Tuesday, March 21, 2017

കളിയാസ്വാദനത്തിന്റെ അനശ്വരയാനം



article By - Danish Javed Fenomeno

www.danishfenomeno.blogspot.com)

ദക്ഷിണ ബ്രസീലിയൻ സംസ്ഥാനമായ റിയോ ഗ്രാൻഡെ ഡി സളിന്റെ തലസ്ഥാനമായ പോർട്ടോ അലിഗ്രയിലായിരുന്നു ആ അപൂർവ്വ വിസ്മയ പ്രതിഭയുടെ ഉത്പത്തി.
ഫുട്‌ബോളിനെ മാന്ത്രികതയുടെ അൽഭുത ലോകത്തേക്ക് നയിച്ചവൻ , അഭിവന്ത്യമായ ആസ്വാദനത്തിലൂടെ കാൽപ്പന്തുകളിയുടെ പുതിയ തരം വിഭവങ്ങൾ ലോക ഫുട്‌ബോളിന് നുകർന്നു നൽകിയവൻ , അസാധ്യങ്ങളെയും അപ്രവചനീയങ്ങളെയും വെറുമൊരു തുകൽപ്പന്തിലേക്കാവാഹിച്ച് ഇന്ദ്രജാലം തീർത്തവൻ, ജനകോടികളുടെ മനസ്സിൽ എന്നെന്നും മായാദീപം പോലെ ഒരു ചെറുപുഞ്ചിരിയുമായി അവൻ പെയ്തിറങ്ങി..!
റൊണാൾഡോ ഡി അസീസ് മെറെയ്റ
ലളിതമായി പറഞ്ഞാൽ റൊണാൾഡീന്യോ...!!!
ഫുട്‌ബോൾ ദൈവം പെലെയെപ്പോലെ റൊണാൾഡോ പ്രതിഭാസത്തെപ്പോലെ ഗാരിഞ്ചയെന്ന മാലാഖയെപ്പോലെ ഓരോ തലമുറകളെയും ആസ്വാദനത്തിന്റെ കൊടുമുടിയിലേക്ക് ആരോഹിച്ച ഈ നാമം ഞാൻ ആദ്യമായി കേൾക്കുന്നതും ഒരൊറ്റ പുഞ്ചിരിയാൽ ഡേവിഡ് ബെക്കാമിനേക്കാൾ സൗന്ദര്യം തുളുമ്പുന്ന ആ മുഖം ഞാൻ ആദ്യമായി കാണുന്നതും 1999 ജൂൺ ജൂലൈ മാസങ്ങളിലെ മഴക്കാലങ്ങളിൽ ആയിരുന്നു.അന്ന് നടന്ന കോപ്പാ അമേരിക്കയിലും കോൺഫെഡറേഷൻ കപ്പിലുമായിരുന്നു മൊട്ടയടിച്ച പത്തൊൻപതുകാരന്റെ കളി മികവിനെ ലോകമാദ്യമായി കാണുന്നത്. ബ്രസീലിയൻ ഫുട്‌ബോളിന്റെ സുവർണ കാലഘട്ടത്തിലെ പരമോന്നത വർഷങ്ങളിലൊന്നായിരുന്നത്.
റൊണോ പ്രതിഭാസത്തിന്റെ അനിഷേധ്യ മികവിൽ കോപ്പാ വിജയം സ്വന്തമാക്കിയ സെലസാവോ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഡീന്യോയെങ്കിലും ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യങ്ങളും പ്രദർശിപ്പിച്ചുകൊണ്ടിരുന്ന വിചിത്രമായ ഈ കൗമാര താരത്തിന്റെ ഏവരിലും ആശ്ചര്യത്തിന്റെ അനുഭൂതി സൃഷ്ടിച്ച വിസ്ഫോടനാത്മക മികവുകൾ ആദ്യമായി കണ്ടത് കോൺഫെഡറേഷൻ കപ്പിലായിരുന്നു.റൊണാൾഡോ റിവാൾഡോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസങ്ങളടങ്ങിയ ഒന്നാം നിരക്ക് വിശ്രമം നൽകി പകരം റിസർവ് താരങ്ങളടങ്ങിയ രണ്ടാം നിരയെ കോൺഫെഡറേഷൻ കപ്പിനായി മെക്സിക്കോയിലേക്കയച്ച സിബിഎഫിന് തെറ്റിയിരുന്നില്ല.
ലോതർ മത്യേസുവും മെഹമത് ഷോളും ലേമാനും ലിങ്കെയും നെവില്ലെയും ബല്ലാക്കും ബ്രസീൽ വംശജനായ പോളോ റിങ്കുമെല്ലാം അടങ്ങുന്ന യൂറോ ചാമ്പ്യൻമാരായി വന്ന വമ്പൻമാരായ ജർമൻ ടീമിനെ കുഞ്ഞു ഡീന്യോയുടെ നേതൃത്വത്തിൽ തച്ചു തകർക്കുകയായിരുന്നു.നാല് ഗോളുകൾക്കായിരുന്നു റിസർവ് ബെഞ്ചിലെ കാനറിക്കിളികൾ ഫുൾ ടീമുമായി വന്ന ജർമൻകാരെ തകർത്ത് നാണംകെടുത്തി വിട്ടത്.അതിൽ നിർണായകമായി മാറിയത് റൊണാൾഡീന്യോയുടെ പ്രകടനവും.
സെമിയിൽ ഹാട്രിക് നേട്ടത്തോടെ ടീമിനെ ഫൈനലിലെത്തിച്ച ഡീന്യോക്ക് പക്ഷേ മെക്സിക്കോക്കെതിരെ നിർഭാഗ്യം കൊണ്ട് മാത്രം പരാജയപ്പെടാനായിരുന്നു വിധി.ഫൈനലിൽ ആതിഥേയരോട് 4-3 ന് പൊരുതി തോൽക്കുകയായിരുന്നു.
ഒരൊറ്റ സീനിയർ താരത്തെപ്പോലുമിറക്കാതെ യുവ-കൗമാര പ്രതിഭകൾക്ക് പരിചയസമ്പത്താർജ്ജിക്കാനൊരു ടൂർണമെന്റായി മാത്രം കണ്ട സിബിഎഫിനിത് വിജയമായിരുന്നു.കാരണം ഭാവിയിലേക്കുള്ള താരപ്രതിഭകളെ കണ്ടെത്താൻ കോൺഫെഡറേഷൻ കപ്പൊരു കാരണമായി.ഡീന്യോയോടപ്പം തന്നെ അതിനു ഉദാത്തമായ ഉദാഹരണങ്ങളായിരുന്നല്ലോ എമേഴ്സണും ദിദയും അലക്സും സീ റോബർട്ടോയുമെല്ലാം.
ടൂർണമെന്റ് ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി റൊണാൾഡീന്യോ ഗൗച്ചോ ആന്റിസ് പർവ്വത നിരകളുടെ ഉയരത്തെയും ആമസോണിന്റെ നിഗൂണ്ഡതകളെയും അത്ലാന്റിക് മഹാ സമുദ്രത്തിന്റെ ശക്തമായ ജല പ്രവാഹങ്ങളെയും മറികടന്ന് കൊണ്ട് അതിർ വരമ്പുകളില്ലാത്ത ഈ മഹാ പ്രപഞ്ചത്തിൽ " കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം " എന്നൊരു പ്രപഞ്ച സത്യമായി നിലകൊള്ളുകയായിരുന്നു പിൽക്കാലത്ത്.
🔵 കുട്ടിക്കാലം
കടുത്ത ദാരിദ്ര്യത്തിലൂടെയും പട്ടിണിയീലൂടെയും കടന്നു പോയിരുന്ന രാജ്യം അഴിമതിയിലാണ്ട ഭരണകൂടത്തിന്റെ ക്രൂര നിയമങ്ങളുടെ പിടിയിലമർന്ന് ദുരിതത്തിലകപ്പെട്ടു പോയ 1980 കാലഘട്ടങ്ങളിലെ ബ്രസീലിയൻ തെരുവുകളിലയിരുന്നു ഡീന്യോ ജനിച്ചത്.നഴ്സായ ഡോണയുടെയും ഷിപ്പിയാർഡ് തൊഴിലാളിയായിരുന്നു ജോവോ അസീസിന്റെയും രണ്ടാമത്തെ മകനായിട്ടായിരുന്നു ഡീന്യോയുടെ ജനനം.മൂത്ത മകൻ റോബർട്ടോയെ പോലെ തന്നെ വളരെ ചെറുപ്പത്തിൽ തന്നെ ഫുട്‌ബോളിനെ തന്റെ ശരീരത്തിലെ ഒരവയവമാക്കി മാറ്റിയ ഡീന്യോക്ക് പ്രചോദനമേകിയത് അവന്റെ പ്രിയപ്പെട്ട പിതാവ് തന്നെയായിരുന്നു.
ബ്രസീൽ ടീമിന് വേണ്ടി കളിക്കണമെന്ന നടക്കാനാകാതെ പോയ സ്വപ്നം തന്റെ രണ്ട് മക്കളിലൂടെ സാധിക്കണമെന്ന അതിയായ ആഗ്രഹം പാവപ്പെട്ട ആ പിതാവ് ആഗ്രഹിച്ചിരിക്കണം.എന്നാൽ ജോവോയെ വിധി കാത്തുവെച്ചിരിക്കുന്നത് ഹൃദയാഘാതത്തിന്റെ രൂപത്തിലുള്ള ദാരുണമായ മരണമായിരുന്നു.പിതാവിന്റെ മരണത്തോടെ തകർന്നു പോയ ആ കുടുംബം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീണു.എട്ടു വയസ്സുകാരനായ ഡീന്യോ ഒരു തുകൽപന്തു കൊണ്ട് മായാജാലങ്ങൾ സൃഷ്ടിച്ച് പോർട്ടോ അലിഗ്രയുടെ തെരുവോരങ്ങളിലൂടെ യാത്ര ചെയ്തു തന്റെ പട്ടിണിയകറ്റി.
ഫുട്ബോളിനേക്കാളും രുചിയേറിയൊരു ഭക്ഷണം അവനുണ്ടായിരുന്നില്ല.നഴ്സായ മാതാവ് ഡോണക്ക് സാമ്പത്തിക ചിലവ് താങ്ങാനാകാതെ വന്നു.പ്രദേശത്തെ ഏറ്റവും മികച്ച താരമായിരുന്ന മൂത്ത മകൻ റോബർട്ടോ ഫുട്‌ബോളും ഫൂട്സാലും കളിച്ച് പണം സ്വരൂപിച്ച് തന്റെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ചിരുന്നെങ്കിലും നിത്യവൃത്തിക്കു പോലും തികയുമായിരുന്നില്ല.
🔵 നിര്ഭാഗ്യവാനായ റോബർട്ടോയുടെ കരിയറിലൂടെ
പോർട്ടോ അലിഗ്രയുടെ സ്വകാര്യ അഹങ്കാരമായ ഗ്രെമിയോ ക്ലബധികൃതർ ബ്രസീൽ അണ്ടർ 17 ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന റോബർട്ടോയുടെ കളി കാണാനിടയാവുകയും പതിനേഴ് കാരനെ ഗ്രെമിയോയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മാത്രവുമല്ല പോർട്ടോ അലിഗ്രയിൽ മെച്ചപ്പെട്ട ഒരിടത്ത് പുതിയൊരു വീടുണ്ടാക്കി തരാമെന്നുള്ള ഗ്രെമിയോ അധികൃതറുടെ വാഗ്ദാനം മൊറെയ്റ കുടുംബം സ്വീകരിച്ചു.
ഗ്രമെയോയിലെ യൂത്ത് ടീമിനോടപ്പമുള്ള റോബർട്ടോയുടെ പ്രകടനങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു.ജുനീന്യോ പോളിസറ്റയെ പോലെയൊരു സാങ്കേതികത്വവും പേസും സ്വായത്തമാക്കിയ അറ്റാക്കിംഗ് മിഡ്ഫീൽഡറായിരുന്ന റോബർട്ടോ ഭാവിയിൽ ലോക ഫുട്‌ബോളിലെ മികച്ച താരമാവുമെന്നായിരുന്നു അന്നത്തെ ക്ലബ് കോച്ച് അഭിപ്രായപ്പെട്ടിരുന്നത്.
ഗ്രമിയൊയിലെ മികച്ച പ്രകടനങ്ങൾ താരത്തിന് ബ്രസീൽ അണ്ടർ 20 ടീമിലേക്കുള്ള വഴി തുറന്നു.തന്റെ പിതാവിന്റെ ആഗ്രഹ സഫലീകരണത്തിന്റെ പടിവാതിൽക്കലെത്തിയ റോബർട്ടോ സെലസാവോ ജെഴ്സി സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.എന്നാൽ തന്റെ പൊസിഷനിൽ പ്രതിഭകളേറെയുള്ളതിനാൽ ലക്ഷ്യം മറ്റെന്തിനേക്കാളും ദുഷ്ക്കരമായിരിക്കുമെന്നവന് അറിയാമായിരുന്നു.
പോർച്ചുഗീസ് ലീഗ് സ്വിസ് ലീഗ് ഡച്ച് ലീഗ് തുടങ്ങിയ ലീഗുകൾ യൂറോപ്പിലെ വമ്പൻ ക്ലബുകളിലേക്കുള്ള ചവിട്ടു പടികളണല്ലോ..ഈയൊരു ഉദ്ദേശ്യം ലക്ഷ്യം വെച്ച് നാല് വർഷത്തോളം തന്റെ കരിയറിന് മികച്ച അടിത്തറയുണ്ടാക്കി തന്ന ഗ്രമിയോയിൽ നിന്നും സ്വിസ് ക്ലബായ സിയോണിലേക്ക് കൂടുമാറിയ റോബർട്ടോ മികച്ച പ്രകടനത്തോടെ തന്റെ കരിയർ ഉന്നതിയിലേക്ക് നയിച്ചു.എന്നാൽ തുടർച്ചയായി പറ്റിയ പരിക്കുക്കൾ തല്ലിയുടച്ചത് മൊറെയ്റ കുടുംബത്തിന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല ജോവോയുടെ ജീവാത്മാവിന്റെ സ്വപ്നങ്ങൾ കൂടിയായിരുന്നു.തുടർന്ന് പോർച്ചുഗീസ് ലീഗിലെ സ്പോർട്ടിംഗ് ലിസ്ബണിലും ഫ്രഞ്ച് ലീഗിലെ മോൺടിപെല്ലാറിനു വേണ്ടിയും ബൂട്ടണിഞ്ഞ റോബർട്ടോ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.
ഫ്ലുമിനൻസ് വാസ്കോ തുടങ്ങിയ റിയോ വമ്പൻമാർക്കു വേണ്ടിയും സാവോപോളോ കരുത്തരായ കൊറിന്ത്യൻസിന് വേണ്ടിയും റോബർട്ടോ കളിച്ചിട്ടുണ്ട്.സ്വിറ്റ്സർലാന്റ് പോർച്ചുഗൽ ഫ്രാൻസ് മെക്സിക്കോ തുടങ്ങീ നാല് വിദേശ രാജ്യങ്ങളിലും ബൂട്ടണിയാൻ റോബർട്ടോക്ക് സാധിച്ചു.ഒരു പക്ഷേ പരിക്കുകൾ വില്ലനായില്ലെങ്കിൽ റൊമാരിയോ റൊണാൾഡോ ബെബറ്റോ തുടങ്ങിയവർക്കൊപ്പം റോബർട്ടോയെയും നമുക്ക് മഹത്തായ മഞ്ഞപ്പടയിൽ കാണാമായിരുന്നു. സെലസാവോയെന്ന തന്റെ പിതാവിന്റെ ആഗ്രഹം അവന് സാധിച്ചെടുക്കാൻ കഴിയാത്തതിന്റെ നിരാശ കുഞ്ഞനുജൻ റൊണാൾഡോയിലൂടെ മറികടക്കണമെന്നവൻ ദൃഢ നിശ്ഛയമെടുത്തിരുന്നു.
🔵 കുഞ്ഞു റോണിക് മാർഗ്ഗദർശിയായി പ്രിയ സഹോദരൻ
പ്രിയ പിതാവിന്റെ മരണത്തോടെ എട്ട് വയസ്സുകാരൻ റൊണാൾഡോയുടെ പരിശീലകനും മാർഗ്ഗദർശിയും ജേഷ്ഠനായിരുന്ന റോബർട്ടോയായിരുന്നു.ചേട്ടനെ മാതൃകാ താരമായി കണ്ട് റോബർട്ടോയുടെ കളികളെ സസൂക്ഷമം നിരീക്ഷിച്ചു പോർട്ടോ അലിഗ്രയുടെ ഫവേലകളിൽ ഏകനായി ഫുട്‌ബോൾ കൊണ്ടവൻ ഓരോ ട്രിക്കുകളും ടെക്നിക്കുകളും സ്വായത്തമാക്കി വളർന്നു.ഡ്രിബ്ലിംഗ് റണ്ണുകളിൽ കാല് കൊണ്ട് മാത്രമല്ല കബളിപ്പിക്കേണ്ടതെന്നും ശരീരത്തെ മൊത്തം ചലിപ്പിച്ചാൽ എതിരാളികളെ പെട്ടെന്ന് കബളിപ്പിക്കാനും മറികടക്കാനും കഴിയുമെന്നവൻ മനസ്സിലാക്കികൊണ്ടവൻ നാട്ടിലെ കളിക്കളങ്ങളിലവൻ വിസ്മയം സൃഷ്ടിച്ചു.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ട് കിട്ടിയതിന്റെ സന്തോഷത്തിലാ കൊച്ചു മാന്ത്രികൻ വീടിന് പുറത്ത് തെരുവിലിറങ്ങി മണിക്കൂറുകളോളം ഫുട്‌ബോൾ നിലം തൊടിക്കാതെ വായുവിലിട്ട് അമ്മാനമാടി.തന്റെ ഇരു കാലുകൊണ്ടും പല വിധത്തിലുള്ള ജംഗ്ലിംഗുകൾ , ഹെഡ്ഡറുകൾ , ചെസ്റ്റിലൂടെ ഇരു കൈകളിലൂടെയും മുതുകത്തൂടെയും ഫുട്‌ബോളിനെ സ്വന്തം മേനിയിലൂടെ മുഴുവൻ തഴുകി വിട്ട് എല്ലാ തരത്തിലുമുള്ള അഭ്യാസ പ്രകടനങ്ങൾ ആ ഏഴ് വയസ്സുകാരൻ നടത്തി കൊണ്ടിരുന്നു അതും ബോൾ നിലം തൊടിക്കാതെ.തെരുവിലെ തന്റെ കളികൂട്ടുകാരും നിവാസികളും അൽഭുതത്തോടെ ഈ കുട്ടിയെ വീക്ഷിച്ചു കൊണ്ടിരുന്നു.കൂട്ടുകാരുമൊത്ത് സ്ട്രീറ്റ് ഫുട്‌ബോൾ കളിക്കുമ്പോൾ റോണിക്കെതിരെ മാർക്ക് ചെയ്യാൻ അവർക്ക് ഭയമായിരുന്നു.കാരണം അവനെങ്ങനെയാണ് ബോൾ കൊണ്ട് കബളിപ്പിക്കുകയെന്നത് അപ്രവചനീയമായിരുന്നു. പ്രാദേശിക ടൂർണമെന്റുകളിലും ഫൂട്സാൽ ചാമ്പ്യൻഷിപ്പുകളിലും കുഞ്ഞു റോണി തന്റെ മാസ്മരിക വിഭവങ്ങൾ ഓരോന്നായി പുറത്തെടുത്തു അൽഭുതങ്ങൾ കാണിച്ചു കൊണ്ടേയിരുന്നു.

🔵തെരുവ് ഫുട്‌ബോൾ - ബീച്ച് സോക്കർ - ഫൂട്സാൽ സ്വാധീനം

സ്ട്രീറ്റ് ഫുട്‌ബോളും ഫൂട്സാലും ബീച്ച് സോക്കറും ഏതൊരു ബ്രസീൽ ഇതിഹാസത്തിന്റെ കരിയർ പോലെ തന്നെ റോണിയുടെ കരിയറിലും നിർണായകമായിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ കളിക്കാൻ തുടങ്ങിയ ഫുട്സാലിലൂടെയായിരുന്നു റോണി ക്ലോസ് കൺട്രോളിൽ തന്റെ മൂർച്ച കൂട്ടിയത്.
മാത്രവുമല്ല പല വിധത്തിലുള്ള പല രൂപ ഭാവത്തോടെയുള്ള പാസ്സിംഗുകൾ പിൽക്കാലത്ത് ഡീന്യോ വികസിപ്പിച്ചെടുത്തതും ഫൂട്സാലിന്റെ സ്വാധീനം കുട്ടിക്കാലത്തു തന്നെ താരത്തിന്റെ കളി മികവിലേക്ക് ആവിർഭവിച്ചതിന്റെ പരിണിത ഫലങ്ങളായിട്ടായിരുന്നു.
ഡീന്യോയുടെ ഏരീയൽ സ്കിൽസ് രൂപപ്പെടുത്തിയത് ബീച്ച് സോക്കറായിരുന്നു. നിലത്തു കൂടിയുള്ള ഡ്രിബ്ലിംഗ് റണ്ണുകളേക്കാൾ ബീച്ച് സോക്കറിൽ ഫലപ്രദം വായുവിലൂടെ ബോൾ ജംഗ്ലിംഗ് ചെയ്തു എതിരാളികളെ വെട്ടിച്ചു മുന്നേറുന്നതാണ് ഇത്തരത്തിലുള്ള "ഹാറ്റ് മൂവ്സ് " ഡീന്യോ വികസിച്ചത് ചെറുപ്പകാലം മുതലേ നെഞ്ചിലേറ്റിയ ബീച്ച് സോക്കർ കാരണമായിരുന്നു.ഹാറ്റ് മൂവ്സിൽ ഡീന്യോയെ വെല്ലാൻ മറ്റു താരങ്ങളാരും ഇല്ല സോക്കറിന്റെ ചരിത്രമെടുത്ത് നോക്കിയാൽ.ബ്രസീലുകാരുടെ ഫുട്‌ബോൾ ആസ്വാദനത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച ഈ മൂന്ന് കായിക രൂപങ്ങളുമായിരുന്നു റൊണാൾഡീന്യോയെന്ന മാന്ത്രികനെ വാർത്തെടുത്ത് നമുക്ക് നൽകിയത്.

