Tuesday, September 15, 2020

ടൂറിനിലെ രാജകുമാരൻ " Il Principino"





 " എന്റെ തലച്ചോർ പറയുന്നതിടത്തേക്ക് എന്റെ ശരീരത്തിന് എത്തിച്ചേരാൻ കഴിയുന്നില്ല.."


ആന്ദ്രേ പിർലോക്ക് ശേഷം  അസൂറിപ്പടക്ക് ലഭിച്ച സ്വതസിദ്ധമായ ശൈലിയിൽ അനായാസമായി കളിക്കുന്ന സെൻട്രൽ മിഡ്ഫീൽഡറായ ക്ലോഡിയോ മർച്ചീസിയോ തന്റെ വിരമിക്കൽ പ്രഖ്യാപന സമയത്ത് പറഞ്ഞ വാചകങ്ങളാണിത്.കരിയറിൽ ഒരു വീഴ്ചയും ഉണ്ടാകാതെ നിരന്തരമായി തന്റെ കൺസ്റ്റിൻസി കീപ് ചെയ്തു ഒരു പതിറ്റാണ്ടോളം കളിച്ച താരം ദൗർഭാഗ്യവശാൽ പരിക്കുകൾ നിരന്തരം വേട്ടയാടിയപ്പോൾ മർച്ചീസിയോ തന്റെ ഫുട്‌ബോൾ കരിയർ മുഴുമിപ്പിക്കാതെ 33ആം വയസ്സിൽ വിട പറയുകയായിരുന്നു.


യോഹാൻ ക്രൈഫ് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഫുട്‌ബോൾ കളിക്കാൻ സിംപിൾ ആണ്.എന്നാൽ  സിംപിൾ ഫുട്‌ബോൾ കളിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന്.ക്രൈഫിന്റെ ഈ വാചകങ്ങൾ അനർത്ഥമാക്കിയ ഫുട്‌ബോൾ ചരിത്രത്തിലെ ഒരുപിടി താരങ്ങളിൽ ഒരാളായിരുന്നു മർച്ചീസീയോ.പിർലോയെ പോലെ അനായാസമായി തനതായ  ശൈലിയിൽ പന്തു തട്ടിയ പ്രതിഭ.മധ്യനിരയിലെ ഏതൊരു പൊസിഷനും കൈകാര്യം ചെയ്യാൻ വൈദഗ്ധ്യമുള്ള മിഡ്ഫീൽഡർ. ഡിഫൻസിവ് മിഡ്ഫീൽഡ് സെൻട്രൽ മിഡ്ഫീൽഡ് ബോക്സ് ടു ബോക്‌സ് റോൾ തുടങ്ങീ ഏതൊരു പൊസിഷനിലും അനായാസേനെ സ്യൂട്ട് ആയിരുന്ന മർച്ചീസിയോ , അടിസ്ഥാനപരമായി അഡ്വാൻസ് സെൻട്രൽ മിഡ്ഫീൽഡർ ആണ്.ഇറ്റാലിയൻ ഭാഷയിൽ ഇ റോളിനേ മെസല എന്നാണ് വിശേഷിപ്പിക്കുക.

ഡിഫൻസീവ് ഡ്യൂട്ടി വളരെ കുറവും മുന്നേറ്റ നിരയെ ആക്രമണത്തിന് സഹായിക്കുകയും ചെയ്യുകയാണ് ഫുട്‌ബോളിൽ ഒരു  മെസലയുടെ റോൾ. എന്നാലോ ആവശ്യ ഘട്ടങ്ങളിൽ ഡിഫൻസീവ് എബിലിറ്റിയും പുറത്തെടുക്കുകയും ചെയ്യണം.അതായത് സെൻട്രൽ മിഡ്ഫീൽഡർക്കും അറ്റാക്കിംഗ് മിഡ്ഫീൽഡർക്കും ഇടയിലുള്ള റോളിനേ ആണ് മെസല എന്ന് അസൂറികൾ വിളിക്കുന്നത്.


2010 കളിൽ ഒരു കംപ്ലീറ്റ് മെസല ക്ക് ഏറ്റവും മികച്ച  ഉദാഹരണമായിരുന്നു ക്ലൗഡിയോ മർച്ചീസിയോ.

