Thursday, June 20, 2019

വാറിൽ കുരുങ്ങി സെലസാവോ


ലോകകപ്പ് യോഗ്യതാ കളിക്കുന്ന പത്ത് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ടീമുകളെ പാരമ്പര്യത്തിന്റെയും പെർഫോമൻസിന്റെയും അടിസ്ഥാനത്തിൽ മൂന്ന് കാറ്റഗറിയായി തരംതിരിച്ച് നോക്കുക.ബ്രസീൽ അർജന്റീന ഉറുഗേ എന്നീ ബിഗ് 3 ടീംസ് കാറ്റഗറി ഒന്നിൽ വരും.
ഇവർക്ക് തൊട്ടുപിന്നാലെ ചിലീ കൊളംബിയ പരാഗ്വെയ് പെറു എന്നിവരെ കാറ്റഗറി രണ്ടിലും പെടുത്താം.ബാക്കിയുള്ള 3 ടീമുകൾ ഇക്വഡോർ ബൊളീവിയ വെനെസേല എന്നിവരെ കാറ്റഗറി മൂന്നിലും ഉൾപ്പെടുത്തിയാൽ ഏറ്റവും ദുർബലരായ കാറ്റഗറി മൂന്നിൽ നിന്നും 2010 കൾക്ക് ശേഷം ക്രമാതീതമായി തങ്ങളുടെ ഫുട്‌ബോൾ പ്ലെയിംഗ് നിലവാരത്തിന്റെ ഗ്രാഫ് ഉയർത്തുകയാണ് വെനെസേല എന്ന കൊച്ചുരാഷ്ട്രം.

ആൻഡിസെന്ന മഹാപർവതത്തിന്റെ മടക്കുകളിൽ വിശ്രമിക്കുന്ന ഇക്വഡോർ എന്ന ഹൈ ആൾട്ടിറ്റ്യൂഡ് രാഷ്ട്രം 2000തിന് ശേഷം ഫുട്‌ബോൾ ലോകത്ത് അറിയപ്പെടുന്ന ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ടീമായി വളർന്നതിന് സമാനമായ വിപ്ലവകരമായ മാറ്റത്തിലാണിന്ന് വെനെസ്വെലൻ ഫുട്‌ബോൾ.2002 ലോകകപ്പിൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യതാ സ്വന്തമാക്കിയ ഇക്വഡോർ 2006 ൽ പ്രീക്വാർട്ടറിൽ കടന്നു ചരിത്രം സൃഷ്ടിച്ചു.2014ലും യോഗ്യത നേടിയ അവർ തീർച്ചയായും ലോക ഫുട്‌ബോളിൽ തങ്ങളുടെ ലാറ്റിനമേരിക്കൻ സ്പേസ് അരക്കെട്ടുറപ്പിച്ചു.ചിലി കൊളംബിയ പരാഗ്വായ് നിലവാരത്തിലേക്ക് അവർ ഉയർന്നപ്പോൾ വെനെസ്വെലൻ ഫുട്‌ബോൾ ലാറ്റിനമേരിക്കയുടെ ഏറ്റവും ദുർബലരായ ടീമെന്ന ഖ്യാതി നിലനിർത്തി പോരുകയായിരുന്നു.എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ തുടക്കം മുതൽ വെനെസ്വെലൻ ഫുട്‌ബോൾ മാറുകയാണെന്ന് തെളിയിക്കുകയാണ്.. 2011 കോപ്പ അമേരിക്ക അതിൻെ സൂചനയാണ്.ചാവേസിന്റെ പിൻമുറക്കാർ ആ കോപ്പയിൽ സെമിയിൽ കടന്നു നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ചു. 
രണ്ട് മാസം മുമ്പ് മെസ്സി നയിച്ച അർജന്റീനയെ മൂന്ന് ഗോളുകൾക്കാണ് അവർ തകർത്തെറിഞ്ഞത്.
ഇന്നലെ ബ്രസീലിനെതിരെ അവർ സ്വന്തമാക്കിയ സമനില വെനെസ്വെലക്ക് ഒരു വിജയത്തിന് തുല്ല്യമായിരുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് കാരണം ബ്രസീലടിച്ച മുന്ന് ഗോളുകൾ അനുവദിക്കപ്പെടാതിരുന്നതോടെ ആയിരുന്നു വിജയതുല്ല്യമായ സമനില അവർ പിടിച്ചത്.ഫിർമീന്യോയുടെത് ഫൗളിനാലും ജീസസിന്റേത് ഓഫ് വിളിച്ചു്‌ disallowed ചെയ്തപ്പോൾ  കൗട്ടീന്യോയടിച്ച മൂന്നാം ഗോൾ അനുവദിക്കാത്തതിന് കാരണം ഗോളി ഫിർമീന്യോയുടെ പിറകിലും മുന്നിൽ ഒരു താര ഉണ്ടെങ്കിൽ ദേഹത്ത് ടച്ചില്ലായിരുന്നെന്ന് വീഡിയോയിൽ വ്യക്തമാണേങ്കിൽ കൂടി പാസ്സിംഗ് പൊസിഷൻ ഓഫായിരുന്നു.മൽസരം സമനിലയിൽ അവസാനിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ  ആശങ്കപ്പെടാൻ ഉള്ള സാഹചര്യം ബ്രസീനിലില്ല.കാരണം നാല് പോയിന്റ് നേടിയ ഒരു ടീമും കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ക്വാർട്ടർ കാണാതെ പോയിട്ടില്ല.

