Friday, July 26, 2019

ബ്രസീലിന്റെ നഴ്സറി പിള്ളേരോട് അർജന്റീനയുടെ വമ്പൻ താരനിര തോറ്റമ്പിയ ആ രാത്രി - ഓർമ്മകളിലൂടെ...




By - Danish Javed Fenomeno

ഷൂട്ടൗട്ടിൽ യുവാനിന്റെ നാലാം കിക്ക് , അതായത് "ടൂർണമെന്റ് വിന്നിംഗ് കിക്ക്" അർജന്റീനൻ ഗോളി അംബാൻഡസീരിയെ കബളിപ്പിച്ച് വലയിലേക്ക് കയറുന്ന നിമിഷം ആണ് താഴെ ആദ്യ ചിത്രത്തിൽ. ചിത്രത്തിൽ ഇടതിൽ നിന്നും വലത്തോട്ട് കണ്ണോടിച്ചാൽ ബ്രസീലിന്റെ  രണ്ടാം നിരയും കൗമാര-യുവ താരനിരയുമായ ഫാബിയാനോ , അഡ്രിയാനോ , ഫിലിപ്പെ, ഡീഗോ , മൈകോൺ , എഡു , ക്രിസ് , റെനാറ്റോ , ഗുസാതാവോ നേരി തുടങ്ങിയവർ ആഘോഷ തിമിർപ്പിന് തുടക്കം കുറിക്കുന്നത് കാണാം. ബ്രസീലിന്റെ 2004 കോപ്പ കിരീട ധാരണം ഒരു ചരിത്ര പോരാട്ടമായിരുന്നു.

റോബർട്ടോ അയാള , അംബാൻഡസീരി പാബ്ലോ സോറിൻ , സനേട്ടി , കൊളോച്ചീനി , ഗബ്രിയേൽ ഹെയിൻസി, മഷറാനോ, കിലി ഗോൺസാലസ് ,ലൂച്ചോ ഗോൺസാൽവസ്, കാർലോസ് ടെവസ് ,സാവിയോള ഫിഗറോവ ,ഡെൽഗാഡോ , നിക്കോളാസ് മെഡിന തുടങ്ങിയ സൂപ്പർ താരങ്ങളടങിയ വമ്പൻ താരനിരയുമായി മാർസലോ ബിയേൽസ എന്ന ഭ്രാന്തൻ കോച്ചിന് കീഴിൽ വന്ന അർജന്റീനയും ബ്രസീലിന്റെ മെയിൻ  ടീമിലെ റൊണാൾഡോ, റിവാൾഡോ, റൊണാൾഡീന്യോ ,കകാ ,കഫു , കാർലോസ് , സീ റോബർട്ടോ , ഡെനിൽസൺ , എമേഴ്സൺ , റോക്കി ജൂനിയർ , മാർകോസ് , ദിദാ , ലൂസിയോ , ഗിൽബർട്ടോ സിൽവ , ജുനീന്യൊ , എഡ്മിൽസൺ, ജുനീന്യോ പൗളിസ്റ്റ , സീസീന്യോ, സിൽവീന്യോ , സെർജീന്യോ ,ജൂനിയർ,എഡിൽസൺ, ലൂയിസാവോ,ജിയോവാനി, etc... തുടങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന മെയിൻ താരങ്ങൾക്ക് മുഴുവനായും വിശ്രമം നൽകി  പക്കാ രണ്ടാം നിര ബ്രസീൽ റിസർവ്വ് കളിക്കാരായ ലൂയിസാവോ യുവാൻ ക്രിസ് ക്ലബേഴ്സൺ എന്നിവരേ മാത്രം ഉൾപ്പെടുത്തി ബാക്കി മുഴുവനും മൽസരപരിചയം തെല്ലുമില്ലാത്ത  കൗമാര-യുവ പ്രതിഭകളായ ഗോൾകീപ്പർ യൂലിയോ സീസർ മിഡ്ഫീൽഡർമായ എഡു , ഡുഡു , ഫിലിപ്പെ, നായകൻ അലക്‌സ് സൂസ,ഗുസാതാവോ നേരി,ഡീഗോ,ബാപ്റ്റിസ്റ്റാ , റെനാറ്റോ വിംഗ് ബാക്കുകളായി മൈകോൺ അഡ്രിയാനോ കൊറിയയെയും ബ്രസീലിന്റെ ഭാവിവാഗ്ദാനങ്ങളായ സ്ട്രൈകിംഗ് ഇരട്ടകൾ എന്ന് അക്കാലത്ത് അറിയപ്പെട്ടിരുന്നു യുവപ്രതിഭകളായ മുന്നേറ്റനിരക്കാരായ അഡ്രിയാനോ-ഫാബിയാനോ സഖ്യത്തെയും കൂടെ
 വാഗ്നർ ലവും റികാർഡോ ഒലിവേരയെയും അണിനിരത്തി ഇതിഹാസ പരിശീലികനായ കാർലോസ് ആൽബർട്ടോ പെരേരക്ക് കീഴിൽ വന്ന കൗമാരത്തിന്റെയും യുവത്വത്തിന്റെയും ചോരതിളപ്പ് മാത്രം എടുത്തു പറയാനുള്ള ബ്രസീലിന്റെ രണ്ടാം നിര ടീമും തമ്മിൽ ഏറ്റുമുട്ടിയ 2004 കോപ്പാ അമേരിക്കൻ ഫൈനലിൽ ജൂലൈ 26 ലേ കോരിച്ചൊരിയുന്ന മഴ തിമിർത്തു പെയ്യുന്ന അർധരാത്രി പിന്നിട്ട പുലെർച്ചെയിൽ സംഭവിച്ചത് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു. 

