത്ത നിമിഷത്തിൽ തന്നെ ബയാനോ യുടെ കരുത്തുറ്റ ലോംഗ് റേഞ്ചർ വളരെ പ്രയാസകരമായൊരു സേവിലൂടെ ഗോൾ കീപ്പർ അലിസ്സൺ വിജയത്തിലേക്കുള്ള തന്റെ നിർണായക സംഭാവന നൽകി.ബ്രസീലിയൻ ജോഗാ ബോണിറ്റോയെ അനുസ്മരിച്ച് നെയ്മർ -ജീസസ് -കോട്ടീന്യോ സഖ്യം അവസാന ഇരുപത് മിനിറ്റുകളിൽ സാംബാ നർത്തമാടി.നെയ്മർ-മാർസലോ-ജീസസ് കൂട്ടുകെട്ടിലൂടെ കോട്ടീന്യോക്ക് ബോക്സിലെക് ലഭിച സുവർണ്ണാവസരം ലിവർപൂൾ പ്ലേമേക്കർക്ക് മുതലാക്കാനായില്ല.
87ആം മിനിറ്റിൽ നെയ്മർ-മാർസലോ യിൽ പിറന്ന നീക്കം ബോക്സിൽ ഗോളിയെ കാഴ്ച്ചകാരനാക്കി ബാക്ക് ഹീൽ ഫ്ലിക് ഷോട്ടിലൂടെ ജീസസ് സുന്ദരമായി ഫിനിഷ് ചെയ്തത് പഴയ ബ്രസീലിയൻ പ്രതാപകാലത്തെ ഓർമിപ്പിച്ചു.ഇഞ്ചുറി ടൈമിൽ നെയ്മറിന്റെ മുന്നേറ്റം അതി മനോഹരമായൊരു ക്ലിനിക്കൽ ഷോട്ടിലൂടെ ഗോളിയെ നിസഹയനാക്കി വലയിലേക്ക് ; രണ്ടു ഗോളടിച്ച് ജീസസ് തന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
അതി സുന്ദരമായ ഫിനിഷിംഗ് ലൂടെ രണ്ടു ഗോളടിക്കുകയും ഒരു പെനാൽറ്റി ഉണ്ടാക്കുകയും ചെയത ജീസസ് തന്നെയായിരുന്നു മൽസരത്തിലെ താരം.എന്തുകൊണ്ട് വിഖ്യാതമായ ബ്രസീലിയൻ നമ്പർ 9 ജെഴ്സി ടിറ്റെ തനിക്ക് തന്നെ നൽകിയതെന്ന് തെളിയിക്കുന്നതായിരുന്നു ജീസസിന്റെ പ്രകടനം.ഫാബിയാനോക്ക് ശേഷം നമുക്ക് കരുത്തുറ്റൊരു ക്ലിനിക്കൽ ഫിനിഷറെ ലഭിച്ചിരിക്കുന്നു ജീസസിലൂടെ.നെയ്മർ പ്ലെമേക്കർ റോൾ ഭംഗിയായി നിർവഹിച്ചു.ടീമിന്റെ നട്ടെല്ലും ജീവവായുവും നെയ്മർ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനം.
ആൽവെസും വില്ല്യനും പോളീന്യോയും മൊത്തത്തിൽ നിരാശപ്പെടുത്തി.
ഡാനിയെക്കാൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മാർസലോ ആക്രമണത്തിൽ മികച്ചു നിന്നെങ്കിലും പ്രതിരോധം മറക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ആക്രമണവും പ്രതിരോധവും ഒരുപോലെ കവർ ചെയ്ത് കളിക്കുന്ന ഫിലിപ്പെ ലൂയിസിനെയും റൈറ്റ് ബാക്കിൽ ഫാഗ്നറെയും അടുത്ത മൽസരത്തിൽ ടിറ്റെ പരീക്ഷിക്കുമെന്ന് കരുതുന്നു.ലെഫ്റ്റ് ബാക്കിൽ വരുന്ന ലോകകപ്പിലേക്ക് നമുക്ക് പരിചയസമ്പന്നരായ ലൂയിസ് , മാർസലോ , അലക്സാന്ദ്രോ തുടങ്ങിയവർ ഉണ്ടെങ്കിലും റൈറ്റ് ബാക്കിൽ ഡാനി ആൽവെസിന് പകരക്കാർ ആരൊക്കെ?
കൊറിന്ത്യൻസിന്റെ ഫാഗ്നർ ,ഡാനിലോ ,ഫാബിന്യോ തുടങ്ങിയവരാണ് പിൻഗാമികളെങ്കിലും പരിചയ സമ്പന്നത ഇല്ലായ്മ ഇവരുടെ പോരായ്മയാണ്.വരും മൽസരങ്ങളിൽ ഈ പോരായ്മ ടിറ്റെ പരിഹരിക്കുമെന്ന് വിശ്വസിക്കാം.
ക്വിറ്റോയിലെ വിജയത്തോടെ ടിറ്റെക്ക് അഭിമാനിക്കാം ഒരു ഗോൾ പോലും വഴങ്ങാതെ തന്റെ ശൈലിയും ഫോർമേഷനും വൻ വിജയകരമായതിലും ടീമിന് പുതു ജീവൻ പകരാനായതിലും.
ടിറ്റെയും സംഘവും ആൻഡിസ് പർവ്വതനിരയുടെ മുകളിൽ വെന്നിക്കൊടി പാറിപ്പിച്ച് ആമസോൺ മഴക്കാടുകളിലേക്ക് പറക്കുകയാണ് കൊളംബിയയെ നേരിടാൻ , ആമസോൺ കാടുകളുടെ ഹൃദയ നഗരമായ മനാസിലേക്ക്.......😍