Tuesday, May 30, 2017

Happy Birthday to King of Anfeild




ഏഷ്യൻ-യൂറോപ്യൻ സംസ്കാരങ്ങളുടെ സംഗമ സ്ഥലവും സ്വപ്ന നഗരമായ ഇസ്താംബൂളിനെ ചുവപ്പിച്ച അൽഭുത രാത്രി ഫുട്‌ബോൾ ലോകത്തിന് സമ്മാനിച്ച എന്റെ എക്കാലത്തെയും ഫേവറൈറ്റ് യൂറോപ്യൻ പ്ലേയർ സ്റ്റീവ് ജി ക്കിന്ന് പിറന്നാൾ...🎂🎂🎂

മധ്യനിരയിൽ ഏതൊരു റോളും ഏറ്റെടുക്കാൻ കാണിക്കുന്ന ധൈര്യമായിരുന്നു ജെറാർഡിനെ തന്റെ സമകാലികരായ മധ്യനിരക്കാരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നത്.അദ്ദേഹം പിർലോയെ പോലെയോ സാവിയെ പോലെയോ ഇനിയെസ്റ്റയെപോലെയോ നിരന്തരമൊയ പാസ്സിംഗിലൂടെ കളി മെനെഞ്ഞെടുക്കുന്നവനല്ല , സിദാനെപ്പോലെയോ കകായെപോലെയോ നിരന്തരം ക്രിയാത്മകമായ പാസ്സുകളിലൂടെ ഗോളവസരങ്ങൾ സൃഷ്ടച്ചെടുക്കുന്നവനായിരുന്നില്ല.മാർഗത്തേക്കാൾ ലക്ഷ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്ന താരം.ഡിഫൻസിൽ നിന്നും മുന്നേറ്റനിരയിലേക്ക് ഹൈ ബോൾ പാസ്സുകൾ വിതരണം ചെയ്യാൾ കഴിയുന്നതിൽ പ്രത്യേക കഴിവ്.ബോക്സിനുള്ളിൽ കയറി ഗോളടിക്കുന്നതിനേക്കാളും അനായാസത ബോക്സിന് പുറത്ത് നിന്നുള്ള മാരക ലോംഗ് റേഞ്ചറുകൾക്കാണെന്ന് തെളിയിച്ചവൻ.നെടു നീളൻ ക്രോസുകൾ നൽകുന്നതിലെ കൃത്യത പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ വേറൊരു താരത്തിനമില്ല.കരിയറിലധികവും ബോക്സ് ടു ബോക്സ് റോളിലും ഡീപ് ലെയിംഗ് പ്ലേമേക്കറുടെ റോളിൽ കളിച്ച ജെറാർഡ് മികച്ചൊരു ബോൾ വിന്നർ കൂടിയാണ്.അദ്ദേഹത്തിന്റെ ക്ലിയറൻസുകളും ടാക്ളിംഗുകളും കാരണം ഡിസ്ട്രോയർ എന്ന പൊസിഷനിൽ കൂടി കളിക്കാനുള്ള വെല്ലുവിളി പോലും സധൈര്യം ഏറ്റെടുത്തിരുന്നു താരം.ലിവർ പൂളിൽ ഡിഫ.മധ്യനിരക്കാരനായ ബ്രസീലിയൻ ലുകാസ് ലീവയോടൊപ്പം ഡിസ്ട്രോയർ റോളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ആൻഫീൽഡിന്റെ രാജകുമാരന് കഴിഞ്ഞിട്ടുണ്ട്.

പക്ഷേ 2015 ലെ പ്രീമിയർ ലീഗ് കിരീടം നഷ്ടമായതും ഡിസ്ട്രോയർ റോളിൽ കളിച്ച ജെറാർഡിന്റെ പിഴവായിരുന്നു.പ്രീമിയർ ലീഗിൽ അവസാന കളിവരെ മുന്നിട്ടു നിന്ന ലിവറിന് തങ്ങളുടെ കരളിൻ കഷ്ണമായ പ്രിയ നായകന്റെ പിഴവ് കാരണം അടിയറ വെക്കേണ്ടി വന്നത് 25 വർഷത്തെ പ്രീമിയർ ലീഗ് സ്വപ്നങ്ങളായിരുന്നു.
പക്ഷേ തങ്ങളുടെ ആൻഫീൽഡിന്റെ പ്രിയ പുത്രനെ ശപിക്കാനോ ഒന്നു കുറ്റപ്പെടുത്തുവാൻ പോലും അവർക്കാവുമായിരുന്നില്ല.കാരണം സ്റ്റീവ് ജി ഇല്ലായിരുന്നേൽ മിറാക്കിൾ ഓഫ് ഇസ്താംബൂൾ തങ്ങൾക്ക് ലഭിക്കില്ലായിരുന്നുവെന്നു.റിയലീൽ നിന്നും ചെൽസിയിൽ നിന്നും വൻ ഓഫർ വന്നിട്ടു പോലും ലിവർപൂളിനെ കൈവെടിയാത്ത ജെറാർഡിനെ ഒരിക്കൽ പോലും തള്ളിപറയാൻ ആരാധകർ തയ്യാറല്ലായിരുന്നു.ലീഗ് കപ്പ് , എഫ്.എ കപ്പ്  മുതൽ ചാമ്പ്യൻസ് ലീഗ് വരെ ശരാശരി ടീമിനെ മുന്നിൽ നിന്നും നയിച്ചും ഫൈനലുകളിലെല്ലാം നിർണായക ഘട്ടങ്ങളിൽ ഗോളടിച്ചും ഗോളടിപ്പിച്ചും നേടിയപ്പോഴും തന്നിൽ നിന്നകന്ന് പോയി കൊണ്ടിരുന്ന പ്രീമിയർ ലീഗ് ഒരിക്കലെങ്കിലും ആൻഫീൽഡിലെത്തിക്കുമുള്ള വിശ്വാസവും നിശ്ചയദാർഢ്യവും ക്യാപ്റ്റനുണ്ടായിരുന്നു. പക്ഷേ വേദനയോടെ ക്ലബ് വിടാനായിരുന്നു വിധി.




