Tuesday, June 5, 2018

സൗദി അറേബ്യ- അറബ് വസന്തം തീർക്കാൻ ഒവൈറാന്റെ പിൻമുറക്കാർ " ഗ്രീൻ ഫാൽക്കൺസ് "



 Danish Javed Fenomeno

ലോകകപ്പിൽ തുടരെ നാല് തവണ യോഗ്യത നേടി ചരിത്രം കുറിച്ച രണ്ടാമത്തെ ഏഷ്യൻ ടീമാണ് സൗദി അറേബ്യ.ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും ഒന്നാം നമ്പർ ടീം.മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻമാരായിട്ടുണ്ട് സ്സൗദി.രാജ്യത്തെ നിത്യഹരിത നായകനും അറേബ്യയുടെ ഇതിഹാസ ഗോൾ സ്കോററുമായ മജീദ് അബ്ദുള്ള, ഒരു കാലത്ത് പ്രവാസികളുടെയും മലയാളികളുടെയും സൂപ്പർ ഹീറോ ആയിരുന്ന ലോകകപ്പ് ചരിത്രത്തിൽ തന്നെ എക്കാലത്തെയും മികച്ച സോളോ ഗോളിനുടമയായ സഈദ് ഒവൈറാൻ തുടർചയായ നാല് ലോകകപ്പുകളിൽ ഗോളടിച്ച ആദ്യ ഏഷ്യക്കാരനായി തെണ്ണൂറുകളിൽ വിസ്മയിപ്പിച്ച സമി അൽ ജബർ മധ്യനിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഫുവാദ് അമീൻ , അൽ ജബറിന് ശേഷം വന്ന ഗോൾ മെഷീൻ യാസിർ അൽ ഖത്താനി തുടങ്ങീയ ഒരുപാട് ഏഷ്യൻ ഫുട്‌ബോളിലെ ഇതിഹാസതുല്ല്യരായ കളിക്കാരെ സംഭാവന ചെയ്തിട്ടുണ്ടെങ്കിലും ഇവരുടെ കാലശേഷം ക്രമേണയായി ലോക ഫുട്‌ബോളിൽ നിന്നും പിന്നോക്കം പോയ സൗദി ,2006 ലെ ജർമൻ ലോകകപ്പിന് ശേഷം തുടരെ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിൽ യോഗ്യതാ ലഭിക്കാതെ പോവുകയായിരുന്നു.1994 ലെ കന്നി ലോകകപ്പിൽ കരുത്തുറ്റ ബെൽജിയൻ നിരയെ അട്ടിമറിച്ച ഒവൈറാന്റെ മാന്ത്രിക ഗോളിൽ പ്രീ ക്വാർട്ടറിൽ കടന്നതാണ് അറേബ്യൻ ഫുട്ബോളിന്റെ ലോകകപ്പിലെ സുവർണ നേട്ടം.എന്നാൽ ഇത്തവണ റഷ്യയിൽ ഇറാന് ശേഷം യോഗ്യത നേരത്തെ ഉറപ്പിച്ചായിരുന്നു "ഗ്രീൻ ഫാൽക്കൺസ്" ന്റെ വരവ്.

റഷ്യയിൽ യോഗ്യത നേടിയ 32 ടീമുകളിൽ ഏറ്റവും ലോവസ്റ്റ് ഫിഫ റാങ്കുള്ള ടീമാണ് സൗദി.റാങ്കിംഗിൽ എഴുപതാം സ്ഥാനത്താണ്.പക്ഷേ മികച്ചൊരു കാമ്പയിൻ ലക്ഷ്യമിട്ടാണ് മുൻ ബാഴ്സാ താരവും സൗദി പരിശീലകനുമായ യുവാൻ അന്റോണിയോ പിസി റഷ്യയിലെത്തുന്നത്.ചിലിക്ക് കോപ്പാ അമേരിക്ക നേടികൊടുത്ത പരിശീലകനായ പിസ്സി ലോകകപ്പിന് യോഗ്യത നേടികൊടുത്ത വാൻ മാർവിക് രാജിവെച്ച ഒഴിവിലാണ് സൗദി പരിശീലകനായി ചുമതലയേറ്റത്.തുടർന്നു ഗ്രീസടക്കമുള്ള വമ്പൻമാരെ തോൽപ്പിക്കാനും സൗദിക്ക് കഴിഞ്ഞിരുന്നു.ഇക്കഴിഞ്ഞ വർഷത്തിൽ ടീമിന്റെ കരുത്ത് വർധിപ്പിക്കാനും തങ്ങളുടെ താരങ്ങൾക്ക് യൂറോപ്യൻ ഫുട്‌ബോളിൽ അനുഭവസമ്പത്തുള്ളവരാക്കി മാറ്റുവാനും വേണ്ടി സൗദി ഫെഡറേഷൻ ഒൻപത് പ്ലെയേഴ്സിനെ ലാ ലീഗയിലെ ഒൻപത് ക്ലബുകളിലേക്ക് ലോണടിസ്ഥാനത്തിൽ അയച്ചെങ്കിലും ലാ ലീഗയിൽ കളിക്കാൻ വേണ്ടത്ര അവസരങ്ങൾ ആർക്കും ലഭിച്ചില്ല.എന്നാൽ ഒൻപത് പേരിൽ ലെവാന്റയുടെ ഫഹദ് അൽ മുഅല്ലാദ് ,വിയ്യാറിയലിന്റെ സലീം അൽ ദസരി, ലെഗനീസിന്റെ യഹിയ അൽ ഷെഹ്രി തുടങ്ങിയ മൂന്ന് സൂപ്പർ താരങ്ങളുടെ സാന്നിദ്ധ്യമാണ് ഹരിതപ്പടയുടെ കരുത്ത്.

