Saturday, June 23, 2018

" കോസ്റ്റാ ചെയ്ഞ്ചസ് ദ ഗെയിം, ലിറ്റിൽ മജീഷ്യൻ സ്ട്രൈക്ക് ഇറ്റ് ദ വിന്നർ "

ബ്രസീൽ വിജയം ലാസ്റ്റ് 6 മിനിറ്റിൽ




By - Danish Javed Fenomeno
Brazil vs Costarica 
Match review
Fifa world cup Group E 
Russia
22 june 2018


തെണ്ണൂറ് മിനിറ്റ് മുഴുനേരവും അറ്റാക്ക് ചെയ്തിട്ടും ഗോളടിക്കാനാകാതെ പോയത് മുന്നേറ്റത്തിന്റെ മാത്രം പിഴവുകളായിരുന്നു.
ആദ്യ പകുതിയിൽ തനതായ സ്വതസിദ്ധമായ ബ്രസീലിയൻ ആക്രമണ ഫുട്‌ബോളിലൂടെ കോസ്റ്ററിക്കൻ ഡിഫൻസിനെ ബ്രേക്ക് ചെയ്യാൻ വിഷമിച്ച ബ്രസീലിന് നിർണായകമായത് ടിറ്റയുടെ ബുദ്ധിപരമായ സബ്സ്റ്റ്യൂക്ഷനായിരുന്നു. രണ്ടാം പകുതിയിൽ വില്ല്യനെ കയറ്റി കോസ്റ്റയെ ഇറക്കാനുള്ള നീക്കം ബ്രസീലിന്റെ പൊസഷൻ കീപ് ചെയ്തു കൊണ്ടുള്ള അറ്റാക്കിംഗ് മൂവ്മെന്റുകൾക്ക് ജീവൻ ലഭിച്ചു.കോസ്റ്റയുടെ പവറും പേസ്സും സെലസാവോയുടെ പ്ലെയിംഗ് ടെമ്പോയിൽ കാതലായ മാറ്റങ്ങൾ വരുത്തി.അതുവരെ കീഴടങ്ങാത്ത കോസ്റ്ററിക്കൻ ഡിഫൻസ് പലതവണയായി ബ്രേക്ക് ചെയ്യ്ത്  നിരന്തരം വിള്ളലുകൾ വീഴ്ത്താൻ ബ്രസീലിയൻ ആക്രമണ നിരക്ക് സാധിച്ചപ്പോഴും റിയൽ മാഡ്രിഡിന്റെ ഗോൾ കീപ്പർ കെയ്ലാർ നവാസ് കാനറികൾക്ക് കീഴടങ്ങാൻ കൂട്ടാക്കിയിരുന്നില്ല.ജീസസിന്റെയും നെയ്മറിന്റെയും കൗട്ടീന്യോയുടെയും ഉറച്ച ഗോളവസരങ്ങൾ നവാസിന്റെ മുന്നിൽ തട്ടിതകർന്നത് സ്ഥിരം കാഴ്ച്ചയായതോടെ സമ്മർദ്ദത്തിലായ ടിറ്റെ പൗളീന്യോയെ പിൻവലിച്ചു ഫിർമീന്യോയെ കൂടി ഇറക്കി ആക്രമണം കനപ്പിക്കുന്നു.കോസ്റ്റയുടെ പേസ് കോസ്റ്ററിക്കൻ ഡിഫൻസിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും മൽസരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങവേ അവസാന 6 മിനിറ്റ് ബ്രസീലിയൻ മാജികിൽ രക്ഷപ്പെടുകയായിരുന്ന കാനറികൾ.വില്ല്യനൊഴികെ ബ്രസീലിന് കിട്ടാവുന്ന എല്ലാ ആക്രമണ വിഭവങ്ങളും ഒരുമിച്ച് കളിക്കാനിറക്കിയ ടിറ്റയുടെ ടാക്റ്റീസ് വീജയം കണ്ടതോടെ കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന നവാസിനും ഗോൾ വഴങ്ങേണ്ടി വന്നു.മാർസെലോയുടെ ബോക്സിലേക്കുള്ള ഹൈ ബോൾ ഉയർന്നു ചാടി ഫിർമീന്യോ ഹെഡ്ഡ് ചെയ്തു ജീസസിന് മറിച്ചു നൽകുമ്പോൾ ബോക്സിലേക്ക് ഓടി വരുന്ന കൗട്ടീന്യോക്ക് ഷോട്ടുതിർക്കാൻ പാകത്തിൽ ബോൾ ജീസസ് സെറ്റ് അപ്പ് ചെയ്യുന്നു.കൗട്ടീന്യോയുടെ ഷോട്ടിൽ നവാസിന്റെ കൈ ചോർന്നപ്പോൾ ബ്രസീൽ പുതുജീവൻ കൈവരിച്ചു.തുടർന്ന് കോസ്റ്റയുടെ മിന്നൽ വേഗത്തിലുള്ള നീക്കത്തിൽ നെയ്മറിന് തളികയിലെന്നവണ്ണം ബോൾ നൽകുമ്പോൾ നവാസില്ലാത്ത പോസ്റ്റിൽ ഒന്നു ഫ്ലിക് ചെയ്യേണ്ട കാര്യമേ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ.