സന്നാഹ മൽസരങ്ങളിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാരണം വിട്ടു നിന്ന ഫിർമീന്യോക്ക് പകരം ഗബ്രിയേൽ ജീസസിനെ ഉപയോഗിച്ച ടിറ്റെയുടെ ആഗ്രഹത്തിനൊത്ത പ്രകടനം കാഴ്ചവക്കാൻ ജീസസിന് കഴിഞ്ഞുരുന്നു.
മൂന്ന് മൽസരങ്ങളിൽ നിന്നും നാല് ഗോളടിച്ച് മികവു കാണിച്ച സിറ്റി സ്ട്രൈകറെ  കോപ്പ അമേരിക്കൻ ഫസ്റ്റ് ഇലവനിൽ നിന്നും മാറ്റിനിർത്തി സീസൺ കഴിഞ്ഞു തരികെ എത്തിയ ഫിർമീന്യോയെ തന്നെ വീണ്ടും കോപ്പയിൽ  ഉപയോഗിക്കുകയാണ് ടിറ്റെ.
തന്റെ പ്രതിഭയെ സാധൂകരിക്കും വിധമുള്ള പ്രകടനം നടത്താൻ ലിവർപൂൾ താരത്തിന് സാധിച്ചിട്ടില്ല.ലിവർപൂളിൽ ഡീപ്പിലോട്ട് ഇറങ്ങി ഒരു സെക്കന്റ് സ്ട്രൈകർ അല്ലെങ്കിൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ റോളിൽ കളിക്കുന്ന ഫിർമീന്യോക്ക് ബ്രസീലിൽ ഈ റോളിൽ തിളങ്ങാൻ കഴിയാത്തത് കൗട്ടീന്യോയുടെ പൊസിഷൻ തന്നെയാണ്. ഫിർമീന്യോ കൗട്ടീന്യോയുടെ പൊസിഷനിലേക്ക് ഇറങ്ങുമ്പോൾ കൗട്ടീന്യോയുടെ സ്വതസിദ്ധമായ പ്ലെയിംഗ് സ്റ്റൈലിന് വേണ്ട സ്പേസ് ശരിക്കും ലഭിക്കുന്നില്ല.ആർതർ ഉണ്ടാക്കി നൽകുന്ന സ്പേസിൽ വച്ച് കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾ നടത്താൻ കൗട്ടീന്യോക്ക് കഴിയാതെ വരുന്നു. പലപ്പോഴും വെനെസ്വെലക്കെതിരെ ബ്രസീൽ ആക്രമണ നീക്കങ്ങളിലെ ഫിലിപ്പ് ലൂയിസ് നൽകുന്ന ഡയഗണൽ പാസ്സുകളും മധ്യനിരയിൽ നിന്നുള്ള ത്രൂ ബോളുകളും ബോക്സിൽ കണക്റ്റ് ചെയ്യാൻ ആളില്ലത്ത അവസ്ഥയുണ്ടായത് ഫിർമീന്യോ അമിതമായി മിഡ്ഫീൽഡിലേക്ക് ഇറങ്ങി കളിക്കുന്നത് കൊണ്ടായിരുന്നു. ഇവിടെയാണ് ജീസസിന്റെ പ്രസക്തി , ജീസസ് മൊബിലിറ്റി ഫോർവേഡ് ആണെങ്കിൽ കൂടി തന്റെ പൊസിഷൻ സ്റ്റബിലിറ്റി നിലനിർത്തുന്നതിലും ബോൾ കണക്റ്റ് ചെയ്യാൻ എപ്പോഴും ആക്റ്റീവായി ഫ്രന്റിൽ തന്റെ സാന്നിധ്യം ഉറപ്പിക്കുന്ന താരമാണ്.