🔵 ഗ്രെമിയോയിൽ ചരിത്രം സൃഷ്ടിക്കുന്നു.
റോബർട്ടോയുടെ കരിയർ അനുഗമിച്ച ഡീന്യോയെ എട്ടാം വയസ്സിൽ തന്നെ ഗ്രെമിയോ ക്ലബ് സ്വന്തമാക്കി.ക്ലബ് അക്കാദമിയിൽ വളരെ കുറച്ചു മണിക്കൂറുകളേ അവൻ ചെലവഴിച്ചിരുന്നുള്ളൂ.കാരണം ഫൂട്സാലും ബീച്ച് സോക്കറും കളിക്കുന്നതായിരുന്നു റോണിക്ക് താൽപര്യം.അതുകൊണ്ട് തന്നെ അവൻ അക്കാദമി പരിശീലനങ്ങൾ മുടക്കി വലിയ താരങ്ങളോടപ്പം ഫൂട്സാൽ കളിക്കുന്നതിലും ബീച്ച് സോക്കറിലും മുഴുവൻ ശ്രദ്ധ കൊടുത്തു. തന്റെ കാലിൽ ജൻമനാ ഒളിപ്പിച്ചു വെച്ച നട്ട്മെഗുകളും സ്റ്റെപ്പ് ഓവറുകളും ഫ്ലിപ് ഫ്ലാപുകളും തുടങ്ങി ടെക്നിക്കുകൾ ബീച്ച് സോക്കറിൽ മണൽപരപ്പിലൂടെ ഉപയോഗിക്കാൻ ദുഷ്കരമാണല്ലോ..പക്ഷേ ചെറു പുഞ്ചിരിയുമായി ഈ അൽഭുത ബാലൻ ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് മണലിലൂടെ തന്റെ സ്കില്ലുകളും ടെക്നിക്കുകളു്‌ ഓരോന്നായി പുറത്തെടുത്തു കൊണ്ടിരുന്നു.എത്ര വലിയ എതിരാളികളോ ആയിക്കോട്ടെ അവരെയൊന്നും ഭയക്കാതെയുള്ള റോണിയുടെ ശൈലിയിൽ ആശ്ചര്യപ്പെടാത്തവരാരുമുണ്ടായിരുന്നില്ല.
ഒരു ചാമ്പ്യൻഷിപ്പിൽ ഗ്രമിയോയിലെ യൂത്ത് അക്കാദമി ടീമിന് വേണ്ടി മൽസരിച്ച പതിമൂന്ന് വയസ്സുകാരനായ ഡീന്യോ ഒരു മൽസരത്തിൽ മാത്രം അടിച്ചു കൂട്ടിയത് 23 ഗോളുകളായിരുന്നു.23-0 എന്ന അൽഭുത സ്കോറിനായിരുന്നു ഗ്രമിയോ യൂത്ത് ടീമിന്റെ വിജയം.ഈയൊരു മാച്ചോടെ ബ്രസീലിലെങ്ങും ഡീന്യോ ചർച്ചാ വിഷയമായി മാറി.ഗ്രമിയോടൊപ്പം കളിച്ചു വളർന്ന താരത്തെ ലോകമറിഞ്ഞത് 1997 ലെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പും ഫിഫ അണ്ടർ 17 വേൾഡ് കപ്പോടു കൂടിയായിരുന്നു.ജിയോവാനി ജോർജീന്യോ തുടങ്ങിയ താരങ്ങൾ ബ്രസീൽ ടീമിലുണ്ടായിരുന്നെങ്കിലും റൊണാൾഡീന്യോ തന്നെയായിരുന്നു ഫിഫ അണ്ടർ 17 ലോകകപ്പിലെ താരോദയം.തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ എതിരാളുകളെ ഒന്നടങ്കം കബളിപ്പിച്ച് ഗോളടിക്കുകയും ഗോളടിപ്പിക്കുകയു്‌ ചെയ്യുന്ന രീതി ലോക ഫുട്‌ബോളിന് പുതിയൊരു ദൃശ്യാനുഭവമായി.
🔵 ജോവോയുടെ സ്വപ്ന സാക്ഷാത്കാരം
1999 ൽ റോണിയുടെ റോൾ മോഡലായ റൊണാൾഡോ പ്രതിഭാസത്തോടപ്പം മഞ്ഞപ്പട ജെഴ്സിയുടെ മുന്നണിപ്പോരാളിയായി മാറാനുള്ള അവസരം ലഭിച്ചു.ലോക ഫുട്‌ബോളിലെ ഒരേയൊരു സാക്ഷാൽ റൊണാൾഡോ ടീമിലുള്ളതിനാൽ തന്റെ പേരിലൊന്ന് മാറ്റം വരുത്താൻ റോണി തീരുമാനിച്ചു.
"ഈ പേര് എനിക്കവകാശപ്പെട്ട നാമമല്ല അതിനവകാശി എന്റെ മാതൃകാ പുരുഷൻ റൊണോ മാത്രമാണ്. അദ്ദേഹത്തിൽ നിന്നാണ് ഞാൻ പല ട്രിക്കുകളും ടെക്നിക്കുകളും ഡ്രിബ്ലിംഗ് റണ്ണുകളിലെ വിവിധ തരത്തിലുള്ള കൗശലമാർന്ന ചലനങ്ങളും പഠിച്ചെടുത്തത്.എന്റെ മാത്രമല്ല ഞങ്ങൾ ബ്രസീലുകാർക്കും ലോക ഫുട്‌ബോളിലെ ഓരോ തലമുറയുടെയും ആവേശവും പ്രചോദനവും അഭിമാനവുമാണ് എനിക്ക് ജേഷഠ തുല്ല്യനായ റൊണാൾഡോ പ്രതിഭാസം"
റോണോയെ കുറിച്ചു ഡീന്യോ പറഞ്ഞത്."ലിറ്റിൽ റൊണാൾഡോ " എന്ന് പോർച്ചുഗീസിൽ അർത്ഥം വരുന്ന "റൊണാൾഡീന്യോ" എന്ന പേര് സ്വീകരിക്കുകയായിരുന്നു.ഗാരിഞ്ച സെലസാവോയിൽ അവിസ്മരണീയമാക്കിയ ഏഴാം നമ്പർ ജെഴ്സിയും താരം സ്വന്തമാക്കി
പാവം പിതാവിന്റെ സ്വപ്നം രണ്ടാമത്തെ പുത്രൻ റൊണാൾഡോ അസീസ് മൊറെയ്റ സാധ്യമാക്കി കൊടുത്തിരിക്കുന്നു. കാൽപ്പന്തുകളിയിലെ കാനറിപ്പടയുടെ കാൽപ്പനിക മുഖത്തിന്റെ പുതിയൊരവതാരം കൂടിയവിടെ പിറക്കപ്പട്ടു.ലാത്വിയെക്കെതിരെ അരങ്ങേറ്റം കുറിച്ച ഡീന്യോ കോപ്പയിൽ പ്രതിഭാസത്തോടപ്പവും റിവയോടപ്പവും വിസ്മയ കൂട്ട്കെട്ട് സൃഷ്ടിച്ച ശേഷം കോൺഫെഡറേഷൻ കപ്പിലും ചരിത്രം രചിച്ചു.( ഭാഗം-1 കാണുക)
🔵 വമ്പൻമാർ പിറകെ
"ഞാൻ കണ്ട ഏറ്റവും പ്രഗൽഭനായ താരം , 18-20 വയസ്സിനുള്ളിൽ ഇത്രയധികം അൽഭുതങ്ങൾ കളത്തിൽ പ്രവർത്തിച്ച വേറൊരു പ്രതിഭയെ ഞാനെന്റ ജീവിതത്തിൽ കണ്ടിട്ടില്ല " ഗ്രമിയോയുടെ കോച്ച് സെൽസോ റൂത്ത് റോണിയുടെ കൗമാരത്തെ കുറിച്ചായിരുന്നു ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഗ്രമിയോടപ്പം അരങ്ങേറ്റ സീസണിൽ തന്നെ 47 കളികളിൽ നിന്നായി 23 ഗോളടിച്ചതോടെ ഡീന്യോ പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു.പിന്നീട് സെലസാവോയോടപ്പം കോപ്പ&കോൺഫെഡറേഷൻ കപ്പ് പ്രകടനങ്ങൾ കൂടിയായതോടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽപ്പനിക ഫുട്‌ബോളിലെ മാന്ത്രിക ഗന്ധർവനെ നോട്ടമിട്ട് യൂറോപ്യൻ വമ്പൻമാർ പോർട്ടോ അലിഗ്രക്ക് ചുറ്റും വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു.
എന്നാൽ എന്തിനും ഏതിനും അവൻ ഉപദേശം തേടിയിരുന്നു തന്റെ പ്രിയങ്കരനായ ജേഷ്ഠ സഹോദരനോട്.
ഇത്ര നേരെത്തെ തന്നെ യൂറോപ്പിലേക്ക് പോവണ്ട എന്ന റോബർട്ടോയുടെ അഭിപ്രായം ഡീന്യോ ചെവി കൊണ്ടു.യൂറോപ്യൻ ഫുട്‌ബോളിലേക്ക് തനിക്ക് നേരെത്തെ പോയത് കൊണ്ട് സംഭവിച്ച ദുരനഭുവം റോബർട്ടോയെ വേട്ടയാടിയിരിക്കണം.
ഗ്രമിസ്റ്റയിലെ മൂന്ന് സീസൺ പൂർത്തിയാക്കിയ ഡീന്യോ 145 കളികളിൽ നിന്നായി 72 ലധികം ഗോളുകളും ഏതാണ്ടത്ര തന്നെ അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.
🔵 സെറ്റ്പീസ് വൈവിധ്യം
റോണോയെ പോലെ തന്നെ ഡീന്യോ പിന്തുടർന്ന മറ്റു രണ്ട് ബ്രസീൽ ഇതിഹാസങ്ങളായ റിവലീന്യോ & സീകോ.
ഫുട്‌ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ടെക്നീഷ്യൻ എന്നറിയപ്പെടുന്ന റിവലീന്യോ പ്രസിദ്ധമാക്കിയ ഇലാസ്റ്റികോയും സ്റ്റെപ്പ് ഓവറുകളും " അറ്റോമിക് ഫ്രീകിക്കുകളും " ആയിരുന്നു ഡീന്യോ റിവലീന്യോയുടെ കടുത്ത ആരാധകനാക്കി മാറ്റിയത്.തന്റെ സെറ്റ്പീസിലെ കൃത്യതയും ട്രാജക്റ്ററിയും  റിവലീന്യോയുടെ വീഡിയോകൾ കണ്ടാണ് താൻ സ്വായത്തമാക്കിയതെന്ന് ഡീന്യോ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. റിവലീന്യോയുടെ മറ്റൊരു കടുത്ത ആരാധകനായിരുന്നു മറഡോണ. ഫ്രീകിക്കുകളുടെ രാജാവായ സീകോയുടെയും റിവലീന്യോയുടെയും സെറ്റ്പീസുകളിൽ നിന്നും പ്രചോധനമുൾക്കൊണ്ട് ഡീന്യോ സ്വന്തം ശൈലിയിലൂടെ വൈവിധ്യമാർന്ന ഫ്രീകിക്കുകൾക്ക് പുതിയൊരു നിർവചനം തന്നെ പകർന്നു നൽകി.ബ്രസീൽ ഇതിഹാസം ദിദി കണ്ടെത്തിയ കരിയില കിക്ക് നൂതന ഫുട്‌ബോൾ ലോകത്ത് പുതുപുത്തൻ രീതിയിലായിരുന്നു ഡീന്യോ ആവിഷ്കരിച്ചത്.അതിനുദാത്തമായ ഉദാഹരണമാണല്ലോ ഇംഗ്ലീഷ് നിരക്കെതിരെ നേടിയ എക്കാലത്തെയും വിസ്മയമായ ആ കരിയില കിക്ക് ഗോൾ.
റിവലീന്യോയുടെ ആറ്റോമിക് ഫ്രീകിക്കുകളും സീകോയുടെ ബെൻഡ് ഓവർ കിക്കുകളും സമന്വയിപ്പിച്ച് തന്റേതായ ശൈലിയിൽ വികസിപ്പിച്ചെടുത്ത കിക്കുകൾ വളരെ ചെറു പ്രായത്തിൽ തന്നെ,അതായത്  ഗ്രമിയോയിൽ വെച്ച് തന്നെ ഡീന്യോയെ തികഞ്ഞയൊരു ഫ്രീകിക്ക് വിദഗ്ധനാക്കി മാറ്റിയിരുന്നു.
🔵 വെളിച്ചത്തിന്റെയും സ്വപ്നത്തിന്റെ നഗരത്തിലേക്ക്
ഡീന്യോ ഒരുപാട് വളർന്നു കഴിഞ്ഞിരിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ രൗദ്രഭാവം പൂണ്ട് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റി രക്ഷകനായി മാറാനുള്ള ഡീന്യോയുടെ മികവ് തന്നെയായിരുന്നു യൂറോപ്യൻ വമ്പൻമാരെ ആകർഷിച്ചിരുന്നത്.പക്ഷേ അക്കാലത്ത് മോൺടിപെല്ലാറിനു വേണ്ടി ഫ്രഞ്ച് ലീഗിൽ കളിച്ചിരുന്നു റോബർട്ടോയുടെ നിർദ്ദേശ പ്രകാരം
റൊണാൾഡീന്യോ പാരിസ് സൈന്റ് ജർമനിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു.മാഞ്ചസ്റ്റർ ആഴ്സനൽ ബാഴ്സലോണ തുടങ്ങിയ വമ്പൻമാരുടെ പണകൊഴുപ്പിനു മുന്നിൽ വീഴാതെ തനിക്ക് യൂറോപ്യൻ അന്തരീക്ഷവുമായി ഇണങ്ങി ചേരാൻ പറ്റിയൊരു ക്ലബും ലീഗുമായിരുന്നു ഡീന്യോയുടെ ആവശ്യം.ഫുട്‌ബോൾ പണ്ഡിറ്റുകളെ ഒന്നടങ്കം അൽഭുതപ്പെടുത്തിയ ഈ ട്രാൻസ്ഫർ ആഴ്സൻ വെഗറുടെ ആർസനലിലേക്കുകള്ള ഡീന്യോയുടെ ചുവടെപ്പായിട്ടവർ കണ്ടു.കാരണം ഫ്രഞ്ച് ക്ലബുകളായ മൊണാകോ ലില്ലെ പിഎസ്ജി ലിയോൺ മാർസെല്ല തുടങ്ങിയ ക്ലബുകളിൽ നിന്നായിരുന്ന വെംഗർ ഓരോ താരത്തെയും തന്റെ ക്ലബായ ആഴ്സനലിലെക്ക് ഇറക്കുമതി ചെയ്തിരുന്നത്.
അഞ്ച് മില്ല്യൺ യൂറോക്കായിരുന്നു ഡീന്യോ പോർട്ടോ അലിഗ്രയിൽ നിന്നും പാരീസിലെത്തിയത്.അഞ്ച് വർഷത്തേക്കായിരുന്നു കരാർ.
പ്രതിസന്ധികളധികം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നില്ല ഡീന്യോക്ക്.മോൺപല്ലാറിനു വേണ്ടി പന്തു തട്ടിയിരുന്ന റോബർട്ടോ ഡീന്യോ പിഎസ്ജിയിലേക്ക് കൂടുമാറിയതോടെ കരിയർ അവസാനിപ്പിച്ച് താരത്തിന്റെ ഫുൾ ടൈം മാനേജറും അഡ്വൈസറുമായി മാറി.
ആഫ്രിക്കൻ റോണാൾഡീന്യോയെന്ന് പിൽക്കാലത്ത് അറിയപ്പെട്ട ലേഖകന്റെ ഇഷ്ടതാരങ്ങളിലൊരായ നൈജീരിയൻ പ്ലേമേക്കർ ഒക്കോച്ചക്കും അനെൽക്കക്കുമൊപ്പം ചേർന്ന് വൈവിധ്യങ്ങളേഴെയുള്ള ത്രിമൂർത്തി സഖ്യം തന്നെ പാരീസിൽ ഡീന്യോ രൂപപ്പെടുത്തി.
പ്രോഫഷനലിസത്തോട് എന്നും മുഖം തിരിഞ്ഞു നിൽക്കാറുള്ള തന്റെ മുൻഗാമികളായ ബ്രസീൽ ഇതിഹാസങ്ങളുടെ പാത ത്തന്നേയായിരുന്നു ഡീന്യോയും പിന്തുടർന്നത്.പാരീസിൽ പ്രൊഫഷനൽ ട്രെയിനിംഗിനോട് പൊരുത്തപ്പെടാൻ ഡീന്യോ നന്നേ ബുദ്ധിമുട്ടിയിരുന്നു.പണവും പ്രശസ്തിയും വന്നതോടെ ജീവിതം ആഘോഷിക്കുന്നവരുടെയും ആസ്വാദിക്കുന്നവരുടെയും നാടായ ബ്രസീലുകാരുടെ തനതു സ്വഭാവങ്ങൾ ഡീന്യോയും കാണിച്ചു തുടങ്ങി.പാർട്ടി ക്ലബുകളിൽ കൂടുതൽ നേരം ചിലവഴിക്കുകയും ട്രെയിനിംഗിൽ പങ്കെടുക്കാതിരിക്കുകയും കോച്ചിന്റെ അപ്രീതിക്കിടയാക്കിയിരുന്നു.മാത്രവുമല്ല അവധിക്കാലത്തിന് ബ്രസീലിൽ പോയാൽ പിന്നെ മടങ്ങി വരുന്നത് മൽസരം തുടങ്ങുന്നതിന് തൊട്ടു മുമ്പായിരുന്നു.പക്ഷേ മൽസരത്തിൽ ഇത്തരം കാര്യങ്ങളൊന്നും ഡീന്യോയുടെ പ്രകടനങ്ങളെ ബാധിച്ചിരുന്നില്ല.താരതമ്യേന ലീഗിൽ ശരാശരിക്കും താഴെയായിരുന്നു പാരീസ് സെയിന്റ് ജെർമന്റെ നില.അങ്ങനെയൊരു ടീമിന്റെ ആണിക്കല്ലായിരുന്നു താരം.ഓരോ ദിവസം കഴിയുന്തോറും താരം മെച്ചപ്പെട്ടു കൊണ്ടിരിന്നു.കരിയറിലുടനീളം പാർട്ടി ബോയ് ആണെന്നുള്ള വിമർശനങ്ങൾക്ക് തുടർച്ചയായി വിധേയമായികൊണ്ടിരുന്ന റൊണാൾഡോയെയും റൊമാരിയോയെയും പോലെ വിമർശകർക്കുള്ള മറുപടികൾ കളിക്കളത്തിലെ പ്രകടനങ്ങൾ കൊണ്ട് മറികടന്നു.ഇതിഹാസ സഖ്യങ്ങളായിരുന്ന "റൊ" മുൻഗാമികളുടെ എല്ലാ തരത്തിലുമുള്ള സ്വഭാവ സവിശേഷതകളും കളി മികവും അതേ പടി രുചിക്കുകയും പിന്തുടരുകയും ചെയ്ത താരമായീരുന്നു ഡീന്യോ.
പാരീസിന്റെ ഐക്കൺ താരമായി വളർന്ന താരം യൂറോപ്യൻ ഫുട്ബോളിന്റെ ഊർജ്ജസ്വലതയും പേസും കൈവശപ്പെടുത്തിയിരുന്നു.
അറ്റാക്കിംഗ് പ്ലേമേക്കർ എന്ന പദത്തിന് ഏറ്റവും അനുയോജ്യമായ നാമമായി അവൻ വളർന്നു.ഈ പൊസിഷന് ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും അർഹതപ്പെട്ട താരവും ഡീന്യോ തന്നെയായിരുന്നു.പാരീസിൽ ലെഫ്റ്റ് അറ്റാക്കിംഗ് മിഡ് , സെക്കന്ററി സ്ട്രൈക്കർ , സെൻട്രൽ അറ്റാക്കിംഗ് മിഡ് തുടങ്ങി എല്ലാ അറ്റാക്കിംഗ് പൊസിഷനുകളിലും ഡീന്യോ തന്റെ വൈവിധ്യം പ്രകടമാക്കിയിരുന്നു.
ഗോളടിക്കുന്നതിനേക്കാളേറ അവനിഷ്ടം കാണികളെ ആസ്വാദനപ്പെടുത്തന്നതിലായിരുന്നു.7രണ്ടു വർഷത്തെ കരിയറിൽ 75 കളികളിൽ നിന്നും 25 ഗോളുകളും 18 അസിസ്റ്റുകളുമായി ഡീന്യോ പാരീസ് അടക്കിഭരിച്ചു. എന്നാൽ തന്റെ പാരീസിലെ കരിയറിനോട് കുറച്ചു കൂടി പ്രൊഫഷനൽ സമീപനമായിരുന്നൂവെങ്കിൽ ഡീന്യോ ഒരു പക്ഷേ പിഎസ്ജിയെ ലീഗ് ചാമ്പ്യൻമാരാക്കിയേനെ.അതുകൊണ്ട് തന്നെയാണല്ലോ ടീമിലെ സഹതാരവും എക്കാലത്തെ മികച്ച സ്റ്റോപ്പർ ബാക്കുകളിലൊരാളുമായ ലോറന്റ് ബ്ലാങ്ക് പറഞ്ഞത് "
" ആദ്യമായി അദ്ദേഹം പിഎസ്ജി ജെഴ്സിയിൽ കളിക്കാനിറങ്ങിയപ്പോൾ ഞാനെന്റെ മനസ്സിലുറപ്പിച്ചിരുന്നു.ഈ പയ്യൻ ലോക ഫുട്‌ബോൾ ചരിത്രത്തിലെ വൈവിധ്യമാർന്ന മുഖമാവും വരും കാലങ്ങളിൽ കളി ആസ്വാദനത്താൽ കാണികളുടെ കൈയ്യടി ഇദ്ദേഹം നേടും,എക്കാലത്തെയും മികച്ച താരമായി ഇവൻ വാഴ്ത്തപ്പെടും , അവിശ്വസ്നീയമായ വൈഭവങ്ങളുടെരും അപൂർവ്വങ്ങളിൽ അപൂവ്വമായ സിദ്ധികളുടെയും സാകല്ല്യമാണവൻ "
രണ്ട് വർഷത്തോളമുള്ള പാരീസിലെ കരിയർ ഡീന്യോക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജവും ഗതിവേഗവും നൽകി.ശക്തമായ സ്വാധീനമുണ്ടാക്കിയ പാരീസിലെ കളി മികവിൽ എന്തു വില കൊടുത്തും താരത്തെ കൈകലാക്കണമെന്നുള്ള മോഹവുമായി ബാഴ്സലോണയും റിയൽ മാഡ്രിഡുമടക്കമുള്ളവർ വലവീശി കഴിഞ്ഞിരുന്നു.
🔵 2002 - പെന്റാനേട്ടത്തിൽ പ്രതിഭാസത്തോടപ്പം മാലാഖയായി ഡീന്യോ
2002 ലോകകപ്പിനുള്ള യോഗ്യതാ മൽസരങ്ങൾ ബ്രസീലിനെ സംബന്ധിച്ച് ദുഷ്കരമായിരുന്നു.അപൂർവ്വങ്ങളിൽ അപൂർവ്വ സാന്നിദ്ധ്യമായ റോണോ പ്രതിഭാസത്തിനെറ്റ മാരക പരിക്കുകൾ ടീമിനെ ഒന്നടങ്കം ബാധിച്ചു.മരിയോ സഗാലോയും ലക്സംബർഗോയും എമേഴ്സൺ ലിയാവോയുമടക്കമുള്ളവർ മാറി മാറി സെലസാവോ പരിശീലകരായി വന്നു.റൊണോയുടെ അഭാവത്തിൽ പ്രതിസന്ധിയിലകപ്പെട്ട ടീമിനെ രക്ഷിക്കാൻ ലൂയി ഫിലിപെ സ്കോളാരിയെ തന്നെ അവസാനം സിബിഎഫ് നിയോഗിച്ചു.ഇക്കാലത്ത് റൊണോയുടെ അഭാവത്തിൽ റൊമാരിയോയെ തിരികെ വിളിച്ച് റിവാൾഡോ-റൊമാരിയോ-ഡീന്യോ സഖ്യത്തിന്റെ മികവിൽ ബ്രസീൽ ബ്രസീലായി.അവസാന മൽസരത്തിൽ വെനെസ്വെലെയെ തകർത്ത് മൂന്നാം സ്ഥാനക്കാരായി യോഗ്യത ഉറപ്പിച്ചു.
2002 ലോകകപ്പ് സെലക്ഷനിൽ റൊമാരിയോയെ തഴഞ്ഞ് സ്കോളാരി ഡീന്യോയിൽ വിശ്വസമർപ്പിച്ച് പരിക്കിൽ നിന്നും മോചിതനായി വന്ന റൊണോയെ മുൻനിർത്തി ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത തന്നെ ടൂർണമന്റീലുടനീളം കെട്ടഴിച്ചുവിട്ടു.റൊണോ-റിവ സഖ്യത്തിനു പിറകിലായി പ്ലേമേക്കറുടെ റോളിലായിരുന്നു ഈ ഇരുപത്തിരണ്ടുകാരന്റെ ജോലി.റൊണോ-റിവ കൂട്ട്കെട്ടിന്റെ മികവിൽ തുർക്കിയെ തകർത്തു ലോകകപ്പ് ആർഭാടത്തോടെ തുടങ്ങിയ സെലസാവോകൾക്ക് അടുത്ത രണ്ടു മാച്ചും ഗോൾ മഴ തീർത്തുകൊണ്ടാണ് കാനറികൾ വിമർശകരുടെ വായടപ്പിച്ചത്.പ്രീ ക്വാർട്ടറിൽ ശകക്തരായ ബെൽജിയത്തിനെതിരെ RRR ത്രിമൂർത്തികൾ ജോഗാ ബോണിറ്റോയുടെ സകല സൗന്ദര്യ ങ്ങളും പുറത്തെടുത്തപ്പോൾ റൊണോ റിവ ഗോളുകളിൽ ടീം വിജയം കണ്ടു. റിവയുടെ സൂപ്പർ വോളിയിലൂടെ നേടിയ ഗോളിന് മാരകമായൊരസിസ്റ്റ് നൽകിയത് ഡീന്യോയായിരുന്നു.
നേരത്തെ കോസ്റ്ററിക്കക്കെതിരെയും ചൈനക്കെതിരെയും രണ്ട് അസിസ്റ്റുകൾ നേടിയിരുന്ന ഡീന്യോയുടെ മൂന്നാം അസിസ്റ്റായിരുന്നത്.ചൈനക്കെതിരെ റോണോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് താരം ലോകകപ്പിലെ തന്റെ പ്രഥമ ഗോൾ നേരത്തെ കരസ്ഥമാക്കിയിരുന്നു.
ക്വാർട്ടർ ഫൈനലായിരുന്നു കാനറികളുടെ മുന്നിലെ യഥാർത്ഥ അഗ്നി പരീക്ഷ. ഓവനും ബെക്കാമും സ്കോൾസുമടങ്ങുന്ന കരുത്തുറ്റ പവർ ഗെയിമിന്റെ ആശാൻമാരായ ഇംഗ്ലീഷ് പടയായിരുന്നു എതിരാളികൾ.റോണോ പ്രതിഭാസത്തെ പിടിച്ചു കെട്ടിയിടാൻ പ്രത്യേക പദ്ധതി തന്നെ നടപ്പിലാക്കിയ ബുദ്ധി രാക്ഷസനായ സ്വൻ ഗൊരാൻ എറിക്സന്റെ തന്ത്രങ്ങൾ ആദ്യ പകുതിയിൽ പരുക്കൻ മട്ടിലായിരുന്നു.റോണോയെ പൂട്ടിയിടാൻ ഫെർഡിനാന്റിനെയും കാംപെല്ലിനെയും സ്കോൾസിനെയും നിയോഗിച്ച എറിക്സന് ഡീഫൻസിനെ മൊത്തം ഒരു താരത്തിന് വേണ്ടി ബലിയാടകേണ്ടി വന്നു. എന്തിനധികം പറയുന്നു ബെക്കാം വരെ റോണോയെ മാർക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.റോണോ പ്രതിഭാസത്തെ പൂട്ടിയിടാൻ തന്റെ ഡിഫൻസിനെയും മധ്യനിരക്കാരെയും ബലിയാടാക്കിയപ്പോൾ എറിക്സൺ മറന്നൊരു പേരായിരുന്നു റൊണാൾഡീന്യോ.ഓവന്റെ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ ഡീന്യോ മാജികിൽ വരിഞ്ഞു മുറുക്കുകയായിരുന്നു കാനറിപ്പട.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മധ്യനിരയിൽ നിന്ന് ബോളുമായി മുന്ന്-നാല് ഇംഗ്ലീഷ് ഡിഫന്റർമാരെ ഓരോന്നായി വകഞ്ഞു മറികടന്ന് കുതിച്ച ഡീന്യോ ലെഫ്റ്റ് സെഡിലെ റിവക്ക് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളിലൊന്ന് നൽകിയപ്പോൾ ഇടം കാലൻ ഷോട്ട് കൊണ്ട് അനായാസകരമായി റിവ സീമാനെ മറികടന്ന് ഗോൾ നേടി.സമനിലയിലായ മൽസരത്തിന്റെ ചരിത്ര താളുകളിൽ ഇടം പിടിച്ച രംഗങ്ങൾ വന്നത് രണ്ടാം പകുതിയിലായിരുന്നു.ചരിത്രങ്ങളേറെയുള്ള കാനറിപ്പടക്ക് പുതിയൊരു പൊൻതൂവൽ ചാർത്തികൊണ്ട് കാണികളുടെ ലോകമെമ്പാടുമുള്ള ഓരോ ആസ്വാദകരുടെയും മനസ്സിൽ മായാദീപം പോലെ ഇന്നും എന്നെന്നും മായാതെ ജീവിക്കുന്ന ആ നിമിഷത്തിന്റെ പിറവിയായിരുന്നു രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബോക്സിന്റെ ഇടതു ഭാഗത്ത് നിന്നും 45 വാരയകലെ നിന്നും ലഭിച്ച ഫ്രീ കിക്ക്. പൊതുവെ കാർലോസോ റിവയോ എടുക്കാറുള്ള ഫ്രീകിക്ക് പക്ഷേ ഇത്തവണയെടുത്തത് നീളമുള്ള ചുരുൾ മുടിയാൽ തന്റെ വിരൂപകത്വത്തെ ഒരു ചെറു പുഞ്ചിരി കൊണ്ട് ഫുട്‌ബോൾ ലോകത്തെ ഏറ്റവും സൗന്ദര്യ മുള്ള മുഖമാക്കി മാറ്റിയ റൊണാൾഡീന്യോ ആയിരുന്നത്.റഫറി കിക്കെടുക്കാൻ വിസിലൂതി .ഉയർന്നു പൊങ്ങിയ ബോൾ പുറത്തേക്ക് പോകുമെന്ന പ്രതീതിയുണർത്തിയ ശേഷം ഗോളി സീമാനെ കബളിപ്പിച്ച്
വലയുടെ വലതു കോർണറിൽ മുത്തമിട്ടു.ലോകമെമ്പാടുമുള്ള ആരാധകരെ സ്റ്റേഡിയത്തിലുള്ള കാണികളെ കോച്ച് സ്കോളരിയെയടക്കം തലയിൽ കൈ വച്ചു പോയ നിമിഷങ്ങൾ..!!
ദിദിയും സീകോയും വികസിപ്പിച്ചെടുത്ത കരിയില കിക്കിന്റെ പുതു പുത്തൻ ആവിഷ്കാരമായിരുന്നു ഡീന്യോ നടപ്പിലാക്കിയത്.റോബർട്ടോ കാർലോസിന്റെ ബുള്ളറ്റ് കിക്കിന് ശേഷം ഫുട്ബോൾ കണ്ട ഏറ്റവും എക്കാലത്തെയും മികച്ച അൽഭുതകരവും ആശ്ചകര്യവുമായ സെറ്റ്പീസ് ഗോളിന്റെ മികവോടെ ബ്രസീൽ മുന്നിൽ കടന്നു.
നാല് മിനിറ്റിന്റെ അവ്സ്മരണീയതയിൽ ഒരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ തന്നെ മാറ്റി മറിച്ചിട്ട ഡീന്യോയെ കാത്ത് കിടക്കുന്നത് അത്ര ശുഭകരമായ നിമിഷങ്ങളായിരുന്നില്ല പിന്നീട്. ഒരിക്കലും നടക്കാൻ സംഭവിക്കാൻ പാടില്ലാത്തത് തന്നെ പിന്നീടുള്ള മിനിറ്റിൽ സംഭവിച്ചു.ഡാനി മിൽസിനെ ഫൗൾ ചെയ്തതിന് മെക്സിക്കൻ റഫറി ഡീന്യോക്ക് നേരിട്ട് ചുകപ്പ് കാർഡ് നൽകി.എന്നാൽ അത് മിൽസിന്റെ അഭിനയമായിരുന്നെന്നും ഒരു മഞ്ഞകാർഡിനു പോലും അർഹതയില്ലാത്ത ഫൗൾ മാത്രമായിരുന്നതെന്ന് ടെലിവിഷൻ റീപ്ലേകളിൽ വ്യക്തമായിരുന്നു.ഒരു ചെറു പുഞ്ചിരിയോടെ ഡീന്യോ നടന്നകലുമ്പോൾ സ്റ്റേഡിയം കയ്യടിച്ചു ആ മഹാ വിസ്മയത്തെ പറഞ്ഞയച്ചു.
അപകടം മണത്ത ഫിലിപെ സ്കോളരി പരുക്കനടവുകൾക്ക് തുടർച്ചയായി വിധേയനായി കൊണ്ടിരുന്ന റൊണോയെ പിൻവലിച്ചു സെമിയിലെക്ക് കരുതി വെച്ചു.
റോണോ പ്രതിഭാസത്തിന്റെ മാസ്മരികതയിൽ തുർക്കിയെ തോൽപ്പിച്ച് കാനറികൾ ഫൈനലിലെത്തിയതോടെ യുദ്ധത്തിനു കളമൊരുങ്ങി.
ജർമനിയുമായുള്ള ഫൈനലിൽ പ്ലേമേക്കറുടെ റോളിൽ മികച്ചു കളിച്ച ഡീന്യോയുടെ പ്രകടനം പ്രതിഭാസം വിശ്വരൂപം പൂണ്ടതോടെ ആരും കാണാതെ പോയി.റോണോക്ക് മൂന്ന് കിടിലൻ അസിസ്റ്റുകൾ ഡീന്യോ നറകിയിരുന്നെങ്കിലും ഒളിവർ കാനെന്ന വൻമതിലിനു മുന്നിൽ തട്ടി തകർന്നു പോവുകയായിരുന്നു.ബ്രസീൽ തങ്ങളുടെ അഞ്ചാം വിശ്വകിരീടം ചൂടി സമാനതകളില്ലാത്ത നേട്ടത്തിനവകാശികളായി.പ്രതിഭാസത്തിന്റെ പേരിലറിയപ്പെടുന്ന ലോകകപ്പ് ആണെങ്കിലും രണ്ട് ഗോളും നാല് അസിസ്റ്റുകളുമായി ഡീന്യോ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു.
🔵 R-R-R LEGACY( Best Partnership in history of football)
Most dangerous and systematic Trio in Football history..
ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ത്രിമൂർത്തികളായിരുന്നു റൊണോ-റിവ-ഡീന്യോ ത്രയങ്ങൾ.ലോകകപ്പിൽ അവർ അടിച്ചു കൂട്ടിയത് 15 ഗോളുകളായിരുന്നു.ഇത്ര വിനാശകാരികളായ മറ്റൊരു ത്രികോണ സഖ്യം മുമ്പെങ്ങുമുണ്ടായിട്ടില്ല.ക്ലബിൽ രൂപപ്പെട്ട പല ത്രികോണ സഖ്യങ്ങളും ഈ മൂന്ന് ബ്രസീലിയൻ റൊ-റി-റൊ ത്രയങ്ങൾ കഴിഞ്ഞേയുള്ളൂ.
🔵 ബാഴ്സലോണ കാത്തിരിക്കുന്നു
ഡേവിഡ് ബെക്കാമിനു വേണ്ടി വല വീശിയ റിയൽ മാഡ്രിഡ് റൊണാൾഡീന്യോയെ സെക്കൻഡറി ഓപ്ഷനായി വച്ചു.പക്ഷേ ഡീന്യോയെ 25 മില്ല്യൺ യൂറോക്ക് ബാഴ്സലോണ സ്വന്തമാക്കുകയായീരുന്നു.
ബാഴ്സയിൽ ഡീന്യോയുടെ സ്വാധീനം എത്രത്തോളം വലുതായിരുന്നുവെന്നത് 2003 ന് മുമ്പുള്ള ബാഴ്സയുടെ അഞ്ച് വർഷങ്ങൾളും അതിനു ശേഷമുള്ള ബാഴ്സയുടെ വർഷങ്ങളും പരിശോധിച്ചാൽ മനസ്സിലാകും.98-2003 വരെയുള്ള വർഷങ്ങളിൽ ഒരു ലീഗാ കിരീടം മാത്രമായിരുന്നു ബാഴ്സക്ക് സ്വന്തം.എന്നാൽ ഡീന്യോയുടെ വരവോടെ ബാഴ്സയുടെ രാശി തന്നെ മാറ്റി കുറിക്കപ്പെട്ടു.ഈയഞ്ച് വർഷത്തിനിടെ ഹാട്രിക് ലിഗാ കിരീടവും കോപ്പാ ഡെൽ റേ രണ്ടെണ്ണവും വെറും ശരാശരിക്കാരടങ്ങിയ ടീമിനെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലേക്കും നയാക്കാൻ ഡീന്യോയെന്ന മഹാ മാന്ത്രികന് കഴിഞ്ഞു.
ഇന്നത്തെ ബാഴ്സയാക്കി മാറ്റിയതിൽ ഏവരും പെപ് ഗാർഡിയോളെയെയും യൊഹാൻ ക്രൈഫിനും ക്രെഡിറ്റ് സമ്മാനനിക്കുന്നു.എന്നാൽ യഥാർത്ഥ ത്തിൽ റൊണാൾഡീന്യോയായിരുന്നു ബാഴ്സയെ ഇക്കാണുന്ന ബാഴ്സയാക്കി മാറ്റിയതിൽ നിർണായക പങ്കു വഹിച്ചയാൾ.ആധുനിക ഫുട്‌ബോളിൽ ബാഴ്സലോണയെന്ന ക്ലബിനെ ഉയരങ്ങളിലേക്ക് നയിച്ചത് റൊണാൾഡീന്യോയെന്ന മാന്ത്രികന്റെ കാമ്പ് നൂവിലേക്കുള്ള വരവോടെയായിരുന്നു.അദ്ദേഹത്തിന്റെ കരിയർ തന്നെ ശ്രദ്ധിക്കുക 207 കളികളിൽ നിന്നായി 94 ഗോളുകളും എൻപതിലധികം അസിസ്റ്റുകളും നേടിയ താരം തന്റെ അറ്റാക്കിംഗ് പ്ലേമേക്കറെന്ന പൊസിഷനിലിരുന്നു കൊണ്ട് ക്ലബിനെ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു 2003 മുതലുള്ള നാല് വർഷങ്ങൾ.മാത്രവുമല്ല തന്റെ ശരാശരിക്കാരായ തന്റെ സഹതാരങ്ങൾക്ക് പ്രചോദനമേകിയത് ഡീന്യോയായിരുന്നു.സാമുവൽ എറ്റു സാവി ഗിയൂലി എഡ്മിൽസൺ ഡെകോ ഗുഡ്യോൺസൺ തുടങ്ങിയ താരങ്ങൾ ലോകോത്തര താരങ്ങളായി വളർന്നതും ഡീന്യോയുടെ പ്രചോദന മികവിലും തണലിലുമായീരുന്നു.ഇന്നത്തെ സൂപ്പർതാരങ്ങളായ മെസ്സിയും ഇനിയെസ്റ്റയുടെയും ആരാധ്യ പുരുഷൻ കൂടിയാണല്ലോ ഡീന്യോ..
സമ്മർദ്ദ ഘട്ടത്തിൽ പതറാതെ തന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് ടീമിനെ രക്ഷകരായി അവതരിക്കുന്നവരാണ് യഥാർത്ഥത്തിൽ ആ ടീമിന്റെ മികച്ച താരം..അനുകൂലമായ മൽസരങ്ങളിൽ കുറേ ഗോളടിച്ചു കൂട്ടി മറ്റു താരങ്ങളുടെ മികവിന്റെ സഹായത്തോടെ സ്വാർത്ഥ നേട്ടങ്ങൾ മാത്രം മുന്നിൽ കണ്ട് കളിക്കുന്നവരല്ല ഇതിഹാസങ്ങൾ. തോൽവിയിൽ നിന്നും ജയത്തിലേക്കുള്ള ക്രൂരതയേറിയ സമ്മർദ്ദ നിമിഷങ്ങളിൽ പ്രതീക്ഷകൾ കൈവെടിയാതെ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച മഹത്തരമായ നിമിഷങ്ങൾ പുറത്തെടുത്ത് ടീമിനെ തോൽവിയിൽ കരകയറ്റുന്നവരാണ് യഥാർത്ഥ ഇതിഹാസങ്ങളാവുന്നത്.അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റൊണാൾഡോ പെലെ ദിദി ഗാരിഞ്ച റിവലീന്യോ റൊമാരിയോ തുടങ്ങിയവർ.ഇവരെ അനുഗമിക്കുകയായിരുന്ന ഡീന്യോ എല്ലാ തരത്തിലും.കാല്പ്പനിക ഫുട്‌ബോളിന്റെ മാന്ത്രിക യുഗ പുരുഷൻ തന്റെ ഇത്തരത്തിലുള്ള ഒറ്റയാൻ പ്രകടനങ്ങളിലൂടെ നിർവചിച്ചത് ബാഴ്സലോണയുടെ കരിയർ കൂടിയായിരുന്നു.
ഓരോ വിജയങ്ങളും കിരീടങ്ങളും എത്ര മനോഹരമായാണ് അദ്ദേഹം ടീമിനെ ഒറ്റയ്ക്ക് തോളിലെറ്റി ബാഴ്സയിൽ കരസ്ഥമാക്കിയത്.സമ്മർദ നിമിഷങ്ങളിൽ ഡീന്യോയുടെ ബ്രസീലിയൻ പരമ്പരാഗത ജോഗാ ബോണിറ്റോ പൈതൃകവും മഹത്വവും പുറത്തുവരുമ്പോൾ , അത് ഗോളോ പാസുകളോ അസിസ്റ്റുകളോ ഡ്രിബ്ലി്‌ഗ് റണ്ണുകളോ ഫ്രീകിക്കുകളോ ട്രിക്കുകളോ ആയിക്കോട്ടെ അവിടെ ദൈവിക സാന്നിധ്യമുണ്ടാകും , ദൈവിക പ്രേരകമുണ്ടാകും അതായിരുന്നു റൊണാൾഡീന്യോ ,ഒരു മാലാഖയെപ്പോലെയവൻ ചെറുപുഞ്ചിയാൽ എല്ലാവരിലും രോമാഞ്ചം ജനിപ്പിക്കും.സമ്മർദ്ദ ഘട്ടങ്ങളിൽ ഡീന്യോയെപ്പോലെ ഇത്രയും അനായാസതയോടെ കൂളായി കളിക്കുന്ന മറ്റൊരു താരമുണ്ടെങ്കിൽ അത് റൊണാൾഡോ പ്രതിഭാസമോ പെലെയോ ഗാരിഞ്ചയോ ആയിരിക്കും.
🔵 ONE MAN ARMY
കൊടും പ്രതിസന്ധി യലകപ്പെട്ടുപ്പോയ ബാഴ്സയെ തോളിലെറ്റി ഡീന്യോ അഞ്ചു വർഷത്തോളം കാണിച്ച മാസ്സ് വേറെതൊരു താരമാണ് ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ കാണിച്ചിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിലെ ഒറ്റയാൾ പോരാട്ടങ്ങൾ എങ്ങനെ നമുക്ക് മറക്കാനാകും? 2004 ൽ ചെൽസിക്കെതിരെ നേടിയ ആ വണ്ടർ ഗോൾ മറ്റേതൊരു താരത്തിനാണ് നേടാൻ കഴിയുക? അല്ലെങ്കിൽ അങ്ങനെയൊരു ഗോൾ നേടിയ മറ്റൊരു താരത്തെ ചരിത്രത്തിൽ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ? ഇല്ല , പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും ഗോളി പീറ്റർ ചെകിനു 20 വാരയകലെ നിന്നും കാല്കൊണ്ട് ബാക്ക് ലിഫ്റ്റോ ഫോഴ്സോ ഇല്ലാതെ ഷോട്ടടിക്കുകയെന്ന യാതൊരു ലാഘവും പ്രകടിപ്പിക്കാതെ ചെകിനു മുന്നിലൂടെ ബെന്റ് ചെയ്തു വലയിൽ മുത്തമിട്ട ഗോൾ.സ്റ്റാൻഡ്ഫോർഡ് ബ്രിഡ്ജിലെ കാണികൾ ഇത്കണ്ട് ആശ്ചര്യപ്പെട്ടുപ്പോയിരുന്നന്ന്.
അലയൻസ് അറീനയിൽ ബയേണിനെതിരെ നേടിയ കിടിലൻ ഫ്രീകിക്ക് ഗോൾ.വേറെ ആർക്ക്ളകഴിയും? എത്ര തരം വൈവിധ്യമാർന്ന ഫ്രീകിക്ക് ഗോളുകൾ കരിയില കിക്ക് ഗോളുകൾ ബെന്റ് ഓവർ ഫ്രീകിക്കുകൾ ആറ്റോമിക് ഫ്രീകിക്ക് ഗോളുകൾ അങ്ങനെ നീണ്ടു പോകുന്നു ഡീന്യോയുടെ ബാഴ്സയിലുള്ള ഫ്രീകിക്ക് ഗോളുകളുടെ എണ്ണം.
വിയ്യാറിയലിനെതിരെ നേടിയ മാസ്മരികതയാർന്ന ബൈസികിൾ കിക്ക് ഗോൾ , വേറെ എത്ര പേർക്ക് കഴിയും ഇങ്ങനെയൊന്ന് സ്കോർ ചെയ്യാൻ? സെവിയ്യക്കെതിരെ മൈതാന മധ്യത്തിനിന്നും നാല് ഡിഫന്റർമാരെ കബളിപ്പിച്ച് ബോക്സിന് പുറത്ത് നിന്നും ഇടിമിന്നൽ കണക്കെ കൊടുത്ത സ്ട്രൈക് മറ്റു താരങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ?
🔵 Standing Ovation @Bernebu
സാന്റിയാഗോ ബെർണെബുവിൽ ചരിത്രം സൃഷ്ടിച്ച ഡീന്യോയെ റിയൽ ആരാധകർ എഴുന്നേറ്റ് നിന്നു കയ്യടിച്ചായിരുന്നു പറഞ്ഞയച്ചത്.മുമ്പ് ക്ലാസികോയിൽ ബെർണേബുവിൽ തന്നെ മറഡോണക്കും ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോ പ്രതിഭാസത്തിനും മാത്രം ലഭിച്ച സ്റ്റാന്റിംഗ് ഒവേഷൻ സോക്കർ ചരിത്രത്തിൽ തുല്ല്യതകളില്ലാത്ത മാസ്മരിക പ്രകടനത്തോടെ ഇരട്ട ഗോളടിക്കുകയും മറ്റു ഗോളിന് അസിസ്റ നൽകുകയും ചെയ്ത ഡീന്യോക്കും ലഭിച്ചു ബെർണെബുവിൽ.അതിനേക്കാൾ വലിയോരു അവാർഡോ നേട്ടമോ സ്റ്റാറ്റസുകളോ റെക്കോർഡോ കിരീടങ്ങളോയില്ലെന്നത് യാഥാർഥ്യം മാത്രമാണ്.
