Friday, July 20, 2018

"സ്ലാവൻ ബാർബികയും ബുള്ളറ്റ്മാനും" - ദ ഫ്രീകിക്ക് ജയന്റ്സ്



യൂഗോസ്ലാവിയുടെ പോരാട്ടവീര്യം മാസ്മരികമാണ്.ഒരുപക്ഷേ ഇന്നത്തെ തലമുറ വിശ്വസിക്കില്ല അവരുടെ ആക്രമണ ഫുട്‌ബോൾ പാരമ്പര്യം.അകാലത്തിൽ മറഞ്ഞുപോയ സ്ലാവൻ ഫുട്‌ബോളിന്റെ  പോരാട്ടങ്ങൾ ഇന്നും ഓർമയിൽ തങ്ങി നിൽക്കുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഓർമയാണ് ഇറ്റലിയുടെ ഗോൾഡൻ ജനറേഷൻ കരഞ്ഞ , ഫ്രഞ്ചിന്റെ സുവർണ തലമുറ ചിരിച്ച പോർച്ചുഗീസ് ഡച്ച് ഇംഗ്ലീഷ് സ്പെയിൻ തുർക്കി റൊമാനിയ ചെക്ക് തുടങ്ങി പല യൂറോപ്യൻ ജയന്റുകളുടെയും ഗോൾഡൻ ജനറേഷനുകളുടെ ഒരു സംഗമ ടൂർണമെന്റായ യൂറോ 2000.

മില്ലേനിയം യൂറോയിലെ ഏറ്റവും മനോഹരമായ മൽസരമായിരുന്നു  സാഹോവിച്ചിന്റെ സ്ലോവേനിയക്കെതിരായ യൂഗോസ്ലാവിയുടെ മൽസരം. തങ്ങളിൽ നിന്നും വേറിട്ട് പോയ റിപ്പബ്ലികായ സ്ലോവേനിയക്കെതിരായ മൽസരത്തിൽ മൂന്ന് ഗോളിൽ പിറകിൽ നിന്ന ശേഷം അത്യപൂർവ തിരിച്ചുവരവായിരുന്നു യൂഗോസ്ലാവിയ നടത്തിയത്. മുമ്പ് 98 ലോകകപ്പിൽ ഇറാനെതിരെ നേടിയ ഫ്രീകിക്ക് ഗോളോടെയായിരുന്നു സിനിസിയ മിഹാലോവിച്ച് എന്റെ മനസ്സിൽ പതിയാനിടയായത്.തന്റെ ഇതിഹാസ തുല്ല്യമായ കരിയറിലെ അവസാന സമയത്തായിരുന്നു മിഹാലോവിച്ച് മില്ലേനിയം യൂറോ കളിക്കുന്നത് സ്ലോവേനിയക്കെതിരെ എന്റെ ശ്രദ്ധ പോയതും പതിനൊന്നാം നമ്പർ സ്റ്റോപ്പറായ മിഹാലോവിച്ചിലേക്കായിരുന്നു പക്ഷേ രണ്ടാം മഞ്ഞകാർഡ് വഴങ്ങി അനാവശ്യ റെഡ് വാങ്ങി മിഹാലോവിച്ച് പുറത്തായതോടെ സ്ലാവൻമാർ പത്ത് പേരായി ആയി ചുരുങ്ങി. ശേഷമായിരുന്നു  സ്ലാവിക് പോരാട്ടവീര്യം ലോകമറിഞ്ഞത്.  മിലോസേവിച്ചിന്റെ ഇരട്ട ഗോളടക്കം മൂന്നു എണ്ണം പറഞ്ഞ ഗോളുകളടിച്ച് സ്ലാവുകൾ സമനില പിടിക്കുന്നു. ഞാൻ എന്റെ ലൈഫ്ടൈമിൽ തൽസമയം കണ്ട ഏറ്റവും മികച്ച കംബാക്ക് പോരാട്ടമായിരുന്നത്.
അന്നത്തെ റൗൾ മെൻഡിയേറ്റ മുനിറ്റസ് ഗാർഡിയോള തുടങ്ങി വമ്പൻമാർ അണിനിരന്ന സ്പെയിനെയും മിലോസേവിച്ചിന്റെ ഹാട്രികിൽ സ്ലാവൻമാർ തോൽപ്പിച്ചിരുന്നു..പക്ഷേ ക്വാർട്ടറിൽ ക്ലൈവർട്ടിന്റെ ഡച്ചിന്റെ സുവർണ തലമുറയ്ക്ക് മുന്നിൽ ദാരുണമായ തകർന്നതായാണ് ഓർമ...

