Sunday, October 18, 2020

റിച്ചാർലിസൺ പ്രതീക്ഷക്കൊത്ത് ഉയരുമോ അതോ വീഴുമോ..???

 



➡️ പേസ്, സ്കിൽസ് , ഫിസിക്ക്, സ്ട്രെംഗ്ത്ത് , ഉയരമുള്ള ശരീരഭാഷ, ഏരിയൽ എബിലിറ്റി , വർക്ക് റേറ്റ് ,  Eye for goal. തുടങ്ങി ഒരു സെൻട്രൽ ഫോർവേഡിന് വേണ്ട ഘടകങ്ങൾ അത്യാവശ്യം ഉണ്ടെങ്കിൽ കൂടി റിച്ചാർലിസണിൽ തന്റെ പ്രതിഭ പൂർണതോതിൽ എക്സ്പ്ലോർ ആവുന്നില്ല.


➡️എവർട്ടണിൽ ആൻസെലോട്ടിക്ക് കീഴിലെ നിലവിലെ സീസണിൽ സ്ട്രൈക്കിംഗ് ടാലിസ്മാൻ റിച്ചാർലിസണാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് താരം എത്തിയില്ല.മാത്രമല്ല താരത്തെ വൈഡ് ഫോർവേഡ് റോളിൽ ആണ് കാർലോ കളിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ കാൾവർട്ടിന് പിറകിൽ ആണ് താരത്തിന്റെ സ്ഥാനം.


➡️സെൻട്രൽ ഫോർവേഡ് പൊസിഷൻ ആണ് തന്റെ മെയിൻ പൊസിഷൻ എന്നും ആ പൊസിഷൻ കളിക്കാനാണ് തനിക്ക് താൽപ്പര്യം എന്നും ഈയിടെ ഫിഫക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുള്ള റിച്ചാർലിസൺ നിലവിലെ സീസണിൽ എവർട്ടണിൽ സെക്കൻഡറി ഫോർവേഡ് എന്ന റോളിൽ തന്നെ കളിച്ചു മികച്ച ഗോൾ സ്കോറർ ആയി മാറി വരും സീസണിൽ വമ്പൻ ക്ലബുകളിലേക്ക് കൂടുമാറിയാൽ സ്ഥിരതയിൽ കുറച്ചു കൂടി സ്റ്റേബിൾ കൈവരിച്ചേക്കാം.


➡️ബ്രസീലിൽ നെയ്മറുടെ തലമുറ  നാലോ അഞ്ചോ വർഷങ്ങൾ കൊണ്ട് അവസാനിക്കാനിരിക്കെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സ്ഥായിയായ ഗോൾ സ്കോറർ ആയി മാറിയാൽ റിച്ചാർലിസണ് ബ്രസിലിന്റെ ഫസ്റ്റ് ഇലവൻ ടീമിൽ ഭാവിയിൽ നല്ല സാധ്യതകൾ ആണുള്ളത്.18 കാരനായ റോഡ്രിഗോ 20 കാരനായ വിനീസ്യസ് ഇരുവരും വൈഡ് ഫോർവേഡ് റോളിൽ കളിക്കുന്ന താരങ്ങൾ ആണെന്നിരിക്കെ റിച്ചാർലിസണ് സെൻട്രൽ ഫോർവേഡ് പൊസിഷനിൽ സമകാലികരിൽ നിന്ന് ഭീഷണിയുണ്ടാവുക ജീസസിൽ നിന്ന് മാത്രമായിരിക്കും.അല്ലെങ്കിൽ മത്യാസ് കൂന്യയെ പോലെയുള്ള അണ്ടർ 20 സെൻട്രൽ ഫോർവേഡ് താരങ്ങൾ യൂറോപ്പിൽ അതിവേഗം ഉയർന്നു വരണം അത് അത്ര എളുപ്പമല്ല (2022 ലോകകപ്പിന് മുമ്പ്)


➡️ബ്രസീൽ കഴിഞ്ഞ എട്ട് വർഷമായി സ്ട്രൈകിംഗ് പൊസിഷനിൽ ദാരിദ്ര്യം നേരിട്ട് കൊണ്ടിരിക്കുമ്പോൾ, പാസ് ചെയ്യുന്നതിലെ അലസത, ഷൂട്ടിംഗിലെ കൃത്യതയില്ലായ്മ, തുടങ്ങിയ ഒരു സെൻട്രൽ ഫോർവേഡിനെ ദുർബലപ്പെടുത്തുന്ന സ്വഭാവങ്ങൾ റിച്ചാർലിസണിൽ ഒരുപാട് ഉണ്ടെങ്കിൽ കൂടി ഉയർന്ന ഫിസിക്കൽ സ്ട്രെംഗ്ത്തും ബോഡീ ലാംഗ്വേജും ഏരിയൽ മികവും ഉള്ള റിച്ചാർലിസണെ പോലെയൊരു സ്ട്രൈകറെ ഹൈ ഫിസിക്കും സ്ട്രെംഗ്ത്തും ഉള്ള  യൂറോപ്യൻ ശൈലികളോട് പോരാടുമ്പോൾ  ബ്രസീൽ ടീമിന് ആവശ്യമാണ്.

പ്രത്യേകിച്ച് ബ്രസീലിന്റെ 2010 ന് മുമ്പുള്ള ഗോൾഡൻ തലമുറകളെ അപേക്ഷിച്ച് ഫിസിക്കലി ഉയർന്ന ബോഡീ ലാംഗ്വേജും സ്ട്രെംഗ്ത്തും തീരെ ഇല്ലാത്ത ഒരു തലമുറയാണ് നെയ്മർ - കൗട്ടീന്യോ നേതൃത്വം കൊടുക്കുന്ന നിലവിലുള്ള ബ്രസീൽ ജനറേഷൻ.


➡️2022.ലോകകപ്പിന് മുമ്പായി ബ്രസീലിന് ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ ഇനിയും 16 എണ്ണം ബാക്കിയുണ്ട് അതുപോലെ 2021ൽ  കോപ്പ അമേരിക്കയും വരുന്നുണ്ട്. പിന്നെ കുറച്ചു സൗഹൃദ മൽസരങ്ങളും കാണും.പരിക്കോ ഫോം ഔട്ടോ വിനയായില്ലെങ്കിൽ വരുന്ന രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് 25 മൽസരങ്ങൾ എങ്കിലും റിച്ചാർലിസണ് സെലസാവോക്കൊപ്പം കളിക്കാനാവും.അതിനാൽ തന്നെ കളത്തിലെ അലസ മനോഭാവം വെടിഞ്ഞ് യോഗ്യതാ മൽസരങ്ങളിലും വരും കോപ്പയിലും സ്കോറിംഗിൽ കൃത്യതയും സ്ഥിരതയും പൂലർത്തിയാൽ റിച്ചാർലിസൺ ഖത്തർ ലോകകപ്പിലെ പ്രതീക്ഷകളിലൊന്നാണ്.

#Danish Javed Fenomeno

No comments:

Post a Comment