ഈ മൽസരത്തിന് ശേഷം ഡീന്യോ പറഞ്ഞതോർക്കുക
" എന്റ ജീവിതത്തിലെ സുപ്രധാനമായ മൽസരം ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ.എതിർ ഫാൻസിനാൽ അവരുടെ തട്ടകത്തിൽ സ്റ്റാന്റിംഗ് ഒവേഷൻ മുമ്പ് ചുരുക്കം താരങ്ങൾക്കേ ലഭിച്ചിട്ടുള്ളൂ ഇത് തെന്നെയാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ് "
🔵 ലോക ഫുട്ബോളർ പട്ടങ്ങൾ & ട്രോഫീസ്
തന്റെ ക്ലബിന് വേണ്ട സകല ട്രോഫികളും ഓരോന്നായി അദ്ദേഹം കാമ്പ് നൂവിലെത്തിച്ചു കൊണ്ടിരുന്നു.ലോക ഫുട്‌ബോളർ പട്ടങ്ങളും ബാലൻ ഡി ഓറുകളും അദ്ദേഹത്തെ തേടി കാമ്പു നൂവിലേക്ക് വന്നു കൊണ്ടിരുന്നു.പക്ഷേ അതെല്ലാം ഒരു പുഞ്ചിരിയോടെ മാത്രമേ ആ മഹാ വ്യക്തിത്വം നേരിട്ടത്.ഒരിക്കലും അതിലഹങ്കരിച്ചിരുന്നില്ല.സമ്മർദ്ദ -പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ നേട്ടങ്ങൾക്ക് വേണ്ടി രക്ഷകനായി പ്രവർത്തിച്ചത് കൊണ്ട് മാത്രം ലഭിച്ച തായിരുന്നു തന്റെ കരിയറിൽ കിട്ടിയ വ്യക്തിഗത അവാർഡെല്ലാം എന്നും പറഞ്ഞു അദ്ദേഹം വിനയത്തിന്റെ പ്രതീകമായി മാറി ഫുട്‌ബോൾ ലോകത്ത്.
🔵 സഹതാരങ്ങളുടെ റോൾ മോഡൽ
സഹതാരങ്ങളുടെ കരിയറിനെ സ്വാധീനിക്കാനും ഡീന്യോക്ക് കഴിഞ്ഞു.
വെറുമൊരു ശരാശരിക്കാരൻ ഫോർവേഡായിരുന്ന എറ്റൂവിനെ ലോകോത്തരമാക്കി മാറ്റിയത് ഡീന്യോയുടെ നിർണായക സ്വാധീനമുണ്ടായിരുന്നു.സാവി ഗിയൂലി ഡെകോ ഇനിയെസ്റ്റ മെസ്സി തുടങ്ങി എല്ലാ താരങ്ങളടുയും കരിയറിനെ വളർത്തിയെടുക്കുന്നതിലും സ്വാധീനശക്തിയായി മാറിയതിലും ഡീന്യോയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണ്.അത് സാവിയും ഇധൾനിയെസ്റ്റയും മെസ്സിയും അടക്കമുള്ളവർ തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ബാഴ്സലോണ കണ്ട ഏറ്റവും മികച്ച താരം റൊണാൾഡീന്യോ തന്നെയാണെന്ന് മെസ്സി മുമ്പൊരീക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ പല അഭിപ്രായങ്ങൾ ഡീന്യോയെ കുറിച്ചു വാതോരാതെ സംസാരിച്ചിട്ടുള്ള മെസ്സിയുടെ ഒരു quote ഞാൻ കടമെടുക്കുന്നു..
“Ronaldinho was responsible for the change in Barça. It was a bad time and the change that came about with his arrival was amazing. In the first year, he didn’t win anything but people fell in love with him. Then the trophies started coming and he made all those people happy.”
റൈകാർഡ് ഒരിക്കൽ പറയുകയുണ്ടായി " നിങ്ങളുടെ കൈയ്യിൽ റൊണാൾഡീന്യോയുണ്ടോ ? എങ്കിൽ എന്തും നിങ്ങൾക്ക് ഈ ലോകത്ത് സാധിച്ചെടുക്കാം..
അസാധ്യങ്ങളിൽ അസാധ്യ ഗോളുകളുമായി ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മാന്ത്രിക ഫുട്‌ബോളിന്റെ യുഗ പുരുഷൻ അവതരിക്കും
🔵 മാജിക് ഫോർ
2002 ലോകകപ്പ് കഴിഞ്ഞതോടെ സ്ഥാനമൊഴിഞ്ഞ സ്കോളരിക്ക് പകരക്കാരനായി സിബിഎഫ് തെരഞ്ഞെടുത്തത് ഇതിഹാസ കോച്ചായ ആൽബർട്ടോ പെരേരെയെ ആയിരുന്നു.ഫോം ഔട്ടായിപ്പോയ റിവയുടെ അസാന്നിധ്യത്തിൽ റൊണോ-ഡീന്യോ-കക-അഡ്രിയാനോ എന്നീ താരങ്ങളെ വച്ച് തനതു ബ്രസീലിയൻ പരമ്പരാഗത ശൈലിയായ ജോഗാ ബോണിറ്റോയെ സാങ്കേതികമായി പുനർ സൃഷ്ടിച്ചു.
ഈ നാല് താരങ്ങളാൽ കേന്ദ്രീകരിച്ച് പെരേര ഉണ്ടാക്കിയെടുത്ത സിസ്റ്ററ്റമാറ്റിക് അറ്റാകിംഗ് സ്റ്റൈൽ മാജിക് സ്ക്വയർ എന്നറിയപ്പെട്ടു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ മാജിക് ഫോർ ന്റെ സംഹാര താണ്ഡവത്തിൽ എതിരാളികളെ തൂത്തെറിഞ്ഞ് കുതിച്ച ബ്രസീലിനെ പിടിച്ചു കെട്ടാൻ ആരുമുണ്ടായിരുന്നില്ല. അന്ന് അർജന്റീന ക്കെതിരെ നടന്ന ഒരു മൽസരം ചരിത്രത്തിൽ ഇടം നേടിയിരുന്നു ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ആ മൽസരത്തിൽ പ്രതിഭാസത്തിന്റെ അപ്രവചനീയമായ താണ്ഡവത്തിൽ അർജന്റീന കടപുഴകി.സ്വന്തമായി ഉണ്ടാക്കിയെടുത്ത പെനാൽറ്റികൾ കൊണ്ട് ഫുട്‌ബോൾ ചരിത്രത്തിലാദ്യമായ പെനാൽറ്റി ഹാട്രികടിച്ച റോണോക്ക് മധ്യനിരയിൽ കരുത്തുറ്റ പിന്തുണയേകിയത് ഡീന്യോയായിരുന്നു.
യോഗ്യതാ റൗണ്ടിൽ പത്ത് ഗോളടിച്ച് റോണോ പ്രതിഭാസം ലാറ്റിനമേരികൻ ടോപ് സ്കോററർ ആയപ്പോൾ അഡ്രിയാനോ ആറും കക അഞ്ചും ഡീന്യോ നാല് ഗോളുകളും നേടി പ്രതിഭാസത്തിന് മികച്ച പിന്തുണ നൽകി. പെരേരയുടെ " മാജിക് ചതുരം" എന്ന ആശയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത കൂട്ട്കെട്ടായി മാറി.ഇരുപത്തിയഞ്ച് ഗോളുകളായിരുന്നു മാജിക് സ്ക്വയർ അടിച്ചു കൂട്ടിയത്. ലോകകപ്പിൽ ബെറ്റിംഗുകാരും പണ്ഡിറ്റുകളും ലോകമെമ്പാടുമുള്ള പല ചാനലുകളുടെയും സൈറ്റുകളുടെയും സർവ്വേയും വിധിയെഴുതി.2006 ലോകകപ്പ് ബ്രസീലിനുറപ്പാണെന്നും.ഗോൾഡൻ ബോൾ റൊണാൾഡീന്യോക്കും ഗോൾഡൻ ബൂട്ട് റൊണാൾഡോ പ്രതിഭാസത്തിനോ അഡ്രിയാനോക്കോ ആയിരിക്കുമെന്നും പ്രവചിക്കപ്പെട്ടു.
🔵നായകന്റെ റോളിൽ കിരീടധാരണം.
റൊണോ കഫു കാർലോസ് തുടങ്ങിയ ഇതിഹാസ പ്രതിഭകൾക്ക് വിശ്രമം നൽകിയായിരുന്നു വൻകരകളുടെ ചാമ്പ്യൻഷിപ്പായ 2005 കോൺഫെഡറെഷൻ കപ്പിന് കോച്ച് ആൽബർട്ടോ പെരേര ഒരുങ്ങിയിരുന്നത്.കഫുവിന് വിശ്രമം അനുവദിച്ചതോടെ പകരം ടീമിനെ ആര് നയിക്കും എന്ന ചോദ്യത്തിന് പെരേരക്ക് മുന്നിൽ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ റൊണാൾഡീന്യോ..
ഡീന്യോയുടെ നേതൃത്വത്തിൽ അഡ്രിയാനോയുടെയും കകയുടെയും റോബീന്യോയുടെയും മികവിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ ബ്രസീൽ കുതിച്ചു.ഗോളടിയന്ത്രമായി "ദ എംപറർ" അഡ്രിയാനോ മധ്യനിരയിൽ തന്നോടപ്പം ക്രിയാത്മകമായ തന്ത്രങ്ങൾ മെനയാൻ കകയും വിംഗിൽ റോബും ഉള്ളപ്പോൾ ഡീന്യോക്ക് പേടിക്കാനൊന്നുമില്ലായിരുന്നു.ഓരോ താരങ്ങൾക്കും പ്രചോദനമേകി ഡീന്യോയെന്ന മാന്ത്രിക വിസ്മയം നായകന്റെ ആം ബാന്റണിഞ്ഞ് അറ്റാക്കിംഗ് പ്ലേമേക്കറുടെ റോളിൽ കളിയുടെ മൊത്തം നിയന്ത്രണമേറ്റെടുത്തുകൊണ്ട് ടീമിനെ നയിക്കുന്നത് കാണാൻ വളര ചന്തമേറിയ കാഴ്ചയായിരുന്നു.ജപ്പാനെയും ഗ്രീസിനെയും തകർത്ത് സെമിയിലേക്ക് മുന്നേറിയ ടീമിനെ കാത്ത് കിടക്കുന്നത് ബലാക്കിന്റെ ജർമൻ പടയായിരുന്നു.ലോകകപ്പ് ഫൈനലിലേറ്റ തോൽവീയുടെ പ്രതികാരം വീട്ടണമെന്ന രീതിയിലായിരുന്നു അവരുടെ കളി.പക്ഷേ യാതൊരു വിധ ദയാ ദാക്ഷണ്യവും കാണിക്കാതെ ഡീന്യോയും സംഘവും ജർമൻകാരെ തകർത്ത് വിട്ടു.ഫൈനലിൽ ബദ്ധവൈരികളായ അർജന്റീനയെ കിട്ടിയതോടെ ബ്രസീൽ ആവേശത്തിലായി.
2002 ലോകകപ്പ് ജേതാക്കാളും 2004 കോപ്പ ജേതാക്കളും ബ്രസീൽ ആയതിനെ തുടർന്ന് കോപ്പാ റണ്ണേഴ്സ് അപ്പായ അർജന്റീനക്ക് ടൂർണമെന്റ് കളിക്കാൻ അവസരം ലഭിക്കുകയായിരുന്നു. അതായത് ബ്രസീലിന്റെ ഔദാര്യത്തിൽ അർജന്റീനക്ക് കളിക്കാൻ യോഗ്യത ലഭിക്കുകയായിരുന്നു.അർജന്റീന യുടെ എക്കാലത്തെയും പേടിസ്വപ്നമായ റൊണാൾഡീന്യോയെയും അഡ്രിയാനൊയും തന്നെയായിരുന്നു റികൽമിയും സംഘവും പേടിച്ചിരുന്നത്.
പേടിച്ച പോലെ തന്നെ സംഭവിച്ചു കകയും ഡീന്യോയും ഓരോ ഗോളും അഡ്രിയാനോ ഡബിളും നേടിയതോടെ നാല് ഗോളുകൾക്ക് എന്നത്തെയും പോലെ നാണം കെട്ട തോൽവി ഏറ്റു വാങ്ങാനായിരുന്നു അർജന്റീനയുടെ വിധി.ഡീന്യോയുടെ നായക മികവിലും അഡ്രിയാനോ കക റോബ് സംഘത്തിന്റെ മികവിലും ബ്രസീൽ രണ്ടാം കോൺഫെഡറേഷൻ കപ്പ് ജയം സ്വന്തമാക്കി.
🔵 ബാഴ്സയെ ഒറ്റക്ക് തോളിലേറ്റി ചാമ്പ്യൻസ് ലീഗ് വിജയം
2006 ചാമ്പ്യൻസ് ലീഗിൽ ബാഴ്സയെ ഒറ്റയ്ക്ക് തോളിലേറ്റിയായിരുന്നു ഡീന്യോ കിരീടത്തിലേക്ക് നയിച്ചത്.ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത വൺ മാൻ ഡൊമിനൻസ് ആയിരുന്നു 2006 ucl ൽ കണ്ടത്.എറ്റൂവിനെ വെറുമൊരു ഗോൾ മെഷീനായി രൂപപ്പെടുത്തി , കാമറൂൺ താരത്തിന് നിരന്തരം അവസ്സരങ്ങൾ ഒരുക്കി കൊടുക്കുകയെന്ന രീതിയായിരുന്നു ഡീന്യോ ബാഴ്സയിൽ നടപ്പിലാക്കിയത്.8 ഗോളും നാല് അസിസ്റ്റുകളും സ്വന്തമാക്കി ഡീന്യോ ടൂർണമെന്റ് താരമായപ്പോൾ ഹാട്രിക് ലോക ഫുട്‌ബോളർ പട്ടം ഏവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു.സ്റ്റേഡ് ഡി ഫ്രാൻസിൽ ഡീന്യോ അസിസ്റ്റിൽ ബെല്ലേറ്റിയുടെ ഗോളിൽ ആഴ്സനലിനെ തറപറ്റിച്ച് ബാഴ്സ കിരീടം ചൂടുമ്പോൾ അതിനൊരേയൊരു അവകാശിയേ ഉണ്ടായിരുന്നുള്ളൂ. ഡീന്യോ മാത്രം...
🔵 2006 ലോകകപ്പ് ഡ്രീം ടീം
ഓരോ പൊസിഷനിലും ഓരോ ഇതിഹാസങ്ങൾ , ഇതായിരുന്നു 2006 ലോകകപ്പ് ബ്രസീൽ ടീമിന്റെ സമവാക്യം.റൊണാൾഡീന്യോക്ക് മാത്രമവകാശപ്പെടാൻ ഒരു ലോകകപ്പ് ഇതായിരുന്നു ഞാനടക്കമുള്ള ആരാധകരും സ്വപ്നം കണ്ടിരുന്നത്.പ്രതീക്ഷക്കൊത്ത് തന്നെയായിരുന്നു കാനറികളുടെ ഗ്രൂപ്പ് ഘട്ടം.തന്റെ ഫാദറിന്റെ മരണത്തിൽ ഫോം നഷ്ടപ്പെട്ട അഡ്രിയാനോ നിരാശപ്പെടുത്തിയെങ്കിലും ഡീന്യോയും കകയും മധ്യനിരയിൽ ചടുലമായ താളങ്ങളാൽ കളം അടക്കിവാണു.പരിക്കിന്റെയും അമിത ഭാരത്തിന്റെയും ഹൈപ്പോതെയ്റോഡിസത്തിന്റെയും പിടിയിലായിപ്പോയ റോണോ അവസരത്തിനൊത്തുയർന്നതോടെ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ രണ്ടാം റൗണ്ടിലെത്തി.
രണ്ടാം റൗണ്ടിൽ ഘാനക്കെതിരെ ഗോളടിച്ച ലോകകപ്പ് ഗോൾ സ്കോറിംഗ് റെക്കോർഡ് തീർത്ത പ്രതിഭാസമായിരുന്നു ഹൈലൈറ്റ്.
ഡീന്യോ ഓരോ മൽസരത്തിലും നിരാശപ്പെടുത്തി കൊണ്ടിരുന്നു.ക്വാർട്ടറിൽ ഫ്രഞ്ച് പടക്കെതിരെ കാർലോസിന്റെ ബോക്സിലെ ഒരു പിഴവിനാൽ ബ്രസീൽ പുറത്തേക്ക്...
റിയോയിലെയും സാവോപോളോയിലെയും തെരുവുകളിൽ പ്രതിഷേധമിരമ്പി.പെലെയുടെ ഡ്രീം ടീമിനോട് ഉപമിച്ച ചരിത്രത്തിലെ ഒരേയൊരു ടീമായ 2006 സെലസാവോ ടീം പുറത്തായത് ലോക ജനതയെ ഒന്നടങ്കം ഞെട്ടിച്ചു.ഏവരും ഡീന്യോയെ മാത്രമായിരുന്നു പഴിച്ചത്.വിമർശനയമ്പുകളേറ്റ് തളരാതെ എല്ലാം ചെറുപുഞ്ചിരിയിലൊതുക്കി.
1986 ൽ സീകോയെപ്പോലെ 1990 ലോകകപ്പിലെ മറഡോണയെപ്പോലെ 1994 ലോകകപ്പ് ലെ ബാജിയോയെ പോലെ തല കുനിച്ച് ഫ്രാങ്ക് ഫർട്ടിലെ സ്റ്റേഡിയത്തിൽ നിന്നും മാന്ത്രിക ജീനിയസ്സ് നടന്നു നീങ്ങിയപ്പോൾ തകർന്നത് കോടാനു കോടി വരുന്ന ഫുട്‌ബോൾ ആരാധകരുടെ ചങ്കായിരുന്നു.ചങ്ക് പൊട്ടി കരഞ്ഞ ഞാൻ 1998 ലോകകപ്പ് ദുരന്തത്തിന് ശേഷം വീണ്ടും കരഞ്ഞ നിമിഷങ്ങളായിരുന്നത്.
🔵 വഴിവിട്ട ജീവിതശൈലിയിലേക്ക്
ലോകകപ്പിലേ ദുരന്തത്തിന് ശേഷം തന്റെ പ്രകടനത്തിനേറെ പഴി കേട്ട റൊണാൾഡീന്യോ ബാഴ്സലോണയിൽ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
സ്പെയിനിലെ വഴി വിട്ട ജീവിതം ഡീന്യോയുടെ ഫിറ്റ്നസിനെയും പ്രകടനങ്ങളെയും സാരമായി ബാധിച്ചിരുന്നു.സ്ത്രീലംബണനും ആൽകഹോളികുമായ ഡീന്യോ നിശാ പാർട്ടികളിൽ പോവുന്നത് സ്ഥിര പല്ലവിയായിരുന്നു.ലോകകപ്പിലെ താരമാകുന്നുമെന്ന് എല്ലാ പണ്ഡിറ്റുകളും സർവേ ഫലങ്ങളും പ്രവചിച്ചിരുന്ന ഡീന്യോയെ തളർത്താൻ സ്പെയിനിലെ വിശ്വ മോഡൽസിനെ ഡീന്യോയുമായി പ്രണയിത്തിലേർപ്പെടാൻ എതിർ ടീമിലെ പല കോച്ചുമാരും ശ്രമിച്ചതായ വാർത്തകളുണ്ടായിരുന്നു അക്കാലത്ത്.
തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു ഡീന്യോ ജീവിച്ചിരുന്നത്.തന്റെ പ്രിയപ്പെട്ട കുട്ടിക്കാലത്തെ കൂട്ടുകാരെയു്ം അവൻ മറന്നിരുന്നില്ല അവരെ യൂറോപ്പ് മുഴുവനും കാണിച്ചു കൊടുത്തു.അവരോടപ്പം ഒരുപാട് നേര്‌ ചെലവഴിക്കുന്നതിൽ സമയം കണ്ടെത്തി.റൊണോയെയും സിദാനെയും മറികടന്നവൻ ഫുട്‌ബോളിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരമായി വളർന്നു.പരസ്യങ്ങളിലൂടെ ഏറ്റവുമധികം പ്രതിഫലം പറ്റിയിരുന്ന ബെക്കാമിനെയും ഡീന്യോ മറികടന്നു.
2006 ലോകകപ്പ് മോശം പ്രകടനം താരത്തിന് ലോക ഫുട്‌ബോളർ പട്ടം നഷ്ടമായി.2006 വർഷം മുഴുവൻ അടക്കിവാണ ഡീന്യോക്ക് അർഹതപ്പെട്ട ലോക ഫുട്‌ബോളർ പട്ടം വെറുമൊരു ലോകകപ്പ് പ്രകടനത്തിൽ അടിസ്ഥാനത്തിൽ കന്നാവാരോക്ക് നൽകുകയായിരുന്നു ഫിഫ.ഇന്ന് സ്ഥിതിഗതികൾ മറിച്ചാണ് ലോക ഫുട്‌ബോളർ പട്ടം നേടാൻ ക്ലബ് പ്രകടനം മാത്രമാണ് ഫിഫ പരിഗണിക്കുന്നത്.അന്നങ്ങനെയായിരുന്നില്ല.അതുകൊണ്ടാണല്ലോ 2010 ൽ സാവിക്കോ ഇനിയെസ്റ്റക്കോ നൽകേണ്ട പുരസ്കാരം ഫിഫ ക്ലബ് ലെവൽ മാത്രം നോക്കി മെസ്സിക്ക് നൽകിയത്.
2006-07 സീസണിൽ അതായത് തന്റെ ബാഴ്സയിലെ മോശം സമയമെന്ന് ഫുട്‌ബോൾ പണ്ഡിറ്റുകൾ വിലയിരുത്തുന്ന സീസണിലും മികച്ച പ്രകടനമാണ് ഡീന്യോ നടത്തിയത് 24 ഗോളും പതിനാല് അസിസ്റ്റുമായി താരം മാസ്മരികത വീണ്ടും പുറത്തെടുത്തുകൊണ്ട് ബാഴ്സയുടെ ആണിക്കല്ലും മികച്ചതാരവും താൻ തന്നെയാണെന്ന് അരക്കെട്ടുറപ്പിച്ചു.
2007 ൽ ഡീന്യോയെ ബ്രസീൽ ടീമിന് വിട്ടൂകൊടുക്കില്ലെന്ന് പറഞ്ഞ ക്ലബ് കോച്ച് റൈക്കാർഡുമായും ഡീന്യോ ഉടഞ്ഞതോടെയായിരുന്നു ബാഴ്സ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ ഉടലെടുത്തത്.അതോടെ 2007-2008 ലെ അവസാന സീസണിൽ മിക്ക മൽസരങ്ങളിലും ബെഞ്ചിലായ ഡീന്യോ ക്ലബ് വിടാൻ തീരുമാനിച്ചു.
🔵 കാമ്പ് നൂ -ടു - സാൻ സീറോ
കാമ്പ് നൂവിൽ 2014 വരെ കാരാറുണ്ടായിരുന്ന താരം അതെല്ലാം ഭേദിച്ചായിരുന്നു മിലാനിലേക്ക് പോകണമെന്ന തീരുമാനമെടുത്തത്.
കാറ്റലോണിയൻ ജനത തങ്ങളുടെ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തെയായിരുന്നു പറഞ്ഞയച്ചത്.പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിന്റെ മാലാഖയായി ടീമംഗങ്ങളുടെ പ്രകടനങ്ങളിൽ സ്വാധീനം ചെലുത്തി , സാവി ഇനിയെസ്റ്റ മെസ്സി തുടങ്ങിയ താരങ്ങമുടെ മാർഗ്ഗദർശിയായി , അവരുടെ പ്രചോദനമായി ആരാധകരുടെ ദൈവമായി കാമ്പ് നൂവീൽ അവതരിച്ച ഡീന്യോ വർത്തമാന കാലത്തെ ബാഴ്സയെ ബാഴ്സയാക്കി മാറ്റിയ ഫുട്‌ബോൾ ലോകത്തെ മാന്ത്രിക യാഥാർഥ്യം ഇനി കാമ്പ് നൂവീലില്ലെന്ന സത്യം കാറ്റലോണിയൻ ജനത വേദനയോടെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
കാമ്പ് നൂവിൽ നിന്നും സിൻസീറോയിലേക്ക് പുതു ചരിതം തീർക്കാൻ കാനറി പറന്നു മിലാൻ ചതുരത്തിലേക്ക്.
🔵 ഹൃദയത്തോട് ചേർത്ത് റൊസ്സനേരി
ഐബീരിയൻ ഉപദീപിൽ നിന്നും മെഡിറ്റനേറിയനും കടന്ന് മിലാൻ ചതുരത്തിൽ വിമാനമിറങ്കുമ്പോൾ ഡീന്യോയെ കാത്ത് ബ്രസീൽ ഇതിഹാസതാരങ്ങൾ നിരവധിയുണ്ടായിരുന്നു.തന്റെ പ്രിയ കൂട്ടുകാരനായ കക കഫു സെർജീന്യോ കൗമാര പ്രതിഭ പാറ്റോ തുടങ്ങിയവർ.തന്റെ റോൾ മോഡലായ റോണോ പ്രതിഭാസം കരിയറിലെ നാലാം മേജർ ഇഞ്ചുറി പറ്റി മിലാനിൽ നിന്നും പോയത് ഡീന്യോയെ വിഷമത്തിലാക്കിയിരുന്നു.
കാരണം കക റോണോ സഖ്യം 2007 ൽ മിലാനിൽ ഒത്തുചേർന്നതോടെയായിരുന്നു മിലാനിൽ അവർക്കൊപ്പം കളിക്കണമെന്ന മോഹം ഡീന്യോയും റോബും പ്രകടിപ്പിച്ചിരുന്നത്.പക്ഷേ ആ അൽഭുത ത്രയങ്ങളുടെ കൂട്ട്കെട്ട് റൊസ്സനേരി ജെഴ്സിയിൽ കാണാനുള്ള വിധി നമ്മൾ ആരാധകർക്കുണ്ടായിരുന്നില്ല.
ദൈവം പ്രതിഭാസത്തെ നാലം മേജർ ഇഞ്ചുറിയുടെ രൂപത്തിൽ വീണ്ടും പരീക്ഷിച്ചു.
റൊണാൾഡീന്യോ ബാഴ്സലോണയിൽ നിന്നും മിലാനിലേക്ക് പോയ ട്രാൻസഫറിനെ ഫുട്‌ബോൾ ലോകത്തെ പ്രമുഖർ ഉപമിച്ചത് റൊണാൾഡോയും മറഡോണയും ബാഴ്സ വിട്ട് ഇറ്റാലിയൻ ഫുട്ബോളിലേക്ക് ചേക്കേറിയതോടായിരുന്നു.ഇരുവരും ഇറ്റാലിയൻ ലീഗിലൂടെ ലോകത്തെ അടക്കിവാണ പോലെ ഡീന്യോയും ഇറ്റാലിയൻ ഫുട്‌ബോളിലൂടെ തിരിച്ചു വരുമെന്നും കടുത്ത ആരാധകർ കരുതി.ആദ്യ സീസണിൽ കക യോടപ്പം ചേർന്ന് മാസ്മരിക കൂട്ട്കെട്ട് തീർത്ത ഡീന്യോ ബാഴ്സയിലെ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചില്ലെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.
ആൻചലോട്ടി കക-ഡീന്യോ കൂട്ട്കെട്ടിനെ പരമാവധി ഉപയോഗിക്കുകയും ചെയ്തു.
🔵 മിലാന്റെ പ്രതിസന്ധിയിലെ രക്ഷകൻ
22 മില്ല്യൺ യൂറോയിലുടെ മൂന്ന് വർഷത്തെ കരാറിൽ മിലാനിലെത്തിയ 28 കാരനായ ഡീന്യോയെ മാക്സിമം ഉപയോഗിക്കുക എന്ന തന്ത്രമാണ് ആൻചലോട്ടി പയറ്റിയത്.എന്നാൽ ഒത്തുകളി വിവാദവും കടുത്ത സാമ്പത്തിക പ്രതിസന്ധീയും ബാധിച്ച മിലാൻ മുങ്ങികൊണ്ടിരിക്കുന്ന ഒരു ടൈറ്റാനിക് കപ്പലിലേക്കാണ് താൻ വന്നതെന്ന യാഥാർത്ഥ്യം മനസിലാക്കാൻ വൈകി പോയിരുന്നു.കടുത്ത പ്രതിസന്ധി മൂലം കകയടക്കമുള്ള സൂപ്പർ താരങ്ങളെ വിൽക്കാൻ മിലാൻ നിർബന്ധിതമായി.
കക റെക്കോർഡ് തുകക്ക് റിയലിലേക്ക് പോവുകയും മാൽഡീനി കഫുവും വിരമിക്കുകയും ദിദ ക്ലബ് വിടുകയും നെസ്റ്റ ഗട്ടൂസോ അംബ്രോസിനി തുടങ്ങിയവർക്ക് പ്രായമേറി വരികയും ചെയ്തതോടെ മിലാൻ ടൈറ്റാനികിന്റെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരുന്നു.
തരക്കേടില്ലാത്ത ഫോമിലെത്തിയെങ്കിലും തന്റെ സ്വാഭാവങ്ങളെയും ജീവിത രീതിയും മാറ്റാൻ ഡീന്യോ തയ്യാറായിരുന്നില്ല.ഫിറ്റ്നസ്സ് നഷ്ടമായി തടി കൂടുകയും തുടർച്ചയായി മൈനർ ഇഞ്ചുറികൾക്ക് അടിമപ്പെടുകയും ചെയ്ത ഡീന്യോ മിലാനിലും പാർട്ടി ബോയ് പരിവേഷമുണ്ടാക്കിയെടുത്തു.
കാർലോ ആൻചലോട്ടിയുടെ ഇഷ്ട താരമായിരുന്നു ഡീന്യോയെ കുറിച്ച് അദ്ദേഹം പറഞ്ഞത് തന്നേ കേൾക്കുക
"ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച എന്റർടെയ്നർ ആണദ്ദേഹം.അദ്ദേഹത്തിന്റെ മിലാനിലെ സ്ഥിതി മോശമാണ് ഫോമിന്റെയും ക്ലാസിന്റെയും കാര്യത്തിലല്ല മോശം സ്ഥിതി.മറിച്ച് ഫിറ്റ്നെസ്സാണ് , ശാരീരിക ക്ഷമത ദിനം പ്രതി വഷളായി കൊണ്ടിരിക്കുന്നു.തന്റെ പ്രതിഭയോട് കുറച്ചെങ്കിലും നീതി പുലർത്തിയാൽ പഴയ ഡീന്യോയെ നമുക്ക് തിരികെ ലഭിക്കും ,അദ്ദേഹത്തിന്റെ ജന്മനായുള്ള പ്രതിഭയിൽ സംശമില്ല ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിഭാസം തന്നെയാണ്."
ആഫ്രിക്കൻ ലോകകപ്പ് മുന്നിൽ കണ്ട് ഡീന്യോ 2010 സീസണിൽ പഴയ ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിച്ചു തുടങ്ങി.കരുത്തരായ യുവൻറസിനെതിരെയും ബദ്ധവൈരികളായ ഇന്റർമിലാനെതിരെ ഗോളടിച്ചും ഗോളിപ്പിച്ചും ഡീന്യോ മിലാനെ തോളിലേറ്റി മുന്നോട്ടു കുതിച്ചു.യുവൻറസിനെതിരെ വീണ്ടും മികച്ച പ്രകടനത്തോടെ ഹാട്രിക് നേടിയ താരത്തിന്റെ മികവിൽ മിലാൻ സീരീ എ പ്രതീക്ഷകൾ സജീവമാക്കി.പക്ഷേ അവസാന ലാപ്പിൽ പിറകിലായിപ്പോയ മിലാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.17 ഗോളുകളും 17 അസിസ്റ്റുകളുമടിച്ച് മിലാൻ ടോപ് സ്കോററും ലീഗിലെ ടോപ് അസിസ്റ്ററുമായ താരം ലോകകപ്പ് ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നു.
🔵 ചതിയനായ ദുംഗ
ഡീന്യോയെ 2006 ലോകകപ്പിന് ശേഷം പൂർണമായും അവഗണിച്ച കോച്ച് ദുംഗയുടെ നടപടികൾ ആരാധകരിൽ ദേഷ്യവും സങ്കടവും ഉളവാക്കിയിരുന്നു.
പ്രതിഭയേക്കാളും സർഗാത്മകതയേക്കാളും ദുംഗ പ്രാധാന്യം കൽപ്പിച്ചിരുന്നത് പവറിലും ഡിഫൻസിലുമിയിരുന്നു. ബ്രസീലിയൻ ജോഗാ ബോണിറ്റോ ശൈലി കൈവെടിഞ്ഞ് പ്രതിരോധശൈലിയെ സ്വികരിച്ച ദുംഗ അവഗണിചത് ഇതിഹാസ താരങ്ങളെയായിരുന്നു.
റോണോ ഡീന്യോ അഡ്രിയാനോ തുടങ്ങിയവരെ.പകരം ലോക്കൽ താരങ്ങളെ കുത്തി നിറക്കുകയായിരുന്നു ദുംഗ.
ഡീന്യോയോട് മുൻ വൈരാഗ്യം തീർക്കുകയായിരുന്നു ദുംഗ. വൈരാഗ്യത്തിന്റെ കഥ പറയണമെങ്കിൽ 20 വർഷം പിന്നോട്ട് പോവണം.1997 ലെ കോപ്പാ ഡോ ബ്രസീൽ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദുംഗ നായകനായ കരുത്തുറ്റ താരങ്ങളടങ്ങിയ ഇന്റർനാഷണനലിനെ ഒറ്റയ്ക്ക് തോൽപ്പിക്കുകയായിരുന്നു എതിരാളികളായ ഗ്രമിയോയിലുള്ള ഒരൽഭുത ബാലൻ.17 വയസ്സു മാത്രം പ്രായമുള്ള ആ അൽഭുത ബാലൻ നിർഭാഗ്യവശാൽ ഡീന്യോയായിരുന്നു.അതിന്റെ പക വീട്ടുകയായിരുന്നു ദുംഗ 2006- 2010 കാലയളവിൽ ഡീന്യോയോട്.
ദുംഗ ഫോമിലുണ്ടായിരുന്ന ഡീന്യോയെ അന്ന് ലോകകപ്പ് ടീമിലെടുത്തിരുന്നെങ്കിൽ ആഫ്രിക്കൻ ലോകകപ്പ് റിയോയിലെ നാഷണൽ മ്യൂസിയത്തിലിരുന്നേനെ ഇന്ന്.
🔵 മിലാനിലെ കിരീട ധാരണം
ലോകകപ്പിലിടം നേടാനാകാത്ത നിരാശയിൽ 2011 സീസൺ തുടർന്ന ഡീന്യോ സീരി എ കിരീടം ചൂടി.മിലാനിലെ ഓരേയൊരു കിരീട നേട്ടമായിരുന്നത്.ഡീന്യോ-ഇബ്ര-റോബീന്യോ- പിർലോ-സീഡോർഫ് കൂട്ട്കെട്ടിന്റെ മികവിൽ ലഭിച്ച ലീഗ് കിരീടം.
തന്റെ കരാർ അവസാനിച്ചതോടെ മിലാൻ വിടാൻ സമയമായെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
കരാർ നീട്ടാൻ താരത്തിന് താൽപര്യമില്ലായിരുന്നു.
ഡീന്യോ ഉള്ളതു കൊണ്ട് മാത്രം മാഞ്ചസ്റ്റർ സിറ്റിയുമായി തെറ്റി പിരിഞ്ഞു മിലാനിലെത്തിയ റോബിന്യോക്കും നിരാശ പകരുന്നതായിരുന്നു ആ തീരുമാനം.
രണ്ട് തലമുറകളെ ഒന്നടങ്കം മാന്ത്രികയുടെ സ്വർഗലോകത്തേക് കൊണ്ട് പോയി വിസ്മയിപ്പിച്ച ആ അതുല്ല്യ നക്ഷത്രം ഒരു ദശകത്തോളം നീണ്ട തന്റെ യൂറോപ്യൻ കരിയറിന് തിരശ്ശീല വീഴ്ത്തി ബ്രസീലിയൻ ഫുട്‌ബോളിന്റെ മനോഹാരിതയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.കണ്ണീരോടെ മിലാനിലെ ആരാധകർ വിടചൊല്ലി തങ്ങളുടെ പ്രിയ മാന്ത്രികന്...
🔵 ബ്രസീലിലേക്ക്
ഫ്ലെമംഗോയിലേക്കായിരുന്നു ഡീന്യോ മിലാൻ വിട്ട് ചേക്കേറിയത്.എന്നാൽ വെറും ഒരു സീസൺ മാത്രം കളിച്ച ഡീന്യോക്ക് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.തുടർന്ന് അത്ലറ്റാകോ മിനെയ്റോയിലെത്തിയതോടെയാണ് ഡീന്യോയുടെ രണ്ടാം ബ്രസീലിയൻ സ്പെല്ലിലാണ് നല്ല കാലം വന്നത്.
അത്ലറ്റികോയെ ഡീന്യോ നേട്ടങ്ങളിലേക്ക് നയിച്ചു.ബ്രസീലിയൻ ലീഗും കോപ്പാ ഡോ ബ്രസീലും ഡീന്യോക്ക് കരിയറിൽ കിട്ടാക്കനിയായിരുന്ന കോപ്പാ ലിബർട്ടഡോറസും നേടി ഡീന്യോ പഴയ പ്രതിഭാസ്പർശത്തിന്റെ വെള്ളി വെളിച്ചങ്ങൾ വീണ്ടും കാണിച്ചു തന്നു.സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലയറും ,ബ്രസീലെയ്റാവോ ബെസ്റ്റ് പ്ലെയർ തുടങ്ങി നിരവധി വ്യക്തിഗത നേട്ടങ്ങൾ ഡീന്യോയെ തേടിയെത്തി.
തുടർന്ന് മെക്സിക്കൻ ലീഗിലെ ക്വറെട്ടാറോ ക്ലബിലേക്ക് കൂടുമാറി മെക്സിക്കൻ ജനതയെ ആസ്വാദനത്തിന്റെ കൊടുമുടി കയറ്റി.ഫ്ലുമിനെൻസുമായി കരാറിലെത്തിയെങ്കിലും മോശം ഫോമിനെ തുടർന്ന് താരം കരാർ റദ്ദാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഇന്ത്യൻ ഫുട്സാൽ ലീഗിൽ കളിച്ചു.ഇപ്പോൾ ബാഴ്സലോണ ക്ലബിന്റെ അംബാസഡറായി പ്രവർത്തിച്ചു വരുന്നു.
🔵 ഗ്രമിയോ പിഎസ്ജി ബാഴ്സലോണ മിലാൻ ഫ്ലമംഗോ അതലറ്റിക്കോ മിനെയ്റോ ക്വാറട്ടറോ ഫ്ലുമിനെൻസ് തുടങ്ങി 5 രാജ്യങ്ങളിലായി 8 ക്ലബുകൾ കരിയറിൽ കളിച്ച ഡീന്യോ 770 മൽസരങ്ങൾ കളിച്ചിട്ടുണ്ട് 305 ലധികം ഗോളുകളും 200 ലധികം അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵 രാജ്യാന്തര കരിയറിൽ ബ്രസീലിനു വേണ്ടി അണ്ടർ 23,20,17 എല്ലാം ചേർത്ത് മൊത്തം 135 മൽസരങ്ങളിൽ നിന്നായി 56 ഗോളുകൾ നേടിയിട്ടുണ്ട്.
സീനിയർ ലെവലിൽ 97 മൽസരങ്ങളിൽ നിന്നായി 33 ഗോളുകളും 39 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
🔵ഫ്രീകിക്ക് രാജാവായ ഡീന്യോ മൊത്തം എഴുപതോളം ഫ്രീകിക്ക് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
കരിയർ നേട്ടങ്ങൾക്കോ സ്റ്റാറ്റസുകൾക്കോ വേണ്ടി കളിക്കാതെ ആസ്വാദനങ്ങൾക്ക് വേണ്ടി മാത്രം കളിച്ച മഹാ മാന്ത്രികൻ.ഒരു കുട്ടിയുടെ നിഷ്കളങ്കമായ ഭാവത്തോടെ അവൻ പ്രപഞ്ചം കീഴടക്കി കഴിഞ്ഞിരിക്കുന്നു.
ഏതൊരു ആരാധകന്റെയും മനസ്സിൽ ഒരിക്കലും വെറുക്കപ്പെടാത്ത താരമായി ഫുട്‌ബോൾ മാന്ത്രികനായി ഫുട്‌ബോൾ രാജാവായി ഡീന്യോ ജീവിക്കും.
കളിച്ചയെല്ലായിടത്തും കപ്പുകൾ വാരികൂട്ടിയ പ്രതിഭ, വ്യക്തിഗത അവാർഡുകളുടെ കണക്കെടുത്താൽ ഒരിക്കലും തീരില്ല ഈ എഴുത്ത്.
1999 മുതൽ 2007 വരെയുള്ള ഡീന്യോയുടെ വസന്ത കാലഘട്ടം ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ വസന്തമാണ്.വല്ലപ്പോഴും മാത്രമേ ഇതുപോലുള്ള കാലഘട്ടങ്ങൾ ഫുട്ബോളിൽ സംഭവിക്കാറുള്ളൂ.പെലെ-ഗാരിഞ്ചയുടെ കാലഘട്ടം കഴിഞ്ഞാൽ സോക്കർ ചരിത്രത്തിലെ വസന്തം ഏതെന്നു ചോദിച്ചാൽ നിസ്‌ശയം ഓരോ ഫുട്‌ബോൾ ആസ്വാദകനും പറയാം അത് റൊമാരിയോ- റൊണാൾഡോ-റിവാൾഡോ- റൊണാൾഡീന്യൊ കാലഘട്ടമായിരുന്നെന്ന്.
ഏഴാം വയസ്സിൽ തനിക്ക് ആദ്യമായി ലഭിച്ച ബൂട്ടു കെട്ടുമ്പോൾ അവനൊരിക്കലും വിചാരിച്ചിരുന്നില്ല കാൽപ്പന്തുകളിയുടെ ആസ്വാദനത്തിന്റെ മാലാഖയായി മാറുമെന്ന്.പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ രക്ഷകനായി അവതരിച്ച് ജന കോടികളുടെ മനസ്സിൽ അളുവുകോലില്ലാത്ത ആസ്വാദനത്താൽ ആഘോഷവും സന്തോഷവും രോമാഞ്ചവും ആദരവും സ്നേഹവും അൽഭുതവും അപ്രവചനീയതയും നിറച്ച
ആ മഹാ..മഹാ..മഹാ...മാന്ത്രിക ജീനിയസ്സിന് ഈ എളിയ ഡീന്യോ ഭക്തന്റെ പിറന്നാൾ ആശംസകൾ നേരുന്നു...
ഡീന്യോയുടെ കളി തൽസമയമായി ആസ്വദിച്ചവർക്ക് യു ട്യൂബോ ഗൂഗിളോ ഒന്നും വേണ്ട അദ്ദേഹത്തെ ഓർക്കാൻ.ഡീന്യോയുടെ ഓരോ ചലനങ്ങളും ഓരോ ടെക്നിക്കുകളും ട്രിക്കുകളും ഓരോ ഡ്രിബ്ലി്‌ഗ് റണ്ണുകളും അൽഭുത ഗോളുകളും പാസുകളും ആസ്വാദകന്റെ മനസ്സിന്റെ മായാചെപ്പിൽ എന്നുമുണ്ടാകും. രാത്രിയിൽ ഉറങ്ങുമ്പോൾ കണ്ണടച്ച് മനസ്സിലുള്ള ആ മായാചെപ്പ് തുറന്ന് നോക്കിയാൽ അവിടെ സന്തോഷവും മാന്ത്രികതയും ആസ്വാദനവും നിങ്ങൾക്ക് അനുഭവിക്കാനാകും...
#Feliz_Aniversario #Magician
🔵 നാഗ് ജീ ഉദ്ഘാടനം ചെയ്യാൻ കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോൾ ഒരു മീറ്റർ അകലത്തിൽ വെച്ച് എനിക്ക് റൊണാൾഡീന്യോയെ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു.
By #Danish_Javed_Fenomeno
(www.danishfenomeno.blogspot.com)
റൊണാൾഡീന്യോയുടെ ജൻമദിനത്തോടനുബന്ധിച് തയ്യാറാക്കിയ ഈ സീരീസ് ഓഫ് ആർട്ടിക്കിൾ ഇവിടെ അവസാനിക്കുന്നു. അദ്ദേഹത്തിന്റെ കരിയർ ചരിത്രം മുഴുവനും നിങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞൂവെന്നാണ് വിശ്വാസം.പരമാവധി ഷെയർ ചെയ്തു മറ്റു ഫാൻസിലേക്ക് എത്തിക്കുക.മുഴുവനും വായിക്കാനായി www.danishfenomeno.blogspot.com സന്ദർശിക്കുക.
റൊണാൾഡീന്യോയെ സ്നേഹിക്കുന്നവർ പോസ്റ്റ് ഷെയർ ചെയ്യുക...
READ & SHARE