മുമ്പ് രണ്ടായിരങ്ങളിൽ നോക്കുകയാണേൽ സീഡോർഫ് ഇനിയെസ്റ്റ ജെറാർഡ് സീ റോബർട്ടോ etc തുടങ്ങിയവരും നിലവിൽ ലോക ഫുട്‌ബോളിൽ പോഗ്ബ വൈനാൾഡം കെയ്റ്റ പ്യാനിച്ച് റാക്റ്റിച്ച് തുടങ്ങിയവരും മെസല റോളിന് മികച്ച ഉദാഹരണങ്ങളാണ്.4 മാൻ മിഡ്ഫീൽഡും 3 മാൻ മിഡ്ഫീൽഡിലും അനായാസമായി അഡാപ്റ്റ് ചെയ്തു കളിക്കാൻ മെസല ടൈപ്പ് മിഡ്ഫീൽഡർക്ക് സാധിക്കും.2010 പതിറ്റാണ്ടിൽ "മെസല " ടൈപ്പ് മധ്യനിരക്കാർ കൂടുതൽ ഉള്ള ടീമുകൾ കൂടുതൽ മിഡ്ഫീൽഡ് സ്റ്റബിലിറ്റി  കാണിക്കുന്നത് കാണാൻ സാധിക്കും.  ഇനിയെസ്റ്റയും റാക്റ്റിച്ച് ഉള്ള ബാഴ്സ , വൈനാൾഡവും കെയ്റ്റയും ഉള്ള  ലിവർപൂൾ , മർചീസിയോയുടെ യുവൻറസ്..

 

യുവൻറസ് 2010 കളുടെ തുടക്കത്തിൽ 4 മാൻ മിഡ്ഫീൽഡ് ആയിരുന്നു അധികവും പ്രയോഗിച്ചിരുന്നത്.ഫിലിപ്പ് മെലോക്കൊപ്പം അന്ന്  സെൻട്രൽ മിഡ്ഫീൽഡ് ഡ്യൂട്ടി ആയിരുന്നു മർച്ചീസിയോക്ക്.എന്നാൽ പിർലോയുടെയും വിദാലിന്റെയും വരവോടെ 3 മാൻ മിഡ്ഫീൽഡിലേക്ക് സ്വിച്ച് ചെയ്ത യുവൻറസിൽ അഡ്യാൻസ് സെൻട്രൽ മിഡ്ഫീൽഡറുടെ റോളിലായിരുന്നു മർച്ചീസിയോ തുടർന്ന് കരിയറിലുടനീളം കളിച്ചിരുന്നത്.2011 മുതൽ 2015 വരെ കോണ്ടെയുടെ യുവൻറസിന്റെ തുടർച്ചയായ സീരീ എ കിരീട വിജയത്തിന് പിന്നിലെ ചാലകശക്തി ആയി വർത്തിച്ചിരുന്നത് പിർലോ- മർചീസിയോ മിഡ്ഫീൽഡ് കൂട്ടുകെട്ട് ആയിരുന്നു.ഡീപ് ലെയിംഗ് ക്രിയേറ്റീവ് പ്ലേമേക്കർ റോളിൽ പിർലോയും മെസല റോളിൽ മർചീസിയോയുടെയും വെർസെറ്റൈൽ മികവ് ആയിരുന്നു യുവൻറസിന്റെ കംപ്ലീറ്റ് സീരീ എ ഡൊമിനേഷനിൽ പിറകിലെ യഥാർത്ഥ എഞ്ചിനുകൾ.

യുവൻറസിലെ അതേ റോൾ തന്നെ ആയിരുന്നു അസൂറിപ്പടയിലും മർചീസിയുടേത്. പിർലോക്കും ഡാനിയേല ഡിറോസിക്കും മുന്നിലായി കളിച്ച മർചീസിയോ ടീമിനെ ഡിഫൻസീവ് മൈന്റിൽ നിന്നും പെട്ടെന്ന് അറ്റാക്കിംഗ് മൈന്റിലേക്ക് സ്വാപ് ചെയ്യാൻ തക്ക ക്വാളിറ്റി ഉള്ള പ്രതിഭയായിരുന്നു.അക്കാലത്ത് ( 2010 to 2016) ഇറ്റലിയുടെ ഏറ്റവും വലിയ അറ്റാക്കിംഗ് അഡ്വാന്റേജും മർചീസിയോയുടെ നിനച്ചിരിക്കാതെ നേരത്തുള്ള നീക്കങ്ങളായിരുന്നു.ടീമിന്റെ പ്ലെയിംഗ് റിതം അനുസരിച്ച് ഹാഫിനു മുന്നിലായി നിലയുറപ്പിക്കുന്ന മർചീസിയോ എതിർ ടീമിന്റെ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന നേരത്ത് കൃത്യമായ അവസരത്തിനൊത്ത് നടത്തുന്ന വിജയകരമായ ടാക്ളിംഗുകൾ ചെയ്തു പമ്പ് ചെയ്യുന്ന പാസുകൾ ടീമിന്റെ മുന്നേറ്റങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു.പെനാൽറ്റി ബോക്സിന് പുറത്ത് നിന്നും കനത്ത ലോംഗ് റേഞ്ചർ ഉതിർക്കാൻ കഴിവുള്ള മർചീസിയോ രണ്ട് ഫൂട്ടും ഒരു പോലെ ഉപയോഗിച്ച താരങ്ങളിലൊരാൾ , തന്റെ ക്ലബിനോടും കളിയോടും പ്രതിബദ്ധതയുള്ള നൂറു ശതമാനം അർപ്പണമനോഭാവമുള്ള സ്വഭാവക്കാരനായിരുന്നു ഈ എട്ടാം നമ്പറുകാരൻ.