 ഫിർമീന്യോയെ നെയ്മറുടെ അഭാവത്തിൽ  ടിറ്റെ ടീമിന് ആർതർ - കൗട്ടീന്യോ - ഫിർമീന്യോ കുട്ട്ക്കെട്ടിലൂടെ ക്രിയേറ്റീവിറ്റിയും ഫ്ലൂയിഡിറ്റിയും മിഡ്ഫീൽഡിൽ കൈവരിക്കാനാണ് വീണ്ടും വീണ്ടും അവസരം നൽകുന്നതെന്ന് വ്യക്തം.
എന്നാൽ പെനാൽറ്റി ഏരിയയിൽ ഫിനിഷർ സാന്നിധ്യം നഷ്ടപ്പെടുന്നതു കാരണം ഇന്നലെ ആദ്യ പകുതിയിൽ സെലസാവോക്ക് നിരവധി നീക്കങൾ തുലച്ചു.റൈറ്റിൽ നിന്നും ബോക്സിലേക്ക് കട്ട് ചെയ്തു കയറുന്ന റിച്ചാർലിസൻ മാത്രമാണ് ആദ്യ പകുതിയിൽ ബോക്‌സ് പ്രസൻസ് ഉണ്ടാക്കിയത്.എന്നാൽ രണ്ടാം പകുതിയിൽ റിച്ചാർലിസനെ മാറ്റി ജീസസിനെ വലതു വിംഗിൽ ഇറക്കിയത് തീർത്തും അബദ്ധമായ തീരുമാനം ആയിരുന്നു. റിച്ചാർലിസൻ മുഴുവൻ നേരവും കളിക്കേണ്ട താരമായിരുന്നു ഇന്നലെ.

എവർട്ടണെ കാസെമീറോയെ മാറ്റി ഫെർണാണ്ടീന്യോയെ ഇറക്കിയ ആ സമയത്ത് തന്നെ  ടിറ്റ ഉപയോഗിക്കണമായിരുന്നു.അവസാന ഇരുപത് മിനിറ്റുകളിലാണ് എവർട്ടൺ ഇറങ്ങിയത്.എവർട്ടൺ വന്നതോടെ കളിക്ക് വേഗം കൂടുകയും ജീവൻ വെക്കുകയും ചെയ്തു.ബ്രസീലിനെ കഴിഞ്ഞ രണ്ട കളിയിലും ലഭിച്ച പോസിറ്റീവ് എന്തെന്നാൽ എവർട്ടൺ ടീമിൽ അഭിവാജ്യ ഘടകമാണെന്നത് തെളിയിക്കുന്നു.കൗട്ടീന്യോയോടെ അനുവദിക്കപ്പെടാത്ത ഗോളിന്റെ സൂത്രധാരൻ എവർട്ടണായിരുന്നു.വരുന്ന മൽസരങ്ങളിൽ ബ്രസീലിന്റെ ഏറ്റവും സുപ്രധാനമായേക്കാവുന്ന പ്ലെയറാണ് എവർട്ടൺ.

ആർതറിന്റെ വരവോടെ മധ്യനിര ബൊളീവിയക്കെതിരായ മധ്യനിരയേക്കാൾ ഭേദമപ്പെട്ട നിലയിൽ കാണപ്പട്ടു.എന്നാൽ ഫ്ലൂയിഡിറ്റി ബ്രസീലിന്റെ ആക്രമണനീക്കങൾക്ക് പകർന്നു നൽകാൻ മധ്യനിരക്ക് കഴിഞ്ഞില്ല എന്നതു വരുന്ന നോകൗട്ട് മൽസരങ്ങളിൽ ബ്രസീലിനെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൗട്ടീന്യോക്കൊപ്പം ആർതർ അലൻ കൂട്ട്കെട്ട് മിഡ്ഫീൽഡിൽ പ്രയോഗിച്ചാൽ  ഫിസികൽ - ക്രിയേറ്റീവ് ടെക്നിക്കൽ മിഡ്ഫീൽഡ് കൂട്ട്കെട്ട് ടീം അറ്റാക്കിംഗിനു ഗുണം ചെയ്തേക്കാം.

ബൊളീവിയക്കെതിരായ പെറുവിന്റെ ഇന്നലത്തെ മികച്ച പ്രകടനം വച്ച് നോക്കുമ്പോ വരുന്ന പെറുവുമായുള്ള മൽസരം കാനറികൾക്ക് ടഫ് ആയിരിക്കും.
പെറുവിനെതിരെ ജീസസ് എവർട്ടൺ എന്നിവരെ തുടക്കം മുതൽ ടീമിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നു.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

No comments:

Post a Comment