Wednesday, January 16, 2019

സലാഹ് ദ ഈജീപ്ഷ്യൻ ഗ്രൈറ്റസ്റ്റ്






എക്കാലത്തെയും മികച്ച ആഫ്രിക്കൻ താരം, ആഫ്രിക്കൻ പെലെ എന്നറിയപ്പെടുന്ന ബ്ലാക്ക് സ്റ്റാർ.ഘാനയെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ, യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ പ്രഥമ ആഫ്രിക്കൻ സൂപ്പർ താരം അബ്ദി പെലെ.

കാൽപ്പന്ത് കൊണ്ട് ലൈബീരിയൻ ജനതയെ ഏകാധിപ്പത്യത്തീൽ നിന്നും രക്ഷിച്ച വീരനായകനായ നേതാവ് ഇന്ന് അവരുടെ പ്രസിഡന്റ്. ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ.അബ്ദിക്കൊപ്പം എക്കാലത്തെയും മികച്ച ആഫ്രിക്കൻ അത്ലറ്റ്.ലോക ഫുട്‌ബോളർ ബാലോൺ ഡി ഓർ തുടങ്ങിയ ബഹുമതി സ്വന്തമാക്കിയ ഏക ആഫ്രിക്കൻ താരം.
ജോർജ്ജ് വിയ എന്ന ഇതിഹാസം.

കാമറൂണിലൂടെ ചരിത്രത്തിലാദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തെ ലോകകപ്പ് ക്വാർട്ടറിൽ എത്തിച്ച റോജർ മില്ലയെന്ന അൽഭുതം.

നൈജീരിയയെ സൂപ്പർ ഈഗിൾസായി അവതരിപ്പിച്ച് ലോക ഫുട്‌ബോളിൽ കറുത്ത കൂതിരകളാക്കി മാറ്റിയ കില്ലർ ആൻഡ് ക്ലിനിക്കൽ ഫിനിഷർ, ലോകകപ്പിലെ പ്രഥമ നൈജീരിയൻ ഗോൾ സ്കോറർ.നൈജീരിയൻ ആൾ ടൈം റെക്കോർഡ് ഗോൾ സ്കോറർ , 1994, 98 ലോകകപ്പിലെ മിന്നി തിളങ്ങിയ ഇതിഹാസം ഈയടുത്ത് ഫുട്‌ബോൾ ലോകത്തെ നടുക്കി ലോകത്തോട് വിടപറഞ് പോയ ദ ഗ്രൈറ്റസ്റ്റ് റഷീദ്‌ യാക്കീനി.

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ തളരാത്ത ഫോർവേഡായി വമ്പൻ ക്ലബുകളിൽ നിന്നും വമ്പൻ ക്ലബുകളിലേക്ക് സഞ്ചരിച്ച നൈജീരിയൻ വന്യമായ പോരാട്ടവീര്യം പ്രകടിപ്പിച്ച , 90കളിലും 2000ങളിലും ലോകകപ്പുകളിൽ നൈജീരിയൻ ഫുട്‌ബോളിന്റെ സ്ഥിര മുഖമായി മാറിയ സ്ട്രൈകർ നുവാൻകോ കാനു.

ആഫ്രിക്കൻ ഫുട്‌ബോളിന്റെ പ്രത്യയ ശാസ്ത്രത്തിൽ നിന്നും മാറി യൂറോപ്യൻ ഫുട്‌ബോളിന്റെ ആഫ്രിക്കൻ വേർഷൻ അവതരിപ്പിച്ച മൊറോക്കൻ ഫുട്‌ബോളിന്റെ ചടുലതയും വേഗവും സൗന്ദര്യവും ഫുട്‌ബോൾ ലോകത്തിന് കാണിച്ചു കൊടുത്ത മുസ്തഫ ഹാജീ.

ആഫ്രിക്കൻ റൊണാൾഡീന്യോ ഏന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധനായ ആഫ്രിക്കൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്കിൽഫുൾ ഫുട്‌ബോളർ ജെജെ ഒകോച്ച എന്ന നൈജീരിയൻ ലെജണ്ട്.

റോജർ മില്ലെയെന്ന ഇതിഹാസത്തിന് ശേഷം ആഫ്രിക്കൻ ലയൺസിന്റെ ഗോളടിയന്ത്രം 
 ദ ബീസ്റ്റ് പാട്രിക് എംബോമ

ലോകകപ്പിൽ ലോക ചാമ്പ്യൻമാരെ അട്ടിമറിച്ച് ഫുട്‌ബോളിൽ യാതൊരു മേൽവിലാസം ഇല്ലാത്ത സെനഗൽ എന്ന കൊച്ചു രാഷ്ട്രത്തെ തോളിലേറ്റി അവസാന എട്ടിലെത്തിച്ച ജീനിയസ് , യൂറോപ്യൻ ഫുട്‌ബോളിലെ സെനഗലിന്റെ അംബാസിഡർ എൽഹാജി ദിയൂഫ്.

ജോർജ് വിയക്ക് ശേഷം യൂറോപ്യൻ ഫുട്‌ബോൾ ലോകത്ത് ഗോൾ സ്കോറിംഗിൽ തന്റേതായ പേര് ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും സീരീ എയീലും പ്രീമിയർ ലീഗിലും ഗോളടിച്ചു കൂട്ടി ഏഴുതിച്ചേർത്ത കാമറൂൺ ഇതിഹാസം,
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആഫ്രിക്കൻ താരം സാമുവൽ എറ്റൂ.