പരമ്പരാഗതമായി ഡിഫൻസീവ് ഫുട്‌ബോൾ പിന്തുടരുന്നവരായിരുന്നു ഏഷ്യൻ ഫുട്‌ബോളിലെ വമ്പൻ ശക്തികളായ ഇറാനൂം സൗദിയും കൊറിയയുമെല്ലാം.
എന്നാൽ തെണ്ണൂറകളിൽ  കൊറിയൊടൊപ്പം മാറ്റത്തിന്റെ അലയൊലികൾ സൃഷ്ടിച്ച് പാസ്സിംഗ് ഗെയിമിലേക്ക് ശൈലി മാറ്റി പുതു പുത്തൻ ശക്തിയായി ജപ്പാൻ കടന്നു വന്നപ്പോഴും സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ പ്രതിരോധാത്മക ശൈലി കൈവിട്ടിരുന്നില്ല.
അതുകൊണ്ട് തന്നെ ഡിഫൻസീന് മാക്സിമം പ്രാധാന്യം നൽകി തരം കിട്ടുമ്പോൾ ആക്രമിച്ചു കളിക്കുകയെന്ന പഴയ ശൈലിയാണ് അറേബ്യക്കാർ ഇന്നും ഫോളോ ചെയ്യുന്നത്. കടുത്ത പ്രതിരോധാത്മക ശൈലി ഫോളോ ചെയ്യൂന്ന കോച്ചു കൂടിയായ അന്റോണിയോ പിസിയും ഊന്നൽ നൽകുന്നത് 4-2-3-1 എന്ന ഡിഫൻസീവ് ഫോർമേഷനിലാണ്.
പിസ്സിയുടെ തന്ത്രങ്ങളുടെ ബുദ്ധി കേന്ദ്രവും ഫോകൽ പോയിന്റും അറ്റാക്കിംഗ് മധ്യനിരക്കാരനായ അൽ ഷെഹ്റി തന്നെയാണ്. മുൻ അൽ നാസർ പ്ലേമേക്കറും പത്താം നമ്പർ താരവുമായ ഷെഹ്റിയാണ് സൗദി നിരയിലെ ഏറ്റവും പ്രതിഭാധ്നായ കളിക്കാരനും.

ഗോൾ കീപ്പർ അൽ മൊസൈലിന് മുന്നിലായി ടീം നായകനും 2006 മുതൽ ടീമിലെ നിറ സാന്നിധ്യവും ടീമിലെ ഏറ്റവും പരിചയസമ്പന്നനുമായ ഒസാമ ഹസാവിയും, സ്റ്റോപ്പർ ബാക്കായ ഒസാമക്കൊപ്പം ഒമർ ഹസാവിയും കൂടെ അൽ ഹിലാലിന്റെ യാസർ അൽ ഷെഹ്റാനിയും അൽ അഹ്ലിയുടെ മൻസൂർ അൽ അറബിയും ഉൾപ്പെടെ ഫോർ മാൻ ഡിഫൻസ് ആണ് പിസ്സിയുടെ ഹരിതകോട്ട കാക്കുന്നത്.
ഡിഫൻസീവ് മധ്യനിരക്കാരായി അൽ ഹിലാന്റെ അബ്ദുള്ള ഉദൈഫും 2004 മുതൽ സൗദിക്ക് വേണ്ടി കളി തുടരുന്ന അൽ അഹ്ലിയുടെ അനുഭവസമ്പത്ത് വേണ്ടൂവോളമുള്ള തഹ്സീർ അൽ ജാസിമും മധ്യനിരയിൽ എതിരാളികളുടെ ഗതിവേഗ ആക്രമണങൾ തടയിടാനുണ്ടാകും.തുടർന്ന് ഇരു വിംഗുകളിലും 
റൈറ്റ് അറ്റാക്കിംഗ് വിംഗറായ ടീമിലെ സ്പീഡി പ്ലെയറായ ലെവാന്റെയുടെ മുഅല്ലാദും ലെഫ്റ്റ് അറ്റാക്കിംഗ് മിഡ്ഫിൽഡിൽ ഡിഫൻസീവ് ദ്വയങ്ങളെ സഹായിക്കും വീധത്തിൽ കുറച്ചു കൂടി ഡീപ് റോളിൽ വിയ്യാറിയലിന്റെ ദസരിയും കളിക്കും. ഇവർക്ക് മുന്നിലായാണ് പ്ലേമേക്കറും സെക്കൻഡറി സ്ട്രൈകറും കൂടിയായ അൽ ഷെഹ്റി ആക്രമണ തന്ത്രങ്ങൾ മെനയുക.ഏക സ്ട്രൈകർ സങ്കല്പം തന്നെയാണ് പിസി തന്റെ ഫോർമേഷനിൽ ഉപയോഗിച്ചിരിക്കുന്നത്.അൽ നാസറിന്റെ പരിചയ സമ്പന്നനും ടീമിന്റെ മുതിർന്ന താരവുമായ മുഹമ്മദ് അൽ സലാവിയായിരിക്കും സ്ട്രൈകർ റോളിൽ.ഏഷ്യൻ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറർ ആണ് സലാവി.14മൽസരങ്ങളിൽ നിന്നായി 16 ഗോളുകളടിച്ചു കൂട്ടിയിട്ടുണ്ട് സൂപ്പർ സ്ട്രൈകർ.