സെൻട്രൽ മിഡ്ഫീൽഡർ ലൂച്ചോ ഗോൺസാൽവസിനെ ബോക്സിൽ ലൂയിസാവോ ഫൗൾ ചെയ്തു വീഴ്ത്തിയതിന് തുടക്കത്തിൽ തന്നെ അർജന്റീനക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മികച്ച ഷൂട്ടിംഗ് വിദഗ്ധനായ അർജൻീനൻ പ്ലേമേക്കർ കിലി ഗോൺസാലസ് ടീമിനെ മുന്നിലെത്തിച്ചപ്പോൾ ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ക്യാപ്റ്റൻ അലകസ് ബോകസിന് പുറത്ത് നിന്നെടുത്ത ഇൻഡയറക്ക്റ്റ് ഫ്രീകിക്കിൽ തലവെച്ച് അർജന്റീനക്ക് പെനാൽറ്റി ലഭിക്കാൻ കാരണക്കാരനായ ലൂയിസാവോ തന്നെ ബ്രസീലിനെ സമനിലയിൽ എത്തിക്കുന്നു.രണ്ടാം പകുതിയിൽ ക്ലബേഴ്സണേ മാറ്റി വെറും പത്തൊൻപതു വയസ്സു മാത്രം ഉള്ള ടാലന്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡീഗോയെ ഇറക്കിയതോടെ അഡ്രിയാനോയുടെ നേതൃത്വത്തിൽ ആക്രമണം കനപ്പിച്ച ബ്രസീലിന്റെ ശ്രമങ്ങൾക്ക് വിലങുതടിയായി ഗോളി അംബാൻഡസീരിയുടെ രക്ഷപ്പെടുത്തലുകളും അപകടകാരിയായ അഡ്രിയാനോയുടെ കാലിൽ ബോൾ ലഭിക്കുമ്പോഴെല്ലാം താരത്തെ സനേട്ടി-അയാള-സോറിൻ-കൊളോചീനി-ഹെയിൻസെ തുടങ്ങിയ ഡിഫൻസ് കൂട്ടത്തോടെ വളഞ്ഞു പ്രതിരോധിച്ചു വിഫലമാക്കിക്കൊണ്ടിരുന്നതും കൂടെ ദൗർഭാഗ്യവും കാനറികൾക്ക് വിനയായിരുന്നു.അഡ്രിയാനോയെ പ്രതിരോധിക്കാൻ കൃത്യമായ പദ്ധതികളുമായിട്ടായിരുന്നു ഏറെ കീർത്തി കേട്ട ലോകോത്തര താരങ്ങളടങിയ അർജന്റീനൻ ഡിഫൻസ് ഫൈനലിന് തയ്യാറെടുത്തിരുന്നത്.