എൺപതുകളിൽ യുവെയുടെയും അസൂറികളുടെയും മിഡ്ഫീൽഡിലെ സുപ്രധാന താരമായിരുന്ന , 1982 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ ഗോളടിച്ച് കിരീട നേട്ടത്തിൽ നിർണായക പങ്കാളി ആയിരുന്ന , ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിലൊരാളായ മാർകോ ടർഡേലിയെന്ന കരുത്തനായ ഇതിഹാസത്തിന്റെ പിൻഗാമി ആയി വാഴ്ത്തപ്പെട്ട മർചീസിയോ സ്റ്റീവൻ ജെറാർഡിന്റെ കടുത്ത ആരാധകൻ കൂടി ആയിരുന്നു. തന്നിലെ അനായാസമായ ഫുട്‌ബോൾ ശൈലി ക്രിയേറ്റ് ചെയ്തെടുക്കുന്നതിൽ ജെറാർഡിന്റെ കേളീ ശൈലി ഒരുപാട് ഇൻഫ്ലൂവൻസ് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ യുവൻറസ് താരത്തിന്റെ സീബ്ര കൂപ്പായത്തോടുള്ള അഗാതമായ പ്രണയം കൊണ്ട് തന്നെ ആധുനിക ഫുട്‌ബോൾ ലോകത്തെ അണ്ടർറേറ്റ് ചെയ്യപ്പെട്ടു പോയ ലോയൽറ്റി ലെജൻഡ് തന്നെ ആയിരുന്നു അദ്ദേഹം.മർചീസിയോ ജോർജിയോ ചെല്ലീനി ആന്ദ്രെ ബർസാഗിലി ലിയോനാർഡോ ബൊനൂച്ചീ  ഇറ്റലിയിലും യുവൻറസിലും ഒരു പതിറ്റാണ്ടിലേറെ ഒരുമിച്ച് കളിച്ച സമകാലികരായ നാൽവർ സംഘത്തിൽ ചെല്ലിനിയും ബൊനൂച്ചിയും മാത്രം ബാക്കി.


ഏഴാം വയസ്സ് മുതൽ 33 വയസ്സ് വരെ യുവൻറസ് ക്ലബിൽ പന്തു തട്ടിയ ക്ലാസിക് എട്ടാം നമ്പർ പ്രതിഭ പക്ഷേ പരിക്കുകൾ വേട്ടയാടിയപ്പോൾ തന്റെ കരിയറിൽ ഒരു തിരിച്ചു വരവിന് ശ്രമിക്കാതെ വിട ചൊല്ലിയ മർച്ചീസിയോ ഇപ്പോഴും അസൂറിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നക്ഷത്രം തന്നെയാണ്.ടൂറിനിൽ സീബ്രെ ജേഴ്‌സി സ്വപ്നം കണ്ട് വളരുന്ന ഓരോ ബാല്ല്യങ്ങളുടെയും മാതൃക താരമായിരിക്കും ക്ലൗഡിയോ മർച്ചീസിയോ എന്നതിൽ തർക്കമില്ല. ഗട്ടൂസോ പിർലോ ഡിറോസി മർച്ചീസിയോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ലെജണ്ടറി ഇറ്റാലിയൻ മിഡ്ഫീൽഡ് തലമുറ മർചീസിയോയുടെ കഴിഞ്ഞ വർഷത്തെ വിടവാങ്ങലോടെ അവസാനിച്ചിരിക്കുന്നു...


#Il_Principino 💔 😍


By - Danish Javed Fenomeno

No comments:

Post a Comment