Monday, March 20, 2017

ഓറഞ്ച് പിറ്റ്ബുൾ

on march 13


By - Danish Javed Fenomeno

ലോക ഫുട്‌ബോളിന്റെ പരമോന്നത ചാമ്പ്യൻഷിപ്പായ ലോകകപ്പിൽ യൊഹാൻ ക്രൈഫിനോ നീസ്കിൻസിനോ വാൻ ബാസ്റ്റനോ ഗുള്ളിറ്റിനോ ഒരിക്കലെങ്കിലും ഓറഞ്ച് വസന്തം തീർക്കാനാവാതെ പോയതിന്റെ പോരായ്മ നികത്താൻ യൂറോപ്പിന്റെ കുട്ടനാട് ആയ നെതർലാന്റ്സ് ടോട്ടൽ ഫുട്‌ബോളിന്റെ ഡച്ച് സൗന്ദര്യം കാണിക്കാൻ വീണ്ടുമൊരു സുവർണ തലമുറമായിട്ടായിരുന്നു ആംസ്റ്റർഡാമിൽ നിന്നും പാരീസിലേക്ക് വിമാനം കയറിയത്.
ചാണക്യ തന്ത്രജ്ഞനായ ഗസ് ഹിഡിങ്കിന് കീഴിൽ ക്ലൈവർട്ടും ബെർകാംപും ഡിബോയർ സഹോദരൻമാരും ഓവർമാർസും റീസൻഗറും വാൻഡെർ സാറും സ്റ്റാമും കൊക്കുവും ഒത്തു ചേർന്നപ്പോൾ കന്നി ലോകകപ്പ് അവർ സ്വപ്നം കണ്ടിരിക്കണം.ഗ്രൂപ്പ് റൗണ്ടിലെ വെല്ലുവിളികളെ മറികടന്ന് തോൽവിയറിയാതെ അവർ പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു.പ്രീ ക്വാർട്ടറി എതിരാളികൾ ബാൾക്കൻ ഫുട്‌ബോളിന്റെ ശക്തി സ്ത്രോതസ്സായ കരുത്തരായ യൂഗോസ്ലാവിയയും.

എന്നാൽ ഓറഞ്ചുകാർ ആക്രമണ പരമ്പര തീർത്തപ്പോൾ സ്ലാവൻ കരുത്തിൽ തട്ടിതകർന്നു കൊണ്ടേയിരുന്നു.പക്ഷേ രക്ഷനായി ബെർകാംപ് അവതരിച്ചോടെ ഡച്ച് പട മുന്നിലെത്തി.ക്രൈഫിന്റെ പിൻമുറക്കാർക്ക് കളിയിലെ മേധാവിത്വം നിലനിർത്താനായില്ല.ഉയരം കൊണ്ടും ശാരീരികക്ഷമത കൊണ്ടും അനുഗ്രഹീതമായ സ്ലാവൻമാർ തിരിച്ചടിച്ചു.എന്നാൽ ഡച്ച് പോരാട്ടം തുടർന്ന് കൊണ്ടേയിരുന്നു.ഇഞ്ചുറി ടൈമിലേക്ക് കടന്നു.കടുത്ത മൽസരം എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലേക്ക് നീളുമെന്നുള്ള എല്ലാ സൂചനകളും നൽകിയ നിമിഷങ്ങൾ , ഫിലിപെ കൊക്കുവിന്റെ കരുത്തുറ്റ ഷോട്ട് സ്ലാവൻ ഗോളി പ്രയാസപ്പെട്ട് തട്ടിയകറ്റിയപ്പോൾ ലഭിച്ച കോർണർ കിക്ക് ഡച്ചുകാരുടെ അവസാന അവസരമായിരുന്നു.ബെർകാംപ് കിക്ക് ബോക്സിലേക്ക് വിടാതെ ബോക്സിനു പുറത്ത് ആരും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ഉയരം കുറിയ പതിനാലാം നമ്പറുകാരന് പാസ്സ് നൽകുന്നു.കരുത്തുറ്റ നെടുനീളൻ ഇടം കാലൻ ഷോട്ടിലൂടെ ആ നീളൻ മുടിക്കാരൻ ഓറഞ്ച് വിജയം സുനിശ്ചിതമാക്കുന്നു.

98 ലോകകപ്പിൽ ഓറഞ്ച് ഫുട്‌ബോളിന് ആയുസ്സേകിയ ആ നീളൻമുടിക്കാരനായ ഉയരം കുറഞ്ഞ മധ്യനിരക്കാരൻ ആരായിരുന്നല്ലേ?

90കളിലും 2000ങ്ങളിലും മധ്യനിരയിലെ ഏതു പൊസിഷനും അനായാസതയാർന്ന വൈവിധ്യത്തോടെ കൈകാര്യം ചെയ്യുമായിരുന്ന പിൽക്കാലത്ത് കറുത്ത ഗ്ലാസ് വെച്ച് ഫുട്‌ബോൾ കോർട്ടിലെ ഗ്ലാമർ മുഖമായി മാറിയ ഓറഞ്ച് പിറ്റ്ബുൾ എഡ്ഗർ ഡേവിസ് ആയിരുന്നത്.

ഗുള്ളിറ്റിനെയും സീഡോർഫിനെയും പോലെ സൂരിനാമെന്ന കൊച്ചു ലാറ്റിനമേരിക്കൻ രാജ്യത്ത് ജനിച്ച് നെതർലാന്റസിന്റെ ഇതിഹാസ താരമായി മാറിയ ഡേവിസ് വളർന്നത് ഏതൊരു ഡച്ച് കളിക്കാരെപോലെ തന്നെ അയാക്സിലൂടെ തന്നെയായിരുന്നു.അയാക്സിലൂടെ മിലാനും കടന്ന് യുവൻറസിലൂടെ ലോക പ്രശസ്തനായ താരത്തിന്റെ കരിയറിനെ ഇരുട്ടിലാക്കി കൊണ്ട് ഗ്ലൂക്കോമ രോഗം പിടികൂടിയപ്പോൾ കളിയിൽ നിന്നും വിരമിക്കണമെന്ന ഡോക്ടർമാരുടെ നിർബന്ധത്തെ വകവെക്കാതെ ഗ്ലാസണിഞ്ഞ് പുതിയൊരു ഡേവിസായി തിരം തിരിച്ചെത്തി.

ലെഫ്റ്റ് വിംഗറായി കരിയർ തുടങ്ങിയ ഡേവിസ് കളിക്കാത്ത പൊസിഷനുകൾ മധ്യനിരയിലും ആക്രമണനിരയിലുമില്ല.ലെഫ്റ്റ് മിഡ്ഫീൽഡർ സെന്റർ മിഡ്ഫീൽഡർ ഡിഫൻസീവ് മധ്യനിരക്കാരൻ സെക്കന്ററി സ്ട്രൈകർ അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങി ഏകദേശം എല്ലാ റോളുകളിലും യുവൻറസ് താരം കളിച്ചിട്ടുണ്ട്.
തന്റെ ഉയരകുറവ് കൊണ്ടും സ്ട്രീറ്റ് ഫുട്‌ബോളിലൂടെ ആർജ്ജിച്ചെടുത്ത കരുത്തുറ്റ പേസും ആക്സിലറേഷനും എതിരാളികളെ അതിവിദഗ്ധമായി മധ്യനിരയിൽ തളച്ചിടാനുള്ള കഴിവും അതേ സമയം തന്നെ ആക്രമണ ഫുട്‌ബോളിൽ ചന്തമേറിയ ക്രിയാത്മക നീക്കങ്ങൾ നെയ്തെടുക്കാനുള്ള മികവും കൊണ്ടായിരിക്കാം ലൂയിസ് വാൻഗാൽ ഡേവിസിനെ വിളിച്ചു ഓറഞ്ച് പിറ്റ്ബുൾ എന്ന്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഓറഞ്ച് തലമുറയിലെ നിർണായക സാന്നിദ്ധ്യമായിരുന്ന എഡ്ഗറിന് ലോകകപ്പും യൂറോ കപ്പും കൈപ്പിടിയിലൊതുക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

വെറും സ്റ്റാറ്റസിൽ ജീവിക്കുന്ന ഇന്നത്തെ ന്യൂ ജെൻ കിഡ്സുകൾക്ക് ഡേവിസിനെപ്പോലെയുള്ളവരെ വിസ്മരിച്ചേക്കാം എന്നാൽ നമുക്ക് 90കളിലെ ഓറഞ്ച് ഫുട്‌ബോളിന്റെ നീതി ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ ശക്തമായ കണ്ണിയായിരുന്ന എഡ്ഗാർ ഡേവിസെന്ന കുറിയ മനുഷ്യനെ മറക്കാൻ കഴിയില്ല
#Danish_javed_Fenomeno

ജൻമദിനാശംസകൾ #Edgar_davids
മൂന്നു ഗോളുകൾക്ക് വ്യക്തമായ ആധിപത്യത്തോടെ ബാർസ മുന്നിട്ടു നിൽക്കവേ കവാനിയുടെ നെഞ്ചകം പിളർന്ന ഗോൾ ബാർസ താരങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷകളുമെല്ലാം കെടുത്തിയിരുന്നു.എല്ലാവരും തോൽവി എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട് തുടർന്നും കളിച്ചപ്പോൾ പരാജയം അംഗീകരിക്കാനാകാതെ ഒരു കാനറി കളി കളം നിറഞ്ഞ് തകർത്ത് കളിച്ചു കൊണ്ടിരുന്നു. നെയ്മർ ജൂനിയർ എന്ന ഇരട്ട ചങ്കൻ...!!!