മിലോസേവിച്ച് ആറു ഗോളോടെ ടൂർണമെന്റ് ടോപ് സ്കോറർ ആയിരുന്നു.
അനാവശ്യമായ ഗോളുകൾ വഴങ്ങുന്ന ദുർബലമായ പ്രതിരോധമായിരുന്ന സ്ലാവൻ ഫുട്‌ബോളിന്റെ ഏറ്റവും വലിയ ദൗർബല്യം.പക്ഷേ അതെല്ലാം അവരുടെ സുന്ദരമായ വേഗതയാർന്ന കുറിയ പാസ്സിംഗ് മികവിലൂടെയുള അറ്റാക്കിംഗ് ഫുട്‌ബോൾ കൊണ്ട് മറികടക്കാൻ കഴിവുണ്ടായിരുന്നു.അതുകൊണ്ട് തന്നെയായിരുന്നു യൂറോപ്പിലെ ബ്രസീലെന്ന് എൺപതുകളിൽ അവരെ  യൂറോപ്യൻ മാധ്യമങ്ങൾ വിളി പേരിട്ടിരുന്നത്.  മിലോസേവിച്ചിന് പുറമേ ഒരു കാലത്ത് റിയലിന്റെ കിടയറ്റ സ്ട്രൈകർ ആയിരുന്ന 1998 യുസിഎൽ ഫൈനലിൽ യുവൻറസിനെതിരെ വിജയ ഗോളടിച്ച മിയടോവിച്ചും ചേർന്ന അറ്റാക്കിംഗും ഡ്രുലോവിച്ചെന്ന വേഗതയാർന്ന വിംഗറും സ്റ്റോയികോവിച്ചിന്റെയും സ്റ്റാൻകോവിച്ചിന്റെയും മധ്യനിരയിലെ പ്ലേമേക്കിംഗ് മികവിലൂടെയും പിറകിൽ നിന്നും ഉള്ള മിഹാലോവിച്ചിന്റെ കടന്നുകയറ്റങ്ങളും ഫ്രീകിക് മാന്ത്രികതയും അനുഭവിച്ചറിയാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടായിരുന്നു അക്കാലത്ത്.



സിൻസിയ മിഹലോവിച്ചിനെ പോലെയൊരു ഇതിഹാസം യൂറോപ്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ഇനി പിറക്കുമോ..
മിഹാലോവിച്ചിന്റെ പല അറ്റാക്കിംഗ് ക്വാളിറ്റികളുമായും പൊസഷൻ വെർസറ്റാലിറ്റിയിലും സാമ്യതകൾ പുലർത്തുന്ന അവരുടെ ഇന്നത്തെ മറ്റൊരു പതിപ്പാണ് കൊളൊറോവ്.പക്ഷേ മിഹാലോവിച്ചിന്റ ലെവലിലേക്ക് ഒരിക്കലും എത്തില്ല.

ലോക ഫുട്‌ബോളിൽ റോബർട്ടോ കാർലോസും സിൻസിയ മിഹാലോവിച്ചും രണ്ട് അപൂർവ ജനുസുകൾ ആണ്.പകരം വക്കാൻ മുമ്പോ ശേഷമോ ആളില്ലാത്തവർ..ഗോളടിച്ച് കൂട്ടുന്ന ഡിഫന്റർമാർ , കാർലോസ് സ്കോർ ചെയ്ത നൂറിലധികം ഗോളുകളിൽ പകുതിയിൽ അധികവും ഫ്രികിക് ഗോളുകളാണെങ്കിൽ മിഹാലോവിച് സ്കോർ ചെയ്ത  തെണ്ണൂറോളം ഗോളുകളിൽ പകുതിയിൽ അധികവും ഡെഡ്ഡ് ബോൾ സ്പോട്ടിൽ നിന്നു തന്നെ.തന്റെ മാന്ത്രിക ലെഫ്റ്റ് ഫൂട്ട് കൊണ്ട് ബുള്ളറ്റ് മാൻ എക്കാലത്തെയും മികച്ച ഫ്രീകിക് ഗോളായ ബനാന കിക്കുനുടമയാണേൽ ഒരു മൽസരത്തിൽ ഹാട്രിക് ഫ്രികിക് ഗോളുകൾ പിറന്നിട്ടുണ്ട് മിഹാലോവിച്ചിന്റെയും മാന്ത്രിക ഇടംകാലിൽ നിന്നും.
ഏതു പൊസിഷനുകളും കൈകാര്യം ചെയ്യാൻ പ്രാപ്തരായിരുന്ന ഇരുവരും, സെറ്റ്പീസ് മാന്ത്രികയിൽ ഫുട്‌ബോൾ ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രതിരോധനിരക്കാർ.

ഇന്ന് വർത്തമാന ഫുട്ബോളിൽ പ്രതിരോധനിരക്കാരനായ കോളറോവിനെ മാറ്റി നിർത്തിയാൽ രാജ്യന്തര ടീമിലും ക്ലബിലും അതാത് ടീമിന്റെ അറ്റാക്കർമാരായ സൂപ്പർ താരങ്ങളെ മാത്രമാണ് പരിശീലകർ  ഫ്രീകിക് എടുക്കാൻ നിയോഗിക്കുക.അവരുടെ മാത്രം കുത്തകയാക്കി വെച്ചിരിക്കുകയാണ് ഫ്രീകിക് സ്പോട്ട്.ഇവിടെയാണ്  തെണ്ണൂറുകളിലെയും രണ്ടായിരാമാണ്ടുകളിലും സെറ്റ്പീസുകൾ കൊണ്ട് യൂറോപ്യൻ ക്ലബ് ഫുട്ബോളിനെയും ലോക ഫുട്‌ബോളിനെയും വിസ്മയിപ്പിച്ച  പ്രതിരോധനിരക്കാരായ കാർലോസും മിഹാലോവിച്ചും വിപ്ലവകരമായ അൽഭുതങ്ങൾ സൃഷ്ടിച്ചു ചരിത്രം കുറിച്ചതെന്നോർക്കണം.

By - Danish Javed Fenomeno


No comments:

Post a Comment