എന്നാൽ  മൽസരത്തിലെ അവസാന മിനിറ്റുകളിൽ കിലി - ഡെൽഗാഡോ നടത്തിയ നീക്കം ക്ലിയർ ചെയ്യുന്നതിൽ ക്രിസിനും യുവാനും പിഴച്ചപ്പോൾ അവസരം കാത്തു നിന്ന സൂപ്പർ സ്ട്രൈകർ അഗസ്റ്റിൻ ഡെൽഗാഡോ തൊടുത്ത ഷോട്ടിന് സീസറിന് മറുപടി ഉണ്ടായിരുന്നില്ല.മൽസരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഡെൽഗാഡോ നേടിയ ഗോളിൽ അർജന്റീന കിരീടം ഉറപ്പിച്ച പ്രതീതി ആയിരുന്നു സ്റ്റേഡിയത്തിൽ ,
അർജൻീനൻ താരങ്ങളും ആരാധകരും കോച്ചും വിജയാഘോഷം തുടങ്ങിയിരുന്നു. ബ്രസീൽ 2-1 ന് പിറകിൽ നിൽക്കുന്നു , മൽസരത്തിലെ തെണ്ണൂറുമിനിറ്റും അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. പ്രാർത്ഥനയോടെ ഞാൻ വീട്ടിലെ പഴയ 98 ലെ ഒനിഡാ ടിവിയുടെ ഡിസ്പ്ലേക്ക് തൊട്ടു മുന്നിൽ മുഖം കൈപത്തി കൊണ്ട് പൊത്തിപ്പിടിച്ചു നിൽക്കുന്നു. അവസാന മൂന്ന് മിനിറ്റ് ഇഞ്ചുറി ടൈം ആയിരിക്കുന്നു , ഹോളിവുഡ് സിനിമകളിലെ നാടകീയതയെ പോലും അമ്പരിപ്പിച്ച് ആ മൂന്ന് മിനിറ്റിലെ അവസാന മിനിറ്റിന്റെ അവസാന സെക്കന്റിൽ ബ്രസീലിന്റെ കോർട്ടിൽ നിന്നും സെവിയ്യയുടെ കൗമാര മധ്യനിര താരം റെനാറ്റോയുടെ ലോംഗ് ഹൈ ബോൾ അർജന്റീനൻ ബോക്സിലേക്ക് ഊർന്നിറങ്ങിയപോൾ ഉയർന്ന് പൊങ്ങിയ സോറിൻ തല കൊണ്ട് കുത്തിയകറ്റിയ ബോൾ മധ്യത്തിലെ റൗണ്ടിൽ നിൽക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർ ഫിലിപ്പെയുടെ കാലുകളിൽ ലഭിക്കുന്നു , ഫിലിപ്പെ ബോൾ ഡീഗോക്ക് കൈമാറുന്നു , മൽസരം അവസാനിക്കാൻ വിരലിൽ എണ്ണാവുന്ന സെക്കന്റുകൾ മാത്രം ബാക്കി , ഡീഗോ ബോകസിലേക്ക് കൃത്യമായ ഫാബിയാനോയെ ലക്ഷ്യമാക്കി ഹൈബോൾ ക്രോസ് നൽകുന്നു , "റൊണാൾഡോ ഫോബിയ" എന്ന മാരകമായ അസുഖത്തെ പോലെ തന്നെ
 " അഡ്രിയാനോ ഫോബിയ " എന്ന അസുഖം ബാധിച്ച പുകൾപെറ്റ അർജന്റീനൻ ഡിഫൻസ് അഡ്രിയാനോയെ മാത്രം മാർക്ക് ചെയ്തു അദ്ദേഹത്തിന് ചുറ്റുമായി വട്ടമിട്ടു നിൽക്കുന്ന നേരം , കൊളോച്ചീനിയും സോറിനും സനേട്ടിയും അയാളയുടെയും കണക്കൂക്കൂട്ടൽ പിഴച്ചപ്പോൾ ഡീഗോയുടെ ഹൈബോളിൽ ഹെഡ്ഡുതിർക്കാൻ ഉയർന്ന് ചാടിയ ഫാബിയാനോ ലക്ഷ്യം തെറ്റി വീഴുന്നു , ആ ബോൾ ക്ലിയർ ചെയ്യണമെന്ന്  മഷറാനോയും കൊളോച്ചിനിയും സോറിനും അയാളയും ചിന്തിക്കുന്ന സെക്കന്റിന്റെ നൂറിലൊരംശം മതിയായിരുന്നു അഡ്രിയാനോക്ക് തന്റെ കരുത്തുറ്റ ഇടംകാല് കൊണ്ട് ഷൂട്ടുതിർക്കാൻ , അർജന്റീന ഡിഫൻസിന്റെ പൂട്ടുപൊളിച്ച്  അന്തരീക്ഷത്തിൽ വെട്ടിത്തിരിഞ്ഞു " ദ എംപറർ" തൊടുത്ത അതിശക്തമായ ഇടംകാലൻ ബുള്ളറ്റ് വോളി വലയിൽ തുളഞ്ഞു കയറിയപ്പോൾ എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു ഗോൾ കീപ്പർ അംബാൻഡസീരി..! ജെഴ്സി ഊരി വായുവിൽ ചുഴറ്റി കിംഗ്കോംങിൻെ ശരീരഭാഷയോടെ റിസർവ്വ് ബെഞ്ചിലെ സഹതാരങ്ങളുടെ അടുത്തേക്ക് ഓടി ആഘോഷിച്ച ആ 22കാരനായ മഹാമേരുവിന് മുന്നിൽ മാത്രം വമ്പൻ താരനിരയുമായി വന്ന അർജന്റീന ദാരുണമായി തകരുകയായിരുന്നു.