മൽസരത്തിലുടനീളം അവസരങ്ങൾ ഏറെ നഷ്ടപ്പെടുത്തിയ നെയ്മർക്ക് ആശ്വാസകരമായിരുന്നു കോസ്റ്ററികക്കെതിരെയുള്ള രണ്ടാം ഗോൾ.ഇതോടെ റൊമാരിയോയുടെ ഗോൾ റെക്കോർഡ് മറികടന്ന് ബ്രസീൽ ആൾടൈം ടോപ് സ്കോറർ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തേക്ക് ഒറ്റയ്ക്ക് മുന്നേറാൻ നെയ്മർക്കു കഴിഞ്ഞു.മൽസരത്തിലെ താരം ഫിലിപ്പ്‌ കൗട്ടീന്യോ ആയിരുന്നെങ്കിലും മൽസരഗതിയെ മാറ്റി മറിച്ചത് ബ്രസീലിയൻ ഡൈനാമിറ്റ് കോസ്റ്റയാണ്.കോസ്റ്റയുടെ മിന്നൽവേഗത്തലുള്ള നീക്കങ്ങളാണ് സെലസാവോക്ക് ജീവൻ നൽകിയത്.മുമ്പ് ഞാൻ പ്രതീക്ഷിച്ച ഒരു മാറ്റമായിരുന്ന ഫിർമീന്യോ ജീസസും ഒരുമിച്ച് ഫ്രന്റീൽ കളിക്കുകയെന്നത് ഇന്നലെ കൗട്ടീന്യോ നേടിയ ഗോളിന് കാരണമായി തീർന്നതും ഇരുവരുടെയും സ്പർശങ്ങളായിരുന്നു.

ഈ വിജയം ടിറ്റക്കും നമ്മുടെ ടീമിനും നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ലോകകപ്പിൽ മുന്നോട്ടുള്ള പ്രയാണത്തിന് നിർണായകമായ ജയമാണ് കോസ്റ്ററിക്കകെതിരെ സെലസാവോകൾ സ്വന്തമാക്കിയത്.പക്ഷേ ആശാവഹമായ പ്രകടനമായിരുന്നോ കാനറികളുടേത്?