പിസിയുടെ ടാക്റ്റീസ് ടീം സ്ട്രക്ചർ എടുത്തു നോക്കിയാൽ തന്നെ മനസിലാകും ടീമിന്റെ മർമ്മം പ്രതിരോധമാണെന്ന്.യൂറോപ്യൻമാരെയും ലാറ്റിനമേരിക്കൻസിനെയും അതിജീവിക്കാനുള്ള ഫിസിക്കൽ സ്ട്രെങ്തോ ടെക്നിക്കൽ എബിലിറ്റിയോ ഒന്നും താരതമ്യേന ഇല്ലാത്തവരാണ് ഇന്നത്തെ സൗദി താരങ്ങൾ.മികച ടെക്നിക്കൽ സ്കിൽസും ഫിനിഷിങ് മികവുമുള്ള സൂപ്പർ പ്രതിഭകളായിരുന്ന ഒവൈറാനിനും അൽ ജബറിനുമൊന്നും പകരക്കാരെ കണ്ടെത്താൻ സൗദിക്കിത് വരെ കഴിഞ്ഞിട്ടില്ല.  ലോകകപ്പ് പോലുള്ള ഹൈ ലെവൽ ഫുട്‌ബോൾ പ്രഷർ സ്വിറ്റേഷനിൽ പോരാടാൻ ഇത്തരം ക്വാളിറ്റികളുള്ള താരങ്ങൾ വേണമെന്നിരിക്കെ ഉള്ള വിഭവങ്ങൾ വെച്ച് ഈജിപ്തും റഷ്യയും ഉറുഗ്വെയുമടങ്ങുന്ന ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ എത്രത്തോളം മുന്നേറുമെന്ന് കണ്ടറിയണം.പ്രതിരോത്മക ഫുട്‌ബോളിലൂടെ ബോൾ പൊസഷനിംഗിന് പ്രാധാന്യം നൽകി കളിയിൽ മേൽക്കോയ്മ കൈവരിക്കുന്ന യുവാൻ അന്റോണിയോ പിസി തന്റെ ശൈലി എങ്ങനെ ഫലപ്രദമായി ഗ്രീൻ ഫാൽക്കൺസിൽ നടപ്പിലാക്കും എന്നതിനനുസരിച്ചാകും സൗദിയുടെ പ്രതീക്ഷകൾ.

ടീം സൂപ്പർ താരം - യഹിയ അൽ ഷെഹ്റി 

2009 മുതൽ പച്ചപ്പടയിലെ നിറഞ്ഞ സാന്നിധ്യമാണ് അൽ ഷെഹ്റി.
അടിസ്ഥാനപരമായി ഫോർവേഡ് ആണെങ്കിലും താരത്തിന്റെ ക്രിയേറ്റീവ് നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ അന്റോണിയോ പിസ്സി മിഡ്ഫീൽഡിനും സ്ട്രൈക്കർക്കും മധ്യത്തിൽ പ്ലേമേക്കർ റോളിലും വിംഗർ റോളിലും  വിന്യസിക്കുകയായിരുന്നു.താരതമ്യേന മറ്റു സൗദി താരങ്ങളെ അപേക്ഷിച്ച് മികവുറ്റ ഡ്രിബ്ലിംഗ് സ്ക്ൽസിലൂടെ ഡിഫൻസിന് മറികടക്കാനും സാങ്കേതികത്തികവുമുള്ള 
അൽ ഷെഹ്റി തന്നെയാണ് റഷ്യൻ മണ്ണിൽ അറേബ്യയുടെ തുരുപ്പുചീട്ട്.ദമാം സ്വദേശിയായ അൽ ഷെഹ്റി 56 മൽസരങ്ങളിൽ നിന്നും 8 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