ഷൂട്ടൗട്ടിൽ ഡി അലസാന്ദ്രോയുടെയും ഹെയിൻസിയുടെയും ഷോട്ടുകൾ തടുത്ത് 23 കാരനായ യുവ ഗോൾകീപ്പർ ജൂലിയോ സീസറിന്റെ അസാധാരണമായ സേവിംഗ് മികവും കൂടിയായതോടെ ബ്രസീൽ 2004 കോപ്പാ അമേരിക്കൻ ജേതാക്കളായപ്പോൾ നമ്മൾ ആരാധകർ കടപ്പെട്ടിരിക്കുന്നത് " ദ എംപറർ "എന്ന് ഇന്റർമിലാൻ ആരാധകർ നിക്ക്നെയിമിട്ട് വിളിച്ച അഡ്രിയാനോ എന്ന സംഭ്രമിപ്പിക്കുന്ന , വിസ്മയിപ്പിക്കുന്ന , ആശ്ചര്യപ്പെടുത്തുന്ന ആ മഹാപ്രതിഭയോട് ആണ്.ജീവിതത്തിൽ ഏറ്റവും സുന്ദരമായ ഈ നിമിഷങ്ങൾ കഴിഞ്ഞു പോയിട്ട് ഒന്നര പതിറ്റാണ്ടായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.ഈ കോപ്പാ വിജയം ഇന്നലെ പുലർച്ചെ പെയ്ത മഴയിൽ കഴിഞ്ഞത് പോലെ തോന്നുന്നു. വീണ്ടുമൊരു അഡ്രിയാനോ " ദ എംപറർ" ഇനി പിറക്കുമോ? ഇല്ല , ഈ പ്രപഞ്ചത്തിൽ ഇതുപോലെയൊരു ഐറ്റം ഇനി പിറക്കില്ല എന്ന വേദന മാത്രം ബാക്കി...

NB : സത്യത്തിൽ 2004 കോപ്പ ബ്രസീൽ ടീമിനെ ബ്രസീലിന്റെ രണ്ടാം നിര എന്ന് പറയുന്നതിലും അർത്ഥമില്ല.മൂന്നാം നിര എന്ന് പറയേണ്ടി വരും.കാരണം മെയിൻ ടീമിലെ ഇരുപത്തിയഞ്ചോളം പേരെ മാറ്റി ബ്രസീലിന്റെ റിസർച്ച് ബെഞ്ചിലെ ക്ലബേഴ്സൺ യുവാൻ ലൂയിസാവോ എന്നിവരെ മാത്രമാണ് അന്ന് കോപ്പ സ്ക്വാഢിൽ പെരേര ഉൾപ്പടുത്തിയത്.ബാക്കി എല്ലാവരും കൗമാര- യുവ താരനിരയായിരുന്നു. 

Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷😍😍

No comments:

Post a Comment