വളരെ എളുപ്പത്തിൽ ജയിക്കേണ്ട മൽസരം തെണ്ണൂറ് മിനിറ്റ് വരെ 0-0 സ്കോറിൽ നിർത്തിയത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല.ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ബ്രസീൽ ഒരു മൽസരം ഇഞ്ചുറി ടൈമിൽ വിജയിക്കുന്നത്.ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ടിറ്റക്ക് കീഴിൽ മാത്രം 30തിലധികം ഗോളുകൾ അടിച്ചു കൂട്ടി ഒരു കളിയിൽ മിനിമം മൂന്ന് ഗോൾ എന്ന ശരാശരിയിൽ തോൽവിയറിയാതെ കുതിച്ച ടിറ്റയുടെ ബ്രസീൽ തങ്ങളുടെ നിലവാരത്തിലേക്കുയരാതെ ലോകകപ്പിൽ പതറുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ രണ്ട് ഗ്രൂപ്പ് ഗെയിമുകളിലും കണ്ടത്.സ്വിസിനെതിരെ ആദ്യ ഇരുപത് - മുപ്പത് മിനിറ്റുകളിലും കോസ്റ്റാറിക്കക്കെതിരെയുള്ള മൽസരത്തിൽ അവസാനത്തെ ആറ് മിനിറ്റ് മാജികിലുമാണ് ടിറ്റയുടെ യഥാർത്ഥ ബ്രസീലിന്റെ ആക്രമണ മനോഹാരിത കണ്ടതായിട്ടാണ് എനിക്ക് അനുഭവപ്പട്ടത്.എന്നാൽ പൊസഷൻ കീപ് ചെയ്തു ബിൽഡ് അപ്പ്  പ്ലേകൾ  ഉണ്ടാക്കിയെടുക്കുന്നതിൽ ടീം മുൻപുള്ളതിനേക്കാൾ കൂടുതൽ മികവു പ്രകടമാക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ ഇപ്പോഴും ഒരു ക്രിയേറ്റീവ് ഓർഗനൈസറുടെ അഭാവം പ്രകടമാകുന്നുണ്ട്.പൗളീന്യോ കാസെമീറോ സഖ്യം ഇന്നലെയും നിരാശപ്പെടുത്തിയപ്പോൾ കൗട്ടീന്യോയുടെ സാന്നിദ്ധ്യമാണ് മധ്യനിരയിക്ക് ജീവൻ നൽകിയത്.

മധ്യനിരയിൽ സ്വീകാര്യമായ മാറ്റങ്ങളായിരുന്നു ടിറ്റെ യോഗ്യതാ റൗണ്ട് അവസാനിച്ച ശേഷമുള്ള സൗഹൃദ മൽസരങ്ങളിലും നടത്തിയിരുന്നത്.ഫോം നഷ്ടപ്പെട്ട അഗുസ്റ്റോക്ക് പകരം ഫെർണാണ്ടീന്യോയെ ഉപയോഗിച്ച് മധ്യനിരയെ ഡിഫൻസീവ് കെട്ടുറപ്പുള്ളതാക്കിയപ്പോൾ ക്രിയേറ്റീവിറ്റി നഷ്ടപ്പെടുകയായിരുന്നു.അതോടെ കൗട്ടീന്യോയെ സെൻട്രൽ മധ്യനിരയിൽ ഓർഗനൈസർ റോളിൽ പരീക്ഷിക്കാനും  ടിറ്റെ തയ്യാറയതോടെയാണ് പിന്നീടുള്ള സൗഹൃദ മൽസരങ്ങളിൽ ബ്രസീലിന്റെ സുന്ദരമായ ഫ്ലംബോയന്റ് അറ്റാക്കിംഗ് ഗെയിം പ്രകടമായത്.പക്ഷേ മിഡ്ഫീൽഡിൽ അഗുസ്റ്റോ ഒഴിച്ചിട്ടു പോയ റോൾ ഇന്നും അന്യമാണ്. യോഗ്യതാ റൗണ്ടുകളിൽ തകർപ്പൻ ഫോമിൽ കളിച്ച അഗുസ്റ്റോ പിന്നീട് ഫോമിലില്ലാതെ ഉഴപ്പുകയും ചെയ്തതോടെയാണ് ടിറ്റയുടെ മിഡ്ഫീൽഡ് പൊസഷണൽ ഗെയിം തന്ത്രങ്ങൾക്ക് വിനയായത്.എന്നാൽ ലിറ്റിൽ മജീഷ്യനെ ഉപയോഗിച്ച് ഒരു പരിധി വരെ ആ ഒരു കുറവ് നികത്താൻ മുൻ കൊറിന്ത്യൻസ് പരിശിലകന് സാധിച്ചു.പക്ഷേ പൗളീന്യോയുടെ ആൾ റൗണ്ട് മികവ് കഴിഞ്ഞ രണ്ടു കളികളിലും പുറത്തെടുക്കാൻ താരത്തിന് സാധിക്കാതെ പോയതും മുന്നേറ്റനിരയുടെ നങ്കൂരമാകാറുള്ള കാസെമീറോ തന്റെ തനതു ഫോം വീണ്ടെടുക്കാനാകാതെ പോയതും നിരാശയേകിയപ്പോൾ ഈ ലോകകപ്പിൽ ബ്രസീൽ മധ്യനിരയിൽ സംഘാടന മികവ് മുമ്പുള്ളയത്ര പ്രകടമായിരുന്നില്ല.
മിഡ്ഫീൽഡിന് തൻെറ ഫ്ലക്സിബിൾ നീക്കങ്ങളാൽ താളം നൽകുന്ന ഫ്രെഡിന്റെ പരിക്ക് ഭേദമായെങ്കിൽ മധ്യനിരയിൽ താരത്തെ സെർബിയക്കെതിരായ നിർണായക മൽസരത്തിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. 

