Tuesday, May 30, 2017

#Marcelo vs #Dani @ UCL 2017




ലോക ഫുട്‌ബോൾ ചരിത്രം പരിശോധിക്കുകയാണേൽ വിംഗ് ബാക്ക് ഇതിഹാസങ്ങളുടെ ചാകരയാണ് ബ്രസീലിയൻ ഫുട്‌ബോൾ..നിൽട്ടൺ സാന്റോസിൽ തുടങ്ങി ഇങ്ങ് മാർസലോ വരെയെത്തി നിൽക്കുന്ന ചാകര.അതായത് ഓരോ ദശകങ്ങളിലും ഇരു വിംഗുകളിലും  ഒന്നിലധികം വിംഗുബാക്കുകളെ ഇതിഹാസതാരങ്ങളാക്കി മാറ്റിയിട്ടുണ്ടാകും കാനറിപ്പട.ചുരുക്കം ചില ഇതിഹാസ പ്രതിഭകളുടെ പേരുകൾ മാത്രം സൂചിപ്പിക്കാം...ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്ക് നിൽട്ടൻ സാന്റോസ് എക്കാലത്തെയും മികച്ച റൈറ്റ് ബാക്ക് ഡാൽമ സാന്റോസ് , എക്കാലത്തെയും മികച്ച നായകൻ കാർലോസ് ആൽബർട്ടോ ടോറസ് , എവറാൾഡോ ,നെലീന്യോ,ലിയൻഡ്രോ,ജോസിമർ , ജൂനിയർ ,ബ്രാങ്കോ ,ജോർജീന്യോ ,കഫു , കാർലോസ്,......തുടങ്ങീ ഇതിഹാസങ്ങളിലൂടെ മൈകോണും ആൽവസും മാക്സ്വെല്ലും ഫിലിപെ ലൂയിസും മാർസലോയിലും എത്തി നിൽക്കുന്നു.

ഏതാണ്ട് ഒരു ദശകത്തിലേറെയായി ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് എന്ന സ്ഥാനം ആർക്കും വിട്ടു കൊടുക്കാത്ത ഡാനി ആൽവെസ് മുപ്പത്കൾ പിന്നിടുമ്പോഴും കരുത്ത് കൂടി വരുന്ന കാഴ്ച്ചയാണ് ചാമ്പ്യൻസ് ലീഗിൽ കാണുവാൻ കഴിയുന്നത്.ഈയടുത്ത കാലത്ത് ഇത്രയധികം ലോംങ്വിറ്റിയുള്ള ഒരു വിംഗ് ബാക്ക് ഉണ്ടേൽ അത് കഫു മാത്രമായിരിക്കും.ഇത്തവണ യുസിഎല്ലിലെ ഡാനിയുടെ സ്റ്റാറ്റസ് നോക്കുക.
ഒരു പ്ലേമേക്കറുടെ സ്റ്റാറ്റസ് പോലെയാണ്.
ഇന്നലെ മൊണാക്കോക്കെതിരെ രണ്ട് അസിസ്റ്റുകളോടെ ടീമിന്റെ വിജയശിൽപ്പിയും ഡാനി തന്നെ.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ ഒരു ദശകത്തോളമായി ഏറ്റവും മികച്ച അറ്റാക്കിംഗ് ലെഫ്റ്റ് ബാക്കാണ് മാർസലോ.ഡിഫൻസിൽ പൊതുവേ പാളിച്ചകൾ സ്വാഭാവികമാണെങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ മാർസലോ എല്ലാ പഴുതുകളും അടച്ചാണ് കളിക്കുന്നത്.അറ്റാക്കിംഗിൽ താരത്തെ വെല്ലാൻ മറ്റൊരു താരവുമില്ല.റിയലിന്റെ വിജയങ്ങളിൽ നിർണായക ഘട്ടങ്ങളിൽ മാർസലോയുടെ ഇടപെടലുകളാണ് ടീമിന്റെ രക്ഷക്കെത്തുന്നത്.റിയലിന്റെ രക്ഷകനാണ് മാർസെലോ..ഇക്കഴിഞ്ഞ ബയേണെതിരെയുള്ള മൽസരത്തിൽ നമ്മൾ കണ്ടതാണ്.എങ്ങനെ വിവരിക്കണം ബയേണിനെതിരെയുള്ള മാർസലോയുടെ പ്രകടനത്തെ.എത്ര സോളോ റണ്ണുകൾ ? ക്രോസുകൾ , ബ്ലോക്കുകൾ , ഇന്റർസെപ്ഷൻസ് , ഗോൾ ലൈൻ സേവ് , അസിസ്റ്റുകൾ , ബയേണിനെ കീറിമുറിച്ച നാലഞ്ചു താരങ്ങളെ മറികടന്ന് ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്ത്യാനോക്ക് നൽകിയ അസിസ്റ്റ്..!!
ഇത്ര നിസ്വാർത്ഥനായ വേറൊരു താരമുണ്ടോ ഇന്ന് ലോക ഫുട്‌ബോളിൽ ?? ഉണ്ടേങ്കിൽ അത് ആൽവെസായിരിക്കും...

വേറേതൊരു ടീമിനാണ് അനുഗ്രഹീതമായ ഇങ്ങനെ രണ്ടു വിംഗ് ബാക്കുകൾ ഉള്ളത്.കരിയറിലുടനീളം സഹതാരങ്ങൾക്ക് വേണ്ടി വിയർപ്പൊഴിക്കാൻ വിധിക്കപ്പെട്ടവർ.പക്ഷേ ഇവരുടെ കളിമികവിനെ ആരും കാണാതെ പോകുന്നു.ഇരുവരും കരിയറിൽ മെസ്സി സിയാറിനും തളികയിലെന്നവണ്ണം നിരന്തരം ഉരുട്ടി കൊടുക്കുന്നു , യഥേഷ്ടം ക്രോസുകൾ നൽകുന്നു , പെനാൽറ്റികളും ഫ്രീകിക്കുകളും ഉണ്ടാക്കി കൊടുക്കുന്നു.അവസാനം കറിവേപ്പില പോലെ എടുത്തു കളയും ക്ലബ്.ആൽവെസിനെ എടുത്ത് കളഞ്ഞപോലെ.

ഈ രണ്ടു താരങ്ങളും ഇന്ന് അവരുടെ ക്ലബുകളുടെ പ്ലേമേക്കർമാരാണ് യഥാർത്ഥത്തിൽ.1% Chance 99% faith എന്ന നെയ്മറുടെ മാന്ത്രിക പ്രകടനമാണ് ഈ ക്ലബ്  സീസണിലെ ഏറ്റവും മികച്ച ഇൻഡിവിഡ്വൽ പ്രകടനമായി ഞാൻ വിലയിരുത്തുന്നത്.എന്നാൽ രണ്ടാമത്തേ മികച്ച വ്യക്തിഗത പ്രകടനം മാർസലോയുടെ ബയേണിനെതിരെയുള്ള പെർഫോമൻസാണ്.പത്തിൽ പത്ത് മാർക്ക് നൽകിയാലും മതിയാകാത്ത പ്രകടനം.😍
മൂന്നാമത്തേത് ആൽവെസിന്റെ ഇന്നലെത്തെ പ്രകടനവും..#DJ

No comments:

Post a Comment