ആനകളുടെ നാടായ ഐവറി കോസ്റ്റിനെ ലോക ഫുട്‌ബോളിന്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തിയ ഇതീഹാസം.ഏറ്റൂവിനെക്കാൾ പ്രതിഭാധനനായ താരം.
ചെൽസിയെ ഫുട്‌ബോൾ ശക്തിയാക്കി മാറ്റിയ ഡിസ്ട്രക്ടീവ് സ്ട്രൈകർ ദിദിയർ ദ്രോഗ്ബ.

സെവിയയെ യൂറോപ്യൻ ഫുട്‌ബോളിലെ മികച്ച ടീമുളൊന്നാക്കി മാറ്റിയ മാലിയുടെ ഗോളടിയന്ത്രം ഫെഡെറിക് കനൗട്ടു.

ദ്രോഗ്ബയുടെ സന്തതസഹചാരി , മധ്യനിരയുടെ എഞ്ചിൻ ,ആഫ്രിക്കൻ വന്യത വെടിഞ്ഞ് ഇരുണ്ട ഭൂഖണ്ഡത്തിന്റേ കാൽപ്പന്ത്കളിയിലെ ക്രിയേറ്റീവ് ഇന്റലിജൻസ് യൂറോപ്യൻ ക്ലബുകളിൽ പ്രകടമാക്കിയവൻ. അറബി പണത്തിൽ പുനർജനിച്ച മാഞ്ചസ്റ്റർ സിറ്റി എന്ന ക്ലബിന് അടിത്തറയേകിയ ഐവറി ഇതിഹാസം  യായെ ഹബീബ് ടൂറെ.

ടോംഗോയെന്ന രാജ്യത്ത് ഫുട്‌ബോൾ വിത്തുകൾ പാകിയ ആഴ്സനലിന്റെ കുന്തമുനയായിരുന്ന ഇമ്മാനുവൽ അഡബായേർ..

മോഡേൺ ഫുട്‌ബോളിൽ ആഫ്രിക്കൻ ഫുട്‌ബോളിന്റെ വിജയ ഗാഥ ചരിത്രതാളുകളിൽ എഴുതിചേർത്തവരാണ് മുകളിലുള്ള ഇതിഹാസ താരങ്ങൾ. 
ഇവരെകൂടാതെ എത്രയോ നൂറുകണക്കിന് താരങ്ങൾ യൂറോപ്യൻ ഫുട്‌ബോളിലും ലോക ഫുട്‌ബോളിലും ഇരുണ്ട വൻകരയുടെ കറുപ്പിന്റേ കരുത്ത് കാണിച്ചു തന്നവരാണ്. അബൂട്രികാ എൻയേമ അമുനിച്ചി എബൂയ ഗർവീന്യോ കോളെ ടൂറെ താരിബോ ബെസ്റ്റ് റോബർട്ട് സോംഗ് അസമോവ ഗ്യാൻ അസമാവോ സുലൈമാൻ മുൻതാരി അപ്പീയ സെയ്ദ് കെയ്റ്റ അലക്‌സ് സോംഗ് ജോർദാൻ-ഇബ്രാഹിം-ആന്ദ്രേ അയേവു , പൗപ ബൗബ ദിയോപ് ഹേൻറി കാമറ ഫാദിഗാ ഇസ്ലാം സ്ലിമാനി യാസിൻ ബ്രാഹ്മി സലോമൻ കാലൗ മെഹ്തി ബെനാത്യാ റിയാദ് മാഹിറസ് സാദിയോ മാനെ കൂളിബാലി യുസുഫ് സബാലി  ഔബയാംഗിലും നിർത്താതെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആഫ്രിക്കൻ ഫുട്‌ബോളിന്റെ സൗന്ദര്യത്തിന്റെ മാലാഖയാണ് ഇന്ന് ലിവർപൂളിന്റെ എല്ലാമെല്ലാമായ മുഹമ്മദ് സലാഹ്.

തുടർച്ചയായി രണ്ടാം തവണയാണ് സലാഹ് തന്റെ ടീംമെറ്റായ സാദിയോ മാനെയെയും ഗാബോണിന് ഫുട്‌ബോളിൽ മേൽവിലാസം ഉണ്ടാക്കികൊടുത്ത ഔബയാംഗിനെയും മറികടന്ന് ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ഇയർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.
വൺ സീസൺ വണ്ടർ എന്ന പരിഹാസങ്ങൾക്കിരയായ ഈജിപഷ്യൻ കിംഗ് സീസണിൽ തെല്ലൊരു ഇടർച്ചക്ക് ശേഷം ഫോം വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു, ഫീഫ ലോക ഫുട്‌ബോളർ അവാർഡിൽ മൂന്നാം സ്ഥാനത്തെത്തിയ സലാ ഫിഫ പുസ്കാസ് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. സലാഹിന് ഭാവിയിൽ
എക്കാലത്തെയും മികച്ച ആഫ്രിക്കൻ താരമെന്ന ജോർജ്ജ് വീയുടെയും അബ്ദി പെലെയുടെയും സ്ഥാനത്തിന് ഭീഷണി സൃഷ്ടിക്കാൻ  കഴിയുമോ എന്നതാണ് 
ഫുട്‌ബോൾ ലോകത്ത് നിന്നുയരുന്ന ചോദ്യം.

അഭിനന്ദനങ്ങൾ സലാഹ് 
ഈജിപ്ഷ്യൻ കിംഗ് 
Congratz Mohamed Salah 
Danish Javed Fenomeno

No comments:

Post a Comment