ഇനിയൊരു സുപ്രധാന മാറ്റം മാർകിനോസായിരുന്നു.യോഗ്യതാ റൗണ്ടുകളിൽ മികച്ച ഫോമിൽ കളിച്ച പിഎസ്ജി സ്റ്റോപ്പർ ബാക്കിനെ ഒഴിവാക്കി തിയാഗോ സിൽവക്ക് അവസരം നൽകുകയായിരുന്നു.മിറാണ്ട - മാർകിനോസ് സഖ്യം ഡിഫൻസിൽ മികച്ച കെട്ടുറപ്പാണ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടുകളിലുടനീളം പുറത്തെടുത്തത്.മൂന്ന് ഗോളുകളാണ് ഇരുവരും വഴങ്ങിയതും.മാർക്വിനോസിനെ ഒഴിവാക്കി സിൽവയെ ആദ്യ ഇലവനിലേക്ക് കൊണ്ടു വരാൻ ടിറ്റക്ക് രണ്ട് കാരണങ്ങളുണ്ടായീരുന്നു.
ഒന്ന് സിൽവയുടെ ബോൾ പ്ലെയിംഗ് പാസ്സുകൾ കളിക്കാനുള്ള കഴിവും പരിചയ സമ്പന്നതയുമാണ്.ലോകകപ്പ് പോലെയൊരു ടൂർണമെന്റീൽ മാർകിനോസിന്റെ യുവത്വത്തിന്റെ പ്രസരിപ്പിനേക്കാൾ സിൽവയുടെ അനുഭവസമ്പത്ത് ഗുണകരമാവുമെന്ന് ടിറ്റെ കരുതി കാണും.രണ്ടാമത്തേത് സിൽവയുടെ ശരീരഭാഷ തന്നെ.ഉയരവും സ്ട്രെംങ്തും സമന്വയിപ്പിച്ച സിൽവയുടെ ശരീരഭാഷ കരുത്തരായ എതിരാളികൾക്കെതിരെ ഫലപ്രദമാവേക്കാമെന്നും കോച്ച് കണക്കുകൂട്ടിയേക്കാം.മാർകിനോസിന്റെ ശരീരഭാഷ ഒരു സ്റ്റോപ്പർബാക്കിന് അനുയോജ്യമല്ലെങ്കിൽ കൂടി മാർകിനോസിന്റെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും വേഗതയും സെലസാവോ ഡിഫൻസിന് കൂടുതൽ കോംപാക്ട് നൽകുന്നു.അടുത്ത പ്രധാന കാര്യമെന്തെന്നാൽ മാർകിനോസി ന്റെ വേഗത അദ്ദേഹത്തിന്റെ പാസ്സിംഗിലും ക്ലിയറൻസിലും ടാക്ലിംഗുകളിലും പ്രസ്സിംഗിലും നമുക്കു കാണാം.ഇത് കാസെമീറോയെ പോലെയൊരു ഡിഫൻസീവ് മധ്യനിരക്കാരന് മുതൽകൂട്ടാകും.മാത്രമല്ല ഡിഫൻസിനും മധ്യനിരക്കുമിടയിൽ ഫ്ലൂയിഡിറ്റി കൈവരിക്കാനും സാധിച്ചേക്കാം. കൗണ്ടർ അറ്റാക്കുകളിൽ വെറ്ററൻമാരായ സിൽവ മിറാണ്ട പതറാനും സാധ്യതയേറെയാണ്.ഇവിടെയാണ് മാർകിനോസിന്റെ അനിവാര്യത സെലസാവോകൾക്ക് ആവശ്യമായ സാഹചര്യം വരിക.പക്ഷേ കഴിഞ്ഞ രണ്ട് കളികളിലും ബ്രസീലിനെതിരെ കളിച്ചത് കൗണ്ടർ അറ്റാക്കിംഗ് ടീമുകളായിരുന്നില്ല.അതുകൊണ്ട് തന്നെ സിൽവ-മിറാണ്ട സഖ്യത്തിന് അമിത പരീക്ഷണങ്ങൾ നേരിടേണ്ടിയും വന്നിട്ടില്ലായിരുന്നു.സെർബിയക്കെതിരെ മാർകിനോസിനെ പരീക്ഷിക്കുന്നത് നല്ലതായിരുക്കുമെന്നാണ് എനിക്ക് അനുഭവപ്പെടുന്നത്.

യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കൻ എതിരാളില്ല ലോകകപ്പിൽ ബ്രസീലിന്റെ എതിരെ കളിക്കുന്നത്, ലോക ഫുട്‌ബോളിൽ തന്നെ ഏറ്റവും കെട്ടുറപ്പുള്ള ഡിഫൻസീവ് സ്ട്രക്ചർ ഉള്ള ടീമായ സ്വീസിനെ പോലെയുള്ള ടീമുകളാണ്.പൊതുവേ റഷ്യൻ ലോകകപ്പിൽ ലാറ്റിനമേരിക്കൻ ശക്തികൾ പതറുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.അർജന്റീനയും കൊളംബിയയും പെറുവുമെല്ലാം തന്നെ   എല്ലാ കളികളും തോറ്റിരിക്കുന്നു.ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടുകളിൽ ബ്രസീലിന് ഇവരൊന്നും കടുത്ത എതിരാളികളായ തോന്നിയിട്ടുമുണ്ടാകില്ല.സൗത്ത് അമേരിക്കയിൽ ആകെ യൂറോപ്യൻമാരുടേതിന് സമാനമായ ശൈലിയിൽ ഡിഫൻസീവ് സ്ട്രക്ചർ ശക്തമായ ഒരേയൊരു ടീം ഉറുഗ്വായ് മാത്രമാണ്.ലോകകപ്പിൽ യൂറോപ്യൻമാരെ നേരിടുമ്പോൾ സ്വാഭാവികമായും അവരെ നേരിട്ട് പരിചയസമ്പത്തില്ലാത്ത ടിറ്റയുടെ ടീം പതറാൻ സാധ്യതകളുണ്ടെന്ന ആശങ്കയുണ്ടായിരുന്നു.സ്വിസിനെതിരെ അത് പ്രകടമാവുകയും ചെയ്തു.യൂറോപ്യൻമാർക്കെതിരെ കളിക്കുമ്പോൾ ഗോൾ വഴങ്ങിയ ശേഷമുള്ള പ്രഷർ ആണ് ബ്രസീലിന് തുടർന്നുള്ള മൽസരങ്ങളിൽ മുഖ്യ വില്ലനാവുക.യോഗ്യതാ റൗണ്ടിലെ ടീമിന്റെ മെന്റൽ സ്ട്രെംങ്ത്തല്ല ലോകകപ്പിൽ കണ്ടത്.

ഉദാഹരണത്തിന് ഇന്നലെ നെയ്മറുടെ കാര്യം തന്നെ എടുക്കുക.ഉയർന്ന പ്രഷറോടെയാണ് അദ്ദേഹം കളിച്ചിരുന്നത്.അത് നെയ്മറുടെ ഫിനിഷിങിനെ നന്നായി ബാധിച്ചു.എത്ര സുവർണ അവസരങ്ങളാണ് നെയ്മർ കളഞ്ഞു കുളിച്ചത്.ഗോളി നവാസ് മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ഒരു curly ഷോട്ട് പുറത്ത് പോയത് അവിശ്വസനീയതോടെയാണ് ഞാൻ നെടുവീർപ്പിട്ടത്.ഒരു പക്ഷേ ഇതുപോലെയൊരു ഗോൾ നെയ്മർ കൊളംബിയക്കെതിരെ യോഗ്യതാ റൗണ്ടിൽ വളെരെ കൂളായി നേടിയിരുന്നു.
അപ്പോ എവിടെയാണ് പ്രശ്നം? 