യുവതാരം - ഫഹദ് അൽ മുഅല്ലാദ്

സൗദിയെ റഷ്യൻ മണ്ണിലെത്തിച്ച ഗോൾ സ്കോർ ചെയ്തത് യുവതാരമായ മുഎല്ലാദായിരുന്നു.തന്റെ ക്ലബായ അൽ ഇത്തിഹാദിനെയും ക്രൗൺ പ്രിൻസ് കപ്പിൽ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കൂ വഹിച്ചു. ലെവാന്റെയുമായി ലോണടിസ്ഥാനത്തിൽ കാരാറിൽ ഏർപ്പെട്ട ഉയരക്കുറവുള്ള താരം സ്പീഡി വിംഗറാണ്.ഇക്കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ഉക്രൈനെതിരെ ഗോൾ നേടാനും മുഅല്ലാദിന് കഴിഞ്ഞു.
ജിദ്ദാ സ്വദേശിയായ താരം സൗദിക്കായി 44 മൽസരങ്ങളിൽ നിന്നും പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.

സർപ്രൈസ് പ്ലെയർ - 
മുഹമ്മദ് അൽ സലാവി

നിലവിൽ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫോർവേഡുകളിലൊന്നാണ് ഹൊഫൂഫ് സ്വദേശിയായ സലാവി.
സൗദി അറേബ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ടോപ് ഗോൾ സ്കോറർ ലിസ്റ്റിൽ മുന്നിൽ നിൽക്കുന്ന ഇതിഹാസ താരങ്ങളായ മജീദ് അബ്ദുള്ളക്കും സമി അൽ ജബറിനും അൽ ഖത്താനിക്കും പിന്നിൽ 28 ഗോളുകളോടെ ആറാം സ്ഥാനത്താണ് അൽ നാസർ സ്ട്രൈകർ.ഓർക്കുക സൗദി ഇതിഹാസം ആയ സയിദ് ഒവൈറാൻ പോലും സലാവിക്ക് പിറകിലാണ് ഗോളടിയുടെ കാര്യത്തിൽ.2009 മുതൽ അൽ നാസറിലും സൗദി മുന്നേറ്റത്തിലും നിത്യ സാന്നിധ്യമാണ് സലാവി.39 മൽസരങ്ങളിൽ നിന്നാണ് താരം 28  ഗോളുകൾ സ്കോർ ചെയ്തത്.അൽ ഖത്താനിക്ക് ശേഷം മികച്ചൊരു സ്ട്രൈക്കറെ കണ്ടെത്താനാകാതെ പോയ അറേബ്യൻ ഫുട്‌ബോളിന് ലഭിച്ച മുന്നേറ്റനിരയിലെ സൂപ്പർ താരമാണ്‌ സലാവി.ഈ സീസണിൽ മൂന്നാഴ്ചയോളം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുമായി ട്രെയിനിംഗ് സെഷൻ പങ്കിടാനും താരത്തിന് അവസരം ലഭിച്ചിരുന്നു.

കരുത്തരായ ഉറുഗായും റഷ്യയും ഈജിപ്തുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നും രണ്ടാം റൗണ്ടിലെത്തൂകയെന്നത് സൗദിയെ സംബന്ധിച്ച് അസാധ്യമെന്നൊന്നും പറഞ്ഞുകൂടാ.കാരണം 1994 ലോകകപ്പിൽ ലോകകപ്പ് ഫേവറൈറ്റുകളായ നെതർലാന്റ്സിനെ വിറപ്പിക്കുകയും ബെൽജിയത്തെ തോൽപ്പിക്കുകയും ചെയ്താണ് സൗദി മരണഗ്രൂപ്പിൽ നിന്നും ഒവൈറാന്റെ മികവിൽ പ്രീ ക്വാർട്ടറിൽ കടന്ന് ചരിത്രം രചിച്ചത്.
ഇത്തവണ ഒരു സമനിലയും ഒരു ജയവും ആയിരിക്കാം അന്റോണിയോ പിസി ഗ്രൂപ്പിൽ നിന്നും സ്വപ്നം കാണുന്നത്.ആദ്യ റൗണ്ടിനപ്പുറത്തേക്ക് ഈ ടീമിനെ കടത്താനായാൽ കോച്ച് പിസ്സിയുടെ ടാക്റ്റീസിന്റേ വിജയം തന്നെയാകുമത്.

#Danish_Javed_Fenomeno

No comments:

Post a Comment