Monday, November 18, 2019

ചെകിന് യൂറോ യോഗ്യതാ , ബൾഗേറിയ ടു പ്ലേഓഫ്



ബാൾക്കൻ മേഖലയിലെ  ഫുട്‌ബോൾ പവർഹൗസുകളായിരുന്ന ബൾഗേറിയയും കിഴക്കൻ യുറോപ്പിലെ പഴയ ചെക്കോസ്ലോവാക്യൻ പാരമ്പര്യം പേറുന്ന ചെക്റിപ്പബ്ലികും തമ്മിലുള്ള ഇപ്പോ കഴിഞ്ഞ  യൂറോ യോഗ്യതാ മൽസരം കണ്ടപ്പോഴാണ്  1990കളിലും 2000ങളിലും നിരവധി ഫുട്‌ബോൾ പ്രതിഭകളാൽ സമ്പന്നമായിരുന്ന ഇരു ടീമുകളുടെയും പ്രതിഭാ ദാരിദ്ര്യം  മനസ്സിലായത്.

1994 ലോകകപ്പ് നാലാം സ്ഥാനക്കാരായി ആരാധക മനസ്സുകളിൽ ഇടം നേടിയ ഹ്രിസ്റ്റോ സ്റ്റോയികോവിന്റെ ബൾഗേറിയ , 1996 യൂറോ കപ്പിന്റെ ഫൈനലിസ്റ്റുകളായ നെദ്വദ് പെബോർസ്കി മാരുടെ ചെക് റിപ്പബ്ലികും സൂപ്പർ താരങ്ങളാൽ ഒരു കാലത്ത് സമ്പന്നമായിരുന്നു.94 ലോകകപ്പ് ടോപ് സ്കോററും ബൾഗേറിയൻ ഇതിഹാസ താരമായ സ്റ്റോയിക്കോവിന് പുറമേ സ്ട്രൈകർമാരായ കോസ്റ്റാഡിനോവ് , സിർകോവ് ,  98 ലോകകപ്പ് നായകൻ ട്രിഫൺ ഇവാനോവ് , ഇവർക്ക് ശേഷം വന്ന മാഞ്ചസ്റ്റർ ഫോർവേഡിയിരുന്ന ദിമിത്രി ബർബറ്റോവ് ,സിറ്റി  വിംഗർ ആയിരുന്ന മാർട്ടിൻ പെട്രോവ് , സ്റ്റിലിയൻ പെട്രോവ് എന്നിങ്ങനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലും സൂപ്പർ കളിക്കാരുടെ ഒരു നീണ്ട നിര തന്നെ സ്വന്തമായി ഉണ്ടായിരുന്നു ബൾഗേറിയക്ക്.

1995-2005 ചെക്ക് റിപ്പബ്ലിക് ടീമിന്റെ സുവർണ കാലമായിരുന്നു.യൂറോപ്പിൽ വമ്പൻമാർക്കൊപ്പം ആയിരുന്നു ചെക്കിന്റെ സ്ഥാനം. സ്വർണം തലമുടിയിൽ പൊടുന്നനെ നീക്കങ്ങൾ സൃഷ്ടിച്ചിരുന്ന ഇതിഹാസ നായകനായിരുന്ന പാവെൽ നെദ്വദ് എന്ന വിഖ്യാത പ്ലേമേക്കറെ അറിയാത്തവർ ഉണ്ടാകില്ല. നെദ്വദിന് ഒപ്പം ഒരു താരനിര തന്നെയുണ്ടായിരുന്നു അണ്ടർറേറ്റഡ് മിഡ്ഫീൽഡ് ജനറൽ ആയിരുന്ന പെബോർസ്കി , രണ്ട് മീറ്ററിൽ കൂടുതൽ ഉയരമുള്ള സ്ട്രൈകർ യാൻ കോളർ , വിംഗുകളിൽ കുതിച്ചു പായുന്ന യാൻകൂലോവ്സികി , ആഴ്സനലിന്റ താരോദയമായി പിൻകാലത്ത് മാറിയ പ്ലേമേക്കർ റോസ്സികി , ലിവർപൂൾ സൂപ്പർ താരം സ്മൈസർ , യൂറോ 2004 ഗോൾഡൻ ബൂട്ട് വിന്നർ മിലൻ ബാരോസ് , മിഡ്ഫീൽഡർ യാരിസ്ളാവ് പ്ലാസിൽ , ഫോർവേഡിയിരുന്ന മാരെക് ഹെയിൻസ് , ലിവർപൂൾ മിഡ്ഫീൽഡർ ആയിരുന്ന പാട്രിക് ബർജർ , ഡിഫന്റർ ഉയ്ഫലൂസി ,ചെൽസി ഇതിഹാസം പീറ്റർ ചെക് , etc.. 90s - 2000ങളിലും യൂറോപ്യൻ ടോപ് ലീഗുകളിൽ പ്രധാനമായും ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീരീ എ ലാ ലീഗാ എന്നീ ലീഗുകളിൽ കളിക്കുന്ന താര പ്രതിഭകൾ അനേകമുണ്ടായിരുന്ന ചെക് റിപ്പബ്ലികും ഇന്ന് ബൾഗേറിയ പോലെ തന്നെ പ്രതിഭാ ദാരിദ്ര്യം നേരിടുന്നുണ്ടെങ്കിലും ടീമെന്ന നിലയിൽ ഒത്തിണങ്ങിയ ഒരു സംഘമാണ് ഇന്നത്തെ ചെക്. അത് അവരുടെ കേളീശൈലിയിൽ നിന്നും വ്യക്തമാണ്.

നിലവിൽ യൂറോ യോഗ്യതക്കായുള്ള പോരാട്ടത്തിൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിന് തൊട്ടു പിറകെയാണ് ചെക്കിന്റെ സ്ഥാനം.രണ്ടാം സ്ഥാനക്കാരായി യൂറോ യോഗ്യത നേടാൻ ചെകിന് കഴിഞ്ഞു. ബൾഗേറിയയുടെ സ്ട്രൈറ്റ് യുറോ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും ഇപ്പോൾ കഴിഞ്ഞ  മൽസരത്തിൽ ഡിഫന്റർ ബോയിക്കോവിന്റെ ഗോളിൽ ചെക്കിനെ ഡിഫന്റ് ചെയ്തു തോൽപ്പിച്ച് പ്ലേ ഓഫ് സാധ്യത നിലനിർത്തിയിട്ടുണ്ട്. ബൾഗേറിയ 90s ലെ തങ്ങളുടെ പ്രതാപ  കാലത്തേക്ക് ഈയടുത്ത് ഒന്നും തിരിച്ചു വരുമെന്ന് തോന്നുന്നില്ല.

No comments:

Post a Comment