ഉയർന്ന സമ്മർദ്ദത്തെ മറികടക്കാൻ കഴിയുന്നില്ല എന്നതാണ് നെയ്മറും ബ്രസീൽ ടീമും നേരിടുന്ന പ്രധാന വെല്ലുവിളി.അത് പരിഹരിക്കുകയെന്നതാണ് ടിറ്റയുടെ ഇനിയുള്ള വലിയ കടമ്പ.നെയ്മർ ഇന്നലെ മൽസരശേഷം ആനന്ദകണ്ണീർ പൊഴിച്ചതും അദ്ദേഹം നേരിട്ട ഉയർന്ന സമ്മർദ്ദത്തെയും
പരിക്കിനെയും മറികടന്ന് ഗോൾ സ്കോർ ചെയ്യാനും നിർണായക വിജയം കൈവരിക്കാൻ സാധിച്ചതിലും ആയിരിക്കണം.എന്നാൽ ഇനി വരാനിരിക്കുന്നത് വമ്പൻ സമ്മർദ്ദമേറിയ മൽസരങ്ങളാണ് അതുകൊണ്ട് താരം കുറച്ചു കൂടി maturity പ്രകടമാക്കണമെന്ന് തോന്നിപ്പോകുന്നു.ഹൈ പ്രഷർ സ്വിറ്റേഷനുകൾ വളരെ കൂളായി മറികടന്നവരാണ് തന്റെ മുൻഗാമികളായ ഇതിഹാസങ്ങളെല്ലാം തന്നെയെന്ന് നെയ്മർ മനസ്സിലാക്കണം, അവരുടെ പാത പിന്തുടരാൻ താരത്തിന് സാധിക്കട്ടെ.

താരതമ്യേന കൗട്ടീന്യോയും കോസ്റ്റയും ഇന്നലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു.ഇരുവരും വളരെ അനായാസതയോടെ പ്രഷറിന് അടിമപ്പെടാതെ മൽസരത്തിലുടനീളം കളിച്ചപ്പോൾ അവസാന ആറ് മിനിറ്റുകളിൽ വിജയവും കൈവരിച്ചു.ഇരുവർക്കും അവകാശപ്പെട്ടതാണ് കോസ്റ്ററിക്കക്കെതിരെയുള്ള വിജയം.

തുടർച്ചയായി രണ്ടാം മൽസരത്തിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ചൂടിയ ലിറ്റിൽ മജീഷ്യൻ ലോകകപ്പിൽ മികച്ച ഫോമിൽ സമ്മർദ്ദത്തിനടിമപ്പെടാതെ വളരെ സ്വത സിദ്ധമായി ശൈലിയിൽ കളിക്കുന്നത് ഓരോ സെലസാവോ ആരാധകർക്കും കണ്ണിന് കുളിർമയേകുന്ന കാഴ്ച്ചയാണ്.
കോസ്റ്റയുടെ പവറും പേസ്സും തുടക്കം മുതൽ തന്നേ ബ്രസീൽ ആക്രമണനിരക്ക് അനിവാര്യമാണ്. കോസ്റ്റയും ഫിർമീന്യോയും സെർബിയക്കെതിരെ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നു.

സെർബിയെക്കെതിരായ മൽസരം ജീവൻമരണ പോരാട്ടമാണ്, സമനില നേടിയാൽ രണ്ടാം റൗണ്ടിൽ കടക്കാം.പക്ഷേ സ്വിസിനെതിരെ സെർബിയ തോറ്റത് സെർബിയക്ക് വിജയം അനിവാര്യമാക്കിയിരിക്കുന്നു.സെർബ് രണ്ടും കൽപ്പിച്ച് പോരാടും എന്നുറപ്പുള്ളതിനാൽ ഒരു കാലത്ത് യൂറോപ്പിലെ ബ്രസീൽ എന്നറിയപ്പെട്ടിരുന്ന യൂറോപ്യൻ ഫുട്‌ബോൾ ശക്തികളായിരുന്ന യൂഗോസ്ലാവിയയുടെ  ബാക്കിപത്രമായ സെർബിയോട് ആയിരിക്കും ഡിഫൻസും ഗോളി അലിസ്സണും കൂടുതൽ പരീക്ഷിക്കപ്പെടാൻ പോവുന്നത്.
അതുകൊണ്ട് വിജയത്തിന് വേണ്ടി തന്നെ പോരാടുക.

Danish_javed_fenomeno
Viva Brazil

No comments:

Post a Comment