മിനിറ്റ് 88' തന്നെ വീഴ്ത്തിയതിന് നെയ്മറിന് ഫ്രീകിക്ക് ലഭിക്കുന്നു.അതുവരെയുള്ള ഫ്രീകിക്കുൾ എല്ലാം തുലച്ച മെസ്സിയെ കാഴ്ചകാരനാക്കി നെയ്മർ ഫ്രീകിക്ക് സുന്ദരമായ ട്രാജക്റ്ററിയിലൂടെ വലയിലെത്തികുന്നു.

മിനിറ്റ് 90' നിർണായക നിമിഷത്തിൽ പെനാൽറ്റി ലഭിക്കുന്നു.ബാർസയുടെ പെനാൽറ്റി ഓപ്ഷനായ മെസ്സി സ്പോട്ടിൽ നിന്നും മാറി നിൽക്കുന്നു( 2016 കോപ്പയിലെ നിർണായക പെനാൽറ്റി വാണം വിട്ടതായിരിക്കാം കാരണമെന്ന് കരുതുന്നു)
പകരമതാ എടുക്കാൻ വരുന്നത് സാക്ഷാൽ നെയ്മർ.വളരെ കൂളായി നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.

മിനിറ്റ് 95'
ബോക്സിനുള്ളിലും പുറത്തുമായി നീക്കങ്ങൾ സൃഷ്ടിച്ച് പാരീസുകാരെ നിരന്തരം അങ്കലാപ്പിലാക്കി പാറി പറന്നു കളിച്ച കാനറി പക്ഷിയുടെ ബോക്സിനു പുറത്തു നിന്നുള്ള ത്രൂ ബോൾ റോബർടോയുടെ കാലുകളെ ലക്ഷ്യമാക്കി ഊർന്നിറങ്ങുന്നു.റോബർട്ടോ അതി വിദഗ്ധ മായി പാരീസ് വലയിലെത്തിക്കുന്നു.

നെയ്മറിന്റെ ചരിത്ര പോരാട്ടത്തിൽ പിറന്നത് ചരിത്ര നിമിഷമായിരുന്നു...!!!!!

ഇന്നലെ കളിയുടെ അവസാന നിമിഷങ്ങളിൽ കിട്ടിയ ഫ്രീകിക്കും പെനാൽറ്റിയും നെയ്മർ ഗോളാക്കി മാറ്റിയത് ചില്ലറ കാര്യമല്ല.വളരെ ചുരുക്കം പേർക്ക് മാത്രമേ നിർണായക മൽസരങ്ങളിലെ അവസാന നിമിഷങ്ങളിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോൾ പെനാൽറ്റിയും ഫ്രീകിക്കും ഒരുമിച്ച് ലഭിക്കുകയും അത് മുതലാക്കിയവരുമുള്ളൂ.

ബാർസ മൂന്ന് ഗോളുകൾക്ക് പിറകിൽ നിൽക്കവേ അന്ത്യ നിമിഷങ്ങളിൽ നെയ്മർ രണ്ടു മിനിറ്റിനിടെ സെറ്റ് പീസുകളുടെ മാന്ത്രികത തീർത്തപ്പോൾ എനിക്കോർമ്മ വന്നത് 2004 യൂറോ കപ്പിലെ ഫ്രാൻസ് ×ഇംഗ്ലണ്ട് മൽസരമായിരുന്നു. ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് ഗോളിലൂടെ വിജയത്തിലേക്ക് നീങ്ങിയ ഇംഗ്ലീഷ് നിരയെ അൽഭുതപ്പെടുത്തി 90ആം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും സിദാന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കുകയും തുടർന്ന് 92 ആം മിനിറ്റിൽ ഹെൻറിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത സിദാൻ ഇംഗ്ലീഷ് ഗോളി സിമാനെ മറികടന്ന് അനായാസതോടെ ലക്ഷ്യത്തിലെത്തിച്ചു.കളിയുടെ അവസാനത്തിലെ വെറും രണ്ട് മിനിറ്റ് കൊണ്ട് രണ്ട് സെറ്റ് പീസുകളാൽ ഇംഗ്ലീഷുകാരുടെ കയ്യിൽ നിന്നും വിലപ്പെട്ട മൂന്നു പോയിന്റ് നേടുകയായിരുന്നു സിദാൻ.
എന്നാൽ പിന്നീട് ഫ്രഞ്ച് ടീം ക്വാർട്ടറിൽ ഗ്രീസിനോട് തോറ്റു പുറത്താവുകയായിരുന്നു.
അതുപോലെ തന്നെയായിരുന്നു പാരീസിനെതിരെ നെയ്മറും അന്ത്യത്തിലെ രണ്ട് മിനിറ്റുകൾക്കിടയിൽ സെറ്റ് പീസുകളുടെ മനോഹാരിത തീർക്കുകയും അവസാന സെക്കന്റിൽ വിജയഗോളിന് വിസ്മയിപ്പിക്കുന്ന അസിസ്റ്റു നൽകി സിൽവയുടെ സംഘത്തിൽ നിന്നും ക്വാർട്ടർ പിടിച്ചടക്കുകയായിരുന്നു നെയ്മർ എന്ന ഇരട്ട ചങ്കൻ കാനറി...

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് നെയ്മർ നടത്തിയപ്പോൾ തെളിയിക്കപ്പെട്ടത് നിലവിൽ ലോക ഫുട്‌ബോളിലെ സെറ്റ് പീസുകളിലെ രാജാവ് ആരെന്നതിനുള്ള ഉത്തരം കൂടിയായിരുന്നു.നാല് ഗോളെന്ന വമ്പൻ ലീഡ് കടക്കണമെന്ന സമ്മർദ്ദവുമായാണ് നെയ്മർ 88 മിനിറ്റിൽ തനിക്ക് തന്നെ ലഭിച്ച ഫ്രീകിക്കും 90 മിനിറ്റിലെ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചത്.എന്നാൽ ബാർസയുടെ നമ്പർ വൺ സെറ്റ് പീസ് ഓപ്ഷനായ മെസ്സി കിട്ടിയ ഫ്രീ കിക്കുഖളെല്ലാം തുലച്ചു.ഇവിടെ വ്യക്തമാവുന്നത് നെയ്മറിന്റെ കൃത്യതയാണ്.ആയിരമോ പതിനായിരമോ അറ്റെംപറ്റുകളിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഫ്രീ കിക്കുൾ ഗോളാക്കിയതല്ല കാര്യം.കുറഞ്ഞ അറ്റെംപറ്റുകളിൽ ഫ്രീ കിക്കുകൾ മുതലാക്കുന്നവനാണ് യഥാർത്ഥ ഫ്രീകിക്ക് വിദഗധൻ.അതാണ് നെയ്മർ ജൂനിയർ..2011-17 വരെയുള്ള രാജ്യാന്തര+ക്ലബ് സീസണുകൾ പരിശോധിച്ചാൽ ഇന്നലെത്തെയും കൂടി കൂട്ടി മൊത്തം പതിനാറ് ഫ്രീകിക്ക് ഗോളുകൾ.ഓർക്കുക 2013 മുതൽ നെയ്മർ മെസ്സിക്കും സാവിക്കും കീഴിലും തുടർന്ന് സാവി പോയതോടെ മരുഭൂമിയിൽ വല്ലപ്പോഴും പെയ്യുന്ന മഴ പോലെ ഒരു ഫ്രീക്കിക്കും ലഭിക്കും ബാർസയിലാണയിൽ.
ഇങ്ങനെ ഒരു സ്ഥിതിയിൽ ബാർസയോടപ്പം അഞ്ച് ഗോളുകൾ , സാന്റോസിൽ മൂന്ന് ഗോളുകൾ, കാനറിപ്പടയിൽ എട്ട് ഗോളുകളും( ബ്രസീൽ ടീമിൽ ഡേവിഡ് ലൂയിസും ആൽവെസും ഒസ്കാറും ഹൾകും ഫ്രികിക്ക് ഓപ്ഷനായിരുന്നൂവെന്ന് കൂടി ഓർക്കുക)


ബെസ്റ്റ് പ്ലയർ ഇൻ ദ വേൾഡ്
ഫ്രീകിക്ക് മാസ്ട്രോ Neymar Jr.🙌

Sunday, March 5, 2017

ടിറ്റെയുടെ ആക്രമണ തന്ത്രങ്ങൾ എന്തൊക്കെയായിരിക്കും? 



By- Danishfenomeno
(www.danishfenomeno.blogspot.com)


കഴിഞ്ഞ ദിവസത്തെ ടീം പ്രഖ്യാപനത്തിൽ ലുവാൻ വില്ല്യൻ ജോസ് തുടങ്ങിയ ഫോമിലുള്ള യുവ മുൻനിരക്കാരെ തഴഞ്ഞ് ഡീഗോ സൂസയെ എടുത്ത ടിറ്റെയുടെ നിലപാട് ഒരു പക്ഷേ പലർക്കും പിടികിട്ടിയിട്ടില്ല.
ഗബ്രിയേൽ ജീസസിന്റെ അഭാവത്തിൽ ആരായിരിക്കുമെന്നത് സംശയം ഉളവാക്കിയ സംഗതിയേ ആയിരുന്നില്ല.ജീസസിന്റെ ബാക്ക് അപ്പായ ഫിർമീന്യോ തന്നെയായിരിക്കുമതെന്ന് ഉറപ്പായിരുന്നു.പക്ഷേ പകരക്കാരൻ ഫോർവേഡായി സൂസയെ തെരഞ്ഞെടുത്തത് കൗതുകരമായി.
സൂസയെ വരുന്ന ലോകകപ്പ് ലക്ഷ്യം വെച്ചാണോ അതോ റൊട്ടേഷൻ അടിസ്ഥാനത്തിൽ പരീക്ഷാണർത്ഥം എടുത്തതാണോ?

മധ്യനിരക്കാരനായി തുടങ്ങി ഫോർവേഡായി കളം മാറ്റി ചവിട്ടിയ സൂസയെപ്പോലൊരു ശരാശരിക്കാരനെ ലോകകപ്പ് ലക്ഷ്യം കണ്ടാണ് എടുത്തതെങ്കിൽ യുവതാരങ്ങളുടെ അവസരങ്ങൾ ഇനിയും നഷ്ടപ്പെടുമെന്ന് കരുതാം.പക്ഷേ അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.കാരണം ജീസസും  ഫിർമീന്യോയും ഉണ്ടാകുമ്പോൾ 23 അംഗ സ്ക്വാഡിലെ രണ്ടംഗ സെന്റർ ഫോർവേഡ് പൊസിഷനിലേക്ക് മറ്റൊരാളെ തേടേണ്ടി വരില്ല.സൂസയെ എടുത്തത് വെറുമൊരു പരീക്ഷണമാണെന്ന് കരുതുന്നു.മാത്രവുമല്ല ലുവാൻ ജോസ് ബാർബോസ തുടങ്ങിയ യുവ താരങ്ങൾക്ക് മികച്ച പ്രകടനം നടത്തി ടീമിലിടം നേടാൻ ഇനിയും ഒന്നര സീസണോളം ബാക്കിയുമുണ്ട്.
വരുന്ന രണ്ട് മാച്ചിൽ സെന്റർ ഫോർവേഡ് പൊസിഷനിൽ ടീമിലെ സാധ്യതകൾ

 1. ജീസസിന്റെ അഭാവത്തിൽ ഫിർമീന്യോക്ക് തന്നെ സെന്റർ സ്ട്രൈകർ റോൾ നൽകുക.ഫിർമീന്യോ അടിസ്ഥാനപരമായി സെക്കന്ററി ഫോർവേഡാണെങ്കിലും നിലവിൽ ടിറ്റെക്ക് മുന്നിലുള്ള ബെസ്റ്റ് സാധ്യതയാണിത്.അവസരങ്ങൾ മുതലാക്കുന്നതിൽ ജീസസിനോളം കഴിവില്ലെങ്കിലും , ജീസസിനെക്കാളും കൂടുതൽ അഡ്വാൻസ്ഡ് റോളിൽ കളിക്കുന്ന ഏതു പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ഫിർമീന്യോ.ലിവർപൂളിൽ കൗട്ടീന്യോയുമൊത്ത് മികച്ച നീക്കങ്ങൾ സൃഷ്ടിചെടുക്കുന്ന ഫിർമീന്യോ നെയ്മറുമായും വളരെ എളുപ്പത്തിൽ ഒത്തിണങ്ങുമെന്നിരിക്കെ ഇത്തരത്തിലുള്ള ഒരു കോമ്പിനേഷൻ തന്നെയാകും ടിറ്റെ മുന്നിൽ കണ്ടിട്ടുണ്ടാവുക.സെന്റ് പെർസെന്റേജ് സാധ്യതയും ഇങ്ങെനെയൊരു ത്രയത്തിന് തന്നെയാണ്.നെയ്മർ-കൗട്ടീന്യോ-ഫിർമീന്യോ

2.നെയ്മറെ ഇടതു വിംഗിലെ ഫ്രീ റോളിൽ നിന്നും മാറ്റി സെന്റർ ഫോർവേഡ് പൊസിഷനിലോ ഫാൾസ് 9 ലോ കളിപ്പിക്കുക. ഇപ്പോഴത്തെ ടീമിന്റെ വിശ്വരൂപം ഇങ്ങനെയൊരു ട്രാൻസ്ഫർമേഷൻ നടത്തിയാൽ കാണാൻ കഴിഞ്ഞേക്കും.കാരണം നെയ്മർ- കൗട്ടീന്യോ -വില്ല്യൻ/കോസ്റ്റ മൂന്ന് പേർക്കും ഒരുമിച്ച് ഇറങ്ങാം. കൗട്ടീന്യോക്ക് തന്റെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് വിംഗിലൂടെ സ്വത സിദ്ധമായി കളിക്കാൻ ഇതുവഴി സാധിക്കും.വലതു വിംഗിൽ വില്ല്യനെയോ കോസ്റ്റക്കോ കളിക്കാനുള്ള അവസരം കൂടി കിട്ടും. പക്ഷ നെയ്മറെ cfw/false9 റോളിൽ കളിപ്പിച്ചാൽ മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്ക് ബോൾ ഒഴുക്ക് കുറയാനുള്ള ചാൻസുണ്ട്.മികച്ച പ്രെസ്സിംഗോടെ സ്വന്തം ഹാഫിലേക്ക് വലിഞ്ഞ് കളിക്കുന്ന , തരം കിട്ടിയാൽ ഒന്നടങ്കം ആക്രമിക്കുകയും ചെയ്യുന്ന ഉറുഗ്വെക്കെതിരെ മധ്യനിരയിൽ പൗളീന്യോ റെനാറ്റോ യ്ക്കും പിടിപ്പത് പണിയുള്ളതിനാൽ നെയ്മറെ ഫാൾസ്9 പൊസിഷനിൽ  ഒതുക്കി നിർത്തിയാൽ അപകടം വരുത്തിയേക്കാനും ചാൻസുണ്ട്. നെയ്മറിന് ഫ്രീഡം ലഭിക്കുക ഇടതുവിംഗിൽ നിന്നും മധ്യത്തിലേക്ക് കട്ടു ചെയ്യുകയും തുടർന്നു മുന്നേറ്റത്തിലേക്ക് കടന്നാക്രമിക്കുകയും ചെയ്യുന്ന തനതു നെയ്മർ സ്റ്റൈലിനു തന്നെയാകും.

3.സൂസയെ ടാർഗറ്റ് മാൻ റോളിൽ കളിപ്പിക്കുക.ഇങ്ങനെയൊരു ട്രാൻസ്ഫർമേഷന് സാധ്യത വളരെ കുറവാണ്.ദുംഗയുടെ ആദ്യ സ്പെല്ലിൽ അരങ്ങേറ്റം കുറിച്ചു മടങ്ങി പോയ  ഡീഗോ സൂസ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് റെസിഫെയിൽ കളിക്കുന്നത്.ഡീഗോ സൂസയെ ടീമിലെടുത്തതിന് കാരണമായി ടിറ്റെ ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ ബ്രസീലിയൻ ലീഗിൽ 14 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയതായിരുന്നു. എന്നാൽ സൂസയേക്കാൾ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള സ്ട്രൈകർമാർ ബ്രസീലിയൻ ലീഗിലും യൂറോപ്യൻ ലീഗിലും ഉണ്ടെന്നിരിക്കെ എന്തു കൊണ്ട് സൂസയെ ടിറ്റെ എടുത്തു?
മികച്ച പ്രെസ്സിംഗോടെ പരുക്കൻ അടവുകളിലൂടെ കളിക്കുന്ന ഡീഗോ ഗോഡിനും ജിമെനെസും അടങ്ങുന്ന ശാരീരിക മികവുള്ള ഉറുഗ്വെയൻ പ്രതിരോധനിരക്കെതിരെ താരതമ്യേനെ പേസ് കുറഞ്ഞ അവരെ നേരിടാൻ തക്ക കരുത്തുറ്റ തടിമിടുക്കും ശാരീരിക ക്ഷമതയുള്ള സൂസയെ ടാർഗറ്റ് മാൻ റോളിൽ  ഉപയോഗിക്കുക എന്നതാണോ ടിറ്റെ മുന്നിൽ കണ്ടിട്ടുണ്ടാവുക.? അതോ ബ്രസീൽ യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ബാക്കി ആറ് മൽസരങ്ങളിൽ സ്ട്രൈകർ റോളുകളിൽ  പുതിയ വൈവിധ്യങ്ങളെ പരീക്ഷിക്കാനുള്ള റൊട്ടേഷൻ സിസ്റ്റത്തിന് തുടക്കം കുറിച്ചതായിരിക്കുമോ ടിറ്റെ.?
എന്തായാലും ദുംഗയും സ്കോളരിയും ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളും വിഡ്ഢിത്തങ്ങളും അബദ്ധങ്ങളും പരിശീലക കലയുടെ കാൽപ്പനിക യോഗിയായ മുൻ കൊറിന്ത്യൻസ് കോച്ച് ചെയ്യുകയില്ലെന്ന പൂർണ ബോധ്യവും വിശ്വാസവും ഞങ്ങൾ ഫാൻസിന് ടിറ്റയെന്ന ബുദ്ധിരാക്ഷസിനലുണ്ട്.
അദ്ദേഹത്തിന്റെ മനസ്സിലുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങളും പദ്ധതികളും വായിച്ചെടുക്കാൻ ബുദ്ധിമുട്ട് തന്നെയാണ്.

എന്നാൽ ടീമിലേക്കുള്ള തന്റെ തീരുമാനങ്ങളിലൂടെയുള്ള എല്ലാ സെലക്ഷനുകളും ഓരോ വ്യക്തിയെയും മികച്ചതാക്കി വാർത്തെടുത്തൂവെന്ന ചരിത്രവും നമ്മുടെ കോച്ചിനുണ്ട്.
അതിന് ഏറ്റവും വലിയ ഉദാഹരണങ്ങളാണല്ലോ ജീസസും പൗളീന്യോയും ആഗുസ്റ്റോയും കൗട്ടീന്യോയുമെല്ലാം.

പ്രത്യേകിച്ചും പൗളീന്യോയെയും ആഗുസ്റ്റോയെയും ടിറ്റെ ടീമിൽ പരിചരിച്ച രീതി തന്നെ ശ്രദ്ധിക്കുക.ഏറെ വിമർശനം ഏറ്റുവാങ്ങിയത് പൗളീന്യോയെ ടീമിലെടുത്തപ്പോഴാണ് എന്നാൽ അതെല്ലാം ടിറ്റെ തള്ളികളഞ്ഞു തന്ത്രപരമായി പൗളീന്യോയെ മോട്ടിവേറ്റ് ചെയ്തു ,
ആദ്യ മൽസരങ്ങളിലെ ഇടർച്ചക്ക് ശേഷം പിന്നീട് തരക്കേടില്ലാത്ത പ്രകടനത്തോടെ പഴയ 2012-13 കാലത്തെ യഥാർത്ഥ പൗളീന്യോയെ തിരികെ തരികെയായിരുന്നു ടിറ്റെ.

അത്കൊണ്ട് തന്നെ തന്റെ സെലക്ഷനുകളെ എങ്ങനെ ? എപ്പോൾ ? എവിടെ ?  പ്രയോഗിക്കുമെന്നുള്ള വ്യക്തമായ ധാരണ ടിറ്റെക്കുണ്ട്.അതെല്ലാം വിജയകരമായി തീരുമെന്നുള്ള വിശ്വാസം നമ്മൾ ഫാൻസിനുമുണ്ട്.കാത്തിരുന്ന് കാണാം
By-#Danish_Fenomeno

Tuesday, February 28, 2017

ഡൊനരുമ - ലൂയീജീ രണ്ടാമൻ




ഇറ്റാലിയൻ ഫുട്‌ബോളിന് ഒരു ജിയാൻ ലൂയിജി പോയാൽ മറ്റൊരു ജിയാൻ ലൂയിജി വരും.17 കാരനായ എസി മിലാന്റെ കൗമാര ഗോൾകീപ്പർ ജിയാൻ ലൂയിജി ഡൊന്നരുമ പതിനെട്ടാം വയസ്സിലേക്ക് കടക്കുന്നു. ഇതിഹാസ ഗോൾ കീപ്പർമാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇറ്റാലിയൻ ഫുട്‌ബോളിൽ ബഫണിന്റെ യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെടുന്ന അൽഭുത പ്രതിഭ. പതിനേഴാം വയസ്സിൽ തന്നെ റൊസ്സനെരിക്ക് വേണ്ടി അൻപതിലധികം മൽസരങ്ങളിലാണ് ജിജിയോ ഗ്ലൗസണിഞ്ഞത്.പതിനാറാം വയസ്സിലായിരുന്നു മിലാൻ ജെഴ്സിയിൽ അരങ്ങേറ്റം.
ഡൊന്നരുമ എന്നേക്കാളും എത്രയോ ഉയരങ്ങളിലെത്തുമെന്നായിരുന്നു മുൻ ബ്രസീൽ - മിലാൻ ഇതിഹാസ ഗോളി ദിദ ഡൊനരുമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.
"അവനു മുന്നിൽ എക്സ്ട്രാ ഓർഡിനറി കരിയറാണ് കാത്തിരിക്കുന്നത്.ഇത്ര ചെറുപ്പത്തിൽ തന്നെയുള്ള അവന്റെ ശരീരഭാഷയും സാങ്കേതികത്തികവും വലക്കു കീഴിലെ പക്വതയാർന്ന പ്രകടനങ്ങളും എന്നെ അൽഭുതപ്പെടുത്തുന്നു"
ബഫണിനെ ചെറുപ്പക്കാലം മുതലെ റോൾ മോഡലാക്കിയ ഡൊനരുമയെ കുറിച്ച് ബഫൺ തന്നെ പറഞ്ഞ വാക്കുകളാണിവ.
ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിലൊരാളും മുൻ ഇറ്റാലിയൻ നായകനും പരിശീലകനുമായ ദിനോ സോഫ് അഭിപ്രായപ്പെട്ടതിങ്ങനെ
"ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിലൊരാളാവാൻ അവനു കഴിയും"
ഇറ്റാലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിയായി ഹാഫ് ടൈമിൽ തന്റെ ആഗ്രഹം പോലെ തന്നെ ബഫണിന് പകരക്കാരനായി അരങ്ങേറ്റം കുറിച്ച ഡൊനരുമക്ക് പക്ഷേ പരാജയത്തിന്റെ കയ്പുനീർ നിറഞ്ഞതായി അരങ്ങേറ്റം.
2018 ലോകകപ്പിന് ശേഷം അസൂറിപ്പടയിൽ നിന്ന് വിരമിച്ചേക്കാവുന്ന ബഫണിന് സാന്തോഷിക്കാം.വിശ്വസ്ത കരങ്ങളിലാണ് ബഫൺ 20 വർഷത്തോളമണിഞ്ഞ ഗ്ലൗസ് ഏൽപ്പിച്ചു വിടപറയാനിരിക്കുന്നത്.
ഒളിവർ കാൻ-റോണോ , വാൻഡെർ സാർ -റോണോ ,ബർത്തേസ്-റോണോ സീമാൻ -റോണോ തുടങ്ങി ഫുട്‌ബോൾ ചരിത്രത്തിലെ ഗ്രേറ്റെസ്റ്റ് റൈവറീസ് 1990 കളിലും 2000ങ്ങളിലും ഉണ്ടായിരുന്നുവെങ്കിലും ഇവരെപോലെ തന്നെ റോണോയുടെ കടുത്ത എതിരാളിയായ ഗോൾ കീപ്പറായിരുന്ന ബഫണുമായുള്ള റൈവറീസ് എന്നും വേറെ ലെവലായിരുന്നു.ഏതാണ്ട് ഒരേ പ്രായക്കാരും ഒരേ ലീഗിൽ കളിച്ചവരുമായിരുന്നത് കൊണ്ട് ഒരുപാട് മൽസരങ്ങളിൽ റോണോ പ്രതിഭാസം ഗോളടിച്ചും റോണോയുടെ കരുത്തുറ്റ ഷോട്ടുകൾ ബഫൺ സേവ് ചെയ്തും ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.അതെല്ലാം ചരിത്രത്തിലേക്ക് മറഞ്ഞു കഴിഞ്ഞു.ഇനി വരാനുള്ളതും ഇതു പോലെ സമാനമായ ബ്രസീൽ-ഇറ്റലി ഗോൾകീപ്പിംഗ്-സ്ട്രൈക്കിംഗ് പോര് തന്നെയാണ്.18 കാരനായ ഡൊനരുമക്ക് എതിരാളി 19 കാരനായ ഗബ്രിയേൽ ജീസസും.ഏതാണ്ട് ഒരേപോലെ ഫുട്‌ബോൾ ആരാധകരെ അൽഭുതപ്പെടുത്തുന്നതാണ് ഇരുവരുടെയും വളർച്ചകൾ. ഭാവിയിലെ ഗോളി-സ്ട്രൈക്കർ പോരാട്ടം ഇവർ തമ്മിൽ തന്നെയായിരിക്കുമെന്ന് കരുതുന്നു.
എല്ലാംകൊണ്ടൂം ബഫണിന്റെ പിന്തുടർച്ചക്ക് യോഗ്യനായ ലൂയിജീ രണ്ടാമൻ റൊസ്സൊനെരിയുടെ സ്വന്തം ജീജോക്ക് പിറന്നാൾ ആശംസകൾ.

by - Danish Fenomeno

Happy birthday Juninho Paulista" Little Fella "
ഓർമ്മയുണ്ടോ ഈ 19 ആം നമ്പർ
ജെഴ്സിക്കാരനെ.Little Fella എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഈ അഞ്ചടി നാലിഞ്ച്ക്കാരനെ ബ്രസീൽ ഫാൻസ് ഒരിക്കലും മറക്കാനായിടയില്ല
പരമ്പരാഗത ബ്രസീലിയൻ ശൈലിയിലുള്ള ഇതിഹാസ്സ വിംങർമാരിലെ അവസാന കണ്ണി..
ഇടത് - വലത് വിങ്ങുകളിലൂടെ കരുത്തുറ്റ ഡ്രിബ്ലീംഗ് മികവിലൂടെ വേഗത്തോടെ കുതിച്ചു കയറി കൃത്യതയാർന്ന ക്രോസ്സും പാസ്സും പെനാൽറ്റി ബോക്സിലേക്ക് നിരന്തരം
നൽകാനുള്ള ജുനിന്യോയുടെ കഴിവ്
അപാരമായിരുന്നു.പക്കാ വിംഗറായ ജുനീന്യോയെ പോലൊരു താരത്തെ ഇന്ന് കാനറിപ്പടയിൽ കാണാനിടയില്ല.
സെലസാവോക്ക് വേണ്ടി 8 വർഷത്തോളം കളിച്ച ജുനീന്യോ 54 മൽസ്സരങ്ങൾ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്.മൊത്തം 6 ഗോളടിച്ച സൂപ്പർ വിംങർ 2002 ലോകകപ്പിൽ 5 മൽസ്സരങ്ങൾ കളിച്ചിട്ടുണ്ട്.കൂടാതെ 43 വിജയങ്ങൾ , 6 സമനിലകൾ , 5 തോൽവികൾ, വിജയ ശതമാനം 85എന്നിങ്ങനെയാണ് ജുനീന്യോയുടെ ഇന്റർനാഷണൽ കരിയർ റെക്കോർഡ്..
സ്കോളരി 2002 ലോകകപ്പിൽ നൂറു ശതമാനം കഴിവും ഉപയോഗിച്ച ഒരു കളിക്കാരനാണ് ജുനീന്യോ...
2002 ലോകകപ്പ് ജേതാവും 1997 കോൺഫെഡറേഷൻ കപ്പ് ജേതാവുമായ ഈ കുറിയ മനുഷ്യൻ
 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലിക്ക് ആയ ആദ്യ സെലെസാവോ സൂപ്പർ സ്റ്റാർ ആണ്.മിഡിൽസ്ബ്രോയുടെ ഇതിഹാസം ആണ് ജുനിന്യോ.
ജുനിന്യോ കളിച്ചിരുന്ന കാലം
മിഡിൽസ്ബ്രോയുടെ മികച്ച കാലമായി വിലയിരുത്താം.സാവോ പോളോയിലൂടെ കരിയർ തുടങ്ങിയ താരം വാസ്കോ പൽമിറാസ് അത്.മാഡ്രിഡ് തുടങ്ങി ക്ലബുകളിലും തിളക്കമാർന്ന കരിയർ സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്.പ്രത്യേകിച്ചും വാസ്കോയിലെ റൊമാരിയോ-എഡ്മണ്ടോ-ജുനീന്യോ പെർണാംബുകാനോ തുടങ്ങിയവർക്കൊപ്പമുള്ള ഒരു സീസൺ ഓസ്വാൾഡോ ജിറോൽഡോ ജൂനിയർ എന്ന ജുനീന്യോ പൗളിസ്റ്റയുടെ കരിയറിലെ മികവുറ്റ സീസണായി കരുതാം.ഈയൊരു സീസണായിരുന്നു സ്കളരിയുടെ ടീമിൽ ജുനീന്യോയെ സ്ഥിര സാന്നിദ്ധ്യമാക്കി മാറ്റിയത്.
ജുനീന്യോ ഡെനിൽസൺ എന്നീ സൂപ്പർ വിംങർമാർക്ക് ശേഷം പരമ്പരാഗതമായ ജോഗാ ബോണിറ്റോ ശൈലിയിൽ കളിക്കുന്ന ഒരു യഥാർത്ഥ വിംങറെ നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അനുമാനിക്കാം.
വിംഗർമാരെ അധികമൊന്നും ആശ്രയിക്കാത്ത ടിറ്റെയുടെ ടീമിൽ നിലവിലെ ഫോമിന് ലോംങ്ങ്വിറ്റി ഉണ്ടായാൽ ഡഗ്ലസ് കോസ്റ്റ യിലൂടെ ഈ പ്രോബ്ലോം പരിഹരിക്കാനായേക്കും.
By - Danish Fenomeno
പിറന്നാൾ ആശംസകൾ #Juninho_Paulista


