Sunday, July 15, 2018

മോഡ്രിച്ചിലൂടെ ക്രൊയേഷ്യ



യൂഗോസ്ലാവിയൻ ആഭ്യന്തര യുദ്ധത്തിൽ അഭയാർത്ഥി ആയി വളർന്നവൻ , ബ്രസീൽ ഇതിഹാസം ഒരേയൊരു റൊണാൾഡോയെ നെഞ്ചിലേറ്റിയ ബാല്ല്യം , 
2006 ലോകകപ്പിൽ ദാരിയോ സർനക്കും നിക്കോ കോവേകിനും റോബർട്ട് കോവേകിനും ക്ലാസ്നിച്ചിനും പ്രസ്സോക്കും ഡാരിയോ സിമിച്ചിനുമൊപ്പം യൊഹാൻ ക്രൈഫിനെ അനുസമരീപ്പിക്കുന്ന മുഖ സാദൃശ്യവും ഹെയർ സ്റ്റൈലുമൂള്ള ആ ഇരുപത്കാരൻ പയ്യനെ മിഡ്ഫീൽഡിൽ കണ്ടപ്പോൾ അന്ന് വിചാരിച്ചിരുന്നില്ല ഇത്രത്തോളം ഉയരത്തിലെത്തുമെന്ന്.
ദ മിഡ്ഫീൽഡ് മാസ്ട്രോ ..ലൂകാ മോഡ്രിച്ച് 

പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോൾ പാരമ്പര്യത്തിന്റെ പിൻതുടർച്ചാവകാശികളായി വന്ന ക്രൊയേഷ്യ ഫൈനലിൽ സ്ലാവൻ സ്വഭാവമായ പടിക്കൽ കലമുടക്കുന്ന പതിവ് തെറ്റിച്ചില്ല. തങ്ങളുടെ പിതാമഹൻമാരുടെ കോമ്പിനേഷണൽ പാസ്സിംഗ് ഗെയിം തന്നെയാണ് അവർ ടൂർണമെന്റിലുടനീളം കളിച്ചത്. മികച്ച കളി പുറത്തെടുത്ത ശേഷം യൂറോ ഫൈനലിലും പല തവണ ലോകകപ്പ് സെമിയിലൂം തോറ്റു പോയ ചരിത്രം മാത്രമാണ് യൂഗോസ്ലാവിയക്ക് അവകാശപ്പെടാനുള്ളത്.ആ അവസ്ഥയിൽ നിന്നും വ്യത്യസ്തമായിരുന്നില്ല സ്ലാവൻ ഫുട്‌ബോൾ പൈതൃകം പേറുന്ന ക്രൊയേഷ്യയും. പക്ഷേ ടൂർണമെന്റിലുടനീളം ശരാശരിക്കാരുടെ സംഘമായ ദുർബലമായ ഡിഫൻസിനെ വെച്ച് ലൂകാ മോഡ്രിച്ച് എന്ന നായകന്റെ നേതത്വത്തിൽ ലോകകപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡ് ക്രോട്ട്സിന് സ്വന്തമായിരുന്നു.മോഡ്രിച്ച് -റാക്ക്റ്റിച്ച്-ബ്രൊസോവിച്ച് - പെരിസിച്ച് തുടങ്ങിയ മധ്യനിരയുടെ മികവായിരുന്നു ലോകകപ്പിൽ ക്രോട്ട്സിന്റെ കരുത്ത്.മിഡ്ഫീൽഡ് മേധാവിത്വം പുലർത്തിയെങ്കിലും കൗണ്ടർ അറ്റാക്കിംഗ് മുതലാക്കുന്ന ഫ്രാൻസിനെതിരെ വരുത്തിയ പിഴവുകൾ ആണ് ക്രൊയേഷ്യയെ മൽസരത്തിൽ നിന്നും പിന്നോട്ടടുപ്പിച്ചത് അതിന് മുഖ്യ കാരണമായതും അവരുടെ വീക്ക് ഡിഫൻസീവ് സ്ട്രെക്ചർ ആയിരുന്നു.
ഡേവേർ സൂകറും ബോബനും റോബർട്ടോ ജാർണിയുടെയും ഗോൾഡൻ തലമുറയ്ക്ക് ശേഷം ക്രൊയേഷ്യൻ ഫുട്‌ബോളിന് ലഭിച്ച  ഗോൾഡൻ തലമുറ മോഡ്രിച്ചിലൂടെയോ റാക്ക്റ്റിച്ചിലൂടെയോ പെരിസിച്ചിലോ മാൻസൂകിച്ചിലോ അവസാനിക്കുന്നില്ല.
മാറ്റിയോ കൊവാസിച്ച് ആന്റെ റെബിച്ച് ക്രാമേറിച്ച് തുടങ്ങിയ ഒരു പറ്റം യുവപ്രതിഭകളായ താരങ്ങൾ അവരുടെ നിരയിലുണ്ട്.
അവരിലൂടെയത് തുടർന്ന് കൊണ്ടിരിക്കും..

ഓരോ ലോകകപ്പ് വരുമ്പോഴും കറുത്ത കുതിരകൾ , ഫുട്‌ബോളിലേ പുതുശക്തി എന്നിങ്ങനെ ക്രൊയേഷ്യയെ ഉപമിക്കുന്നതിൽ അർത്ഥമില്ല.1998 ലോകകപ്പോടെ തന്നെ ഫുട്‌ബോൾ ലോകത്തെ പുതു ശക്തിയായി വളർന്നവരാണവർ.ലോകകപ്പ് മൂന്നാം സ്ഥാനത്തോടെ ഗോൾഡൻ ബൂട്ട് നേടിയ സൂകറിന് ശേഷം ഇരുപത് വർഷങ്ങൾകിപ്പുറം റണ്ണേഴ്സ് അപ്പായി മോഡ്രിച്ചിന്റെ ഗോൾഡൻ ബോളോടെയും ക്രൊയേഷ്യ ലോകഫുട്ബോൾ ചരിത്രത്തിലെ വമ്പൻ ടീമുകളുടെ ഗണത്തിൽ  തങ്ങളുടെ മാപ്പ് അടയാളപ്പെടുത്തിയിരിക്കുന്നു.പാരമ്പര്യം ഏറെയുണ്ടായീരുന്ന യൂഗോസ്ലാവിയക്ക് പോലും സ്വന്തമാക്കാൻ കഴിയാതെ പോയ ഉയരത്തിലേക്ക് വളർന്നിരിക്കുന്നു യൂഗോസ്ലാവിയുടെ ബാക്കി പത്രമായ ക്രൊയേഷ്യ.

Well done Croats
Thank you @Luka modric 
Lukitta

No comments:

Post a Comment