മൈക്കൽ ഓവനും റോബി ഫോളറും കളിക്കുന്ന കാലത്ത് തന്നെ പ്രീമിയർ ലീഗിലെ എനിക്ക് താൽപര്യം ഉള്ള ക്ലബായിരുന്നു ലിവർപൂൾ.യുണൈറ്റഡ് വാഴുന്ന തെണ്ണൂറുകളുടെ അവസാനത്തിൽ ആൻഫീൽഡിൽ അരങ്ങേറിയ ആ യുവതാരം ക്ലബ് ഐകണിന്റെ റോൾ അതിവേഗം ഓവനിൽ നിന്നും കവർന്നെടുക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.എന്നാൽ കെന്നി ഡാഗ്ലിഷിനെയും ഇയാൻ റഷിനെയും
കീഗനെയും മറികടന്ന് ലിവർപൂളിന്റെ ആൾ ടൈം നമ്പർ വൺ ഗ്രേറ്റസ്റ്റായാണ് ജെറാർഡ് ക്ലബ് വിട്ടത്.

ഇംഗ്ലീഷ് ജെഴ്സിയിൽ കുറച്ചു നേരത്തേ തന്നെ നായക സ്ഥാനം ജെറാർഡിന് നൽകാമായിരുന്നു.
കരിയറിന്റെ അന്ത്യഘട്ടത്തിലാണ് ആം ബാന്റ് ഇംഗ്ലണ്ടിൽ നായകനാകാൻ ഏറ്റവും അർഹതയുള്ള താരത്തിൽ കൈവന്നു ചേർന്നെത്.ലിവർപൂളിലെ ജെറാർഡിന്റെ പീക്ക് കാലഘട്ടത്തിൽ അതായത് 2004-2008 കാലയളവിൽ ഇംഗ്ലീഷ് നായകനായി ജെറാർഡിനെ നിയോഗിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ കുറച്ചു കൂടി മെച്ചപ്പെട്ട റിസൽറ്റ് ഇംഗ്ലീഷുകാർക്ക് ലഭിക്കുമായിരുന്നു.




2004 എഫ്.എ കപ്പ് ഫൈനലിൽ വെസ്റ്റ് ഹാമിനെതിരെ നേടിയ ലോംഗ് റേഞ്ചർ, 2005 ലെ
ഇസ്താംബൂളിലെ മാരക പ്രകടനം 2004 ൽ റിവാൾഡോയുടെ ഒളിമ്പാക്കോസിനെതിരെ നേടിയ അവസാന മിനിറ്റ് ഗോൾ..തുടങ്ങിയ ജെറാർഡിന്റെ ഗോളുകൾ ഇന്നും ഞാനോർക്കുന്നു..

ഒരു ബ്രസീലിയൻ കട്ട ആരാധകനെന്ന ലേബലിൽ തന്നെ പറയട്ടെ ഇംഗ്ലീഷ് ഫുട്‌ബോളിൽ ബെക്കാമിനേക്കാളും ലാംപാർഡിനേക്കാളും സ്കോൾഷിനേക്കാളും മുകളിലാണ് ഞാൻ ജെറാർഡിനെ പ്രതിഷ്ഠിക്കുന്നത്..

By -Danish Javed Fenomeno

ഞാൻ കളി തൽസമയം കണ്ടിട്ടുള്ളതിൽ വെച്ച് എന്റെ എക്കാലത്തെയും ഫേവറൈറ്റ് നോൺ ബ്രസീലിയൻ - യൂറോപ്യൻ ടോപ് ടെൻ പ്ലെയേഴ്സ്...

ക്രിസ്ത്യൻ വിയേരി അലസാന്ദ്രോ നെസ്റ്റ മൈക്കൽ ലാഡ്രപ്പ് , പോളോ മാൾഡീനി,  സ്റ്റീവൻ ജെറാർഡ്  , ഇബ്രാഹിമോവിച്ച് , ജോർജ് ഹാജി , ബാജിയോ , സ്റ്റോയിക്കോവ് , ദെസൈലി ...

Happy Birthday Steve G 💜
#SG8

No comments:

Post a Comment