വർഷം 2003
2003 ൽ ദ ഗ്രേറ്റ് ഗാലക്റ്റികോസിന്റെ ആണിക്കല്ലായി വർത്തിച്ചിരുന്ന ക്ലോഡ് മക്ലേലയെ റിയൽ അധികൃതർ ചെൽസിക്ക് വിറ്റപ്പോൾ റിയൽ ഫാൻസോ ഫുട്‌ബോൾ ആരാധകരോ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇതൊരു മണ്ടൻ തീരുമാനമാകുമെന്ന്.
ചെൽസിയിൽ പോയ മക്ലേല തന്റെ പേരിൽ ഒരു പൊസിഷൻ തന്നെ സൃഷ്ടിച്ചു "മക്ലേല റോൾ" .കൂട്ടിന് ഡിഫൻസീവ് മധ്യനിരക്കാരെ എങ്ങനെ ഉപയോഗിക്കണമെന്ന് നന്നായി അറിയുന്ന മൗറീന്യോ പരിശീലകനായി ചെൽസിയിൽ വന്നതോടെ മക്ലേല റോൾ ലോക ഫുട്‌ബോളിലെ ചിന്താവിഷയങ്ങളിലൊന്നായി.
അക്കാലത്തെ ഫ്ലോറന്റീന പെരസ് എന്ന റിയൽ പ്രസിഡന്റായിരുന്നു മക്ലേലയെ വിറ്റതിന് പിന്നിലെ ബുദ്ധികേന്ദ്രം.തുടർന്ന് 2006 ൽ സ്ഥാന ഭ്രഷ്ടനായ പെരസ് വീണ്ടും 2009 ൽ റിയൽ ഭരണതലവനായി തെരഞ്ഞെടുക്കപ്പെട്ടു.
വർഷം 2013
ഡിഫൻസീവ് മിഡ്ഫീൽഡ് റോളിലേക്ക് ഭാവി വാഗ്ദാനങ്ങളെ തേടിയ റിയലിന്റെ കണ്ണുകൾ സാവോപോളോയിലെ കാർലോസ് ഹെൻറികെ കാസ്മിറോയിലേക്ക് ആകർഷിക്കപ്പെട്ടു.2013 ൽ താരത്തെ സ്വന്തമാക്കിയ മാഡ്രിഡ് 2014 ൽ കാസമീറോയെ പോർട്ടോയിലേക്ക് ലോണടിസ്ഥാനത്തിൽ വിട്ടു.
പോർട്ടോയിലെ തകർപ്പൻ പ്രകടനങ്ങളോടെ കാസെമീറോ ലോകശ്രദ്ധയാകർഷിച്ചു.എതിരാളികളുടെ നീക്കങ്ങൾ മധ്യത്തിൽ വെച്ച് ഇല്ലാതാക്കുന്ന "ഡിസ്ട്രോയറും" ഫ്രീകിക്ക് വിദഗ്ധനും കൂടിയായ ബ്രസീൽ താരത്തെ പോർട്ടോയിൽ നിലനിർത്താൻ ക്ലബ് അധികൃതർ ശ്രമം തുടങ്ങി.പോർട്ടോ മാഡ്രിഡിനു മുന്നിൽ ഓഫർ വച്ചു.കാസെമീറോക്ക് വേണ്ടി അവർ വിലപേശാൻ തുടങ്ങി.അപകടം മണത്ത റിയൽ അധികൃതറും അന്നത്തെ കോച്ചായ ബെനിറ്റസും താരത്തെ റിയലിലേക്ക് തിരികെ കൊണ്ടുവന്നു.കാരണം ഇനിയൊരബദ്ധം സംഭവിക്കാൻ പാടില്ലായെന്ന് പെരസിന് നന്നായി അറിയാമായിരുന്നു.സിദാൻ
കോച്ചായി വന്നതോടെ കാസെമീറോ റിയലിന്റെ മധ്യനിരയിലെ ആണിക്കല്ലായി മാറി.പലപ്പോഴും മാഡ്രീഡിന്റെ രക്ഷകനായി വർത്തിച്ച സാവോപോളോക്കാരന്റെ പ്രതിഭ വിമർശകർ അടക്കമുള്ളവർ അംഗീകരിച്ചത് ക്ലാസികോയിൽ നെയ്മറും മെസ്സിയും സുവാറസും അടങ്ങുന്ന സഖ്യത്തെ പൂട്ടിയപ്പോഴായിരുന്നു.പ്രത്യേകിച്ചും മെസ്സിയെ പോക്കറ്റിലാക്കുന്നത് താരത്തിന്റെ സ്ഥിരം ഏർപ്പാടായി തുടർന്നങ്ങോട്ട്.
മെനിസസ് കാസെമീറോയെ അരങ്ങേറ്റത്തിനുള്ള അവസരം നൽകിയ ശേഷം തഴഞ്ഞപ്പോൾ സ്കോളരിയും ദുംഗയും മധ്യനിരയിൽ വൈവിധ്യങ്ങളെ പരീക്ഷിക്കാതെ പോയപ്പോൾ കാസെമീറോക്ക് ഒരുപാട് കാലം കാത്തിരിക്കേണ്ടി വന്നു മഞ്ഞപ്പടയിൽ കയറിപ്പറ്റാൻ.2016 കോപ്പയിൽ അവസരം കാസ്മിറോയെ തേടിയെത്തി.ടിറ്റെ സ്ഥാനമേറ്റടുത്തതോടെ കാസെമീറോയുടെ രാശി തെളിഞ്ഞു.മധ്യനിരയിൽ "കാസെമീറോ റോൾ" നൽകി കാസെമിറോയെ ടിറ്റെ ശരിക്കും ഉപയോഗിച്ചു.ഇന്ന് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫ.മധ്യനിരക്കാരിലൊരാളായ കാസെമീറോ പണ്ട് മക്ലേല സൃഷ്ടിച്ച മക്ലേല റോൾ പോലെ മറ്റൊരു പൊസിഷൻ "കാസെമീറോ റോൾ" സൃഷ്ടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കാം.
By - Danish Fenomeno
എതിരാളികളുടെ നീക്കങ്ങളെ ഒന്നൊന്നായി നശിപ്പിച്ച് എതിരാളികളുടെ ആക്രമിക്കാനുള്ള ശേഷിയെ ദുർബലപ്പെടുത്തുന്ന കാർലോസ് ഹെൻറിക്കെ കാസ്മീറോക്കിന്ന് 25 ആം പിറന്നാൾ ആശംസകൾ..

Friday, February 17, 2017

കാൽപ്പന്തുകളിയുടെ വിസ്ഫോടന വിസ്മയം അഡ്രിയാനോ



_____________________________________________
By - Danish Javed Fenomeno

വർഷം 2004, ജൂലൈ മാസത്തിലെ മഴക്കാലം.ഫുട്‌ബോൾ ലോകം യൂറോ കപ്പും കോപ്പാ അമേരിക്കയും ഒരേ സമയം നടന്നു കൊണ്ടിരിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.ചരിത്രത്തിലാദ്യമായിട്ടായിരുന്നു യൂറോ കപ്പും കോപ്പയും ഒരുമിച്ച് നടന്നിരുന്നത്.പോർച്ചുഗീസ് കപ്പിത്താൻമാരെ അട്ടിമറിച്ച് ഗ്രീക്ക് ദേവൻമാർ കായിക ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് യൂറോപ്യൻ ജേതാക്കളാകുന്നു.അത് കഴിഞ്ഞ് രണ്ടാഴ്ച്ച കൂടി കഴിഞ്ഞതോടെ കോപ്പ ഫൈനൽ നടക്കുന്നു.മൽസരിക്കുന്നത് അയാളയും റിക്വൽമിയും സോറിനും വെറോണും കിലി ഗോൺസാലസും ലൂയി ഗോൺസലസും ടെവസും ഹെയിൻസെയും തുടങ്ങിയ താരങ്ങൾ അണി നിരക്കുന്ന അർജന്റീനയുടെ വമ്പൻ ടീം.മറുഭാഗത്ത് ടീമിലെ സീനിയർ ഇലവന് വിശ്രമം അനുവദിച്ച് കൗമാര-യുവ താരങ്ങളെ മാത്രം ഉൾപ്പെടുത്തി രണ്ടാം നിരയുമായെത്തിയ കാനറികിളികൾ.കളി തുടങ്ങി തുടക്കത്തിൽ തന്നെ കിലി ഗോൺസാലസ് നേടിയ പെനാൽറ്റിയിൽ അർജന്റീന മുന്നിൽ.ലൂയിസാവോയുടെ ഹെഡ്ഡർ ഗോളിൽ സമനില പിടിക്കുന്ന കാനറിപ്പട.ഷൂട്ടൗട്ടിലേക്ക് നീങ്ങുവെന്ന് കരുതവെ അർജന്റീനൻ വിംഗർ ഡെൽഗാഡോ അവസാന മിനിറ്റിൽ നേടിയ ഗോളിൽ വീണ്ടും അർജന്റീന മുന്നിൽ.കളി ഇഞ്ചുറി ടൈമിലേക്ക് കടന്നു.അവസാന മിനിറ്റും കഴിയാറയപ്പോൾ മൈതാ മധ്യത്തിൽ നിന്നും എലാനോയുടെ ഒരു ഹൈബോൾ തടിമിടുക്കും ഉയരകൂടുതലുമുള്ള ഒരു പയ്യനെ ലക്ഷ്യമാക്കി അർജന്റീനൻ ബോക്സിലേക്ക് ഊർന്നിറങ്ങി.വാഴ്ത്തപ്പെട്ട വമ്പൻമാരടങ്ങിയ അർജന്റീനൻ ഡിഫൻസിനെ കാഴ്ച്ചക്കാരാക്കി ബോക്നുള്ളിലെ കൂട്ടപൊരിച്ചിനിടയിൽ പൊടുന്നനെ അവൻ ഹൈബോൾ തന്റെ വരുതിയിലാക്കി വെട്ടി തിരിഞ്ഞു കൊണ്ട് അതി ശക്തമായ ബുള്ളറ്റ് ഷോട്ട്..ഗോളി അബാൻഡസീരി കണ്ണിമ ചിമ്മും മുന്നെ ബോൾ വലയിൽ തുളച്ച് കയറി.തന്റെ ജെഴ്സിയൂരി അസാമാന്യമായ കരുത്തുറ്റ ബോഡിയും കാണിച്ച് ജെഴ്സി ചുഴറ്റി ഓടിയടുത്ത് പെരേറയുടെ അടുത്തേക്ക്.താരങ്ങൾ അവനെ പൊതിഞ്ഞു.ഫൈനൽ ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടിൽ ബ്രസീലിയൻ രണ്ടാം നിര അർജന്റീനയുട വമ്പൻ ടീമിനെ അനായാസമായി തന്നെ തകർത്തു.

ഇഞ്ചുറി സമയത്തെ അവസാന മിനിറ്റിലെ അവസാന സെക്കന്റിൽ ഗോളടിച്ച തടിമിടുക്കും ഉയരകൂടുതലുമുള്ള ചുണക്കുട്ടി ആരായിരുന്നല്ലേ?
ഫുട്‌ബോൾ ലോകം "ദ എംപറർ" എന്ന് വിളിപേരിട്ട് വിളിച്ച അഡ്രിയാനോ ലെയ്റ്റെ റിബെയ്റോ എന്ന മാസ്മരിക വിസ്ഫോടനാത്മക സ്ട്രൈക്കറായിരുന്നത്.

തന്റെ കരിയറിനോട് ഒരിക്കലും നീതി കാണിക്കാത്ത പോക്കിരിയായ താന്തോന്നി.ഒരു ഫുട്‌ബോൾ താരമായി വളരുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ  അഡ്രിയാനോക്ക് ഏറ്റവും പ്രിയങ്കരനായ പിതാവ് മരണപ്പെട്ട ദുഖത്തിൽ കടുത്ത വിഷാദ രോഗത്തിനും ആൽക്കഹോളിനും അടിമപ്പെടുകയും ചെയ്ത താരം  പിൽക്കാലത്ത് തിരശ്ശീലകളിൽ മറയുകയാരുന്നു.

കാനറിപ്പടയിൽ 20 ആം വയസ്സിൽ അരങ്ങേറ്റം കുറിച്ച അഡ്രിയാനോ ഫിനോമിനോയുടെ കാല ശേഷം ബ്രസീലിയൻ ഫുട്‌ബോളിന്റെ അമരക്കാരനാകുമെന്ന് പ്രവചിച്ചവരേറയായിരുന്നു.ഏവരുടെയും പ്രവചനം അനർത്ഥമാക്കും വിധമായിരുന്നു എംപററുടെ വളർച്ച.അതിവേഗത്തിൽ ലോക ഫുട്‌ബോളിൽ വളർന്നവൻ 2002-2006 കാലഘട്ടത്തിലെ ബ്രസീലിന്റെ സുവർണ തലമുറയുടെ നേട്ടങ്ങളിൽ നിർണായക കണ്ണിയായി മാറി.2003 കോൺഫെഡ് കപ്പായിരുന്നു സീനിയർ ഇന്റർനാഷണൽ ടൂർണമെന്റ് അരങ്ങേറ്റമെങ്കിലും 2004 കോപ്പയായിരുന്നു അഡ്രിയാനോ യുടെ വിസ്ഫോടനാത്മക ലോകമറിഞ്ഞത്.ഹാട്രിക് അടക്കം ഏട്ട് ഗോളുകൾ സ്വന്തമാക്കി രണ്ടാം നിരക്കാരായ ബ്രസീൽ ടീമിനെ ഏറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റി ചിരവൈരികളായ അർജന്റീനയെ ഫൈനലിലും തകർത്തിയിരുന്നു കോപ്പാ അമേരിക്ക നേട്ടം.ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും നേടിയ താരം ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ റൊണാൾഡോ പ്രതിഭാസത്തോടപ്പം ചേർന്ന് വിസ്മയ കൂട്ട്കെട്ട് തന്നെ തീർത്തു.2005 കോൺഫെഡറെഷൻ കപ്പിലും റൊണാൾഡോ വിട്ടു നിന്നപ്പോൾ കോച്ച് പെരേറക്ക് യാതൊരു സമ്മർദ്ദവുമുണ്ടായിരുന്നില്ല.കാരണം അഡ്രിയാനോ എന്ന പാറ്റൺ ടാങ്ക് കാനറിപ്പടയുടെ മുൻപന്തിയിലുണ്ടായിരുന്നു. വൻകരകളുടെ ചാമ്പ്യൻഷിപ്പിലും യുവതാരം എതിരാളികളെ ചവിട്ടിമെതിച്ചു.കരുത്തുറ്റ ഇടം കാലൻ ഷോട്ടുകൾ കൊണ്ട് യുറോ ചാമ്പ്യൻസ് ഗ്രീസിനെയും ജപ്പാനെയും തകർത്ത അഡ്രിയാനോ സെമിയിൽ റോക്കറ്റ് വേഗതയിലുള്ള ഇടം കാലൻ ഫ്രീകിക്കെ് ജർമൻകാർക്ക് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
അഡ്രിയാനോ ഫൈനലിൽ വീണ്ടും അർജന്റീന എതിരാളികൾ.അർജന്റീന യുടെ പേടി സ്വപ്നമായ അഡ്രിയാനോയുടെ കാലുകളാൽ തന്നെ അവർ നശിക്കപ്പെട്ടു. തുടർച്ചയായ രണ്ടാം ഇന്റർനാഷണൽ ടൂർണമെന്റിലും ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും കരസ്ഥമാക്കി ലോകകപ്പിൽ വൻ ചലനങ്ങളുണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിചെങ്കിലും നിരാശയായിരുന്നു ഫലം.

ദുംഗ കോച്ചായി വന്നതോടെ സ്ഥാനഭ്രഷ്ടനായ താരം പിതാവിന്റെ മരണത്തോടെ വിഷാധത്തിന് അടിമപ്പെട്ടു കഴിഞ്ഞിരുന്നു.തന്നിഷ്ടം പ്രകാരം ചിട്ടകളില്ലാതെ ജീവിച്ച അഡ്രിയാനോ പിന്നീട് തന്റെ ക്ലബായ ഇന്റർമിലാനനിലോ സെലസാവോ ടീമിലേക്ക് പരിഗണിക്കപ്പെട്ടപോഴോ ട്രെയിനിംഗ് പോലും വരാതെ ആൽകഹോളിന് അഡിക്റ്റഡായ തള്ളി നീക്കുകയായിരുന്നു.
അതോടെ ക്രമേണ ഫുട്‌ബോളിൽ നിന്നകലുകയായിരുന്നു മഹാ പ്രതിഭ.

പരമ്പരാഗത ബ്രസീൽ ഇതിഹാസങ്ങളെ പോലെ തന്നെ സാങ്കേതിക സർഗാത്മക സ്കില്ലുകൾ കൊണ്ട് സമ്പന്നമായ മാന്ത്രികമായ ചടുല നീക്കങ്ങളും കൗശലങ്ങളും തന്റെ കാലുകളിൽ ഒളിപ്പിച്ചുവെച്ച പ്രതിഭയായിരുന്നു അഡ്രിയാനോ. ലോകഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച ലെഫ്റ്റ് ഫൂട്ടട് കളിക്കാരിലൊരാൾ.കാർലോസിനെ പോലെ തന്നെ അപാര കൃത്യതയോടെയും കണിശതയോടെയും നിമിഷാർധങ്ങൾ കൊണ്ട് അതി ശക്തമായ ഇടം കാലൻ ഷോട്ടുകളും  ഫ്രീ കിക്കുകളും അനായസതയോടെ ലക്ഷ്യത്തിലെത്തിക്കുന്നവൻ.ജോഗാ ബോണിറ്റോയുടെ പൂർണത മുഴുവൻ ആവാഹിച്ചു കൊണ്ട് തന്നെ കരുത്തുറ്റ വേഗം കൈമുതലാക്കിയ മാരക ഡ്രിബ്ലറും ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് കൂടിയായിരുന്നു എംപറർ.നിർഭാഗ്യവശാൽ അദ്ദേഹം വളരെ ചെറിയ കാലത്തിനിടയിൽ തന്നെ കത്തജ്വലിച്ചമരുകയായിരുന്നു.ഒരു പക്ഷേ തന്റെ കരിയറിനോട് അദ്ദേഹം പ്രതിബദ്ധതയും നീതിയും പുലർത്തിയിരുന്നേൽ ലോക ഫുട്ബോർ പട്ടങ്ങൾ ഒരുപാടെണ്ണവും 2010 ലോകകപ്പും റിയോയിലെത്തിയേനെ.

ഇന്റർമിലാനിൽ റോണോക്ക് പകരക്കാനായിട്ടായിരുന്നു അഡ്രിയാനോ അരങ്ങേറ്റം കുറിച്ചത്.ഫ്ലെമംഗോയിൽ തുടങ്ങി പാർമയിലൂടെയുൽ ഇന്റർമിലാനിലൂടെയും പുഷ്പിച്ച അതിമനോഹരമായ കരിയർ അതിന്റെ പൂർണതയിലെത്താതെ റോമയിലും കൊറിന്ത്യൻസിലും പരനൻസെയിലും മുഖം കാണിച്ചു ഇപ്പോ അമേരിക്കൻ ടീമായ മിയാമി യുണൈറ്റഡിലെത്തിയിരിക്കുന്നു.

റിയോയിലെ ഫവേലകളിലൂടെ കാലിൽ ബോളു കൊണ്ട് മായാജാലം തീർത്ത്  ആൽകഹോൾ അടിച്ച് നടന്നിട്ടുള്ള പോക്കിരിയായ ആ അതുല്ല്യ അനശ്വര പ്രതിഭ ; വിസ്ഫോടനം എന്ന വാക്കിന്റെ പര്യായ പദം ; റോണോക്കും റൊമാരിയോക്കും ഡീന്യോക്കുമൊപ്പം ഞാനേറെയിഷ്ടപ്പെട്ട ഏറ്റവുമധികം ഞാൻ മനസ്സിൽ താലോലിച്ച , തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഒരുപാട് തവണ കാത്തിരുന്ന അഡ്രിയാനോ " ദ എംപറർ " ന് മുപ്പത്തിയഞ്ചാം പിറന്നാൾ ആശംസകൾ നേരുന്നു.

By-Danish Javed Fenomeno

Feliz Aniversario The #Emperor😘😘😘

Thursday, February 16, 2017

🌕 ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ് 🌕




ഫുട്ബോൾ സ്റ്റേറ്റായ സാവോ പോളോയിൽ സാവോ പോളോ ഫുട്ബോൾ ഫാൻസ് ദൈവത്തെ പോലെ കാണുന്ന ഒരു ഇതിഹാസ കളിക്കാരനുണ്ട്.ഒരു പക്ഷേ ബ്രസീലുകാർക്ക് മാത്രമറിയാവുന്ന എഫ്.സി സാവോ പോളോയുടെ ഇതിഹാസ നക്ഷത്രം.......
സാന്റോസിന് പെലെയെപ്പോലെ ബൊട്ടഫോഗോക്ക് ഗാരിഞ്ചയെപ്പോലെ ഫ്ലമെംങോക്കാർക്ക് സീക്കോയെപ്പോലെ ആണ് അവർ കാനോറ്റൈറോയെ നെഞ്ചിലേറ്റിയത്.
Canhoteiro എന്ന് അർത്ഥമാക്കുന്നത് ലെഫ്റ്റ് ഫൂട്ടഡ് എന്നാണ്....
അദ്ദഹത്തിന്റെ ശരിക്കുള്ള പേരുപോലും അവർക്കറിയില്ലായിരിക്കാം..എന്നാൽ കനോറ്റൈറോയുടെ ഡ്രിബ്ലിംഗ് സ്കിൽസിന്റെ കഥകൾ പാരമ്പര്യമായി സാവോ പോളോയിലെ ഫുട്‌ബോൾ ഫാൻസ് തലമുറ കൈമാറ്റം ചെയ്തു പോരുന്നു...ഈ അത്യപൂർവ്വ ഡ്രിബ്ലർക്ക് വലതുകാൽ ഉണ്ടോ എന്ന് പോലും പലർക്കും സംശയമായിരുന്നു...കാരണം അദ്ദേഹം ഡ്രിബ്ലിംഗ്നു ഉപയോഗിക്കുക ലെഫ്റ്റ് ഫൂട്ട് ആയിരിക്കും.റൈറ്റ് ഫൂട്ട് വെറും ഒരു തലോടലിനു വേണ്ടി മാത്രമായിരിക്കും...

സീസീന്യോക്കൊപ്പം പെലെയുടെ എക്കാലത്തെയും വലിയ റോൾ മോഡലാണ് ജോസ് റിബമർ ഡി ഒലിവേര എന്ന കനോറ്റൈറോ.അഞ്ചടി ആറിഞ്ച് ഉയരമുള്ള ഈ കുറിയ മനുഷ്യൻ പരമ്പരാഗത ബ്രസീലിയൻ ക്ലാസിക്ക് ലെഫ്റ്റ് വിംങറായിരുന്നു...
415 കളികൾ സാവോ പോളോക്ക് വേണ്ടി കളിച്ച് 103 ഗോളുകൾ നേടി...സാവോ പോളോയുടെ ഹൃദയമായ മൊറുംബി സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മൽസ്സരത്തിൽ സ്പ്പോർട്ടിംഗ് ലിസ്ബണെതിരെ കളിച്ച ഇദ്ദേഹം സെലസാവോക്ക് വേണ്ടി 16 കളികളിൽ നിന്ന് നേടിയത് ഒരു ഗോൾ...!!!
വളരെ ചുരുങ്ങിയ കാലം മാത്രമേ സെലസാവൊയോടപ്പം കളിക്കാൻ സാധിച്ചുള്ളൂ എന്നത് കനോറ്റൈറോയെ സംബന്ധിച്ചിടത്തോളം ദുഖകരമായ വസ്തുതയാണ്...
അദ്ദേഹത്തിന്റെ ജീവിതരീതികളും ഫ്ലൈറ്റിൽ കയറാനുള്ള ഭയവും കാരണം 1958 ലോകകപ്പിൽ സെലസാവോയിലേക്ക് പരിഗണിച്ചില്ല. പകരം സഗാലോയും പെപെയെയും  ലെഫ്റ്റ് വിങർ പൊസ്സിഷനിലേക്കെടുത്തു.പീന്നീട് നടന്ന  ലോകകപ്പിലേക്കൊന്നും കനോറ്റൈറോയെ പരിഗണിച്ചില്ലെങ്കിലും 1959 ൽ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദ മൽസ്സരത്തിൽ തിരിച്ചുവിളിച്ചു.ഗാരിഞ്ച ഇല്ലാതെയിറങ്ങിയ സെലസാവോ 2-0 സ്കോറിന് ജയിച്ച മൽസരത്തിലെ താരമായിരുന്നു കനോറ്റൈറോ... ജുലീന്യോയും ഹെൻറിയും സ്കോർ ചെയ്തപ്പോൾ ആ ഗോളുകളുടെ ബുദ്ധികേന്ദ്രം കനോറ്റൈറൊയുടെതായിരുന്നു...

 എന്നാൽ എല്ലാ ബ്രസീലിയൻ ഇതിഹാസങ്ങളെപ്പോലെത്തന്നെ കാനോറ്റൈറോനെയും വഞ്ചിച്ചത് പരിക്കായിരുന്നു.കൊറിന്ത്യൻസിനെതിരെ ഒരു ലീഗ് മൽസ്സരത്തിനിടെ മേജർ പരിക്ക് പറ്റി.നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബോളിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ കനോറ്റൈറോയെ സാവോ പോളോ ഫാൻസ് ഒരിക്കലും കണ്ടില്ല..

എതിരാളികളുടെ പ്രതിരോധം കീറിമുറിക്കുന്ന ഫാസ്റ്റസ്റ്റ്  സ്റ്റെപ്പ് ഓവറുകളും ട്രിക്കുകളും  കൈവശമുണ്ടായിരുന്ന കനോറ്റൈറോ  അത്യപൂർവ്വ സ്കില്ലുകളും ഡ്രിബ്ലിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ എതിരാളികൾക്കെതിരെ പ്രദർശിപ്പിച്ച് ആസ്വാദകരെ ത്രില്ലടിപ്പിക്കുന്നതിൽ ഗാരിഞ്ചയെപ്പോലെത്തന്നെ കളിക്കളത്തിൽ വിജയിച്ച വിംങറായിരുന്നു...
അതുകൊണ്ട് തന്നെയാകാം ബ്രസീലുകാർ ഇദ്ദേഹത്തിന് ആദരവോടെയും സ്നേഹത്തോടെയും ആ പേരിട്ടത്..

🔶"ദ ഗാരിഞ്ച ഓഫ് ലെഫ്റ്റ് സൈഡ്"🔶

By- Danish Javed Fenomeno

#Canhoteiro #Selecaobrasileira
ബെബറ്റോക്ക് 53 ആം പിറന്നാൾ മധുരം..😘



ടെട്രാ ലോകകപ്പ് നേടിത്തരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇതിഹാസം.94 ലോകകകപ്പ് ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ നിർണ്ണായക ഗോൾ നേടിയ ശേഷം മൽസ്സരം തുടങ്ങുന്നതിന് തൊട്ടു മുമ്പ് പിറന്ന തന്റെ മൂന്നാമത്തെ മകന് ഗോൾ സമർപ്പിച്ച് റൊമാരിയോക്കും മാസീന്യോക്കുമൊപ്പം നടത്തിയ ബെബി ക്രാഡിൽ സെലിബ്രേഷൻ നമ്മൾക്ക് എങ്ങനെ മറക്കാനാകും...കായിക ലോകം കണ്ട ഏറ്റവും മികച്ച വിജയ സെലിബ്രേഷനായിത് വിലയിരുത്തപ്പെടുന്നു.

റൊമാരിയോടപ്പം ലോക ഫുട്ബോളിലെയും ബ്രസീലിയൻ ഫുട്ബോളിലെയും എക്കാലത്തെയും മികച്ച കൂട്ട്കെട്ടുകളിലൊന്ന് പങ്കു വെച്ച ബെബറ്റോ ആറ് ഗോളടിച്ച് ഗോൾഡൻ ബോളോടെ 1989 കോപ്പയും മൂന്ന് നിർണായക ഗോളുകളടിച്ച് 1994 ലോകകപ്പും നേടിത്തരുന്നതിൽ റൊമാരിയോയെപ്പോലെ ത്തന്നെ നിർണായക പങ്കുവഹിച്ച കളിക്കാരനാണ്...
അതുപോലെ തന്നെ 1997 കോപ്പയിലും മൂന്ന് ഗോളുകളടിച്ച് 98 ലോകകപ്പിലും റോണോയോടപ്പവും മികച്ച കൂട്ട്കെട്ട് സൃഷ്ടിക്കാൻ ബെബറ്റോക്ക് കഴിഞ്ഞു.

🌕 3 ലോകകപ്പ് കളിച്ച ബെബറ്റോ       നേടിയത് 6 ഗോളുകൾ...
🌕 മൊത്തം 81 മൽസ്സരങ്ങൾ ബ്രസീലിനു വേണ്ടി കളിച്ച ബെബറ്റോ 43 ഗോളുകൾ നേടി...
🌕 75 ഒഫീഷ്യൽ മൽസ്സരങ്ങളിൽ നിന്നായി 39 ഗോളുകൾ...
🌕 ബെബറ്റോ സെലസാവോക്ക് വേണ്ടി
  വിജയങ്ങൾ 54
  സമനിലകൾ 17
  തോൽവികൾ 10
  വിജയശതമാനം 77

ബ്രസീലിയൻ ഫുട്‌ബോൾ ഹാൾ ഓഫ് ഫൈമിൽ 25 ഇതിഹാസങ്ങളിലൊരാളാകാൻ കഴിഞ്ഞത് ബെബറ്റോയുടെ ഏറ്റവും വലിയ നേട്ടമാണ്....
ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് ലഭിക്കേണ്ട താരമായിരുന്നു  ഫ്ലെമെംഗോയുടെ ഇതിഹാസതാരം.അർഹതയുണ്ടായിട്ടും അത് നൽകാത്തത് തീർത്തും  ദൗർഭാഗ്യകരമായിപ്പോയി പ്രതേകിച്ചും1993 ബെബറ്റോയുടെ മികച്ച വർഷമായിരുന്നു...
#DanishFenomeno  #Happy53rd #birthday #bebeto #Selecaobrasileira

Tuesday, February 14, 2017

On this day Football lost its Soul



Ronaldo - "The head wants to go on, but the body can't take any more."

Worst Day ever 😭

റൊണോ പ്രതിഭാസം ഫുട്‌ബോളിൽ നിന്നും റിട്ടയർമെന്റ് പ്രഖ്യാപിച്ചിട്ട് ഇന്നത്തേക്ക് 6 വർഷം തികയുന്നു.2011 ഫ്രെബുവരി 14 ന് നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടി മക്കളായ അലക്സിനും റൊണാൾഡിനുമൊപ്പം  ലോകത്തെ ഒന്നടങ്കം കരയിപ്പിച്ച വിരമിക്കൽ പ്രഖ്യാപനം വന്നപ്പോൾ തകർന്നത് എൻ ചങ്കായിരുന്നു.പരിക്കുകളും ഹൈപ്പോതൈയ്റോയ്ഡിസവും കരിയറിലുടനീളം പ്രതിഭാസത്തെ വേട്ടയാടിയപ്പോൾ റോണോക്ക് നഷ്ടമായത് തന്റെ കരിയറിലെ പീക്ക് വർഷങ്ങളായിരുന്നു 22-25 വയസ്സ് കാലയളവിലെ നാല് വർഷത്തോളമായിരുന്നു.മൂന്ന് മേജർ സർജറികൾ ഇക്കാലയളവിൽ റോണോയുടെ വലതു കാൽമുട്ടിനും ഇടതു കാൽമുട്ടിനും നടത്തിയപ്പോൾ വിദഗ്ധ ഡോക്ടർമാർ വരെ വിധിയെഴുതി റോണോയുടെ കരിയർ അവസാനിച്ചെന്ന്.പക്ഷേ എല്ലാ പ്രതിസന്ധി കളെയും തരണം ചെയ്തു റോണോ സ്പോർട്സ് ചരിത്രത്തിലെ ഒരു അത്ലറ്റിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവ് നടത്തി കാനറികളെ തോളിലേറ്റി ചരിത്തത്തിലെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനവുമായി ലോകകപ്പും ഗോൾഡൻ ബൂട്ടും സ്വന്തമാക്കി അൽഭുതങ്ങൾ കാണിച്ചു തന്നു.കൂടാതെ ലോക ഫുട്‌ബോളർ പട്ടവും ബലോൺ ഡി ഓറും നേടി ചരിത്ര്‌ സൃഷ്ടിച്ചു.
തുടർന്ന് ഹൈപ്പോതൈയ്റോഡിസം രോഗത്തിനടമിപ്പെട്ട റോണോയുടെ കിലോ ഗ്രാം ഒരു കിന്റലിലധികം വർധിച്ചെങ്കിലും റിയലിലും ബ്രസീലിലും തകർപ്പൻ പ്രകടനം തന്നെ തുടർന്നു.പ്രീ ഇഞ്ചേർഡ് റൊണോയുടെ  ഫോമിന്റേ അടുത്തുമെങ്ങും പോസ്റ്റ് ഇഞ്ചേർഡ് റോണോയുടെ ഫോം ഉണ്ടായിരുന്നില്ല.എന്നിട്ടും ലോകകപ്പ് മുതൽ ലോക ഫുട്‌ബോളർ പട്ടം തുടങ്ങി ലോകകപ്പ് ഗോൾ സ്കോറർ റെക്കോർഡ് തുടങ്ങീയ സ്വന്തം പേരിൽ കുറിക്കാൻ കഴിഞ്ഞു.
2007 ൽ മിലാനിൽ വീണ്ടും വലതു കാൽമുട്ടിന് മേജർ ഇഞ്ചുറി പറ്റ്രിയപ്പോൾ തുടർച്ചയായ മൂന്നാം തവണയും ഡോകടർമാർ വിധിയെഴുതി പ്രതിഭാസത്തിന്റെ കരിയറിന് അസ്തമനമായിരിക്കുന്നു.ഇനി ബോൾ തട്ടാൻ പോലും റോണോക്ക് അസാധ്യമെന്ന്.എന്നാൽ ഏവരെയും അമ്പരിപ്പിച്ച് മൂന്നാം തവണെയും റൊണാൾഡോ പ്രതിഭാസം 32 ആം വയസ്സിൽ തിരിച്ചു വരുന്നു.കൊറിന്ത്യൻസീനോടപ്പം.തന്റെ നൂറ് കിലോ ശരീര ഭാരത്തെ മറികടന്ന് റോണോ ഫുട്‌ബോൾ ലോകത്തിലെ ഇതിഹാസങ്ങൾ പലരും പിന്തുടരാൻ ശ്രമിച്ച് റോണോ ഉണ്ടാക്കിയെടുത്ത അസാധാരണ ടെക്നികുകളും ട്രിക്കുകളും സ്റ്റെപ്പ് ഓവറുകളും നട്ട്മെഗുകളും വീണ്ടും ആ മഹാ പ്രതിഭാസം പുറത്തെടുത്തു തുടങ്ങി.ഗോളുകളും ഡ്രിബ്ലീഗ് റണ്ണുകളും വീണ്ടും പിറന്നു.ദുംഗയുടെ അവഗണന തുടർന്നപ്പോൾ ഫിനോമിനോടെ അഞ്ചാം ലോകകപ്പ് സ്വപ്നം നടന്നില്ല.2011 ൽ തന്റെ തലച്ചോറ് ഫുട്‌ബോളിന് അഡികടഡ് ആണെന്നും പക്ഷേ തന്റെ ശരീരം വഴങ്ങുന്നില്ലെന്നും നിറകണ്ണുകളോടെ പറഞ്ഞു അലക്‌സിനെയും റോണാൽഡിനെയും കെട്ടിപ്പിടിച്ചു കൊണ്ടായിരുന്നു സ്പോർട്സ് ചരിത്രത്തിൽ ദൈവം തന്നെ ഒരേയൊരു പ്രതിഭാസത്തിന്റെ യുടെ വിരമിക്കൽ പ്രഖ്യാപനം...

റിവാൾഡോ കഫു സിദാൻ ഫിഗോ ടോട്ടി കാർലോസ് ദെസെയ്ലി നെസ്റ്റ ഒവൻ ഡിബോയർ ,ഹെൻറി ഫെർഡി.....etc......തുടങ്ങിയ റോണോയുടെ തലമുറയും
ഡീന്യോ കാക എറ്റൂ ദ്രോഗ്ബ ഇബ്ര ടോറസ് അഡ്രിയാനോ റോബ് .....etc....തുടങ്ങി പിന്നീട് വന്ന തലമുറയും
മെസ്സീ സീയാർ അഗ്യൂറോ ബെൻസെമ നസ്റി  നെയ്മർ കൗട്ടീന്യോ ലുകാകു ..etc..തുടങ്ങിയ ഇന്നത്തെ തലമുറയും ജീസസ് മാർഷ്യൽ റാഷ്ഫോർഡ് ഗാബിഗോൾ....etc.. തുടങ്ങിയ വരും തലമുറയുടെയും ഇനി വരാനിരിക്കുന്ന ഒരുപാട് തലമുറകളുടെയും റോൾ മോഡലും ഐഡോളുമാണ് റൊണാൾഡോ പ്രതിഭാസം.
എന്തിനധികം പറയുന്നു റൊണോയെക്കാൾ പത്ത് വയസ്സിന് മൂത്ത റൊമാരിയോ വരെ പിൽക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട് റൊണാൾഡോ യുടെ പല ടെക്നിക്കുകളും ട്രിക്ക്സും നട്ട്മെഗും ഞാൻ  അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്നും പക്ഷേ എനിക്കവന്റെ പെർഫെക്ഷൻ കിട്ടാറില്ലെന്നും പലപ്പോഴും പരാജയപ്പെടുകയ്യാണ് പതിവെന്നും ഇത് തന്നെ സിദാൻ ഢീന്യോ തുടങ്ങിയവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.അത്പോലെ തന്നെ ഫുട്‌ബോളിന് പുറത്തും ഒരുപാട് ലോകോത്തര അത്ലറ്റുകൾ റോണോയെ റോൾ മോഡലാക്കിയവരുണ്ട്.റാഫേൽ നദാലും ബോൾട്ടും.പരിക്ക് പറ്റി തളർന്നു പോവുമ്പോൾ ഞങ്ങൾ റോണോയെ ഓർക്കും.അദ്ദേഹം പരിക്കുകളെ മറികടന്ന് നേടിയ ലോകക വിജയം ഞങ്ങൾ അത്ലറ്റുകൾക്ക് എന്നും പ്രചോധനമാണെന്നായിരുന്നു നദാലും ബോൾട്ടും പറഞ്ഞിരുന്നത്..ഫുട്‌ബോൾ ലോകത്ത് പെലെ കഴിഞ്ഞാൽ ഏറ്റവും മികച്ച താരത്തീന് ഇഞ്ചുറികൾ കാരണം നഷ്ടമായത് ആറു വർഷത്തിലധികമാണ്.എന്നിട്ടും അദ്ദേഹം രണ്ടു ലോകകപ്പ് നേട്ടങ്ങളടകം നേടിയ നേട്ടങ്ങൾ ആർക്കും തന്നെ നേടാനോ മറികടക്കാനോ അസാധ്യമായതാണ്.
ചരിത്ര പ്രതിഭാസം വിടപറയൽ പ്രഖ്യാപനം നടത്തിയ ദിവസം ചങ്ക് തകർന്നു ദുരന്ത ദിവസമാണിന്ന്...😭
#Fenomeno #Best #Player #Ever
#My #Hero #Idol #Inspiration #Fenomeno
#Idol_of_Whole_Football_generation 😘

Ronaldo Nazário de Lima 😘 Danish Fenomeno

Monday, February 13, 2017

ലിവർപൂളിൽ പതിറ്റാണ്ട് തികച്ച് ലീവ.



2011 കോപ്പ ടീമിലെ മെയിൻ ഡിഫ.മിഡ് ആയിരുന്ന ലുകാസ് ലീവ , കാസെമിറോ വരുന്നത് വരെ ഡിഫ.മിഡ്ഫീൽഡ് ക്ഷാമം ഏറെയനുഭവിച്ച സെലസാവോയിൽ എന്തുകൊണ്ട് ലീവയെ പോലൊരു താരത്തിന് ലോങ്വിറ്റി ഇല്ലാതെ പോയതിന് ഉത്തരാവാദികൾ ഇക്കാലത്തിനിടയിൽ വന്ന  കോച്ചുമാരായ ദുംങ്ങയുടേയും സ്കോളാരിയുടെയും പോരായ്മ തന്നെയാണ്.മധ്യനിരയിൽ വൈവിധ്യങ്ങളെ ഉപയോഗിക്കാനവർ മടിച്ചു.സ്കോളരി ഗുസ്താവോ-പോളീന്യോ സഖ്യത്തിലും ദുംഗ ഗുസ്താവോ-ഫെർണാണ്ടീന്യോ സഖ്യത്തിലും വിശ്വാസ്ത പുലർത്തിയപ്പോൾ ഇക്കാലത്തിനിടെ ബ്രസീൽ ടീമിലെ മധ്യനിരയിൽ യൂറോപ്യൻ വമ്പൻമാരോട് എതിരിടാൻ ഏറെ അത്യന്താപേക്ഷിതമായിരുന്ന ഒരു യൂറോപ്യൻ ഡിഫ.മിഡ്ഫീൽഡറെ പോലെ പരുക്കനടവുകളിലൂടെ ബോൾ ഒഴുക്ക് തടയുന്നതിലും കടുത്ത ടാക്ക്ളിംഗുകളിലൂടെയും പ്രസ്സിംഗിലൂടെയും പ്രതിരോധിക്കുന്നതിലും വേണ്ടി വന്നാൽ സ്റ്റോപ്പർ ബാക്കിന്റെ ജോലി കൂടി ചെയ്ത അനുഭവസമ്പത്തുള്ള ലീവയെപ്പോലൊരു താരത്തിന്റെ ആവശ്യകത ഇരുവരും മനസ്സിലാക്കാനാകാതെ പോയി.

2010 ന് ശേഷം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ടാക്ളർ കൂടിയാണ് ലീവ.അഞ്ച് തവണയാണ് ലീവ സീസൺ ബെസ്റ്റ് ടാക്ളിംഗ് ശരാശരിയിൽ മുന്നിട്ടു നിന്നത്.
ബ്രസീൽ മുൻ വലതു വിംഗ് ബാക്കായ ഫാബിയോ ഓറെലിയോക്കൊപ്പം ലുകാസ് ആൻഫീൽഡിലെത്തുമ്പോൾ ഒരുപക്ഷേ ഞാനടക്കമുള്ള ബ്രസീൽ ഫാൻസ് ആരും തന്നെ കരുതിയിട്ടുണ്ടാകില്ല ലിവർപൂളിൽ ഒരു ദശകം ലുകാസ് തികയ്ക്കുമെന്ന്.നിരവധി തവണ ലിവർപൂൾ ഇതിഹാസം ജെറാർഡിന്റെ പ്രശംസ പിടച്ച് പറ്റാൻ താരത്തിനായിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിൽ ലുകാസ് ലീവ ബ്രസീൽ ടീമിൽ സ്ഥാനം നേടാൻ അർഹനായിരുന്നെന്ന് ജെറാർഡ് അഭിപ്രായപ്പെട്ടിരുന്നു. 300 ലധികം മൽസരങ്ങളിൽ റെഡ്സ് ജെഴ്സി ധരിച്ചുട്ടുള്ള ലുകാസ് ലിവർപൂളിൽ ആറേഴ് വർഷങ്ങൾ കൂടി തുടരണമെന്നാഗ്രഹിക്കുന്നു.

മുപ്പത്കാരനായ ലുകാസിന് നഷ്ടമായ തന്റെ ലോകകപ്പ് സ്വപ്നങ്ങൾ വീണ്ടെടുക്കാനുള്ള അവസാന ചാൻസ് കൂടിയാണ് വരുന്ന സീസൺ.നിലവിൽ മഞ്ഞപ്പടയിൽ ലുകാസിനെ പോലെയൊരു പരിചയ സമ്പന്നനെ മധ്യനിരയിൽ മുതൽകൂട്ടാണ്.മാത്രവുമല്ല കാസെമിറോക്കൊരു ബാക്ക് അപ്പ് ഓപ്ഷൻ കൂടിയാണ് ലീവ.കാസെമിറോ -പോളീന്യോ-ആഗുസ്റ്റോ ഇവരെ കൂടാതെ രണ്ട് മധ്യനിരക്കാരെ നിർബന്ധമായും 23 അംഗ സ്ക്വാഡിൽ ടിറ്റെ എടുക്കുമെന്നിരിക്കെ ലുകാസിന് കാനറി ജെഴ്സിയിൽ അവസരങ്ങൾ ഇനിയുമുണ്ടെന്നത് വ്യക്തം.സമീപകാലത്തായി പരിക്കുകൾ വേട്ടയാടുന്നുണ്ടെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും പരിക്കിൽ നിന്നും വരും സീസണിൽ രക്ഷ നേടിയാൽ ലുകാസ് കാനറിപ്പടയിൽ ഫെർണാണ്ടീന്യോക്ക് ഭീഷണി സൃഷ്ടിചേക്കാം.അടിസ്ഥാനപരമായി പക്കാ ഡിഫ.മിഡ്ഫീൽഡറായ ലുകാസ് പഴയ ഫോം വീണ്ടെടുക്കുകയാണേൽ കാസെമിറോക്ക് യോജിച്ച ബാക്ക്-അപ്പ് ആണ്.ഫെർണാണ്ടീന്യോ അടിസ്ഥാനപരമായി ബോക്സ്-ടു-ബോക്സ് റോൾ മിഡ്ഫീൽഡറാണ്.ഈ റോൾ ചെയ്യാൻ ആഗുസ്റ്റോയും പോളീന്യോയും ഉണ്ടെന്നിരിക്കെ മാരക ഫോമിലെത്തിയാൽ ലുകാസിന്റെ ലോകകപ്പ് പ്രതീക്ഷകൾ വീണ്ടും തളിർത്തേക്കാം.
പെനാൽറ്റി സേവിംഗ് ഗോളിയായ ഡീഗോ ആൽവെസിനെപ്പോലെ തന്നെ പരിശീലകരുടെ അനാസ്ഥ കൊണ്ട് മാത്രം 2011-16 കാലയളവിനിടയിൽ കഴിവുണ്ടായിട്ടും , ഇരുവരുടെയും പൊസിഷനുകളിൽ താര ദൗർലഭ്യമുണ്ടായിട്ടും പരിശീലകരുടെ തന്നിഷ്ടങ്ങൾ കാരണം ടീമിൽ അവസരം നേടാതെ പോയ ദൗർഭാഗ്യ താരമാണ് ലീവ.ബ്രസീലുകാർ അധികം വാഴാത്ത ലിവർപൂളിൽ വിരമിക്കുന്നത് വരെ കളിച്ച് ലിവർപൂളിന്റെ ഇതിഹാസതാരങ്ങളുടെ ഖനിയിലേക്ക് ബ്രസീലിന്റെ ആദ്യ സംഭാവന ലുകാസായിരിക്കുമെന്ന് പ്രത്യാശിച്ചു പോവുന്നു.
Danish Fenomeno

Sunday, February 5, 2017

ഇരട്ടചങ്കുള്ള കാനറി

Article By - Danish Fenomeno
( Fore more posts visit 
www.danishfenomeno.blogspot.com)
5 February 2017

സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടി ചങ്കുള്ള കാനറി പക്ഷി 


2010 ലോകകപ്പ് കാലം,ലോക ഒന്നാം റാങ്കുകാരും ടൂർണമെന്റ് ഫേവറൈറ്റുകളുമായ ബ്രസീൽ വളരെ സുഗമമായി ചാമ്പ്യൻ ടീമിനെപ്പോലെ തന്നെ ക്വാർട്ടർ ഫൈനൽ വരെയെത്തി നിൽക്കുന്നു.ലോക ഫുട്‌ബോളിലെ മഹാ പ്രതിഭാസം റൊണാൾഡോ , കാൽപ്പന്തുകളിയുടെ മാന്ത്രിക യാഥാർത്ഥ്യം ഡീന്യോ " ദ എംപറർ "അഡ്രിയാനോ തുടങ്ങിയ ഇതിഹാസ താരങ്ങളൊന്നുമില്ലാതെയാണ് സെലസാവോ ലോകകപ്പിനിറങ്ങിയിരുന്നത്.പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ദുംഗയെന്ന തന്നിഷ്ട പ്രകാരനായ കോച്ച് മൂവരെയും മനപ്പൂർവ്വം അവഗണിക്കുകയായിരുന്നു.
എന്നാൽ ഈ ഇതിഹാസ താരങ്ങളില്ലാതെ തന്നെ 2009 കോൺഫെഡറേഷനും രണ്ടാം നിര താരങ്ങളെ വെച്ച് 2007 കോപ്പാ അമേരിക്കയും സ്വന്തമാക്കിയ ദുംഗയുടെ ബ്രസീൽ കാക-റൊബീന്യോ-ഫാബിയാനോ ത്രയങ്ങളുടെ മികവിൽ ആഫ്രിക്കൻ മണ്ണിലെ പ്രഥമ ലോകകപ്പിലും ആശാവഹമായ മികച്ച പ്രകടനമാണ് തുടക്കം മുതലേ നടത്തിയിരുന്നത്.
പക്ഷേ കണക്കുകൂട്ടലുകളെല്ലാം തന്നെ തെറ്റിച്ചത് ക്വാർട്ടർ ഫൈനലായിരുന്നു.ഡച്ച് പടക്കെതിരെ റോബിന്റെ ഗോളിൽ കടിച്ചു തൂങ്ങി രക്ഷപ്പെടാമെന്നുള്ള ദുംഗയുടെ പ്രതിരോധാത്മക ശൈലി ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു.പ്രതിരോധത്തിലെ ചില ആശയകുഴപ്പങ്ങളായിരുന്നു ദുംഗയുടെ ബ്രസീലിന് വിനയായത്.എല്ലാ തലത്തിലും വളരെ കെട്ടുറപ്പുള്ള മികച്ച ടീമായിട്ടും ലോകകപ്പ് നേടാനാകാതെ പോയത് തീർത്തും ദൗർഭാഗ്യകരവും ദുഖകരമായിപ്പോയി.ഇതിന് കാരണമായി തീർന്നത് ദുംഗയെന്ന പ്രതിരോധാത്മക പരിശീലകന്റെ തന്ത്രങ്ങളായിരുന്നു.ആഫ്രിക്കൻ ലോകകപ്പ് ദുരന്തം നയിച്ചത് ബ്രസീലിന്റെ സുവർണ തലമുറകളുടെ അന്ത്യത്തിലേക്കായിരുന്നു.
കാൽപ്പന്തുകളിയിൽ വിപ്ലവം സൃഷ്ടിച്ച രണ്ടു പതിറ്റാണ്ടിന്റോളം കാലത്തെ സുവർണ തലമുറയിലെ ബ്രസീലിയൻ ഇതിഹാസങ്ങൾ സ്വന്തമാക്കിയത് രണ്ടു ലോകകപ്പ് ഉൾപ്പെടെ പത്തോളം ഇന്റർനാഷണൽ കപ്പുകളായിരുന്നു നേടിയത്.റൊമാരിയോ മുതൽ റൊബീന്യോ വരെയുള്ള സുവർണ്ണതലമുറയിലെ തുടക്കം മുതൽ ഒടുക്കം വരെ ഒരു മൽസരം പോലും വിടാതെ തൽസമയം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.കഴിഞ്ഞു പോയ സുവർണ തലമുകളെയൊർത്ത് ദുഖിച്ചിരിക്കാതെ പുതിയ കാനറിപ്പക്ഷികളെ സെലസാവോയിലേക്കവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷൻ പുതു പുത്തൻ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചു തുടങ്ങി.ഇതിന്റെ ഭാഗമായി തന്നെ കൊറിന്ത്യൻസ് പരിശീലകനായിരുന്ന മാനോ മെനിസസിനെ കോച്ചായി നിയമിച്ചു.മെനിസസ് ടീമിനെ വാർത്തുടച്ചുവെന്ന് പറയാം.കൗമാര പ്രായത്തിലുള്ള പ്രതിഭാധ്നരായ കാനറിപ്പക്ഷികളെ മാത്രം സെലസാവോയിലേക്ക് പരിഗണിച്ചപ്പോൾ അതിൽ ഇരട്ട ചങ്കുള്ളൊരു കാനറി കിളിയുണ്ടായിരുന്നു.കാൽപ്പന്തുകളിയുടെ ദൈവം പെലെ വളർത്തി വലുതാക്കിയ സാന്റോസ് എന്ന ക്ലബിന്റെ അമരക്കാരനായിരുന്ന പതിനെട്ടുകാരൻ പയ്യൻ , ലോക ഫുട്‌ബോളിലെ ദൃഷടി വിഷയമായി ഉയരങ്ങൾ താണ്ടി പറക്കാൻ തയ്യാറായി നിൽക്കുന്ന ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയിലെ നിസർഗ സുന്ദരമായ കാനറി പക്ഷി , നെയ്മർ ഡാ സിൽവ ഡോസ് സാന്റോസ് ജൂനിയർ എന്ന നെയ്മർ ജൂനിയർ പ്രശസ്തമായ മഞ്ഞ ജെഴ്സിയിൽ മാനോ മെനിസസിന് കീഴിൽ പിറന്നു.
അവിടെ തുടക്കം കുറിച്ചത് ബ്രസീലിയൻ ഫുട്‌ബോളിന്റെ പുതുയുഗപ്പിറവിക്കായിരുന്നു.
മോഗി ഡാ ക്രൂസിലെ അൽഭുത ബാലൻ
സാവാപോളോ സംസ്ഥാനത്തിലെ വ്യവസായിക കേന്ദ്രങ്ങളിലൊന്നായ മോഗി ഡാ ക്രൂസിലായിരുന്നു നെയ്മറിന്റെ ജനനം.സാവോപോളോ നഗരത്തിൽ നിന്നും വെറും നാല്പ്പതു കിലോമീറ്റർ മാത്രമകലത്തിൽ സ്ഥിതി ചെയ്യുന്ന മോഗി ഡാ ക്രൂസിന്റെ ഫവേലകളിൽ കളിച്ചു വളർന്ന കുഞ്ഞു നെയ്മറിന് എന്നും പ്രചോദനമായി മാറിയതും തന്റെ ഹീറോയായ പിതാവ് നെയ്മർ സീനിയറായിരുന്നു.ഫുട്‌ബോളിൽ യൂറോപ്യൻ കുട്ടികളെപോലെ പോലെ അക്കാദമികളോ ക്ലബുകളോയല്ലല്ലോ ബ്രസീലിയൻ പിഞ്ചുകുഞ്ഞുങ്ങളുടെ ഗുരുകുലം.കാൽപ്പന്തുകളിയിലെ അവരുടെ ഗുരുകുലം തെരുവാണ്.തെരുവിലൂടെയും കടൽതിരത്തും കൂടി കളിച്ചാർജ്ജിക്കുന്നതാണ് അവരുടെ സാങ്കേതിക മികവും ഡ്രിബ്ലിംഗ് സ്കില്ലുകളും.ജൻമനാ തന്നെ തന്നിൽ സിദ്ധമായ "ജോഗ ബോണിറ്റോയുടെ വിഭവങ്ങൾ" ഒന്നു പുഷ്ടിപ്പെടുത്തുകയും മിനുക്കിയെടുക്കുകയും ചെയ്യേണ്ട കാര്യമേ നെയ്മർക്കുണ്ടായിരുന്നുള്ളൂ.
അതിന് ഏറ്റവും അനുയോജ്യമായ പ്ലാറ്റ്ഫോം ഫൂട്സാൽ തന്നെയാണെന്ന് നെയ്മർ സീനിയറിന് അധികം ചിന്തിക്കേണ്ടി വന്നിരുന്നില്ല.തന്റെ മകന്റെ ചടുലമായ നീക്കങ്ങളും വേഗതായർന്ന പേസിലുള്ള ഡ്രിബ്ലിംഗുകളും കൗശലമായ ട്രിക്കുകളും കണ്ട് അതിശയിച്ച പിതാവ് തന്റെ മകനെ സാവോ പോളോയിലെ ഒരു ഫൂട്സാൽ ക്ലബിൽ ചേർത്തു.അതോടെ പത്ത് തികയാത്ത നെയ്മർ സാവോപോളോയിലെ പലയിടത്തുമായി നടന്ന ഫൂട്സാൽ ടൂർണമെന്റുകളിലൂടെയും തെരുവു ഫുട്‌ബോളിലൂടെയും പ്രശസ്തിയിലേക്കുയർന്നു.

സാന്റോസ് യൂത്ത് ടീമിലേക്ക്
സാവോ വിൻസന്റെയിലേക്ക് കൂടുമാറിയ നെയ്മറുടെ കുടുംബം, സാന്റോസിന് തൊട്ടരികെയുള്ള പോർച്ചുഗീസ് സാന്റിസ്റ്റ എന്ന യൂത്ത് ക്ലബിൽ ജോയിൻ ചെയ്തതോടെ നെയ്മറുടെ പ്രസിദ്ധി വർധിച്ചു.
പതിനൊന്നുകാരൻ നെയ്മർ ജൂനിയർ എന്ന വണ്ടർ കിഡിനെ റാഞ്ചാൻ സാവോപോളോയടക്കം സ്റ്റേറ്റിലെ ഒരുപിടി മികച്ച ക്ലബുകൾ വട്ടമിട്ടെങ്കിലും തന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഫുട്‌ബോൾ ദൈവത്തിന്റെ ചൈതന്യം അനുഭവിച്ചറിഞ്ഞ് പ്രശസ്തിയുടെ കൊടുമുടി താണ്ടിയ സാന്റോസ് ക്ലബിൽ ചേരാനായിരുന്നു നെയ്മറിന് താൽപര്യം.അങ്ങനെ 2003 ൽ നെയ്മർ സാന്റോസുമായി ലോംങ് ടേം യൂത്ത് കോൺട്രാക്റ്റിൽ ഒപ്പു വെച്ചു.
പുതു ചരിത്രത്തിന്റെ തുടക്കമായിരുന്നത്.പെലെ ,പെപെ,ക്ലോഡാൾഡോ ,റോബീന്യോ തുടങ്ങിയവർ ലോകം കീഴടക്കിയത് സാന്റോസിന്റെ യൂത്ത് ടീമിലൂടെ കരിയറിന് തുടക്കം കുറിച്ചായിരുന്നു.കോട്ടീന്യോ( മുൻ താരം) ഡീഗോ ,എലാനോ ,അലക്സ് ,ഗാൻസോ ..തുടങ്ങിയ താരങ്ങളെല്ലാം വളർന്നതും പെക്സെ( സാന്റോസിന്റെ വിളിപേര്) യൂത്ത് സിസ്റ്റത്തിലൂടെയായിരുന്നു.
ക്ലബ് കരിയറിലൂടെ
സാന്റോസിലൂടെ പ്രൊഫഷണൽ ക്ലബ് ഫുട്‌ബോൾ അരങ്ങേറ്റം.
സാന്റോസ് യൂത്ത് ടീമിലെ അപാര പ്രകടനം തുറന്നത് സാന്റോസിന്റെ സീനിയർ ടീമിലേക്കുള്ള വാതിലായിരുന്നു.തന്റെ ഫുട്‌ബോൾ കരിയറിന് അവിടെ തുടക്കം കുറിച്ചു.ആദ്യത്തെ പ്രൊഫഷണൽ ഫുട്‌ബോൾ കരാറിൽ നെയ്മർ സാന്റോസുമായി ഒപ്പു വെച്ചു.
ബ്രസീലിയൻ ഫുട്‌ബോളിൽ വളരെ നേരത്തെ തന്നെ അതായത് പതിനാറ് പതിനേഴ് വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരൽഭുത സംഗതിയൊന്നുമല്ല.അത്കൊണ്ട് തന്നെ നെയ്മർ ഏതൊരു ബ്രസീലിയൻ ഇതിഹാസങ്ങളെപോലെ തന്നെ പതിനേഴാം വയസ്സിൽ സീനിയർ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചു.ഒരു കാര്യം ഓർക്കുക ഗാരിഞ്ച ദിദി റൊമാരിയോ റിവാൾൾഡോ ഡീന്യോ റൊബീന്യോ തുടങ്ങിയ ഇതിഹാസതാരങ്ങൾ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പായിരുന്നു നെയ്മർ ഫുട്‌ബോളിൽ കന്നി മൽസരം കളിച്ചത്.
2009 മാർച്ച 7 ന് കമ്പീണാറ്റോ പോളിസ്റ്റയിൽ പകരക്കാരനായി ഓയിസ്റ്റെ ക്ലബിനെതിരെയായിരുന്നു അരങ്ങേറ്റം.ഓയിസ്റ്റെക്കെതിരെയുള്ള മികച്ച പ്രകടനം പെലെയുടെ പ്രശംസ പിടിച്ചു പറ്റി. അടുത്ത കളിയിൽ ഇതിഹാസതാരം റിവാൾഡോ കളിച്ചു വളർന്ന ക്ലബായ മോജി മിഗ്രിമിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം നേടി.തന്റെ കരിയറിലെ ആദ്യ ഗോളടിച്ച് നെയ്മർ കരുത്തുക്കാട്ടി.തുടർന്ന് സാന്റോസിനെ പൗളിസ്റ്റ ലീഗിന്റെ ഫൈനൽ വരെയെത്തിക്കാൻ താരത്തിന് കഴിഞ്ഞു.14 ഗോളുകളും 7 അസിസ്റ്റുകളുമായിരുന്നു നെയ്മർ തന്റെ അരങ്ങേറ്റ സീസണിൽ അടിച്ചത്.
എന്നാൽ 2010 വർഷമായിരുന്നു നെയ്മർ ലോകഫുട്ബോളിലെ അൽഭുത പ്രതിഭയായി വളർന്നത്.പൗളിസ്റ്റാ ലീഗിൽ ഗ്വരാനിക്കെതിരെ അഞ്ച് ഗോൾ പ്രകടനവുമായി സാന്റോസിനെ മുന്നോട്ട് നയിച്ച നെയ്മർ ചാമ്പ്യൻഷിപ്പ് നേടിയും പൗളിസ്റ്റ ലീഗ് ഗോൾഡൻ ബോൾ നേടിയുമാണ് ബ്രസീലിയൻ ലീഗിനൊരുങ്ങിയത്.ലീഗിൽ 31 കളികളിൽ നിന്ന് 17 ഗോളുകൾ നേടുകയും മാത്രവുമല്ല ഗാൻസോക്കൊപ്പമുള്ള കൂട്ട്കെട്ട് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി.11 ഗൊളടിച്ച നെയ്മറിന്റെ മികവിൽ കോപ്പാ ഡോ ബ്രസീലും നേടാനും സാന്റോസിനായി.സീസണിൽ മൊത്തം 42 ഗോളുകൾ നേടിയതോടെ നെയ്മർ പ്രമുഖ ക്ലബുകളുടെ നോട്ടപ്പുള്ളിയായി മാറി.ചെൽസിയുടെ വമ്പൻ ഓഫർ സാന്റോസും നെയ്മറും നിരസിച്ചത് താരത്തിന് സാന്റോസിനോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു.
കോപ്പ ലിബർട്ടഡോറസ് വിജയം
നെയ്മറിന്റെ സീനിയർ ടീമിനോടപ്പമുള്ള പ്രകടനങ്ങൾ സാന്റോസിന്റെ 1950കളിലെയും 60കളിലെയും പെലെ കോട്ടീന്യോ പെപെ തുടങ്ങിയ ഇതിഹാസങ്ങൾ അടങ്ങിയ ടീമുമായി താരതമ്യം ചെയ്യപ്പെട്ടു.നെയ്മറും ഗാൻസോയും തമ്മിലുള്ള പാർട്ണർഷിപ്പ് സൗത്ത് അമേരിക്കൻ ഫുട്‌ബോളിന്റെ അമരത്തേക്ക് സാന്റോസിന്റെ തിരിച്ചുവരവിനാണ് സക്ഷ്യം വഹിച്ചത്.
കോപ്പാ ലിബർട്ടഡോറസ് 48 വർഷങ്ങൾക്ക് ശേഷം സാന്റോസിന് നേടികൊടുത്തായിരുന്നു ചരിത്രത്തിൽ ഇടം നേടിയത്.1963 ൽ പെലെയുടെ മികവിൽ ലിബർട്ടഡോറസ് ജയിച്ച ശേഷം 2011 ലിയാരുന്നു സാന്റോസ് കിരീടം ചൂടിയിരുന്നത്.ആറ് ഗോളോടെ നോക്കൗട്ട് റൗണ്ടിലും ക്വാർട്ടറിലും സെമിയിലും ഫൈനലിലും ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മർ ഏറെക്കുറെ ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റി ഗോൾഡൻ ബോൾ നേടിയാണ് സാന്റോസിനെ ലാറ്റിനമേരിക്കൻ ചാമ്പ്യൻമ്മാരാക്കിയത്.2011 ലെ സൗത്ത് അമേരിക്കൻ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അവാർഡും കരസ്ഥമാക്കാൻ നെയ്മറിന് സാധിച്ചു.2010 ലെ അവാർഡ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു നെയ്മർ.മാത്രവുമല്ല ഫ്ലെമെംഗോക്കെതിരെ നാല് പേരെ ഡ്രിബ്ൾ ചെയ്തു കയറി ഗോളടിച്ച ഗോളിന് ഫിഫ പുസ്കാസ് അവാർഡും താരത്തെ തേടിയെത്തി.2011 ൽ പൗളിസ്റ്റ ലീഗും താരം സ്വന്തമേക്കി.സീസണിൽ 47 കളികളിൽ നിന്നായി 24 ഗോളുകളും 2012 സീസണിൽ 47 കളിയഇൽ നിന്നായി 43 ഗോളുകളും സ്വന്തമാക്കി.2012 ൽ വീണ്ടും സൗത്ത് അമേരിക്കൻ ബെസ്റ്റ് പ്ലെയർ അവാർഡ് നേടി.2010 11 12 മൂന്ന് വർഷങ്ങളിലായി ഹാട്രിക് പൗളിസ്റ്റ ചാമ്പ്യൻഷിപ്പുകളാണ് നെയ്മർ സാന്റോസിന്റെ മ്യൂസിയത്തിലെത്തിച്ചത്.225 കളികളിൽ നിന്നായി 136 ഗോളുകളാണ് നെയ്മർ സാന്റോസിൽ നേടിയത്.ഇത് ഔദ്യോഗിക മൽസരങ്ങളിലെ കണക്കാണ്.അനൗദോഗിക മൽസരങ്ങളും കൂട്ടിയാൽ മൊത്തം ഗോളിൽ മാറ്റമുണ്ടാകും.
ബാഴ്സലോണയിൽ
2013 ൽ സാന്റോസിൽ നിന്ന് റെക്കോർഡ് തുകക്ക് ബാഴ്സയിലേക്ക് കൂടുമാറിയ നെയ്മർ റൊണാൾഡോ കാർലോസ് തുടങ്ങിയ താരങ്ങൾ റയലാണ് നെയ്മറിന് ഏറ്റവും യോജിച്ച ക്ലബെന്ന ഉപദേശം കേൾക്കാതെയാണ് ബാഴ്സയിലേക്ക് തിരിച്ചത്.അത്.മാഡ്രിഡിനെതിരെ അരങ്ങേറ്റ മൽസരങ്ങളിൽ തന്നെ ഗോളടിച്ച് സൂപ്പർ കോപ്പാ ഡി എസ്പാന നേടി കൊടുത്തു.ആദ്യ സീസണിൽ തന്നെ പതിനഞ്ച് ഗോളുകളും രണ്ടാം സീസണിൽ ബാഴ്സയുടെ ട്രെബിൾ കീരിട നേട്ടത്തിൽ നിർണായക താരമായി മാറി.ചാമ്പ്യൻസ് ലീഗ് ബാഴ്സയെ ജെതാക്കാളാക്കിയത് നെയ്മറായിരുന്നു.നോക്കൗട്ട് ക്വാർട്ടർ സെമി , ഫൈനൽ തുടങ്ങി എല്ലാ നിർണായ ഘട്ടത്തിലും രക്ഷകന്റെ റോളിൽ നെയ്മർ ഗോളടിച്ച് അവതരിച്ചപ്പോൾ ബാഴ്സ വളരെ ഈസിയായി തന്നെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കി.നോക്കൗട്ട് മൽസരങ്ങളിലെല്ലാം ഗോളടിച്ച ആദ്യ താരമായും നെയ്മർ. കോപ്പാ ലിബർട്ടഡോറസിലും ചാമ്പ്യൻസ് ലീഗിലയും നോക്കൗട്ട് മൽസരങ്ങളിൽ ഗോളടിക്കുന്ന അപൂർവ്വങ്ങളിൽ അപൂർവ്വ റെക്കോർഡും സ്വന്തമാക്കാൻ നെയ്മർക്ക് കഴിഞ്ഞു.
168 മൽസരങ്ങൾ ബാഴ്സക്ക് വെണ്ടി കളിച്ചപ്പോൾ വെറും 94 ഗോളുകളാണ് നെയ്മർക്ക് നേടാനയാതെന്നത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ് നെയ്മറിന് പറ്റിയ പ്ലാറ്റ്ഫോമല്ല ബാഴ്സയെന്നത്.
ബാഴ്സയൊടപ്പം 2022 വരെ കരാർ പുതുക്കിയ നെയ്മർ ടീമിലെ മികച്ച താരമായിട്ടും അടിമപ്പണയെടുത്ത് ഒതുങ്ങി കഴിയുകയാണെന്നത് സങ്കടകരമായ അവസ്ഥ തന്നെയാണ്.
ബ്രസീൽ കരിയർ
നെയ്മറിലൂടെ കാനറികളുടെ പുതുയുഗപ്പിറവി
2010 ലോകകപ്പിൽ നെയ്മറെ ടീമിലെടുക്കണമെന്ന് പറഞ്ഞ് പതിലായിരത്തോളം നിവേദനങ്ങളാണ് ദുംഗക്ക് മുന്നിൽ ലഭിച്ചത്.പെലെ റൊമാരിയോ തുടങ്ങിയവരും നെയ്മറെ ടീമിലെടുക്കണമെന്നാവിശ്യം ഉന്നയിച്ചപ്പോൾ ദുംഗ പറഞ്ഞത് നെയ്മർ കൗമാര പ്രതിഭയാണെന്നും പരിചയസമ്പന്നതയില്ലെന്നും പറഞ്ഞു ഒഴിയുകുകയായിരുന്നു.
നെയ്മറിലൂടെ പുതു യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു മെനിസസ്.അണ്ടർ 17 ലോകകപ്പ് അടക്കം നിരവധി ടൂർണമെന്റുകൾ മഞ്ഞപ്പടയോടപ്പം കളിച്ച് അനുഭവ സമ്പത്താർജ്ജിച്ച നെയ്മറിനെ ടീമിന്റെ മെയിൻ പ്ലേയറാക്കി ഗാൻസോയോടപ്പം പുതിയ തലമുറയുടെ വികാസത്തിന് മാനോ ആരംഭം കുറിച്ചപ്പോൾ ബ്രസീൽ ആരാധകരുടെ പ്രതീക്ഷകൾ വെറുതെയായില്ല.2010 ആഗസ്റ്റ് പത്തിന് അമേരിക്കക്കെതിരെ നെയ്മർ തന്റെ അരങ്ങേറ്റ മൽസരത്തിൽ തന്നെ ഗോളടിച്ച് ചരിത്രം രചിച്ചു.തുടർന്ന് നടന്ന കളിയിൽ സ്കോട്ലാന്റിനെതിരെ ഇരട്ട ഗോളുകളും നേടി താരം കരുത്തു തെളിയിച്ചു.
2011 സൗത്ത് അമേരിക്കൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ 9 ഗോളോടെ ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്റ് ബെസ്റ്റ്പ്ലെയറും ഗോൾഡൻ ബുട്ടും സ്വന്തമാക്കാനും സാധിച്ചു.സീനിയർ ടീമിനോടപ്പം തിരക്കിനായതിനാൽ 2011 അണ്ടർ 20 ലോകകപ്പ് കളിക്കാൻ നെയ്മർക്ക് കഴിഞ്ഞില്ല.നെയ്മറുടെ അഭാവത്തിലും കോട്ടീന്യോ ഓസ്കാർ കാസ്മിറോ ലുകാസ് തുടങ്ങിയ യുവതാരങ്ങളുടെ മികവിൽ ബ്രസീൽ ലോകകപ്പ് നേടി.
2011 കോപ്പാ അമേരിക്കയിൽ യുവ താരങ്ങളുമായി പരീക്ഷണത്തിനൊരുങ്ങിയ മാനോയുടെ തന്ത്രങ്ങളുടെ കേന്ദ്രബിന്ദു നെയ്മർ തന്നെയായിരുന്നു.രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ച് പതിനെട്ടുകാരനായ നെയ്മർ തനിക്ക് ചയ്യാൻ കഴിയുന്നത് നിർവഹിച്ചു.
മാനോ കളി സമനിലയിലായിരിക്കെ നെയ്മർ ഗാൻസോ റോബീന്യോ തുടങ്ങിയ താരങ്ങളെ പിൻവലിച്ചത് ഷൂട്ടൗട്ടിൽ പരാഗ്വെയോടുള്ള തോൽവിക്ക് കാരണമായി മാറി.
2012 ഒളിമ്പിക്സായിരുന്നു നെയ്മറിന്റെ കരിയർ വളർച്ചക്ക് സഹായകമായ മറ്റൊരു മികച്ച പ്രകടനം.ലണ്ടനിൽ നടന്ന ഒളിമ്പിക്സിൽ നാല് ഗോളടിച്ച് ടീമിനെ ഫൈനലിലെത്തിക്കാൻ താരത്തിന് സാധിച്ചെങ്കിലും ഫൈനലിൽ മെക്സിക്കോയോട് കഷ്ടിച്ചു പരാജയപ്പെട്ടു.ചൈനക്കെതിരെ നടന്ന സൗഹൃദ മൽസരത്തിൽ മഞ്ഞപ്പടക്ക് വേണ്ടി ആദ്യമായി ഹാട്രിക് നേടാനും കഴിഞ്ഞു.സൂപ്പർക്ലാസികോയിൽ അർജന്റീന യെ തകർത്ത് ബ്രസീൽ തുടരെ രണ്ടാം കിരീടം സ്വന്തമാക്കിയതും നെയ്മറുടെ ഗോൾ മികവിലായിരുന്നു.
2013 ൽ നടന്ന കോൺഫെഡറേഷൻ കപ്പായിരുന്നു നെയ്മറുടെ പ്രതിഭ ലോകം മുഴുവൻ കാണാനിടയായത്.ലോക ഫുട്‌ബോളിലെ പല മെസ്സി ക്രിസ്ത്യനോ തുടങ്ങി പ്രമുഖർക്കും നേടാനാകാതെ പോയത് രാജ്യത്തിന് വേണ്ടിയൊരു കപ്പ് ,അത് മറകാനയുടെ നടുമുറ്റത്ത് സാധ്യമാക്കുകയായിരുന്നു നെയ്മർ.22 ആം റാങ്കിലുണ്ടിയിരുന്ന വെറോം ശരാശരി ടീമിനോപ്പം നാല് ഗോളുകളും ആറ് അസിസ്റ്റുകളുമായി ടൂർണമെന്റ് ഗോൾഡൻ ബോൾ പട്ടം സ്വന്തമാക്കിയാണ് നെയ്മർ വൻകരകളുടെ ചാമ്പ്യൻഷിപ്പ് റിയോയിലെ മ്യൂസിയത്തിൽ തന്നെ നില നിർത്തിയത്.തുടർന്നു നടന്ന സൗഹൃദ മൽസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മറുടെ കരിയറിലെ ദുരന്തമായി മാറീയത് 2014 ലോകകപ്പ് ആയിരുന്നു.നാല് ഗോളുകളും ഗോളുകൾക്ക് വഴിയൊരുക്കിയും സ്വന്തം നാട്ടിൽ ലോകകപ്പ് നേടി ചരിത്രം തീർക്കുമെന്ന പ്രതീതി ജനിപ്പിച്ച ശേഷം സുനിഗെയെന്ന കൊളംബിയൻ കാട്ടു ചെന്നായയുടെ രൂപത്തിൽ ലോകകപ്പ് സ്വപ്നങ്ങൾ ദുരന്തസ്വപ്നം മാത്രമായി.ഒരു പക്ഷേ നെയ്മറുടെ നട്ടെല്ല് തകർത്ത സുനിഗയുടെ ഫൗൾ ഇല്ലായിരുന്നേൽ ബ്രസീൽ മറകാനയുടെ കണ്ണീർ എന്നന്നേക്കുമായി മായിച്ചേനെ എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ.
സ്കോളരി പോയ ശേഷം വീണ്ടും ദുംഗയുടെ കാലഘട്ടം വന്നതോടെ നായകനായ നെയ്മറിന്റെ സ്കോറിംഗ് മികവിന് ഒരു ക്ഷാമവും വന്നില്ലായിരുന്നു.ജപ്പാനെതിരെ നാല് ഗോളടിച്ച് ബ്രസീലിയൻ ഫുട്‌ബോൾ ചരിത്ര താളുകളിൽ വീണ്ടും നെയ്മർ ഇടം പിടിച്ചു.അർജൻീനയെ തകർത്ത് നായകനായി തന്നെ ഹാട്രിക് സൂപ്പർക്ലാസികോ സ്വന്തമാക്കി.സുനിഗയുമായുള്ള ലോകകപ്പ് സംഭവത്തിന്റെ ബാക്കിപത്രമായിരുന്നു 2015 കോപ്പയിൽ അരങ്ങേറിയിരുന്നത്.
2016 ഒളിമ്പിക്സിൽ മെകാളക്ക് കീഴിൽ നെയ്മറിന്റെ നായക മികവ് ലോകം കണ്ടു.നാല് ഗോളും നാല് അസിസ്റ്റുകളുമായി ജീസസ് -ലുവാൻ-ഗാബി ത്രയങ്ങളുടെ വഴികാട്ടിയായി വർത്തിക്കാനും നായകന് കഴിഞ്ഞു.നിർണായകമായ ഫൈനലിൽ ഫ്രീ കിക്ക് ഗോളും സമ്മർദ്ദമേറിയ പെനാൽറ്റി ഷൂട്ടൗട്ടീലെ ഗോളും നേടി തനിക്കുള്ള ഇരട്ട ചങ്ക് എന്തെന്ന് ലോക ഫുട്‌ബോളിന് കാണിച്ചു കൊടുത്തു നെയ്മർ.ഇക്കാലയളവിൽ മൂന്നു ഫൈനലിലും വെറും സംപൂജ്യനായി പെനാൽറ്റിയും പുറത്തേക്കടിച്ച് നിലവിളിച്ചു കരഞ ഫുട്‌ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം വരെ നടത്തിയ ദുർബലനായ ലിയോണൽ മെസ്സി നെയ്മറെ കണ്ട് പഠിക്കണം.
സമ്മർദ്ദ ഘട്ടങ്ങളിൽ ഇരട്ടചങ്കുള്ള കാനറികളുടെ സുൽത്താനെ മാതൃകയാക്കണം. ബ്രസീലിയൻ ചരിത്രത്തിൽ കിട്ടാക്കനിയായ ഒളിമ്പിക് സ്വർണം നെയ്മറിന്റ സുവർണ കാലുകളാൽ തങ്കലിപികളാൽ റിയോയിലെ നാഷണൽ മ്യൂസിയത്തിൽ രേഖപ്പെടുത്തി.
ടിറ്റെയെന്ന മാന്ത്രിക പരിശീലകനു കീഴിൽ കാനറിപ്പടയുടെ എല്ലാമെല്ലാമായ നെയ്മർ വിസ്മയം സൃഷ്ടിച്ചപ്പോൾ ദുംഗ തള്ളിയിട്ടു പോയ ആറാം സ്ഥാനത്തു നിന്നു കാനറിപ്പട ഇരട്ട ചങ്കുള്ള കാനറിയുടെ മികവിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.അർജന്റീനയെ ഹൊറിസോണ്ടയിൽ തകർത്ത് തരിപ്പണമാക്കി വിട്ടതും മെസ്സിയെ നാണം കെടുത്തിയതും നെയ്മറായിരുന്നു.
വെറും 75 മൽസരങ്ങളിൽ നിന്നും അൻപതാം ഗോളും സ്വന്തമാക്കി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ നാലാം സ്ഥാനത്തു മാത്രമാണ് നെയ്മർ.
പ്ലെയിംഗ് സ്റ്റൈൽ& ബ്രില്ല്യൻസ്
ബ്രസീലിയൻ ജോഗാ ബോണിറ്റോയുടെ സകല രസങ്ങളും സ്വന്തം രക്തത്തിൽ അലിഞ്ഞു ചേർന്ന പ്രതിഭാസമാണ് നെയ്മർ.റൊണാൾഡോ ,പെലെ ,ഡീന്യോ ,സീകോ,റൊമാരിയോ തുടങ്ങിയ ഇതിഹാസങ്ങളെപ്പോലെ തന്നെ അറ്റാക്കിംഗ് മിഡ്ഫീൽഡ്, സെന്റർ സ്ട്രൈക്കർ , വൈഡ് ഫോർവേഡ് , സെക്കൻഡറി ഫോർവേഡ് ഏതു പൊസിഷനിലും കളിക്കാൻ പ്രാപ്തൻ.അതുകൊണ്ട് തന്നെ ഒരു തികഞ്ഞ അറ്റാക്കിംഗ് പ്ലേമേക്കറായി നെയ്മറെ വിലയിരുത്താം.നെയ്മറെ മറ്റു ലോകോത്തര താരങ്ങളിൽ നിന്നു വൈശിഷ്ടമാക്കുന്നത് അദ്ദേഹത്തിന്റെ മാസ്മരിക ആക്സിലറേഷനും വേഗതയാർന്ന പേസിൽ ഡ്രിബ്ലിംഗ് ടെക്നികുകൾ ഉപയോഗിക്കാനുള്ള തന്റേടവും മികവുമാണ്.നെയ്മറുടെ ട്രിക്കുകൾ മുൻകാല ബ്രസീലിയൻ ഇതിഹാസങ്ങൾക്കല്ലാതെ ചെയ്യാൻ സാധ്യമല്ല.
പ്രത്രേകിച്ചുംപെലെ റിവലീന്യോ റൊണാൾഡോ ഡീന്യോ ഡെനിൽസൻ എന്നിവർ വികസിപ്പിച്ചെടുത്ത പെഡലാഡയും ഫ്ലിപ് ഫ്ലാപും ഹാറ്റ് മൂവും റെയിൻബോ സ്കില്ലും ഇന്നത്തെ ജനറേഷനിൽ നെയ്മർക്കല്ലാതെ ഇത്ര പെർഫക്ഷനോടെ എതിരാളികൾക്ക് മേൽ പ്രയോഗിക്കാൻ സാധ്യമല്ല.
രണ്ടു ഫൂട്ടുകൾ കൊണ്ടും അനായാസതോടെ ഗോളടിക്കുന്ന നെയ്മർ തന്റെ ക്രിയാത്മക നീക്കങ്ങൾ കൊണ്ടും പ്ലേമേക്കിംഗ് മികവുകൾ കൊണ്ടും ഡീന്യോ റോബീന്യോമാരുമായി സാമ്യം പുലർത്തുന്നു.സെറ്റ് പീസുകളിലുള്ള കൃത്യത നെയ്മറെ ഒരു ഫ്രീ കിക്ക് വിദഗ്ധൻ കൂടിയാക്കുന്നു.ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ഡ്രിബ്ലറായ നെയ്മറെ വെല്ലാൻ രാജ്യാന്തര ഫുട്‌ബോളിൽ മറ്റൊരു താരം അടുത്തെങ്ങുമില്ലെന്നതാണ് സത്യം.
റൊണാൾഡോ റൊമാരിയോ ഡീന്യോ റിവാൾഡോ സീകോ പെലെ തുടങ്ങി നിരവധി താരങ്ങൾ പ്രവചിച്ചിരിക്കുന്നത് നെയ്മർ ലോകകപ്പ് എന്ന ഫുട്‌ബോളിലെ ഏറ്റവും വിലപ്പിടിച്ച നേട്ടം റഷ്യൻ ലോകകപ്പിൽ തന്നെ സ്വന്തമാക്കുമെന്നാണ്.
മനുഷത്വത്തിന്റെ പ്രതീകം
2014 ൽ ആഫ്രിക്കയിൽ സൗത്താഫ്രിക്കയുമായി നടന്ന ഒരു സൗഹൃദ മൽസരത്തിൽ നെയ്മറുടെ മികവിൽ ഹാട്രിക് അടിച്ചപ്പോൾ ബ്രസീൽ എട്ട് ഗോളുകൾക്ക് ആഫ്രിക്കയെ തരിപ്പണമാക്കി.കളിക്ക് ശേഷം നെയ്മറോടുള്ള ആരാധന മൂത്ത് ഒരു മൂന്ന് വയസ്സുകാരനായ ആഫ്രിക്കൻ കുഞ്ഞ് സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് നെയ്മറുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഉദ്യോഗസ്ഥർ ഓടി വന്ന് കുട്ടിയെ പിടിച്ചു തിരികേ കൊണ്ടു പോവുമ്പോൾ നെയ്മർ ഉദ്യോഗസ്ഥരെ തടഞ്ഞു.കുട്ടിയെ എടുത്തുയർത്തി ഗ്രൗണ്ടിൽ വലയം വെച്ചത് ചരിത്രത്തിൽ മുമ്പെങ്ങും നമ്മൾ കണ്ടിട്ടില്ലാത്ത മുഹൂർത്തമായി മാറി.കുഞ്ഞു നെയ്മർ ആരാധകന് ചുംബനം നൽകാനും കുടെ നിന്നൊരു ഫോട്ടോ എടുക്കുകയും ചെയ്തതോടെ ഫുട്‌ബോളിലെ മനുഷത്വത്തിന്റെ പ്രതീകമാവുകയായിരുന്നു നെയ്മർ.
ലൂയിസും വില്ല്യനും ഒസ്കാറും എല്ലാം വന്ന് കുട്ടിയെ എടുത്തുയർത്തി ആലിംഗനം ചെയ്ത ശേഷമാണ് മാതാപിതാക്കളെയടുത്തേൽപിച്ചത്.ഞാനടക്കം ഇത് കണ്ട് നിന്നയെല്ലാവരും കണ്ണീർ പൊഴിച്ചിട്ടുണ്ടാകുമെന്ന് തീർച്ച.
നായകസ്ഥാനം
നായക സ്ഥാനത്തേക്ക് നെയ്മർ മടങ്ങി വരണമെന്നതാണ് എന്റെ അഭിപ്രായം.കാരണം നമ്പർ 10 ജെഴ്സിയിലുള്ള താരമോ ടീമിന്റെ മെയിൻ പ്ലെയറായ താരമോ നായകനായി ബ്രസീലിയൻ ജെഴാസിയിൽ ഇതുവരെ ഒരു ലോകകപ്പ് അടിച്ചിട്ടില്ലെന്ന ചരിത്രം നെയ്മറിലൂടെ തിരുത്തപ്പെടണം.
നായകനായി ചരിത്രം രചിച്ച ഒളിമ്പിക്സ് സ്വർണം തന്നെ ഏറ്റവും വലിയ ഉദാഹരണം.നെയ്മർ നായകനാകാൻ ആഗ്രഹമുണ്ടെന്ന ടിറ്റെയുടെ പ്രസ്താവന പ്രശംസാഹവമാണ്.കാരണം ഇന്ന് ടീമിൽ വേറൊരു താരവും നെയ്മറുടയത്ര പരിചയസമ്പന്നതയില്ല.
 ക്ലബ് കരിയറിൽ 250 ലധികം ഗോളുകളും നൂറിലധികം അസിസ്റ്റുകളും. ഇന്റർനാഷനൽ കരിയറിൽ 50 ഗോളുകളും 32 അസിസ്റ്റുകളും.മൊത്തം കരിയറിൽ 300ൽ പരം ഗോളുകളും നൂറ്റിമുപ്പതിൽ പരം അസിസ്റ്റുകളും ഇരുപത്തിയഞ്ച് വയസ്സിനുള്ളിൽ തന്നെ സ്വന്തമാക്കാനായി എന്നതാണ് നെയ്മറെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
🌑റീമാർക്ക്
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായിട്ടും ബാഴ്സയിൽ ഒതുങ്ങി കൂടുന്ന നെയ്മർ തന്റെ ഇരുപത്തഞ്ചാം വയസ്സിലേക്ക് കടക്കുമ്പോൾ ക്ലബ് ഫുട്‌ബോളിൽ എന്തെല്ലാ നേടിയെന്നത് ചർച്ചക്കെടുക്കേണ്ട കാര്യമാണ്.ബാഴ്സയിൽ മെസ്സിയുടെ അടിമയായി കഴിഞ്ഞു കൂടുന്നടത്തോളം കാലം നെയ്മർ ക്ലബ് ഫുട്‌ബോളിൽ എക്സ്പ്ലോർ ചെയ്യില്ല.മെസ്സി ബാഴ്സയിൽ കളാക്കാത്തപ്പോൾ മികച്ച സ്റ്റാറ്റസാണ് നെയ്മർക്കുള്ളത്.വെറുമൊരു ചാൻസ് ക്രിയേറ്ററായി ബാഴ്സയിൽ അടിമപ്പണി തുടരുന്ന നെയ്മറിന്റെ നിലപാടിനെ ശക്തമായി 2013 മുതൽ എതിർക്കുന്നയാളാണ് ഞാൻ.തികഞ്ഞ ഫ്രീകിക്ക് വിദഗ്ധനായ നെയ്മർക്ക് ഒരു ഫ്രീകിക്ക് പോലും അടിക്കാൻ അനുവാദമില്ലെന്നത് തീർത്തും അപലപനീയം മാത്രം.ലാ ലീഗാ വിട്ട് യുവൻറസ് പോലുള്ള സീരി എ ക്ലബുകളിലേക്കോ പ്രീമിയർ ലീഗിലേക്കോ നെയ്മർ പോരുന്നതാണ് താരത്തിന്റെ ക്ലബ് കരിയറിൽ ഗുണം ചെയ്യൂ.റൊണാൾഡോ കാർലോസ് തുടങ്ങിയ ഇതിഹാസങ്ങൾ പറഞ്ഞിട്ടും ഡീന്യോ മാറ്റി പറഞ്ഞിട്ടും 2022 വരെ നെയ്മർ കരാർ നീട്ടിയത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..?? വ്യക്തിഗത നേട്ടങ്ങൾക്ക് ഞാൻ കളിക്കാറില്ലെന്ന് നേയ്മർ പറഞ്ഞെങ്കിലും ബാഴ്സയിൽ യഥാർത്ഥ ബ്രസീലിയൻ നെയ്മറെ ഞങ്ങൾ ആരാധകർക്ക് ദർശിക്കാൻ സാധിക്കുന്നില്ലെന്ന പച്ചയായ യാഥാർത്ഥ്യമാണ്.ഞങ്ങൾ ആരാധകർക്ക് വേണ്ടത് ബാഴ്സയിൽ മെസ്സിക്ക് കീഴിൽ അടിമപ്പണിയെടുക്കുന്ന നെയ്മറെയല്ല.പകരം ബാഴ്സയിലോ റയലിലോ കളിക്കാതെ മറ്റൊരു ക്ലബിൽ ബ്രസീലിലെ പോലെ തകർത്തു കളിച്ച് നേട്ടങ്ങൾ കൊയ്യുന്ന നെയ്മറെയാണ്.ആതിനാണ് ഞാനടക്കമുള്ള യഥാർത്ഥ ബ്രസീൽ ആരാധകർ കാത്തിരിക്കുന്നതും.
2022 വരെയുള്ള കരാർ നെയ്മർ ഭേദിച്ച് മറ്റൊരു ക്ലബിലെക്ക് ചേക്കേറുമെന്ന പ്രതീക്ഷകളിലാണ് തന്നെയാണ് ഞാൻ.
2017 മാർച്ചിൽ ബ്രസീൽ റഷ്യൻ ലോകകപ്പിലേക്കുള്ള പതിമൂന്നാം മൽസരം കളിക്കുമ്പോൾ നെയ്മർ നായകന്റെ ആം ബാൻഡ് അണിഞ്ഞ് ബ്രസീലിയൻ ഫുട്‌ബോളിനെ നയിക്കുന്നത് വീണ്ടും കാണുമെന്ന് തന്നെയാണ് പ്രതീക്ഷകളോടെ

Danish Fenomeno
ഇരട്ടചങ്കുള്ള കാനറിക്ക് ഈ എളിയ സെലസാവോ ഭക്തന്റെ പിറന്നാൾ ആശംസകൾ

FELIZ ANIVERSARIO NEYMAR 
Fore more posts about Brazilian Football
Visit www.danishfenomeno.blogspot.com